Tuesday, 19 May 2015

ഇസ്രാഉ- മിഅറാജു الإسراء والمعراج للنبي صلعم

 സഹോദരന്മാരെ.........മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംയ്ക്ക് ഉണ്ടായ ഇസ്രാഉ മിഅറാജു അനുഭവം എന്തായിരുന്നു?
അത് നബിയുടെ ഉടലോടെയും റൂഹോടെയും കൂടിയായിരുണോ?
അതൊരു സ്വപ്ന ദർശനമായിരുന്നോ?
സ്വപ്നത്തിലും ഉണർച്ചയിലുമായി ഒന്നിലധികം തവണ ഈ അനുഭവം ഉണ്ടായിട്ടുണ്ടോ?
നബിയുടെ ഇസ്രാഉ മിഅറാജു അനുഭവം നമുക്ക് നല്കുന്ന പാഠം എന്ത്?
ഈ വിഷയത്തിൽ ഉലമാക്കൾക്കുള്ള വ്യത്യസ്ത വീക്ഷണങ്ങൾ
എന്തെല്ലാം
https://www.youtube.com/playlist?list=PLf1c4fdPOOYDW7snMYjvTLAK0U8xyDayK
സഹീഹുൽ
 ബുഖാരി കിത്താബു മനാഖിബിൽ അൻസ്വാർ ഹദീസ് 112
بَابُ حَدِيثِ الإِسْرَاءِ
ഇസ്രാഇന്റെ ഹദീസ് സംബന്ധിച്ച  ബാബ്
  وَقَوْلِ اللَّهِ تَعَالَى سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى
سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ
തന്‍റെ ദാസനെ - നബിയെ  ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്ജിദുല്‍ അഖ്സായിലേക്ക്‌ - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ
………………………………………………………………………………………………………………
حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، حَدَّثَنِي أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ، سَمِعْتُ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ لَمَّا كَذَّبَنِي قُرَيْشٌ قُمْتُ فِي الْحِجْرِ، فَجَلاَ اللَّهُ لِي بَيْتَ الْمَقْدِسِ، فَطَفِقْتُ أُخْبِرُهُمْ عَنْ آيَاتِهِ وَأَنَا أَنْظُرُ إِلَيْهِ
ജാബിർ ബ്നു അബ്ദില്ലാഹിയിൽ നിന്ന്:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി അദ്ദേഹം കേട്ടു ; എന്റെ  രാപ്രയാണത്തിന്റെ കാര്യത്തിൽ ഖുറൈശികൾ എന്നെ വിശ്വസിക്കാതിരുന്നപ്പോൾ ഞാൻ അൽ ഹിജ്രിൽ എണീറ്റ്‌ നിന്നു. അല്ലാഹു ബൈത്തുൽ മുഖദ്ദിസ് എന്റെ മുമ്പിൽ കാണിച്ചു ഞാൻ അത് നോക്കി  കണ്ടു കൊണ്ടിരിക്കെ അവർക്ക് അതിലെ ദ്ര്ഷ്ട്ടാന്തങ്ങൾ/അടയാളങ്ങൾ  വിവരിച്ചു കൊടുത്തു
 ‏
قَالَ بن دِحْيَةَ جَنَحَ الْبُخَارِيُّ إِلَى أَنَّ لَيْلَةَ الْإِسْرَاءِ كَانَتْ غَيْرَ لَيْلَةِ الْمِعْرَاجِ لِأَنَّهُ أَفْرَدَ لِكُلٍّ مِنْهُمَا تَرْجَمَةً قُلْتُ وَلَا دَلَالَةَ فِي ذَلِكَ عَلَى التَّغَايُرِ عِنْدَهُ بَلْ كَلَامُهُ فِي أَوَّلِ الصَّلَاةِ ظَاهِرٌ فِي اتِّحَادِهِمَا وَذَلِكَ أَنَّهُ تَرْجَمَ بَابَ كَيْفَ فُرِضَتِ الصَّلَاةُ لَيْلَةَ الْإِسْرَاءِ وَالصَّلَاةُ إِنَّمَا فُرِضَتْ فِي الْمِعْرَاجِ فَدَلَّ عَلَى اتِّحَادِهِمَا عِنْدَهُ وَإِنَّمَا أَفْرَدَ كُلًّا مِنْهُمَا بِتَرْجَمَةٍ لِأَنَّ كُلًّا مِنْهُمَا يَشْتَمِلُ عَلَى قِصَّةٍ مُفْرَدَةٍ وَإِنْ كَانَا وَقَعَا مَعًا
ഇസ്രാഉം  മിഅറാജും വ്യത്യസ്ത രാത്രികളിലാണ് സംഭവിച്ചത് എന്ന അഭിപ്രായത്തിലേക്ക് ഇമാം ബുഖാരി ചാഞ്ഞിരിക്കുന്നു എന്ന് ഇബ്നു ദിഹ്യാ പറഞ്ഞിട്ടുണ്ടെങ്കിലും , ഞാൻ -ഇബ്നു ഹജർ-പറയുന്നു : ഈ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ലകാരണം നിസ്ക്കാരതിനെ കുറിച്ച് പറയുന്നിടത്ത് ബുഖാരി  ഇസ്രാഇന്റെ രാത്രി നിസ്ക്കാരം നിർബന്ധമാക്കപ്പെട്ടത്‌ സംബന്ധിച്ച് പറയുന്നുണ്ട് . നിസ്ക്കാരം നിർബന്ധമാക്കപ്പെട്ടത്‌ മിഅറാജിന്റെ രാത്രിയാണല്ലോ.അപ്പോൾ ഇത് രണ്ടും നടന്നത് ഒരു രാത്രി തന്നെയാണെന്ന് തന്നെയാണ് ബുഖാരി വ്യക്തമാക്കുന്നത് . ഒന്നിച്ചു സംഭവിച്ചതാണെങ്കിലും വ്യത്യസ്ത സംഭവങ്ങൾ ആയതിനാലാണ് ഇവിടെ വെ വ്വേറെ പറഞ്ഞിരിക്കുന്നത്
 وَقَدْ رَوَى كَعْبُ الْأَحْبَارِ أَنَّ بَابَ السَّمَاءِ الَّذِي يُقَالُ لَهُ مِصْعَدُ الْمَلَائِكَةِ يُقَابِلُ بَيْتَ الْمَقْدِسِ فَأَخَذَ مِنْهُ بَعْضُ الْعُلَمَاءِ أَنَّ الْحِكْمَةَ فِي الْإِسْرَاءِ إِلَى بَيْتِ الْمَقْدِسِ قَبْلَ الْعُرُوجِ لِيَحْصُلَ الْعُرُوجُ مُسْتَوِيًا مِنْ غَيْرِ تَعْوِيجٍ
മലക്കുകളുടെ ലിഫ്റ്റ്‌ ആയി അറിയപ്പെടുന്ന ഒന്നാം ആകാശത്തിന്റെ വാതിൽ ബൈത്തുൽ മുഖദ്ദിസിന് അഭിമുഖമായിട്ടാണെന്ന് കഅബുൽ അഹ്ബാർ പറയുന്നു .ഇത് കാരണം ആകാശാരോഹണം -മിഅറാജു- നേരെ പാതയിൽ -വളവില്ലാതെ-ആവുന്നതിനാണ് ബൈത്തുൽ മുഖദ്ദിസിൽ നിന്ന് പ്രയാണം ആരംഭിച്ചതെന്ന് ചില ഉലമാക്കൾ പറഞ്ഞിരിക്കുന്നു
وَفِيهِ نَظَرٌ لِوُرُودِ أَنَّ فَقِيلَ الْحِكْمَةُ فِي ذَلِكَ أَنْ يَجْمَعَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي تِلْكَ اللَّيْلَةِ بَيْنَ رُؤْيَةِ الْقِبْلَتَيْنِ أَوْ لِأَنَّ بَيْتَ الْمَقْدِسِ كَانَ هِجْرَةَ غَالِبِ الْأَنْبِيَاءِ قَبْلَهُ فَحَصَلَ لَهُ الرَّحِيلُ إِلَيْهِ فِي الْجُمْلَةِ لِيَجْمَعَ بَيْنَ أَشْتَاتِ الْفَضَائِلِ أَوْ لِأَنَّهُ مَحَلُّ الْحَشْرِ وَغَالِبُ مَا اتُّفِقَ لَهُ فِي تِلْكَ اللَّيْلَةِ يُنَاسِبُ الْأَحْوَالَ الْأُخْرَوِيَّةِ فَكَانَ الْمِعْرَاجُ مِنْهُ أَلْيَقَ بِذَلِكَ أَوْ لِلتَّفَاؤُلِ بِحُصُولِ أَنْوَاعِ التَّقْدِيسِ لَهُ حِسًّا وَمَعْنًى أَوْ لِيَجْتَمِعَ بِالْأَنْبِيَاءِ جُمْلَةً كَمَا سَيَأْتِي بَيَانُهُ وَسَيَأْتِي مُنَاسَبَةٌ أُخْرَى لِلشَّيْخِ بن أَبِي جَمْرَةَ قَرِيبًا وَالْعِلْمُ عِنْدَ اللَّهِ
അന്ബിയാക്കൾ/പ്രവാചകന്മാർ മറവിട്ടു കിടക്കുന്ന ബൈത്തുൽ മുഖദ്ദിസ് പരിസരത്ത് നിന്നാവുമ്പോൾ അന്ബിയാക്കളുടെ ഒരു സംഗമം സാധ്യമാവുമെന്നതും അതിലൂടെ നബിയ്ക്ക് കൈ വരാൻ പോകുന്ന വിശുദ്ധിയും പോകുന്നതിനു മുമ്പ് രണ്ടു ഖിബ്ലയും കാണലും തുടങ്ങി വ്യത്യസ്തങ്ങളായ ഹിക്മതുകൾ ആകാം ഇതിനു പിന്നിൽ എന്ന് ഉലമാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട് .അല്ലാഹുവിന്റെ അടുത്താണ് യഥാർത്ഥ ജ്ഞാനം
وَقَدِ اخْتَلَفَ السَّلَفُ بِحَسَبِ اخْتِلَافِ الْأَخْبَارِ الْوَارِدَةِ فَمِنْهُمْ مَنْ ذَهَبَ إِلَى أَنَّ الْإِسْرَاءَ وَالْمِعْرَاجَ وَقَعَا فِي لَيْلَةٍ وَاحِدَةٍ فِي الْيَقَظَةِ بِجَسَدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَرُوحِهِ بَعْدَ الْمَبْعَثِ وَإِلَى هَذَا ذَهَبَ الْجُمْهُورُ مِنْ عُلَمَاءِ الْمُحَدِّثِينَ وَالْفُقَهَاءِ وَالْمُتَكَلِّمِينَ وَتَوَارَدَتْ
عَلَيْهِ ظَوَاهِرُ الْأَخْبَارِ الصَّحِيحَةِ وَلَا يَنْبَغِي الْعُدُولُ عَنْ ذَلِكَ إِذْ لَيْسَ فِي الْعَقْلِ مَا يُحِيلُهُ حَتَّى يَحْتَاجَ إِلَى تَأْوِيلഇസ്രാഉം  മിഅറാജും സംബന്ധിച്ച് വന്ന ഖബറുകളുടെ/ഹദീസുകളുടെ വ്യാഖ്യാനത്തിൽ സലഫുകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്
ഇസ്രാഉം  മിഅറാജും ഒരേ രാത്രിയിൽ തന്നെ ഉണർച്ചയിൽ-സ്വപ്നത്തിൽ അല്ല- നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ശരീരത്തോടും ആത്മാവിനോടും ഒപ്പം സംഭവിച്ചതാണ് എന്നതാണ് ഒരു വീക്ഷണം .ബഹു ഭൂരിഭാഗം മുഹദ്ദിസുകളും കർമ ശാസ്ത്ര പണ്ഡിതന്മാരും ഈ വീക്ഷണക്കാരാണ്.ഇത് സംബന്ധിച്ച്സഹീഹായ അഖ്ബാർ /  ഹദീസുകൾവന്നിട്ടുണ്ട്
 نَعَمْ جَاءَ فِي بَعْضِ الْأَخْبَارِ مَا يُخَالِفُ بَعْضَ ذَلِكَ فَجَنَحَ لِأَجْلِ ذَلِكَ بَعْضُ أَهْلِ الْعِلْمِ مِنْهُمْ إِلَى أَنَّ ذَلِكَ كُلَّهُ وَقَعَ مَرَّتَيْنِ مَرَّةً فِي الْمَنَامِ تَوْطِئَةً وَتَمْهِيدًا وَمَرَّةً ثَانِيَةً فِي الْيَقَظَةِ كَمَا وَقَعَ نَظِيرُ ذَلِكَ فِي ابْتِدَاءِ مَجِيءِ الْمَلَكِ بِالْوَحْيِ فَقَدْ قدمت فِي أول الْكتاب مَا ذكره بن مَيْسَرَةَ التَّابِعِيُّ الْكَبِيرُ وَغَيْرُهُ أَنَّ ذَلِكَ وَقَعَ فِي الْمَنَامِ وَأَنَّهُمْ جَمَعُوا بَيْنَهُ وَبَيْنَ حَدِيثِ عَائِشَةَ بِأَنَّ ذَلِكَ وَقَعَ مَرَّتَيْنِ وَإِلَى هَذَا ذَهَبَ الْمُهَلَّبُ شَارِحُ الْبُخَارِيِّ وَحَكَاهُ عَنْ طَائِفَةٍ وَأَبُو نَصْرِ بْنِ الْقُشَيْرِيِّ وَمِنْ قَبْلِهِمْ أَبُو سَعِيدٍ فِي شَرَفِ الْمُصْطَفَى قَالَ كَانَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَعَارِيجُ مِنْهَا مَا كَانَ فِي الْيَقَظَةِ وَمِنْهَا مَا كَانَ فِي الْمَنَام وَحَكَاهُ السُّهيْلي عَن بن الْعَرَبِيِّ وَاخْتَارَهُ وَجَوَّزَ بَعْضُ قَائِلِي ذَلِكَ أَنْ تَكُونَ قِصَّةُ الْمَنَامِ وَقَعَتْ قَبْلَ الْمَبْعَثِ لِأَجْلِ قَوْلِ شَرِيكٍ فِي رِوَايَتِهِ عَنْ أَنَسٍ وَذَلِكَ قَبْلَ أَنْ يُ وحَى إِلَيْهِ
