Sunday, 12 April 2015

ഹദീസുകൾ എഴുതി വയ്ക്കുന്നത് തിരു നബി നിരോധിച്ചിരുന്നുവോ?

തിരു നബി ഹദീസുകൾ എഴുതി വയ്ക്കുന്നത് നിരോധിച്ചിരുന്നുവോ?ഹദീസ് 55  വിജ്ഞാനംസഹീഹുൽ  ബുഖാരി
ബാബു കിതാബതിൽ ഇൽമി
വിജ്ഞാനം  എഴുതി/രേഖപ്പെടുത്തി വയ്ക്കുന്നത് സംബന്ധിച്ച്
حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، قَالَ حَدَّثَنَا سُفْيَانُ، قَالَ حَدَّثَنَا عَمْرٌو، قَالَ أَخْبَرَنِي وَهْبُ بْنُ مُنَبِّهٍ، عَنْ أَخِيهِ، قَالَ سَمِعْتُ أَبَا هُرَيْرَةَ، يَقُولُ مَا مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أَحَدٌ أَكْثَرَ حَدِيثًا عَنْهُ مِنِّي، إِلاَّ مَا كَانَ مِنْ عَبْدِ اللَّهِ بْنِ عَمْرٍو فَإِنَّهُ كَانَ يَكْتُبُ وَلاَ أَكْتُبُ‏.‏ تَابَعَهُ مَعْمَرٌ عَنْ هَمَّامٍ عَنْ أَبِي هُرَيْرَةَ
അബൂഹുറൈറ റ യില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറയുകയാണ്‌. നബി സ യില്‍ നിന്ന്‌ എന്നെക്കാള്‍ കൂടുതല്‍ ഹദീസ്‌ നിവേദനം ചെയ്തവരായി സഹാബികളില്‍ ആരും തന്നെയില്ല. എന്നാല്‍ അബ്ദുല്ലാഹിബ്‌നു അംറ് നവേദനം ചെയ്ത ഹദീസുകളില്‍ ഒഴികെ അദ്ദേഹത്തിന്നെഴുത്തറിയാമായിരുന്നു. എനിക്കെഴുതാന്‍ അറിയുകയില്ല
ഫത്ഹുൽ ബാരിയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ  മലയാള സാരാംശം സഹിതം ചുവടെ ചേർക്കുന്നു
……………………………………………………………………………………………………………………………………………………………………
قَوْلُهُ فَإِنَّهُ كَانَ يَكْتُبُ وَلَا أَكْتُبُ هَذَا اسْتِدْلَالٌ مِنْ أَبِي هُرَيْرَةَ عَلَى مَا ذَكَرَهُ مِنْ أَكْثَرِيَّةِ مَا عِنْد عبد الله بن عَمْرو أَي بن الْعَاصِ عَلَى مَا عِنْدَهُ وَيُسْتَفَادُ مِنْ ذَلِكَ أَنَّ أَبَا هُرَيْرَةَ كَانَ جَازِمًا بِأَنَّهُ لَيْسَ فِي الصَّحَابَةِ أَكْثَرُ حَدِيثًا عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُ إِلَّا عَبْدَ اللَّهِ مَعَ أَنَّ الْمَوْجُودَ الْمَرْوِيَّ عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَقَلُّ مِنَ الْمَوْجُودِ الْمَرْوِيِّ عَنْ أَبِي هُرَيْرَةَ بِأَضْعَافٍ مُضَاعَفَةٍ
അബൂ ഹുറൈറയേക്കാൾ ഹദീസ് പറഞ്ഞിരുന്ന ആളായിരുന്നു അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് എന്ന സഹാബി എന്ന അബൂ ഹുറൈറയുടെ പ്രസ്താവനക്ക് അബൂ ഹുറൈറ തെളിവ് പറയുന്നത് അദ്ദേഹത്തിന്നെഴുത്തറിയാമായിരുന്നു എന്നും തനിയ്ക്ക് എഴുത്ത് അറിയുമായിരുന്നില്ലെന്നുമാണ്. ഇതിൽ നിന്നും അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് എന്ന സഹാബി അബൂ ഹുറൈറയേക്കാൾ ഹദീസ് പറഞ്ഞിരുന്ന ആളായിരുന്നു എന്ന് തോന്നുമെങ്കിലും അബൂ ഹുറൈറയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകളുടെ എണ്ണം അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസിൽ നിന്നുള്ള റിപ്പോര്ട്ട്കളെക്കാൾ എത്രയോ ഇരട്ടിയാണ് എന്നതാണ് വസ്തുത 
…………………………………………………………………………………………………………………..
