Saturday, 14 January 2017

സ്വപ്ന സ്ഖലനം ഉണ്ടായാല്‍ കുളി നിര്‍ബന്ധമാണോ?

അൽ കിതാബ് ചോദ്യോത്തര പരമ്പര 4
14.01.2017

ചോദ്യം 3

സ്വപ്ന സ്ഖലനം ഉണ്ടായാല്‍ കുളി നിര്‍ബന്ധമാണോ?

 MODULE 01/14.01.2017

صحيح مسلم
സ്വഹീഹു മുസ്ലിം 
 كتاب الحيض
ആർത്തവത്തിന്റെ പുസ്തകം 
بَاب إِنَّمَا الْمَاءُ مِنْ الْمَاءِ
സ്ഖലനം മൂലമാണ് കുളി നിർബന്ധമാവുന്നതു എന്നത് സംബന്ധിച്ച ബാബു 
وَحَدَّثَنَا يَحْيَى بْنُ يَحْيَى وَيَحْيَى بْنُ أَيُّوبَ وَقُتَيْبَةُ وَابْنُ حُجْرٍ قَالَ يَحْيَى بْنُ يَحْيَى أَخْبَرَنَا وَقَالَ الْآخَرُونَ حَدَّثَنَا إِسْمَعِيلُ وَهُوَ ابْنُ جَعْفَرٍ عَنْ شَرِيكٍ يَعْنِي ابْنَ أَبِي نَمِرٍ عَنْ عَبْدِ الرَّحْمَنِ بْنِ أَبِي سَعِيدٍ الْخُدْرِيِّ عَنْ أَبِيهِ قَالَ خَرَجْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الِاثْنَيْنِ إِلَى قُبَاءَ حَتَّى إِذَا كُنَّا فِي بَنِي سَالِمٍ وَقَفَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى بَابِ عِتْبَانَ فَصَرَخَ بِهِ فَخَرَجَ يَجُرُّ إِزَارَهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْجَلْنَا الرَّجُلَ فَقَالَ عِتْبَانُ يَا رَسُولَ اللَّهِ أَرَأَيْتَ الرَّجُلَ يُعْجَلُ عَنْ امْرَأَتِهِ وَلَمْ يُمْنِ مَاذَا عَلَيْهِ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّمَا الْمَاءُ مِنْ الْمَاءِ
ആശയ സംഗ്രഹം: അബൂ സഈദുൽ ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഞാൻ ഒരു തിങ്കളാഴ്ച റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ ഖുബായിലേക്കു പുറപ്പെട്ടു.അങ്ങിനെ ഞങ്ങൾ ബനൂ സാലിം ഗോത്രക്കാരുടെ സമീപത്തെത്തി .റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇതബാൻ റദിയല്ലാഹു അന്ഹുവിന്റെ വീട്ടു വാതിൽക്കൽ എത്തി .അദ്ദേഹത്തെ ശബ്ദത്തിൽ വിളിച്ചു.വസ്ത്രം വലിച്ചിഴച്ചു കൊണ്ട് അദ്ദേഹം പുറത്തേക്കു വന്നു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : ഇദ്ദേഹത്തെ നാം ദൃതിപ്പെടുത്തി. അപ്പോൾ ഇതബാൻ റദിയല്ലാഹു അന്ഹു പറഞ്ഞു : ഒരു പുരുഷൻ തന്റെ ഭാര്യയുമായുള്ള സംയോഗത്തിൽ സ്ഖലനത്തിനു മുമ്പ് പിരിഞ്ഞാൽ എന്താണ് അവനു  ( കുളി സംബന്ധിച്ച്) നിർബന്ധമുള്ളതു? അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു :  സ്ഖലനം മൂലമാണ് കുളി നിർബന്ധമാവുന്നതു.(ശ്രദ്ധിക്കുക:പിന്നീട് ഈ വിധി  ദുർബലപ്പെടുത്തുകയും സ്ഖലനം നടന്നില്ലെങ്കിലും സംയോഗം നടന്നാൽ കുളി നിർബന്ധമാണ് എന്ന നിയമം സ്ഥിരപ്പെടുത്തുകയും ചെയ്തു) 


