Wednesday, 1 April 2015

നബി അല്ലാഹുവിൽ നിന്ന് തനിയ്ക്ക് കിട്ടിയ ദിവ്യബോധനത്തിൽ നിന്ന് ചിലത് അഹ് ല് ബൈതിനു മാത്രമായി രഹസ്യമായി നല്കിയെന്നോ?

അഹ് ലു   ബൈതിനു, പ്രത്യേകിച്ച് അലി റദിയല്ലാഹു അന്ഹുവിനു മറ്റുള്ളവർക്ക് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അറിയിക്കാത്ത ചില വഹ്  യിന്റെ അറിവുകൾ നല്കിയിരുന്നു എന്ന ശീഈ വാദത്തെ  അലി റദിയല്ലാഹു അന്ഹു തന്നെ തിരസ്ക്കരിക്കുന്നത് കാണുക
സഹീഹുൽ ബുഖാരി ഹദീസ് 53 വിജ്ഞാനം
كتاب العلم - صحيح البخاري  SAHIH UL BUKHARI HADITH 53 KNOWLEDGE
باب كِتَابَةِ الْعِلْمِ
വിജ്ഞാനം എഴുതി /രേഖപ്പെടുത്തി വയ്ക്കുന്നത് സംബന്ധിച്ച ബാബ്
حَدَّثَنَا مُحَمَّدُ بْنُ سَلاَمٍ، قَالَ أَخْبَرَنَا وَكِيعٌ، عَنْ سُفْيَانَ، عَنْ مُطَرِّفٍ، عَنِ الشَّعْبِيِّ، عَنْ أَبِي جُحَيْفَةَ، قَالَ قُلْتُ لِعَلِيٍّ هَلْ عِنْدَكُمْ كِتَابٌ قَالَ لاَ، إِلاَّ كِتَابُ اللَّهِ، أَوْ فَهْمٌ أُعْطِيَهُ رَجُلٌ مُسْلِمٌ، أَوْ مَا فِي هَذِهِ الصَّحِيفَةِ‏.‏ قَالَ قُلْتُ فَمَا فِي هَذِهِ الصَّحِيفَةِ قَالَ الْعَقْلُ، وَفَكَاكُ الأَسِيرِ، وَلاَ يُقْتَلُ مُسْلِمٌ بِكَافِرٍ
അബൂ ജുഹൈഫ പറയുന്നു   ഞാൻ അലി  റദിയല്ലാഹു അന്ഹുവിനോട് ചോദിച്ചു   താങ്കളുടെ /അഹ് ലു ബൈതിന്റെ പക്കൽ വല്ല ഗ്രന്ഥംവും പ്രത്യേകമായുണ്ടോ? അലി  റദിയല്ലാഹു അന്ഹു മറുപടി പറഞ്ഞു   അല്ലാഹുവിന്റെ കിത്താബോ അള്ളാഹു ഒരു മുസ്ലിമിന് അനുഗ്രഹിച്ചു നല്കുന്ന ഗ്രഹണ ശക്തിയോ എന്റെ കയ്യിലുള്ള ഈ ഏടിൽ ഉള്ളതോ അല്ലാതെ ഇല്ല   അപ്പോൾ ഞാൻ ചോദിച്ചു   എന്താണ് ഈ ഏടിലുള്ളത്അലി  റദിയല്ലാഹു അന്ഹു മറുപടി പറഞ്ഞു കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾക്ക്‌ ഘാതകൻ നല്കുന്ന നഷ്ട്ട പരിഹാരം /ദിയത് ,ശത്രുക്കളിൽ   നിന്ന് ബന്ധികളെ മോചിപ്പിക്കുന്നതിനു നല്കുന്ന മോചന ദ്രവ്യം , ഒരു അവിശ്വാസിയെ കൊന്നതിനു പകരമായി ഒരു മുസ്ലിമിനെ കൊല്ലരുതെന്ന നിയമം എന്നിവയാണത്
……………………………………………………………………………………………..
