Wednesday, 11 January 2017

നിസ്‌കാരത്തിൽ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലാണ് സുന്നത്തു

അൽ കിതാബ് പഠനപരമ്പര 229
12.01.2017

അസ്സ്വലാ അസ്സ്വലാ പരമ്പര 17

വിഷയം :  നിസ്‌കാരത്തിൽ സുജൂദിന്റെ സ്ഥാനങ്ങളിലേക്ക് നോക്കലാണ് നബി ചര്യ .എന്നാൽ ഭയ ഭക്തി നഷ്ട്ടപ്പെടാതിരിക്കാനും നിസ്‌കാരത്തിൽ നിന്ന് ശ്രദ്ധ തിരിയാതിരിക്കാനും ചില അവസരങ്ങളിൽ  കണ്ണുകൾ ചിമ്മുന്നത് അനുവദനീയമാകുമോ?

MODULE 01/12.01.2017

 മുസ്തദ്രക്
المستدرك على الصحيحين
أبو عبد الله محمد بن عبد الله الحاكم النيسابوري

حَدَّثَنَا أَبُو الْعَبَّاسِ مُحَمَّدُ بْنُ يَعْقُوبَ ، ثَنَا أَحْمَدُ بْنُ عِيسَى بْنِ زَيْدِ بْنِ عَبْدِ الْجَبَّارِ ، ثَنَا مَالِكٌ التَّنُوخِيُّ بِتِنِّيسَ ، ثَنَا عَمْرُو بْنُ أَبِي سَلَمَةَ التِّنِّيسِيُّ ، ثَنَا زُهَيْرُ بْنُ مُحَمَّدٍ الْمَكِّيُّ ، عَنْ مُوسَى بْنِ عُقْبَةَ ، عَنْ سَالِمِ بْنِ عَبْدِ اللَّهِ ، أَنَّ عَائِشَةَ كَانَتْ تَقُولُ عَجَبًا لِلْمَرْءِ الْمُسْلِمِ إِذْ دَخَلَ الْكَعْبَةَ حَتَّى يَرْفَعَ بَصَرَهُ قِبَلَ السَّقْفِ يَدَعُ ذَلِكَ إِجْلَالًا لِلَّهِ وَإِعْظَامًا ، " دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ الْكَعْبَةَ مَا خَلَفَ بَصَرُهُ مَوْضِعَ سُجُودِهِ حَتَّى خَرَجَ مِنْهَا " . " هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ ، وَلَمْ يُخْرِجَاهُ " 
ആശയ സംഗ്രഹം : സാലിമു ബ്നു അബ്ദില്ലാഹ് റിപ്പോർട്ട് ചെയ്യുന്നു : ആഇശ റദിയല്ലാഹു അന്ഹാ പറയുമായിരുന്നു :കഅബയിൽ പ്രവേശിച്ചാൽ മേൽക്കൂരയിലേക്കു  കണ്ണ് ഉയർത്തുന്ന മുസ്ലിമിന്റെ കാര്യം അത്ഭുതം തന്നെ.അല്ലാഹുവിനോടുള്ള ആദരവു പ്രകടിപ്പിക്കാൻ , മേൽപ്പോട്ടു കണ്ണുയർത്തുന്നത് അവൻ ഉപേക്ഷിക്കേണ്ടതാണ്.( കീഴ്പ്പോട്ടു കണ്ണുകളെ അയക്കണം) റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ ആലിഹീ വ സല്ലം കഅബയിൽ പ്രവേശിച്ചാൽ അവിടെ നിന്ന് പുറപ്പെടുന്നത് വരെ കണ്ണുകൾ  സുജൂദിന്റെ സ്ഥാനത്തു നിന്ന് എടുക്കുമായിരുന്നില്ല.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=74&ID=1657

ഇബ്നു അബീ ശൈബ റഹിമഹുല്ലാഹിയുടെ മുസന്നിഫിൽ നിന്ന് ചില അസറുകൾ ശ്രദ്ധിക്കുക :  
المصنف
عبد الله بن محمد بن أبي شيبة
(AH 159-235)