MODULE 02/14.01.2017

مِنْ شرح النووي على مسلم

ഈ ഹദീസിനു ശറഹു മുസ്ലിമിൽ ഇമാം നവവി റഹിമഹുല്ലാഹി നൽകിയ വിശദീകരണത്തിൽ നിന്ന് :
.........................
وَفِي الْبَابِ حَدِيثُ إِنَّمَا الْمَاءُ مِنَ الْمَاءِ مِنْ حَدِيثِ أُبَيِّ بْنِ كَعْبٍ عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي الرَّجُلِ يَأْتِي أَهْلَهُ ثُمَّ لَا يُنْزِلُ قَالَ : يَغْسِلُ ذَكَرَهُ وَيَتَوَضَّأُ 
 وَفِيهِ الْحَدِيثُ الْآخَرُ إِذَا جَلَسَ أَحَدُكُمْ بَيْنَ شُعَبِهَا الْأَرْبَعِ ثُمَّ جَهَدَهَا فَقَدْ وَجَبَ عَلَيْهِ الْغُسْلُ وَإِنْ لَمْ يُنْزِلْ قَالَ الْعُلَمَاءُ : الْعَمَلُ عَلَى هَذَا الْحَدِيثِ ، وَأَمَّا حَدِيثُ : الْمَاءُ مِنَ الْمَاءِ . فَالْجُمْهُورُ مِنَ الصَّحَابَةِ وَمَنْ بَعْدَهمْ قَالُوا : إِنَّهُ مَنْسُوخٌ ، وَيَعْنُونَ بِالنَّسْخِ أَنَّ الْغُسْلَ مِنَ الْجِمَاعِ بِغَيْرِ إِنْزَالٍ كَانَ سَاقِطًا ثُمَّ صَارَ وَاجِبًا . وَذَهَبَ ابْنُ عَبَّاسٍ - رَضِيَ اللَّهُ عَنْهُ - وَغَيْرُهُ إِلَى أَنَّهُ لَيْسَ مَنْسُوخًا بَلِ الْمُرَادُ بِهِ نَفْيُ وُجُوبِ الْغُسْلِ بِالرُّؤْيَةِ فِي النَّوْمِ إِذَا لَمْ يُنْزِلْ ، وَهَذَا الْحُكْمُ بَاقٍ بِلَا شَكٍّ ، وَأَمَّا حَدِيثُ أُبَيِّ بْنِ كَعْبٍ فَفِيهِ جَوَابَانِ أَحَدُهُمَا أَنَّهُ مَنْسُوخٌ ، وَالثَّانِي أَنَّهُ مَحْمُولٌ عَلَى مَا إِذَا بَاشَرَهَا فِيمَا سِوَى الْفَرْجِ . وَاللَّهُ أَعْلَمُ  
ആശയ സംഗ്രഹം : ഈ വിഷയത്തിൽ ഉബയ്യു ബ്നു കഅബ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഹദീസിൽ  ഭാര്യയെ പ്രാപിക്കുകയും എന്നാൽ സ്ഖലനത്തിനു  മുമ്പേ അവളിൽ നിന്ന് ഒഴിയുകയും ചെയ്ത ഒരു പുരുഷൻ അവന്റെ ലിംഗം കഴുകുകയും  തുടർന്ന് അംഗസ്നാനം /വുദു ചെയ്യുകയും വേണം എന്ന് കാണാം. മറ്റൊരു ഹദീസിൽ ഒരു പുരുഷൻ സ്ത്രീയുടെ നാല് ശുഅബുകൾക്കിടയിൽ (സ്ത്രീയുടെ നാല് ശുഅബുകൾ എന്നാൽ എന്താണെന്ന് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട് .