അൽ കിതാബ് പഠന പരമ്പര 221
17.12.2016
14.12.2016-ലെ അൽ കിതാബ് ക്‌ളാസ്സുമായി ബന്ധപ്പെട്ടു ചില സഹോദരങ്ങൾക്കുണ്ടായ സംശയങ്ങൾക്കുള്ള നിവാരണം ആണ് ഇന്നത്തെയും നാളത്തേയും
ഈ വിഷയത്തിൽ വന്ന നബി വചനങ്ങളും അസറുകളും തഫ്സീറു ശറഹുകളും അടിസ്ഥാനമാക്കിയാണ് ചർച്ച ഇൻ ഷാ അല്ലാഹ്. അല്ലാഹു സഹായിക്കട്ടേ.
സംശയത്തിനാധാരമായ ഹദീസ് ചുവടെ ചേർക്കുന്നു :
സ്വഹീഹുൽ ബുഖാരി
صحيح البخاري
محمد بن إسماعيل البخاري الجعفي
كتاب الجنائز
بَاب مَوْتِ يَوْمِ الِاثْنَيْنِ
حَدَّثَنَا مُعَلَّى بْنُ أَسَدٍ حَدَّثَنَا وُهَيْبٌ عَنْ هِشَامٍ عَنْ أَبِيهِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ رَضِيَ اللَّهُ عَنْهُ فَقَالَ فِي كَمْ كَفَّنْتُمْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ فِي ثَلَاثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ لَيْسَ فِيهَا قَمِيصٌ وَلَا عِمَامَةٌ وَقَالَ لَهَا فِي أَيِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ يَوْمَ الِاثْنَيْنِ قَالَ فَأَيُّ يَوْمٍ هَذَا قَالَتْ يَوْمُ الِاثْنَيْنِ قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ فَنَظَرَ إِلَى ثَوْبٍ عَلَيْهِ كَانَ يُمَرَّضُ فِيهِ بِهِ رَدْعٌ مِنْ زَعْفَرَانٍ فَقَالَ اغْسِلُوا ثَوْبِي هَذَا وَزِيدُوا عَلَيْهِ ثَوْبَيْنِ فَكَفِّنُونِي فِيهَا قُلْتُ إِنَّ هَذَا خَلَقٌ قَالَ إِنَّ الْحَيَّ أَحَقُّ بِالْجَدِيدِ مِنْ الْمَيِّتِ إِنَّمَا هُوَ لِلْمُهْلَةِ فَلَمْ يُتَوَفَّ حَتَّى أَمْسَى مِنْ لَيْلَةِ الثُّلَاثَاءِ وَدُفِنَ قَبْلَ أَنْ يُصْبِحَ
ആശയ സംഗ്രഹം : ആഇശ റദിയള്ളാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഞാൻ അബൂ ബക്കർ റദിയല്ലാഹു അൻഹു (മരണാസന്നൻ ആയപ്പോൾ )അദ്ദേഹത്തിന്റെ അടുത്ത് ചെന്നു.അപ്പോൾ അദ്ദേഹം ചോദിച്ചു : എത്ര തുണിയിലാണ് നിങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ കഫൻ ചെയ്തിരുന്നത് ? ആഇശ ബീവി പറഞ്ഞു : മൂന്ന് വസ്ത്രങ്ങളിൽ , വെളുത്ത സഹൂലി വസ്ത്രം, തലക്കെട്ടോ ഖമീസോ ഉണ്ടായിരുന്നില്ല.