Saturday, 28 January 2017

നബിയുടെ പിതൃവ്യൻ അബൂ താലിബ് സത്യ വിശ്വാസം സ്വീകരിച്ചിരുന്നുവോ ? صحيح مسلم സ്വഹീഹു മുസ്‌ലിം كتاب الإيمان കിതാബുൽ ഈമാൻ



നബിയുടെ പിതൃവ്യൻ അബൂ താലിബ് സത്യ വിശ്വാസം സ്വീകരിച്ചിരുന്നുവോ ?



അബൂ താലിബ് തിരുനബിയെ വളർത്തുകയും എല്ലാ തരത്തിലും ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നത് ശരിയാണ്.ദീനുൽ ഇസ്‌ലാം  സത്യമാണെന്നു അബൂ താലിബ്  മനസ്സിലാക്കിയിരുന്നു എന്നും ചില റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാവുന്നുണ്ട്.എന്നാൽ അവസാന കാലത്തും   അദ്ദേഹം മുസ്‌ലിം ആവാൻ വിസമ്മതിച്ചു എന്നാണു സ്വഹീഹായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അവസാന കാലത്തു   താൻ മുസ്ലിമായാൽ ഖുറൈശികൾ എന്ത് വിചാരിക്കും  ഒരു ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നതായി ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അബൂ താലിബ് അവസാനം മുസ്ലിമായി എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവയൊന്നും ആധികാരികമല്ല എന്നാണു ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ .


صحيح مسلم

സ്വഹീഹു മുസ്‌ലിം
كتاب الإيمان
 കിതാബുൽ ഈമാൻ 
بَاب الدَّلِيلِ عَلَى صِحَّةِ إِسْلَامِ مَنْ حَضَرَهُ الْمَوْتُ مَا لَمْ يَشْرَعْ فِي النَّزْعِ وَهُوَ الْغَرْغَرَةُ وَنَسْخِ جَوَازِ الِاسْتِغْفَارِ لِلْمُشْرِكِينَ وَالدَّلِيلِ عَلَى أَنَّ مَنْ مَاتَ عَلَى الشِّرْكِ فَهُوَ فِي أَصْحَابِ الْجَحِيمِ وَلَا يُنْقِذُهُ مِنْ ذَلِكَ شَيْءٌ مِنْ الْوَسَائِلِ 
ഒരാൾ റൂഹ് / ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നതിനു തൊട്ടു  മുമ്പ് ഇസ്‌ലാം സ്വീകരിച്ചാൽ അത് സാധുവാണെന്നതിനും ബഹുദൈവ വിശ്വാസികൾക്ക് പാപ മോചന പ്രാർത്ഥന നടത്തുന്നതിനുള്ള അനുവാദം പിന്വലിക്കപ്പെട്ടിട്ടുണ്ട് എന്നതിനും ശിർക്കിലായി / ബഹുദൈവ വിശ്വാസത്തിലായി മരിച്ചവന് ഒരു തവസ്സുലും ഉപകരിക്കില്ലെന്നും അവൻ  നരകാവകാശികളുടെ കൂട്ടത്തിലാണെന്നതിനും ഉള്ള തെളിവ് സംബന്ധിച്ച് പറയുന്ന ബാബു 
وَحَدَّثَنِي حَرْمَلَةُ بْنُ يَحْيَى التُّجِيبِيُّ أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ قَالَ أَخْبَرَنِي يُونُسُ عَنْ ابْنِ شِهَابٍ قَالَ أَخْبَرَنِي سَعِيدُ بْنُ الْمُسَيَّبِ عَنْ أَبِيهِ قَالَ لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ جَاءَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَجَدَ عِنْدَهُ أَبَا جَهْلٍ وَعَبْدَ اللَّهِ بْنَ أَبِي أُمَيَّةَ بْنِ الْمُغِيرَةِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا عَمِّ قُلْ لَا إِلَهَ إِلَّا اللَّهُ كَلِمَةً أَشْهَدُ لَكَ بِهَا عِنْدَ اللَّهِ فَقَالَ أَبُو جَهْلٍ وَعَبْدُ اللَّهِ بْنُ أَبِي أُمَيَّةَ يَا أَبَا طَالِبٍ أَتَرْغَبُ عَنْ مِلَّةِ عَبْدِ الْمُطَّلِبِ فَلَمْ يَزَلْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَعْرِضُهَا عَلَيْهِ وَيُعِيدُ لَهُ تِلْكَ الْمَقَالَةَ حَتَّى قَالَ أَبُو طَالِبٍ آخِرَ مَا كَلَّمَهُمْ هُوَ عَلَى مِلَّةِ عَبْدِ الْمُطَّلِبِ وَأَبَى أَنْ يَقُولَ لَا إِلَهَ إِلَّا اللَّهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَا وَاللَّهِ لَأَسْتَغْفِرَنَّ لَكَ مَا لَمْ أُنْهَ عَنْكَ فَأَنْزَلَ اللَّهُ عَزَّ وَجَلَّ مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ وَأَنْزَلَ اللَّهُ تَعَالَى فِي أَبِي طَالِبٍ فَقَالَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ
..............
ആശയ സംഗ്രഹം : സഈദ് ബ്നുൽ മുസ്വയ്യിബ് അദ്ദേഹത്തിന്റെ പിതാവ് മുസ്വയ്യിബ് ബ്നു ഹസ്മിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു :നബിയുടെ പിതൃവ്യൻ അബൂ താലിബിന് മരണം ആസന്നമായപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അദ്ദേഹത്തിന്റെ സമീപം വന്നു.അപ്പോൾ അബൂ ജഹലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യത്തും അവിടെ ഉണ്ടായിരുന്നു.ഓ , പിതൃവ്യ ..... താങ്കൾ ' ലാ ഇലാഹ  ഇല്ലല്ലാഹ്' - അല്ലാഹുവല്ലാതെ ഒരു ആരാധ്യനും ഇല്ല - എന്ന്  പറയൂ; എങ്കിൽ ഞാൻ താങ്കൾ സത്യ വിശ്വാസിയാണെന്നു അല്ലാഹുവിന്റെ അടുക്കൽ സാക്ഷ്യം വഹിക്കാം.അപ്പോൾ അബൂ ജഹലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യത്തും ചോദിച്ചു : ഓ .. അബൂ താലിബ്,താങ്കൾ അബ്ദുൽ മുത്തലിബിന്റെ മാർഗ്ഗം ഉപേക്ഷിക്കുകയാണോ?ഈ സംസാരം തുടർന്ന് കൊണ്ടിരുന്നു.അവസാനം അബൂ താലിബ് താൻ അബ്ദുൽ മുത്തലിബിന്റെ മാർഗ്ഗത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് വെളിപ്പെടുത്തുകയും ' ലാ ഇലാഹ ഇല്ലല്ലാഹ്' പറയാൻ വിസമ്മതിക്കുകയും ചെയ്തു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിനോട്  പറഞ്ഞു : ഞാൻ താങ്കൾക്കു വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടേയിരിക്കും; ഞാൻ അതിൽ നിന്നും നിരോധിക്കപ്പെടുന്നത് വരെ.അപ്പോൾ അല്ലാഹു താഴെ ചേർത്ത വചനം അവതരിപ്പിച്ചു:
 مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ
ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന്‌ ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.(
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 113)
അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിനോട്  പറഞ്ഞു : ഞാൻ താങ്കൾക്കു വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടേയിരിക്കും; ഞാൻ അതിൽ നിന്നും നിരോധിക്കപ്പെടുന്നത് വരെ.അപ്പോൾ അല്ലാഹു  അബൂ താലിബിന്റെ വിഷയത്തിൽ താഴെ ചേർത്ത വചനങ്ങളും അവതരിപ്പിച്ചു :
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ
'തീര്‍ച്ചയായും നിനക്ക്‌ ഇഷ്ടപ്പെട്ടവരെ നിനക്ക്‌ നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. 

ഈ ഹദീസിന്റെ  വിശദീകരണമായി ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്‌ലിമിൽ രേഖപ്പെടുത്തുന്നു:  

شرح النووي على مسلم
........................
وَأَمَّا قَوْلُهُ : ( لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ ) فَالْمُرَادُ قَرُبَتْ وَفَاتُهُ وَحَضَرَتْ دَلَائِلُهَا وَذَلِكَ قَبْلَ الْمُعَايَنَةِ وَالنَّزْعِ ، وَلَوْ كَانَ فِي حَالِ الْمُعَايَنَةِ وَالنَّزْعِ لَمَا نَفَعَهُ الْإِيمَانُ ، وَلِقَوْلِ اللَّهِ تَعَالَى : وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ . وَيَدُلُّ عَلَى أَنَّهُ قَبْلَ الْمُعَايَنَةِ مُحَاوَرَتُهُ لِلنَّبِيِّ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَعَ كُفَّارِ قُرَيْشٍ . قَالَ الْقَاضِي عِيَاضٌ رَحِمَهُ اللَّهُ  : وَقَدْ رَأَيْتُ بَعْضَ الْمُتَكَلِّمِينَ عَلَى هَذَا الْحَدِيثِ جَعَلَ الْحُضُورَ هُنَا عَلَى حَقِيقَةِ الِاحْتِضَارِ ، وَأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  رَجَا بِقَوْلِهِ ذَلِكَ حِينَئِذٍ أَنْ تَنَالَهُ الرَّحْمَةُ بِبَرَكَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  قَالَ الْقَاضِي  رَحِمَهُ اللَّهُ : وَلَيْسَ هَذَا بِصَحِيحٍ لِمَا قَدَّمْنَاهُ 
.........................
__________
مُعَايَنَة  ( اسم ): رُؤْيَة

نَزْع  ( اسم ): اِحْتِضار

= agony of death
___________________
ആശയ സംഗ്രഹം: 
ഇവിടെ ഹദീസിൽ അബൂ താലിബിന് മരണം ആസന്നമായപ്പോൾ എന്ന് പറഞ്ഞതിന്റെ വിവക്ഷ മരണം അടുക്കുകയും അതിന്റെ ലക്ഷണങ്ങൾ വെളിപ്പെടുകയും ചെയ്തപ്പോൾ എന്നാകുന്നു; എന്നാൽ ഇത് മലക്കുൽ മൗതിനെ കാണുകയും റൂഹ് ശരീരത്തിൽ നിന്നും ഊരി  തുടങ്ങുകയും ചെയ്യുന്നതിന് മുമ്പായിരുന്നു . കാരണം റൂഹ് തൊണ്ടക്കുഴിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഈമാൻ സ്വീകരിച്ചിട്ടു പ്രയോജനമില്ലല്ലോ.പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 18  കാണുക :
لَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَـئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
പശ്ചാത്താപം എന്നത്‌ തെറ്റുകള്‍ ചെയ്ത്‌ കൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട്‌ മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌.

ഖാദീ ഇയാദ് റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :ഈ ഹദീസിൽ പരാമർശിക്കുന്ന സംഭവം അബൂ താലിബിന് യഥാർത്ഥത്തിൽ  മരണം ആസന്നമായ സമയത്ത് തന്നെ ആയിരുന്നെന്നും നബിയുടെ ഈ വാക്കിലൂടെ അബൂ താലിബിന് നബിയുടെ ബറകത്തു കൊണ്ട് അനുഗ്രഹം/റഹ്മത് എത്തുക എന്ന പ്രതീക്ഷ വച്ച് പുലർത്തിക്കൊണ്ടാണ് നബി അങ്ങിനെ ചെയ്തതെന്നും ചില മുത്തകല്ലിമീങ്ങൾ (ഇൽമുൽ കലാമിന്റെ ആളുകൾ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല.