രണ്ടു കൈകളും രണ്ടു കാലുകളും,രണ്ടു കാലുകളും രണ്ടു തുടകളും,യോനിയുടെ  ദളങ്ങൾ എന്നെല്ലാം അഭിപ്രായമുണ്ട്- വിശദീകരണത്തിനു ശറഹു ഉംദത്തുൽ അഹ്‌കാം http://library.islamweb.net/newlibrary/display_book.php?flag=1&bk_no=80&ID=128 )ഇരിക്കുകയും അവന്റെ ലിംഗം അവളുടെ യോനിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌താൽ സ്ഖലനം നടന്നില്ലെങ്കിലും കുളി നിര്ബന്ധമാണ് എന്ന് കാണാം.സ്ഖലനം ഉണ്ടായാൽ മാത്രമാണ് കുളി നിർബന്ധമുള്ളതു എന്ന ആശയത്തിൽ വന്ന الْمَاءُ مِنَ الْمَاءِ എന്ന ഹദീസിന്റെ വിധി ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നാണു ഭൂരിഭാഗം സ്വഹാബികളുടെയും അവർക്കു ശേഷം വന്നവരുടെയും അഭിപ്രായം. സംയോഗം ചെയ്തവന് സ്ഖലനം സംഭവിച്ചില്ലെങ്കിൽ കുളി നിര്ബന്ധമില്ല എന്നതായിരുന്നു ആദ്യ കാല ഘട്ടത്തിൽ നിയമമെന്നും എന്നാൽ സംയോഗം ചെയ്‌താൽ തന്നെ ( സ്ഖലനം സംഭവിച്ചില്ലെങ്കിൽ പോലും) കുളി നിർബന്ധമായി എന്ന് പിന്നീട്  നിയമം വന്നു എന്നുമാണ് ഭൂരിപക്ഷ മതം.എന്നാൽ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ വീക്ഷണം സ്ഖലനം ഉണ്ടായാൽ മാത്രമാണ് എന്ന ആശയത്തിൽ വന്ന الْمَاءُ مِنَ الْمَاءِ എന്ന ഹദീസിന്റെ വിധി ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല എന്നും എന്നാൽ ആ ഹദീസ് സൂചിപ്പിക്കുന്നത് സ്വപ്ന സ്ഖലനത്തിൽ ഇന്ദ്രിയം പുറപ്പെടുന്നത് സംബന്ധിച്ചാണെന്നും സ്വപ്ന സ്ഖലനമാണെങ്കിൽ  ഇന്ദ്രിയം പുറപ്പെട്ടാൽ മാത്രമേ കുളി നിർബന്ധമാവൂ എന്ന വിഷയത്തിൽ ആർക്കും സംശയമില്ലാത്തതാണെന്നും  അതിനാൽ ഈ ഹദീസിന്റെ വിധി ഇപ്പോഴും നില നിൽക്കുന്നുവെന്നും എന്നാൽ അത് സ്വപ്ന സ്ഖലനം സംബന്ധിച്ചാണെന്നും ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു നിരീക്ഷിക്കുന്നു.കഅബ് റദിയല്ലാഹു അന്ഹുവിന്റെറിപ്പോർട്ട് സംബന്ധിച്ച് ( സ്ഖലനം സംഭവിച്ചില്ലെങ്കിൽ കഴുകി വുദു ചെയ്‌താൽ മതി; കുളിക്കണമെന്നില്ല എന്ന റിപ്പോർട്ട്)രണ്ടു വീക്ഷണമുണ്ട്.ഒന്ന് ആ വിധി ദുർബലപ്പെട്ടിട്ടുണ്ട്.രണ്ടാമത്തെ വീക്ഷണം കഴുകി വുദു ചെയ്‌താൽ മതി എന്ന് പറഞ്ഞത് യോനിയിൽ ലിംഗം പ്രവേശിപ്പിക്കാതെ സ്ത്രീയിൽ നിന്ന്   മറ്റു  തരത്തിലുള്ള സുഖ ഭോഗങ്ങൾ  അനുഭവിച്ച വ്യക്തിയെ സംബന്ധിച്ചാണ് അത് എന്നതാണ്.
................................
http://library.islamweb.net/newlibrary/display_book.php?idfrom=946&idto=958&bk_no=53&ID=162



