Saturday, 28 March 2015

യഹൂദിയുടെ ജനാസ കടന്ന് പോയപ്പോള്‍ എഴുന്നേറ്റ് നില്ക്കാ ന്‍ പഠിപ്പിച്ച പ്രവാചക മാതൃക

യഹൂദിയുടെ ജനാസ കടന്ന് പോയപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പഠിപ്പിച്ച പ്രവാചക മാതൃക
സഹീഹുൽ ബുഖാരി  ഹദീസ് 70 & 71 കിതാബുൽ ജനാഇസ്/മയ്യിത്ത് സംസ്ക്കരണം
باب من قام لجنازة يهودي
യഹൂദിയുടെ ജനാസയ്ക്ക് വേണ്ടി എണീറ്റ്‌ നിന്നത് സംബന്ധിച്ച് പറയുന്ന ബാബ്
HADITH 70
حَدَّثَنَا مُعَاذُ بْنُ فَضَالَةَ، حَدَّثَنَا هِشَامٌ، عَنْ يَحْيَى، عَنْ عُبَيْدِ اللَّهِ بْنِ مِقْسَمٍ، عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ مُرَّ بِنَا جَنَازَةٌ فَقَامَ لَهَا النَّبِيُّ صلى الله عليه وسلم وَقُمْنَا بِهِ‏.‏ فَقُلْنَا يَا رَسُولَ اللَّهِ، إِنَّهَا جَنَازَةُ يَهُودِيٍّ‏.‏ قَالَ ‏ إِذَا رَأَيْتُمُ الْجَنَازَةَ فَقُومُوا
ജാബിർ ബ്നു അബ്ദില്ലാഹ് റ പറയുന്നു    ഒരിക്കൽ  ഞങ്ങളുടെ മുന്നിലൂടെ ഒരു മയ്യിത്ത്/ജനാസ കൊണ്ട് വരപ്പെട്ടു,അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ എണീറ്റ്‌ നിന്നു  ഞങ്ങളും എണീറ്റ്‌ നിന്നു  അപ്പോൾ ഞങ്ങൾ പറഞ്ഞു  അല്ലാഹുവിന്റെ ദൂതരേ.......അതൊരു യഹൂദിയുടെ മയ്യിത്താണ് /ജനാസയാണ്   അപ്പോൾ റസൂൽ  സ്വല്ലല്ലാഹു അലൈഹി വ സല്ലമ  പ്രതിവചിച്ചു   മയ്യിത്ത്/ജനാസ കണ്ടാൽ നിങ്ങൾ എഴുന്നേറ്റു നില്ക്കുക
ഫത്ഹുൽ ബാരി കാണുക

قَوْلُهُ : مُرَّ بِنَا    بِضَمِّ الْمِيمِ عَلَى الْبِنَاءِ لِلْمَجْهُولِ ، وَفِي رِوَايَةِ الْكُشْمِيهَنِيِّ " مَرَّتْ " بِفَتْحِ الْمِيمِ . 

قَوْلُهُ : فَقَامَ  ، زَادَ غَيْرُ كَرِيمَةَ " لَهَا " . 