ഫത്ഹുൽ ബാരി യിൽ നിന്ന് ചില പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു
قَوْلُهُ       هَلْ عِنْدَكُمْ      - الْخِطَابُ لِعَلِيٍّ ، وَالْجَمْعُ إِمَّا لِإِرَادَتِهِ مَعَ بَقِيَّةِ أَهْلِ الْبَيْتِ أَوْ لِلتَّعْظِيمِ
ഇവിടെ ഹൽ ഇന്ദകും   എന്ന് പറഞ്ഞത് അലി  റദിയല്ലാഹു അന്ഹുവിന്റെ കൂടെ മറ്റു അഹ് ലു ബൈതിനെയും ഉദ്ദേശിച്ചോ അല്ലെങ്കിൽ ബഹുമാനത്തിനു വേണ്ടി ബഹുവചനം ഉപയോഗിച്ചതോ ആവാം
قَوْلُهُ      كِتَابٌ        -  أَيْ    مَكْتُوبٌ أَخَذْتُمُوهُ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  مِمَّا أُوحِيَ إِلَيْهِ  وَيَدُلُّ عَلَى ذَلِكَ   رِوَايَةُ الْمُصَنِّفِ فِي الْجِهَادِ           هَلْ عِنْدَكُمْ شَيْءٌ مِنَ الْوَحْيِ إِلَّا مَا فِي كِتَابِ اللَّهِ
 وَلَهُ فِي الدِّيَاتِ         هَلْ عِنْدَكُمْ شَيْءٌ مِمَّا لَيْسَ فِي الْقُرْآنِ     
 وَفِي مُسْنَدِ إِسْحَاقَ بْنِ رَاهْوَيْهِ عَنْ جَرِيرٍعَنْ مُطَرِّفٍ    هَلْ عَلِمْتَ شَيْئًا مِنَ الْوَحْيِ
ഇവിടെ കിതാബുൻ എന്നാൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംയ്ക്ക് ദിവ്യ ബോധനമായി ലഭിച്ചതിൽ നിന്ന് എഴുതിയെടുക്കപ്പെട്ട/രേഖപ്പെടുത്തപ്പെട്ട അലിയ്ക്ക്/അഹല് ബൈതിനു മാത്രം പ്രത്യേകമായി നല്കിയ എന്തെങ്കിലും ഉണ്ടോ  എന്നാന്നു ഉദ്ദേശ്യം
മുസന്നിഫ്/ബുഖാരി തന്നെ കിതാബുൽ ജിഹാദിൽ നല്കിയ റിപ്പോർട്ടിൽ
هَلْ عِنْدَكُمْ شَيْءٌ مِنَ الْوَحْيِ إِلَّا مَا فِي كِتَابِ اللَّهِ
അല്ലാഹുവിന്റെ കിത്താബിൽ ഉള്ളതല്ലാതെ വഹയിൽ നിന്ന് വല്ലതും താങ്കളുടെ/അഹല് ബൈതിന്റെ പക്കലുണ്ടോ എന്നാണു അബൂ ജുഹൈഫ അലിയോടു ചോദിക്കുന്നത്   കിത്താബു ദ്ദിയാതിൽ
هَلْ عِنْدَكُمْ شَيْءٌ مِمَّا لَيْسَ فِي الْقُرْآنِ    
ഖുർആനിൽ ഉള്ളതല്ലാതെ താങ്കളുടെ/നിങ്ങളുടെ പക്കൽ വല്ലതുമുണ്ടോ എന്ന് ചോദിക്കുന്നതായാണ് ഉള്ളത്   ഇസ്ഹാഖ് ബ്നു രാഹ്വൈഹിയുടെ മുസ്നദിൽ മുതരഫിൽ നിന്ന് ജരീർ പറയുന്ന റിപ്പോർട്ടിൽ