MODULE 03/14.01.2017

ഈ ബാബിൽ വന്ന മറ്റു ചില  ഹദീസുകൾ :

344
 حَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ الْعَنْبَرِيُّ حَدَّثَنَا الْمُعْتَمِرُ حَدَّثَنَا أَبِي حَدَّثَنَا أَبُو الْعَلَاءِ بْنُ الشِّخِّيرِ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنْسَخُ حَدِيثُهُ بَعْضُهُ بَعْضًا كَمَا يَنْسَخُ الْقُرْآنُ بَعْضُهُ بَعْضًا
അബുൽ അലാഉ ബ്നു ശിഖീർ റിപ്പോർട്ട് ചെയ്യുന്നു : ഖുർആനിലെ ചില ആയത്തുകളുടെ വിധി മറ്റു ചില ആയത്തുകൾ കൊണ്ട് ദുര്ബലപ്പെടുത്തിയിരുന്നത് പോലെ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ റസൂൽ അവർകളുടെ ചില ഹദീസുകളെ മറ്റു ചില ഹദീസുകളെ കൊണ്ട് ദുർബലപ്പെടുത്തിയിരുന്നു.

345
 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا غُنْدَرٌ عَنْ شُعْبَةَ ح وَحَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى وَابْنُ بَشَّارٍ قَالَا حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ حَدَّثَنَا شُعْبَةُ عَنْ الْحَكَمِ عَنْ ذَكْوَانَ عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ عَلَى رَجُلٍ مِنْ الْأَنْصَارِ فَأَرْسَلَ إِلَيْهِ فَخَرَجَ وَرَأْسُهُ يَقْطُرُ فَقَالَ لَعَلَّنَا أَعْجَلْنَاكَ قَالَ نَعَمْ يَا رَسُولَ اللَّهِ قَالَ إِذَا أُعْجِلْتَ أَوْ أَقْحَطْتَ فَلَا غُسْلَ عَلَيْكَ وَعَلَيْكَ الْوُضُوءُ وَقَالَ ابْنُ بَشَّارٍ إِذَا أُعْجِلْتَ أَوْ أُقْحِطْتَ
ആശയ സംഗ്രഹം: അബൂ സഈദുൽ ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അൻസ്വാരിയായ ഒരു സ്വഹാബിയുടെ വീടിനടുത്തു വന്നു. അദ്ദേഹത്തിന് പുറത്തു വരാൻ സന്ദേശം നൽകി. വെള്ളം തലയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന അവസ്ഥയിൽ ആ സ്വഹാബി  പുറത്തേക്കു വന്നു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു :  ഞങ്ങൾ താങ്കളെ ദൃതിപ്പെടുത്തിയോ ?അദ്ദേഹം പറഞ്ഞു : അതെ അല്ലാഹുവിന്റെ ദൂതരേ... അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു :  താങ്കൾ  താങ്കളുടെ ഭാര്യയുമായുള്ള സംയോഗത്തിൽ നിന്ന് സ്ഖലനത്തിനു മുമ്പ് പിരിഞ്ഞാൽ  കുളി നിർബന്ധമില്ല; അപ്പോൾ താങ്കൾ വുദു എടുത്താൽ/അംഗ സ്നാനം ചെയ്‌താൽ  മതി.(ശ്രദ്ധിക്കുക:പിന്നീട് ഈ വിധി  ദുർബലപ്പെടുത്തുകയും സ്ഖലനം നടന്നില്ലെങ്കിലും സംയോഗം നടന്നാൽ കുളി നിർബന്ധമാണ് എന്ന നിയമം സ്ഥിരപ്പെടുത്തുകയും ചെയ്തു) 

346 
حَدَّثَنَا أَبُو الرَّبِيعِ الزَّهْرَانِيُّ حَدَّثَنَا حَمَّادٌ حَدَّثَنَا هِشَامُ بْنُ عُرْوَةَ ح وَحَدَّثَنَا أَبُو كُرَيْبٍ مُحَمَّدُ بْنُ الْعَلَاءِ وَاللَّفْظُ لَهُ حَدَّثَنَا أَبُو مُعَاوِيَةَ حَدَّثَنَا هِشَامٌ عَنْ أَبِيهِ عَنْ أَبِي أَيُّوبَ عَنْ أُبَيِّ بْنِ كَعْبٍ قَالَ سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الرَّجُلِ يُصِيبُ مِنْ الْمَرْأَةِ ثُمَّ يُكْسِلُ فَقَالَ يَغْسِلُ مَا أَصَابَهُ مِنْ الْمَرْأَةِ ثُمَّ يَتَوَضَّأُ وَيُصَلِّي
ആശയ സംഗ്രഹം : ഉബയ്യു ബ്നു കഅബ് റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഭാര്യയെ പ്രാപിക്കുകയും എന്നാൽ സ്ഖലനത്തിനു  മുമ്പേ അവളിൽ നിന്ന് ഒഴിയുകയും ചെയ്ത ഒരു പുരുഷൻ ശുചീകരണ വിഷയത്തിൽ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലാഹുവിന്റെ ദൂതരോട് ചോദിച്ചു.അപ്പോൾ റസൂൽ മറുപടി പറഞ്ഞു:അവൻ ഭാര്യയിൽ നിന്ന് ബാധിച്ചത് കഴുകി കളയുകയും തുടർന്ന് അംഗസ്നാനം /വുദു ചെയ്തു നിസ്‌ക്കരിക്കയും വേണം. (ദുർബലപ്പെട്ട വിധി അല്ലെങ്കിൽ സംയോഗം അല്ലാത്ത ക്രീഡകൾ സംബന്ധിച്ച വിധി )
_______________