مَنْ كَانَ يُحِبُّ لِلْمُصَلِّي أَنْ يَكُونَ بَصَرُهُ حِذَاءَ مَوْضِعِ سُجُودِهِ 

 حَدَّثَنَا أَبُو بَكْرٍ قَالَ : حَدَّثَنَا مَرْوَانُ بْنُ مُعَاوِيَةَ عَنْ عَاصِمٍ عَنْ أَبِي قِلَابَةَ قَالَ : سَأَلْت مُسْلِمَ بْنَ يَسَارٍ أَيْنَ مُنْتَهَى الْبَصَرِ فِي الصَّلَاةِ ؟ فَقَالَ : إنْ حَيْثُ تَسْجُدُ حَسَنٌ 

حَدَّثَنَا هُشَيْمٌ قَالَ : أَخْبَرَنَا الْعَوَّامُ عَنْ إبْرَاهِيمَ النَّخَعِيِّ أَنَّهُ كَانَ يُحِبُّ لِلْمُصَلِّي أَنْ لَا يُجَاوِزَ بَصَرُهُ مَوْضِعَ سُجُودِهِ

 حَدَّثَنَا هُشَيْمٌ عَنْ أَبِي حُرَّةَ عَنْ ابْنِ سِيرِينَ أَنَّهُ كَانَ يُحِبُّ أَنْ يَضَعَ الرَّجُلُ بَصَرَهُ حِذَاءَ مَوْضِعِ سُجُودِهِ فَإِنْ لَمْ يَفْعَلْ أَوْ كَلِمَةً نَحْوَهَا فَلْيُغْمِضْ عَيْنَيْهِ 
ആശയ സംഗ്രഹം : അബൂ ഖിലാബ പ്രസ്താവിക്കുന്നു: ഞാൻ മുസ്‌ലിമു ബ്നു യസാറിനോട് ചോദിച്ചു : നിസ്‌കാരത്തിൽ എവിടേക്കാണ് നോക്കേണ്ടത്? അദ്ദേഹം പറഞ്ഞു : സുജൂദിന്റെ സ്ഥാനത്തേക്കായാൽ നല്ലതു.
നിസ്‌ക്കരിക്കുന്ന വ്യക്തിയുടെ ദൃഷ്ടി സുജൂദിന്റെ സ്ഥാനം കടന്നു പോകാതിരിക്കലായിരുന്നു ഇബ്റാഹീമു നഖഈ ഇഷ്ടപ്പെട്ടിരുന്നത്.നിസ്‌ക്കരിക്കുന്ന വ്യക്തിയുടെ ദൃഷ്ടി സുജൂദിന്റെ സ്ഥാനം കടന്നു പോകാതിരിക്കലായിരുന്നു ഇബ്നു സീരീനും ഇഷ്ടപ്പെട്ടിരുന്നത്; ഇനി അങ്ങനെയല്ലെങ്കിൽ അവൻ കണ്ണ് ചിമ്മട്ടെയെന്നും.

MODULE 02/12.01.2017

സുനനുന്നസാഈ 
كتاب السهو

باب مَوْضِعِ الْبَصَرِ عِنْدَ الإِشَارَةِ وَتَحْرِيكِ السَّبَّابَةِ

أَخْبَرَنَا يَعْقُوبُ بْنُ إِبْرَاهِيمَ، قَالَ حَدَّثَنَا يَحْيَى، عَنِ ابْنِ عَجْلاَنَ، عَنْ عَامِرِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا قَعَدَ فِي التَّشَهُّدِ وَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى وَأَشَارَ بِالسَّبَّابَةِ لاَ يُجَاوِزُ بَصَرُهُ إِشَارَتَهُ ‏
ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു സുബൈർ അദ്ദേഹത്തിന്റെ പിതാവിൽ നിന്നും ( റദിയല്ലാഹു അൻഹുമാ ) റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം തശഹുദിൽ/അത്തഹിയ്യാത്തിൽ ഇരിക്കുമ്പോൾ ഇടതു കൈ ഇടതു തുടയുടെ മുകളിൽ വയ്ക്കുമായിരുന്നു;ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുകയും ചെയ്യുമായിരുന്നു.റസൂലിന്റെ ദൃഷ്ടി കൈ ചൂണ്ടുന്ന പോയിന്റിന്റെ അപ്പുറം കടക്കുമായിരുന്നില്ല.

