Friday, 10 April 2015

ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ

അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കാത്തവന് നബി ശഫാഅത്/ശിപാർശ ചെയ്യില്ലെന്നും നബി അവനെ കയ്യൊഴിയുമെന്നും തിരു നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  ഹദീസിൽ  നിന്നും വ്യക്തമാവുന്നു
സഹീഹുൽ ബുഖാരിയിൽ  കിത്താബു സ്സക്കാതിൽ സകാത്ത് നല്കാത്തവനുള്ള കുറ്റം എന്ന ബാബിൽ  ഇമാം ബുഖാരി ഉദ്ധരിച്ച ആയത്തുകളുടെ പൂർണ്ണ രൂപവും  2 ഹദീസുകളും  കാണുക
 كتاب الزكاة
باب إِثْمِ مَانِعِ الزَّكَاةِ
وَقَوْلِ اللَّهِ تَعَالَى    وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلاَ يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَذَا مَا كَنَزْتُمْ لأِنْفُسِكُمْ فَذُوقُوا مَا كُنْتُمْ تَكْنِزُونَ
സൂറ  തൌബ 34 & 35 താഴെ ചേർക്കുന്നു
1.       يَا أَيُّهَا الَّذِينَ آمَنُواْ إِنَّ كَثِيرًا مِّنَ الأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللّهِ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلاَ يُنفِقُونَهَا فِي سَبِيلِ اللّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
2.       يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنوبُهُمْ وَظُهُورُهُمْ هَـذَا مَا كَنَزْتُمْ لأَنفُسِكُمْ فَذُوقُواْ مَا كُنتُمْ تَكْنِزُونَ

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
നരകാഗ്നിയില്‍ വെച്ച്‌ അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത്‌ കൊണ്ട്‌ അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട്‌ പറയപ്പെടും ) : നിങ്ങള്‍ നിങ്ങള്‍ക്ക്‌ വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച്‌ വെച്ചിരുന്നത്‌ നിങ്ങള്‍ ആസ്വദിച്ച്‌ കൊള്ളുക.
ഇനി കിത്താബു സ്സക്കാതിൽ ഹദീസ്  7 കാണുക

حَدَّثَنَا الْحَكَمُ بْنُ نَافِعٍ، أَخْبَرَنَا شُعَيْبٌ، حَدَّثَنَا أَبُو الزِّنَادِ، أَنَّ عَبْدَ الرَّحْمَنِ بْنَ هُرْمُزَ الأَعْرَجَ، حَدَّثَهُ أَنَّهُ، سَمِعَ أَبَا هُرَيْرَةَ ـ رضى الله عنه ـ يَقُولُ قَالَ النَّبِيُّ صلى الله عليه وسلم ‏"‏ تَأْتِي الإِبِلُ عَلَى صَاحِبِهَا، عَلَى خَيْرِ مَا كَانَتْ، إِذَا هُوَ لَمْ يُعْطِ فِيهَا حَقَّهَا، تَطَؤُهُ بِأَخْفَافِهَا، وَتَأْتِي الْغَنَمُ عَلَى صَاحِبِهَا عَلَى خَيْرِ مَا كَانَتْ، إِذَا لَمْ يُعْطِ فِيهَا حَقَّهَا، تَطَؤُهُ بِأَظْلاَفِهَا، وَتَنْطَحُهُ بِقُرُونِهَا ‏"‏‏.‏ وَقَالَ ‏"‏ وَمِنْ حَقِّهَا أَنْ تُحْلَبَ عَلَى الْمَاءِ ‏"‏‏.‏ قَالَ ‏"‏ وَلاَ يَأْتِي أَحَدُكُمْ يَوْمَ الْقِيَامَةِ بِشَاةٍ يَحْمِلُهَا عَلَى رَقَبَتِهِ لَهَا يُعَارٌ، فَيَقُولُ يَا مُحَمَّدُ‏.‏ فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ بَلَّغْتُ‏.‏ وَلاَ يَأْتِي بِبَعِيرٍ، يَحْمِلُهُ عَلَى رَقَبَتِهِ لَهُ رُغَاءٌ، فَيَقُولُ يَا مُحَمَّدُ‏.‏ فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ بَلَّغْتُ ‏
അബൂഹുറൈറ റ നിവേദനം: നബി സ അരുളി: ഒട്ടകത്തിന്റെ സക്കാത്ത് കൊടുക്കാതിരുന്നാൽ അന്ത്യദിവസം ആ ഒട്ടകം അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ട് വരും. ആ ഒട്ടകത്തിന്റെ ജീവിതത്തിൽ കഴിഞ്ഞ ദശകളിൽ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് വരിക. എന്നിട്ട് തന്റെ കുളമ്പുകൾ കൊണ്ട് അവനെ അത് ചവിട്ടിക്കൊണ്ടിരിക്കും. ആടിന്റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ടുവരും. ആ ആടിന്റെ ജീവിതത്തിന്റെ കഴിഞ്ഞ ദശകളിൽ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് അത് വരിക. ആട് അതിന്റെ കുളമ്പുകൾകൊണ്ട് അവനെ ചവിട്ടിക്കൊണ്ടിരിക്കുകയും കൊമ്പുകൾക്കൊണ്ട് കുത്തുകയും ചെയ്യും. ആടുകൾ വെള്ളം കുടിക്കുവാൻ ചെല്ലുന്ന ജലാശയങ്ങൾക്കടുത്ത് വെച്ച് അവയെ കറന്നെടുക്കേണ്ടതും ആ ആടുകളിലുള്ള ബാധ്യതയിൽപ്പെടുന്നതാണ്. നിങ്ങളിൽ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്ടിരിക്കുന്ന ഒരു ആടിനെ ചുമലിൽ വഹിച്ചു കൊണ്ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസരം ഉണ്ടാവരുത്. അപ്പോൾ ഞാൻ പറയും. നിങ്ങൾക്ക് അല്ലാഹുവിങ്കിൽ നിന്ന് യാതൊന്നും ഞാൻ ഉടമയാക്കുന്നില്ല /നിനക്ക് യാതൊരു സഹായവും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാരമേൽപ്പിച്ചിരുന്ന സന്ദേശങ്ങൾ ഞാൻ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മനുഷ്യൻ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലിൽ ചുമന്നുകൊണ്ട് വരും. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാൻ പറയും: നിങ്ങൾക്ക് അല്ലാഹുവിങ്കിൽ നിന്ന് യാതൊന്നും ഞാൻ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേൽപ്പിച്ചിരുന്നത് ഞാൻ നിങ്ങളെ അറിയിച്ചു കഴിഞ്ഞു
ഇനി കിത്താബു സ്സക്കാതിൽ ഹദീസ്  8 കാണുക

حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا هَاشِمُ بْنُ الْقَاسِمِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ دِينَارٍ، عَنْ أَبِيهِ، عَنْ أَبِي صَالِحٍ السَّمَّانِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَنْ آتَاهُ اللَّهُ مَالاً، فَلَمْ يُؤَدِّ زَكَاتَهُ مُثِّلَ لَهُ يَوْمَ الْقِيَامَةِ شُجَاعًا أَقْرَعَ، لَهُ زَبِيبَتَانِ، يُطَوَّقُهُ يَوْمَ الْقِيَامَةِ، ثُمَّ يَأْخُذُ بِلِهْزِمَتَيْهِ ـ يَعْنِي شِدْقَيْهِ ـ ثُمَّ يَقُولُ أَنَا مَالُكَ، أَنَا كَنْزُكَ ‏"‏ ثُمَّ تَلاَ لاَ يَحْسِبَنَّ الَّذِينَ يَبْخَلُونَ‏‏ الآيَةَ‏
 അബൂഹുറൈറ  നിവേദനം: നബി  അരുളി: അല്ലാഹു വല്ലവനും ധനം നൽകി. അപ്പോൾ അവൻ അതിലുള്ള സകാത്തു നൽകിയില്ല. എന്നാൽ പരലോക ദിവസം ആ ധനം അവന്റെ മുമ്പിൽ തലയിൽ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂർഖൻ പാമ്പിന്റെ രൂപത്തിൽ തല പൊക്കി നിൽക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തിൽ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകൾ പിടിച്ചുകൊണ്ട് ആ സർപ്പം പറയും. ഞാൻ നിന്റെ ധനമാണ്. ഞാൻ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി  പാരായണം ചെയ്തു

1.            وَلاَ يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللّهُ مِن فَضْلِهِ هُوَ خَيْرًا لَّهُمْ بَلْ هُوَ شَرٌّ لَّهُمْ سَيُطَوَّقُونَ مَا بَخِلُواْ بِهِ يَوْمَ الْقِيَامَةِ وَلِلّهِ مِيرَاثُ السَّمَاوَاتِ وَالأَرْضِ وَاللّهُ بِمَا تَعْمَلُونَ خَبِيرٌ അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക്‌ കാണിക്കുന്നവര്‍ അതവര്‍ക്ക്‌ ഗുണകരമാണെന്ന്‌ ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക്‌ ദോഷകരമാണത്‌. അവര്‍ പിശുക്ക്‌ കാണിച്ച ധനം കൊണ്ട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു

No comments:

Post a Comment