 ഈ അഭിപ്രായത്തിനു വിരുദ്ധമായ ചില അഖ്ബാർ/ഹദീസുകൾ വന്നിട്ടുണ്ട് എന്നത് ശരി തന്നെ .ഇക്കാരണത്താൽ , ഇസ്രാഉം മിഅറാജും രണ്ടു തവണ സംഭവിച്ചിട്ടുണ്ട് എന്ന് ചില ഉലമാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു യഥാർത്ഥ ഇസ്രാഉ  മിഅറാജിനുള്ള തയ്യാറെടുപ്പും വഴിയൊരുക്കലുമായി ആദ്യം ഉറക്കത്തിൽ/സ്വപ്നത്തിൽ നടന്നെന്നും പിന്നീടു ഉണർച്ചയിൽ തന്നെ നടന്നെന്നും ആയിഷ ബീവിയുടെ ഹദീസ് കൂടി കൂട്ടി യോചിപ്പിച്ചു കൊണ്ട് ഈ വിഭാഗം അഭിപ്രായപ്പെടുന്നു .മറ്റു ചിലർ ഉറക്കത്തിലാണ് /സ്വപ്നത്തിലാണ് എന്ന പക്ഷക്കാരാണ് സഹീഹുൽ ബുഖാരിയുടെ ഒരു വ്യാഖ്യാന ഗ്രന്ഥം എഴുതിയ അൽ മുഹല്ലബ്  ഇബ്നു അബീ സ്വഫ്ര അത്തമീമി അൽ മാലികി അൽ അന്ദലൂസിയും ഇസ്രാഉം മിഅറാജും  രണ്ടു തവണ സംഭവിച്ചു എന്ന വീക്ഷണം പുലർത്തുന്നു.ഉറക്കത്തിലും ഉണര്ച്ചയിലുമായി പല തവണ ഇസ്രാഉം മിഅറാജും സംഭവിച്ചു എന്ന അഭിപ്രായവുമുണ്ട് . ഇങ്ങിനെ അഭിപ്രായപ്പെട്ടവരിൽ ചിലർ അനസ് റ ന്റെ ഒരു ഹദീസിന്റെ അടിസ്ഥാനത്തിൽ സ്വപ്നത്തിൽ സംഭവിച്ചത് ദൈവ ദൂതരായി നിയുക്തരാകുന്നതിനു മുമ്പാണ് എന്ന് നിരീക്ഷിച്ചിരിക്കുന്നു
……………………………………………
 وَذَهَبَ بَعْضُهُمْ إِلَى أَنَّ الْإِسْرَاءَ كَانَ فِي الْيَقَظَةِ وَالْمِعْرَاجَ كَانَ فِي الْمَنَامِ أَوْ أَنَّ الِاخْتِلَافَ فِي كَوْنِهِ يَقَظَةً أَوْ مَنَامًا خَاصٌّ بِالْمِعْرَاجِ لَا  بِالْإِسْرَاءِ وَلِذَلِكَ لَمَّا أَخْبَرَ بِهِ قُرَيْشًا كَذَّبُوهُ فِي الْإِسْرَاءِ وَاسْتَبْعَدُوا وُقُوعَهُ وَلَمْ يَتَعَرَّضُوا لِلْمِعْرَاجِ
ഇസ്രാഉ ഉണര്ച്ചയിലും മിഅറാജു സ്വപ്നത്തിലും സംഭവിച്ചതാണെന്നും ഉണര്ച്ചയിലോ സ്വപ്നത്തിലോ നടന്നത് എന്ന അഭിപ്രായ വ്യത്യാസം മിഅറാജിനെ സംബന്ധിച്ചാണെന്നും ഇസ്രാഇനെ  സംബന്ധിച്ചല്ലെന്നും ഖുറൈശികളോട് ഇസ്രാഇനെ സംബന്ധിചു പറഞ്ഞപ്പോൾ അവർ അതിന്റെ സാധ്യതയെ തള്ളിക്കളയുകയും മിഅറാജ് സംബന്ധിച്ച് അവർ ഇങ്ങിനെ വിയോജിപ്പ് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുകയും ചെയ്തു എന്നതിൽ നിന്ന് ഇങ്ങിനെ മനസ്സിലാക്കാമെന്നും  ഒരു വിഭാഗം ഉലമാക്കൾ നിരീക്ഷിക്കുന്നു
 وَأَيْضًا فَإِنَّ اللَّهَ سُبْحَانَهُ وَتَعَالَى قَالَ سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِد الْحَرَام إِلَى الْمَسْجِد الْأَقْصَى فَلَوْ وَقَعَ الْمِعْرَاجُ فِي الْيَقَظَةِ لَكَانَ ذَلِكَ أَبْلَغَ فِي الذِّكْرِ فَلَمَّا لَمْ يَقَعْ ذِكْرُهُ فِي هَذَا الْموضع مَعَ كَون شَأْنُهُ أَعْجَبَ وَأَمْرُهُ أَغْرَبَ مِنَ الْإِسْرَاءِ بِكَثِيرٍ دَلَّ عَلَى أَنَّهُ كَانَ مَنَامًا وَأَمَّا الْإِسْرَاءُ فَلَوْ كَانَ مَنَامًا لَمَا كَذَّبُوهُ وَلَا اسْتَنْكَرُوهُ لِجَوَازِ وُقُوعِ مِثْلِ ذَلِكَ وَأَبْعَدَ مِنْهُ لِآحَادِ النَّاسِ
കൂടാതെ സൂറത്തുൽ ഇസ്രാഇൽ
سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ
الْبَصِيرُ
തന്‍റെ ദാസനെ- നബിയെ - ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്ജിദുല്‍ അഖ്സായിലേക്ക്‌ - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍- അല്ലാഹു- എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ
എന്ന വചനത്തിൽ  അല്ലാഹു ഇസ്രാഇനെ പരാമർശിക്കുന്നു. മിഅറാജ് ഉണർച്ചയിൽ സംഭവിച്ചതാണെങ്കിൽ അതിനെയായിരിക്കും അള്ളാഹു എടുത്തു പറഞ്ഞിട്ടുണ്ടാവുക;മിഅറാജ്  സംഭവം ഇസ്രാഇനെക്കാളും അപൂർവത നിറഞ്ഞതായിരുന്നല്ലോ.എന്നിട്ടും അല്ലാഹു ഇസ്രാഇനെ എടുത്തു പറയുകയും മിഅറാജ്  സംഭവം എടുത്തു പറയാതിരിക്കുകയും ചെയ്തത് മിഅറാജ്  സംഭവം സ്വപ്നത്തിലായിരുന്നു എന്ന അഭിപ്രായത്തിനു തെളിവാണെന്നും എന്നാൽ ഇസ്രാഉ സ്വപ്നത്തിൽ ആയിരുന്നുവെങ്കിൽ ഖുറൈശികൾ അത് നിഷേധിക്കുമായിരുന്നില്ല എന്നും ഈ വിഭാഗം ഉലമാക്കൾ വ്യക്തമാക്കുന്നു
 وَقِيلَ كَانَ الْإِسْرَاءُ مَرَّتَيْنِ فِي الْيَقَظَةِ فَالْأُولَى رَجَعَ مِنْ بَيْتِ الْمَقْدِسِ وَفِي صَبِيحَتِهِ أَخْبَرَ قُرَيْشًا بِمَا وَقَعَ وَالثَّانِيَةُ أُسْرِيَ بِهِ إِلَى بَيْتِ الْمَقْدِسِ ثُمَّ عُرِجَ بِهِ مِنْ لَيْلَتِهِ إِلَى السَّمَاءِ إِلَى آخِرِ مَا وَقَعَ وَلَمْ يَقَعْ لِقُرَيْشٍ
……………………………………………………………………………………………..
ഇസ്രാഉ ഉണർച്ചയിൽ രണ്ടു തവണ സംഭവിച്ചെന്നും ആദ്യ അവസരത്തിൽ ബൈത്തുൽ മുഖദ്ദസിൽ നിന്ന് രാവിലെ തരിച്ചു പോയി ഖുറൈഷികളെ ഈ വാർത്ത‍ അറിയിച്ചെന്നും രണ്ടാം തവണ ബൈത്തുൽ മുഖദ്ദസിലേക്ക് രാപ്രയാണം ചെയ്ത ശേഷം   അവിടെ നിന്ന് ആകാശാരോഹണം നടന്നുവെന്നും അഭിപ്രായമുണ്ട് .
 وَيُؤَيِّدُ وُقُوعَ الْمِعْرَاجِ عَقِبَ الْإِسْرَاءِ فِي لَيْلَةٍ وَاحِدَةٍ رِوَايَةُ ثَابِتٍ عَنْ أَنَسٍ عِنْدَ مُسْلِمٍ فَفِي أَوَّلِهِ أُتِيتُ بِالْبُرَاقِ فَرَكِبْتُ حَتَّى أَتَيْتُ بَيْتَ الْمَقْدِسِ فَذَكَرَ الْقِصَّةَ إِلَى أَنْ قَالَ ثُمَّ عُرِجَ بِنَا إِلَى السَّمَاءِ الدُّنْيَا وَفِي حَدِيثِ أَبِي سَعِيدٍ الْخُدْرِيّ عِنْد بن إِسْحَاقَ فَلَمَّا فَرَغْتُ مِمَّا كَانَ فِي بَيْتِ الْمَقْدِسِ أُتِيَ بِالْمِعْرَاجِ فَذَكَرَ الْحَدِيثَ وَوَقَعَ فِي أَوَّلِ حَدِيثِ مَالِكِ بْنِ صَعْصَعَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدَّثَهُمْ عَنْ لَيْلَةِ أُسْرِيَ بِهِ فَذَكَرَ الْحَدِيثَ فَهُوَ وَإِنْ لَمْ يذكر فِيهِ الْإِسْرَاءَ إِلَى بَيْتِ الْمَقْدِسِ فَقَدْ أَشَارَ إِلَيْهِ وَصَرَّحَ بِهِ فِي رِوَايَتِهِ فَهُوَ الْمُعْتَمَدُ
മിഅറാജ്/ആകാശാരോഹണം ഇസ്രാഇന്റെ രാത്രിയിൽ  ഇസ്രാഇന്റെ ഉടനെ തന്നെ സംഭവിച്ചുവെന്ന വാദത്തെ ,മുസ്ലിം രേഖപ്പെടുത്തിയ അനസ് റ ന്റെ ഹദീസും ഇസ് ഹാഖ്   രേഖപ്പെടുത്തിയ അബൂ സഈദുൽ ഖുദ്രി  റ ന്റെ ഹദീസും മാലിക് ബ്നു സഅസഅ എന്നവരുടെ ഹദീസും ശക്തിപ്പെടുത്തുന്നുണ്ട്
ഇതിൽ മുസ്ലിം രേഖപ്പെടുത്തിയ ഹദീസിന്റെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു
സഹീഹു മുസ്ലിം കിതാബുൽ ഈമാൻ ഹദീസ് 318
باب الإِسْرَاءِ بِرَسُولِ اللَّهِ صلى الله عليه وسلم إِلَى السَّمَوَاتِ وَفَرْضِ الصَّلَوَاتِ
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  ആകാശാരോഹണവും നിസ്ക്കാരം നിർബന്ധമാക്കിയതും സംബന്ധിച്ച് പറയുന്ന ബാബ് حَدَّثَنَا شَيْبَانُ بْنُ فَرُّوخَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، حَدَّثَنَا ثَابِتٌ الْبُنَانِيُّ، عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏"‏ أُتِيتُ بِالْبُرَاقِ - وَهُوَ دَابَّةٌ أَبْيَضُ طَوِيلٌ فَوْقَ الْحِمَارِ وَدُونَ الْبَغْلِ يَضَعُ حَافِرَهُ عِنْدَ مُنْتَهَى طَرْفِهِ - قَالَ فَرَكِبْتُهُ حَتَّى أَتَيْتُ بَيْتَ الْمَقْدِسِ - قَالَ - فَرَبَطْتُهُ بِالْحَلْقَةِ الَّتِي يَرْبِطُ بِهِ الأَنْبِيَاءُ - قَالَ - ثُمَّ دَخَلْتُ الْمَسْجِدَ فَصَلَّيْتُ فِيهِ رَكْعَتَيْنِ
അനസ് ബ്നു മാലിക് റ ൽ നിന്ന് നിവേദനം റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : എനിയ്ക്ക് ബുറാഖ് കൊണ്ട് വരപ്പെട്ടു  വെളുത്ത നീണ്ട കഴുതയെക്കാൾ വലിയതും എന്നാൽ കോവർ കഴുതയെക്കാൾ ചെറുതുമായ ഒരു മ്ർഗമാണ് ബുറാഖ് . അതിന്റെ കാൽ ചവിട്ടടി അതിന്റെ കാഴ്ച എത്തുന്ന ദൂരം വരെ എത്തും.അതിന്മേൽ കയറി ഞാൻ ബൈത്തുൽ മുഖദ്ദിസിൽ എത്തിപ്പെട്ടു.ശേഷം ഞാൻ അതിനെ അന്ബിയാക്കൾ ഉപയോഗിക്കുന്ന റിംഗ് മായി ബന്ധിച്ചു .ബൈത്തുൽ മുഖദ്ദിസിൽ കയറി ഞാൻ രണ്ടു റകഅത് നിസ്ക്കരിച്ചു
 ثُمَّ خَرَجْتُ فَجَاءَنِي جِبْرِيلُ - عَلَيْهِ السَّلاَمُ - بِإِنَاءٍ مِنْ خَمْرٍ وَإِنَاءٍ مِنْ لَبَنٍ فَاخْتَرْتُ اللَّبَنَ
فَقَالَ جِبْرِيلُ صلى الله عليه وسلم اخْتَرْتَ الْفِطْرَةَ
ശേഷം പുറത്തിറങ്ങിയപ്പോൾ ജിബ്രീൽ
എനിക്ക് ഒരു പാത്രത്തിൽ വീഞ്ഞും മറ്റേ പാത്രത്തിൽ പാലും കൊണ്ട് വന്നു; ഞാൻ പാല തിരഞ്ഞെടുത്തു .അപ്പോൾ ജിബ്രീൽ പറഞ്ഞു :താങ്കൾ ഫിത്രത്/ശുദ്ധ പ്രക്ര്തം തിരഞ്ഞെടുത്തിരിക്കുന്നു
ثُمَّ عَرَجَ بِنَا إِلَى السَّمَاءِ فَاسْتَفْتَحَ جِبْرِيلُ فَقِيلَ مَنْ أَنْتَ قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ ‏.‏ قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِآدَمَ فَرَحَّبَ بِي وَدَعَا لِي بِخَيْرٍ ‏.