https://sunnah.com/nasai/13/97
___________________

من
عون المعبود لابى داود
ഔനുൽ മഅബൂദിൽ രേഖപ്പെടുത്തിയിരിക്കുന്നു :
 قَالَ النَّوَوِيُّ : وَالسُّنَّةُ أَنْ لَا يُجَاوِزَ بَصَرُهُ إِشَارَتَهُ ، وَفِيهِ حَدِيثٌ صَحِيحٌ فِي سُنَنِ أَبِي دَاوُدَ وَيُشِيرُ بِهَا مُوَجَّهَةً إِلَى الْقِبْلَةِ وَيَنْوِي بِالْإِشَارَةِ التَّوْحِيدَ وَالْإِخْلَاصَ . قَالَ ابْنُ رَسْلَانَ : وَالْحِكْمَةُ فِي الْإِشَارَةِ بِهَا إِلَى أَنَّ الْمَعْبُودَ سُبْحَانَهُ وَتَعَالَى وَاحِدٌ لِيَجْمَعَ فِي تَوْحِيدِهِ بَيْنَ الْقَوْلِ وَالْفِعْلِ وَالِاعْتِقَادِ . وَرُوِيَ عَنِ ابْنِ عَبَّاسٍ فِي الْإِشَارَةِ أَنَّهُ قَالَ هِيَ الْإِخْلَاصُ ، وَقَالَ مُجَاهِدٌ مِقْمَعَةُ الشَّيْطَانِ . وَفِي الْمُحَلَّى شَرْحِ الْمُوَطَّأِ قَالَ الْحَلْوَانِيُّ مِنَ الْحَنَفِيَّةِ يُقِيمِ إِصْبَعَهُ عِنْدَ قَوْلِهِ لَا إِلَهَ إِلَّا اللَّهُ وَيَضَعُ عِنْدَ قَوْلِهِ إِلَّا اللَّهُ فَيَكُونَ الرَّفْعُ لِلنَّفْيِ وَالْوَضْعُ لِلْإِثْبَاتِ وَقَالَ الشَّافِعِيَّةُ يُشِيرُ عِنْدَ قَوْلِهِ إِلَّا اللَّهُ وَرَوَى الْبَيْهَقِيُّ فِيهِمَا حَدِيثًا ذَكَرَهُ النَّوَوِيُّ وَفِيهِ حَدِيثُ خَفَّافٍ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يُشِيرُ بِهَا لِلتَّوْحِيدِ ذَكَرَهُ الْبَيْهَقِيُّ وَقَالَ : السُّنَّةُ أَنْ لَا يُجَاوِزَ بَصَرُهُ إِشَارَتَهُ كَمَا صَحَّ فِي أَبِي دَاوُدَ وَيُشِيرُ بِهَا مُوَجَّهَةً إِلَى الْقِبْلَةِ وَيَنْوِي بِالْإِشَارَةِ التَّوْحِيدَ وَالْإِخْلَاصَ انْتَهَى . وَسَيَجِيءُ بَعْضُ بَيَانِهِ . 
______________
مِقْمعة
خشبة أو حديدة معوجَّة الرَّأس يُضرب بها رأسُ الإنسان أو الحيوان لإهانته وإذلاله
_________________
ആശയ സംഗ്രഹം : ഇമാം നവവി റഹിമഹുല്ലാഹി പ്രസ്താവിക്കുന്നു : തശഹുദിൽ/അത്തഹിയ്യാത്തിൽ സുന്നത്തു കൈ ചൂണ്ടുന്ന പോയിന്റിന്റെ അപ്പുറം ദൃഷ്ടി പോവാതിരിക്കുക എന്നതാണ്. ഈ വിഷയത്തിൽ സ്വഹീഹായ ഹദീസ് വന്നിട്ടുണ്ട്.ചൂണ്ടു വിരൽ കൊണ്ട് ഖിബ്‌ലാക്കു അഭിമുഖമായി അവൻ ചൂണ്ടുകയും ചൂണ്ടുന്നത് കൊണ്ട് തൗഹീദിനെയും/അല്ലാഹുവിന്റെ ഏകത്വത്തെയും  ഇഖ്ലാസ്വിണെയും അവൻ കരുതുകയും വേണം. 