 وَكَانَتْ وَفَاةُ أَبِي طَالِبٍ بِمَكَّةَ قَبْلَ الْهِجْرَةِ بِقَلِيلٍ . قَالَ ابْنُ فَارِسٍ : مَاتَ أَبُو طَالِبٍ وَلِرَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - تِسْعٌ وَأَبْعُوَنَ سَنَةً وَثَمَانِيَةُ أَشْهُرٍ وَأَحَدَ عَشَرَ يَوْمًا ، وَتُوُفِّيَتْ خَدِيجَةُ أُمُّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا بَعْدَ مَوْتِ أَبِي طَالِبٍ بِثَلَاثَةِ أَيَّامٍ  

.........................
وَأَمَّا قَوْلُهُ عَزَّ وَجَلَّ : إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ . فَقَدْ أَجْمَعَ الْمُفَسِّرُونَ عَلَى أَنَّهَا نَزَلَتْ فِي أَبِي طَالِبٍ . وَكَذَا نَقَلَ إِجْمَاعَهُمْ عَلَى هَذَا الزَّجَّاجُ وَغَيْرُهُ . وَهِيَ عَامَّةٌ فَإِنَّهُ لَا يَهْدِي وَلَا يُضِلُّ إِلَّا اللَّهُ تَعَالَى 

قَالَ الْفَرَّاءُ وَغَيْرُهُ : قَوْلُهُ تَعَالَى : مَنْ أَحْبَبْتَ يَكُونُ عَلَى وَجْهَيْنِ أَحَدِهِمَا مَعْنَاهُ مَنْ أَحْبَبْتَهُ لِقَرَابَتِهِ . وَالثَّانِي مَنْ أَحْبَبْتَ أَنْ يَهْتَدِيَ 


قَالَ ابْنُ عَبَّاسٍ وَمُجَاهِدٌ وَمُقَاتِلٌ وَغَيْرُهُمْ : وَهُوَ أَعْلَمُ بِالْمُهْتَدِينَ أَيْ بِمَنْ قُدِّرَ لَهُ الْهُدَى . وَاللَّهُ أَعْلَمُ 

ആശയ സംഗ്രഹം : ഹിജ്റക്ക് അല്പം മുമ്പാണ് അബൂ താലിബ് മരിച്ചത്.ഇബ്നു ഫാരിസ് പ്രസ്താവിക്കുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് 49  വയസ്സും 8  മാസവും 11  ദിവസവും പ്രായമുള്ളപ്പോൾ ആണ് അബൂ താലിബ് മരിച്ചത്.അതിനു ശേഷം മൂന്നു ദിവസം കഴിഞ്ഞു നബി പത്നി ഖദീജ റദിയല്ലാഹു അന്ഹായും വഫാത്തായി .
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ 
'തീര്‍ച്ചയായും നിനക്ക്‌ ഇഷ്ടപ്പെട്ടവരെ നിനക്ക്‌ നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു"
 എന്ന ഖുർആൻ വചനം അബൂ താലിബിന്റെ വിഷയത്തിൽ അവതരിച്ചതാണ് എന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ട്.സജ്‌ജാജ് ഇങ്ങിനെ ഇജ്മാഉ ഉള്ളതായി ഉദ്ധരിച്ചിട്ടുണ്ട്.എന്നിരുന്നാലും ഇത് പൊതുവായ ആശയം തന്നെയാണ്.കാരണം സന്മാർഗ്ഗത്തിൽ ആക്കുന്നതും വഴികേടിൽ ആക്കുന്നതും അല്ലാഹു തആലാ അല്ലാതെ മറ്റാരുമല്ല.
ആയത്തിലെ ' താങ്കൾ ഇഷ്ടപ്പെടുന്നവരെ'  എന്ന പ്രയോഗം 'ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിൽ താങ്കൾ ഇഷ്ടപ്പെടുന്നവരെ' എന്ന ആശയത്തിലും ' താങ്കൾ സന്മാർഗ്ഗ ദർശനം ചെയ്യാൻ ഇഷ്ടപ്പെടുന്നവരെ'  എന്ന ആശയത്തിലും അധ്വാമെന്നു ഫറാഉം മറ്റു ചിലരും പ്രസ്താവിച്ചിരിക്കുന്നു.
സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു".
 وَهُوَ أَعْلَمُ بِالْمُهْتَدِينَ
സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു" എന്നതിന്റെ ആശയം ഹിദായത്തു ആർക്കാണോ വിധിച്ചിട്ടുള്ളത് എന്ന് അല്ലാഹുവിനു അറിയാം എന്നാകുന്നു എന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു വിശദീകരിച്ചിരിക്കുന്നു.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=135

______________
 കൂടുതൽ മനസ്സിലാക്കുന്നതിനു  ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ 
'അൽ ഇസ്വാബത്തു ഫീ തംയീസി സ്സ്വഹാബ'
الإصابة في تمييز الصحابة
http://shamela.ws/browse.php/book-9767/page-3733#page-3728
 എന്ന കിതാബും
ഇമാം ദഹബിയുടെ സിയറ് അഅലാമി നുബലാ എന്ന കിതാബും
 വായിക്കാവുന്നതാണ്.

http://library.islamweb.net/newlibrary/display_book.php?idfrom=6221&idto=6221&bk_no=60&ID=6069


http://library.islamweb.net/newlibrary/display_book.php?idfrom=6205&idto=6206&bk_no=60&ID=6054


ഇമാം ദഹബിയുടെ സിയറ് അഅലാമി നുബലാ എന്ന എന്ന കിതാബിൽ ചേർത്ത ഒരു റിപ്പോർട്ടും അതിന്മേൽ ഇമാം ദഹബിയുടെ കമന്റും കാണുക :

ابْنُ إِسْحَاقَ : حَدَّثَنِي الْعَبَّاسُ بْنُ عَبْدِ اللَّهِ بْنِ مَعْبَدٍ ، عَنْ بَعْضِ أَهْلِهِ ، عَنِ ابْنِ عَبَّاسٍ ، قَالَ : لَمَّا أَتَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَبَا طَالِبٍ قَالَ : أَيْ عَمِّ ،قُلْ لَا إِلَهَ إِلَّا اللَّهُ أَسْتَحِلُّ لَكَ بِهَا الشَّفَاعَةَ . قَالَ : يَا ابْنَ أَخِي ، وَاللَّهِ لَوْلَا أَنْ تَكُونَ سُبَّةً عَلَى أَهْلِ بَيْتِكَ ، يَرَوْنَ أَنِّي قُلْتُهَا جَزَعًا مِنَ الْمَوْتِ ، لَقُلْتُهَا ، لَا أَقُولُهَا إِلَّا لِأَسُرَّكَ بِهَا ، فَلَمَّا ثَقُلَ أَبُو طَالِبٍ رُئِيَ يُحَرِّكُ شَفَتَيْهِ ، فَأَصْغَى إِلَيْهِ أَخُوهُ الْعَبَّاسُ ثُمَّ رَفَعَ عَنْهُ فَقَالَ : يَا رَسُولَ اللَّهِ قَدْ وَاللَّهِ قَالَهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَمْ أَسْمَعْ " 
قُلْتُ : هَذَا لَا يَصِحُّ ، وَلَوْ كَانَ سَمِعَهُ الْعَبَّاسُ يَقُولُهَا لَمَا سَأَلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالَ : هَلْ نَفَعْتَ عَمَّكَ بِشَيْءٍ ، وَلَمَا قَالَ عَلِيٌّ بَعْدَ مَوْتِهِ : يَا رَسُولَ اللَّهِ إِنَّ عَمَّكَ الشَّيْخَ الضَّالَّ قَدْ مَاتَ . صَحَّ أَنَّ عَمْرَو بْنَ دِينَارٍ رَوَى عَنْ أَبِي سَعِيدِ بْنِ رَافِعٍ ، قَالَ : سَأَلْتُ ابْنَ عُمَرَ : ( إِنَّكَ لَا تَهْدِيمَنْ أَحْبَبْتَ ( 56 ) ) [ الْقَصَصَ ] نَزَلَتْ فِي أَبِي طَالِبٍ ؟ قَالَ : نَعَمْ 

ആശയ സംഗ്രഹം : ഇബ്നു ഇസ്ഹാഖ്‌ റിപ്പോർട്ട് ചെയ്യുന്നു : ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹു പറഞ്ഞു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിന്റെ അടുത്ത് ചെന്ന് പറഞ്ഞു : എന്റെ പിതൃവ്യ....താങ്കൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയൂ;എങ്കിൽ ഞാൻ താങ്കൾക്കു എന്റെ ശഫാഅത്/ശുപാർശ അനുവദിക്കാം.അപ്പോൾ അബൂ താലിബ് പറഞ്ഞു : എന്റെ സഹോദരപുത്രാ....അല്ലാഹുവാണ് സത്യം,അവർ ഖുറൈശികൾ ഞാൻ മരണ ഭയത്താൽ ആണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' പറഞ്ഞത് എന്ന് ആക്ഷേപം ഉണ്ടാകുമായിരുന്നില്ലെങ്കിൽ , താങ്കളുടെ കണ്ണുകൾ കുളിർക്കാൻ നിശ്ചയം ഞാൻ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുമായിരുന്നു.അങ്ങിനെ അബൂ താലിബിന്  മരണം അടുത്തപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടുകൾ ചലിക്കുന്നതായി കാണപ്പെട്ടു.അപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ അബ്ബാസ് റദിയല്ലാഹു അന്ഹു അബൂ താലിബിന്റെ വാക്കുകൾ ശ്രദ്ധിച്ചു .തുടർന്ന് അബ്ബാസ്  റദിയല്ലാഹു അന്ഹു റസൂലിനോട് പറഞ്ഞു : അല്ലാഹുവിന്റെ ദൂതരെ....അല്ലാഹുവാണ് സത്യം,അബൂ താലിബ് ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു.അപ്പോൾ തിരു നബി പറഞ്ഞു : ' ഞാൻ കേട്ടിട്ടില്ല'.

( ഇമാം ദഹബി ഈ റിപ്പോർട്ട് സംബന്ധിച്ച് പ്രസ്താവിക്കുന്നു) : ഈ റിപ്പോർട്ട് ശരിയല്ല.കാരണം അബ്ബാസ് റദിയല്ലാഹു അന്ഹു അത് കേട്ടിരുന്നെങ്കിൽ അദ്ദേഹം ' താങ്കൾ താങ്കളുടെ പിതൃവ്യന് പ്രയോജനപ്പെട്ടോ?' എന്ന് റസൂലിനോട് ചോദിക്കുമായിരുന്നില്ല.അത് പോലെ അലി റദിയല്ലാഹു അന്ഹു താങ്കളുടെ വഴി പിഴച്ച പിതൃവ്യൻ മരിച്ചു ' എന്ന് റസൂലിനോട് അബൂ താലിബിന്റെ മരണത്തെ സംബന്ധിച്ച് പറയുമായിരുന്നില്ല.കൂടാതെ 
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ എന്ന ഖുർആൻ വചനം അവതരിച്ചത് അബൂ താലിബിന്റെ വിഷയത്തിൽ ആണ് എന്നതും സ്ഥിരപ്പെട്ടതാണ്.
എന്നാൽ അബൂ താലിബിന് നരകത്തിൽ ആഴം കുറഞ്ഞ സ്ഥാനത്തായിരിക്കും   എന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് .
https://sunnah.com/bukhari/78/232

FOR A DEEPER STUDY:


1.

شرح العقيدة الطحاوية
علي بن علي بن محمد بن أبي العز الدمشقي

http://library.islamweb.net/newlibrary/display_book.php?idfrom=217&idto=231&bk_no=106&ID=253


2.

فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

http://library.islamweb.net/newlibrary/display_book.php?bk_no=52&ID=2178&idfrom=7058&idto=7063&bookid=52&startno=2


അബൂ താലിബിലേക്കു ചേർക്കപ്പെട്ടു കാണുന്ന ചില കവിതകളിലെ ഏതാനും വരികൾ ഉദ്ധരിച്ചു കൊണ്ട് അബൂ താലിബിന് തിരു നബി കലിമ ചൊല്ലിക്കൊടുത്തത് സംബന്ധിച്ച ഈ ചർച്ച തൽക്കാലം ഉപസംഹരിക്കുന്നു. 

وَدَعَوْتَنِي وَعَلِمْتُ أَنَّكَ صَادِقٌ وَلَقَدْ صَدَقْتَ وَكُنْتَ قَبْلُ أَمِينَا

وَلَقَدْ عَلِمْتُ بِأَنَّ دِينَ مُحَمَّدٍ مِنْ خَيْرِ أَدْيَانِ الْبَرِيَّةِ دِينَا  


   لَوْلَا الْمَلَامَةُ أَوْ حِذَارُ مَسَبَّةٍ 

لَوَجَدْتَنِي سَمْحًا بِذَاكَ مُبِينَا

ഇൻ ഷാ അല്ലാഹ് അടുത്ത സെഷനിൽ : സേവകനായ യഹൂദ ബാലന് മരണക്കിടക്കയിൽ തിരു നബി കലിമ ചൊല്ലിക്കൊടുത്തത് സംബന്ധിച്ച ഹദീസും വിശദീകരണവും 


TO JOIN OUR WHATS APP GROUP 8848787706

ABBAS PARAMBADAN
ASSALAMU A'LYKUM.