അങ്ങിനെ ഞങ്ങളെയും കൊണ്ട് ബുറാഖ് ഒന്നാം ആകാശത്തിലേക്ക് പോയി. ജിബ്രീൽ ഒന്നാം ആകാശത്തിന്റെ വാതിൽ തുറയ്ക്കാൻ ആവശ്യപ്പെട്ടു.ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ ജിബ്രീൽ ആണെന്ന് ജിബ്രീൽ മറുപടി പറഞ്ഞു.വീണ്ടും ചോദിക്കപ്പെട്ടു.ആരാണ് കൂടെയുള്ളത്?ജിബ്രീൽ പറഞ്ഞു: മുഹമ്മദ്‌ .വീണ്ടും പറയപ്പെട്ടു അദ്ദേഹം ഇങ്ങോട്ട് അയക്കപ്പെട്ടതാണോ?ജിബ്രീൽ തീർച്ചയായും അതെ എന്ന് മറുപടി പറഞ്ഞു.അപ്പോൾ ഞങ്ങൾക്കായി വാതിൽ തുറക്കപ്പെട്ടു.അപ്പോൾ ഞാൻ ആദമിനെ കാണുകയും ആദം എനിയ്ക്ക് സ്വാഗതം ഓതുകയും എനിയ്ക്ക്നന്മയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു   
 ثُمَّ عَرَجَ بِنَا إِلَى السَّمَاءِ الثَّانِيَةِ فَاسْتَفْتَحَ جِبْرِيلُ عَلَيْهِ السَّلاَمُ ‏.‏ فَقِيلَ مَنْ أَنْتَ قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ ‏.‏ قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِابْنَىِ الْخَالَةِ عِيسَى ابْنِ مَرْيَمَ وَيَحْيَى بْنِ زَكَرِيَّاءَ صَلَوَاتُ اللَّهِ عَلَيْهِمَا فَرَحَّبَا وَدَعَوَا لِي بِخَيْرٍ ‏.
        പിന്നെ ബുറാഖ്ഞങ്ങളെയും കൊണ്ട് രണ്ടാം  ആകാശത്തിലേക്ക് കയറി . ജിബ്രീൽ രണ്ടാം ആകാശത്തിന്റെ വാതിൽ തുറയ്ക്കാൻ ആവശ്യപ്പെട്ടു.ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ ജിബ്രീൽ ആണെന്ന് ജിബ്രീൽ മറുപടി പറഞ്ഞു.വീണ്ടും ചോദിക്കപ്പെട്ടു.ആരാണ് കൂടെയുള്ളത്?ജിബ്രീൽ പറഞ്ഞു: മുഹമ്മദ്‌ .വീണ്ടും പറയപ്പെട്ടു : അദ്ദേഹം ഇങ്ങോട്ട് അയക്കപ്പെട്ടതാണോ? ജിബ്രീൽ തീർച്ചയായും  അതെ എന്ന് മറുപടി പറഞ്ഞു.അപ്പോൾ ഞങ്ങൾക്കായി വാതിൽ തുറക്കപ്പെട്ടു. അവിടെ എന്റെ മാതാവിന്റെ സഹോദര പുത്രന്മാരായ മർയം മകൻ ഈസായേയും സകരിയ്യാ മകൻ യഹ്യായെയും -അവർ രണ്ടു പേർക്കും അല്ലാഹുവിൽ നിന്നുള്ള സമാധാനം ഉണ്ടായിരിക്കട്ടെ -കണ്ടു അവർ രണ്ടു പേരും എനിയ്ക്ക് സ്വാഗതം ഓതുകയും എനിയ്ക്ക് നന്മയ്ക്കായി പ്രാർഥിക്കുകയും ചെയ്തു.
 ثُمَّ عَرَجَ بِي إِلَى السَّمَاءِ الثَّالِثَةِ فَاسْتَفْتَحَ جِبْرِيلُ ‏.‏ فَقِيلَ مَنْ أَنْتَ قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ صلى الله عليه وسلم ‏.‏ قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِيُوسُفَ صلى الله عليه وسلم إِذَا هُوَ قَدْ أُعْطِيَ شَطْرَ الْحُسْنِ فَرَحَّبَ وَدَعَا لِي بِخَيْرٍ ‏.
പിന്നെ ബുറാഖ് എന്നെയും   കൊണ്ട് മൂന്നാം   ആകാശത്തിലേക്ക് കയറി . ജിബ്രീൽ മൂന്നാം ആകാശത്തിന്റെ വാതിൽ തുറയ്ക്കാൻ ആവശ്യപ്പെട്ടു.ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ ജിബ്രീൽ ആണെന്ന് ജിബ്രീൽ മറുപടി പറഞ്ഞു.വീണ്ടും ചോദിക്കപ്പെട്ടു.ആരാണ് കൂടെയുള്ളത്?ജിബ്രീൽ പറഞ്ഞു: മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലം  .വീണ്ടും പറയപ്പെട്ടു : അദ്ദേഹം ഇങ്ങോട്ട് അയക്കപ്പെട്ടതാണോ? ജിബ്രീൽ തീർച്ചയായും  അതെ എന്ന് മറുപടി പറഞ്ഞു.അപ്പോൾ ഞങ്ങൾക്കായി വാതിൽ തുറക്കപ്പെട്ടു. അപ്പോൾ അവിടെ ഞാൻ സൌന്ദര്യത്തിന്റ  പകുതിയും  യൂസുഫ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ കണ്ടു.അദ്ദേഹം  എനിയ്ക്ക് സ്വാഗതം ഓതുകയും എനിയ്ക്ക് നന്മയ്ക്കായി പ്രാർഥിക്കുകയും ചെയ്തു.
 ثُمَّ عَرَجَ بِنَا إِلَى السَّمَاءِ الرَّابِعَةِ فَاسْتَفْتَحَ جِبْرِيلُ - عَلَيْهِ السَّلاَمُ - قِيلَ مَنْ هَذَا قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ ‏.‏ قَالَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِإِدْرِيسَ فَرَحَّبَ وَدَعَا لِي بِخَيْرٍ قَالَ اللَّهُ عَزَّ وَجَلَّ ‏‏ وَرَفَعْنَاهُ مَكَانًا عَلِيًّا‏
പിന്നെ ബുറാഖ് ഞങ്ങളെയും    കൊണ്ട് നാലാം    ആകാശത്തിലേക്ക് കയറി . ജിബ്രീൽ നാലാം ആകാശത്തിന്റെ വാതിൽ തുറയ്ക്കാൻ ആവശ്യപ്പെട്ടു.ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ ജിബ്രീൽ ആണെന്ന് ജിബ്രീൽ മറുപടി പറഞ്ഞു.വീണ്ടും ചോദിക്കപ്പെട്ടു.ആരാണ് കൂടെയുള്ളത്?ജിബ്രീൽ പറഞ്ഞു: മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലം  .വീണ്ടും പറയപ്പെട്ടു : അദ്ദേഹം ഇങ്ങോട്ട് അയക്കപ്പെട്ടതാണോ? ജിബ്രീൽ തീർച്ചയായും  അതെ എന്ന് മറുപടി പറഞ്ഞു.അപ്പോൾ ഞങ്ങൾക്കായി വാതിൽ തുറക്കപ്പെട്ടു. അപ്പോൾ അവിടെ ഞാൻ ഇദ്രീസ് നബിയെ  കണ്ടു.അദ്ദേഹം  എനിയ്ക്ക് സ്വാഗതം ഓതുകയും എനിയ്ക്ക് നന്മയ്ക്കായി പ്രാർഥിക്കുകയും ചെയ്തു.അദ്ദേഹത്തെ സംബന്ധിച്ച്
وَرَفَعْنَاهُ مَكَانًا عَلِيًّا
നാം അദ്ദേഹത്തെ ഉയർന്ന സ്ഥാനത്തേക്ക് ഉയർത്തിയിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു.
 ثُمَّ عَرَجَ بِنَا إِلَى السَّمَاءِ الْخَامِسَةِ فَاسْتَفْتَحَ جِبْرِيلُ ‏.‏ قِيلَ مَنْ هَذَا قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ ‏.‏ قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِهَارُونَ صلى الله عليه وسلم فَرَحَّبَ وَدَعَا لِي بِخَيْر പിന്നെ ബുറാഖ് ഞങ്ങളെയും    കൊണ്ട് അഞ്ചാം    ആകാശത്തിലേക്ക് കയറി . ജിബ്രീൽ അഞ്ചാം ആകാശത്തിന്റെ വാതിൽ തുറയ്ക്കാൻ ആവശ്യപ്പെട്ടു.ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ ജിബ്രീൽ ആണെന്ന് ജിബ്രീൽ മറുപടി പറഞ്ഞു.വീണ്ടും ചോദിക്കപ്പെട്ടു.ആരാണ് കൂടെയുള്ളത്?ജിബ്രീൽ പറഞ്ഞു: മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലം  .വീണ്ടും പറയപ്പെട്ടു : അദ്ദേഹം ഇങ്ങോട്ട് അയക്കപ്പെട്ടതാണോ? ജിബ്രീൽ തീർച്ചയായും  അതെ എന്ന് മറുപടി പറഞ്ഞു.അപ്പോൾ ഞങ്ങൾക്കായി വാതിൽ തുറക്കപ്പെട്ടു. അപ്പോൾ അവിടെ ഞാൻ ഹാറൂൻ നബിയെ  കണ്ടു.അദ്ദേഹം  എനിയ്ക്ക് സ്വാഗതം ഓതുകയും എനിയ്ക്ക് നന്മയ്ക്കായി പ്രാർഥിക്കുകയും ചെയ്തു.
 ثُمَّ عَرَجَ بِنَا إِلَى السَّمَاءِ السَّادِسَةِ فَاسْتَفْتَحَ جِبْرِيلُ عَلَيْهِ السَّلاَمُ ‏.‏ قِيلَ مَنْ هَذَا قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ ‏.‏ قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِمُوسَى صلى الله عليه وسلم فَرَحَّبَ وَدَعَا لِي بِخَيْرٍ ‏.
പിന്നെ ബുറാഖ് ഞങ്ങളെയും    കൊണ്ട് ആറാം     ആകാശത്തിലേക്ക് കയറി . ജിബ്രീൽ ആറാം ആകാശത്തിന്റെ വാതിൽ തുറയ്ക്കാൻ ആവശ്യപ്പെട്ടു.ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ ജിബ്രീൽ ആണെന്ന് ജിബ്രീൽ മറുപടി പറഞ്ഞു.വീണ്ടും ചോദിക്കപ്പെട്ടു.ആരാണ് കൂടെയുള്ളത്?ജിബ്രീൽ പറഞ്ഞു: മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലം  .വീണ്ടും പറയപ്പെട്ടു : അദ്ദേഹം ഇങ്ങോട്ട് അയക്കപ്പെട്ടതാണോ? ജിബ്രീൽ തീർച്ചയായും  അതെ എന്ന് മറുപടി പറഞ്ഞു.അപ്പോൾ ഞങ്ങൾക്കായി വാതിൽ തുറക്കപ്പെട്ടു. അപ്പോൾ അവിടെ ഞാൻ മൂസാ നബിയെ  കണ്ടു.അദ്ദേഹം  എനിയ്ക്ക് സ്വാഗതം ഓതുകയും എനിയ്ക്ക് നന്മയ്ക്കായി പ്രാർഥിക്കുകയും ചെയ്തു.