فَالسَّبَبُ فِيهِ مِنْ جِهَاتٍ أَحَدُهَا أَنَّ عَبْدَ اللَّهِ كَانَ مُشْتَغِلًا بِالْعِبَادَةِ أَكْثَرَ مِنِ اشْتِغَالِهِ بِالتَّعْلِيمِ فَقَلَّتِ الرِّوَايَةُ عَنْهُ ثَانِيهَا أَنَّهُ كَانَ أَكْثَرَ مُقَامِهِ بَعْدَ فُتُوحِ الْأَمْصَارِ بِمِصْرَ أَوْ بِالطَّائِفِ وَلَمْ تَكُنِ الرِّحْلَةُ إِلَيْهِمَا مِمَّنْ يَطْلُبُ الْعِلْمَ كَالرِّحْلَةِ إِلَى الْمَدِينَةِ وَكَانَ أَبُو هُرَيْرَةَ مُتَصَدِّيًا فِيهَا لِلْفَتْوَى وَالتَّحْدِيثِ إِلَى أَنْ مَاتَ وَيَظْهَرُ هَذَا مِنْ كَثْرَةِ مَنْ حَمَلَ عَنْ أَبِي هُرَيْرَةَ فَقَدْ ذَكَرَ الْبُخَارِيُّ أَنَّهُ رَوَى عَنْهُ ثَمَانَمِائَةِ نَفْسٍ مِنَ التَّابِعِينَ وَلَمْ يَقَعْ هَذَا لِغَيْرِهِ ثَالِثُهَا مَا اخْتُصَّ بِهِ أَبُو هُرَيْرَةَ مِنْ دَعْوَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَهُ بِأَنْ لَا يَنْسَى مَا يُحَدِّثُهُ بِهِ كَمَا سَنَذْكُرُهُ قَرِيبًا رَابِعُهَا أَنَّ عَبْدَ اللَّهِ كَانَ قَدْ ظَفِرَ فِي الشَّامِ بِحِمْلِ جَمَلٍ مِنْ كُتُبِ أَهْلِ الْكِتَابِ فَكَانَ يَنْظُرُ فِيهَا وَيُحَدِّثُ مِنْهَا فَتَجَنَّبَ الْأَخْذَ عَنْهُ لِذَلِكَ كَثِيرٌ مِنْ أَئِمَّةِ التَّابِعِينَ وَاللَّهُ أَعْلَمُ
അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് എന്ന സഹാബിയേക്കാൾ കൂടുതൽ ഹദീസുകൾ   അബൂ ഹുറൈറയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടാനുള്ള  കാരണങ്ങൾ പലതും ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട്
1അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് പഠനം/അദ്ധ്യാപനത്തെക്കാൾ സമയം ഇബാദത്തിനു ചെലവഴിച്ചിരിക്കാം
2.അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് കൂടുതലും മിസ്രിലും താഇഫിലും ആയിരുന്നു കഴിഞ്ഞിരുന്നത്   വിജ്ഞാന കുതുകികൾ മദീനയിലേക്ക് അറിവ് നേടാൻ പോകുന്നത്ര ഇവിടങ്ങളിലേക്ക്‌ പോയിരുന്നില്ലാതതാവാം     അബൂ ഹുറൈറ മരിക്കുവോളം ഹദീസ് അദ്ധ്യാപനത്തിലും ഫതവാ നല്കുന്നതിലും വ്യാപ്രതനായി മദീനയിൽ കഴിഞ്ഞു കൂടി     ഇമാം ബുഖാരി തന്നെ 800 താബിഈങ്ങൾ അബൂ ഹുറൈറയിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തതായി പറഞ്ഞിട്ടുണ്ട്  മറ്റൊരാളിൽ നിന്നും ഇത്രയധികം താബിഈങ്ങൾ  ഹദീസ് റിപ്പോർട്ട് ചെയ്തിട്ടില്ല
