Sunday, 12 April 2015

ഹദീസുകൾ എഴുതി വയ്ക്കുന്നത് തിരു നബി നിരോധിച്ചിരുന്നുവോ?

തിരു നബി ഹദീസുകൾ എഴുതി വയ്ക്കുന്നത് നിരോധിച്ചിരുന്നുവോ?ഹദീസ് 55  വിജ്ഞാനംസഹീഹുൽ  ബുഖാരി
ബാബു കിതാബതിൽ ഇൽമി
വിജ്ഞാനം  എഴുതി/രേഖപ്പെടുത്തി വയ്ക്കുന്നത് സംബന്ധിച്ച്
حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، قَالَ حَدَّثَنَا سُفْيَانُ، قَالَ حَدَّثَنَا عَمْرٌو، قَالَ أَخْبَرَنِي وَهْبُ بْنُ مُنَبِّهٍ، عَنْ أَخِيهِ، قَالَ سَمِعْتُ أَبَا هُرَيْرَةَ، يَقُولُ مَا مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أَحَدٌ أَكْثَرَ حَدِيثًا عَنْهُ مِنِّي، إِلاَّ مَا كَانَ مِنْ عَبْدِ اللَّهِ بْنِ عَمْرٍو فَإِنَّهُ كَانَ يَكْتُبُ وَلاَ أَكْتُبُ‏.‏ تَابَعَهُ مَعْمَرٌ عَنْ هَمَّامٍ عَنْ أَبِي هُرَيْرَةَ
അബൂഹുറൈറ റ യില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറയുകയാണ്‌. നബി സ യില്‍ നിന്ന്‌ എന്നെക്കാള്‍ കൂടുതല്‍ ഹദീസ്‌ നിവേദനം ചെയ്തവരായി സഹാബികളില്‍ ആരും തന്നെയില്ല. എന്നാല്‍ അബ്ദുല്ലാഹിബ്‌നു അംറ് നവേദനം ചെയ്ത ഹദീസുകളില്‍ ഒഴികെ അദ്ദേഹത്തിന്നെഴുത്തറിയാമായിരുന്നു. എനിക്കെഴുതാന്‍ അറിയുകയില്ല
ഫത്ഹുൽ ബാരിയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ  മലയാള സാരാംശം സഹിതം ചുവടെ ചേർക്കുന്നു
……………………………………………………………………………………………………………………………………………………………………
قَوْلُهُ فَإِنَّهُ كَانَ يَكْتُبُ وَلَا أَكْتُبُ هَذَا اسْتِدْلَالٌ مِنْ أَبِي هُرَيْرَةَ عَلَى مَا ذَكَرَهُ مِنْ أَكْثَرِيَّةِ مَا عِنْد عبد الله بن عَمْرو أَي بن الْعَاصِ عَلَى مَا عِنْدَهُ وَيُسْتَفَادُ مِنْ ذَلِكَ أَنَّ أَبَا هُرَيْرَةَ كَانَ جَازِمًا بِأَنَّهُ لَيْسَ فِي الصَّحَابَةِ أَكْثَرُ حَدِيثًا عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْهُ إِلَّا عَبْدَ اللَّهِ مَعَ أَنَّ الْمَوْجُودَ الْمَرْوِيَّ عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَقَلُّ مِنَ الْمَوْجُودِ الْمَرْوِيِّ عَنْ أَبِي هُرَيْرَةَ بِأَضْعَافٍ مُضَاعَفَةٍ
അബൂ ഹുറൈറയേക്കാൾ ഹദീസ് പറഞ്ഞിരുന്ന ആളായിരുന്നു അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് എന്ന സഹാബി എന്ന അബൂ ഹുറൈറയുടെ പ്രസ്താവനക്ക് അബൂ ഹുറൈറ തെളിവ് പറയുന്നത് അദ്ദേഹത്തിന്നെഴുത്തറിയാമായിരുന്നു എന്നും തനിയ്ക്ക് എഴുത്ത് അറിയുമായിരുന്നില്ലെന്നുമാണ്. ഇതിൽ നിന്നും അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് എന്ന സഹാബി അബൂ ഹുറൈറയേക്കാൾ ഹദീസ് പറഞ്ഞിരുന്ന ആളായിരുന്നു എന്ന് തോന്നുമെങ്കിലും അബൂ ഹുറൈറയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകളുടെ എണ്ണം അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസിൽ നിന്നുള്ള റിപ്പോര്ട്ട്കളെക്കാൾ എത്രയോ ഇരട്ടിയാണ് എന്നതാണ് വസ്തുത 
…………………………………………………………………………………………………………………..
فَالسَّبَبُ فِيهِ مِنْ جِهَاتٍ أَحَدُهَا أَنَّ عَبْدَ اللَّهِ كَانَ مُشْتَغِلًا بِالْعِبَادَةِ أَكْثَرَ مِنِ اشْتِغَالِهِ بِالتَّعْلِيمِ فَقَلَّتِ الرِّوَايَةُ عَنْهُ ثَانِيهَا أَنَّهُ كَانَ أَكْثَرَ مُقَامِهِ بَعْدَ فُتُوحِ الْأَمْصَارِ بِمِصْرَ أَوْ بِالطَّائِفِ وَلَمْ تَكُنِ الرِّحْلَةُ إِلَيْهِمَا مِمَّنْ يَطْلُبُ الْعِلْمَ كَالرِّحْلَةِ إِلَى الْمَدِينَةِ وَكَانَ أَبُو هُرَيْرَةَ مُتَصَدِّيًا فِيهَا لِلْفَتْوَى وَالتَّحْدِيثِ إِلَى أَنْ مَاتَ وَيَظْهَرُ هَذَا مِنْ كَثْرَةِ مَنْ حَمَلَ عَنْ أَبِي هُرَيْرَةَ فَقَدْ ذَكَرَ الْبُخَارِيُّ أَنَّهُ رَوَى عَنْهُ ثَمَانَمِائَةِ نَفْسٍ مِنَ التَّابِعِينَ وَلَمْ يَقَعْ هَذَا لِغَيْرِهِ ثَالِثُهَا مَا اخْتُصَّ بِهِ أَبُو هُرَيْرَةَ مِنْ دَعْوَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَهُ بِأَنْ لَا يَنْسَى مَا يُحَدِّثُهُ بِهِ كَمَا سَنَذْكُرُهُ قَرِيبًا رَابِعُهَا أَنَّ عَبْدَ اللَّهِ كَانَ قَدْ ظَفِرَ فِي الشَّامِ بِحِمْلِ جَمَلٍ مِنْ كُتُبِ أَهْلِ الْكِتَابِ فَكَانَ يَنْظُرُ فِيهَا وَيُحَدِّثُ مِنْهَا فَتَجَنَّبَ الْأَخْذَ عَنْهُ لِذَلِكَ كَثِيرٌ مِنْ أَئِمَّةِ التَّابِعِينَ وَاللَّهُ أَعْلَمُ
അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് എന്ന സഹാബിയേക്കാൾ കൂടുതൽ ഹദീസുകൾ   അബൂ ഹുറൈറയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടാനുള്ള  കാരണങ്ങൾ പലതും ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട്
1അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് പഠനം/അദ്ധ്യാപനത്തെക്കാൾ സമയം ഇബാദത്തിനു ചെലവഴിച്ചിരിക്കാം
2.അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് കൂടുതലും മിസ്രിലും താഇഫിലും ആയിരുന്നു കഴിഞ്ഞിരുന്നത്   വിജ്ഞാന കുതുകികൾ മദീനയിലേക്ക് അറിവ് നേടാൻ പോകുന്നത്ര ഇവിടങ്ങളിലേക്ക്‌ പോയിരുന്നില്ലാതതാവാം     അബൂ ഹുറൈറ മരിക്കുവോളം ഹദീസ് അദ്ധ്യാപനത്തിലും ഫതവാ നല്കുന്നതിലും വ്യാപ്രതനായി മദീനയിൽ കഴിഞ്ഞു കൂടി     ഇമാം ബുഖാരി തന്നെ 800 താബിഈങ്ങൾ അബൂ ഹുറൈറയിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തതായി പറഞ്ഞിട്ടുണ്ട്  മറ്റൊരാളിൽ നിന്നും ഇത്രയധികം താബിഈങ്ങൾ  ഹദീസ് റിപ്പോർട്ട് ചെയ്തിട്ടില്ല
3.അബൂ ഹുറൈറ റ നു വേണ്ടി നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പ്രത്യേകം പ്രാർത്ഥന നടത്തിയിരുന്നതിനാൽ അബൂ ഹുറൈറ റ ഹദീസുകൾ മറന്നിരുന്നില്ല
4.അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ് ശാമിൽ കഴിഞ്ഞു കൂടുമ്പോൾ വേദക്കാരിൽ നിന്നും ഉള്ള റിപ്പോർട്ടുകളെ ആശ്രയിച്ചിരിക്കാൻ സാധ്യത ഉണ്ടായിരുന്നതിനാൽ താബിഈങ്ങളായ ഭൂരിഭാഗം ഇമാമുകളും അദ്ദേഹത്തിൽ നിന്ന് ഹദീസുകൾ സ്വീകരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ടാവും   അല്ലാഹു ഏറ്റവും അറിയുന്നവൻ
تَنْبِيهٌ قَوْلُهُ وَلَا أَكْتُبُ قَدْ يُعَارضهُ مَا أخرجه بن وَهْبٍ مِنْ طَرِيقِ الْحَسَنِ بْنِ عَمْرِو بْنِ أُمَيَّةٍ قَالَ تُحُدِّثَ عِنْدَ أَبِي هُرَيْرَةَ بِحَدِيثٍ فَأَخَذَ بِيَدِي إِلَى بَيْتِهِ فَأَرَانَا كُتُبًا مِنْ حَدِيثِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالَ هَذَا هُوَ مَكْتُوب عِنْدِي قَالَ بن عَبْدِ الْبَرِّ حَدِيثُ هَمَّامٍ أَصَحُّ وَيُمْكِنُ الْجَمْعُ بِأَنَّهُ لَمْ يَكُنْ يَكْتُبُ فِي الْعَهْدِ النَّبَوِيِّ ثُمَّ كَتَبَ بَعْدَهُ قُلْتُ وَأَقْوَى مِنْ ذَلِكَ أَنَّهُ لَا يَلْزَمُ مِنْ وُجُودِ الْحَدِيثِ مَكْتُوبًا عِنْده أَنْ يَكُونَ بِخَطِّهِ وَقَدْ ثَبَتَ أَنَّهُ لَمْ يَكُنْ يَكْتُبُ فَتَعَيَّنَ أَنَّ الْمَكْتُوبَ عِنْدَهُ بِغَيْرِ خطه
അബൂ ഹുറൈറ വ ലാ അക്തുബു /ഞാൻ എഴുതുകയില്ല എഴുത്ത് അറിയുമായിരുന്നില്ല  എന്ന പ്രസ്താവനയും ഇബ്നു വഹാബിന്റെ ഒരു റിപ്പോർട്ടും പരസ്പര വിരുദ്ധമാണ്   ഇബ്നു വഹബ് അൽ ഹസാൻ ബ്നു അമ്ർ ബ്നു ഉമയ്യത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു  അബൂ ഹുറൈറയുടെ അടുത്ത് വച്ച് ആരോ ഒരു ഹദീസ് ഉദ്ധരിച്ചു അപ്പോൾ അദ്ദേഹം എന്റെ കൈ പിടിച്ചു അദ്ധേഹത്തിന്റെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി  എന്നെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹദീസുകൾ ഉള്ള ചില കിതാബുകൾ/രേഖകൾ കാണിച്ചു   എന്നിട്ട് എന്നോട് പറഞ്ഞു   ഇവയാണ് എന്റെ അടുത്തുള്ള എഴുതപ്പെട്ട രേഖകൾ
ഇബ്നു അബ്ദിൽ ബർ പറയുന്നു   ഹമ്മാമിന്റെ ഹദീസാണ് ഏറ്റവും സഹീഹ്; നബിയുടെ കാലത്ത്  അബൂ ഹുറൈറ ഒരു പക്ഷെ  അതിനു ശേഷം എഴുതിയതാവാമെന്ന നിലയ്ക്ക് ഈ രണ്ടു വീക്ഷണങ്ങളെയും കൂട്ടി യോജിപ്പിക്കാവുന്നതുമാണ്    ഞാൻ-ഇബ്നുൽ ഹജർ- പറയുന്നു 
അബൂ ഹുറൈറയുടെ  അടുത്തുണ്ടായിരുന്ന കിതാബുകൾ/രേഖകൾ അദ്ധേഹത്തിന്റെ സ്വന്തം കൈപ്പടയിൽ ഉള്ളതാവണമെന്നു നിർബന്ധമില്ല അദ്ദേഹത്തിനു എഴുത്ത് വശമില്ലായിരുന്നു എന്ന കാര്യം സ്ഥിരപ്പെട്ടതായതിനാൽ അദ്ധേഹത്തിന്റെ അടുത്തുണ്ടായിരുന്ന കിതാബുകൾ/രേഖകൾ അദ്ധേഹത്തിന്റെ സ്വന്തം കൈപ്പടയിൽ  ഉള്ളതായിരുന്നില്ല എന്ന് മനസ്സിലാക്കാം