 ثُمَّ عَرَجَ بِنَا إِلَى السَّمَاءِ السَّابِعَةِ فَاسْتَفْتَحَ جِبْرِيلُ فَقِيلَ مَنْ هَذَا قَالَ جِبْرِيلُ ‏.‏ قِيلَ وَمَنْ مَعَكَ قَالَ مُحَمَّدٌ صلى الله عليه وسلم ‏.‏ قِيلَ وَقَدْ بُعِثَ إِلَيْهِ قَالَ قَدْ بُعِثَ إِلَيْهِ ‏.‏ فَفُتِحَ لَنَا فَإِذَا أَنَا بِإِبْرَاهِيمَ صلى الله عليه وسلم مُسْنِدًا ظَهْرَهُ إِلَى الْبَيْتِ الْمَعْمُورِ وَإِذَا هُوَ يَدْخُلُهُ كُلَّ يَوْمٍ سَبْعُونَ أَلْفَ مَلَكٍ لاَ يَعُودُونَ إِلَيْهِ
പിന്നെ ബുറാഖ് ഞങ്ങളെയും    കൊണ്ട് ഏഴാം      ആകാശത്തിലേക്ക് കയറി . ജിബ്രീൽ ഏഴാം ആകാശത്തിന്റെ വാതിൽ തുറയ്ക്കാൻ ആവശ്യപ്പെട്ടു.ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ ജിബ്രീൽ ആണെന്ന് ജിബ്രീൽ മറുപടി പറഞ്ഞു.വീണ്ടും ചോദിക്കപ്പെട്ടു.ആരാണ് കൂടെയുള്ളത്?ജിബ്രീൽ പറഞ്ഞു: മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വ സല്ലം  .വീണ്ടും പറയപ്പെട്ടു : അദ്ദേഹം ഇങ്ങോട്ട് അയക്കപ്പെട്ടതാണോ? ജിബ്രീൽ തീർച്ചയായും  അതെ എന്ന് മറുപടി പറഞ്ഞു.അപ്പോൾ ഞങ്ങൾക്കായി വാതിൽ തുറക്കപ്പെട്ടു. അപ്പോൾ അവിടെ ഞാൻ ഇബ്രാഹീം  നബിയെ  കണ്ടു.അദ്ദേഹം  ബൈത്തുൽ മഅമൂറിനു അഭിമുഖമായി ചാരിയിരിക്കുന്നത് കണ്ടു .ആ  ബൈത്തുൽ മഅമൂറിലേക്ക് ഓരോ ദിവസവും പുതുതായി എഴുപതിനായിരം മലക്കുകൾ പ്രവേശിക്കുന്നു.
 ثُمَّ ذَهَبَ بِي إِلَى السِّدْرَةِ الْمُنْتَهَى وَإِذَا وَرَقُهَا كَآذَانِ الْفِيَلَةِ وَإِذَا ثَمَرُهَا كَالْقِلاَلِ - قَالَ - فَلَمَّا غَشِيَهَا مِنْ أَمْرِ اللَّهِ مَا غَشِيَ تَغَيَّرَتْ فَمَا أَحَدٌ مِنْ خَلْقِ اللَّهِ يَسْتَطِيعُ أَنْ يَنْعَتَهَا مِنْ حُسْنِهَا ‏.‏ فَأَوْحَى اللَّهُ إِلَىَّ مَا أَوْحَى فَفَرَضَ عَلَىَّ خَمْسِينَ صَلاَةً فِي كُلِّ يَوْمٍ وَلَيْلَةٍ
പിന്നീട് ബുറാഖ് എന്നെയും കൊണ്ട് സിദ്രത്തുൽ മുന്തഹായിൽ പോയി.ആ മരത്തിന്റെ ഇലകൾ ആനയുടെ ചെവികൾ പോലെയും പഴങ്ങൾ വലിയ മണ്പാത്രങ്ങൾ പോലെയുമാണ്.അതിനെ അല്ലാഹുവിന്റെ കല്പന പ്രകാരം മൂടിയപ്പോൾ അതിനു ഒരു മാറ്റം സംഭവിക്കുകയും സ്ര്ഷ്ടികൾക്ക്  ഒരാൾക്കും വർണ്ണിക്കാൻ സാധിക്കാത്ത വിധം അതിന്റെ ഭംഗി പ്രകടമാവുകയും ചെയ്തു. അപ്പോൾ അല്ലാഹു എനിയ്ക്ക് ദിവ്യ ബോധനം/വഹയു നല്കി;എനിയ്ക്ക്   എല്ലാ ഓരോ രാത്രിയിലും പകലിലുമായി അമ്പതു നേരത്തെ നിസ്ക്കാരം അള്ളാഹു നിർബന്ധമാക്കി

فَنَزَلْتُ إِلَى مُوسَى صلى الله عليه وسلم فَقَالَ مَا فَرَضَ رَبُّكَ عَلَى أُمَّتِكَ قُلْتُ خَمْسِينَ صَلاَةً . قَالَ ارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيفَ فَإِنَّ أُمَّتَكَ لاَ يُطِيقُونَ ذَلِكَ فَإِنِّي قَدْ بَلَوْتُ بَنِي إِسْرَائِيلَ وَخَبَرْتُهُمْ . قَالَ فَرَجَعْتُ إِلَى رَبِّي فَقُلْتُ يَا رَبِّ خَفِّفْ عَلَى أُمَّتِي . فَحَطَّ عَنِّي خَمْسًا فَرَجَعْتُ إِلَى مُوسَى فَقُلْتُ حَطَّ عَنِّي خَمْسًا . قَالَ إِنَّ أُمَّتَكَ لاَ يُطِيقُونَ ذَلِكَ فَارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيف
പിന്നീടു ഞാൻ മൂസാ സ്വല്ലല്ലാഹു അലൈഹി വ സല്ലമിന്റെ അടുത്തേക്ക് താഴേക്കു ഇറങ്ങി വന്നു.അപ്പോൾ അദ്ദേഹം ചോദിച്ചു:താങ്കളുടെ നാഥൻ താങ്കൾക്കു എന്താണ് നിർബന്ധമാക്കിയത്? ഞാൻ മറുപടി പറഞ്ഞു:അമ്പതു സമയത്തെ നിസ്കാരം അപ്പോൾ മൂസാ അലൈഹി സ്സലാം പറഞ്ഞു:താങ്കൾ താങ്കളുടെ നാഥന്റെ അടുക്കലേക്കു മടങ്ങിച്ചെന്നു ഇത് ലഘൂകരിച്ചു തരാൻ അപേക്ഷിക്കുക , കാരണം താങ്കളുടെ സമുദായത്തിന് ഇത് പാലിക്കാൻ സാധിക്കില്ല.ഞാൻ എന്റെ സമുദായമായ ഇസ്രാഈല്യരിൽ ഇത് പരീക്ഷിച്ചതാണ്,എന്നിട്ട് അവർക്ക് സാധിച്ചിട്ടില്ല.നബി തുടരുന്നു :അങ്ങിനെ ഞാൻ എന്റെ റബ്ബിന്റെ അടുത്തേക്ക് മടങ്ങി ചെന്ന് പറഞ്ഞു : നാഥാ......എന്റെ ഉമ്മത്തിന് ഇത് ലഘൂകരിക്കണേ.......അപ്പോൾ അല്ലാഹു അഞ്ചു എണ്ണം കുറച്ചു വീണ്ടും ഞാൻ മൂസയുടെ അടുക്കലേക്കു മടങ്ങി ചെന്ന് പറഞ്ഞു:അല്ലാഹു അഞ്ചു നിസ്ക്കാരം കുറച്ചിട്ടുണ്ട്.അപ്പോൾ മൂസാ പറഞ്ഞു: താങ്കളുടെ സമുദായത്തിന് ഇതും പാലിക്കാൻ സാധിക്കില്ല;ആയതിനാൽ ഇനിയും മടങ്ങി ചെന്ന് ലഘൂകരിച്ചു തരാൻ അപേക്ഷിക്കുക
قَالَ فَلَمْ أَزَلْ أَرْجِعُ بَيْنَ رَبِّي تَبَارَكَ وَتَعَالَى وَبَيْنَ مُوسَى عَلَيْهِ السَّلاَمُ حَتَّى قَالَ يَا مُحَمَّدُ إِنَّهُنَّ خَمْسُ صَلَوَاتٍ كُلَّ يَوْمٍ وَلَيْلَةٍ لِكُلِّ صَلاَةٍ عَشْرٌ فَذَلِكَ خَمْسُونَ صَلاَةً . وَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كُتِبَتْ لَهُ حَسَنَةً فَإِنْ عَمِلَهَا كُتِبَتْ لَهُ عَشْرًا وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا لَمْ تُكْتَبْ شَيْئًا فَإِنْ عَمِلَهَا كُتِبَتْ سَيِّئَةً وَاحِدَةً
 
നബി തുടരുന്നു:അങ്ങിനെ ഞാൻ അല്ലാഹുവിന്റെയും മൂസാ അലൈഹി സ്സലാമിന്റെയും ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു കൊണ്ടേയിരുന്നു.അവസാനം അല്ലാഹു പറഞ്ഞു:ഓ മുഹമ്മദ്‌, നിശ്ചയം രാത്രിയും പകലുമായി ഒരു ദിവസം അഞ്ചു നേരത്തെ നിസ്ക്കാരമുണ്ട്.ഓരോ നിസ്ക്കാരത്തിനും പത്തു നിസ്ക്കാരത്തിന്റെ കൂലി എന്ന കണക്കിന് അമ്പതു നിസ്ക്ക്കാരത്തിന്റെ കൂലി കിട്ടും.ഒരാള് ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും എന്നാൽ അത് പ്രവര്തിക്കാൻ സാധിക്കാതിരിക്കുകയും ചെയ്‌താൽ അയാൾക്ക്‌ അത് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും; അത് പ്രവർത്തിച്ചാലോ പത്തു നന്മയായി രേഖപ്പെടുത്തപ്പെടും. ഒരാള് ഒരു തിന്മ ചെയ്യാൻ ഉദ്ദേശിക്കുകയും എന്നാൽ അത് പ്രവര്ത്തിക്കാതിരിക്കുകയും ചെയ്‌താൽ അയാൾക്ക്‌ അത് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും;അത് പ്രവര്തിചാലോ ഒരു തിന്മയായി മാത്രം രേഖപ്പെടുത്തപ്പെടും
قَالَ فَنَزَلْتُ حَتَّى انْتَهَيْتُ إِلَى مُوسَى صلى الله عليه وسلم فَأَخْبَرْتُهُ فَقَالَ ارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيفَ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم فَقُلْتُ قَدْ رَجَعْتُ إِلَى رَبِّي حَتَّى اسْتَحْيَيْتُ مِنْ هُ
 
നബി തുടരുന്നു:അങ്ങിനെ ഞാൻ മൂസാ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് മടങ്ങി വന്നു വിവരം പറഞ്ഞു.അപ്പോൾ അദ്ദേഹം പറഞ്ഞു:ഇനിയും താങ്കളുടെ നാഥന്റെ അടുത്ത് മടങ്ങി ചെന്ന് ലഘൂകരിച്ചു തരാൻ അപേക്ഷിക്കുക.നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമ തുടരുന്നു: ഞാൻ മൂസായോട്‌ പറഞ്ഞു:എനിയ്ക്ക് നാണമാവുവോളം ഞാൻ എന്റെ നാഥന്റെ അടുത്തേക്ക് മടങ്ങിയിരിക്കുന്നു-ഇനി മടങ്ങി പോയി പറയാൻ എനിക്ക് ലജ്ജയുണ്ട് എന്ന് സാരം.
‏‏  وَاحْتَجَّ مَنْ زَعَمَ أَنَّ الْإِسْرَاءَ وَقَعَ مُفْرَدًا بِمَا أَخْرَجَهُ الْبَزَّارُ وَالطَّبَرَانِيُّ وَصَحَّحَهُ الْبَيْهَقِيُّ فِي الدَّلَائِلِ من حَدِيث شَدَّاد بن أَوْس قَالَ قُلْنَا يَا رَسُولَ اللَّهِ كَيْفَ أُسْرِيَ بِكَ قَالَ صَلَّيْتُ صَلَاةَ الْعَتَمَةِ بِمَكَّةَ فَأَتَانِي جِبْرِيلُ بِدَابَّةٍ فَذَكَرَ الْحَدِيثَ فِي مَجِيئِهِ بَيْتَ الْمَقْدِسِ وَمَا وَقَعَ لَهُ فِيهِ قَالَ ثُمَّ انْصَرَفَ بِي فَمَرَرْنَا بِعِيرٍ لِقُرَيْشٍ بِمَكَانِ كَذَا فَذَكَرَهُ قَالَ ثُمَّ أَتَيْتُ أَصْحَابِي قَبْلَ الصُّبْحِ بِمَكَّةَ وَفِي حَدِيث أم هَانِئ عِنْد بن إِسْحَاقَ وَأَبِي يَعْلَى نَحْوَ مَا فِي حَدِيثِ أَبِي سَعِيدٍ هَذَا
ഇസ്രാഉ ഒറ്റയ്ക്ക് സംഭവിച്ചതാണെന്ന് വാദിക്കുന്നവർ ബസ്സാറും തബ്രാനിയും ഉദ്ധരിച്ചതും ബൈഹഖി ദലാഇലിൽ സഹീഹായി പറഞ്ഞതുമായ ഷദ്ദാദു ബ്നു ഔസിൽ നിന്നുള്ള ഒരു ഹദീസ് തെളിവായി ചൂണ്ടി കാണിക്കുന്നുണ്ട്.ഷദ്ദാദു ബ്നു ഔസ് പറയുന്നു:ഞങ്ങൾ റസൂലിനോട് ചോദിച്ചു . അല്ലാഹുവിന്റെ ദൂതരെ......താങ്കളുടെ ഇസ്രാഉ യാത്ര എങ്ങിനെയായിരുന്നു? അപ്പോൾ നബി പറഞ്ഞു:ഞാൻ അതമ/ഇഷാഉ നിസ്ക്കാരം മക്കയിൽ വച്ച് നിസ്ക്കരിച്ചു.അപ്പോൾ ഒരു മ്ര്ഗവുമായി /ബുറാഖ് ജിബ്രീൽ എന്റെ അടുത്ത് വന്നു. 