Sunday, 22 January 2017

اتِّبَاعُ الْجَنَائِزِ مِنْ الْإِيمَانِ ജനാസയെ അനുഗമിക്കൽ സത്യവിശ്വാസത്തിന്റെ ഭാഗമാണ്


ഹദീസ് സെഷൻ 63

വിഷയം : ജനാസയെ അനുഗമിക്കുന്നവനുള്ള പ്രതിഫലം എന്ത്?

മയ്യിത്ത് കൊണ്ട് പോകുമ്പോൾ ജനാസയുടെ മുമ്പിൽ നടക്കലാണോ പിറകിൽ നടക്കലാണോ ഉത്തമം?

സ്ത്രീകൾ ജനാസയെ അനുഗമിക്കാമോ?

വാഹനത്തിൽ ജനാസയെ അനുഗമിക്കാമോ?

വീഡിയോസ് :
باب اتباع الجنائز من الايمان https://www.youtube.com/playlist?list=PLf1c4fdPOOYBwl0pYnmThKhvtcAU4bEoO
മയ്യിത്ത് സംസ്ക്കരണവുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ - Videos 
الأدعية والأذكار المأثورات تتعلق بالجنازة https://www.youtube.com/playlist?list=PLf1c4fdPOOYDIY7nSE1YcWFPLcAMXOgMV
സ്വഹീഹുൽ ബുഖാരി ഹദീസ് 47

കിതാബുൽ ഈമാൻ 
بَاب اتِّبَاعُ الْجَنَائِزِ مِنْ الْإِيمَانِ 
ജനാസയെ അനുഗമിക്കൽ ഈമാനിന്റെ/സത്യവിശ്വാസത്തിന്റെ ഭാഗമാണ് എന്നത് സംബന്ധിച്ച ബാബു 
حَدَّثَنَا أَحْمَدُ بْنُ عَبْدِ اللَّهِ بْنِ عَلِيٍّ الْمَنْجُوفِيُّ قَالَ حَدَّثَنَا رَوْحٌ قَالَ حَدَّثَنَا عَوْفٌ عَنْ الْحَسَنِ وَمُحَمَّدٍ عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ اتَّبَعَ جَنَازَةَ مُسْلِمٍ إِيمَانًا وَاحْتِسَابًا وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيَفْرُغَ مِنْ دَفْنِهَا فَإِنَّه يَرْجِعُ مِنْ الْأَجْرِ بِقِيرَاطَيْنِ كُلُّ قِيرَاطٍ مِثْلُ أُحُدٍ وَمَنْ صَلَّى عَلَيْهَا ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ فَإِنَّهُ يَرْجِعُ بِقِيرَاطٍ تَابَعَهُ عُثْمَانُ الْمُؤَذِّنُ قَالَ حَدَّثَنَا عَوْفٌ عَنْ مُحَمَّدٍ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَحْوَهُ
അബൂഹുറൈറ റദിയല്ലാഹു അന്ഹു  നിവേദനം:  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം  അരുളി: ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരു മുസ്ലിമിന്‍റെ മയ്യിത്തിനെ അനുഗമിക്കുകയും നമസ്കാരവും ഖബറടക്കവും കഴിയുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍ അയാള്‍ രണ്ടു ഖീറാത്തു പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക.ഓരോ ഖീറാത്തും ഉഹ്ദ് മല പോലെയാണ്.ആരെങ്കിലും ജനാസ നിസ്‌ക്കരിക്കുകയും കബറടക്കത്തിന് മുമ്പേ മടങ്ങുകയും ചെയ്‌താൽ അവൻ ഒരു 
 ഖീറാത്തു പ്രതിഫലവും കൊണ്ടാണ്‌ തിരിച്ചുവരിക.

ഈ ഹദീസിന്റെ വിശദീകരണമായി ഫത്ഹുൽ ബാരിയിൽ വന്ന ഭാഗങ്ങൾ  കാണുക:
مِنْ فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
...................
قَوْلُهُ : ( مَنِ اتَّبَعَ ) هُوَ بِالتَّشْدِيدِ ، وَلِلْأَصِيلِيِّ " تَبِعَ " بِحَذْفِ الْأَلِفِ وَكَسْرِ الْمُوَحَّدَةِ ، وَقَدْ تَمَسَّكَ بِهَذَا اللَّفْظِ مَنْ زَعَمَ أَنَّ الْمَشْيَ خَلْفَهَا أَفْضَلُ ، وَلَا حُجَّةَ فِيهِ لِأَنَّهُ يُقَالُ تَبِعَهُ إِذَا مَشَى خَلْفَهُ أَوْ إِذَا مَرَّ بِهِ فَمَشَى مَعَهُ ، وَكَذَلِكَ اتَّبَعَهُ بِالتَّشْدِيدِ وَهُوَ افْتَعَلَ مِنْهُ ، فَإِذَا هُوَ مَقُولٌ بِالِاشْتِرَاكِ ، وَقَدْ بَيَّنَ الْمُرَادَ الْحَدِيثُ الْآخَرُ الْمُصَحَّحُ عِنْدَ ابْنِ حِبَّانَ وَغَيْرِهِ مِنْ حَدِيثِ ابْنِ عُمَرَ فِي الْمَشْيِ أَمَامَهَا
..............................
ആശയ സംഗ്രഹം : അസ്വീലിയുടെ റിപ്പോർട്ടിൽ ഇത്തബഅ എന്ന വാക്കിനു പകരം തബിഅ എന്നാണുള്ളത് . രണ്ടാണെങ്കിലും ജനാസയെ പിന്തുടരുക എന്നാണു ആശയം.ഹദീസിലെ ഈ പദപ്രയോഗത്തിൽ നിന്നും ജനാസയുടെ /മയ്യിത്തിന്റെ പിറകെ നടക്കൽ ആണ് കൂടുതൽ പുണ്യകരം എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു.എന്നാൽ പിറകെ നടന്നാലും കൂടെ നടന്നാലും മുന്നേ നടന്നാലും 'പിന്തുടരുക' എന്ന ആശയം വരും എന്നതിനാൽ ഈ വാദത്തിൽ കഴമ്പില്ല. ഇബ്നു ഹിബ്ബാൻ രേഖപ്പെടുത്തിയ സ്വഹീഹായ ഹദീസിൽ മയ്യിത്തിന്റെ മുമ്പിൽ നടക്കുക എന്ന് വ്യക്തമായി വന്നിട്ടുണ്ട് താനും.
>>>>>>>>>>>>>
ജനാസയെ / മയ്യിത്തിനെ അനുഗമിക്കുമ്പോൾ ജനാസയുടെ മുമ്പിലോ പിറകിലോ വലതു ഭാഗത്തോ ഇടതു ഭാഗത്തോ നടക്കാവുന്നതാണ് . മുമ്പിൽ നടക്കുന്നതാണോ പിറകിൽ നടക്കുന്നതാണോ കൂടുതൽ ഉത്തമം എന്ന് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും മുമ്പിൽ നടക്കലാണ് ഉത്തമം എന്നതാണ് ഭൂരിപക്ഷത്തിന്റെയും നിലപാട് . ഈ വിഷയത്തിൽ 
 أَبُو عُمَرَ ، يُوسُفُ بْنُ عَبْدِ اللَّهِ بْنِ مُحَمَّدِ بْنِ عَبْدِ الْبَرِّ 
യുടെ (ജനനം : ഹിജ്‌റ 368 ) റഹിമഹുല്ലാഹിയുടെ  അൽ ഇസ്തിദ്കാർ 
 الاستذكار الجامع لمذاهب فقهاء الأمصار
എന്ന കിതാബിൽ നിന്നുള്ള ചില ഉദ്ധരണികൾ :

 الاستذكار الجامع لمذاهب فقهاء الأمصار

بَابُ الْمَشْيِ أَمَامَ الْجِنَازَةِ 
ജനാസയുടെ മുമ്പിൽ നടക്കൽ സംബന്ധിച്ച ബാബു 
مَالِكٌ عَنِ ابْنِ شِهَابٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبَا بَكْرٍ وَعُمَرَ كَانُوا يَمْشُونَ أَمَامَ الْجِنَازَةِ 
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും  അബൂ ബക്കർ, ഉമർ  (റദിയല്ലാഹു അൻഹും ) എന്നിവരും ജനാസയുടെ മുമ്പിലായിരുന്നു നടന്നിരുന്നത് എന്ന് ഇമാം മാലിക് റഹിമഹുല്ലാഹി വ്യക്തമാക്കുന്നു.

http://library.islamweb.net/newlibrary/display_book.php?idfrom=892&idto=893&bk_no=93&ID=509
_______________
സുനനു ഇബ്നു മാജയിലെ ഒരു ഹദീസ് കാണുക :

കിതാബുൽ ജനാഇസ്
 ഹദീസ് 1483

حَدَّثَنَا نَصْرُ بْنُ عَلِيٍّ الْجَهْضَمِيُّ وَهَارُونُ بْنُ عَبْدِ اللَّهِ الْحَمَّالُ قَالَا حَدَّثَنَا مُحَمَّدُ بْنُ بَكْرٍ الْبُرْسَانِيُّ أَنْبَأَنَا يُونُسُ بْنُ يَزِيدَ الْأَيْلِيُّ عَنْ الزُّهْرِيِّ عَنْ أَنَسِ بْنِ مَالِكٍ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ يَمْشُونَ أَمَامَ الْجِنَازَةِ
അനസു ബ്നു മാലിക് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും  അബൂ ബക്കർ, ഉമർ ,ഉസ്മാൻ (റദിയല്ലാഹു അൻഹും ) എന്നിവരും ജനാസയുടെ മുമ്പിലായിരുന്നു നടന്നിരുന്നത്.
_________________

ഇബ്നു അബ്ദിൽ ബർ റഹിമഹുല്ലാഹിയുടെ  അൽ ഇസ്തിദ്കാർ തുടരുന്നു :  
...........................
 وَأَرْدَفَ مَالِكٌ هَذَا الْحَدِيثَ بِحَدِيثِهِ عَنْ مُحَمَّدِ بْنِ الْمُنْكَدِرِ عَنْ رَبِيعَةَ بْنِ عَبْدِ اللَّهِ بْنِ الْهَدِيرِ ، أَنَّهُ أَخْبَرَهُ أَنَّهُ رَأَى عُمَرَ بْنَ الْخَطَّابِ يُقَدِّمُ النَّاسَ أَمَامَ الْجِنَازَةِ فِي جِنَازَةِ زَيْنَبَ بِنْتِ جَحْشٍ 

 وَعَنْ هِشَامِ بْنِ عُرْوَةَ أَنَّهُ قَالَ : مَا رَأَيْتُ أَبِي قَطُّ فِي جِنَازَةٍ إِلَّا أَمَامَهَا قَالَ : ثُمَّ يَأْتِي الْبَقِيعَ فَيَجْلِسُ حَتَّى يَمُرُّوا عَلَيْهِ

وَعَنِ ابْنِ شِهَابٍ أَنَّهُ قَالَ : الْمَشْيُ خَلْفَ الْجِنَازَةِ مِنْ خَطَإِ السُّنَّةِ 
..........................
 وَاخْتَلَفَ الْعُلَمَاءُ فِي الْأَفْضَلِ مِنْ ذَلِكَ ، فَقَالَ مَالِكُ بْنُ أَنَسٍ وَاللَّيْثُ بْنُ سَعْدٍ وَالشَّافِعِيُّ وَأَصْحَابُهُمُ : السُّنَّةُ الْمَشْيُ أَمَامَ الْجِنَازَةِ ، وَهُوَ الْأَفْضَلُ ، وَبِهِ قَالَ أَحْمَدُ بْنُ حَنْبَلٍ  
ആശയ സംഗ്രഹം  : സൈനബ് ബിൻത് ജഹ്‌ശിന്റെ ജനാസ കൊണ്ട് പോകുമ്പോൾ  ഉമർ  ബ്നുൽ ഖത്താബ് റദിയല്ലാഹു അന്ഹു ജനാസയുടെ മുന്നിലായി ജനങ്ങൾക്ക് മുമ്പേ നടന്നിരുന്നതായുള്ള റിപ്പോർട്ടും ഇമാം മാലിക് റഹിമഹുല്ലാഹി ഈ ഹദീസിനോട് ചേർത്ത് പറഞ്ഞിട്ടുണ്ട്. 
       ഹിശാമു ബ്നു ഉർവ റിപ്പോർട്ട് ചെയ്യുന്നു : എന്റെ പിതാവ് ജനാസയ്ക്കു മുമ്പിൽ അല്ലാതെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല ; അദ്ദേഹം ബഖീഇൽ എത്തുമ്പോൾ ജനങ്ങൾ അവിടെ നടന്നു എത്തുന്നത് വരെ അവിടെ ഇരിക്കുമായിരുന്നു.
       ജനാസയുടെ പിറകിൽ നടക്കൽ തെറ്റായ ചര്യ ആണെന്ന്  ഇബ്നു ശിഹാബ് പ്രസ്താവിച്ചിരിക്കുന്നു.

