Saturday, 28 January 2017

നബിയുടെ പിതൃവ്യൻ അബൂ താലിബ് സത്യ വിശ്വാസം സ്വീകരിച്ചിരുന്നുവോ ? صحيح مسلم സ്വഹീഹു മുസ്‌ലിം كتاب الإيمان കിതാബുൽ ഈമാൻ



നബിയുടെ പിതൃവ്യൻ അബൂ താലിബ് സത്യ വിശ്വാസം സ്വീകരിച്ചിരുന്നുവോ ?



അബൂ താലിബ് തിരുനബിയെ വളർത്തുകയും എല്ലാ തരത്തിലും ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നത് ശരിയാണ്.ദീനുൽ ഇസ്‌ലാം  സത്യമാണെന്നു അബൂ താലിബ്  മനസ്സിലാക്കിയിരുന്നു എന്നും ചില റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാവുന്നുണ്ട്.എന്നാൽ അവസാന കാലത്തും   അദ്ദേഹം മുസ്‌ലിം ആവാൻ വിസമ്മതിച്ചു എന്നാണു സ്വഹീഹായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അവസാന കാലത്തു   താൻ മുസ്ലിമായാൽ ഖുറൈശികൾ എന്ത് വിചാരിക്കും  ഒരു ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നതായി ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അബൂ താലിബ് അവസാനം മുസ്ലിമായി എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവയൊന്നും ആധികാരികമല്ല എന്നാണു ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ .


صحيح مسلم

സ്വഹീഹു മുസ്‌ലിം
كتاب الإيمان
 കിതാബുൽ ഈമാൻ 
بَاب الدَّلِيلِ عَلَى صِحَّةِ إِسْلَامِ مَنْ حَضَرَهُ الْمَوْتُ مَا لَمْ يَشْرَعْ فِي النَّزْعِ وَهُوَ الْغَرْغَرَةُ وَنَسْخِ جَوَازِ الِاسْتِغْفَارِ لِلْمُشْرِكِينَ وَالدَّلِيلِ عَلَى أَنَّ مَنْ مَاتَ عَلَى الشِّرْكِ فَهُوَ فِي أَصْحَابِ الْجَحِيمِ وَلَا يُنْقِذُهُ مِنْ ذَلِكَ شَيْءٌ مِنْ الْوَسَائِلِ 
ഒരാൾ റൂഹ് / ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നതിനു തൊട്ടു  മുമ്പ് ഇസ്‌ലാം സ്വീകരിച്ചാൽ അത് സാധുവാണെന്നതിനും ബഹുദൈവ വിശ്വാസികൾക്ക് പാപ മോചന പ്രാർത്ഥന നടത്തുന്നതിനുള്ള അനുവാദം പിന്വലിക്കപ്പെട്ടിട്ടുണ്ട് എന്നതിനും ശിർക്കിലായി / ബഹുദൈവ വിശ്വാസത്തിലായി മരിച്ചവന് ഒരു തവസ്സുലും ഉപകരിക്കില്ലെന്നും അവൻ  നരകാവകാശികളുടെ കൂട്ടത്തിലാണെന്നതിനും ഉള്ള തെളിവ് സംബന്ധിച്ച് പറയുന്ന ബാബു 
وَحَدَّثَنِي حَرْمَلَةُ بْنُ يَحْيَى التُّجِيبِيُّ أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ قَالَ أَخْبَرَنِي يُونُسُ عَنْ ابْنِ شِهَابٍ قَالَ أَخْبَرَنِي سَعِيدُ بْنُ الْمُسَيَّبِ عَنْ أَبِيهِ قَالَ لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ جَاءَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَجَدَ عِنْدَهُ أَبَا جَهْلٍ وَعَبْدَ اللَّهِ بْنَ أَبِي أُمَيَّةَ بْنِ الْمُغِيرَةِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا عَمِّ قُلْ لَا إِلَهَ إِلَّا اللَّهُ كَلِمَةً أَشْهَدُ لَكَ بِهَا عِنْدَ اللَّهِ فَقَالَ أَبُو جَهْلٍ وَعَبْدُ اللَّهِ بْنُ أَبِي أُمَيَّةَ يَا أَبَا طَالِبٍ أَتَرْغَبُ عَنْ مِلَّةِ عَبْدِ الْمُطَّلِبِ فَلَمْ يَزَلْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَعْرِضُهَا عَلَيْهِ وَيُعِيدُ لَهُ تِلْكَ الْمَقَالَةَ حَتَّى قَالَ أَبُو طَالِبٍ آخِرَ مَا كَلَّمَهُمْ هُوَ عَلَى مِلَّةِ عَبْدِ الْمُطَّلِبِ وَأَبَى أَنْ يَقُولَ لَا إِلَهَ إِلَّا اللَّهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَا وَاللَّهِ لَأَسْتَغْفِرَنَّ لَكَ مَا لَمْ أُنْهَ عَنْكَ فَأَنْزَلَ اللَّهُ عَزَّ وَجَلَّ مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ وَأَنْزَلَ اللَّهُ تَعَالَى فِي أَبِي طَالِبٍ فَقَالَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ
..............
ആശയ സംഗ്രഹം : സഈദ് ബ്നുൽ മുസ്വയ്യിബ് അദ്ദേഹത്തിന്റെ പിതാവ് മുസ്വയ്യിബ് ബ്നു ഹസ്മിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു :നബിയുടെ പിതൃവ്യൻ അബൂ താലിബിന് മരണം ആസന്നമായപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അദ്ദേഹത്തിന്റെ സമീപം വന്നു.അപ്പോൾ അബൂ ജഹലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യത്തും അവിടെ ഉണ്ടായിരുന്നു.ഓ , പിതൃവ്യ ..... താങ്കൾ ' ലാ ഇലാഹ  ഇല്ലല്ലാഹ്' - അല്ലാഹുവല്ലാതെ ഒരു ആരാധ്യനും ഇല്ല - എന്ന്  പറയൂ; എങ്കിൽ ഞാൻ താങ്കൾ സത്യ വിശ്വാസിയാണെന്നു അല്ലാഹുവിന്റെ അടുക്കൽ സാക്ഷ്യം വഹിക്കാം.അപ്പോൾ അബൂ ജഹലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യത്തും ചോദിച്ചു : ഓ .. അബൂ താലിബ്,താങ്കൾ അബ്ദുൽ മുത്തലിബിന്റെ മാർഗ്ഗം ഉപേക്ഷിക്കുകയാണോ?ഈ സംസാരം തുടർന്ന് കൊണ്ടിരുന്നു.അവസാനം അബൂ താലിബ് താൻ അബ്ദുൽ മുത്തലിബിന്റെ മാർഗ്ഗത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് വെളിപ്പെടുത്തുകയും ' ലാ ഇലാഹ ഇല്ലല്ലാഹ്' പറയാൻ വിസമ്മതിക്കുകയും ചെയ്തു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിനോട്  പറഞ്ഞു : ഞാൻ താങ്കൾക്കു വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടേയിരിക്കും; ഞാൻ അതിൽ നിന്നും നിരോധിക്കപ്പെടുന്നത് വരെ.അപ്പോൾ അല്ലാഹു താഴെ ചേർത്ത വചനം അവതരിപ്പിച്ചു:
 مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ
ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന്‌ ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.(
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 113)
അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിനോട്  പറഞ്ഞു : ഞാൻ താങ്കൾക്കു വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടേയിരിക്കും; ഞാൻ അതിൽ നിന്നും നിരോധിക്കപ്പെടുന്നത് വരെ.അപ്പോൾ അല്ലാഹു  അബൂ താലിബിന്റെ വിഷയത്തിൽ താഴെ ചേർത്ത വചനങ്ങളും അവതരിപ്പിച്ചു :
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ
'തീര്‍ച്ചയായും നിനക്ക്‌ ഇഷ്ടപ്പെട്ടവരെ നിനക്ക്‌ നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. 