പിന്നീട് നബി ബൈത്തുൽ മുഖദ്ദിസിൽ പോയ കാര്യവും അവിടെ നടന്ന സംഭവങ്ങളും വിവരിച്ച ശേഷം തുടർന്നു:പിന്നെ ജിബ്രീൽ എന്നെയും കൊണ്ട് മടങ്ങി.അങ്ങിനെ ഞങ്ങൾ ഇന്നാലിന്ന സ്ഥലത്ത് വച്ച്  ഖുറൈശികളുടെ ഒരു സാർത്ഥ വാഹക സംഘത്തെ കണ്ടു.അതിന്റെ വിവരണം നല്കിയ ശേഷം നബി തുടർന്നു:അങ്ങിനെ ഞാൻ സുബ്ഹിക്ക്  മുമ്പായി മക്കയിൽ എന്റെ സഖാക്കളുടെ അടുത്ത് വന്നു
  فَإِنْ ثَبَتَ أَنَّ الْمِعْرَاجَ كَانَ مَنَامًا عَلَى ظَاهِرِ رِوَايَةِ شَرِيكٍ عَنْ أَنَسٍ فَيَنْتَظِمُ مِنْ ذَلِكَ أَنَّ الْإِسْرَاءَ وَقَعَ مَرَّتَيْنِ مَرَّةً عَلَى انْفِرَادِهِ وَمَرَّةً مَضْمُومًا إِلَيْهِ الْمِعْرَاجُ وَكِلَاهُمَا فِي الْيَقَظَةِ وَالْمِعْرَاجُ وَقَعَ مَرَّتَيْنِ مَرَّةً فِي الْمَنَامِ عَلَى انْفِرَادِهِ تَوْطِئَةً وَتَمْهِيدًا وَمَرَّةً فِي الْيَقَظَةِ مَضْمُومًا إِلَى الْإِسْرَاءِ
അനസ് റ ന്റെ ഹദീസിന്റെ ബാഹ്യാർത്ഥ പ്രകാരം മിഅറാജു സ്വപ്നത്തിൽ സംഭവിച്ചു എന്ന് സ്ഥിരപ്പെടുന്ന പക്ഷം,ഇസ്രാഉ ഒരു തവണ ഒറ്റയ്ക്കും ഒരു തവണ മിഅറാജിനോടോപ്പവും സംഭവിച്ചുവെന്നും ഇതിൽ  തവണയും ഇസ്രാഉ ഉണർച്ചയിൽ  തന്നെ സംഭവിച്ചുവെന്നും മിഅറാജു  തയ്യാറെടുപ്പിന്റെയും വഴിയൊരുക്കലിന്റെയും ഭാഗമായി സ്വപ്നത്തിലും ഒരു തവണ ഉണർച്ചയിൽ ഇസ്രാഇനൊപ്പവും സംഭാവിചെന്നുമാണ് അർത്ഥമാക്കേണ്ടത്‌
……………………………………………
 فَرَوَى الْبَيْهَقِيُّ فِي الدَّلَائِلِ مِنْ طَرِيقِ صَالِحِ بْنِ كَيْسَانَ عَنِ الزُّهْرِيِّ عَنْ أَبِي سَلَمَةَ قَالَ افْتُتِنَ نَاسٌ كَثِيرٌ يَعْنِي عَقِبَ الْإِسْرَاءِ فَجَاءَ نَاسٌ إِلَى أَبِي بَكْرٍ فَذَكَرُوا لَهُ فَقَالَ أَشْهَدُ أَنَّهُ صَادِقٌ فَقَالُوا وَتُصَدِّقُهُ بِأَنَّهُ أَتَى الشَّامَ فِي لَيْلَةٍ وَاحِدَةٍ ثُمَّ رَجَعَ إِلَى مَكَّةَ قَالَ نَعَمْ إِنِّي أُصَدِّقُهُ بِأَبْعَدَ مِنْ ذَلِكَ أُصَدِّقُهُ بِخَبَرِ السَّمَاءِ قَالَ فَسُمِّيَ بِذَلِكَ الصّد يق
ബൈഹഖി ദലാഇലിൽ രേകപ്പെടുത്തിയ അബൂ സലമയുടെ ഒരു ഹദീസിൽ ഇസ്രാഇന്റെ ഉടനെ ജനങ്ങൾ അത് സംബന്ധിച്ച് അബൂ ബക്കർ റ നോട് ചോദിച്ചെന്നും അപ്പോൾ നബിയവര്കൾ സത്യ സന്ധനാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു എന്ന് അബൂബക്കർ റ പറഞ്ഞപ്പോൾ നബി ഒരു ഒറ്റ രാത്രി കൊണ്ട് ശാമിൽ പോയി മക്കയിൽ തിരികെയെത്തി എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ  എന്ന് ചിലർ ചോദിച്ചു .അതിലേറെ ദൂരമുന്ടെങ്കിലും ആകാശത്തിന്റെ കാര്യത്തിലും ഞാൻ നബിയെ സത്യപ്പെടുത്തുന്നു എന്ന് അബൂ ബക്കർ മറുപടി പറഞ്ഞെന്നും അത് കൊണ്ടാണ് അബൂ ബക്കർ റ നെ സിദ്ദീഖ് /സത്യ സന്ധൻ എന്ന് വിളിക്കപ്പെട്ടത്‌
………………………………………………
وَفِي حَدِيث بن عَبَّاسٍ عِنْدَ أَحْمَدَ وَالْبَزَّارِ بِإِسْنَادٍ حَسَنٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا كَانَ لَيْلَةُ أُسْرِيَ بِي وَأَصْبَحْتُ بِمَكَّةَ مَرَّ بِي عَدُوُّ اللَّهِ أَبُو جَهْلٍ فَقَالَ هَلْ كَانَ مِنْ شَيْءٍ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنِّي أُسْرِيَ بِي اللَّيْلَةَ إِلَى بَيْتِ الْمَقْدِسِ قَالَ ثُمَّ أَصْبَحْتَ بَيْنَ أَظْهُرِنَا قَالَ نَعَمْ قَالَ فَإِنْ دَعَوْتُ قَوْمَكَ أَتُحَدِّثُهُمْ بِذَلِكَ قَالَ نَعَمْ قَالَ يَا مَعْشَرَ بَنِي كَعْبِ بْنِ لُؤَيٍّ قَالَ فَانْفَضَّتْ إِلَيْهِ الْمجَالِس حَتَّى جاؤوا إِلَيْهِمَا فَقَالَ حَدِّثْ قَوْمَكَ بِمَا حَدَّثْتَنِي فَحَدَّثَهُمْ قَالَ فَمِنْ بَيْنِ مُصَفِّقٍ وَمِنْ بَيْنِ وَاضِعٍ يَدَهُ عَلَى رَأْسِهِ مُتَعَجِّبًا قَالُوا وَتَسْتَطِيعُ أَنْ تَنْعَتَ لَنَا الْمَسْجِدَ الْحَدِيثَ وَوَقَعَ فِي غَيْرِ هَذِهِ الرِّوَايَةِ بَيَانُ مَا رَآهُ لَيْلَةَ الْإِسْرَاءِ
ഇമാം അഹ്മദും ബസ്സാറും ഹസൻ ആയ പരമ്പരയോടെ ഉദ്ധരിക്കുന്ന ഇബ്നു അബ്ബാസ്‌ റ റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക    ഇബ്നു അബ്ബാസ്‌ റ  പറയുന്നു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  പറഞ്ഞു: എന്നെ  രാപ്രയാണം/ഇസ്രാഉ ചെയ്യിച്ച രാത്രി നേരം പുലർന്നപ്പോൾ  ഞാൻ അല്ലാഹുവിന്റെ ശത്രു അബൂ ജഹലിന്റെ അരികെ പോകവേ അബൂ ജഹൽ ചോദിച്ചു : എന്തെങ്കിലും സംഭവം നടന്നോ?അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :ഞാൻ ബൈത്തുൽ മുഖദ്ദിസിലെക്കു രാപ്രയാണം ചെയ്യിക്കപ്പെട്ടു;നേരം പുലർന്നപ്പോൾ ഇവിടെ തിരിചെത്തി .അബൂ ജഹൽ പറഞ്ഞു:അതെ എങ്കിൽ ഞാൻ നിന്റെ  ആളുകളെ വിളിച്ചു കൂട്ടിയാൽ  ഇക്കാര്യം അവരോടു പറയുമോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം   സമ്മതിച്ചു.അബൂ ജഹൽ എല്ലാ ഗോത്രക്കാരെയും വിളിച്ചു കൂട്ടി ;എന്നിട്ട് പറഞ്ഞു:എന്നോട് പറഞ്ഞ കാര്യം അവരോടു പറയൂ.നബി അവിടെ ഒത്തു കൂടിയവരോടു നടന്ന സംഭവം വിവരിച്ചു .അവർ അത്ഭുതത്തോടെ  ചോദിച്ചു :താങ്കൾക്കു മസ്ജിദുൽ അഖ്സായെ ഇവിടെ വച്ച്-മുമ്പിലെന്ന പോലെ- വർണ്ണിക്കാൻ സാധിക്കുന്നുണ്ടല്ലോ?
فَمِنْ ذَلِكَ مَا وَقَعَ عِنْدَ النَّسَائِيِّ مِنْ رِوَايَةِ يَزِيدَ بْنِ أَبِي مَالِكٍ عَنْ أَنَسٌ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُتِيتُ بِدَابَّةٍ فَوْقَ الْحِمَارِ وَدُونَ الْبَغْلِ الْحَدِيثَ وَفِيهِ فَرَكِبْتُ وَمَعِي جِبْرِيلُ فَسِرْتُ فَقَالَ انْزِلْ فَصَلِّ فَفَعَلْتُ فَقَالَ أَتَدْرِي أَيْنَ صَلَّيْتُ صَلَّيْتُ بِطَيْبَةَ وَإِلَيْهَا الْمُهَاجَرَةُ يَعْنِي بِفَتْحِ الْجِيمِ وَوَقَعَ فِي حَدِيثِ شَدَّادِ بْنِ أَوْسٍ عِنْدَ الْبَزَّارِ وَالطَّبَرَانِيِّ أَنَّهُ أَوَّلَ مَا أُسْرِيَ بِهِ مَرَّ بِأَرْضٍ ذَاتِ نَخْلٍ فَقَالَ لَهُ جِبْرِيلُ انْزِلْ فَصَلِّ فَنَزَلَ فَصَلَّى فَقَالَ صَلَّيْتُ بِيَثْرِبَ ثُمَّ قَالَ فِي رِوَايَتِهِ ثُمَّ قَالَ انْزِلْ فَصَلِّ مِثْلَ الْأَوَّلِ قَالَ صَلَّيْتُ بِطُورِ سَيْنَاءَ حَيْثُ كَلَّمَ اللَّهُ مُوسَى ثُمَّ قَالَ انْزِلْ فَذَكَرَ مِثْلَهُ قَالَ صَلَّيْتُ بِبَيْتِ لَحْمٍ حَيْثُ وُلِدَ عِيسَى وَقَالَ فِي رِوَايَةِ شَدَّادٍ بَعْدَ قَوْلِهِ يَثْرِبَ ثُمَّ مَرَّ بِأَرْضٍ بَيْضَاءَ فَقَالَ انْزِلْ فَصَلِّ فَقَالَ صَلَّيْتُ بِمَدْيَنَ وَفِيهِ أَنَّهُ دَخَلَ الْمَدِينَةَ مِنْ بَابِهَا الْيَمَانِي فَصَلَّى فِي الْمَسْجِدِ
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇസ്രാഉ  യാത്രയിൽ ത്വൈബ,യസ്രിബ്, മൂസാ നബിഅലൈഹിസ്സലാം -മോശെ പ്രവാചകൻ -അല്ലാഹുവിനോട് സംസാരിച്ച   ത്വൂരി സൈനാഉ ,ശുഐബു നബിയുടെ  മദ് യൻ  ,ഈസാ നബി അലൈഹിസ്സലാം ജനിച്ച പ്രദേശമായ  ബൈത് ലഹ്മ്-ബെത് ലെഹെം എന്നിവിടങ്ങളിൽ ജിബ്രീൽ നിര്ടെഷിച്ച പ്രകാരം ഇറങ്ങി നിസ്ക്കരിച്ചതായി വിവിധ റിപ്പോർട്ടുകളിൽ ഉള്ളത് സംബന്ധിച്ച പരാമര്ശമാണ് മുകളിൽ ഉള്ളത്
……………………………………………
وَزَادَ فِي رِوَايَةِ يَزِيدَ بْنِ أَبِي مَالِكٍ ثُمَّ دَخَلْتُ بَيْتَ الْمَقْدِسِ فَجُمِعَ لِي الْأَنْبِيَاءُ فَقَدَّمَنِي جِبْرِيلُ حَتَّى أَمَمْتُهُمْ وَفِي رِوَايَةِ عَبْدِ الرَّحْمَنِ بْنِ هَاشِمِ بْنِ عُتْبَةَ عَنْ أَنَسٍ عِنْدَ الْبَيْهَقِيِّ فِي الدَّلَائِلِ أَنَّهُ مَرَّ بِشَيْءٍ يَدْعُوهُ مُتَنَحِّيًا عَنِ الطَّرِيقِ فَقَالَ لَهُ جِبْرِيلُ سِرْ وَأَنَّهُ مَرَّ عَلَى عَجُوزٍ فَقَالَ مَا هَذِهِ فَقَالَ سِرْ وَأَنَّهُ مَرَّ بِجَمَاعَةٍ فَسَلَّمُوا فَقَالَ لَهُ جِبْرِيلُ ارْدُدْ عَلَيْهِمْ وَفِي آخِرِهِ فَقَالَ لَهُ الَّذِي دَعَاكَ إِبْلِيسُ وَالْعَجُوزُ الدُّنْيَا وَالَّذِينَ سَلَّمُواإِبْرَاهِيمُ وَمُوسَى وَعِيسَى