3.അബൂ ഹുറൈറ റ നു വേണ്ടി നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പ്രത്യേകം പ്രാർത്ഥന നടത്തിയിരുന്നതിനാൽ അബൂ ഹുറൈറ റ ഹദീസുകൾ മറന്നിരുന്നില്ല
4.അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് ശാമിൽ കഴിഞ്ഞു കൂടുമ്പോൾ വേദക്കാരിൽ നിന്നും ഉള്ള റിപ്പോർട്ടുകളെ ആശ്രയിച്ചിരിക്കാൻ സാധ്യത ഉണ്ടായിരുന്നതിനാൽ താബിഈങ്ങളായ ഭൂരിഭാഗം ഇമാമുകളും അദ്ദേഹത്തിൽ നിന്ന് ഹദീസുകൾ സ്വീകരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ടാവും   അല്ലാഹു ഏറ്റവും അറിയുന്നവൻ
تَنْبِيهٌ قَوْلُهُ وَلَا أَكْتُبُ قَدْ يُعَارضهُ مَا أخرجه بن وَهْبٍ مِنْ طَرِيقِ الْحَسَنِ بْنِ عَمْرِو بْنِ أُمَيَّةٍ قَالَ تُحُدِّثَ عِنْدَ أَبِي هُرَيْرَةَ بِحَدِيثٍ فَأَخَذَ بِيَدِي إِلَى بَيْتِهِ فَأَرَانَا كُتُبًا مِنْ حَدِيثِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالَ هَذَا هُوَ مَكْتُوب عِنْدِي قَالَ بن عَبْدِ الْبَرِّ حَدِيثُ هَمَّامٍ أَصَحُّ وَيُمْكِنُ الْجَمْعُ بِأَنَّهُ لَمْ يَكُنْ يَكْتُبُ فِي الْعَهْدِ النَّبَوِيِّ ثُمَّ كَتَبَ بَعْدَهُ قُلْتُ وَأَقْوَى مِنْ ذَلِكَ أَنَّهُ لَا يَلْزَمُ مِنْ وُجُودِ الْحَدِيثِ مَكْتُوبًا عِنْده أَنْ يَكُونَ بِخَطِّهِ وَقَدْ ثَبَتَ أَنَّهُ لَمْ يَكُنْ يَكْتُبُ فَتَعَيَّنَ أَنَّ الْمَكْتُوبَ عِنْدَهُ بِغَيْرِ خطه
അബൂ ഹുറൈറ വ ലാ അക്തുബു /ഞാൻ എഴുതുകയില്ല എഴുത്ത് അറിയുമായിരുന്നില്ല  എന്ന പ്രസ്താവനയും ഇബ്നു വഹാബിന്റെ ഒരു റിപ്പോർട്ടും പരസ്പര വിരുദ്ധമാണ്   ഇബ്നു വഹബ് അൽ ഹസാൻ ബ്നു അമ്ർ ബ്നു ഉമയ്യത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു  അബൂ ഹുറൈറയുടെ അടുത്ത് വച്ച് ആരോ ഒരു ഹദീസ് ഉദ്ധരിച്ചു അപ്പോൾ അദ്ദേഹം എന്റെ കൈ പിടിച്ചു അദ്ധേഹത്തിന്റെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി  എന്നെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹദീസുകൾ ഉള്ള ചില കിതാബുകൾ/രേഖകൾ കാണിച്ചു   എന്നിട്ട് എന്നോട് പറഞ്ഞു   ഇവയാണ് എന്റെ അടുത്തുള്ള എഴുതപ്പെട്ട രേഖകൾ