മുമ്പിൽ നടക്കുന്നതാണോ പിറകിൽ നടക്കുന്നതാണോ കൂടുതൽ ഉത്തമം എന്ന വിഷയത്തിൽ ഉലമാക്കൾക്കു അഭിപ്രായ വ്യത്യാസമുണ്ട്.മാലിക് ബ്നു അനസ്, ലൈസു ബ്നു സഅദ്,  ശാഫിഈ , അഹ്മദ് ബ്നു ഹന്ബൽ  ( റഹിമഹുമുല്ലാഹ് ) എന്നിവരെല്ലാം ജനാസയുടെ മുമ്പിൽ നടക്കലാണ് സുന്നത്തും ഉത്തമവും എന്ന വീക്ഷണം പുലർത്തുന്നു.

ഇബ്നു അബ്ദിൽ ബർ റഹിമഹുല്ലാഹിയുടെ  അൽ ഇസ്തിദ്കാർ തുടരുന്നു :   (ജനാസയുടെ പിറകിൽ  നടക്കലാണ് ഉത്തമം എന്ന വീക്ഷണക്കാരുടെ തെളിവുകളാണ് തുടർന്ന് വിവരിക്കുന്നത് )

 وَقَالَ الثَّوْرِيُّ : لَا بَأْسَ بِالْمَشْيِ بَيْنَ يَدَيْهَا وَخَلْفَهَا وَعَنْ يَمِينِهَا وَشَمَالِهَا إِلَّا أَنَّ الْمَشْيَ عِنْدَهُمْ خَلْفَهَا أَفْضَلُ

 وَحُجَّةُ هَؤُلَاءِ وَمَنْ قَالَ بِقَوْلِهِمْ حَدِيثُ عَلِيٍّ مِنْ رِوَايَةِ عَبْدِ الرَّحْمَنِ بْنِ أَبْزَى قَالَ : كُنْتُ أَمْشِي مَعَ عَلِيٍّ فِي جِنَازَةٍ وَهُوَ آخِذٌ بِيَدِي وَهُوَ يَمْشِي خَلْفَهَا وَأَبُو بَكْرٍ وَعُمَرُ يَمْشِيَانِ أَمَامَهَا ، فَقُلْتُ لَهُ فِي ذَلِكَ ، فَقَالَ : إِنَّ فَضْلَ الْمَاشِي خَلْفَهَا عَلَى الْمَاشِي أَمَامَهَا كَفَضْلِ صَلَاةِ الْمَكْتُوبَةِ عَلَى صَلَاةِ النَّافِلَةِ ، وَإِنَّهُمَا لَيَعْلَمَانِ ذَلِكَ وَلَكِنَّهُمَا يُسَهِّلَانِ عَلَى النَّاسِ  
....................... 
ആശയ സംഗ്രഹം  :സൗരി പറയുന്നു: ജനാസയുടെ മുമ്പിലോ പിറകിലോ വലതു ഭാഗത്തോ ഇടതു ഭാഗത്തോ നടന്നു  ജനാസയെ അനുഗമിക്കാം; എങ്കിലും പിറകിൽ നടക്കലാണ്  ഉത്തമം.
            അബ്ദു റഹ്‌മാൻ ബ്നു അബ്സാ എന്നവരിൽ നിന്നുള്ള ഒരു റിപ്പോർട്ട് ആണ് ഈ വിഭാഗക്കാരുടെ തെളിവ്. പ്രസ്തുത റിപ്പോർട്ട് ഇങ്ങിനെയാണ്‌.അബ്ദു റഹ്‌മാൻ ബ്നു അബ്സാ പറയുന്നു : ഞാൻ അലി റദിയല്ലാഹു അന്ഹുവിന്റെ കൂടെ
 ഒരു ജനാസയിൽ പങ്കെടുത്തപ്പോൾ അലി റദിയല്ലാഹു അന്ഹു  എന്റെ കൈ പിടിച്ചു ജനാസയുടെ പിറകിലാണ് നടന്നിരുന്നത്.അബൂ ബക്കർ റദിയല്ലാഹു അൻഹുവും ഉമർ  റദിയല്ലാഹു അൻഹുവും ജനാസയുടെ മുമ്പിലാണ് നടന്നിരുന്നത്.അപ്പോൾ ഞാൻ അലി റദിയല്ലാഹു അൻഹുവിനോടു അവർ ജനാസയുടെ മുമ്പിലാണല്ലോ നടക്കുന്നത് എന്ന് പറഞ്ഞു.അലി റദിയല്ലാഹു അൻഹു പ്രതിവചിച്ചു:ജനാസയുടെ മുമ്പിൽ നടക്കുന്നവനെക്കാൾ ജനാസയുടെ പിറകിൽ നടക്കുന്നയാളുടെ പുണ്യം സുന്നത്തു നിസ്‌ക്കാരത്തെക്കാൾ ഫർദ് നിസ്‌ക്കാരത്തിനുള്ള പുണ്യം പോലെയാണ്. നിശ്ചയം ഇക്കാര്യം അവർക്കു രണ്ടു പേർക്കും അറിയാം; എന്നാൽ അവർ ജനങ്ങൾക്ക് എളുപ്പമാക്കുന്നതിനു വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത്.

ജനാസയുടെ പിറകിൽ നടക്കലാണ് ഉത്തമം എന്ന വീക്ഷണക്കാർ ഹദീസുകളിൽ നിന്ന് ഉദ്ധരിക്കുന്ന ചില തെളിവുകൾ പറഞ്ഞ ശേഷം  അൽ ഇസ്തിദ്കാർ എന്ന കിതാബിൽ ഇമാം അവർകൾ അത്തരം ഹദീസുകൾ എല്ലാം ന്യൂനതയുള്ളതാണെന്നും തെളിവ് പിടിക്കാൻ യോഗ്യതയില്ലാത്തതാണെന്നും വ്യക്തമാക്കുന്നുണ്ട്.തുടർന്ന് ജനാസയുടെ മുമ്പിൽ നടക്കലാണ് ഉത്തമം എന്നതിന് ഏതാനും തെളിവുകൾ കൂടി ഉദ്ധരിച്ച ശേഷം ഇമാം രേഖപ്പെടുത്തുന്നത് അടുത്ത മോഡ്യൂളിൽ ചേർക്കുന്നു.

അൽ ഇസ്തിദ്കാർ തുടരുന്നു :

 قَالَ أَبُو عُمَرَ : الْمَشْيُ أَمَامَ الْجِنَازَةِ أَكْثَرُ عَنِ الْعُلَمَاءِ مِنَ الصَّحَابَةِ وَالتَّابِعِينَ وَمَنْ بَعْدَهُمْ مِنَ الْخَالِفِينَ ، وَهُوَ مَذْهَبُ الْحِجَازِيِّينَ ، وَهُوَ الْأَفْضَلُ إِنْ شَاءَ اللَّهُ ، وَلَا بَأْسَ عِنْدِي بِالْمَشْيِ خَلْفَهَا وَحَيْثُ شَاءَ الْمَاشِي مِنْهَا ، لِأَنَّ اللَّهَ عَزَّ وَجَلَّ لَمْ يَحْظُرْ ذَلِكَ وَلَا رَسُولُهُ وَلَا أَعْلَمُ أَحَدًا مِنَ الْعُلَمَاءِ كَرِهَ ذَلِكَ ، وَلَا ذَكَرَ أَنَّ مَشْيَ الْمَاشِي خَلْفَ الْجِنَازَةِ يُحْبِطُ أَجْرَهُ فِيهَا وَيَكُونُ كَمَنْ لَمْ يَشْهَدْهَا ، وَقَدْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ شَيَّعَ جِنَازَةً وَصَلَّى عَلَيْهَا ، كَانَ لَهُ قِيرَاطٌ مِنَ الْأَجْرِ ، وَمَنْ قَعَدَ حَتَّى تُدْفَنَ كَانَ لَهُ قِيرَاطَانِ ، وَالْقِيرَاطُ كَأُحُدٍ " وَلَمْ يَخُصَّ الْمَاشِي خَلْفَهَا مِنَ الْمَاشِي أَمَامَهَا
....................
شيَّعَ فلانًا : ودّعه ، أو رافقه تكريمًا له
.................. 
ആശയ സംഗ്രഹം  : ഗ്രൻഥ കർത്താവ് തുടരുന്നു : സ്വഹാബാക്കളിൽ നിന്നും താബിഈങ്ങളിൽ നിന്നും പിന്ഗാമികളിൽ നിന്നും ഉള്ള ഉലമാക്കളിൽ ഭൂരിഭാഗവും മയ്യിത്തിന്റെ / ജനാസയുടെ മുമ്പിൽ നടക്കുക എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.അതാണ് ഉത്തമം. ഇൻ ഷാ അല്ലാഹ് ....എന്നാൽ പിറകിൽ നടക്കുന്നതിൽ കുഴപ്പം ഒന്നുമില്ല എന്ന്   ഞാൻ കരുതുന്നു.കാരണം അല്ലാഹുവോ റസൂലോ അത് നിരോധിച്ചിട്ടില്ല.ഉലമാക്കളിൽ ആരും ജനാസയുടെ പിറകെ നടക്കുന്നതിനെ വെറുത്തതായോ ജനാസയുടെ പിറകെ നടന്നവൻ ജനാസയെ അനുഗമിക്കാത്തവനെ പോലെയാണ് എന്ന് പരാമർശിച്ചതായോ എനിക്കറിയില്ല. ജനാസയെ അനുഗമിക്കുന്നവനുള്ള പ്രതിഫലം പരാമർശിക്കുന്ന ഹദീസിൽ മുമ്പിൽ നടക്കുന്നവർ എന്നോ പിറകിൽ നടക്കുന്നവർ എന്നോ പ്രത്യേകമാക്കിയിട്ടില്ല.

http://library.islamweb.net/newlibrary/display_book.php?idfrom=88&idto=89&bk_no=52&ID=38


ജനാസയെ  നിസ്ക്കാരം വരെ അനുഗമിക്കുന്നവന്റെ ഇരട്ടി പ്രതിഫലം  മറമാടുന്നത് വരെ അനുഗമിക്കുന്നവന് ലഭിക്കും എന്നും ജനാസയുടെ കൂടെ പോകുമ്പോൾ ജനാസയുടെ മുമ്പിൽ ആണ് നടക്കൽ കൂടുതൽ ഉത്തമം എന്നും നാം മനസ്സിലാക്കി.