 ഇബ്നു റസ്‌ലാൻ പ്രസ്താവിക്കുന്നു : ആരാധ്യനായ അല്ലാഹു സുബ്ഹാനഹു വ തആലാ ഏകനാണെന്നു അവന്റെ വാക്കും  പ്രവർത്തിയും  വിശ്വാസവും സമ്മേളിപ്പിച്ചു അംഗീകരിക്കലാണ് ഇവിടെ ഉദ്ദേശ്യം.ചൂണ്ടു വിരൽ കൊണ്ട് ഇശാറതു  ചെയ്യുന്നത് കൊണ്ടുള്ള ഉദ്ദേശ്യം ഇഖ്‌ലാസ് സൂചിപ്പിക്കലാണ് എന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്നും അത് ശൈത്വാനു എതിരെ ഒരു കൊക്കയാണെന്നു മുജാഹിദ് എന്നവരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹനഫികളിൽ നിന്നുള്ള ഹൽവാനി പ്രസ്താവിക്കുന്നു: ലാ ഇലാഹ ഇല്ലല്ലാഹു എന്ന് പറയുമ്പോൾ വിരൽ ഉയർത്തുകയും പറഞ്ഞു അവസാനിക്കുമ്പോൾ വിരൽ താഴ്ത്തുകയുമാണ് ചെയ്യേണ്ടത്.വിരൽ ഉയർത്തുന്നത് നിഷേധത്തെയും (അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല) വിരൽ താഴ്ത്തുന്നത് സ്ഥിരപ്പെടുത്തലിനെയും (അല്ലാഹു മാത്രമാണ് ഇലാഹ്) സൂചിപ്പിക്കുന്നു.ഈ വിഷയത്തിൽ ബൈഹഖിയുടെ ഒരു ഹദീസുണ്ട്. (ഇല്ലല്ലാഹ് എന്ന് പറയുമ്പോൾ  ചൂണ്ടു വിരൽ ഉയർത്തുകയും അങ്ങിനെ തുടരുകയും ചെയ്യുക എന്നതാണ് ശാഫിഈ മദ്ഹബിലെ രീതി . അത്തഹിയ്യാത്തിൽ ചൂണ്ടു വിരൽ ചലിപ്പിക്കുന്ന /ഉയർത്തുന്ന വിധം സംബന്ധിച്ച വിവിധ ഹദീസുകളും മദ്ഹബുകളിലെ അഭിപ്രായങ്ങളും അടുത്ത അസ്സ്വലാ പരമ്പരയിൽ ചർച്ച ചെയ്യുന്നതാണ്; ഇൻ ഷാ അല്ലാഹ്).
.....................

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=1659
__________________

MODULE 03/12.01.2017
ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :
المجموع شرح المهذب
يحيى بن شرف النووي

كتاب الصلاة

باب صلاة العيدين

 حضور الصبيان صلاة العيد

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى ( وَالْمُسْتَحَبُّ أَنْ يَنْظُرَ إلَى مَوْضِعِ سُجُودِهِ لِمَا رَوَى ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُ قَالَ { كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إذَا اسْتَفْتَحَ الصَّلَاةَ لَمْ يَنْظُرْ إلَّا إلَى مَوْضِعِ سُجُودِهِ } )  
ആശയ സംഗ്രഹം : ഗ്രൻഥ  കർത്താവ് (ഇമാം ശീറാസി) പ്രസ്താവിക്കുന്നു : നിസ്‌കാരത്തിൽ സുജൂദിന്റെ സ്ഥാനത്തേക്ക്  നോക്കലാണ് സുന്നത്തു. കാരണം ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്ക്കാരം തുടങ്ങിയാൽ സുജൂദിന്റെ സ്ഥാനത്തേക്കല്ലാതെ നോക്കിയിരുന്നില്ല എന്ന്  റിപ്പോർട്ട് വന്നിട്ടുണ്ട്.
ഇമാം നവവി റഹിമഹുല്ലാഹിയുടെ വിശദീകരണം കാണുക: 
( الشَّرْحُ ) 