യസീദു ബ്നു അബീ മാലികിന്റെ റിപ്പോർട്ടിൽ പിന്നെ ഞാൻ ബൈത്തുൽ മുഖദ്ദിസിൽ പ്രവേശിക്കുകയും അവിടെ അന്ബിയാക്കൾ/പ്രവാചകന്മാർ എല്ലാം ഒരുമിച്ചു കൂട്ടപ്പെടുകയും ജിബ്രീൽ എന്നെയും കൊണ്ട് മുന്നോട്ടു വരികയും ഞാൻ അവർക്കെല്ലാം ഇമാമായി നിസ്ക്കരിക്കുകയും ചെയ്തു എന്നുണ്ട്.ബൈഹഖി ദലാഇലിൽ ഉദ്ധരിച്ച  അനസ് റ ന്റെ ഹദീസിൽ നബിയുടെ യാത്രയ്ക്കിടെ ആരോ ഒരു മൂലയിൽ നിന്നും വിളിച്ചു അപ്പോൾ ജിബ്രീൽ പറഞ്ഞു: യാത്ര തുടരൂ...പിന്നെ നബി യാത്ര തുടരവേ ഒരു കിഴവിയെ കണ്ടു അപ്പോൾ നബി ചോദിച്ചു: ഇതെന്താ ? /ഇതാരാ? അപ്പോഴും ജിബ്രീൽ പറഞ്ഞു: യാത്ര തുടരൂ...വീണ്ടും യാത്ര തുടർന്നപ്പോൾ അവർ ഒരു സംഘത്തെ കണ്ടു, അവർ നബിയ്ക്ക് സലാം ചൊല്ലി അപ്പോൾ ജിബ്രീൽ പറഞ്ഞു:അവർക്കു സലാം മടക്കൂ....യാത്രാന്ത്യത്തിൽ ജിബ്രീൽ നബിയ്ക്ക് വിവരിച്ചു കൊടുത്തു .താങ്കളെ വഴിയിൽ വച്ച് വിളിച്ചത് ഇബ്ലീസ് /പിശാചു ആണ്,കിഴവി ദുനിയാവ് ആണ് .സലാം പറഞ്ഞത് ഇബ്രാഹീം,മൂസാ, ഈസാ അലൈഹിമുസ്സലാം ആണ്
 وَفِي حَدِيثِ أَبِي هُرَيْرَةَ عِنْدَ الطَّبَرَانِيِّ وَالْبَزَّارِ أَنَّهُ مَرَّ بِقَوْمٍ يَزْرَعُونَ وَيَحْصُدُونَ كُلَّمَا حَصَدُوا عَادَ كَمَا كَانَ قَالَ جِبْرِيل هَؤُلَاءِ المجاهدون وَمر بِقوم ترضخ رؤوسهم بِالصَّخْرِ كُلَّمَا رُضِخَتْ عَادَتْ قَالَ هَؤُلَاءِ الَّذِينَ تثاقل رؤوسهم عَنِ الصَّلَاةِ وَمَرَّ بِقَوْمٍ عَلَى عَوْرَاتِهِمْ رِقَاعٌ يَسْرَحُونَ كَالْأَنْعَامِ قَالَ هَؤُلَاءِ الَّذِينَ لَا يُؤَدُّونَ الزَّكَاةَ وَمَرَّ بِقَوْمٍ يَأْكُلُونَ لَحْمًا نَيْئًا خَبِيثًا وَيَدَعُونَ لَحْمًا نَضِيجًا طَيِّبًا قَالَ هَؤُلَاءِ الزُّنَاةُ وَمر بِرَجُل جمع حزمة حطب لايستطيع حَمْلَهَا ثُمَّ هُوَ يَضُمُّ إِلَيْهَا غَيْرَهَا قَالَ هَذَا الَّذِي عِنْدَهُ الْأَمَانَةُ لَا يُؤَدِّيهَا وَهُوَ يَطْلُبُ أُخْرَى وَمَرَّ بِقَوْمٍ تُقْرَضُ أَلْسِنَتُهُمْ وَشِفَاهُهُمْ كُلَّمَا قُرِضَتْ عَادَتْ قَالَ هَؤُلَاءِ خُطَبَاءُ الْفِتْنَةِ وَمَرَّ بِثَوْرٍ عَظِيمٍ يَخْرُجُ مِنْ ثَقْبٍ صَغِيرٍ يُرِيدُ أَنْ يَرْجِعَ فَلَا يَسْتَطِيعُ قَالَ هَذَا الرَّجُلُ يَتَكَلَّمُ بِالْكَلِمَةِ فَيَنْدَمُ فَيُرِيدُ أَنْ يَرُدَّهَا فَلَا يَسْتَطِيعُ
ത്വബ്രാനിയും ബസ്സാരും അബൂ ഹുറൈറയിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽകൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുകയും വിളവെടുക്കുംബോഴെല്ലാം വീണ്ടും പഴയത് പോലെ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ ഒരു വിഭാഗം ആളുകളെ നബി ഈ യാത്രയിൽ കണ്ടു എന്ന റിപ്പോർട്ട് ഉണ്ട്.ജിബ്രീൽ അവരെ സംബന്ധിച്ച് നബിയോട് പറഞ്ഞു: ഇവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്തവരാണ്.മറ്റൊരു വിഭാഗം ആളുകൾ അവരുടെ തല പാറയ്ക്ക് ഇടിക്കുകയും വീണ്ടും തല പൂർവ സ്ഥിതിയിൽ ആവുകയും ചെയ്യുന്ന അവസ്ഥയിൽ കണ്ടു. ജിബ്രീൽ അവരെ സംബന്ധിച്ച് നബിയോട് പറഞ്ഞു: ഇവർ നിസ്ക്കാരത്തെ ഭാരമായി കണ്ടവർ/യഥാ സമയത്ത് നിസ്ക്കരിക്കാത്തവർ ആണ് .മറ്റൊരു വിഭാഗം കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ചവരും കന്നുകാലികളെ പോലെ  അലഞ്ഞു തിരിഞ്ഞു നടക്കുന്നരുമായിരുന്നു.നബി അവരുടെ അടുത്ത് കൂടെ പോയപ്പോൾ ജിബ്രീൽ വിശദീകരിച്ചു:ഇവർ സകാത്ത് കൊടുത്തു വീട്ടാത്തവരാണ്. വേവിച്ച നല്ല മാംസം ഉപേക്ഷിച്ചു മോശമായ പച്ച മാംസം തിന്നുന്ന ഒരു വിഭാഗം ആളുകളുടെ അരികിലൂടെയും നബി കടന്നു പോയി.ജിബ്രീൽ പറഞ്ഞു:ഇക്കൂട്ടർ വ്യഭിജാരികളാണ്.വിറകു കെട്ടു ചുമക്കാൻ ശ്രമിക്കുകയും എന്നാൽ അതിനു സാധിക്കാതിരിക്കുകയും ചെയ്യുന്നയാൾ -എന്നാൽ അയാളുടെ കെട്ടിലേക്ക് കൂടുതൽ വിറകു   ചേർക്കപ്പെടുന്നു.ഇങ്ങിനെയുള്ള ഒരാളുടെ അടുത്ത് കൂടെയാണ് പിന്നെ നബി കടന്നു പോയത്.ജിബ്രീൽ പറഞ്ഞു: ഇയാൾ അമാനത് തിരിച്ചേൽപ്പിക്കാത്തവനും  എന്നാൽ തിരിച്ചേൽപ്പിക്കാതെ തന്നെ പുതിയത് തേടുന്നവനുമാണ്.മറ്റൊരു വിഭാഗത്തിന്റെ അടുത്ത്കൂടെയും നബി കടന്നു പോയി .അവർ അവരുടെ നാവുകളും ചുണ്ടുകളും കുത്തിക്കീറുകയും വീണ്ടും അവ പഴയത് പോലെയാവുകയും ആ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്നു.ജിബ്രീൽ പറഞ്ഞു;ഇവര ഫിത്ന/നാശം പ്രസംഗിച്ചു നടന്നവരാണ്.ചെറിയ ഒരു മാളത്തിൽ നിന്ന് പുറപ്പെടാൻ ശ്രമിക്കുന്ന വലിയ ഒരു കാളയെയും നബി കണ്ടു .ജിബീൽ പറഞ്ഞു:ഒരു മോശം കാര്യം പറയുകയും പിന്നീട് അതിൽ ഖേദം തോന്നി അത് തിരിച്ചെടുക്കാൻ നോക്കുമെങ്കിലും അതിനു അയാൾക്ക്‌ സാധിക്കില്ല
……………………………………………
وَوَقَعَ فِي حَدِيثِ شَدَّادِ بْنِ أَوْسٍ عِنْدَ الْبَزَّارِ وَالطَّبَرَانِيِّ مَا يُؤَيِّدُ الِاحْتِمَالَ الْأَوَّلَ فَفِيهِ ثُمَّ مَرَرْتُ بِعِيرٍ لِقُرَيْشٍ فَذَكَرَ الْقِصَّةَ ثُمَّ أَتَيْتُ أَصْحَابِي بِمَكَّةَ قَبْلَ الصُّبْحِ فَأَتَانِي أَبُو بَكْرٍ فَقَالَ أَيْنَ كُنْتَ اللَّيْلَةَ فَقَالَ إِنِّي أَتَيْتُ بَيْتَ الْمَقْدِسِ فَقَالَ إِنَّهُ مَسِيرَةُ شَهْرٍ فَصِفْهُ لِي قَالَ فَفُتِحَ لِي شِرَاكٌ كَأَنِّي أَنْظُرُ إِلَيْهِ لَا يَسْأَلُنِي عَنْ شَيْءٍ إِلَّا أَنْبَأْتُهُ عَنْهُ
ബസ്സാരും ത്വബ്രാനിയും ഉദ്ധരിക്കുന്ന ശദദാദു ബ്നു ഔസിൽ നിന്നുള്ള ഹദീസിൽ നബി പറയുന്നു ;പിന്നെ ഞാൻ ഖുറൈശികളുടെ സാർത്ഥ വാഹക സംഘത്തിന്റെ അടുത്ത് കൂടെ പോയി ഈ സംഭവം വിവരിച്ചു പിന്നെ പ്രഭാതത്തിനു മുമ്പേ ഞാൻ എന്റെ സഹാബാക്കളുടെ അടുത്ത് ചെന്നു.അപ്പോൾ അബൂ ബക്കർ എന്റെ അടുത്ത് വന്നു എന്നോട് ചോദിച്ചു:ഇന്ന് രാത്രി താങ്കൾ എവിടെയായിരുന്നു?അപ്പോൾ നബി പറഞ്ഞു:ഞാൻ ബൈത്തുൽ മുഖദ്ദിസിൽ പോയിരുന്നു.അപ്പോൾ അബൂ ബക്കർ പറഞ്ഞു:അവിടെയ്ക്ക് ഒരു ദിവസത്തെ യാത്രാ ദൂരമുണ്ട്.ബൈത്തുൽ മുഖദ്ദിസിനെ എനിയ്ക്ക് വർണ്ണിച്ചു തന്നാലും .അപ്പോൾ എനിയ്ക്ക് ബൈത്തുൽ മുഖദ്ദിസ് കാണിക്കപ്പെട്ടു.ഞാൻ അത് നേരെ നോക്കി ക്കാണുന്നത്‌ പോലെ ഞാൻ അവരുടെ എല്ലാ ചോദ്യങ്ങള്ക്കും മറുപടി കൊടുത്തു.
……………………‏‏  وَاحْتَجَّ مَنْ زَعَمَ أَنَّ الْإِسْرَاءَ وَقَعَ مُفْرَدًا بِمَا أَخْرَجَهُ الْبَزَّارُ وَالطَّبَرَانِيُّ وَصَحَّحَهُ الْبَيْهَقِيُّ فِي الدَّلَائِلِ من حَدِيث شَدَّاد بن أَوْس قَالَ قُلْنَا يَا رَسُولَ اللَّهِ كَيْفَ أُسْرِيَ بِكَ قَالَ صَلَّيْتُ صَلَاةَ الْعَتَمَةِ بِمَكَّةَ فَأَتَانِي جِبْرِيلُ بِدَابَّةٍ فَذَكَرَ الْحَدِيثَ فِي مَجِيئِهِ بَيْتَ الْمَقْدِسِ وَمَا وَقَعَ لَهُ فِيهِ قَالَ ثُمَّ انْصَرَفَ بِي فَمَرَرْنَا بِعِيرٍ لِقُرَيْشٍ بِمَكَانِ كَذَا فَذَكَرَهُ قَالَ ثُمَّ أَتَيْتُ أَصْحَابِي قَبْلَ الصُّبْحِ بِمَكَّةَ وَفِي حَدِيث أم هَانِئ عِنْد بن إِسْحَاقَ وَأَبِي يَعْلَى نَحْوَ مَا فِي حَدِيثِ أَبِي سَعِيدٍ هَذَا
ഇസ്രാഉ ഒറ്റയ്ക്ക് സംഭവിച്ചതാണെന്ന് വാദിക്കുന്നവർ ബസ്സാറും തബ്രാനിയും ഉദ്ധരിച്ചതും ബൈഹഖി ദലാഇലിൽ സഹീഹായി പറഞ്ഞതുമായ ഷദ്ദാദു ബ്നു ഔസിൽ നിന്നുള്ള ഒരു ഹദീസ് തെളിവായി ചൂണ്ടി കാണിക്കുന്നുണ്ട്.ഷദ്ദാദു ബ്നു ഔസ് പറയുന്നു:ഞങ്ങൾ റസൂലിനോട് ചോദിച്ചു . അല്ലാഹുവിന്റെ ദൂതരെ......താങ്കളുടെ ഇസ്രാഉ യാത്ര എങ്ങിനെയായിരുന്നു? അപ്പോൾ നബി പറഞ്ഞു:ഞാൻ അതമ/ഇഷാഉ നിസ്ക്കാരം മക്കയിൽ വച്ച് നിസ്ക്കരിച്ചു.അപ്പോൾ ഒരു മ്ര്ഗവുമായി /ബുറാഖ് ജിബ്രീൽ എന്റെ അടുത്ത് വന്നു. 