هَلْ عَلِمْتَ شَيْئًا مِنَ الْوَحْيِ
താങ്കൾക്കു വഹയിൽ നിന്ന് വല്ലതും അറിയുമോ എന്നാണുള്ളത്
وَإِنَّمَا سَأَلَهُ أَبُو جُحَيْفَةَ عَنْ ذَلِكَ لِأَنَّ جَمَاعَةً مِنَ الشِّيعَةِ كَانُوا يَزْعُمُونَ أَنَّ عِنْدَ أَهْلِ الْبَيْتِ    لَا سِيَّمَا عَلِيًّا  أَشْيَاءَ مِنَ الْوَحْيِ خَصَّهُمُ النَّبِيُّ    صَلَّى اللَّهُ عَلَيْهِ وَسَلَّمَ     بِهَا لَمْ يُطْلِعْ غَيْرَهُمْ عَلَيْهَا . وَقَدْ سَأَلَ عَلِيًّا عَنْ هَذِهِ الْمَسْأَلَةِ أَيْضًا قَيْسُ بْنُ عُبَادٍ    وَهُوَ بِضَمِّ الْمُهْمَلَةِ وَتَخْفِيفِ الْمُوَحَّدَةِ   وَالْأَشْتَرُ النَّخَعِيُّ وَحَدِيثُهُمَا فِي مُسْنَدِ النَّسَائِيِّ
അഹ്ലു ബൈതിനു പ്രത്യേകിച്ച് അലി റദിയല്ലാഹു അന്ഹുവിനു മറ്റുള്ളവർക്ക് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അറിയിക്കാത്ത ചില വഹ്  യിന്റെ അറിവുകൾ നല്കിയിരുന്നു എന്ന് ശീഇകൾക്ക് /ശിയാക്കൾക്ക് വാദമുണ്ടായിരുന്നതാണ് അബൂ ജുഹൈഫ അലി  റദിയല്ലാഹു അന്ഹുവിനോട് ഇങ്ങനെ ചോദിക്കാൻ കാരണം   അലി  റദിയല്ലാഹു അന്ഹുവിനോട്  ഇതേ ചോദ്യം ഖൈസ് ബ്നു ഉബാദും അശതരു ന്നഖഇയ്യും  ചോദിച്ചതയുള്ള ഹദീസ് നസാഇ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
قوله   قال لا    زاد المصنف في الجهاد     لا والذي فلق الحبة وبرأ النسمة
നിഷേധ രൂപത്തിലാണ് അലി റ മറുപടി നല്കിയത്  ജിഹാദിന്റെ കിത്താബിൽ വിത്ത് മുളപ്പിച്ചവനും മനുഷ്യനെ/ആത്മാവിനെ സ്ര്ഷ്ടിച്ചവനുമാണ് സത്യം എന്ന് സത്യംചെയ്തു പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്
 قَوْلُهُ     إِلَّا كِتَابُ اللَّهِ     هُوَ بِالرَّفْعِ ، وَقَالَ ابْنُ الْمُنِيرِ : فِيهِ دَلِيلٌ عَلَى أَنَّهُ كَانَ عِنْدَهُ أَشْيَاءُ مَكْتُوبَةٌ مِنَ الْفِقْهِ الْمُسْتَنْبَطِ مِنْ كِتَابِ اللَّهِ ، وَهِيَ الْمُرَادُ بِقَوْلِهِ : أَوْ فَهْمٌ أُعْطِيَهُ رَجُلٌ " لِأَنَّهُ ذُكِرَ بِالرَّفْعِ ، فَلَوْ كَانَ الِاسْتِثْنَاءُ مِنْ غَيْرِ الْجِنْسِ لَكَانَ مَنْصُوبًا . كَذَا قَالَ ، وَالظَّاهِرُ أَنَّ الِاسْتِثْنَاءَ فِيهِ مُنْقَطِعٌ ، وَالْمُرَادُ بِذِكْرِ الْفَهْمِ إِثْبَاتُ إِمْكَانِ الزِّيَادَةِ عَلَى مَا فِي الْكِتَابِ