ഈ ഹദീസിന്റെ  വിശദീകരണമായി ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്‌ലിമിൽ രേഖപ്പെടുത്തുന്നു:  

شرح النووي على مسلم
........................
وَأَمَّا قَوْلُهُ : ( لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ ) فَالْمُرَادُ قَرُبَتْ وَفَاتُهُ وَحَضَرَتْ دَلَائِلُهَا وَذَلِكَ قَبْلَ الْمُعَايَنَةِ وَالنَّزْعِ ، وَلَوْ كَانَ فِي حَالِ الْمُعَايَنَةِ وَالنَّزْعِ لَمَا نَفَعَهُ الْإِيمَانُ ، وَلِقَوْلِ اللَّهِ تَعَالَى : وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ . وَيَدُلُّ عَلَى أَنَّهُ قَبْلَ الْمُعَايَنَةِ مُحَاوَرَتُهُ لِلنَّبِيِّ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَعَ كُفَّارِ قُرَيْشٍ . قَالَ الْقَاضِي عِيَاضٌ رَحِمَهُ اللَّهُ  : وَقَدْ رَأَيْتُ بَعْضَ الْمُتَكَلِّمِينَ عَلَى هَذَا الْحَدِيثِ جَعَلَ الْحُضُورَ هُنَا عَلَى حَقِيقَةِ الِاحْتِضَارِ ، وَأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  رَجَا بِقَوْلِهِ ذَلِكَ حِينَئِذٍ أَنْ تَنَالَهُ الرَّحْمَةُ بِبَرَكَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  قَالَ الْقَاضِي  رَحِمَهُ اللَّهُ : وَلَيْسَ هَذَا بِصَحِيحٍ لِمَا قَدَّمْنَاهُ 
.........................
__________
مُعَايَنَة  ( اسم ): رُؤْيَة

نَزْع  ( اسم ): اِحْتِضار

= agony of death
___________________
ആശയ സംഗ്രഹം: 
ഇവിടെ ഹദീസിൽ അബൂ താലിബിന് മരണം ആസന്നമായപ്പോൾ എന്ന് പറഞ്ഞതിന്റെ വിവക്ഷ മരണം അടുക്കുകയും അതിന്റെ ലക്ഷണങ്ങൾ വെളിപ്പെടുകയും ചെയ്തപ്പോൾ എന്നാകുന്നു; എന്നാൽ ഇത് മലക്കുൽ മൗതിനെ കാണുകയും റൂഹ് ശരീരത്തിൽ നിന്നും ഊരി  തുടങ്ങുകയും ചെയ്യുന്നതിന് മുമ്പായിരുന്നു . കാരണം റൂഹ് തൊണ്ടക്കുഴിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഈമാൻ സ്വീകരിച്ചിട്ടു പ്രയോജനമില്ലല്ലോ.പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 18  കാണുക :
لَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَـئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
പശ്ചാത്താപം എന്നത്‌ തെറ്റുകള്‍ ചെയ്ത്‌ കൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട്‌ മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌.

ഖാദീ ഇയാദ് റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :ഈ ഹദീസിൽ പരാമർശിക്കുന്ന സംഭവം അബൂ താലിബിന് യഥാർത്ഥത്തിൽ  മരണം ആസന്നമായ സമയത്ത് തന്നെ ആയിരുന്നെന്നും നബിയുടെ ഈ വാക്കിലൂടെ അബൂ താലിബിന് നബിയുടെ ബറകത്തു കൊണ്ട് അനുഗ്രഹം/റഹ്മത് എത്തുക എന്ന പ്രതീക്ഷ വച്ച് പുലർത്തിക്കൊണ്ടാണ് നബി അങ്ങിനെ ചെയ്തതെന്നും ചില മുത്തകല്ലിമീങ്ങൾ (ഇൽമുൽ കലാമിന്റെ ആളുകൾ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല.


 وَكَانَتْ وَفَاةُ أَبِي طَالِبٍ بِمَكَّةَ قَبْلَ الْهِجْرَةِ بِقَلِيلٍ . قَالَ ابْنُ فَارِسٍ : مَاتَ أَبُو طَالِبٍ وَلِرَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - تِسْعٌ وَأَبْعُوَنَ سَنَةً وَثَمَانِيَةُ أَشْهُرٍ وَأَحَدَ عَشَرَ يَوْمًا ، وَتُوُفِّيَتْ خَدِيجَةُ أُمُّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا بَعْدَ مَوْتِ أَبِي طَالِبٍ بِثَلَاثَةِ أَيَّامٍ  