ഇമാം നവവിയുടെ ശറഹു മുസ്ലിമിൽ നിന്ന്:
...................
قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : ( يَغْسِلُ مَا أَصَابَهُ مِنَ الْمَرْأَةِ ) فِيهِ دَلِيلٌ عَلَى نَجَاسَةِ رُطُوبَةِ فَرْجِ الْمَرْأَةِ وَفِيهَا خِلَافٌ مَعْرُوفٌ ، وَالْأَصَحُّ عِنْدَ بَعْضِ أَصْحَابِنَا نَجَاسَتُهَا ، وَمَنْ قَالَ بِالطَّهَارَةِ يَحْمِلُ الْحَدِيثَ عَلَى الِاسْتِحْبَابِ ، وَهَذَا هُوَ الْأَصَحُّ عِنْدَ أَكْثَرِ أَصْحَابِنَا  وَاللَّهُ أَعْلَمُ 
ഭാര്യയിൽ ''നിന്ന് ബാധിച്ചത് കഴുകി കളയുക '' എന്ന പ്രയോഗത്തിൽ സ്ത്രീയുടെ യോനിയിലെ ഈർപ്പം നജസ് /മലിനം ആണ് എന്നതിന് തെളിവ് ഉണ്ട്.ഇതാണ് നമ്മുടെ ചില ആളുകളുടെ (ശാഫിഈ മദ്ഹബിൽ)അഭിപ്രായത്തിൽ ഏറ്റവും ശരിയായ വീക്ഷണം. എന്നാൽ സ്ത്രീയുടെ യോനിയിലെ ഈർപ്പം ശുദ്ധമാണ് എന്നതാണ് ശാഫിഈ മദ്ഹബിൽ ഭൂരിപക്ഷത്തിന്റെയും നിരീക്ഷണം.
________________

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=162&idfrom=946&idto=958&bookid=53&startno=3

MODULE 04/14.01.2017

صحيح البخاري
 സ്വഹീഹുൽ ബുഖാരി 
كتاب الغسل
 കുളി സംബന്ധിച്ച കിതാബ് 
بَاب إِذَا احْتَلَمَتْ الْمَرْأَةُ 
സ്ത്രീയ്ക്ക് സ്വപ്ന സ്ഖലനം ഉണ്ടായാൽ ...

278
 حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ قَالَ أَخْبَرَنَا مَالِكٌ عَنْ هِشَامِ بْنِ عُرْوَةَ عَنْ أَبِيهِ عَنْ زَيْنَبَ بِنْتِ أَبِي سَلَمَةَ عَنْ أُمِّ سَلَمَةَ أُمِّ الْمُؤْمِنِينَ أَنَّهَا قَالَتْ جَاءَتْ أُمُّ سُلَيْمٍ امْرَأَةُ أَبِي طَلْحَةَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنَّ اللَّهَ لَا يَسْتَحْيِي مِنْ الْحَقِّ هَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إِذَا هِيَ احْتَلَمَتْ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَعَمْ إِذَا رَأَتْ الْمَاءَ
ആശയ സംഗ്രഹം : വിശ്വാസികളുടെ മാതാവ് നബി പത്നി ഉമ്മു സല്ലമ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ അബൂ ത്വൽഹയുടെ ഭാര്യ ഉമ്മു സുലൈം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപം വന്നു ചോദിച്ചു : അല്ലാഹുവിന്റെ ദൂതരെ... സത്യത്തിന്റെ വിഷയത്തിൽ  നിശ്ചയം അല്ലാഹു ലജ്ജിക്കുന്നില്ല.(സത്യം അറിയുന്നതിനായി ഈ വിഷയം ചോദിക്കുന്നതിൽ നിന്ന് അല്ലാഹു വിലക്കുന്നില്ല എന്നും ഇത്തരം വിഷയങ്ങൾ ചോദിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല എന്നും സാരം).സ്ത്രീയ്ക്ക് സ്വപ്ന സ്ഖലനം സംഭവിച്ചാൽ കുളി നിർബന്ധമുണ്ടോ ? അപ്പോൾ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പ്രതിവചിച്ചു: അതെ അവൾക്കു ദ്രാവകം ഡിസ്ചാർജ്ജ് ചെയ്‌താൽ.


مِنْ فتح الباري
ഫത്ഹുൽ ബാരിയിൽ  നിന്ന് :
.............................