حَدِيثُ ابْنِ عَبَّاسٍ هَذَا غَرِيبٌ لَا أَعْرِفُهُ ، وَرَوَى الْبَيْهَقِيُّ أَحَادِيثَ مِنْ رِوَايَةِ أَنَسٍ وَغَيْرِهِ بِمَعْنَاهُ وَكُلُّهَا ضَعِيفَةٌ 

( أَمَّا حُكْمُ الْمَسْأَلَةِ )
 فَأَجْمَعَ الْعُلَمَاءُ عَلَى اسْتِحْبَابِ الْخُشُوعِ وَالْخُضُوعِ فِي الصَّلَاةِ وَغَضِّ الْبَصَرِ عَمَّا يُلْهِي وَكَرَاهَةِ الِالْتِفَاتِ فِي الصَّلَاةِ وَتَقْرِيبِ نَظَرِهِ وَقَصْرِهِ عَلَى مَا بَيْنَ يَدَيْهِ ، ثُمَّ فِي ضَبْطِهِ وَجْهَانِ ( أَصَحُّهُمَا ) وَهُوَ الَّذِي جَزَمَ بِهِ الْمُصَنِّفُ وَسَائِرُ الْعِرَاقِيِّينَ وَجَمَاعَةٌ مِنْ غَيْرِهِمْ أَنَّهُ يَجْعَلُ نَظَرَهُ إلَى مَوْضِعِ سُجُودِهِ فِي قِيَامِهِ وَقُعُودِهِ ( وَالثَّانِي ) وَبِهِ جَزَمَ الْبَغَوِيّ وَالْمُتَوَلِّي يَكُونُ نَظَرُهُ فِي الْقِيَامِ إلَى مَوْضِعِ سُجُودِهِ ، وَفِي الرُّكُوعِ إلَى ظَهْرِ قَدَمَيْهِ ، وَفِي السُّجُودِ إلَى أَنْفِهِ ، وَفِي الْقُعُودِ إلَى حِجْرِهِ ; لِأَنَّ امْتِدَادَ الْبَصَرِ يُلْهِي فَإِذَا قَصَرَهُ كَانَ أَوْلَى . وَدَلِيلُ الْأَوَّلِ أَنَّ تَرْدِيدَ الْبَصَرِ مِنْ مَكَان إلَى مَكَان يَشْغَلُ الْقَلْبَ وَيَمْنَعُ كَمَالَ الْخُشُوعِ ، وَفِي هَذِهِ الْمَسْأَلَةِ فُرُوعٌ وَزِيَادَاتٌ سَنَبْسُطُهَا إنْ شَاءَ اللَّهُ تَعَالَى حَيْثُ ذَكَرَهَا الْمُصَنِّفُ فِي آخِرِ بَابِ مَا يُفْسِدُ الصَّلَاةَ 
ആശയ സംഗ്രഹം : ഇബ്നു ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഈ ഹദീസ് ഗരീബ് ആണ് ; എനിയ്ക്കു ഈ ഹദീസ് അറിയില്ല .ഇമാം ബൈഹഖി സമാന ആശയത്തിൽ ചില ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അവയെല്ലാം ദുർബലമാണ്.
 നിസ്ക്കാരം  വിനയത്തോടും  ഭയ ഭക്തിയോടും കൂടിയായിരിക്കണമെന്നതും നിസ്‌കാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്നും കാഴ്ചയെ അകറ്റണമെന്നതും സുന്നത്താണെന്നും നിസ്‌കാരത്തിൽ തിരിഞ്ഞു നോക്കൽ കറാഹത്തു/വെറുക്കപ്പെട്ടതാണെന്നും അവന്റെ നോട്ടം മുമ്പിലേക്കാവണമെന്നും ഉള്ള കാര്യങ്ങളിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.എന്നാൽ മുന്നിലേക്കുള്ള നോട്ടം എങ്ങിനെ എന്ന വിഷയത്തിൽ രണ്ടു വീക്ഷണങ്ങൾ ഉണ്ട്. ഒന്നാമത്തേത് :നിർത്തത്തിലും ഇരുത്തത്തിലും സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുക എന്നതാണ് ഗ്രൻഥ കർത്താവ്  ഇമാം ശീറാസി ഉൾപ്പെടെയുള്ളവരുടെ വീക്ഷണം . ഏറ്റവും ശരിയായ വീക്ഷണവും അത് തന്നെ. രണ്ടാമത്തേത്: ഇമാം ബഗവിയും മുതവല്ലിയും പറയുന്നത് നിർത്തത്തിൽ സുജൂദിന്റെ സ്ഥാനത്തേക്കും റുകൂഇൽ കാൽ പാദങ്ങളുടെ പുറങ്ങളിലേക്കും സുജൂദിൽ മൂക്കിന്റെ സ്ഥാനത്തേക്കും ഇരുത്തത്തിൽ മടിയിലേക്കും നോക്കുക എന്നതാണ്.  നോട്ടത്തെ നീട്ടി വിടുന്നത് നിസ്‌കാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കും എന്നതാണ് രണ്ടാം വീക്ഷണക്കാരുടെ ന്യായം.എന്നാൽ പല സമയത്തു പല ഭാഗങ്ങളിലേക്ക് നോക്കുന്നത് നിസ്‌കാരത്തിൽ ഭയഭക്തിക്കു ഭംഗം വരുത്താൻ ഇടയാക്കിയേക്കാം എന്നാണു  ഒന്നാമത്തെ വാദഗതിക്കുള്ള ന്യായം .