ഇബ്നുൽ മുനീർ പറയുന്നു   അല്ലാഹുവിന്റെ കിത്താബല്ലാതെ  എന്നാ അലി റ ന്റെ പ്രയോഗത്തിൽ നിന്നും അല്ലാഹുവിന്റെ കിത്താബിൽ നിന്ന് ഇസ്തിന്ബാത്  ചെയ്തെടുത്ത /ഗ്രഹിച്ചെടുത്ത ചില രേഖകൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്  
وَقَدْ رَوَاهُ الْمُصَنِّفُ فِي الدِّيَاتِ بِلَفْظِ    مَا عِنْدَنَا إِلَّا مَا فِي الْقُرْآنِ ، إِلَّا فَهْمًا يُعْطَى رَجُلٌ مِنَ الْكِتَابِ  فَالِاسْتِثْنَاءُ الْأَوَّلُ مُفَرَّغٌ وَالثَّانِي مُنْقَطِعٌ ، مَعْنَاهُ لَكِنْ إِنْ أَعْطَى اللَّهُ رَجُلًا فَهْمًا فِي كِتَابِهِ فَهُوَ يَقْدِرُ عَلَى الِاسْتِنْبَاطِ فَتَحْصُلُ عِنْدَهُ الزِّيَادَةُ بِذَلِكَ الِاعْتِبَارِ
ഖുർആനിൽ ഉള്ളതല്ലാതെ, അല്ലാഹുവിന്റെ കിത്താബിൽ നിന്ന് നല്കപ്പെട്ട ഫഹ്മു /ഗ്രാഹ്യം അല്ലാതെ   എന്നീ വാക്കുകളാണൂള്ളത്    അല്ലാഹു ഒരാൾക്ക്‌ അവന്റെ കിത്താബിൽ ഫഹ്മു/ഗ്രാഹ്യ ശേഷി നൽകിയിട്ടുണ്ടെങ്കിൽ അയാൾക്ക്‌ ഇസ്തിന്ബാത് ചെയ്തു കൂടുതൽ കാര്യങ്ങളും വ്യാഖ്യാനങ്ങളും മനസ്സിലാക്കാൻ കഴിയും എന്നാണു ഇതിന്റെ സാരം
 وَقَدْ رَوَى أَحْمَدُ بِإِسْنَادٍ حَسَنٍ مِنْ طَرِيقِ طَارِقِ بْنِ شِهَابٍ قَالَ : شَهِدْتُ عَلِيًّا عَلَى الْمِنْبَرِ وَهُوَ يَقُولُ      وَاللَّهِ مَا عِنْدَنَا كِتَابٌ نَقْرَؤُهُ عَلَيْكُمْ إِلَّا كِتَابَ اللَّهِ وَهَذِهِ الصَّحِيفَةَ
 وَهُوَ يُؤَيِّدُ مَا قُلْنَاهُ أَنَّهُ لَمْ يُرِدْ بِالْفَهْمِ شَيْئًا مَكْتُوبًا
ഇമാം അഹ്മദ് റ ഹസനായ പരമ്പരയോടെ താരിഖ് ബ്നു ശിഹാബിൽ നിന്ന് ഉദ്ധരിക്കുന്നു   താരിഖ് ബ്നു ശിഹാബ് പറയുന്നു   അലി റ മിമ്ബരിൽ കയറി പറയുന്നതായി ഞാൻ കേട്ടു     അലി റ പറഞ്ഞു
وَاللَّهِ مَا عِنْدَنَا كِتَابٌ نَقْرَؤُهُ عَلَيْكُمْ إِلَّا كِتَابَ اللَّهِ وَهَذِهِ الصَّحِيفَةَ