وَفِي رِوَايَةِ أَحْمَدَ مِنْ حَدِيثِ أُمِّ سُلَيْمٍ أَنَّهَا قَالَتْ : يَا رَسُولَ اللَّهِ إِذَا رَأَتِ الْمَرْأَةُ أَنَّ زَوْجَهَا يُجَامِعُهَا فِي الْمَنَامِ أَتَغْتَسِلُ ؟  
മുസ്നദ് അഹ്മദിലെ ഒരു ഹദീസിന്റെ ഭാഗമാണ്  മുകളിലെ റിപ്പോർട്ടിൽ ഉള്ളത്.പ്രസ്തുത ഹദീസിന്റെ പൂർണ്ണ രൂപം ചുവടെ :

مسند الإمام أحمد
أحمد بن محمد بن حنبل بن هلال بن أسد

حديث أم سليم رضي الله عنها

26577

 حَدَّثَنَا أَبُو الْمُغِيرَةِ قَالَ حَدَّثَنَا الْأَوْزَاعِيُّ قَالَ حَدَّثَنِي إِسْحَاقُ بْنُ عَبْدِ اللَّهِ بْنِ أَبِي طَلْحَةَ الْأَنْصَارِيُّ عَنْ جَدَّتِهِ أُمِّ سُلَيْمٍ قَالَتْ كَانَتْ مُجَاوِرَةَ أُمِّ سَلَمَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَكَانَتْ تَدْخُلُ عَلَيْهَا فَدَخَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ أُمُّ سُلَيْمٍ يَا رَسُولَ اللَّهِ أَرَأَيْتَ إِذَا رَأَتْ الْمَرْأَةُ أَنَّ زَوْجَهَا يُجَامِعُهَا فِي الْمَنَامِ أَتَغْتَسِلُ فَقَالَتْ أُمُّ سَلَمَةَ تَرِبَتْ يَدَاكِ يَا أُمَّ سُلَيْمٍ فَضَحْتِ النِّسَاءَ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ أُمُّ سُلَيْمٍ إِنَّ اللَّهَ لَا يَسْتَحِي مِنْ الْحَقِّ وَإِنَّا إِنْ نَسْأَلْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَمَّا أَشْكَلَ عَلَيْنَا خَيْرٌ مِنْ أَنْ نَكُونَ مِنْهُ عَلَى عَمْيَاءَ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِأُمِّ سَلَمَةَ بَلْ أَنْتِ تَرِبَتْ يَدَاكِ نَعَمْ يَا أُمَّ سُلَيْمٍ عَلَيْهَا الْغُسْلُ إِذَا وَجَدَتْ الْمَاءَ فَقَالَتْ أُمُّ سَلَمَةَ يَا رَسُولَ اللَّهِ وَهَلْ لِلْمَرْأَةِ مَاءٌ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَنَّى يُشْبِهُهَا وَلَدُهَا هُنَّ شَقَائِقُ الرِّجَالِ
ആശയ സംഗ്രഹം : അബൂ തല്ഹത്ത്‌ അൽ അൻസാരി റദിയള്ളാഹു അന്ഹുവിന്റെ പൗത്രൻ  അദ്ദേഹത്തിന്റെ വലിയുമ്മ ഉമ്മു സുലൈം റദിയല്ലാഹു അന്ഹായിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഉമ്മു സുലൈം റദിയല്ലാഹു അന്ഹാ നബി പത്നി ഉമ്മു സലമഃ റദിയല്ലാഹു അന്ഹായുടെ സമീപമായിരുന്നു താമസിച്ചിരുന്നത്.ഉമ്മു സലമഃ ബീവിയുടെ വീട്ടിൽ ഉമ്മു സുലൈം പോവാറുണ്ടായിരുന്നു.ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പത്നി ഉമ്മുസലമയുടെ വീട്ടിൽ ചെന്നപ്പോൾ ഉമ്മു സുലൈം ബീവിയും അവിടെ ചെന്ന് : ഉമ്മു സുലൈം റദിയല്ലാഹു അന്ഹാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ... ഒരു സ്ത്രീ അവളുടെ ഭർത്താവ് സംയോഗം ചെയ്യുന്നതായി സ്വപ്നം കണ്ടാൽ അവൾക്കു കുളി നിർബന്ധമുണ്ടോ ? ഇത് കേട്ട നബി പത്നി  ഉമ്മു സലമഃ  റദിയല്ലാഹു അന്ഹാ  ഉമ്മു സുലൈം റദിയല്ലാഹു അന്ഹായോട് പറഞ്ഞു :' നിന്റെ കൈകൾ മണ്ണ് പുരളട്ടെ ( അനിഷ്ടം സൂചിപ്പിക്കുന്ന ഒരു പ്രയോഗം).അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സലാമിന്റെ മുമ്പിൽ നീ സ്ത്രീ സമൂഹത്തിന്റെ കുറവുകളെ തുറന്നു കാണിച്ചിരിക്കുന്നു.അപ്പോൾ  ഉമ്മു സുലൈം റദിയല്ലാഹു അന്ഹാ പറഞ്ഞു : നിശ്ചയം അല്ലാഹു സത്യത്തിന്റെ വിഷയത്തിൽ ലജ്ജിക്കുന്നില്ല.നാം ( സ്ത്രീകൾ) നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് നമുക്ക് സംശയമുള്ള വിഷയങ്ങൾ ചോദിക്കുന്നതാണ് നാം അക്കാര്യങ്ങളിൽ അന്ധരാകുന്നതിനേക്കാൾ മെച്ചം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പത്നി ഉമ്മു സലമയോട് പറഞ്ഞു : എന്നാൽ നിന്റെ കൈകൾ മണ്ണ് പുരളട്ടെ ... ( തുടർന്ന് ഉമ്മു സുലൈമിനോട്): അതെ ഉമ്മു സുലൈം, അവൾ ദ്രാവകം/മാനിയ്യ്‌ സ്രവിച്ചതായി( ഉണർന്ന ശേഷം) കണ്ടാൽ അവൾ കുളിക്കാൻ നിർബന്ധമാണ്‌.അപ്പോൾ നബി പത്നി ഉമ്മു സലമഃ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ..സ്ത്രീക്ക് ഇന്ദ്രിയം സ്രവിക്കുമോ? അപ്പോൾ നബി പറഞ്ഞു : അല്ലാതെ പിന്നെ എങ്ങിനെയാണ് അവളുടെ കുഞ്ഞു അവളോട്‌ സദൃശമാകുന്നത്? നിശ്ചയം സ്ത്രീകൾ പുരുഷന്മാരുടെ മറുപകർപ്പുകളാണ്.