പിന്നീട് നബി ബൈത്തുൽ മുഖദ്ദിസിൽ പോയ കാര്യവും അവിടെ നടന്ന സംഭവങ്ങളും വിവരിച്ച ശേഷം തുടർന്നു:പിന്നെ ജിബ്രീൽ എന്നെയും കൊണ്ട് മടങ്ങി.അങ്ങിനെ ഞങ്ങൾ ഇന്നാലിന്ന സ്ഥലത്ത് വച്ച്  ഖുറൈശികളുടെ ഒരു സാർത്ഥ വാഹക സംഘത്തെ കണ്ടു.അതിന്റെ വിവരണം നല്കിയ ശേഷം നബി തുടർന്നു:അങ്ങിനെ ഞാൻ സുബ്ഹിക്ക്  മുമ്പായി മക്കയിൽ എന്റെ സഖാക്കളുടെ അടുത്ത് വന്നു
  فَإِنْ ثَبَتَ أَنَّ الْمِعْرَاجَ كَانَ مَنَامًا عَلَى ظَاهِرِ رِوَايَةِ شَرِيكٍ عَنْ أَنَسٍ فَيَنْتَظِمُ مِنْ ذَلِكَ أَنَّ الْإِسْرَاءَ وَقَعَ مَرَّتَيْنِ مَرَّةً عَلَى انْفِرَادِهِ وَمَرَّةً مَضْمُومًا إِلَيْهِ الْمِعْرَاجُ وَكِلَاهُمَا فِي الْيَقَظَةِ وَالْمِعْرَاجُ وَقَعَ مَرَّتَيْنِ مَرَّةً فِي الْمَنَامِ عَلَى انْفِرَادِهِ تَوْطِئَةً وَتَمْهِيدًا وَمَرَّةً فِي الْيَقَظَةِ مَضْمُومًا إِلَى الْإِسْرَاءِ
അനസ് റ ന്റെ ഹദീസിന്റെ ബാഹ്യാർത്ഥ പ്രകാരം മിഅറാജു സ്വപ്നത്തിൽ സംഭവിച്ചു എന്ന് സ്ഥിരപ്പെടുന്ന പക്ഷം,ഇസ്രാഉ ഒരു തവണ ഒറ്റയ്ക്കും ഒരു തവണ മിഅറാജിനോടോപ്പവും സംഭവിച്ചുവെന്നും ഇതിൽ 2 തവണയും ഇസ്രാഉ ഉണർച്ചയിൽ  തന്നെ സംഭവിച്ചുവെന്നും മിഅറാജു  തയ്യാറെടുപ്പിന്റെയും വഴിയൊരുക്കലിന്റെയും ഭാഗമായി ഒരു തവണ  സ്വപ്നത്തിലും ഒരു തവണ ഉണർച്ചയിൽ ഇസ്രാഇനൊപ്പവും സംഭവിച്ചെന്നുമാണ് അർത്ഥമാക്കേണ്ടത്‌
……………………………………………
 فَرَوَى الْبَيْهَقِيُّ فِي الدَّلَائِلِ مِنْ طَرِيقِ صَالِحِ بْنِ كَيْسَانَ عَنِ الزُّهْرِيِّ عَنْ أَبِي سَلَمَةَ قَالَ افْتُتِنَ نَاسٌ كَثِيرٌ يَعْنِي عَقِبَ الْإِسْرَاءِ فَجَاءَ نَاسٌ إِلَى أَبِي بَكْرٍ فَذَكَرُوا لَهُ فَقَالَ أَشْهَدُ أَنَّهُ صَادِقٌ فَقَالُوا وَتُصَدِّقُهُ بِأَنَّهُ أَتَى الشَّامَ فِي لَيْلَةٍ وَاحِدَةٍ ثُمَّ رَجَعَ إِلَى مَكَّةَ قَالَ نَعَمْ إِنِّي أُصَدِّقُهُ بِأَبْعَدَ مِنْ ذَلِكَ أُصَدِّقُهُ بِخَبَرِ السَّمَاءِ قَالَ فَسُمِّيَ بِذَلِكَ الصّد يق
ബൈഹഖി ദലാഇലിൽ രേകപ്പെടുത്തിയ അബൂ സലമയുടെ ഒരു ഹദീസിൽ ഇസ്രാഇന്റെ ഉടനെ ജനങ്ങൾ അത് സംബന്ധിച്ച് അബൂ ബക്കർ റ നോട് ചോദിച്ചെന്നും അപ്പോൾ നബിയവര്കൾ സത്യ സന്ധനാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു എന്ന് അബൂബക്കർ റ പറഞ്ഞപ്പോൾ നബി ഒരു ഒറ്റ രാത്രി കൊണ്ട് ശാമിൽ പോയി മക്കയിൽ തിരികെയെത്തി എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ  എന്ന് ചിലർ ചോദിച്ചു .അതിലേറെ ദൂരമുന്ടെങ്കിലും ആകാശത്തിന്റെ കാര്യത്തിലും ഞാൻ നബിയെ സത്യപ്പെടുത്തുന്നു എന്ന് അബൂ ബക്കർ മറുപടി പറഞ്ഞെന്നും അത് കൊണ്ടാണ് അബൂ ബക്കർ റ നെ സിദ്ദീഖ് /സത്യ സന്ധൻ എന്ന് വിളിക്കപ്പെട്ടത്‌
………………………………………………
وَفِي حَدِيث بن عَبَّاسٍ عِنْدَ أَحْمَدَ وَالْبَزَّارِ بِإِسْنَادٍ حَسَنٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا كَانَ لَيْلَةُ أُسْرِيَ بِي وَأَصْبَحْتُ بِمَكَّةَ مَرَّ بِي عَدُوُّ اللَّهِ أَبُو جَهْلٍ فَقَالَ هَلْ كَانَ مِنْ شَيْءٍ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنِّي أُسْرِيَ بِي اللَّيْلَةَ إِلَى بَيْتِ الْمَقْدِسِ قَالَ ثُمَّ أَصْبَحْتَ بَيْنَ أَظْهُرِنَا قَالَ نَعَمْ قَالَ فَإِنْ دَعَوْتُ قَوْمَكَ أَتُحَدِّثُهُمْ بِذَلِكَ قَالَ نَعَمْ قَالَ يَا مَعْشَرَ بَنِي كَعْبِ بْنِ لُؤَيٍّ قَالَ فَانْفَضَّتْ إِلَيْهِ الْمجَالِس حَتَّى جاؤوا إِلَيْهِمَا فَقَالَ حَدِّثْ قَوْمَكَ بِمَا حَدَّثْتَنِي فَحَدَّثَهُمْ قَالَ فَمِنْ بَيْنِ مُصَفِّقٍ وَمِنْ بَيْنِ وَاضِعٍ يَدَهُ عَلَى رَأْسِهِ مُتَعَجِّبًا قَالُوا وَتَسْتَطِيعُ أَنْ تَنْعَتَ لَنَا الْمَسْجِدَ الْحَدِيثَ وَوَقَعَ فِي غَيْرِ هَذِهِ الرِّوَايَةِ بَيَانُ مَا رَآهُ لَيْلَةَ الْإِسْرَاءِ
ഇമാം അഹ്മദും ബസ്സാറും ഹസൻ ആയ പരമ്പരയോടെ ഉദ്ധരിക്കുന്ന ഇബ്നു അബ്ബാസ്‌ റ റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക    ഇബ്നു അബ്ബാസ്‌ റ  പറയുന്നു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  പറഞ്ഞു: എന്നെ  രാപ്രയാണം/ഇസ്രാഉ ചെയ്യിച്ച രാത്രി നേരം പുലർന്നപ്പോൾ  ഞാൻ അല്ലാഹുവിന്റെ ശത്രു അബൂ ജഹലിന്റെ അരികെ പോകവേ അബൂ ജഹൽ ചോദിച്ചു : എന്തെങ്കിലും സംഭവം നടന്നോ?അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :ഞാൻ ബൈത്തുൽ മുഖദ്ദിസിലെക്കു രാപ്രയാണം ചെയ്യിക്കപ്പെട്ടു;നേരം പുലർന്നപ്പോൾ ഇവിടെ തിരിചെത്തി .അബൂ ജഹൽ പറഞ്ഞു:അതെ എങ്കിൽ ഞാൻ നിന്റെ  ആളുകളെ വിളിച്ചു കൂട്ടിയാൽ  ഇക്കാര്യം അവരോടു പറയുമോ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം   സമ്മതിച്ചു.അബൂ ജഹൽ എല്ലാ ഗോത്രക്കാരെയും വിളിച്ചു കൂട്ടി ;എന്നിട്ട് പറഞ്ഞു:എന്നോട് പറഞ്ഞ കാര്യം അവരോടു പറയൂ.നബി അവിടെ ഒത്തു കൂടിയവരോടു നടന്ന സംഭവം വിവരിച്ചു .അവർ അത്ഭുതത്തോടെ  ചോദിച്ചു :താങ്കൾക്കു മസ്ജിദുൽ അഖ്സായെ ഇവിടെ വച്ച്-മുമ്പിലെന്ന പോലെ- വർണ്ണിക്കാൻ സാധിക്കുന്നുണ്ടല്ലോ?