അല്ലാഹുവാണ      നിങ്ങൾക്കു നാം ഓതി തരുന്ന അല്ലാഹുവിന്റെ കിത്താബും (അതിന്റെ അടിസ്ഥാനത്തിൽ ഉള്ള) ഈ രേഖകളും അല്ലാതെ നമ്മുടെ പക്കൽ ഒന്നുമില്ല
قَوْلُهُ    الصَّحِيفَةَ    أَيِ      الْوَرَقَةَ الْمَكْتُوبَةَ وَلِلنَّسَائِيِّ مِنْ طَرِيقِ الْأَشْتَرِ     فَأَخْرَجَ كِتَابًا مِنْ قِرَابِ سَيْفِهِ
സഹീഫത് എന്നാൽ എഴുതപ്പെട്ട രേഖകൾ  
  അശ്തരിൽ നിന്നുള്ള  നസാ ഇയുടെ  റിപ്പോർട്ടിൽ  എന്നിട്ട് അലി റ അദ്ധേഹത്തിന്റെ  വാളിന്റെ അടുത്ത് നിന്ന്  ഒരു കിത്താബ്/രേഖ പുറത്തെടുത്തു എന്നുണ്ട്
قَوْلُهُ    الْعَقْلُ   أَيِ    الدِّيَةُ    وَإِنَّمَا سُمِّيَتْ بِهِ لِأَنَّهُمْ كَانُوا يُعْطُونَ فِيهَا الْإِبِلَ وَيَرْبِطُونَهَا بِفِنَاءِ دَارِ الْمَقْتُولِ بِالْعِقَالِ وَهُوَ الْحَبْلُ . وَوَقَعَ فِي رِوَايَةِ ابْنِ مَاجَهْ بَدَلَ الْعَقْلِ    الدِّيَاتُ    وَالْمُرَادُ أَحْكَامُهَا وَمَقَادِيرُهَا وَأَصْنَافُهَا 
ഈ ഹദീസിൽ അഖല്  എന്നാൽ ദിയത് അഥവാ ബ്ലഡ്‌ മണി എന്ന അർത്ഥത്തിലാണ്   ഇങ്ങനെ പേര് വരാൻ കാരണം കൊല്ലപ്പെട്ടവന്റെ വീട്ടുകാർക്ക് ബ്ലഡ്‌ മണിയായി നല്കപ്പെടുന്ന ഒട്ടകത്തെ ഇഖാൽ അഥവാ ഹബല്/കയറു കൊണ്ട് കൊല്ലപ്പെട്ടവന്റെ വീട്ടു മുറ്റത്ത്‌ കെട്ടിയിടുമായിരുന്നു  എന്നതാണ്  ഇബ്നു മാജയുടെ റിപ്പോർട്ടിൽ അഖൽ എന്ന വാക്കിനു പകരം ദിയാത് എന്ന വാക്കാണ്‌ വന്നിരിക്കുന്നത്.ബ്ലഡ്‌ മണിയുമായി ബന്ധപ്പെട്ട വിധികളും മറ്റും എന്ന അർത്ഥത്തിൽ ആണത്

കുറിപ്പ്   ചുരുക്കത്തിൽ അലി റദിയല്ലാഹു അന്ഹുവിനു മറ്റുള്ളവർക്ക് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അറിയിക്കാത്ത ചില വഹ്  യിന്റെ അറിവുകൾ നല്കിയിരുന്നു എന്ന ശീഈകളുടെയും മറ്റും  വാദം അടിസ്ഥാന രഹിതമാണ്      മറിച്ചു    അലി റ വിന്റെ അടുത്തുണ്ടായിരുന്ന രേഖകൾ ഖുർആനിന്റെ അടിസ്ഥാനത്തിൽ അലി അവർകൾ ഗ്രഹിചെടുത്ത കാര്യങ്ങളായിരുന്നു എന്ന് വ്യക്തമാണ്

No comments:

Post a Comment