http://library.islamweb.net/newlibrary/display_book.php?ID=1764&startno=0&start=0&idfrom=1763&idto=1765&bookid=14&Hashiya=1


______________

MODULE 04/12.01.2017

ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ മുഗ്നിയിൽ നിന്ന് :

المغني
موفق الدين عبد الله بن أحمد بن قدامة

كتاب الصلاة  
باب صفة الصلاة
 مسألة سجود السهو فصل يستحب للمصلي أن ينظر إلى موضع سجوده

 فَصْلٌ : يُسْتَحَبُّ لِلْمُصَلِّي أَنْ يَجْعَلَ نَظَرَهُ إلَى مَوْضِعِ سُجُودِهِ . قَالَ أَحْمَدُ فِي رِوَايَةِ حَنْبَلٍ : الْخُشُوعُ فِي الصَّلَاةِ : أَنْ يَجْعَلَ نَظَرَهُ إلَى مَوْضِعِ سُجُودِهِ . وَرُوِيَ ذَلِكَ عَنْ مُسْلِمِ بْنِ يَسَارٍ ، وَقَتَادَةَ ، وَحُكِيَ عَنْ شَرِيكٍ ، أَنَّهُ قَالَ : يَنْظُرُ فِي حَالِ قِيَامِهِ إلَى مَوْضِعِ سُجُودِهِ ، وَفِي رُكُوعِهِ إلَى قَدَمَيْهِ ، وَفِي حَالِ سُجُودِهِ إلَى أَنْفِهِ ، وَفِي حَالِ التَّشَهُّدِ إلَى حِجْرِهِ  
..........................
ആശയ സംഗ്രഹം : നിസ്‌കാരത്തിൽ നോട്ടം സുജൂദിന്റെ സ്ഥാനത്തേക്കാക്കൽ സുന്നത്താണ്. നിസ്‌കാരത്തിൽ ഭയ ഭക്തിയ്ക്ക് ഉതകുന്നത് നോട്ടം സുജൂദിന്റെ സ്ഥാനത്തേക്ക് ആക്കൽ ആണെന്ന് ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മുസ്‌ലിമു ബ്നു യാസർ, ഖതാദ എന്നവരിൽ നിന്നും അങ്ങിനെ റിപ്പോർട്ട് ഉണ്ട്.നിർത്തത്തിൽ സുജൂദിന്റെ സ്ഥാനത്തേക്കും റുകൂഇൽ പാദങ്ങളിലേക്കും സുജൂദിൽ മൂക്കിന്റെ സ്ഥാനത്തേക്കും തശഹുദിൽ/അത്തഹിയ്യാത്തിൽ മടിയിലേക്കും നോക്കണം എന്ന് ശരീക് എന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=15&ID=731