قَوْلُهُ : فَقُمْنَا          فِي رِوَايَةِ أَبِي ذَرٍّ " وَقُمْنَا " بِالْوَاوِ ، وَزَادَ الْأَصِيلِيُّ وَكَرِيمَةُ : " لَهُ " ، وَالضَّمِيرُ لِلْقِيَامِ ، أَيْ لِأَجْلِ قِيَامِهِ ، وَزَادَ أَبُو دَاوُدَ مِنْ طَرِيقِالْأَوْزَاعِيِّ ، عَنْ يَحْيَى " فَلَمَّا ذَهَبْنَا لِنَحْمِلَ قِيلَ : إِنَّهَا جِنَازَةُ يَهُودِيٍّ " . زَادَ الْبَيْهَقِيُّ مِنْ طَرِيقِ أَبِي قِلَابَةَ الرَّقَاشِيِّ ، عَنْ مُعَاذِ بْنِ فَضَالَةَ شَيْخِ الْبُخَارِيِّفِيهِ : " فَقَالَ : إِنَّ الْمَوْتَ فَزَعٌ " . وَكَذَا لِمُسْلِمٍ مِنْ وَجْهٍ آخَرَ عَنْ هِشَامٍ . قَالَ الْقُرْطُبِيُّ : مَعْنَاهُ أَنَّ الْمَوْتَ يُفْزَعُ مِنْهُ ، إِشَارَةٌ إِلَى اسْتِعْظَامِهِ ، وَمَقْصُودُ الْحَدِيثِ أَنْ لَا يَسْتَمِرَّ الْإِنْسَانُ عَلَى الْغَفْلَةِ بَعْدَ رُؤْيَةِ الْمَوْتِ ، لِمَا يُشْعِرُ ذَلِكَ مِنَ التَّسَاهُلِ بِأَمْرِ الْمَوْتِ ، فَمِنْ ثَمَّ اسْتَوَى فِيهِ كَوْنُ الْمَيِّتِ مُسْلِمًا أَوْ غَيْرُ مُسْلِمٍ . وَقَالَ غَيْرُهُ : جَعْلُ نَفْسِ الْمَوْتِ فَزَعًا مُبَالَغَةً ، كَمَا يُقَالُ : رَجُلٌ عَدْلٌ ، قَالَ الْبَيْضَاوِيُّ : هُوَ مَصْدَرٌ جَرَى مَجْرَى الْوَصْفِ لِلْمُبَالَغَةِ ، وَفِيهِ تَقْدِيرٌ ؛ أَيِ الْمَوْتُ ذُو فَزَعٍ . انْتَهَى . وَيُؤَيِّدُ الثَّانِي رِوَايَةُ أَبِي سَلَمَةَ ، عَنْ أَبِي هُرَيْرَةَ بِلَفْظِ : إِنَّ لِلْمَوْتِ فَزَعًا . أَخْرَجَهُ ابْنُ مَاجَهْ ، وَعَنِ ابْنِ عَبَّاسٍ مِثْلَهُ عِنْدَالْبَزَّارِ ، قَالَ : وَفِيهِ تَنْبِيهٌ عَلَى أَنَّ تِلْكَ الْحَالَةَ يَنْبَغِي لِمَنْ رَآهَا أَنْ يَقْلَقَ مِنْ أَجْلِهَا وَيَضْطَرِبَ ، وَلَا يَظْهَرُ مِنْهُ عَدَمُ الِاحْتِفَالِ وَالْمُبَالَاةِ .
 മയ്യിത്ത്/ജനാസ മുസ്ലിമിന്റെത് ആണെങ്കിലും അല്ലെങ്കിലും മയ്യിത്ത് കൊണ്ട് പോവുമ്പോൾ അത് കാണുന്നവർ മരണത്തിന്റെ ഭയാനകതയും ഗൌരവവും സംബന്ധിച്ച് ചിന്തിക്കണമെന്ന് ഫത്ഹുൽ ബാരിയിലെ വിവരണത്തിൽ നിന്ന് വ്യക്തമാവുന്നു
HADITH 71
حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، حَدَّثَنَا عَمْرُو بْنُ مُرَّةَ، قَالَ سَمِعْتُ عَبْدَ الرَّحْمَنِ بْنَ أَبِي لَيْلَى، قَالَ كَانَ سَهْلُ بْنُ حُنَيْفٍ وَقَيْسُ بْنُ سَعْدٍ قَاعِدَيْنِ بِالْقَادِسِيَّةِ، فَمَرُّوا عَلَيْهِمَا بِجَنَازَةٍ فَقَامَا‏.‏ فَقِيلَ لَهُمَا إِنَّهَا مِنْ أَهْلِ الأَرْضِ، أَىْ مِنْ أَهْلِ الذِّمَّةِ فَقَالاَ إِنَّ النَّبِيَّ صلى الله عليه وسلم مَرَّتْ بِهِ جَنَازَةٌ فَقَامَ فَقِيلَ لَهُ إِنَّهَا جَنَازَةُ يَهُودِيٍّ‏.‏ فَقَالَ أَلَيْسَتْ نَفْسًا
 അബ്ദുറഹ്മാന്‍ റ നിവേദനം: സഹ്ല് , ഖൈസ്  എന്നിവര്‍ ഒരിക്കല്‍ ഖാദിസ്സിയ്യയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവുകയും അവര്‍ രണ്ടുപേരും എഴുന്നേല്‍ക്കുകയും ചെയ്തു. ഇതു ഇവിടുത്തെ ഒരു നാട്ടുകാരില്‍ അതായത് ഇസ്ലാമിക ഭരണത്തില്‍  അമുസ്ലിം പൌരന്മാരില്‍പ്പെട്ടതാണെന്ന് അവരോട് പറയപ്പെട്ടു. ഉടനെ അവരിരുവരും പറഞ്ഞു: നബി    യുടെ അടുക്കലൂടെ ഒരു ജനാസ കടന്നുപോയപ്പോള്‍ നബി എഴുന്നേറ്റു നിന്ന സമയത്ത് അതൊരു ജൂതന്റെ മയ്യിത്താണെന്ന് പറയപ്പെട്ടു. നബി(സ) പറഞ്ഞു. അതും ഒരു ആത്മാവല്ലയോ /മനുഷ്യാത്മാവല്ലയോ
നബി എണീറ്റു നിന്നത് ആത്മാവിനെ പിടിക്കുന്ന അല്ലാഹുവിനെയും അവന്റെ കല്പന നടപ്പാക്കുന്ന മലക്കുകളെയും മാണിച്ചാണെന്നും അഭിപ്രായങ്ങൾ ഉണ്ട്

നാം നില്‍ക്കുന്നത്‌ ആത്മാക്കളെ പിടിക്കുന്ന അല്ലാഹുവിനെ മാനിച്ചാണ് " (അഹമദ്,ഇബ്നു ഹിബ്ബാന്‍ )

No comments:

Post a Comment