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു ആഇശ ബീവിയോട് ചോദിച്ചു : ഏതു ദിവസമാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വഫാത്തായതു / മരിച്ചത് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇത് ഏതു ദിവസമാണ് ? ആയിഷാ ബീവി : തിങ്കൾ. അബൂ ബക്കർ റദിയല്ലാഹു അൻഹു : ഇന്ന് രാത്രിയാവുന്നതിനു മുമ്പ് ഞാൻ മരിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ശേഷം അദ്ദേഹം രോഗാവസ്ഥയിൽ ധരിച്ചിരുന്ന തന്റെ വസ്ത്രത്തിലേക്കു നോക്കി . അല്പം മഞ്ഞ പാട് അതിൽ ഉണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : നിങ്ങൾ ഇത് കഴുകൂ,ഇതോടൊപ്പം വേറെ രണ്ടു വസ്ത്രം കൂടി ചേർത്ത് എന്നെ കഫൻ ചെയ്യണം.അപ്പോൾ ആഇശ ബീവി ഉപ്പയോട് പറഞ്ഞു : ഇത് കീറിപ്പഴകിയ വസ്ത്രമാണ്.അപ്പോൾ അബൂ ബക്കർ റദിയല്ലാഹു അൻഹു പറഞ്ഞു :പുതിയത് ധരിക്കാൻ മയ്യിത്തിനേക്കാൾ യോഗ്യത ജീവിച്ചിരിക്കുന്നവർക്കാണ്.ഇത് ചലത്തിനു ഉള്ളതാണ്.( ആഇശ ബീവി തുടരുന്നു) : ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം മരിച്ചത്.നേരം പുലരുന്നതിനു മുമ്പ് മറമാടുകയും ചെയ്തു.
http://library.islamweb.net/newlibrary/display_book.php?idfrom=2553&idto=2554&bk_no=52&ID=889
..............................
സഹോദരന്മാർ ഉന്നയിച്ച സംശയം ഇതാണ് :
സ്വഹീഹുൽ ബുഖാരിയിലെ റിപ്പോർട്ടിൽ
إِنَّمَا هُوَ لِلْمُهْلَةِ
ഇത്/ അത് ചലത്തിനു ഉള്ളതാണ് എന്ന അബൂബക്കർ റദിയള്ളാഹു അന്ഹു പറഞ്ഞു എന്ന് കാണുന്നതാണ് സംശയത്തിന് നിദാനമായ വിഷയം.
സ്വർഗ്ഗം കൊണ്ട് സന്തോഷം അറിയിച്ച അവരുടെ ഭൗതിക ശരീരം മണ്ണാകുമോ? ചലമാകുമോ? ചീഞ്ഞളിയുമോ ..?
അതായത് ഔലിയാക്കളുടെ ശരീരം മണ്ണ് തിന്നുമോ ? ജീർണ്ണിക്കുമോ ?എന്നതാണ് സംശയം.
ഫത്ഹുൽ ബാരിയിലെ വിശദീകരണത്തിൽ നിന്ന് :
قَوْلُهُ : ( إِنَّمَا هُوَ ) أَيِ الْكَفَنُ
قَوْلُهُ : ( لِلْمُهْلَةِ ) قَالَ عِيَاضٌ : رُوِيَ بِضَمِّ الْمِيمِ وَفَتْحِهَا وَكَسْرِهَا . قُلْتُ : جَزَمَ بِهِ الْخَلِيلُ . وَقَالَ ابْنُ حَبِيبٍ : هُوَ بِالْكَسْرِ : الصَّدِيدُ ، وَبِالْفَتْحِ : التَّمَهُّلُ ، وَبِالضَّمِّ : عَكَرُ الزَّيْتِ . وَالْمُرَادُ هُنَا الصَّدِيدُ . وَيَحْتَمِلُ أَنْ يَكُونَ الْمُرَادُ بِقَوْلِهِ : " إِنَّمَا هُوَ " أَيِ الْجَدِيدُ ، وَأَنْ يَكُونَ الْمُرَادُ " بِالْمُهْلَةِ " عَلَى هَذَا التَّمَهُّلِ ، أَيْ إِنَّ الْجَدِيدَ لِمَنْ يُرِيدُ الْبَقَاءَ ، وَالْأَوَّلُ أَظْهَرُ
............................