MODULE 05/12.01.2017

ഇമാം ഇബ്നു ഖയ്യിം അൽ ജൗസിയുടെ സാദുൽ മആദിൽ  നിന്ന് :
زاد المعاد
الإمام شمس الدين أبي عبد الله ابن القيم الجوزية

فصول في هديه صلى الله عليه وسلم في العبادات

 فصل في كراهة تغميض العينين في الصلاة
നിസ്‌കാരത്തിൽ കണ്ണുകൾ ചിമ്മൽ കറാഹത്തു ആണ് എന്നത് സംബന്ധിച്ച്:

وَلَمْ يَكُنْ مِنْ هَدْيِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَغْمِيضُ عَيْنَيْهِ فِي الصَّلَاةِ وَقَدْ تَقَدَّمَ أَنَّهُ كَانَ فِي التَّشَهُّدِ يُومِئُ بِبَصَرِهِ إِلَى أُصْبُعِهِ فِي الدُّعَاءِ ، وَلَا يُجَاوِزُ بَصَرُهُ إِشَارَتَهُ 
ഇമാം ഇബ്നു ഖയ്യിം അൽ ജൗസിയുടെ സാദുൽ മആദിൽ  നിന്ന് :

 നിസ്‌കാരത്തിൽ കണ്ണുകൾ ചിമ്മൽ കറാഹത്തു ആണ് എന്നത് സംബന്ധിച്ച്:

 ആശയ സംഗ്രഹം : നിസ്‌കാരത്തിൽ കണ്ണ് ചിമ്മൽ നബി ചര്യയിൽ പെട്ടതല്ല.അത്തഹിയ്യാത്തിൽ നബി വിരലിലേക്കായിരുന്നു നോക്കിയിരുന്നത് എന്നും നബിയുടെ ദൃഷ്ടി അതിനപ്പുറം കടന്നിരുന്നില്ല എന്നും  മുമ്പ് പ്രസ്താവിച്ചതാണ് . ആശയ സംഗ്രഹം : നിസ്‌കാരത്തിൽ കണ്ണ് ചിമ്മൽ നബി ചര്യയിൽ പെട്ടതല്ല.അത്തഹിയ്യാത്തിൽ നബി വിരലിലേക്കായിരുന്നു നോക്കിയിരുന്നത് എന്നും നബിയുടെ ദൃഷ്ടി അതിനപ്പുറം കടന്നിരുന്നില്ല എന്നും  മുമ്പ് പ്രസ്താവിച്ചതാണ് .(ശേഷം നബി നിസ്‌കാരത്തിൽ കണ്ണ് ചിമ്മിയിരുന്നില്ല എന്നതിന് നിരവധി ഹദീസുകളിൽ വന്ന സംഭവങ്ങൾ തെളിവുകളായി പരാമർശിച്ച ശേഷം ഇമാം ഇബ്നു ഖയ്യിം അൽ ജൗസി തുടരുന്നു):
.....................
 فَهَذِهِ الْأَحَادِيثُ وَغَيْرُهَا يُسْتَفَادُ مِنْ مَجْمُوعِهَا الْعِلْمُ بِأَنَّهُ لَمْ يَكُنْ يُغْمِضُ عَيْنَيْهِ فِي الصَّلَاةِ 

وَقَدِ اخْتَلَفَ الْفُقَهَاءُ فِي كَرَاهَتِهِ ، فَكَرِهَهُ الْإِمَامُ أَحْمَدُ وَغَيْرُهُ ، وَقَالُوا : هُوَ فِعْلُ الْيَهُودِ ، وَأَبَاحَهُ جَمَاعَةٌ وَلَمْ يَكْرَهُوهُ ، وَقَالُوا : قَدْ يَكُونُ أَقْرَبَ إِلَى تَحْصِيلِ الْخُشُوعِ الَّذِي هُوَ رُوحُ الصَّلَاةِ وَسِرُّهَا وَمَقْصُودُهَا  