ഇബ്നു അബ്ദിൽ ബർ പറയുന്നു   ഹമ്മാമിന്റെ ഹദീസാണ് ഏറ്റവും സഹീഹ്; നബിയുടെ കാലത്ത്  അബൂ ഹുറൈറ ഒരു പക്ഷെ  അതിനു ശേഷം എഴുതിയതാവാമെന്ന നിലയ്ക്ക് ഈ രണ്ടു വീക്ഷണങ്ങളെയും കൂട്ടി യോജിപ്പിക്കാവുന്നതുമാണ്    ഞാൻ-ഇബ്നുൽ ഹജർ- പറയുന്നു 
അബൂ ഹുറൈറയുടെ  അടുത്തുണ്ടായിരുന്ന കിതാബുകൾ/രേഖകൾ അദ്ധേഹത്തിന്റെ സ്വന്തം കൈപ്പടയിൽ ഉള്ളതാവണമെന്നു നിർബന്ധമില്ല അദ്ദേഹത്തിനു എഴുത്ത് വശമില്ലായിരുന്നു എന്ന കാര്യം സ്ഥിരപ്പെട്ടതായതിനാൽ അദ്ധേഹത്തിന്റെ അടുത്തുണ്ടായിരുന്ന കിതാബുകൾ/രേഖകൾ അദ്ധേഹത്തിന്റെ സ്വന്തം കൈപ്പടയിൽ  ഉള്ളതായിരുന്നില്ല എന്ന് മനസ്സിലാക്കാം
..………………………………………………………………..وَرَوَى أَحْمَدُ وَالْبَيْهَقِيُّ فِي الْمَدْخَلِ مِنْ طَرِيقِ عَمْرِو بْنِ شُعَيْبٍ عَنْ مُجَاهِدٍ وَالْمُغِيرَةِ بْنِ حَكِيمٍ قَالَا سَمِعْنَا أَبَا هُرَيْرَةَ يَقُولُ مَا كَانَ أَحَدٌ أَعْلَمَ بِحَدِيثِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنِّي إِلَّا مَا كَانَ مِنْ عبد الله بن عَمْرو فَإِنَّهُ كَانَ يكْتب بِيَدِهِ وَيَعِي بِقَلْبِهِ وَكُنْتُ أَعِي وَلَا أَكْتُبُ اسْتَأْذَنَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْكِتَابِ عَنْهُ فَأَذِنَ لَهُ إِسْنَادُهُ حَسَنٌ وَلَهُ طَرِيقٌ أُخْرَى أَخْرَجَهَا الْعُقَيْلِيُّ فِي تَرْجَمَةِ عَبْدِ الرَّحْمَنِ بْنِ سَلْمَانَ عَنْ عَقِيلٍ عَنِ الْمُغِيرَةِ بْنِ حَكِيمٍ سَمِعَ أَبَا هُرَيْرَةَ قَالَ مَا كَانَ أَحَدٌ أَعْلَمَ بِحَدِيثِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنِّي إِلَّا عَبْدُ اللَّهِ بْنُ عَمْرٍو فَإِنَّهُ كَانَ يَكْتُبُ اسْتَأْذَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَكْتُبَ بِيَدِهِ مَا سَمِعَ مِنْهُ فَأَذِنَ لَهُ الْحَدِيثَ وَعِنْدَ أَحْمَدَ وَأَبِي دَاوُدَ مِنْ طَرِيقِ يُوسُفَ بْنِ مَاهَكٍ عَنْ عَبْدِ اللَّهِ بْنِ عَمْرٍو كُنْتُ أَكْتُبُ كُلَّ شَيْءٍ سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَنَهَتْنِي قُرَيْش الحَدِيث وَفِيه اكْتُبْ فو الَّذِي نَفْسِي بِيَدِهِ مَا يَخْرُجُ مِنْهُ إِلَّا الْحَقُّ وَلِهَذَا طُرُقٌ أُخْرَى عَنْ عَبْدِ اللَّهِ بْنِ عَمْرٍو يُقَوِّي بَعْضُهَا بَعْضًا