_________________
ഇബ്നു അബ്ദിൽ ബർ റഹിമഹുല്ലാഹിയുടെ  അൽ ഇസ്തിദ്കാർ തുടരുന്നു :  
 ഈ വിഷയത്തിൽ 
 أَبُو عُمَرَ ، يُوسُفُ بْنُ عَبْدِ اللَّهِ بْنِ مُحَمَّدِ بْنِ عَبْدِ الْبَرِّ 
യുടെ (ജനനം : ഹിജ്‌റ 368 ) റഹിമഹുല്ലാഹിയുടെ  അൽ ഇസ്തിദ്കാർ 
 الاستذكار الجامع لمذاهب فقهاء الأمصار
എന്ന കിതാബിൽ നിന്നുള്ള  ഉദ്ധരണികൾ  തുടരുന്നു :  

 الاستذكار الجامع لمذاهب فقهاء الأمصار

بَابُ الْمَشْيِ أَمَامَ الْجِنَازَةِ 
ജനാസയുടെ മുമ്പിൽ നടക്കൽ സംബന്ധിച്ച ബാബു 
مَالِكٌ عَنِ ابْنِ شِهَابٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَبَا بَكْرٍ وَعُمَرَ كَانُوا يَمْشُونَ أَمَامَ الْجِنَازَةِ 

 وَمَنِ اسْتَحَبَّ الْمَشْيَ أَمَامَهَا ، فَإِنَّمَا ذَلِكَ عِنْدَهُ عَلَى الرِّجَالِ لَا عَلَى النِّسَاءِ  

 رَوَى أَشْهَبُ عَنْ مَالِكٍ أَنَّهُ سَأَلَهُ عَنْ قَوْلِ ابْنِ شِهَابٍ : الْمَشْيُ خَلْفَ الْجِنَازَةِ مِنْ خَطَأِ السُّنَّةِ أَذَاكَ عَلَى الرِّجَالِ وَالنِّسَاءِ ؟ فَقَالَ : إِنَّمَا ذَلِكَ لِلرِّجَالِ ، وَكَرِهَ أَنْ يَتَقَدَّمَ النِّسَاءُ أَمَامَ النَّعْشِ أَوْ أَمَامَ الرِّجَالِ 

قَالَ أَبُو عُمَرَ : قَدْ كَرِهَ جَمَاعَةٌ مِنَ الْعُلَمَاءِ شُهُودَ النِّسَاءِ الْجَنَائِزَ عَلَى كُلِّ حَالٍ ، وَقَدْ ذَكَرْنَا اخْتِلَافَ الْعُلَمَاءِ فِي ذَلِكَ وَوُجُوهَ أَقْوَالِهِمْ فِي ( التَّمْهِيدِ )
 وَالْحَمْدُ لِلَّهِ  
ആശയ സംഗ്രഹം : ജനാസയുടെ മുമ്പിൽ നടക്കലാണ് സുന്നത്തു എന്ന് പറഞ്ഞവർ അത് പുരുഷന്മാരുടെ കാര്യത്തിലാണ് പറഞ്ഞിട്ടുള്ളത്.മാലികിൽ നിന്ന് അശ്ഹബ് റിപ്പോർട്ട് ചെയ്യുന്നു : ജനാസയുടെ പിറകിൽ നടക്കൽ തെറ്റായ ചര്യ ആണ് എന്ന് പറഞ്ഞത് പുരുഷന്മാരുടെ കാര്യത്തിലോ അതോ സ്ത്രീകളുടെ കാര്യത്തിലോ എന്ന് മാലികിനോട് ഞാൻ ചോദിച്ചു. അപ്പോൾ മാലിക് പറഞ്ഞു: അത് പുരുഷന്മാരുടെ കാര്യത്തിലാണ്.സ്ത്രീകൾ മയ്യിത്തിന്റെ മുമ്പിലോ പുരുഷന്മാരുടെ മുമ്പിലോ നടക്കൽ ആശാസ്യമല്ല. മയ്യിത്തിന്റെ മുമ്പിലായോ പിറകിലായോ എങ്ങിനെയാണെങ്കിലും സ്ത്രീകൾ മയ്യിത്തിനെ അനുഗമിക്കൽ കറാഹത്താണെന്നാണ് ഒരു സംഘം പണ്ഡിതന്മാർ നിരീക്ഷിച്ചിരിക്കുന്നതു.ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം നാം കിതാബു തംഹീദിൽ ചർച്ച ചെയ്തതാണ്.

http://library.islamweb.net/newlibrary/display_book.php?idfrom=892&idto=893&bk_no=93&ID=509

സ്ത്രീകൾ ജനാസയെ അനുഗമിക്കാമോ?

صحيح البخاري
സ്വഹീഹുൽ ബുഖാരി 
كتاب الجنائز
Funerals (Al-Janaa'iz)
بَاب اتِّبَاعِ النِّسَاءِ الْجَنَائِزَ 
സ്ത്രീകൾ ജനാസയെ അനുഗമിക്കൽ 
حَدَّثَنَا قَبِيصَةُ بْنُ عُقْبَةَ حَدَّثَنَا سُفْيَانُ عَنْ خَالِدٍ الْحَذَّاءِ عَنْ أُمِّ الْهُذَيْلِ عَنْ أُمِّ عَطِيَّةَ رَضِيَ اللَّهُ 
عَنْهَا
قَالَتْ نُهِينَا عَنِ اتِّبَاعِ الْجَنَائِزِ، وَلَمْ يُعْزَمْ عَلَيْنَا‏.‏
 സ്ത്രീകൾ ജനാസയെ അനുഗമിക്കൽ  ഉമ്മു അഥ്വിയ്യ റദിയല്ലാഹു അന്ഹാ പ്രസ്താവിക്കുന്നു : ഞങ്ങൾ ജനാസയെ അനുഗമിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിരുന്നു;എന്നാൽ വിലക്ക് ഞങ്ങൾക്ക് മേൽ കർശനമാക്കിയിരുന്നില്ല

من فتح الباري شرح صحيح البخاري

ഈ ഹദീസിനു ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി നൽകിയ വിശദീകരണത്തിൽ നിന്ന് :
قَوْلُهُ ( بَابُ اتِّبَاعِ النِّسَاءِ الْجِنَازَةَ ) قَالَ الزَّيْنُ بْنُ الْمُنِيرِ : فَصَلَ الْمُصَنِّفُ بَيْنَ هَذِهِ التَّرْجَمَةِ ، وَبَيْنَ فَضْلِ اتِّبَاعِ الْجَنَائِزِ بِتَرَاجِمَ كَثِيرَةٍ تُشْعِرُ بِالتَّفْرِقَةِ بَيْنَ النِّسَاءِ وَالرِّجَالِ ، وَأَنَّ الْفَضْلَ الثَّابِتَ فِي ذَلِكَ يَخْتَصُّ بِالرِّجَالِ دُونَ النِّسَاءِ ، لِأَنَّ النَّهْيَ يَقْتَضِي التَّحْرِيمَ أَوِ الْكَرَاهَةَ ، وَالْفَضْلَ يَدُلُّ عَلَى الِاسْتِحْبَابِ ، وَلَا يَجْتَمِعَانِ
ആശയ സംഗ്രഹം : സൈനുൽ മുനീർ പ്രസ്താവിക്കുന്നു : ജനാസയെ അനുഗമിക്കുന്നതിൽ ഉള്ള പുണ്യം പുരുഷന്മാർക്ക് മാത്രം പ്രത്യേകമാണ്; സ്ത്രീകൾക്കല്ല. കാരണം നിരോധനം കറാഹത്തിനെയോ ഹറാമിനെയോ ആണല്ലോ വിധിക്കുന്നത്.പുണ്യമാകുന്നത് സുന്നത്താണെങ്കിൽ ആണല്ലോ.അതിനാൽ നിരോധനവും പുണ്യവും ഒരുമിച്ചു വരികയില്ല. 

قَوْلُهُ : ( نُهِينَا )
..................
وَرَوَاهُ يَزِيدُ بْنُ أَبِي حَكِيمٍ ، عَنِ الثَّوْرِيِّ بِإِسْنَادِ هَذَا الْبَابِ ، بِلَفْظِ : " نَهَانَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " . أَخْرَجَهُ الْإِسْمَاعِيلِيُّ ، وَفِيهِ رَدٌّ عَلَى مَنْ قَالَ : لَا حُجَّةَ فِي هَذَا الْحَدِيثِ ، لِأَنَّهُ لَمْ يُسَمِّ النَّاهِيَ فِيهِ 
......................
 وَيُؤَيِّدُ رِوَايَةَ الْإِسْمَاعِيلِيِّ مَا رَوَاهُ الطَّبَرَانِيُّ مِنْ طَرِيقِ إِسْمَاعِيلَ بْنِ عَبْدِ الرَّحْمَنِ بْنِ عَطِيَّةَ ، عَنْ جَدَّتِهِ أُمِّ عَطِيَّةَ قَالَتْ : لَمَّا دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ جَمَعَ النِّسَاءَ فِي بَيْتٍ ، ثُمَّ بَعَثَ إِلَيْنَا عُمَرَ ، فَقَالَ : إِنِّي رَسُولُ رَسُولِ اللَّهِ إِلَيْكُنَّ ، بَعَثَنِي إِلَيْكُنَّ لِأُبَايِعْكُنَّ عَلَى أَنْ لَا تُشْرِكْنَ بِاللَّهِ شَيْئًا . الْحَدِيثَ . وَفِي آخِرِهِ : وَأَمَرَنَا أَنْ نُخْرِجَ فِي الْعِيدِ الْعَوَاتِقَ ، وَنَهَانَا أَنْ نَخْرُجَ فِي جِنَازَةٍ
ആശയ സംഗ്രഹം :  ഈ ഹദീസിൽ ആരാണ് നിരോധിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ സ്ത്രീകൾക്ക് ജനാസയെ അനുഗമിക്കുന്നതിൽ നിരോധനം ഉണ്ട് എന്നതിന്  തെളിവ് ഇല്ല എന്ന് പറയുന്നവരുടെ വാദം ശരിയല്ല. കാരണം സൗരിയിൽ നിന്നുള്ള  റിപ്പോർട്ടിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഞങ്ങളെ ജനാസയെ അനുഗമിക്കുന്നതിൽ നിന്ന് വിലക്കി എന്ന് വന്നിട്ടുള്ളതിനാൽ . ഉമ്മു അഥ്വിയ്യ റദിയല്ലാഹു അന്ഹായിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ടിലും സ്ത്രീകൾ ജനാസയെ അനുഗമിക്കുന്നതു നബി നിരോധിച്ചിരുന്നതായി വന്നിട്ടുണ്ട് പ്രസ്തുത റിപ്പോർട്ട് മുസ്നദ് അഹ്മദിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു.

http://library.islamweb.net/newlibrary/display_book.php?idfrom=2356&idto=2357&bk_no=52&ID=826