وَقَالَ : إِنَّمَا هُوَ لِمَا يَخْرُجُ مِنْ أَنْفِهِ وَفِيهِ . أَخْرَجَهُ ابْنُ سَعْدٍ . وَلَهُ عَنْهُ مِنْ وَجْهٍ آخَرَ : " إِنَّمَا هُوَلِلْمَهْلِ وَالتُّرَابِ " . وَضَبَطَ الْأَصْمَعِيُّ هَذِهِ بِالْفَتْحِ
________________
الصَّدِيدُ = pus
اِسْتَمْهَلَهُ : طَلَبَ مِنْهُ مُهْلَةً ، لَحْظَةَ انْتِظارٍ
العَكَرُ : الكَدَرُ
_________________
ആശയ സംഗ്രഹം : ഇവിടെ ഇന്നമാ ഹുവ എന്നതിലെ ഹുവ എന്ന സർവ്വനാമം കൊണ്ട് ഉദ്ദേശ്യം കഫൻ പുട ആണ് എന്നതാണ് ഏറ്റവും വ്യക്തമായ വ്യാഖ്യാനം.അപ്പോൾ ആശയം കഫൻ പുട ചലത്തിനുള്ളതാണ് എന്ന ആശയം വരും.എന്നാൽ ഇന്നമാ ഹുവ എന്നതിലെ ഹുവ എന്ന സർവ്വനാമം കൊണ്ട് ഉദ്ദേശ്യം പുതിയ വസ്ത്രം എന്നുമാകാം . അപ്പോൾ ആശയം പുതിയ വസ്ത്രം മുഹ്‍ലത്തിനു എന്നാകും.അപ്പോൾ മുഹ്‍ലത്തു എന്നത് കൊണ്ട് ഉദ്ദേശ്യം അവശേഷിക്കുന്നവർ/ജീവിച്ചിരിക്കുന്നവർ എന്ന് വരുന്നു.അതായത് പുതിയ വസ്ത്രംധരിക്കാൻ കൂടുതൽ യോഗ്യത ജീവിച്ചിരിക്കുന്നവർക്കാണ് എന്ന് ആശയം വരും.
MODULE 02
നബിമാരുടെ ശരീരം മണ്ണ് തിന്നുകയില്ല/ജീർണ്ണിക്കുകയില്ല
സുനനു അബീ ദാവൂദ്
كتاب الصلاة
باب فَضْلِ يَوْمِ الْجُمُعَةِ وَلَيْلَةِ الْجُمُعَةِ
حَدَّثَنَا هَارُونُ بْنُ عَبْدِ اللَّهِ، حَدَّثَنَا حُسَيْنُ بْنُ عَلِيٍّ، عَنْ عَبْدِ الرَّحْمَنِ بْنِ يَزِيدَ بْنِ جَابِرٍ، عَنْ أَبِي الأَشْعَثِ الصَّنْعَانِيِّ، عَنْ أَوْسِ بْنِ أَوْسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ وَفِيهِ الصَّعْقَةُ فَأَكْثِرُوا عَلَىَّ مِنَ الصَّلاَةِ فِيهِ فَإِنَّ صَلاَتَكُمْ مَعْرُوضَةٌ عَلَىَّ " . قَالَ قَالُوا يَا رَسُولَ اللَّهِ وَكَيْفَ تُعْرَضُ صَلاَتُنَا عَلَيْكَ وَقَدْ أَرِمْتَ يَقُولُونَ بَلِيتَ . فَقَالَ " إِنَّ اللَّهَ عَزَّ وَجَلَّ حَرَّمَ عَلَى الأَرْضِ أَجْسَادَ الأَنْبِيَاءِ "
ആശയ സംഗ്രഹം : ഔസ് ബ്നു ഔസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠകരമായ ദിവസം ജുമുഅ ദിവസം /വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ചയാണ് ആദം അലൈഹി സലാം പടക്കപ്പെട്ടതു.വെള്ളിയാഴ്ചയാണ് ആദം നബിയുടെ റൂഹ് പിടിക്കപ്പെട്ടതും .ലോകാവസാനത്തിന്റെ ഒന്നാം ഊത്തും തുടർന്നുള്ള പുനർജ്ജന്മത്തിന്റെ രണ്ടാം ഊത്തും വെള്ളിയാഴ്ച തന്നെ. അതിനാൽ നിങ്ങൾ വെള്ളിയാഴ്ച എന്റെ മേൽ സ്വലാത്തു വർദ്ധിപ്പിക്കുക.