.........................
وَأَمَّا قَوْلُهُ عَزَّ وَجَلَّ : إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ . فَقَدْ أَجْمَعَ الْمُفَسِّرُونَ عَلَى أَنَّهَا نَزَلَتْ فِي أَبِي طَالِبٍ . وَكَذَا نَقَلَ إِجْمَاعَهُمْ عَلَى هَذَا الزَّجَّاجُ وَغَيْرُهُ . وَهِيَ عَامَّةٌ فَإِنَّهُ لَا يَهْدِي وَلَا يُضِلُّ إِلَّا اللَّهُ تَعَالَى 

قَالَ الْفَرَّاءُ وَغَيْرُهُ : قَوْلُهُ تَعَالَى : مَنْ أَحْبَبْتَ يَكُونُ عَلَى وَجْهَيْنِ أَحَدِهِمَا مَعْنَاهُ مَنْ أَحْبَبْتَهُ لِقَرَابَتِهِ . وَالثَّانِي مَنْ أَحْبَبْتَ أَنْ يَهْتَدِيَ 


قَالَ ابْنُ عَبَّاسٍ وَمُجَاهِدٌ وَمُقَاتِلٌ وَغَيْرُهُمْ : وَهُوَ أَعْلَمُ بِالْمُهْتَدِينَ أَيْ بِمَنْ قُدِّرَ لَهُ الْهُدَى . وَاللَّهُ أَعْلَمُ 

ആശയ സംഗ്രഹം : ഹിജ്റക്ക് അല്പം മുമ്പാണ് അബൂ താലിബ് മരിച്ചത്.ഇബ്നു ഫാരിസ് പ്രസ്താവിക്കുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് 49  വയസ്സും 8  മാസവും 11  ദിവസവും പ്രായമുള്ളപ്പോൾ ആണ് അബൂ താലിബ് മരിച്ചത്.അതിനു ശേഷം മൂന്നു ദിവസം കഴിഞ്ഞു നബി പത്നി ഖദീജ റദിയല്ലാഹു അന്ഹായും വഫാത്തായി .
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ 
'തീര്‍ച്ചയായും നിനക്ക്‌ ഇഷ്ടപ്പെട്ടവരെ നിനക്ക്‌ നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു"
 എന്ന ഖുർആൻ വചനം അബൂ താലിബിന്റെ വിഷയത്തിൽ അവതരിച്ചതാണ് എന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ട്.സജ്‌ജാജ് ഇങ്ങിനെ ഇജ്മാഉ ഉള്ളതായി ഉദ്ധരിച്ചിട്ടുണ്ട്.എന്നിരുന്നാലും ഇത് പൊതുവായ ആശയം തന്നെയാണ്.കാരണം സന്മാർഗ്ഗത്തിൽ ആക്കുന്നതും വഴികേടിൽ ആക്കുന്നതും അല്ലാഹു തആലാ അല്ലാതെ മറ്റാരുമല്ല.
ആയത്തിലെ ' താങ്കൾ ഇഷ്ടപ്പെടുന്നവരെ'  എന്ന പ്രയോഗം 'ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിൽ താങ്കൾ ഇഷ്ടപ്പെടുന്നവരെ' എന്ന ആശയത്തിലും ' താങ്കൾ സന്മാർഗ്ഗ ദർശനം ചെയ്യാൻ ഇഷ്ടപ്പെടുന്നവരെ'  എന്ന ആശയത്തിലും അധ്വാമെന്നു ഫറാഉം മറ്റു ചിലരും പ്രസ്താവിച്ചിരിക്കുന്നു.
സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു".
 وَهُوَ أَعْلَمُ بِالْمُهْتَدِينَ
സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു" എന്നതിന്റെ ആശയം ഹിദായത്തു ആർക്കാണോ വിധിച്ചിട്ടുള്ളത് എന്ന് അല്ലാഹുവിനു അറിയാം എന്നാകുന്നു എന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു വിശദീകരിച്ചിരിക്കുന്നു.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=135

______________
 കൂടുതൽ മനസ്സിലാക്കുന്നതിനു  ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ 
'അൽ ഇസ്വാബത്തു ഫീ തംയീസി സ്സ്വഹാബ'
الإصابة في تمييز الصحابة
http://shamela.ws/browse.php/book-9767/page-3733#page-3728
 എന്ന കിതാബും
ഇമാം ദഹബിയുടെ സിയറ് അഅലാമി നുബലാ എന്ന കിതാബും
 വായിക്കാവുന്നതാണ്.