ഇമാം അഹ്മദ്  ബൈഹഖി  എന്നിവർ മുഗീറത്തു ബ്നു ഹകീമിൽ നിന്നും മുജാഹിദിൽ നിന്നും ഉദ്ധരിക്കുന്നത് കാണുക   മുഗീറത്തു ബ്നു ഹകീമും മുജാഹിദുംപറയുന്നു  അബൂ ഹുറൈറ പറയുന്നതായി ഞങ്ങൾ കേട്ടു   നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹദീസ് എന്നെക്കാൾ അറിയുന്ന ഒരാളുമില്ല-അബ്ദുല്ലാഹി ബ്നു അമ്ർ ഒഴികെ;അദ്ദേഹം കൈ കൊണ്ട് എഴുതുകയും ഖൽബു കൊണ്ട് മനപ്പാഠം ആക്കുകയും ചെയ്യുമായിരുന്നു  ഞാൻ മനപ്പാഠം പഠിച്ചിരുന്നു പക്ഷെ എഴുതുമായിരുന്നില്ല അദ്ദേഹം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് ഹദീസുകൾ എഴുതാൻ അനുമതി ചോദിച്ചപ്പോൾ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തിനു അനുമതി നല്കി ഈ ഹദീസിന്റെ പരമ്പര ഹസൻ ആണ്   വേറെ വഴികളിലും സമാനമായ ഹദീസുകൾ വന്നിട്ടുണ്ട്
 وَلَا يَلْزَمُ مِنْهُ أَنْ يَكُونَا فِي الْوَعْيِ سَوَاءً لِمَا قَدَّمْنَاهُ مِنَ اخْتِصَاصِ أَبِي هُرَيْرَةَ بِالدُّعَاءِ بِعَدَمِ النِّسْيَانِ وَيُحْتَمَلُ أَنْ يُقَالَ تُحْمَلُ أَكْثَرِيَّةُ عَبْدِ اللَّهِ بْنِ عَمْرٍو عَلَى مَا فَازَ بِهِ عَبْدُ اللَّهِ مِنَ الْكِتَابَةِ قَبْلَ الدُّعَاءِ لِأَبِي هُرَيْرَةَ لِأَنَّهُ قَالَ فِي حَدِيثِهِ فَمَا نَسِيتُ شَيْئًا بَعْدُ فَجَازَ أَنْ يَدْخُلَ عَلَيْهِ النِّسْيَانُ فِيمَا سَمِعَهُ قَبْلَ الدُّعَاءِ بِخِلَافِ عَبْدِ اللَّهِ فَإِنَّ الَّذِي سَمِعَهُ مَضْبُوطٌ بِالْكِتَابَةِ وَالَّذِي انْتَشَرَ عَنْ أَبِي هُرَيْرَةَ مَعَ ذَلِكَ أَضْعَافُ مَا انْتَشَرَ عَنْ عَبْدِ اللَّهِ بْنِ عَمْرٍو لِتَصَدِّي أَبِي هُرَيْرَةَ لِذَلِكَ وَمُقَامُهُ بِالْمَدِينَةِ النَّبَوِيَّةِ بِخِلَافِ عَبْدِ اللَّهِ بْنِ عَمْرٍو فِي الْأَمْرَيْنِ
മനപ്പാഠം ആക്കാനുള്ള കഴിവ് അബൂ ഹുറൈറയ്ക്കും അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ്വിനും ഒരു പോലെ ആയിരുന്നിരിക്കണമെന്നു നിർബന്ധമില്ല   കാരണം അബൂ  ഹുറൈറയ്ക്ക് വേണ്ടി നബി പ്രത്യേകം ദുആ  ചെയ്തതിനാൽ അദ്ദേഹത്തിനു മറവി ഇല്ലായിരുന്നു എന്നാൽ ഈ ദുആയ്ക്ക് മുമ്പ് അബ്ദുല്ലാഹി ബ്നു അമ്ർ അദ്ദേഹത്തിനു രേഖപ്പെടുത്താനുള്ള/എഴുതാനുള്ള കഴിവ് കൂടി ഉണ്ടായിരുന്നതിനാൽ കൂടുതൽ ഹദീസുകൾ ഉദ്ധരിചിട്ടുണ്ടാവാം അബൂ ഹുറൈറയുടെ ഹദീസിൽ  നബിയുടെ  ദുആയ്ക്ക് ശേഷം ഞാൻ ഒന്നും മറന്നിട്ടില്ല