നിശ്ചയം നിങ്ങളുടെ സ്വലാത്തുകൾ എന്റെ മേൽ പ്രദർശിപ്പിക്കപ്പെടും.( ഹദീസ് റിപ്പോർട്ടർ തുടരുന്നു) : സ്വഹാബാക്കൾ ചോദിച്ചു : എങ്ങിനെ ഞങ്ങളുടെ സ്വലാത്തു താങ്കൾക്കു മേൽ പ്രദർശിപ്പിക്കപ്പെടും ? താങ്കൾ ജീർണ്ണിച്ചിട്ടുണ്ടാവില്ലേ ? അപ്പോൾ നബി പറഞ്ഞു : നിശ്ചയം അല്ലാഹു നബിമാരുടെ ശരീരം ഭൂമിയ്ക്ക് / മണ്ണിനു ഹറാം /നിഷിദ്ധമാക്കിയിരിക്കുന്നു.
MODULE 03
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 050 ഖാഫ് ഒന്ന് മുതൽ നാല് വരെയുള്ള സൂക്തങ്ങളും ഇതിന്റെ വിശദീകരണത്തിൽ തഫ്സീർ ഖുർതുബിയിൽ നൽകിയിട്ടുള്ള ചില ഭാഗങ്ങളും കാണുക :
ق وَالْقُرْآنِ الْمَجِيدِ
ഖാഫ്. മഹത്വമേറിയ ഖുര്‍ആന്‍ തന്നെയാണ, സത്യം.
بَلْ عَجِبُوا أَن جَاءهُمْ مُنذِرٌ مِّنْهُمْ فَقَالَ الْكَافِرُونَ هَذَا شَيْءٌ عَجِيبٌ
എന്നാല്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു.
أَئِذَا مِتْنَا وَكُنَّا تُرَابًا ذَلِكَ رَجْعٌ بَعِيدٌ
നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനര്‍ ജന്‍മം? ) അത് വിദൂരമായ ഒരു മടക്കമാകുന്നു.
قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ وَعِندَنَا كِتَابٌ حَفِيظٌ
അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ച നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്.
ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ
തഫ്സീർ ഖുർതുബിയിൽ വന്ന ചില ഭാഗങ്ങൾ :
قَوْلُهُ تَعَالَى : قَدْ عَلِمْنَا مَا تَنْقُصُ الْأَرْضُ مِنْهُمْ أَيْ : مَا تَأْكُلُ مِنْ أَجْسَادِهِمْ فَلَا يَضِلُّ عَنَّا شَيْءٌ حَتَّى تَتَعَذَّرَ عَلَيْنَا الْإِعَادَةُ . وَفِي التَّنْزِيلِ : قَالَ فَمَا بَالُ الْقُرُونِ الْأُولَى قَالَ عِلْمُهَا عِنْدَ رَبِّي فِي كِتَابٍ لَا يَضِلُّ رَبِّي وَلَا يَنْسَى . وَفِي الصَّحِيحِ : كُلُّ ابْنِ آدَمَ يَأْكُلُهُ التُّرَابُ إِلَّا عَجْبَ الذَّنَبِ ، مِنْهُ خُلِقَ وَفِيهِ يُرَكَّبُ وَقَدْ تَقَدَّمَ . وَثَبَتَ أَنَّ الْأَنْبِيَاءَ وَالْأَوْلِيَاءَ وَالشُّهَدَاءَ لَا تَأْكُلُ الْأَرْضُ أَجْسَادَهُمْ ; حَرَّمَ اللَّهُ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَهُمْ . وَقَدْ بَيَّنَّا هَذَا فِي كِتَابِ " التَّذْكِرَةِ " وَتَقَدَّمَ أَيْضًا فِي هَذَا الْكِتَابِ
....................