http://library.islamweb.net/newlibrary/display_book.php?idfrom=6221&idto=6221&bk_no=60&ID=6069


http://library.islamweb.net/newlibrary/display_book.php?idfrom=6205&idto=6206&bk_no=60&ID=6054


ഇമാം ദഹബിയുടെ സിയറ് അഅലാമി നുബലാ എന്ന എന്ന കിതാബിൽ ചേർത്ത ഒരു റിപ്പോർട്ടും അതിന്മേൽ ഇമാം ദഹബിയുടെ കമന്റും കാണുക :

ابْنُ إِسْحَاقَ : حَدَّثَنِي الْعَبَّاسُ بْنُ عَبْدِ اللَّهِ بْنِ مَعْبَدٍ ، عَنْ بَعْضِ أَهْلِهِ ، عَنِ ابْنِ عَبَّاسٍ ، قَالَ : لَمَّا أَتَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَبَا طَالِبٍ قَالَ : أَيْ عَمِّ ،قُلْ لَا إِلَهَ إِلَّا اللَّهُ أَسْتَحِلُّ لَكَ بِهَا الشَّفَاعَةَ . قَالَ : يَا ابْنَ أَخِي ، وَاللَّهِ لَوْلَا أَنْ تَكُونَ سُبَّةً عَلَى أَهْلِ بَيْتِكَ ، يَرَوْنَ أَنِّي قُلْتُهَا جَزَعًا مِنَ الْمَوْتِ ، لَقُلْتُهَا ، لَا أَقُولُهَا إِلَّا لِأَسُرَّكَ بِهَا ، فَلَمَّا ثَقُلَ أَبُو طَالِبٍ رُئِيَ يُحَرِّكُ شَفَتَيْهِ ، فَأَصْغَى إِلَيْهِ أَخُوهُ الْعَبَّاسُ ثُمَّ رَفَعَ عَنْهُ فَقَالَ : يَا رَسُولَ اللَّهِ قَدْ وَاللَّهِ قَالَهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَمْ أَسْمَعْ " 
قُلْتُ : هَذَا لَا يَصِحُّ ، وَلَوْ كَانَ سَمِعَهُ الْعَبَّاسُ يَقُولُهَا لَمَا سَأَلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالَ : هَلْ نَفَعْتَ عَمَّكَ بِشَيْءٍ ، وَلَمَا قَالَ عَلِيٌّ بَعْدَ مَوْتِهِ : يَا رَسُولَ اللَّهِ إِنَّ عَمَّكَ الشَّيْخَ الضَّالَّ قَدْ مَاتَ . صَحَّ أَنَّ عَمْرَو بْنَ دِينَارٍ رَوَى عَنْ أَبِي سَعِيدِ بْنِ رَافِعٍ ، قَالَ : سَأَلْتُ ابْنَ عُمَرَ : ( إِنَّكَ لَا تَهْدِيمَنْ أَحْبَبْتَ ( 56 ) ) [ الْقَصَصَ ] نَزَلَتْ فِي أَبِي طَالِبٍ ؟ قَالَ : نَعَمْ 

ആശയ സംഗ്രഹം : ഇബ്നു ഇസ്ഹാഖ്‌ റിപ്പോർട്ട് ചെയ്യുന്നു : ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹു പറഞ്ഞു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിന്റെ അടുത്ത് ചെന്ന് പറഞ്ഞു : എന്റെ പിതൃവ്യ....താങ്കൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയൂ;എങ്കിൽ ഞാൻ താങ്കൾക്കു എന്റെ ശഫാഅത്/ശുപാർശ അനുവദിക്കാം.അപ്പോൾ അബൂ താലിബ് പറഞ്ഞു : എന്റെ സഹോദരപുത്രാ....അല്ലാഹുവാണ് സത്യം,അവർ ഖുറൈശികൾ ഞാൻ മരണ ഭയത്താൽ ആണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' പറഞ്ഞത് എന്ന് ആക്ഷേപം ഉണ്ടാകുമായിരുന്നില്ലെങ്കിൽ , താങ്കളുടെ കണ്ണുകൾ കുളിർക്കാൻ നിശ്ചയം ഞാൻ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുമായിരുന്നു.അങ്ങിനെ അബൂ താലിബിന്  മരണം അടുത്തപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടുകൾ ചലിക്കുന്നതായി കാണപ്പെട്ടു.അപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ അബ്ബാസ് റദിയല്ലാഹു അന്ഹു അബൂ താലിബിന്റെ വാക്കുകൾ ശ്രദ്ധിച്ചു .തുടർന്ന് അബ്ബാസ്  റദിയല്ലാഹു അന്ഹു റസൂലിനോട് പറഞ്ഞു : അല്ലാഹുവിന്റെ ദൂതരെ....അല്ലാഹുവാണ് സത്യം,അബൂ താലിബ് ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു.അപ്പോൾ തിരു നബി പറഞ്ഞു : ' ഞാൻ കേട്ടിട്ടില്ല'.