مسند الإمام أحمد
أحمد بن محمد بن حنبل بن هلال بن أسد

أول مسند البصريين

حديث أم عطية رضي الله عنها

حَدَّثَنَا أَبُو سَعِيدٍ حَدَّثَنَا إِسْحَاقُ بْنُ عُثْمَانَ الْكِلَابِيُّ أَبُو يَعْقُوبَ حَدَّثَنَا إِسْمَاعِيلُ بْنُ عَبْدِ الرَّحْمَنِ ابْنِ عَطِيَّةَ الْأَنْصَارِيُّ عَنْ جَدَّتِهِ أُمِّ عَطِيَّةَ قَالَتْ لَمَّا قَدِمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ جَمَعَ نِسَاءَ الْأَنْصَارِ فِي بَيْتٍ ثُمَّ بَعَثَ إِلَيْهِنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ قَامَ عَلَى الْبَابِ فَسَلَّمَ فَرَدَدْنَ عَلَيْهِ السَّلَامَ فَقَالَ أَنَا رَسُولُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْكُنَّ قُلْنَا مَرْحَبًا بِرَسُولِ اللَّهِ وَرَسُولِ رَسُولِ اللَّهِ وَقَالَ تُبَايِعْنَ عَلَى أَنْ لَا تُشْرِكْنَ بِاللَّهِ شَيْئًا وَلَا تَزْنِينَ وَلَا تَقْتُلْنَ أَوْلَادَكُنَّ وَلَا تَأْتِينَ بِبُهْتَانٍ تَفْتَرِينَهُ بَيْنَ أَيْدِيكُنَّ وَأَرْجُلِكُنَّ وَلَا تَعْصِينَهُ فِي مَعْرُوفٍ قُلْنَا نَعَمْ فَمَدَدْنَا أَيْدِيَنَا مِنْ دَاخِلِ الْبَيْتِ وَمَدَّ يَدَهُ مِنْ خَارِجِ الْبَيْتِ ثُمَّ قَالَ اللَّهُمَّ اشْهَدْ وَأَمَرَنَا بِالْعِيدَيْنِ أَنْ نُخْرِجَ الْعُتَّقَ وَالْحُيَّضَ وَنَهَى عَنْ اتِّبَاعِ الْجَنَائِزِ وَلَا جُمُعَةَ عَلَيْنَا وَسَأَلْتُهَا عَنْ قَوْلِهِ وَلَا يَعْصِينَكَ فِي مَعْرُوفٍ قَالَتْ نُهِينَا عَنْ النِّيَاحَةِ
ആശയ സംഗ്രഹം :  ഉമ്മു അഥ്വിയ്യ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മദീനയിൽ വന്നപ്പോൾ അൻസ്വാരി വനിതകളെ ഒരു വീട്ടിൽ സമ്മേളിപ്പിച്ചു. ശേഷം ഉമർ റദിയല്ലാഹു അൻഹുവിനെ അവരുടെ  സമീപത്തേക്കു അയച്ചു.ഉമർ റദിയല്ലാഹു അൻഹു വാതിലിന്റെ അടുത്ത് നിന്നു സ്ത്രീകളോട് സലാം പറഞ്ഞു.സ്ത്രീകൾ സലാം മടക്കി.ശേഷം ഉമർ റദിയല്ലാഹു അൻഹു പ്രസ്താവിച്ചു : ഞാൻ നിങ്ങളിലേക്ക് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അയച്ച ദൂതനാണ്. അപ്പോൾ ഞങ്ങൾ ( സ്ത്രീകൾ ) പറഞ്ഞു : അല്ലാഹുവിന്റെ ദൂതർക്കും അല്ലാഹുവിന്റെ ദൂതർ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ദൂതനും സ്വാഗതം.തുടർന്ന് ഉമർ റദിയല്ലാഹു അന്ഹു പ്രസ്താവിച്ചു: നിങ്ങൾ അല്ലാഹുവോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും,നിങ്ങളുടെ  മക്കളെ കൊന്നുകളയുകയില്ലെന്നും, നിങ്ങളുടെ  കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും, യാതൊരു നല്ലകാര്യത്തിലും നബിയോട്  അനുസരണക്കേട്‌ കാണിക്കുകയില്ലെന്നും നിങ്ങൾ പ്രതിജ്ഞ ചെയ്യണം.അപ്പോൾ ഞങ്ങൾ വീടിന്റെ ഉള്ളിൽ നിന്നു അതെ എന്ന് പറഞ്ഞു ഞങ്ങളുടെ കൈകൾ പുറത്തേക്കു നീട്ടി. വീടിന്റെ പുറത്തു നിന്നും അദ്ദേഹവും കൈ നീട്ടി.( കുറിപ്പ് : ഇവിടെ ഹസ്ത ദാനം ചെയ്തതായി റിപ്പോർട്ടിൽ ഇല്ല.പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 060 മുംതഹന 12 കൂടി കാണുക) പിന്നീട് ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞു : അല്ലാഹുവേ... നീ സാക്ഷിയാണ്.കന്യകകളും ആർത്തവകാരികളും രണ്ടു പെരുന്നാളിനും ( കുറിപ്പ് :ഈദ്  മുസ്വല്ലയിലേക്കു - ആർത്തവകാരികൾ നിസ്ക്കാരം അല്ലാത്ത കർമ്മങ്ങളിൽ മാത്രം പങ്കെടുക്കണം) പുറപ്പെടണമെന്നു അദ്ദേഹം ഞങ്ങളോട് കൽപ്പിക്കുകയും  ജനാസയെ ഞങ്ങൾ അനുഗമിക്കുന്നതിനെ അദ്ദേഹം നിരോധിക്കുകയും  ഞങ്ങൾക്കു ജുമുഅ നിർബന്ധമില്ലെന്നു അദ്ദേഹം ഞങ്ങളെ അറിയിക്കുകയും ചെയ്തു.അപ്പോൾ ഞാൻ( ഒരു ഉപ നിവേദക )അവരോടു  ചോദിച്ചു: എന്താണ് യാതൊരു നല്ലകാര്യത്തിലും നബിയോട്  അനുസരണക്കേട്‌ കാണിക്കാതിരിക്കുക എന്നതിന്റെ സാരം? അവർ  മറുപടി പറഞ്ഞു: മയ്യിത്തിന്റെ മേൽ അലമുറയിട്ടു കരയൽ അഥവാ നിഹായതു നിരോധിച്ചിരിക്കുന്നു.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=6&bookhad=20273

 ഫത്ഹുൽ ബാരി തുടരുന്നു :

قَوْلُهُ : ( وَلَمْ يَعْزِمْ عَلَيْنَا ) ؛ أَيْ : وَلَمْ يُؤَكِّدْ عَلَيْنَا فِي الْمَنْعِ ، كَمَا أَكَّدَ عَلَيْنَا فِي غَيْرِهِ مِنَ الْمَنْهِيَّاتِ ، فَكَأَنَّهَا قَالَتْ : كَرِهَ لَنَا اتِّبَاعَ الْجَنَائِزِ مِنْ غَيْرِ تَحْرِيمٍ . وَقَالَ الْقُرْطُبِيُّ : ظَاهِرُ سِيَاقِ أُمِّ عَطِيَّةَ أَنَّ النَّهْيَ نَهْيُ تَنْزِيهٍ ، وَبِهِ قَالَ جُمْهُورُ أَهْلِ الْعِلْمِ ، وَمَالَ مَالِكٌ إِلَى الْجَوَازِ ، وَهُوَ قَوْلُ أَهْلِ الْمَدِينَةِ . وَيَدُلُّ عَلَى الْجَوَازِ مَا رَوَاهُ ابْنُ أَبِي شَيْبَةَ مِنْ طَرِيقِ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ ، عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ فِي جِنَازَةٍ ، فَرَأَى عُمَرُ امْرَأَةً فَصَاحَ بِهَا ، فَقَال : دَعْهَا يَا عُمَرُ . الْحَدِيثَ . وَأَخْرَجَهُ ابْنُ مَاجَهْ ، وَالنَّسَائِيُّ مِنْ هَذَا الْوَجْهِ ، وَمِنْ طَرِيقٍ أُخْرَى عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ ، عَنْ سَلَمَةَ بْنِ الْأَزْرَقِ ، عَنْ أَبِي هُرَيْرَةَ وَرِجَالُهُ ثِقَاتٌ
ആശയ സംഗ്രഹം : 
وَلَمْ يَعْزِمْ عَلَيْنَا
എന്ന പ്രയോഗം സൂചിപ്പിക്കുന്നത് സ്ത്രീകൾ ജനാസയെ അനുഗമിക്കുന്നതു നബി മറ്റു നിരോധനത്തെ പോലെ ശക്തിയായി തടഞ്ഞിട്ടില്ല എന്നാണു.അതായത് അത് കറാഹത്തു ആണെങ്കിലും ഹറാം അല്ല.ഇത് തൻസീഹിന്റെ നിരോധനം ആണ് ആണ് എന്നതാണ് ഭൂരിപക്ഷ മതം.മദീനക്കാരുടെ അഭിപ്രായവും അത് തന്നെ.എന്നാൽ ഇമാം മാലിക് റഹിമഹുല്ലാഹ് സ്ത്രീകൾ ജനാസയെ അനുഗമിക്കാൻ അനുവദനീയമാണ് എന്ന് പറഞ്ഞിട്ടുണ്ട്.താഴെ ചേർത്ത ഹദീസ് അനുവദനീയതയെ സൂചിപ്പിക്കുന്നു.
سنن ابن ماجه
സുനനു ഇബ്നു മാജ 
كتاب الجنائز
بَاب مَا جَاءَ فِي الْبُكَاءِ عَلَى الْمَيِّتِ

عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ فِي جِنَازَةٍ فَرَأَى عُمَرُ امْرَأَةً فَصَاحَ بِهَا فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَعْهَا يَا عُمَرُ فَإِنَّ الْعَيْنَ دَامِعَةٌ وَالنَّفْسَ مُصَابَةٌ وَالْعَهْدَ قَرِيبٌ
അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട്ചെയ്യുന്നു: ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു ജനാസയിൽ പങ്കെടുത്തു.അപ്പോൾ ഉമർ റദിയല്ലാഹു അന്ഹു ഒരു സ്ത്രീയെ കണ്ടു.ഉമർ റദിയല്ലാഹു അന്ഹു അവരോടു ശബ്ദിച്ചു.അപ്പോൾ നബി പറഞ്ഞു അവരെ വിട്ടേക്കൂ ഉമർ; നിശ്ചയം കണ്ണുകൾ കരയുന്നു,ഹൃദയങ്ങൾ ദുഖിക്കുന്നു,കരാർ അടുത്തിരിക്കുന്നു.

ഫത്ഹുൽ ബാരി തുടരുന്നു :
 وَفِي أَخْذِ هَذَا التَّفْصِيلِ مِنْ هَذَا السِّيَاقِ نَظَرٌ ، نَعَمْ هُوَ  فِي حَدِيثِ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ : إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى فَاطِمَةَ مُقْبِلَةً ، فَقَالَ : مِنْ أَيْنَ جِئْتِ ؟ فَقَالَتْ : رَحِمْتُ عَلَى أَهْلِ هَذَا الْمَيِّتِ مَيِّتَهُمْ . فَقَالَ : لَعَلَّكِ بَلَغْتِ مَعَهُمُ الْكُدَى ؟ قَالَتْ : لَا . الْحَدِيثَ ، أَخْرَجَهُ أَحْمَدُ ، وَالْحَاكِمُ وَغَيْرُهُمَا  
......................
ആശയ സംഗ്രഹം : 
 അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ് എന്നവരിൽ നിന്നുള്ള ഒരു ഹദീസ് സ്ത്രീകൾ ജനാസയെ അനുഗമിക്കുന്നതിന്റെ ഗൗരവം സൂചിപ്പിക്കുന്നുണ്ട്. ഇമാം ഹാകിം അദ്ദേഹത്തിന്റെ മുസ്താദ്‌റകിൽ ഈ ഹദീസ് ശൈഖാനിയുടെ മാനദണ്ഡ പ്രകാരം സ്വഹീഹ് ആണെന്നും എന്നാൽ ഇമാം ബുഖാരിയും മുസ്ലിമും ഈ ഹദീസ് ഉദ്ധരിച്ചിട്ടില്ലെന്നും പറയുന്നു.പ്രസ്തുത ഹദീസ് സുനനു  ന്നസാഇയിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു:
http://library.islamweb.net/newlibrary/display_book.php?idfrom=2356&idto=2357&bk_no=52&ID=826