MODULE 05/14.01.2017

قَوْلُهُ : ( إِذَا رَأَتِ الْمَاءَ ) أَيِ الْمَنِيَّ بَعْدَ الِاسْتِيقَاظِ وَفِي رِوَايَةِ الْحُمَيْدِيِّ عَنْ سُفْيَانَ عَنْ هِشَامٍ إِذَا رَأَتْ إِحْدَاكُنَّ الْمَاءَ فَلْتَغْتَسِلْ وَزَادَ " فَقَالَتْ أُمُّ سَلَمَةَ : وَهَلْ تَحْتَلِمُ الْمَرْأَةُ ؟ " وَكَذَلِكَ رَوَى هَذِهِ الزِّيَادَةَ أَصْحَابُ هِشَامٍ عَنْهُ غَيْرَ مَالِكٍ فَلَمْ يَذْكُرْهَا وَقَدْ تَقَدَّمَتْ مِنْ رِوَايَةِ أَبِي مُعَاوِيَةَ عَنْ هِشَامٍ فِي بَابِ الْحَيَاءِ فِي الْعِلْمِ وَفِيهِ " أَوَتَحْتَلِمُ الْمَرْأَةُ ؟ " وَهُوَ مَعْطُوفٌ عَلَى مُقَدَّرٍ يَظْهَرُ مِنَ السِّيَاقِ أَيْ أَتَرَى الْمَرْأَةُ الْمَاءَ وَتَحْتَلِمُ ؟ وَفِيهِ " فَغَطَّتْ أُمُّ سَلَمَةَ وَجْهَهَا " وَيَأْتِي فِي الْأَدَبِ مِنْ رِوَايَةِ يَحْيَى الْقَطَّانِ عَنْ هِشَامٍ " فَضَحِكَتْ أُمُّ سَلَمَةَ " وَيُجْمَعُ بَيْنَهُمَا بِأَنَّهَا تَبَسَّمَتْ تَعَجُّبًا وَغَطَّتْ وَجْهَهَا حَيَاءً
..........................
ആശയ സംഗ്രഹം : അവൾ സ്രവം  കണ്ടാൽ എന്നതിന്റെ ഉദ്ദേശ്യം ഉറക്കത്തിൽ നിന്ന് ഉണർന്ന ശേഷം സ്ത്രീ ഇന്ദ്രിയം കണ്ടാൽ എന്നാണു.ഒരു റിപ്പോർട്ടിൽ നബി പത്നി ഉമ്മു സലമഃ അവരുടെ മുഖം പൊത്തി എന്നും മറ്റൊരു റിപ്പോർട്ടിൽ അവർ ചിരിച്ചു എന്നും കാണാം.ഇത് രണ്ടും സംയോജിപ്പിച്ചാൽ ഉമ്മു സലമഃ ബീവി അത്ഭുതം കൂറി ചിരിക്കകുകയും നാണത്താൽ മുഖം മറക്കുകയും ചെയ്തു എന്ന് മനസ്സിലാക്കാം.