( ഇമാം ദഹബി ഈ റിപ്പോർട്ട് സംബന്ധിച്ച് പ്രസ്താവിക്കുന്നു) : ഈ റിപ്പോർട്ട് ശരിയല്ല.കാരണം അബ്ബാസ് റദിയല്ലാഹു അന്ഹു അത് കേട്ടിരുന്നെങ്കിൽ അദ്ദേഹം ' താങ്കൾ താങ്കളുടെ പിതൃവ്യന് പ്രയോജനപ്പെട്ടോ?' എന്ന് റസൂലിനോട് ചോദിക്കുമായിരുന്നില്ല.അത് പോലെ അലി റദിയല്ലാഹു അന്ഹു താങ്കളുടെ വഴി പിഴച്ച പിതൃവ്യൻ മരിച്ചു ' എന്ന് റസൂലിനോട് അബൂ താലിബിന്റെ മരണത്തെ സംബന്ധിച്ച് പറയുമായിരുന്നില്ല.കൂടാതെ 
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ എന്ന ഖുർആൻ വചനം അവതരിച്ചത് അബൂ താലിബിന്റെ വിഷയത്തിൽ ആണ് എന്നതും സ്ഥിരപ്പെട്ടതാണ്.
എന്നാൽ അബൂ താലിബിന് നരകത്തിൽ ആഴം കുറഞ്ഞ സ്ഥാനത്തായിരിക്കും   എന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് .
https://sunnah.com/bukhari/78/232

FOR A DEEPER STUDY:


1.

شرح العقيدة الطحاوية
علي بن علي بن محمد بن أبي العز الدمشقي

http://library.islamweb.net/newlibrary/display_book.php?idfrom=217&idto=231&bk_no=106&ID=253


2.

فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

http://library.islamweb.net/newlibrary/display_book.php?bk_no=52&ID=2178&idfrom=7058&idto=7063&bookid=52&startno=2


അബൂ താലിബിലേക്കു ചേർക്കപ്പെട്ടു കാണുന്ന ചില കവിതകളിലെ ഏതാനും വരികൾ ഉദ്ധരിച്ചു കൊണ്ട് അബൂ താലിബിന് തിരു നബി കലിമ ചൊല്ലിക്കൊടുത്തത് സംബന്ധിച്ച ഈ ചർച്ച തൽക്കാലം ഉപസംഹരിക്കുന്നു. 

وَدَعَوْتَنِي وَعَلِمْتُ أَنَّكَ صَادِقٌ وَلَقَدْ صَدَقْتَ وَكُنْتَ قَبْلُ أَمِينَا

وَلَقَدْ عَلِمْتُ بِأَنَّ دِينَ مُحَمَّدٍ مِنْ خَيْرِ أَدْيَانِ الْبَرِيَّةِ دِينَا  


   لَوْلَا الْمَلَامَةُ أَوْ حِذَارُ مَسَبَّةٍ 

لَوَجَدْتَنِي سَمْحًا بِذَاكَ مُبِينَا

ഇൻ ഷാ അല്ലാഹ് അടുത്ത സെഷനിൽ : സേവകനായ യഹൂദ ബാലന് മരണക്കിടക്കയിൽ തിരു നബി കലിമ ചൊല്ലിക്കൊടുത്തത് സംബന്ധിച്ച ഹദീസും വിശദീകരണവും 


TO JOIN OUR WHATS APP GROUP 8848787706

ABBAS PARAMBADAN
ASSALAMU A'LYKUM.

No comments:

Post a Comment