സുനനു  ന്നസാഇ
سنن النسائي

كتاب الجنائز

باب النعي

 عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ بَيْنَمَا نَحْنُ نَسِيرُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ بَصُرَ بِامْرَأَةٍ لَا تَظُنُّ أَنَّهُ عَرَفَهَا فَلَمَّا تَوَسَّطَ الطَّرِيقَ وَقَفَ حَتَّى انْتَهَتْ إِلَيْهِ فَإِذَا فَاطِمَةُ بِنْتُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَهَا مَا أَخْرَجَكِ مِنْ بَيْتِكِ يَا فَاطِمَةُ قَالَتْ أَتَيْتُ أَهْلَ هَذَا الْمَيِّتِ فَتَرَحَّمْتُ إِلَيْهِمْ وَعَزَّيْتُهُمْ بِمَيِّتِهِمْ قَالَ لَعَلَّكِ بَلَغْتِ مَعَهُمْ الْكُدَى قَالَتْ مَعَاذَ اللَّهِ أَنْ أَكُونَ بَلَغْتُهَا وَقَدْ سَمِعْتُكَ تَذْكُرُ فِي ذَلِكَ مَا تَذْكُرُ فَقَالَ لَهَا لَوْ بَلَغْتِهَا مَعَهُمْ مَا رَأَيْتِ الْجَنَّةَ حَتَّى يَرَاهَا جَدُّ أَبِيكِ 
.......................
ആശയ സംഗ്രഹം:ഞങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ സഞ്ചരിച്ചപ്പോൾ ഒരു സ്ത്രീയെ നബി കണ്ടു.അവരെ നബി കണ്ടിട്ടുണ്ടെന്നു അവർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല.അങ്ങിനെ  വഴി മദ്ധ്യേ , അവർ നബിയുടെ അടുത്ത് എത്തുന്നതിനായി നബി അവിടെ കാത്തിരുന്നു.അത് നബിയുടെ പുത്രി ഫാത്തിമ റദിയല്ലാഹു അന്ഹാ ആയിരുന്നു.നബി അവരോടു ചോദിച്ചു: ഓ ..ഫാത്തിമാ ..നീ എന്തിനാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത് ? ഞാൻ ഈ മയ്യിത്തിനു കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിനും (رحم الله ميتكم എന്ന് പറയുന്നത് പോലെ - ഹാശിയതു സിന്ദി) അവർക്കു തഅസിയത് /അനുശോചനം നേരുന്നതിനും (أعظم الله أجركُم എന്ന് പറയുന്നത് പോലെ - ഹാശിയതു സിന്ദി) വേണ്ടിയാണ് പുറപ്പെട്ടത്.അപ്പോൾ നബി പറഞ്ഞു : നീ അവരുടെ കൂടെ / ജനാസയുടെ കൂടെ ഖബർ വരെ പോയോ? അപ്പോൾ ഫാത്തിമ ഫാത്തിമ റദിയല്ലാഹു അന്ഹാ പറഞ്ഞു : ഞാൻ ഖബറിടം വരെ പോകുന്നതിൽ അല്ലാഹു കാക്കട്ടേ.... താങ്കൾ അത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുള്ളത് ഞാൻ കേട്ടിട്ടുണ്ട്.അപ്പോൾ നബി പറഞ്ഞു : നീ വരുടെ കൂടെ / ജനാസയുടെ കൂടെ ഖബർ വരെ പോയിരുന്നെങ്കിൽ നിന്റെ വലിയുപ്പ സ്വർഗ്ഗം കാണും വരെ നീ സ്വർഗ്ഗം കാണില്ലായിരുന്നു.

നോട്ട് :ഖബറിടം വരെ നീ പോയിരുന്നെങ്കിൽ നീ ഒരിക്കലും സ്വർഗ്ഗം കാണില്ലായിരുന്നു എന്നാണു ഈ ഹദീസിന്റെ ഉദ്ദേശ്യമെന്നും ഹാശിയതു സിന്ദിയിൽ വിശദീകരിച്ചത് കാണാം.എന്നാൽ അബ്ദുൽ മുത്തലിബ് ഫിത്റത്തിന്റെ അഹ്‌ലുകാരിൽ പെട്ടവർ ആണെന്നു തന്റെ ഷെയ്ഖ് ഷറഫുദ്ദീൻ മുനാവി പറഞ്ഞിട്ടുണ്ടെന്നും അതിനാൽ ഖബറിടം വരെ നീ പോയിരുന്നെങ്കിൽ അബ്ദുൽ മുത്തലിബിനെ പോലെ വൈകിയേ സ്വർഗ്ഗത്തിൽ പ്രവേശിക്കുമായിരുന്നുള്ളു സാബിഖീങ്ങളിൽ ഉൾപ്പെടില്ലായിരുന്നുവെന്നുമാണ് ഈ ഹദീസിന്റെ ആശയമെന്നും ചിലർ ധരിച്ചിട്ടുള്ളത് പോലെ ഒരു സ്ത്രീ ഖബറിടം വരെ ജനാസയെ അനുഗമിച്ചാൽ അവൾ ശാശ്വതമായി നരകത്തിൽ വസിക്കേണ്ടി വരും എന്ന് ഈ ഹദീസിനു ആശയമില്ലെന്നും ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ ഹാശിയയിലും കാണാം.ഇമാം സുയൂഥിയുടെ വിവരണവും ഇമാം സിന്ദി തന്റെ ഹാശിയയിൽ ചേർത്തിട്ടുണ്ട്,രണ്ടു ഹാഷിയയുടെയും അറബിക് ടെക്സ്റ്റ് വേണ്ടവർ താഴെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക 
http://www.hadithportal.com/hadith-sharh-1880-522&book=5

http://www.hadithportal.com/hadith-sharh-1880-360&book=5


 സ്ത്രീകൾ മയ്യിത്ത് നിസ്‌ക്കരിക്കാമോ ?

മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിക്കാമോ ?

ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലുന്നതിന്റെ വിധി എന്താണ് ?

 صحيح مسلم
സ്വഹീഹു മുസ്‌ലിം 

كتاب الجنائز

باب الصَّلاَةِ عَلَى الْجَنَازَةِ فِي الْمَسْجِدِ
മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിക്കൽ 

وَحَدَّثَنِي عَلِيُّ بْنُ حُجْرٍ السَّعْدِيُّ وَإِسْحَقُ بْنُ إِبْرَاهِيمَ الْحَنْظَلِيُّ وَاللَّفْظُ لِإِسْحَقَ قَالَ عَلِيٌّ حَدَّثَنَا وَقَالَ إِسْحَقُ أَخْبَرَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ عَبْدِ الْوَاحِدِ بْنِ حَمْزَةَ عَنْ عَبَّادِ بْنِ عَبْدِ اللَّهِ بْنِ الزُّبَيْرِ أَنَّ عَائِشَةَ أَمَرَتْ أَنْ يَمُرَّ بِجَنَازَةِ سَعْدِ بْنِ أَبِي وَقَّاصٍ فِي الْمَسْجِدِ فَتُصَلِّيَ عَلَيْهِ فَأَنْكَرَ النَّاسُ ذَلِكَ عَلَيْهَا فَقَالَتْ مَا أَسْرَعَ مَا نَسِيَ النَّاسُ مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ الْبَيْضَاءِ إِلَّا فِي الْمَسْجِدِ

ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു സുബൈർ റദിയള്ളാഹു അന്ഹുവിന്റെ പുത്രൻ അബ്ബാദ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു :  സഅദ് ബ്നു അബീ വഖാസ്  റദിയല്ലാഹു അന്ഹുവിന്റെ ജനാസ മസ്ജിദിലേക്കു കൊണ്ട് വരാൻ ആഇശ റദിയല്ലാഹു അന്ഹാ ഉത്തരവിട്ടു.ആഇശ റദിയല്ലാഹു അന്ഹായ്ക്കു സഅദ് ബ്നു അബീ വഖാസ്  റദിയല്ലാഹു അന്ഹുവിന്റെ ജനാസ നിസ്‌കരിക്കാൻ വേണ്ടിയായിരുന്നു അത്. (NOTE: നബിയുടെ പത്നിമാർ വീട്ടിൽ വച്ചാണ് ജനാസ നിസ്‌ക്കരിച്ചതു എന്ന് തൊട്ടടുത്ത  ഹദീസിൽ നിന്ന് വ്യക്തമാണ് . ഹദീസ് ഈ ലിങ്കിൽ
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=409&idfrom=2727&idto=2730&bookid=53&startno=1)
 അപ്പോൾ ജനങ്ങൾ അത് ( ജനാസ മസ്ജിദിലേക്കു കൊണ്ട് പോകുന്നത്) ഇഷ്ടപ്പെട്ടില്ല.അപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ ചോദിച്ചു  : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ബൈദാഇന്റെ മകൻ സുഹൈലിന്റെ ജനാസ മസ്ജിദിൽ വച്ച് നിസ്‌ക്കരിച്ച കാര്യം ജനങ്ങൾ ഇത്ര പെട്ടെന്ന് മറന്നോ ?

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി റഹിമഹുല്ലാഹി ശറഹു  മുസ്ലിമിൽ രേഖപ്പെടുത്തുന്നു :
شرح النووي على مسلم
يحيي بن شرف أبو زكريا النووي

قَوْلُهَا : ( مَا صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى سُهَيْلِ بْنِ بَيْضَاءَ إِلَّا فِي الْمَسْجِدِ ) . وَفِي الرِّوَايَةِ الْأُخْرَى : ( وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَيْ بَيْضَاءَ فِي الْمَسْجِدِ ) . وَفِي الرِّوَايَةِ الْأُخْرَى : ( وَاللَّهِ لَقَدْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى ابْنَيْ بَيْضَاءَ فِي الْمَسْجِدِ سُهَيْلٍ وَأَخِيهِ )
..............................
وَفِي هَذَا الْحَدِيثِ دَلِيلٌ لِلشَّافِعِيِّ وَالْأَكْثَرِينَ فِي جَوَازِ الصَّلَاةِ عَلَى الْمَيِّتِ فِي الْمَسْجِدِ ، وَمِمَّنْ قَالَ بِهِ أَحْمَدُ وَإِسْحَاقُ ، قَالَ ابْنُ عَبْدِ الْبَرِّ : وَرَوَاهُ الْمَدَنِيُّونَ فِي الْمُوَطَأِ عَنْ مَالِكٍ ، وَبِهِ قَالَ ابْنُ حَبِيبٍ الْمَالِكِيُّ ، وَقَالَ ابْنُ أَبِي ذِئْبٍ وَأَبُو حَنِيفَةَ وَمَالِكٌ عَلَى الْمَشْهُورِ عَنْهُ : لَا تَصِحُّ الصَّلَاةُ عَلَيْهِ فِي الْمَسْجِدِ بِحَدِيثٍ فِي سُنَنِ أَبِي دَاوُدَ ( مَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ لَهُ ) وَدَلِيلُ الشَّافِعِيِّ وَالْجُمْهُورِ حَدِيثُ سُهَيْلِ بْنِ بَيْضَاءَ ، وَأَجَابُوا عَنْ حَدِيثِ سُنَنِ أَبِي دَاوُدَ بِأَجْوِبَةٍ 

أَحَدُهَا : أَنَّهُ ضَعِيفٌ لَا يَصِحُّ الِاحْتِجَاجُ بِهِ ، قَالَ أَحْمَدُ بْنُ حَنْبَلٍ : هَذَا حَدِيثٌ ضَعِيفٌ تَفَرَّدَ بِهِ صَالِحٌ مَوْلَى التَّوْأَمَةِ ، وَهُوَ ضَعِيفٌ  

وَالثَّانِي : أَنَّ الَّذِي فِي النُّسَخِ الْمَشْهُورَةِ الْمُحَقَّقَةِ الْمَسْمُوعَةِ مِنْ سُنَنِ أَبِي دَاوُدَ " وَمَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ عَلَيْهِ " وَلَا حُجَّةَ لَهُمْ حِينَئِذٍ فِيهِ 

الثَّالِثُ : أَنَّهُ لَوْ ثَبَتَ الْحَدِيثُ وَثَبَتَ أَنَّهُ قَالَ : " فَلَا شَيْءَ " لَوَجَبَ تَأْوِيلُهُ عَلَى " فَلَا شَيْءَ عَلَيْهِ " لِيُجْمَعَ بَيْنَ الرِّوَايَتَيْنِ وَبَيْنَ هَذَا الْحَدِيثِ وَحَدِيثِ سُهَيْلِ بْنِ بَيْضَاءَ ، وَقَدْ جَاءَ ( لَهُ ) بِمَعْنَى ( عَلَيْهِ ) ، كَقَوْلِهِ تَعَالَى : وَإِنْ أَسَأْتُمْ فَلَهَا  