..………………………………………………………………..وَرَوَى أَحْمَدُ وَالْبَيْهَقِيُّ فِي الْمَدْخَلِ مِنْ طَرِيقِ عَمْرِو بْنِ شُعَيْبٍ عَنْ مُجَاهِدٍ وَالْمُغِيرَةِ بْنِ حَكِيمٍ قَالَا سَمِعْنَا أَبَا هُرَيْرَةَ يَقُولُ مَا كَانَ أَحَدٌ أَعْلَمَ بِحَدِيثِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنِّي إِلَّا مَا كَانَ مِنْ عبد الله بن عَمْرو فَإِنَّهُ كَانَ يكْتب بِيَدِهِ وَيَعِي بِقَلْبِهِ وَكُنْتُ أَعِي وَلَا أَكْتُبُ اسْتَأْذَنَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْكِتَابِ عَنْهُ فَأَذِنَ لَهُ إِسْنَادُهُ حَسَنٌ وَلَهُ طَرِيقٌ أُخْرَى أَخْرَجَهَا الْعُقَيْلِيُّ فِي تَرْجَمَةِ عَبْدِ الرَّحْمَنِ بْنِ سَلْمَانَ عَنْ عَقِيلٍ عَنِ الْمُغِيرَةِ بْنِ حَكِيمٍ سَمِعَ أَبَا هُرَيْرَةَ قَالَ مَا كَانَ أَحَدٌ أَعْلَمَ بِحَدِيثِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنِّي إِلَّا عَبْدُ اللَّهِ بْنُ عَمْرٍو فَإِنَّهُ كَانَ يَكْتُبُ اسْتَأْذَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَكْتُبَ بِيَدِهِ مَا سَمِعَ مِنْهُ فَأَذِنَ لَهُ الْحَدِيثَ وَعِنْدَ أَحْمَدَ وَأَبِي دَاوُدَ مِنْ طَرِيقِ يُوسُفَ بْنِ مَاهَكٍ عَنْ عَبْدِ اللَّهِ بْنِ عَمْرٍو كُنْتُ أَكْتُبُ كُلَّ شَيْءٍ سَمِعْتُهُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَنَهَتْنِي قُرَيْش الحَدِيث وَفِيه اكْتُبْ فو الَّذِي نَفْسِي بِيَدِهِ مَا يَخْرُجُ مِنْهُ إِلَّا الْحَقُّ وَلِهَذَا طُرُقٌ أُخْرَى عَنْ عَبْدِ اللَّهِ بْنِ عَمْرٍو يُقَوِّي بَعْضُهَا بَعْضًا
ഇമാം അഹ്മദ്  ബൈഹഖി  എന്നിവർ മുഗീറത്തു ബ്നു ഹകീമിൽ നിന്നും മുജാഹിദിൽ നിന്നും ഉദ്ധരിക്കുന്നത് കാണുക   മുഗീറത്തു ബ്നു ഹകീമും മുജാഹിദുംപറയുന്നു  അബൂ ഹുറൈറ പറയുന്നതായി ഞങ്ങൾ കേട്ടു   നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹദീസ് എന്നെക്കാൾ അറിയുന്ന ഒരാളുമില്ല-അബ്ദുല്ലാഹി ബ്നു അമ്ർ ഒഴികെ;അദ്ദേഹം കൈ കൊണ്ട് എഴുതുകയും ഖൽബു കൊണ്ട് മനപ്പാഠം ആക്കുകയും ചെയ്യുമായിരുന്നു  ഞാൻ മനപ്പാഠം പഠിച്ചിരുന്നു പക്ഷെ എഴുതുമായിരുന്നില്ല അദ്ദേഹം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് ഹദീസുകൾ എഴുതാൻ അനുമതി ചോദിച്ചപ്പോൾ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അദ്ദേഹത്തിനു അനുമതി നല്കി ഈ ഹദീസിന്റെ പരമ്പര ഹസൻ ആണ്   വേറെ വഴികളിലും സമാനമായ ഹദീസുകൾ വന്നിട്ടുണ്ട്
 وَلَا يَلْزَمُ مِنْهُ أَنْ يَكُونَا فِي الْوَعْيِ سَوَاءً لِمَا قَدَّمْنَاهُ مِنَ اخْتِصَاصِ أَبِي هُرَيْرَةَ بِالدُّعَاءِ بِعَدَمِ النِّسْيَانِ وَيُحْتَمَلُ أَنْ يُقَالَ تُحْمَلُ أَكْثَرِيَّةُ عَبْدِ اللَّهِ بْنِ عَمْرٍو عَلَى مَا فَازَ بِهِ عَبْدُ اللَّهِ مِنَ الْكِتَابَةِ قَبْلَ الدُّعَاءِ لِأَبِي هُرَيْرَةَ لِأَنَّهُ قَالَ فِي حَدِيثِهِ فَمَا نَسِيتُ شَيْئًا بَعْدُ فَجَازَ أَنْ يَدْخُلَ عَلَيْهِ النِّسْيَانُ فِيمَا سَمِعَهُ قَبْلَ الدُّعَاءِ بِخِلَافِ عَبْدِ اللَّهِ فَإِنَّ الَّذِي سَمِعَهُ مَضْبُوطٌ بِالْكِتَابَةِ وَالَّذِي انْتَشَرَ عَنْ أَبِي هُرَيْرَةَ مَعَ ذَلِكَ أَضْعَافُ مَا انْتَشَرَ عَنْ عَبْدِ اللَّهِ بْنِ عَمْرٍو لِتَصَدِّي أَبِي هُرَيْرَةَ لِذَلِكَ وَمُقَامُهُ بِالْمَدِينَةِ النَّبَوِيَّةِ بِخِلَافِ عَبْدِ اللَّهِ بْنِ عَمْرٍو فِي الْأَمْرَيْنِ
മനപ്പാഠം ആക്കാനുള്ള കഴിവ് അബൂ ഹുറൈറയ്ക്കും അബ്ദുല്ലാഹി ബ്നു അമ്ർ ബ്നു ആസ്വിനും ഒരു പോലെ ആയിരുന്നിരിക്കണമെന്നു നിർബന്ധമില്ല   കാരണം അബൂ  ഹുറൈറയ്ക്ക് വേണ്ടി നബി പ്രത്യേകം ദുആ  ചെയ്തതിനാൽ അദ്ദേഹത്തിനു മറവി ഇല്ലായിരുന്നു എന്നാൽ ഈ ദുആയ്ക്ക് മുമ്പ് അബ്ദുല്ലാഹി ബ്നു അമ്ർ അദ്ദേഹത്തിനു രേഖപ്പെടുത്താനുള്ള/എഴുതാനുള്ള കഴിവ് കൂടി ഉണ്ടായിരുന്നതിനാൽ കൂടുതൽ ഹദീസുകൾ ഉദ്ധരിചിട്ടുണ്ടാവാം അബൂ ഹുറൈറയുടെ ഹദീസിൽ  നബിയുടെ  ദുആയ്ക്ക് ശേഷം ഞാൻ ഒന്നും മറന്നിട്ടില്ല
فَمَا نَسِيتُ شَيْئًا بَعْدُ