فَمَا نَسِيتُ شَيْئًا بَعْدُ
 എന്ന് പറയുന്നുണ്ട്  അപ്പോൾ അതിനു മുമ്പ് മരന്നിട്ടുണ്ടാവാൻ സാധ്യതയുണ്ട്  എന്നാൽ അബ്ദുല്ലാഹി ബ്നു അമ്ർ അദ്ദേഹത്തിനു രേഖപ്പെടുത്താനുള്ള/എഴുതാനുള്ള കഴിവ് കൂടി ഉണ്ടായിരുന്നതിനാൽ മറവിയുടെ പ്രശ്നം ഉണ്ടായിട്ടുണ്ടാവില്ല
وَيُسْتَفَاد مِنْهُ وَمن الحَدِيث عَلِيٍّ الْمُتَقَدِّمِ وَمِنْ قِصَّةِ أَبِي شَاهٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذِنَ فِي كِتَابَةِ الْحَدِيثِ عَنْهُ وَهُوَ يُعَارِضُ حَدِيثَ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
لَا تَكْتُبُوا عَنِّي شَيْئًا غَيْرَ الْقُرْآنِ ഈ ഹദീസിൽ നിന്നും മുമ്പ് ഈ ബാബിൽ കഴിഞ്ഞു പോയ അലി റ ന്റെ ഹദീസിൽ നിന്നും അബൂ ശാഹിന്റെ ചരിത്രത്തിൽ നിന്നും മനസ്സിലാവുന്നത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളിൽ നിന്നും ഹദീസ് എഴുതിയെടുക്കാൻ നബി അനുവാദം നല്കിയിരുന്നു എന്നാണു  എന്നാൽ അബൂ സഈദുൽ ഖുദ്രി റ ൽ നിന്നുള്ള താഴെ പറയുന്ന ഹദീസിനു വിരുദ്ധമാണ് ഈ ഹദീസുകൾ  എന്ന് തോന്നാം  റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു  
لَا تَكْتُبُوا عَنِّي شَيْئًا غَيْرَ الْقُرْآنِ
ഖുർആൻ അല്ലാതെ ഒന്നും നിങ്ങൾ എന്നിൽ നിന്നും എഴുതരുത് (മുസ്ലിം)
 وَالْجَمْعُ بَيْنَهُمَا أَنَّ النَّهْيَ خَاصٌّ بِوَقْتِ نُزُولِ الْقُرْآنِ خَشْيَةَ الْتِبَاسِهِ بِغَيْرِهِ وَالْإِذْنَ فِي غَيْرِ ذَلِكَ أَوْ أَنَّ النَّهْيَ خَاصٌّ بِكِتَابَةِ غَيْرِ الْقُرْآنِ مَعَ الْقُرْآنِ فِي شَيْءٍ وَاحِدٍ وَالْإِذْنَ فِي تَفْرِيقِهِمَا أَوِ النَّهْيَ مُتَقَدِّمٌ وَالْإِذْنَ نَاسِخٌ لَهُ عِنْدَ الْأَمْنِ مِنَ الِالْتِبَاسِ وَهُوَ أَقْرَبُهَا مَعَ أَنَّهُ لَا يُنَافِيهَا وَقِيلَ النَّهْيُ خَاصٌّ بِمَنْ خُشِيَ مِنْهُ الِاتِّكَالُ عَلَى الْكِتَابَةِ دُونَ الْحِفْظِ وَالْإِذْنُ لِمَنْ أُمِنَ مِنْهُ ذَلِكَ مِنْهُ ഈ രണ്ടു തരം റിപ്പോര്ട്ടുകളെയും താഴെ പറയും വിധം കൂട്ടിയിണക്കുന്ന പല അഭിപ്രായങ്ങളുമുണ്ട്