ആശയ സംഗ്രഹം : ഇവിടെ നാലാം വചനത്തിൽ
قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ
''അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്'' എന്ന് പറഞ്ഞതിന്റെ വിവക്ഷ ' അവരുടെ ശരീരങ്ങളിൽ നിന്ന് മണ്ണ് /ഭൂമി തിന്നുന്നത് എന്നാണു.അതായത് ആ മണ്ണ് തിന്ന ശരീരത്തെ പഴയ സ്ഥിതിയിലേക്ക് മടക്കുന്നതിനു അല്ലാഹുവിനു ഒരു പ്രയാസവുമില്ല . സൂറ താഹാ 51 & 52 വചനങ്ങൾ കാണുക :
قَالَ فَمَا بَالُ الْقُرُونِ الأُولَى
അവന്‍ (ഫറോവ) പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ് ?
قَالَ عِلْمُهَا عِندَ رَبِّي فِي كِتَابٍ لّا يَضِلُّ رَبِّي وَلا يَنسَى
അദ്ദേഹം (മൂസാ ) പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്. എന്‍റെ രക്ഷിതാവ് പിഴച്ച് പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല. സ്വഹീഹായ ഹദീസിൽ ഇങ്ങിനെ കാണാം :
كُلُّ ابْنِ آدَمَ يَأْكُلُهُ التُّرَابُ إِلَّا عَجْبَ الذَّنَبِ ، مِنْهُ خُلِقَ وَفِيهِ يُرَكَّبُ
ആദം സന്തതിയെ എല്ലാം മണ്ണ് തിന്നും; അവന്റെ അജബ് ദനബു എന്ന ഭാഗം ഒഴികെ.അതിൽ നിന്നാണ് അവൻ പടക്കപ്പെട്ടതു.അതിൽ നിന്ന് തന്നെ അവൻ പുനഃ സൃഷ്ടിക്കപ്പെടുകയും ചെയ്യും .നബിമാരുടെയും ഔലിയാക്കളുടെയും ശുഹദാക്കളുടെയും ശരീരം മണ്ണ് തിന്നുകയില്ല എന്ന കാര്യം സ്ഥിരപ്പെട്ടതാണ് . ഇത് നാം ( ഇമാം ഖുർതുബി ) ഈ തഫ്സീറിലും
التذكرة بأحوال الموتى وأمور الآخرة
എന്ന നമ്മുടെ ഗ്രൻഥത്തിലും വിശദീകരിച്ചിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=48&surano=50&ayano=4
_________________
MODULE 04
ഇമാം ഖുർതുബിയുടെ
التذكرة بأحوال الموتى وأمور الآخرة
എന്ന കിതാബിൽ ഈ വിഷയത്തിൽ വന്ന ചില പരാമർശങ്ങൾ ചുവടെ ചേർക്കുന്നു:
التذكرة بأحوال الموتى وأمور الآخرة
باب لا تأكل الأرض أجساد الأنبياء ولا الشهداء وأنهم أحياء
നബിമാരുടെയും ശുഹദാക്കളുടെയും ശരീരം മണ്ണ് തിന്നുകയില്ല എന്നതും അവർ ജീവിച്ചിരിക്കുന്നവരാണ് എന്നതും സംബന്ധിച്ച് പറയുന്ന ബാബു
............................