 എന്ന് പറയുന്നുണ്ട്  അപ്പോൾ അതിനു മുമ്പ് മരന്നിട്ടുണ്ടാവാൻ സാധ്യതയുണ്ട്  എന്നാൽ അബ്ദുല്ലാഹി ബ്നു അമ്ർ അദ്ദേഹത്തിനു രേഖപ്പെടുത്താനുള്ള/എഴുതാനുള്ള കഴിവ് കൂടി ഉണ്ടായിരുന്നതിനാൽ മറവിയുടെ പ്രശ്നം ഉണ്ടായിട്ടുണ്ടാവില്ല
وَيُسْتَفَاد مِنْهُ وَمن الحَدِيث عَلِيٍّ الْمُتَقَدِّمِ وَمِنْ قِصَّةِ أَبِي شَاهٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذِنَ فِي كِتَابَةِ الْحَدِيثِ عَنْهُ وَهُوَ يُعَارِضُ حَدِيثَ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
لَا تَكْتُبُوا عَنِّي شَيْئًا غَيْرَ الْقُرْآنِ ഈ ഹദീസിൽ നിന്നും മുമ്പ് ഈ ബാബിൽ കഴിഞ്ഞു പോയ അലി റ ന്റെ ഹദീസിൽ നിന്നും അബൂ ശാഹിന്റെ ചരിത്രത്തിൽ നിന്നും മനസ്സിലാവുന്നത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളിൽ നിന്നും ഹദീസ് എഴുതിയെടുക്കാൻ നബി അനുവാദം നല്കിയിരുന്നു എന്നാണു  എന്നാൽ അബൂ സഈദുൽ ഖുദ്രി റ ൽ നിന്നുള്ള താഴെ പറയുന്ന ഹദീസിനു വിരുദ്ധമാണ് ഈ ഹദീസുകൾ  എന്ന് തോന്നാം  റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു  
لَا تَكْتُبُوا عَنِّي شَيْئًا غَيْرَ الْقُرْآنِ
ഖുർആൻ അല്ലാതെ ഒന്നും നിങ്ങൾ എന്നിൽ നിന്നും എഴുതരുത് (മുസ്ലിം)
 وَالْجَمْعُ بَيْنَهُمَا أَنَّ النَّهْيَ خَاصٌّ بِوَقْتِ نُزُولِ الْقُرْآنِ خَشْيَةَ الْتِبَاسِهِ بِغَيْرِهِ وَالْإِذْنَ فِي غَيْرِ ذَلِكَ أَوْ أَنَّ النَّهْيَ خَاصٌّ بِكِتَابَةِ غَيْرِ الْقُرْآنِ مَعَ الْقُرْآنِ فِي شَيْءٍ وَاحِدٍ وَالْإِذْنَ فِي تَفْرِيقِهِمَا أَوِ النَّهْيَ مُتَقَدِّمٌ وَالْإِذْنَ نَاسِخٌ لَهُ عِنْدَ الْأَمْنِ مِنَ الِالْتِبَاسِ وَهُوَ أَقْرَبُهَا مَعَ أَنَّهُ لَا يُنَافِيهَا وَقِيلَ النَّهْيُ خَاصٌّ بِمَنْ خُشِيَ مِنْهُ الِاتِّكَالُ عَلَى الْكِتَابَةِ دُونَ الْحِفْظِ وَالْإِذْنُ لِمَنْ أُمِنَ مِنْهُ ذَلِكَ مِنْهُ ഈ രണ്ടു തരം റിപ്പോര്ട്ടുകളെയും താഴെ പറയും വിധം കൂട്ടിയിണക്കുന്ന പല അഭിപ്രായങ്ങളുമുണ്ട്
1 ഹദീസ് എഴുതുന്നതിനു നബി ഏർപ്പെടുത്തിയ നിരോധനം ഖുർആൻ അവതരണ സമയത്ത് ഖുർആൻ മറ്റുള്ളവയുമായി കൂടിക്കലരാതിരിക്കുന്നതിനു വേണ്ടി ചെയ്തതായിരുന്നു അനുമതി അല്ലാത്ത സമയത്ത് എഴുതുന്നതിനായിരുന്നു 
2  നിരോധനം ഖുർആൻ മറ്റുള്ളവയുടെ കൂടെ ഒരേ രേഖയിൽ എഴുതുന്നതിനും അനുവാദം രണ്ടും പ്രത്യേകം പ്രത്യേകം രേഖപ്പെടുതുന്നതിനുമായിരുന്നു
3 നിരോധനം മുമ്പ് ഉണ്ടായിരുന്ന വിധിയും അനുവാദം ഖുർആൻ മറ്റുള്ളവയുമായി കൂടിക്കലരുമെന്ന ഭയം നീങ്ങിയ ശേഷം പിന്നീടുമായിരുന്നു ആയതിനാൽ നിരോധനത്തിന്റെ വിധി നസ്ഖ് ചെയ്യപ്പെട്ടു
4 നിരോധനം മനപ്പാഠം ആക്കാതെ എഴുത്തിനെ മാത്രം ആശ്രയിക്കുമെന്നു ഭയം ഉള്ളവരെ സംബന്ധിച്ചും അനുവാദം അങ്ങിനെയല്ലാതവരെ സംബന്ധിച്ചും ആയിരുന്നു
…………………………………………………………………….
قَالَ الْعُلَمَاءُ كَرِهَ جَمَاعَةٌ مِنَ الصَّحَابَةِ وَالتَّابِعِينَ كِتَابَةَ الْحَدِيثِ وَاسْتَحَبُّوا أَنْ يُؤْخَذَ عَنْهُمْ حِفْظًا كَمَا أَخَذُوا حِفْظًا لَكِنْ لَمَّا قَصُرَتِ الْهِمَمُ وَخَشِيَ الْأَئِمَّةُ ضَيَاعَ الْعلم دونوه وَأول من دون الحَدِيث بن شِهَابٍ الزُّهْرِيُّ عَلَى رَأْسِ الْمِائَةِ بِأَمْرِ عُمَرَ بْنِ عَبْدِ الْعَزِيزِ ثُمَّ كَثُرَ التَّدْوِينُ ثُمَّ التَّصْنِيفُ وَحَصَلَ بِذَلِكَ خَيْرٌ كَثِيرٌ فَلِلَّهِ الْحَمْدُ
ഉലമാക്കൾ പറഞ്ഞിരിക്കുന്നു   സഹാബാക്കാളിലും താബിഈങ്ങളിലും പെട്ട ഒരു വിഭാഗം ഹദീസ് എഴുതുന്നത്‌ വെറുക്കുകയും ഹദീസ് മനപ്പാഠം ആക്കുന്നത് ഇഷ്ട്ടപ്പെടുകയും ചെയ്യുന്നവരായിരുന്നു    എന്നാൽ പിൽക്കാലത്ത്‌ വിജ്ഞാനം നഷ്ട്ടപ്പെടുമോ എന്ന് ഇമാമുകൾ ആശങ്കപ്പെട്ടതിനാൽ അവർ ഹദീസുകൾ രേഖപ്പെടുത്തി വച്ച് അങ്ങിനെ ആദ്യമായി നൂറിലധികം ഹദീസുകൾ എഴുതി രേഖപ്പെടുത്തി വച്ചത് ഖലീഫ ഉമര് ബ്നു അബ്ദിൽ അസീസിന്റെ  ഉത്തരവ് പ്രകാരം ഇബ്നു ഷിഹാബു സ്സുഹ്രീ ആയിരുന്നു  പിന്നീട് ധാരാളം രചനകളും കിത്താബുകളും നിലവിൽ വന്നു  അത് കൊണ്ട് ധാരാളം നന്മയുണ്ടായി   അല്ലാഹുവിനാണ് സർവ സതുതിയും

സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like  ചെയ്തും share  ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള  പ്രതിഫലം ലഭിക്കും അസ്സലാമു അലൈക്കും

Friday, 10 April 2015

ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ

അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കാത്തവന് നബി ശഫാഅത്/ശിപാർശ ചെയ്യില്ലെന്നും നബി അവനെ കയ്യൊഴിയുമെന്നും തിരു നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ  ഹദീസിൽ  നിന്നും വ്യക്തമാവുന്നു
സഹീഹുൽ ബുഖാരിയിൽ  കിത്താബു സ്സക്കാതിൽ സകാത്ത് നല്കാത്തവനുള്ള കുറ്റം എന്ന ബാബിൽ  ഇമാം ബുഖാരി ഉദ്ധരിച്ച ആയത്തുകളുടെ പൂർണ്ണ രൂപവും  2 ഹദീസുകളും  കാണുക
 كتاب الزكاة
باب إِثْمِ مَانِعِ الزَّكَاةِ
وَقَوْلِ اللَّهِ تَعَالَى    وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلاَ يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَذَا مَا كَنَزْتُمْ لأِنْفُسِكُمْ فَذُوقُوا مَا كُنْتُمْ تَكْنِزُونَ
സൂറ  തൌബ 34 & 35 താഴെ ചേർക്കുന്നു
1.       يَا أَيُّهَا الَّذِينَ آمَنُواْ إِنَّ كَثِيرًا مِّنَ الأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللّهِ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلاَ يُنفِقُونَهَا فِي سَبِيلِ اللّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
2.       يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنوبُهُمْ وَظُهُورُهُمْ هَـذَا مَا كَنَزْتُمْ لأَنفُسِكُمْ فَذُوقُواْ مَا كُنتُمْ تَكْنِزُونَ

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
നരകാഗ്നിയില്‍ വെച്ച്‌ അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത്‌ കൊണ്ട്‌ അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട്‌ പറയപ്പെടും ) : നിങ്ങള്‍ നിങ്ങള്‍ക്ക്‌ വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച്‌ വെച്ചിരുന്നത്‌ നിങ്ങള്‍ ആസ്വദിച്ച്‌ കൊള്ളുക.
ഇനി കിത്താബു സ്സക്കാതിൽ ഹദീസ്  7 കാണുക

حَدَّثَنَا الْحَكَمُ بْنُ نَافِعٍ، أَخْبَرَنَا شُعَيْبٌ، حَدَّثَنَا أَبُو الزِّنَادِ، أَنَّ عَبْدَ الرَّحْمَنِ بْنَ هُرْمُزَ الأَعْرَجَ، حَدَّثَهُ أَنَّهُ، سَمِعَ أَبَا هُرَيْرَةَ ـ رضى الله عنه ـ يَقُولُ قَالَ النَّبِيُّ صلى الله عليه وسلم ‏"‏ تَأْتِي الإِبِلُ عَلَى صَاحِبِهَا، عَلَى خَيْرِ مَا كَانَتْ، إِذَا هُوَ لَمْ يُعْطِ فِيهَا حَقَّهَا، تَطَؤُهُ بِأَخْفَافِهَا، وَتَأْتِي الْغَنَمُ عَلَى صَاحِبِهَا عَلَى خَيْرِ مَا كَانَتْ، إِذَا لَمْ يُعْطِ فِيهَا حَقَّهَا، تَطَؤُهُ بِأَظْلاَفِهَا، وَتَنْطَحُهُ بِقُرُونِهَا ‏"‏‏.‏ وَقَالَ ‏"‏ وَمِنْ حَقِّهَا أَنْ تُحْلَبَ عَلَى الْمَاءِ ‏"‏‏.‏ قَالَ ‏"‏ وَلاَ يَأْتِي أَحَدُكُمْ يَوْمَ الْقِيَامَةِ بِشَاةٍ يَحْمِلُهَا عَلَى رَقَبَتِهِ لَهَا يُعَارٌ، فَيَقُولُ يَا مُحَمَّدُ‏.‏ فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ بَلَّغْتُ‏.‏ وَلاَ يَأْتِي بِبَعِيرٍ، يَحْمِلُهُ عَلَى رَقَبَتِهِ لَهُ رُغَاءٌ، فَيَقُولُ يَا مُحَمَّدُ‏.‏ فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ بَلَّغْتُ ‏
അബൂഹുറൈറ റ നിവേദനം: നബി സ അരുളി: ഒട്ടകത്തിന്റെ സക്കാത്ത് കൊടുക്കാതിരുന്നാൽ അന്ത്യദിവസം ആ ഒട്ടകം അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ട് വരും. ആ ഒട്ടകത്തിന്റെ ജീവിതത്തിൽ കഴിഞ്ഞ ദശകളിൽ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് വരിക. എന്നിട്ട് തന്റെ കുളമ്പുകൾ കൊണ്ട് അവനെ അത് ചവിട്ടിക്കൊണ്ടിരിക്കും. ആടിന്റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ടുവരും. ആ ആടിന്റെ ജീവിതത്തിന്റെ കഴിഞ്ഞ ദശകളിൽ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് അത് വരിക. ആട് അതിന്റെ കുളമ്പുകൾകൊണ്ട് അവനെ ചവിട്ടിക്കൊണ്ടിരിക്കുകയും കൊമ്പുകൾക്കൊണ്ട് കുത്തുകയും ചെയ്യും. ആടുകൾ വെള്ളം കുടിക്കുവാൻ ചെല്ലുന്ന ജലാശയങ്ങൾക്കടുത്ത് വെച്ച് അവയെ കറന്നെടുക്കേണ്ടതും ആ ആടുകളിലുള്ള ബാധ്യതയിൽപ്പെടുന്നതാണ്. നിങ്ങളിൽ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്ടിരിക്കുന്ന ഒരു ആടിനെ ചുമലിൽ വഹിച്ചു കൊണ്ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസരം ഉണ്ടാവരുത്. അപ്പോൾ ഞാൻ പറയും. നിങ്ങൾക്ക് അല്ലാഹുവിങ്കിൽ നിന്ന് യാതൊന്നും ഞാൻ ഉടമയാക്കുന്നില്ല /നിനക്ക് യാതൊരു സഹായവും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാരമേൽപ്പിച്ചിരുന്ന സന്ദേശങ്ങൾ ഞാൻ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മനുഷ്യൻ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലിൽ ചുമന്നുകൊണ്ട് വരും. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാൻ പറയും: നിങ്ങൾക്ക് അല്ലാഹുവിങ്കിൽ നിന്ന് യാതൊന്നും ഞാൻ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേൽപ്പിച്ചിരുന്നത് ഞാൻ നിങ്ങളെ അറിയിച്ചു കഴിഞ്ഞു
ഇനി കിത്താബു സ്സക്കാതിൽ ഹദീസ്  8 കാണുക

حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا هَاشِمُ بْنُ الْقَاسِمِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ دِينَارٍ، عَنْ أَبِيهِ، عَنْ أَبِي صَالِحٍ السَّمَّانِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَنْ آتَاهُ اللَّهُ مَالاً، فَلَمْ يُؤَدِّ زَكَاتَهُ مُثِّلَ لَهُ يَوْمَ الْقِيَامَةِ شُجَاعًا أَقْرَعَ، لَهُ زَبِيبَتَانِ، يُطَوَّقُهُ يَوْمَ الْقِيَامَةِ، ثُمَّ يَأْخُذُ بِلِهْزِمَتَيْهِ ـ يَعْنِي شِدْقَيْهِ ـ ثُمَّ يَقُولُ أَنَا مَالُكَ، أَنَا كَنْزُكَ ‏"‏ ثُمَّ تَلاَ لاَ يَحْسِبَنَّ الَّذِينَ يَبْخَلُونَ‏‏ الآيَةَ‏
 അബൂഹുറൈറ  നിവേദനം: നബി  അരുളി: അല്ലാഹു വല്ലവനും ധനം നൽകി. അപ്പോൾ അവൻ അതിലുള്ള സകാത്തു നൽകിയില്ല. എന്നാൽ പരലോക ദിവസം ആ ധനം അവന്റെ മുമ്പിൽ തലയിൽ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂർഖൻ പാമ്പിന്റെ രൂപത്തിൽ തല പൊക്കി നിൽക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തിൽ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകൾ പിടിച്ചുകൊണ്ട് ആ സർപ്പം പറയും. ഞാൻ നിന്റെ ധനമാണ്. ഞാൻ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി  പാരായണം ചെയ്തു

1.            وَلاَ يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللّهُ مِن فَضْلِهِ هُوَ خَيْرًا لَّهُمْ بَلْ هُوَ شَرٌّ لَّهُمْ سَيُطَوَّقُونَ مَا بَخِلُواْ بِهِ يَوْمَ الْقِيَامَةِ وَلِلّهِ مِيرَاثُ السَّمَاوَاتِ وَالأَرْضِ وَاللّهُ بِمَا تَعْمَلُونَ خَبِيرٌ അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക്‌ കാണിക്കുന്നവര്‍ അതവര്‍ക്ക്‌ ഗുണകരമാണെന്ന്‌ ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക്‌ ദോഷകരമാണത്‌. അവര്‍ പിശുക്ക്‌ കാണിച്ച ധനം കൊണ്ട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു

Thursday, 2 April 2015

ആരെയും അമിതമായി മഹത്വവൽക്കരിക്കരുത് എന്നാൽ സത്യവിശ്വാസികൾക്ക് നന്മ ആഗ്രഹിക്കുക

ആരെയും അമിതമായി മഹത്വവൽക്കരിക്കരുത് എന്നാൽ എല്ലാവർക്കും നന്മ ആഗ്രഹിക്കുക
صحيح البخاري     
كتاب الجنائز
SAHIH UL BUKHARI KITHAB UL JANAAIZ HADITH 6
ബുഖാരി ഹദീസ് 6 മയ്യിത്ത്‌ സംസ്ക്കരണം
حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي خَارِجَةُ بْنُ زَيْدِ بْنِ ثَابِتٍ، أَنَّ أُمَّ الْعَلاَءِ ـ امْرَأَةً مِنَ الأَنْصَارِ ـ بَايَعَتِ النَّبِيَّ صلى الله عليه وسلم أَخْبَرَتْهُ أَنَّهُ اقْتُسِمَ الْمُهَاجِرُونَ قُرْعَةً فَطَارَ لَنَا عُثْمَانُ بْنُ مَظْعُونٍ، فَأَنْزَلْنَاهُ فِي أَبْيَاتِنَا، فَوَجِعَ وَجَعَهُ الَّذِي تُوُفِّيَ فِيهِ، فَلَمَّا تُوُفِّيَ وَغُسِّلَ وَكُفِّنَ فِي أَثْوَابِهِ، دَخَلَ رَسُولُ اللَّهِ صلى الله عليه وسلم فَقُلْتُ رَحْمَةُ اللَّهِ عَلَيْكَ أَبَا السَّائِبِ، فَشَهَادَتِي عَلَيْكَ لَقَدْ أَكْرَمَكَ اللَّهُ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ وَمَا يُدْرِيكِ أَنَّ اللَّهَ قَدْ أَكْرَمَهُ ‏"‏‏.‏ فَقُلْتُ بِأَبِي أَنْتَ يَا رَسُولَ اللَّهِ فَمَنْ يُكْرِمُهُ اللَّهُ فَقَالَ ‏"‏ أَمَّا هُوَ فَقَدْ جَاءَهُ الْيَقِينُ، وَاللَّهِ إِنِّي لأَرْجُو لَهُ الْخَيْرَ، وَاللَّهِ مَا أَدْرِي ـ وَأَنَا رَسُولُ اللَّهِ ـ مَا يُفْعَلُ بِي ‏"‏‏.‏ قَالَتْ فَوَاللَّهِ لاَ أُزَكِّي أَحَدًا بَعْدَهُ أَبَدًا
ഉമ്മുല്‍അലാ  എന്ന അന്‍സാരി വനിത പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംയുമായി ഉടമ്പടി ചെയ്ത സ്ത്രീകളില്‍പ്പെട്ടവരാണവര്‍   മുഹാജിറുകളുടെ സംരക്ഷണത്തിന് അന്‍സാരികള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിനു ഒരു രോഗം ബാധിക്കുകയും ആ രോഗത്തിൽ അദ്ദേഹം മരിക്കുകയുണ്ടായി. മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും തന്റെ വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യപ്പെടുകയും ചെയ്തു അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അവിടെ കടന്നു വന്നു. ഞാന്‍ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്റെ മറ്റൊരു നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാന്‍ പ്രത്യുത്തരം നല്‍കി. പ്രാവാചകരേ! എന്റെ പിതാവ് താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കില്‍ ആരെയാണ് ബഹുമാനിക്കുക? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  അരുളി: അദ്ദേഹത്തെ യഖീന്‍-മരണം- സമീപിച്ചു. അല്ലാഹു സത്യം. നിശ്ചയം ഞാന്‍ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവദൂതനായിട്ടുകൂടി എന്റെ കാര്യത്തില്‍ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല- മറ്റൊരു നിവേദനത്തില്‍ എന്നെ എന്താണ് ചെയ്യുക എന്നാണ്
ഉമ്മുല്‍ അലാ   പറയുന്നു: ഞാന്‍ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല
……………………………………..
ഈ  ഹദീസിന്റെ വിശദീകരണത്തിൽ ഫത്ഹുൽ ബാരിയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു
قَوْلُهُ     مَا يُفْعَلُ بِي     فِي رِوَايَةِ الْكُشْمِيهَنِيِّ       بِهِ
കുഷ്മീഹനിയുടെ റിപ്പോർട്ടിൽ മാ യുഫ്അലു ബീ    എന്നെ കൊണ്ട് എന്താണ് ചെയ്യുക  എന്നതിന് പകരം   യുഫ്അലു  ബിഹീ  അദ്ദേഹത്തിനെ കൊണ്ട് എന്താണ് ചെയ്യുക എന്നാണുള്ളത് 
.........................................................................................
وَرُوِّينَاهَا فِي مُسْنَدِ عَبْدِ بْنِ حُمَيْدٍ ، قَالَ : أَخْبَرَنَا عَبْدُ الرَّزَّاقِ ، وَلَفْظُهُ : فَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلَا بِكُمْ
അബ്ദു ബ്നു ഹുമൈദിന്റെ മുസ്നദിൽ പറയന്നു    നമ്മോടു അബ്ദു റസാഖ് പറഞ്ഞു   അവിടെ അലാഹുവിന്റെ റസൂൽ പറഞ്ഞത് ഇപ്രകാരമാണ്
فَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلَا بِكُمْ
അല്ലാഹുവാണ സത്യം   ഞാൻ അല്ലാഹുവിന്റെ  റസൂലാണ് , എന്നാലും നിങ്ങളെ കൊണ്ടും എന്നെ കൊണ്ടും എന്താണ് പ്രവർത്തിക്കുക എന്ന് എനിക്കറിയില്ല
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَلِكَ مُوَافَقَةً لِقَوْلِهِ تَعَالَى فِي سُورَةِ الْأَحْقَافِ
  قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങനെ പറഞ്ഞത് സൂറത്തുൽ അഹ്ഖാഫിലെ 9 ആം ആയത്തിന് അനുസ്ര്തമായാണ്  
അഹ്ഖാഫ് 9 കാണുക
قُلْ مَا كُنتُ بِدْعًا مِّنْ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُّبِينٌ
 പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു
وَكَانَ ذَلِكَ قَبْلَ نُزُولِ قَوْلِهِ تَعَالَى : لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ لِأَنَّ الْأَحْقَافَ مَكِّيَّةٌ ، وَسُورَةُ الْفَتْحِ مَدَنِيَّةٌ بِلَا خِلَافٍ فِيهِمَا
എന്നാൽ നബി ഇങ്ങനെ പറഞ്ഞത്  സൂറത്തുൽ ഫത്ഹിലെ  താഴെ വചനങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പായിരുന്നു
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا
لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا
وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا
തീര്‍ച്ചയായും നിനക്ക്‌ നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു.
നിന്‍റെ പാപത്തില്‍ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അല്ലാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക്‌ നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന്‌ വേണ്ടിയുമാകുന്നു അത്‌.
അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക്‌ നല്‍കാന്‍ വേണ്ടിയും
സൂറത്തുൽ അഹ്ഖാഫ് മക്കിയ്യും സൂറത്തുൽ ഫത്ഹു  മദനിയ്യും ആണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല
وَقَدْ ثَبَتَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
കൂടാതെ ഞാനാണ് സ്വർഗ്ഗത്തിൽ ആദ്യം പ്രവേശിക്കുക എന്ന നബി വചനവും സ്ഥിരപ്പെട്ടതാണ്