1 ഹദീസ് എഴുതുന്നതിനു നബി ഏർപ്പെടുത്തിയ നിരോധനം ഖുർആൻ അവതരണ സമയത്ത് ഖുർആൻ മറ്റുള്ളവയുമായി കൂടിക്കലരാതിരിക്കുന്നതിനു വേണ്ടി ചെയ്തതായിരുന്നു അനുമതി അല്ലാത്ത സമയത്ത് എഴുതുന്നതിനായിരുന്നു 
2  നിരോധനം ഖുർആൻ മറ്റുള്ളവയുടെ കൂടെ ഒരേ രേഖയിൽ എഴുതുന്നതിനും അനുവാദം രണ്ടും പ്രത്യേകം പ്രത്യേകം രേഖപ്പെടുതുന്നതിനുമായിരുന്നു
3 നിരോധനം മുമ്പ് ഉണ്ടായിരുന്ന വിധിയും അനുവാദം ഖുർആൻ മറ്റുള്ളവയുമായി കൂടിക്കലരുമെന്ന ഭയം നീങ്ങിയ ശേഷം പിന്നീടുമായിരുന്നു ആയതിനാൽ നിരോധനത്തിന്റെ വിധി നസ്ഖ് ചെയ്യപ്പെട്ടു
4 നിരോധനം മനപ്പാഠം ആക്കാതെ എഴുത്തിനെ മാത്രം ആശ്രയിക്കുമെന്നു ഭയം ഉള്ളവരെ സംബന്ധിച്ചും അനുവാദം അങ്ങിനെയല്ലാതവരെ സംബന്ധിച്ചും ആയിരുന്നു
…………………………………………………………………….
قَالَ الْعُلَمَاءُ كَرِهَ جَمَاعَةٌ مِنَ الصَّحَابَةِ وَالتَّابِعِينَ كِتَابَةَ الْحَدِيثِ وَاسْتَحَبُّوا أَنْ يُؤْخَذَ عَنْهُمْ حِفْظًا كَمَا أَخَذُوا حِفْظًا لَكِنْ لَمَّا قَصُرَتِ الْهِمَمُ وَخَشِيَ الْأَئِمَّةُ ضَيَاعَ الْعلم دونوه وَأول من دون الحَدِيث بن شِهَابٍ الزُّهْرِيُّ عَلَى رَأْسِ الْمِائَةِ بِأَمْرِ عُمَرَ بْنِ عَبْدِ الْعَزِيزِ ثُمَّ كَثُرَ التَّدْوِينُ ثُمَّ التَّصْنِيفُ وَحَصَلَ بِذَلِكَ خَيْرٌ كَثِيرٌ فَلِلَّهِ الْحَمْدُ
ഉലമാക്കൾ പറഞ്ഞിരിക്കുന്നു   സഹാബാക്കാളിലും താബിഈങ്ങളിലും പെട്ട ഒരു വിഭാഗം ഹദീസ് എഴുതുന്നത്‌ വെറുക്കുകയും ഹദീസ് മനപ്പാഠം ആക്കുന്നത് ഇഷ്ട്ടപ്പെടുകയും ചെയ്യുന്നവരായിരുന്നു    എന്നാൽ പിൽക്കാലത്ത്‌ വിജ്ഞാനം നഷ്ട്ടപ്പെടുമോ എന്ന് ഇമാമുകൾ ആശങ്കപ്പെട്ടതിനാൽ അവർ ഹദീസുകൾ രേഖപ്പെടുത്തി വച്ച് അങ്ങിനെ ആദ്യമായി നൂറിലധികം ഹദീസുകൾ എഴുതി രേഖപ്പെടുത്തി വച്ചത് ഖലീഫ ഉമര് ബ്നു അബ്ദിൽ അസീസിന്റെ  ഉത്തരവ് പ്രകാരം ഇബ്നു ഷിഹാബു സ്സുഹ്രീ ആയിരുന്നു  പിന്നീട് ധാരാളം രചനകളും കിത്താബുകളും നിലവിൽ വന്നു  അത് കൊണ്ട് ധാരാളം നന്മയുണ്ടായി   അല്ലാഹുവിനാണ് സർവ സതുതിയും

സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like  ചെയ്തും share  ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള  പ്രതിഫലം ലഭിക്കും അസ്സലാമു അലൈക്കും

No comments:

Post a Comment