فَمِنْ ذَلِكَ مَا وَقَعَ عِنْدَ النَّسَائِيِّ مِنْ رِوَايَةِ يَزِيدَ بْنِ أَبِي مَالِكٍ عَنْ أَنَسٌ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُتِيتُ بِدَابَّةٍ فَوْقَ الْحِمَارِ وَدُونَ الْبَغْلِ الْحَدِيثَ وَفِيهِ فَرَكِبْتُ وَمَعِي جِبْرِيلُ فَسِرْتُ فَقَالَ انْزِلْ فَصَلِّ فَفَعَلْتُ فَقَالَ أَتَدْرِي أَيْنَ صَلَّيْتُ صَلَّيْتُ بِطَيْبَةَ وَإِلَيْهَا الْمُهَاجَرَةُ يَعْنِي بِفَتْحِ الْجِيمِ وَوَقَعَ فِي حَدِيثِ شَدَّادِ بْنِ أَوْسٍ عِنْدَ الْبَزَّارِ وَالطَّبَرَانِيِّ أَنَّهُ أَوَّلَ مَا أُسْرِيَ بِهِ مَرَّ بِأَرْضٍ ذَاتِ نَخْلٍ فَقَالَ لَهُ جِبْرِيلُ انْزِلْ فَصَلِّ فَنَزَلَ فَصَلَّى فَقَالَ صَلَّيْتُ بِيَثْرِبَ ثُمَّ قَالَ فِي رِوَايَتِهِ ثُمَّ قَالَ انْزِلْ فَصَلِّ مِثْلَ الْأَوَّلِ قَالَ صَلَّيْتُ بِطُورِ سَيْنَاءَ حَيْثُ كَلَّمَ اللَّهُ مُوسَى ثُمَّ قَالَ انْزِلْ فَذَكَرَ مِثْلَهُ قَالَ صَلَّيْتُ بِبَيْتِ لَحْمٍ حَيْثُ وُلِدَ عِيسَى وَقَالَ فِي رِوَايَةِ شَدَّادٍ بَعْدَ قَوْلِهِ يَثْرِبَ ثُمَّ مَرَّ بِأَرْضٍ بَيْضَاءَ فَقَالَ انْزِلْ فَصَلِّ فَقَالَ صَلَّيْتُ بِمَدْيَنَ وَفِيهِ أَنَّهُ دَخَلَ الْمَدِينَةَ مِنْ بَابِهَا الْيَمَانِي فَصَلَّى فِي الْمَسْجِدِ
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇസ്രാഉ  യാത്രയിൽ ത്വൈബ,യസ്രിബ്, മൂസാ നബിഅലൈഹിസ്സലാം -മോശെ പ്രവാചകൻ -അല്ലാഹുവിനോട് സംസാരിച്ച   ത്വൂരി സൈനാഉ ,ശുഐബു നബിയുടെ  മദ് യൻ  ,ഈസാ നബി അലൈഹിസ്സലാം ജനിച്ച പ്രദേശമായ  ബൈത് ലഹ്മ്-ബെത് ലെഹെം എന്നിവിടങ്ങളിൽ ജിബ്രീൽ നിര്ടെഷിച്ച പ്രകാരം ഇറങ്ങി നിസ്ക്കരിച്ചതായി വിവിധ റിപ്പോർട്ടുകളിൽ ഉള്ളത് സംബന്ധിച്ച പരാമര്ശമാണ് മുകളിൽ ഉള്ളത്
……………………………………………
وَزَادَ فِي رِوَايَةِ يَزِيدَ بْنِ أَبِي مَالِكٍ ثُمَّ دَخَلْتُ بَيْتَ الْمَقْدِسِ فَجُمِعَ لِي الْأَنْبِيَاءُ فَقَدَّمَنِي جِبْرِيلُ حَتَّى أَمَمْتُهُمْ وَفِي رِوَايَةِ عَبْدِ الرَّحْمَنِ بْنِ هَاشِمِ بْنِ عُتْبَةَ عَنْ أَنَسٍ عِنْدَ الْبَيْهَقِيِّ فِي الدَّلَائِلِ أَنَّهُ مَرَّ بِشَيْءٍ يَدْعُوهُ مُتَنَحِّيًا عَنِ الطَّرِيقِ فَقَالَ لَهُ جِبْرِيلُ سِرْ وَأَنَّهُ مَرَّ عَلَى عَجُوزٍ فَقَالَ مَا هَذِهِ فَقَالَ سِرْ وَأَنَّهُ مَرَّ بِجَمَاعَةٍ فَسَلَّمُوا فَقَالَ لَهُ جِبْرِيلُ ارْدُدْ عَلَيْهِمْ وَفِي آخِرِهِ فَقَالَ لَهُ الَّذِي دَعَاكَ إِبْلِيسُ وَالْعَجُوزُ الدُّنْيَا وَالَّذِينَ سَلَّمُواإِبْرَاهِيمُ وَمُوسَى وَعِيسَى
യസീദു ബ്നു അബീ മാലികിന്റെ റിപ്പോർട്ടിൽ പിന്നെ ഞാൻ ബൈത്തുൽ മുഖദ്ദിസിൽ പ്രവേശിക്കുകയും അവിടെ അന്ബിയാക്കൾ/പ്രവാചകന്മാർ എല്ലാം ഒരുമിച്ചു കൂട്ടപ്പെടുകയും ജിബ്രീൽ എന്നെയും കൊണ്ട് മുന്നോട്ടു വരികയും ഞാൻ അവർക്കെല്ലാം ഇമാമായി നിസ്ക്കരിക്കുകയും ചെയ്തു എന്നുണ്ട്.ബൈഹഖി ദലാഇലിൽ ഉദ്ധരിച്ച  അനസ് റ ന്റെ ഹദീസിൽ നബിയുടെ യാത്രയ്ക്കിടെ ആരോ ഒരു മൂലയിൽ നിന്നും വിളിച്ചു അപ്പോൾ ജിബ്രീൽ പറഞ്ഞു: യാത്ര തുടരൂ...പിന്നെ നബി യാത്ര തുടരവേ ഒരു കിഴവിയെ കണ്ടു അപ്പോൾ നബി ചോദിച്ചു: ഇതെന്താ ? /ഇതാരാ? അപ്പോഴും ജിബ്രീൽ പറഞ്ഞു: യാത്ര തുടരൂ...വീണ്ടും യാത്ര തുടർന്നപ്പോൾ അവർ ഒരു സംഘത്തെ കണ്ടു, അവർ നബിയ്ക്ക് സലാം ചൊല്ലി അപ്പോൾ ജിബ്രീൽ പറഞ്ഞു:അവർക്കു സലാം മടക്കൂ....യാത്രാന്ത്യത്തിൽ ജിബ്രീൽ നബിയ്ക്ക് വിവരിച്ചു കൊടുത്തു .താങ്കളെ വഴിയിൽ വച്ച് വിളിച്ചത് ഇബ്ലീസ് /പിശാചു ആണ്,കിഴവി ദുനിയാവ് ആണ് .സലാം പറഞ്ഞത് ഇബ്രാഹീം,മൂസാ, ഈസാ അലൈഹിമുസ്സലാം ആണ്
 وَفِي حَدِيثِ أَبِي هُرَيْرَةَ عِنْدَ الطَّبَرَانِيِّ وَالْبَزَّارِ أَنَّهُ مَرَّ بِقَوْمٍ يَزْرَعُونَ وَيَحْصُدُونَ كُلَّمَا حَصَدُوا عَادَ كَمَا كَانَ قَالَ جِبْرِيل هَؤُلَاءِ المجاهدون وَمر بِقوم ترضخ رؤوسهم بِالصَّخْرِ كُلَّمَا رُضِخَتْ عَادَتْ قَالَ هَؤُلَاءِ الَّذِينَ تثاقل رؤوسهم عَنِ الصَّلَاةِ وَمَرَّ بِقَوْمٍ عَلَى عَوْرَاتِهِمْ رِقَاعٌ يَسْرَحُونَ كَالْأَنْعَامِ قَالَ هَؤُلَاءِ الَّذِينَ لَا يُؤَدُّونَ الزَّكَاةَ وَمَرَّ بِقَوْمٍ يَأْكُلُونَ لَحْمًا نَيْئًا خَبِيثًا وَيَدَعُونَ لَحْمًا نَضِيجًا طَيِّبًا قَالَ هَؤُلَاءِ الزُّنَاةُ وَمر بِرَجُل جمع حزمة حطب لايستطيع حَمْلَهَا ثُمَّ هُوَ يَضُمُّ إِلَيْهَا غَيْرَهَا قَالَ هَذَا الَّذِي عِنْدَهُ الْأَمَانَةُ لَا يُؤَدِّيهَا وَهُوَ يَطْلُبُ أُخْرَى وَمَرَّ بِقَوْمٍ تُقْرَضُ أَلْسِنَتُهُمْ وَشِفَاهُهُمْ كُلَّمَا قُرِضَتْ عَادَتْ قَالَ هَؤُلَاءِ خُطَبَاءُ الْفِتْنَةِ وَمَرَّ بِثَوْرٍ عَظِيمٍ يَخْرُجُ مِنْ ثَقْبٍ صَغِيرٍ يُرِيدُ أَنْ يَرْجِعَ فَلَا يَسْتَطِيعُ قَالَ هَذَا الرَّجُلُ يَتَكَلَّمُ بِالْكَلِمَةِ فَيَنْدَمُ فَيُرِيدُ أَنْ يَرُدَّهَا فَلَا يَسْتَطِيعُ
ത്വബ്രാനിയും ബസ്സാരും അബൂ ഹുറൈറയിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽകൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുകയും വിളവെടുക്കുംബോഴെല്ലാം വീണ്ടും പഴയത് പോലെ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ ഒരു വിഭാഗം ആളുകളെ നബി ഈ യാത്രയിൽ കണ്ടു എന്ന റിപ്പോർട്ട് ഉണ്ട്.ജിബ്രീൽ അവരെ സംബന്ധിച്ച് നബിയോട് പറഞ്ഞു: ഇവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്തവരാണ്.മറ്റൊരു വിഭാഗം ആളുകൾ അവരുടെ തല പാറയ്ക്ക് ഇടിക്കുകയും വീണ്ടും തല പൂർവ സ്ഥിതിയിൽ ആവുകയും ചെയ്യുന്ന അവസ്ഥയിൽ കണ്ടു. ജിബ്രീൽ അവരെ സംബന്ധിച്ച് നബിയോട് പറഞ്ഞു: ഇവർ നിസ്ക്കാരത്തെ ഭാരമായി കണ്ടവർ/യഥാ സമയത്ത് നിസ്ക്കരിക്കാത്തവർ ആണ് .മറ്റൊരു വിഭാഗം കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ചവരും കന്നുകാലികളെ പോലെ  അലഞ്ഞു തിരിഞ്ഞു നടക്കുന്നരുമായിരുന്നു.നബി അവരുടെ അടുത്ത് കൂടെ പോയപ്പോൾ ജിബ്രീൽ വിശദീകരിച്ചു:ഇവർ സകാത്ത് കൊടുത്തു വീട്ടാത്തവരാണ്. വേവിച്ച നല്ല മാംസം ഉപേക്ഷിച്ചു മോശമായ പച്ച മാംസം തിന്നുന്ന ഒരു വിഭാഗം ആളുകളുടെ അരികിലൂടെയും നബി കടന്നു പോയി.ജിബ്രീൽ പറഞ്ഞു:ഇക്കൂട്ടർ വ്യഭിജാരികളാണ്.വിറകു കെട്ടു ചുമക്കാൻ ശ്രമിക്കുകയും എന്നാൽ അതിനു സാധിക്കാതിരിക്കുകയും ചെയ്യുന്നയാൾ -എന്നാൽ അയാളുടെ കെട്ടിലേക്ക് കൂടുതൽ വിറകു   ചേർക്കപ്പെടുന്നു.ഇങ്ങിനെയുള്ള ഒരാളുടെ അടുത്ത് കൂടെയാണ് പിന്നെ നബി കടന്നു പോയത്.ജിബ്രീൽ പറഞ്ഞു: ഇയാൾ അമാനത് തിരിച്ചേൽപ്പിക്കാത്തവനും  എന്നാൽ തിരിച്ചേൽപ്പിക്കാതെ തന്നെ പുതിയത് തേടുന്നവനുമാണ്.മറ്റൊരു വിഭാഗത്തിന്റെ അടുത്ത്കൂടെയും നബി കടന്നു പോയി .അവർ അവരുടെ നാവുകളും ചുണ്ടുകളും കുത്തിക്കീറുകയും വീണ്ടും അവ പഴയത് പോലെയാവുകയും ആ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്നു.ജിബ്രീൽ പറഞ്ഞു;ഇവര ഫിത്ന/നാശം പ്രസംഗിച്ചു നടന്നവരാണ്.ചെറിയ ഒരു മാളത്തിൽ നിന്ന് പുറപ്പെടാൻ ശ്രമിക്കുന്ന വലിയ ഒരു കാളയെയും നബി കണ്ടു .ജിബീൽ പറഞ്ഞു:ഒരു മോശം കാര്യം പറയുകയും പിന്നീട് അതിൽ ഖേദം തോന്നി അത് തിരിച്ചെടുക്കാൻ നോക്കുമെങ്കിലും അതിനു അയാൾക്ക്‌ സാധിക്കില്ല
……………………………………………
وَوَقَعَ فِي حَدِيثِ شَدَّادِ بْنِ أَوْسٍ عِنْدَ الْبَزَّارِ وَالطَّبَرَانِيِّ مَا يُؤَيِّدُ الِاحْتِمَالَ الْأَوَّلَ فَفِيهِ ثُمَّ مَرَرْتُ بِعِيرٍ لِقُرَيْشٍ فَذَكَرَ الْقِصَّةَ ثُمَّ أَتَيْتُ أَصْحَابِي بِمَكَّةَ قَبْلَ الصُّبْحِ فَأَتَانِي أَبُو بَكْرٍ فَقَالَ أَيْنَ كُنْتَ اللَّيْلَةَ فَقَالَ إِنِّي أَتَيْتُ بَيْتَ الْمَقْدِسِ فَقَالَ إِنَّهُ مَسِيرَةُ شَهْرٍ فَصِفْهُ لِي قَالَ فَفُتِحَ لِي شِرَاكٌ كَأَنِّي أَنْظُرُ إِلَيْهِ لَا يَسْأَلُنِي عَنْ شَيْءٍ إِلَّا أَنْبَأْتُهُ عَنْهُ
ബസ്സാരും ത്വബ്രാനിയും ഉദ്ധരിക്കുന്ന ശദദാദു ബ്നു ഔസിൽ നിന്നുള്ള ഹദീസിൽ നബി പറയുന്നു ;പിന്നെ ഞാൻ ഖുറൈശികളുടെ സാർത്ഥ വാഹക സംഘത്തിന്റെ അടുത്ത് കൂടെ പോയി ഈ സംഭവം വിവരിച്ചു പിന്നെ പ്രഭാതത്തിനു മുമ്പേ ഞാൻ എന്റെ സഹാബാക്കളുടെ അടുത്ത് ചെന്നു.അപ്പോൾ അബൂ ബക്കർ എന്റെ അടുത്ത് വന്നു എന്നോട് ചോദിച്ചു:ഇന്ന് രാത്രി താങ്കൾ എവിടെയായിരുന്നു?അപ്പോൾ നബി പറഞ്ഞു:ഞാൻ ബൈത്തുൽ മുഖദ്ദിസിൽ പോയിരുന്നു.അപ്പോൾ അബൂ ബക്കർ പറഞ്ഞു:അവിടെയ്ക്ക് ഒരു ദിവസത്തെ യാത്രാ ദൂരമുണ്ട്.ബൈത്തുൽ മുഖദ്ദിസിനെ എനിയ്ക്ക് വർണ്ണിച്ചു തന്നാലും .അപ്പോൾ എനിയ്ക്ക് ബൈത്തുൽ മുഖദ്ദിസ് കാണിക്കപ്പെട്ടു.ഞാൻ അത് നേരെ നോക്കി ക്കാണുന്നത്‌ പോലെ ഞാൻ അവരുടെ എല്ലാ ചോദ്യങ്ങള്ക്കും മറുപടി കൊടുത്തു.
സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like  ചെയ്തും share  ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള  പ്രതിഫലം ലഭിക്കും ഞങ്ങളുടെ വീഡിയോകൾ ആർക്കും ഡൌൻലോഡു ചെയ്യുകയോ റീ-അപ്ലോഡു ചെയ്യുകയോ ചെയ്യാം
 എന്റെയും കുടുംബത്തിന്റെയും ഇഹപര വിജയത്തിനായി അല്ലാഹുവിനോട് ദുആ ചെയ്യണേ അസ്സലാമു 
അലൈക്കും
8848787706
عباس برمبادن

No comments:

Post a Comment