وَالصَّوَابُ أَنْ يُقَالَ : إِنْ كَانَ تَفْتِيحُ الْعَيْنِ لَا يُخِلُّ بِالْخُشُوعِ ، فَهُوَ أَفَضْلُ ، وَإِنْ كَانَ يَحُولُ بَيْنَهُ وَبَيْنَ الْخُشُوعِ لِمَا فِي قِبْلَتِهِ مِنَ الزَّخْرَفَةِ وَالتَّزْوِيقِ أَوْ غَيْرِهِ مِمَّا يُشَوِّشُ عَلَيْهِ قَلْبَهُ ، فَهُنَالِكَ لَا يُكْرَهُ التَّغْمِيضُ قَطْعًا ، وَالْقَوْلُ بِاسْتِحْبَابِهِ فِي هَذَا الْحَالِ أَقْرَبُ إِلَى أُصُولِ الشَّرْعِ وَمَقَاصِدِهِ مِنَ الْقَوْلِ بِالْكَرَاهَةِ ، وَاللَّهُ أَعْلَمُ  
________________
الزَّخْرَفَةِ = decoration

ആശയ സംഗ്രഹം : ഈ ഹദീസുകളും ഇപ്രകാരത്തിൽ വന്ന മറ്റു ഹദീസുകളും വ്യക്തമാക്കുന്നത് നിസ്‌കാരത്തിൽ നബി കണ്ണ് ചിമ്മിയിരുന്നില്ല എന്ന് തന്നെയാണ്.എന്നാൽ നിസ്‌കാരത്തിൽ കണ്ണ് ചിമ്മൽ കറാഹത്തു ആണോ എന്ന വിഷയത്തിൽ ഫുഖഹാക്കൾക്കു വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട്.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് അത് കറാഹത്താണ് എന്ന് പ്രസ്താവിക്കുന്നു.അത് യഹൂദികളുടെ പ്രവർത്തിയാണ് എന്ന് ഹമ്പലികൾ പറയുന്നു.എന്നാൽ ചില പണ്ഡിതന്മാർ നിസ്‌കാരത്തിൽ കണ്ണ് ചിമ്മൽ അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.നിസ്‌കാരത്തിന്റെ ഉദ്ദേശ്യവും ആത്മാവും രഹസ്യവും ആയ ഭയ ഭക്തി ലഭിക്കാൻ ചില അവസരങ്ങളിൽ  കണ്ണ് ചിമ്മൽ കൂടുതൽ നല്ലതു ആയേക്കാം എന്നതാണ് അവരുടെ ന്യായം .

(ഇബ്നു ഖയ്യിം അൽ ജൗസി തുടരുന്നു) ആശയ സംഗ്രഹം : എന്നാൽ ശരിയായ നിലപാട് ഇതാണ് : കണ്ണുകൾ തുറന്നിരിക്കൽ കൊണ്ട് നിസ്‌ക്കാരത്തിലെ ഭയ ഭക്തിയ്ക്ക് ഭംഗം വരില്ലെങ്കിൽ അത് തന്നെയാണ് ശ്രേഷ്ടം.എന്നാൽ നിസ്‌കാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന അലങ്കാരങ്ങളോ മറ്റു വല്ലതുമോ മുമ്പിൽ ഉണ്ടെങ്കിൽ അത്തരം സാഹചര്യത്തിൽ കണ്ണുകൾ ചിമ്മുന്നത് ഖണ്ഡിതമായും കറാഹത്തു ആവുകയില്ല.ഇത്തരം സാഹചര്യങ്ങളിൽ കണ്ണ് ചിമ്മൽ ഉത്തമമാണ് എന്ന അഭിപ്രായമാണ് അത് കറാഹത്താണ് എന്ന അഭിപ്രായത്തേക്കാൾ ശറഇന്റെ ലക്ഷ്യങ്ങളോടും ഉസൂലുകളോടും യോജിച്ചത്.അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ _____________

http://library.islamweb.net/newlibrary/display_book.php?idfrom=76&idto=76&bk_no=127&ID=77

No comments:

Post a Comment