وَقَالَ ابْنُ بَطَّالٍ : فِيهِ دَلِيلٌ عَلَى أَنَّ كُلَّ النِّسَاءِ يَحْتَلِمْنَ وَعَكَسَهُ غَيْرُهُ فَقَالَ : فِيهِ دَلِيلٌ عَلَى أَنَّ بَعْضَ النِّسَاءِ لَا يَحْتَلِمْنَ وَالظَّاهِرُ أَنَّ مُرَادَ ابْنِ بَطَّالٍ الْجَوَازُ لَا الْوُقُوعُ أَيْ فِيهِنَّ قَابِلِيَّةُ ذَلِكَ 
.......................... 
 وَرَوَى عَبْدُ الرَّزَّاقِ فِي هَذِهِ الْقِصَّةِ " إِذَا رَأَتْ إِحْدَاكُنَّ الْمَاءَ كَمَا يَرَاهُ الرَّجُلُ " وَرَوَى أَحْمَدُ مِنْ حَدِيثِ خَوْلَةَ بِنْتِ حَكِيمٍ فِي نَحْوِ هَذِهِ الْقِصَّةِ " لَيْسَ عَلَيْهَا غُسْلٌ حَتَّى تُنْزِلَ كَمَا يُنْزِلُ الرَّجُلُ " وَفِيهِ رَدٌّ عَلَى مَنْ زَعَمَ أَنَّ مَاءَ الْمَرْأَةِ لَا يَبْرُزُ ، وَإِنَّمَا يُعْرَفُ إِنْزَالُهَا بِشَهْوَتِهَا وَحُمِلَ قَوْلُهُ " إِذَا رَأَتْ  الْمَاءَ " أَيْ عَلِمَتْ بِهِ ; لِأَنَّ وُجُودَ الْعِلْمِ هُنَا مُتَعَذِّرٌ ; لِأَنَّهُ إِذَا أَرَادَ بِهِ عِلْمَهَا بِذَلِكَ وَهِيَ نَائِمَةٌ فَلَا يَثْبُتُ بِهِ حُكْمٌ ; لِأَنَّ الرَّجُلَ لَوْ رَأَى أَنَّهُ جَامَعَ وَعَلِمَ أَنَّهُ أَنْزَلَ فِي النَّوْمِ ثُمَّ اسْتَيْقَظَ فَلَمْ يَرَ بَلَلًا لَمْ يَجِبْ عَلَيْهِ الْغُسْلُ اتِّفَاقًا فَكَذَلِكَ الْمَرْأَةُ
..........................
ആശയ സംഗ്രഹം  : ഇബ്നു ബത്താൽ പ്രസ്താവിക്കുന്നു : എല്ലാ സ്ത്രീകൾക്കും സ്വപ്ന സ്ഖലനം ഉണ്ടാവാം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.ഖൗല ബിൻത് ഹകീം ബീവിയുടെ ഇതേ ചോദ്യത്തിന് നബി പറയുന്ന മറുപടിയിൽ പുരുഷന് സ്രവിക്കുന്ന പോലെ സ്ത്രീക്ക് സ്രവിക്കുന്നതു വരെ സ്ത്രീക്ക് കുളി നിര്ബന്ധമില്ല എന്ന് കാണുന്നതിനാൽ സ്ത്രീക്ക് ഇന്ദ്രിയം പുറത്തേക്കു  സ്രവിക്കുകയില്ല എന്ന വാദം തെറ്റാണ്  എന്ന് കാണാം. സംയോഗം ചെയ്യുന്നതോ മറ്റോ സ്വപ്നത്തിൽ കാണുന്നതോടൊപ്പം ഇന്ദ്രിയം സ്രവിക്കുന്നതു  സ്വപ്നത്തിൽ കണ്ടെന്നു കരുതി സ്ത്രീക്കോ പുരുഷനോ കുളി നിർബന്ധമാവില്ല; ഉറങ്ങി ഉണർന്ന ശേഷം ഇന്ദ്രിയമോ ഇന്ദ്രിയം കാണുകയോ അത് പുറപ്പെട്ടുവെന്നു ഉറപ്പാവുകയോ ചെയ്‌താൽ കുളി നിർബന്ധമാകും 

അവസാനിപ്പിച്ചു. ഈ വാട്ട്സ്  ആപ്പ് ഗ്രൂപ്പിൽ ചേരാൻ 9744391915
എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക 
ASSALAMU A'LYKUM

http://library.islamweb.net/newlibrary/display_book.php?idfrom=550&idto=551&bk_no=52&ID=197





No comments:

Post a Comment