عَنْ مَالِكٍ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي صَعْصَعَةَ، أَنَّهُ بَلَغَهُ أَنَّ عَمْرَو بْنَ الْجَمُوحِ، وَعَبْدَ اللَّهِ بْنَ عَمْرٍو الأَنْصَارِيَّيْنِ، ثُمَّ السَّلَمِيَّيْنِ كَانَا قَدْ حَفَرَ السَّيْلُ قَبْرَهُمَا وَكَانَ قَبْرُهُمَا مِمَّا يَلِي السَّيْلَ وَكَانَا فِي قَبْرٍ وَاحِدٍ وَهُمَا مِمَّنِ اسْتُشْهِدَ يَوْمَ أُحُدٍ فَحُفِرَ عَنْهُمَا لِيُغَيَّرَا مِنْ مَكَانِهِمَا فَوُجِدَا لَمْ يَتَغَيَّرَا كَأَنَّهُمَا مَاتَا بِالأَمْسِ وَكَانَ أَحَدُهُمَا قَدْ جُرِحَ فَوَضَعَ يَدَهُ عَلَى جُرْحِهِ فَدُفِنَ وَهُوَ كَذَلِكَ فَأُمِيطَتْ يَدُهُ عَنْ جُرْحِهِ ثُمَّ أُرْسِلَتْ فَرَجَعَتْ كَمَا كَانَتْ وَكَانَ بَيْنَ أُحُدٍ وَبَيْنَ يَوْمَ حُفِرَ عَنْهُمَا سِتٌّ وَأَرْبَعُونَ سَنَةً .
ആശയ സംഗ്രഹം : മുകളിൽ ഇമാം ഖുർതുബി പരാമർശിച്ചിരിക്കുന്നത് ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വ എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസ്/അസർ ആണ്.
അബ്ദു റഹ്‌മാൻ ബ്നു അബീ സഅസഅ കേട്ടതായി റിപ്പോർട്ട് ചെയ്യുന്നു : ബനൂ സല്ലമ ഗോത്രത്തിൽ പെട്ട രണ്ടു അൻസാരി സ്വഹാബികളായിരുന്ന അംറ് ബ്നുല് ജമൂഹ് ,അബ്ദുല്ലാഹിബ്നുൽ അംറ് എന്നിവരുടെ ഖബർ ഒരു വെള്ളപ്പൊക്കത്തിൽ വെളിവാക്കപ്പെട്ടു.അവർ രണ്ടു പേരും ഒരു ഖബറിലായിരുന്നു മറമാടപ്പെട്ടിരുന്നത്.അവർ രണ്ടു പേരും ഉഹ്ദ് യുദ്ധത്തിൽ രക്ത സാക്ഷികളായ സ്വഹാബിമാർ ആയിരുന്നു.അവരെ അവിടെ നിന്ന് മാറ്റുന്നതിനായി അവരുടെ ഖബർ കുഴിക്കപ്പെട്ടു.ഖബർ കുഴിച്ചു നോക്കിയപ്പോൾ അവർ ഇന്നലെ മരിച്ചവർ എന്നത് പോലെ ഒരു മാറ്റവും ഇല്ലാതെ കാണപ്പെട്ടു.അവരിൽ ഒരാൾക്ക് യുദ്ധത്തിൽ മുറിവ് പറ്റിയിട്ടുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കൈ ആ മുറിവിൽ വച്ച അവസ്ഥയിൽ ആയിരുന്നു.അങ്ങിനെയായിരുന്നു മറമാടപ്പെട്ടിരുന്നത്
.അദ്ദേഹത്തിന്റെ കൈ അവിടെ നിന്ന് നീക്കുകയും വീണ്ടും പഴയതു പോലെ ആ മുറിവിൽ തന്നെ വയ്ക്കുകയും ചെയ്തു.ഈ ഖബർ കുഴിക്കൽ സംഭവവും ഉഹ്ദ് യുദ്ധവും തമ്മിൽ നാല്പത്തിയാറു വർഷത്തെ ഇടവേള ഉണ്ടായിരുന്നു.
https://sunnah.com/urn/510100
ഇൻ ഷാ അല്ലാഹ്; തുടരും ... അസ്സലാമു അലൈകും
No comments:
Post a Comment