കുറിപ്പ്:    നബിമാരും പ്രത്യേകമായി നബി അറിയിച്ച് തന്നവരും സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പാണെങ്കിലും മറ്റുള്ളവര അവർ എത്ര മഹാന്മാരാണ് എന്ന് നമുക്ക് തോന്നിയാലും സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പിച്ചു പറയരുത് എന്ന് 'മനസ്സിലാക്കാം എന്നാൽ എല്ലാ മുസ്ലിംകളെ സംബന്ധിച്ചും നന്മ ആഗ്രഹിക്കയും നന്മ വരുന്നതിനായി ദുആ ചെയ്യുകയും വേണം . ചില സ്വഹാബാക്കെളെആരെയും അമിതമായി മഹത്വവൽക്കരിക്കരുത് എന്നാൽ എല്ലാവർക്കും നന്മ ആഗ്രഹിക്കുക
صحيح البخاري     
كتاب الجنائز
SAHIH UL BUKHARI KITHAB UL JANAAIZ HADITH 6
ബുഖാരി ഹദീസ് 6 മയ്യിത്ത്‌ സംസ്ക്കരണം
حَدَّثَنَا يَحْيَى بْنُ بُكَيْرٍ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي خَارِجَةُ بْنُ زَيْدِ بْنِ ثَابِتٍ، أَنَّ أُمَّ الْعَلاَءِ ـ امْرَأَةً مِنَ الأَنْصَارِ ـ بَايَعَتِ النَّبِيَّ صلى الله عليه وسلم أَخْبَرَتْهُ أَنَّهُ اقْتُسِمَ الْمُهَاجِرُونَ قُرْعَةً فَطَارَ لَنَا عُثْمَانُ بْنُ مَظْعُونٍ، فَأَنْزَلْنَاهُ فِي أَبْيَاتِنَا، فَوَجِعَ وَجَعَهُ الَّذِي تُوُفِّيَ فِيهِ، فَلَمَّا تُوُفِّيَ وَغُسِّلَ وَكُفِّنَ فِي أَثْوَابِهِ، دَخَلَ رَسُولُ اللَّهِ صلى الله عليه وسلم فَقُلْتُ رَحْمَةُ اللَّهِ عَلَيْكَ أَبَا السَّائِبِ، فَشَهَادَتِي عَلَيْكَ لَقَدْ أَكْرَمَكَ اللَّهُ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ وَمَا يُدْرِيكِ أَنَّ اللَّهَ قَدْ أَكْرَمَهُ ‏"‏‏.‏ فَقُلْتُ بِأَبِي أَنْتَ يَا رَسُولَ اللَّهِ فَمَنْ يُكْرِمُهُ اللَّهُ فَقَالَ ‏"‏ أَمَّا هُوَ فَقَدْ جَاءَهُ الْيَقِينُ، وَاللَّهِ إِنِّي لأَرْجُو لَهُ الْخَيْرَ، وَاللَّهِ مَا أَدْرِي ـ وَأَنَا رَسُولُ اللَّهِ ـ مَا يُفْعَلُ بِي ‏"‏‏.‏ قَالَتْ فَوَاللَّهِ لاَ أُزَكِّي أَحَدًا بَعْدَهُ أَبَدًا
ഉമ്മുല്‍അലാ റ എന്ന അന്‍സാരി വനിത പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംയുമായി ഉടമ്പടി ചെയ്ത സ്ത്രീകളില്‍പ്പെട്ടവരാണവര്‍ മുഹാജിറുകളുടെ സംരക്ഷണത്തിന് അന്‍സാരികള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിനു ഒരു രോഗം ബാധിക്കുകയും ആ രോഗത്തിൽ അദ്ദേഹം മരിക്കുകയുണ്ടായി. മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും തന്റെ വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യപ്പെടുകയും ചെയ്തു അപ്പോള്‍ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവിടെ കടന്നു വന്നു. ഞാന്‍ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്റെ മറ്റൊരു നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാന്‍ പ്രത്യുത്തരം നല്‍കി. പ്രാവാചകരേ! എന്റെ പിതാവ് താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കില്‍ ആരെയാണ് ബഹുമാനിക്കുക? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അരുളി: അദ്ദേഹത്തെ യഖീന്‍-മരണം- സമീപിച്ചു. അല്ലാഹു സത്യം. നിശ്ചയം ഞാന്‍ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവദൂതനായിട്ടുകൂടി എന്റെ കാര്യത്തില്‍ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല- മറ്റൊരു നിവേദനത്തില്‍ എന്നെ എന്താണ് ചെയ്യുക എന്നാണ് –
ഉമ്മുല്‍ അലാ റ പറയുന്നു: ഞാന്‍ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല
……………………………………..
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഫത്ഹുൽ ബാരിയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു
قَوْلُهُ مَا يُفْعَلُ بِي فِي رِوَايَةِ الْكُشْمِيهَنِيِّ بِهِ
കുഷ്മീഹനിയുടെ റിപ്പോർട്ടിൽ മാ യുഫ്അലു ബീ എന്നെ കൊണ്ട് എന്താണ് ചെയ്യുക എന്നതിന് പകരം യുഫ്അലു ബിഹീ അദ്ദേഹത്തിനെ കൊണ്ട് എന്താണ് ചെയ്യുക എന്നാണുള്ളത് 
.........................................................................................
وَرُوِّينَاهَا فِي مُسْنَدِ عَبْدِ بْنِ حُمَيْدٍ ، قَالَ : أَخْبَرَنَا عَبْدُ الرَّزَّاقِ ، وَلَفْظُهُ : فَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلَا بِكُمْ
അബ്ദു ബ്നു ഹുമൈദിന്റെ മുസ്നദിൽ പറയന്നു നമ്മോടു അബ്ദു റസാഖ് പറഞ്ഞു അവിടെ അലാഹുവിന്റെ റസൂൽ പറഞ്ഞത് ഇപ്രകാരമാണ്
فَوَاللَّهِ مَا أَدْرِي وَأَنَا رَسُولُ اللَّهِ مَا يُفْعَلُ بِي وَلَا بِكُمْ
അല്ലാഹുവാണ സത്യം ഞാൻ അല്ലാഹുവിന്റെ റസൂലാണ് , എന്നാലും നിങ്ങളെ കൊണ്ടും എന്നെ കൊണ്ടും എന്താണ് പ്രവർത്തിക്കുക എന്ന് എനിക്കറിയില്ല
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَلِكَ مُوَافَقَةً لِقَوْلِهِ تَعَالَى فِي سُورَةِ الْأَحْقَافِ
  قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങനെ പറഞ്ഞത് സൂറത്തുൽ അഹ്ഖാഫിലെ 9 ആം ആയത്തിന് അനുസ്ര്തമായാണ്  
അഹ്ഖാഫ് 9 കാണുക
قُلْ مَا كُنتُ بِدْعًا مِّنْ الرُّسُلِ وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ وَمَا أَنَا إِلَّا نَذِيرٌ مُّبِينٌ
 പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു
وَكَانَ ذَلِكَ قَبْلَ نُزُولِ قَوْلِهِ تَعَالَى : لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ لِأَنَّ الْأَحْقَافَ مَكِّيَّةٌ ، وَسُورَةُ الْفَتْحِ مَدَنِيَّةٌ بِلَا خِلَافٍ فِيهِمَا
എന്നാൽ നബി ഇങ്ങനെ പറഞ്ഞത് സൂറത്തുൽ ഫത്ഹിലെ താഴെ വചനങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പായിരുന്നു 
إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا
لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا
وَيَنصُرَكَ اللَّهُ نَصْرًا عَزِيزًا
തീര്‍ച്ചയായും നിനക്ക്‌ നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു.
നിന്‍റെ പാപത്തില്‍ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അല്ലാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക്‌ നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന്‌ വേണ്ടിയുമാകുന്നു അത്‌.
അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക്‌ നല്‍കാന്‍ വേണ്ടിയും
സൂറത്തുൽ അഹ്ഖാഫ് മക്കിയ്യും സൂറത്തുൽ ഫത്ഹു മദനിയ്യും ആണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല
وَقَدْ ثَبَتَ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
 أَنَا أَوَّلُ مَنْ يَدْخُلُ الْجَنَّةَ
കൂടാതെ ഞാനാണ് സ്വർഗ്ഗത്തിൽ ആദ്യം പ്രവേശിക്കുക എന്ന നബി വചനവും സ്ഥിരപ്പെട്ടതാണ്

കുറിപ്പ് മുകളിലെ വിശദീകരണത്തിൽ നിന്നും നബി സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പാണെങ്കിലും മറ്റുള്ളവര അവർ എത്ര മഹാന്മാരാണ് എന്ന് നമുക്ക് തോന്നിയാലും സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പിച്ചു പറയരുത് എന്ന് 'മനസ്സിലാക്കാം എന്നാൽ എല്ലാ മുസ്ലിംകളെ സംബന്ധിച്ചും നന്മ ആഗ്രഹിക്കയും നന്മ വരുന്നതിനായി ദുആ ചെയ്യുകയും വേണം . ചിലെരെ സംബന്ധിച്ച്
പേരെടുത്ത് നബി അവർ സ്വർഗ്ഗത്തിലാണ് എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്
(അബ്ബാസ് പറമ്പാടൻ 8848787706)