الرَّابِعُ : أَنَّهُ مَحْمُولٌ عَلَى نَقْصِ الْأَجْرِ فِي حَقِّ مَنْ صَلَّى فِي الْمَسْجِدِ وَرَجَعَ وَلَمْ يُشَيِّعْهَا إِلَى الْمَقْبَرَةِ ، لِمَا فَاتَهُ مِنْ تَشْيِيعِهِ إِلَى الْمَقْبَرَةِ وَحُضُورِ دَفْنِهِ . وَاللَّهُ أَعْلَمُ . وَفِي حَدِيثِ سُهَيْلٍ هَذَا دَلِيلٌ لِطَهَارَةِ الْآدَمِيِّ الْمَيِّتِ ، وَهُوَ الصَّحِيحُ فِي مَذْهَبِنَا
ആശയ സംഗ്രഹം : ബൈദാഇന്റെ രണ്ടു മക്കളുടെയും മയ്യിത്ത് നിസ്ക്കാരം നബി നിർവഹിച്ചത് മസ്ജിദിൽ വച്ചായിരുന്നു എന്ന് ആഇശ ബീവി വ്യക്തമാക്കിയത് മറ്റു റിപ്പോർട്ടുകളിൽ കാണാം. മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് അനുവദനീയം ആണെന്നാണ് ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെയും ഭൂരിപക്ഷം പണ്ഡിതന്മാരുടെയും പക്ഷം.ഇമാം അഹ്മദ്  ബ്നു ഹന്ബൽ  റഹിമഹുല്ലാഹ് , ഇമാം മാലിക് റഹിമഹുല്ലാഹ് തുടങ്ങി നിരവധി പേരിൽ നിന്ന് ഈ വീക്ഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളിൽ നിന്നുള്ള പ്രസിദ്ധമായ റിപ്പോർട്ടും , ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹ്,ഇബ്നു അബീ ദിഅബു എന്നിവരുടെ വീക്ഷണവും മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് ശരിയാവുകയില്ല എന്നതാണ്.സുനനു അബീ ദാവൂദിലെ 
 مَنْ صَلَّى عَلَى جِنَازَةٍ فِي الْمَسْجِدِ فَلَا شَيْءَ لَهُ 
ആരോരുത്തൻ മസ്ജിദിൽ വച്ച്  ജനാസ നിസ്‌ക്കരിച്ചുവോ അവനു ഒന്നുമില്ല ( ഒരു പ്രതിഫലവുമില്ല)'  എന്ന ഹദീസാണ് മയ്യിത്ത് നിസ്ക്കാരം മസ്ജിദിൽ വച്ച് സ്വഹീഹാവുകയില്ല എന്ന വീക്ഷണക്കാരുടെ തെളിവ്.എന്നാൽ പ്രസ്തുത ഹദീസ് സംബന്ധിച്ച് ശാഫിഈ മദ്ഹബുകാർ നിരവധി വിശദീകരണങ്ങൾ നൽകിയിരിക്കുന്നു.
1 . സുനനു അബീ ദാവൂദിലെ പ്രസ്തുത ഹദീസ് ദുർബലമാണ്.അത് പ്രകാരം തെളിവ് പിടിക്കൽ ശരിയാവുകയില്ല. ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ്  പറഞ്ഞിരിക്കുന്നു:ഈ ഹദീസിൽ ഉള്ള സ്വാലിഹ് എന്ന റാവീ/റിപ്പോർട്ടർ ദുർബലനായതിനാൽ ഹദീസ് ദുർബലമാണ്.
2 പ്രസിദ്ധമായ നുസ്‌ഖകളിൽ 'ഫലാ ശൈഅ ലഹു' എന്നല്ല; 'ഫലാ ശൈഅ അലൈഹി' എന്നാണുള്ളത്.അപ്പോൾ ആശയം മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചാൽ അവനു മേൽ (കുഴപ്പം) ഒന്നുമില്ല എന്നാവും.
3. ഇനി 'ഫലാ ശൈഅ ലഹു' എന്നാണെങ്കിൽ പോലും 'ലഹു ' എന്നത് ചിലപ്പോൾ അലൈഹി എന്ന അർത്ഥത്തിൽ പ്രയോഗിക്കാറുണ്ടെന്നതിനാലും രണ്ടു റിപ്പോർട്ടുകളെ സംയോജിപ്പിക്കേണ്ടതിനാലും ബൈദാഇന്റെ മക്കളുടെ മേൽ നബി മസ്ജിദിൽ വച്ച് മയ്യിത്ത് നിസ്‌ക്കരിച്ചു എന്ന് സ്ഥിരപ്പെട്ടതിനാലും 'ഫലാ ശൈഅ അലൈഹി' എന്ന് ഈ ഹദീസിനെ വിശദീകരിക്കേണ്ടതുണ്ട്.
4 ചിലപ്പോൾ, മസ്ജിദിൽ വച്ച് ജനാസ നിർവഹിച്ചു മഖ്ബറയിൽ പോവുകയോ മറമാടുന്നതിൽ പങ്കെടുക്കുകയോ ചെയ്യാതെ മടങ്ങിയ വ്യക്തിയ്ക്ക്‌ കുറഞ്ഞ പ്രതിഫലമാണ് കിട്ടുക എന്ന് നബി സൂചിപ്പിച്ചതാവാം.
     കൂടാതെ സുഹൈൽ എന്നവരുടെ മയ്യിത്ത് നബി മസ്ജിദിൽ വച്ചാണ് നിസ്‌ക്കരിച്ചതു എന്ന ഹദീസിൽ നിന്നും മനുഷ്യന്റെ മയ്യിത്ത് നജസ് / മലിനം അല്ല എന്നതിന് തെളിവുണ്ട്.അല്ലാഹു ഏറ്റവും അറിയുന്നവൻ.

..........................
http://library.islamweb.net/newlibrary/display_book.php?idfrom=2727&idto=2730&bk_no=53&ID=409

ജനാസയെ അനുഗമിക്കുമ്പോൾ ഉറക്കെ ദിക്ർ ചൊല്ലൽ കറാഹത്താണ്.

പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം റംലി റഹിമഹുല്ലാഹ് മിന്ഹാജിന്റെ  ശറഹു ആയ  നിഹായയിൽ രേഖപ്പെടുത്തിയത് കാണുക :
نهاية المحتاج إلى شرح المنهاج
محمد بن شهاب الدين الرملي

( وَيُكْرَهُ )
 ( اللَّغَطُ ) 
بِفَتْحِ الْغَيْنِ وَسُكُونِهَا وَهُوَ ارْتِفَاعُ الْأَصْوَاتِ ( فِي ) سَيْرِ ( الْجِنَازَةِ ) لِمَا رَوَاهُ الْبَيْهَقِيُّ أَنَّ الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ كَرِهُوا رَفْعَ الصَّوْتِ عِنْدَ الْجَنَائِزِ وَالْقِتَالِ وَالذِّكْرِ ، وَكَرِهَ جَمَاعَةٌ قَوْلَ الْمُنَادِي مَعَ الْجِنَازَةِ اسْتَغْفِرُوا اللَّهَ لَهُ ، فَقَدْ سَمِعَ ابْنُ عُمَرَ رَجُلًا يَقُولُ ذَلِكَ فَقَالَ : لَا غَفَرَ اللَّهُ لَك ، وَالْمُخْتَارُ وَالصَّوَابُ كَمَا فِي الْمَجْمُوعِ مَا كَانَ عَلَيْهِ السَّلَفُ مِنْ السُّكُوتِ فِي حَالِ السَّيْرِ ، فَلَا يُرْفَعُ صَوْتٌ بِقِرَاءَةٍ وَلَا ذِكْرٍ وَلَا غَيْرِهِمَا ، بَلْ يُشْتَغَلُ بِالتَّفَكُّرِ فِي الْمَوْتِ وَمَا بَعْدَهُ وَفَنَاءِ الدُّنْيَا ، وَأَنَّ هَذَا آخِرُهَا وَيُسَنُّ الِاشْتِغَالُ بِالْقِرَاءَةِ وَالذِّكْرِ سِرًّا 
..........................

ആശയ സംഗ്രഹം : ജനാസയെ  / മയ്യിത്തിനെ അനുഗമിക്കുമ്പോൾ ശബ്ദം ഉയർത്തൽ കറാഹത്താണ്.അല്ലാഹുവിനു ദിക്ർ ചൊല്ലുമ്പോഴും ഖിതാലിന്റെ സമയത്തും ജനാസ കൊണ്ട് പോകുമ്പോഴും ശബ്ദം ഉയർത്തുന്നത് സ്വഹാബാക്കൾ വെറുത്തിരുന്നു എന്ന ഇമാം ബൈഹഖിയുടെ റിപ്പോർട്ട് ആണ് തെളിവ്. 'മയ്യിത്തിനു  വേണ്ടി നിങ്ങൾ പൊറുക്കലിനെ തേടൂ ' എന്ന് ജനാസ കൊണ്ട് പോകുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതും സ്വഹാബാക്കളിൽ ഒരു  സംഘം  ഇഷ്ട്ടപ്പെടാത്ത കാര്യമാണ്.ഒരിക്കൽ ഒരാൾ അങ്ങിനെ പറഞ്ഞപ്പോൾ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു അത് വിലക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ശരിയായതും മുഖ്താറായതും ആയ അഭിപ്രായം മജ്‌മൂഇൽ ഇമാം നവവി റഹിമഹുല്ലാഹി രേഖപ്പെടുത്തിയത് പോലെ, സലഫുസ്സ്വാലിഹീങ്ങൾ പ്രവർത്തിച്ചിരുന്ന പ്രകാരം ജനാസ കൊണ്ട് പോകുമ്പോൾ മൗനമായി പോകുക എന്നതാണ്.ഖുർആൻ പാരായണമോ ദിക്റോ അത് രണ്ടും അല്ലാത്ത മറ്റു വല്ലതുമോ കൊണ്ട് ശബ്ദം ഉയർത്തരുത്.മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ഈ ദുനിയാവിന്റെ നാശത്തെ കുറിച്ചും ചിന്തിച്ചു കൊണ്ടാണ് ജനാസയുടെ കൂടെ പോവേണ്ടത്.എന്നാൽ ശബ്ദം ഉയർത്താതെ പതിയെ  ഖുർആൻ പാരായണം ചെയ്യലും പതിയെ ദിക്ർ ചൊല്ലലും സുന്നത്താണ്. 

وَمَا يَفْعَلُهُ جَهَلَةُ الْقُرَّاءِ مِنْ الْقِرَاءَةِ بِالتَّمْطِيطِ وَإِخْرَاجِ الْكَلَامِ عَنْ مَوْضُوعِهِ فَحَرَامٌ يَجِبُ إنْكَارُهُ ( وَ ) يُكْرَهُ ( اتِّبَاعُهَا بِنَارٍ ) فِي مِجْمَرَةٍ أَوْ غَيْرِهَا لِخَبَرِ { لَا تَتَّبِعُوا الْجِنَازَةَ بِصَوْتٍ وَلَا نَارٍ } ، وَلِأَنَّهُ يُتَفَاءَلُ بِذَلِكَ فَأْلَ السُّوءِ . 

رَوَى مُسْلِمٌ أَنَّ عَمْرَو بْنَ الْعَاصِ قَالَ : إذَا أَنَا مِتُّ فَلَا تَصْحَبْنِي نَارٌ وَلَا نَائِحَةٌ . 

وَرَوَى الْبَيْهَقِيُّ عَنْ أَبِي مُوسَى أَنَّهُ أَوْصَى : لَا تَتَّبِعُونِي بِصَارِخَةٍ وَلَا مِجْمَرَةٍ ، وَلَا تَجْعَلُوا بَيْنِي وَبَيْنَ الْأَرْضِ شَيْئًا . 

نَعَمْ لَوْ اُحْتِيجَ إلَى الدَّفْنِ لَيْلًا فِي اللَّيَالِي [ ص: 24 ] الْمُظْلِمَةِ فَالظَّاهِرُ أَنَّهُ لَا يُكْرَهُ حَمْلُ السِّرَاجِ وَالشَّمْعَةِ وَنَحْوِهِمَا وَلَا سِيَّمَا حَالَةَ الدَّفْنِ لِأَجْلِ إحْسَانِ الدَّفْنِ وَإِحْكَامِهِ 


http://library.islamweb.net/newlibrary/display_book.php?idfrom=2103&idto=2107&bk_no=25&ID=188

FOR ADDITIONAL READING:

http://shamela.ws/browse.php/book-11993/page-655

http://shamela.ws/browse.php/book-10276/page-6#page-7


വിഷയം :വാഹനത്തിൽ ജനാസയെ അനുഗമിക്കൽ, കുട്ടിയുടെ ജനാസ നിസ്‌ക്കരിക്കുമ്പോൾ കുട്ടിയുടെ മാതാ പിതാക്കൾക്ക് വേണ്ടി ദുആ ചെയ്യൽ.

ഇബ്നു അബ്ദിൽ ബർ റഹിമഹുല്ലാഹിയുടെ അൽ ഇസ്തിദ്കാർ എന്ന കിതാബിൽ നിന്ന് :
الاستذكار الجامع لمذاهب فقهاء الأمصار
أبو عمر يوسف بن عبد الله بن محمد بن عبد البر
(AH 368-465)

 وَأَمَّا قَوْلُهُ فِي الْحَدِيثِ : كَانُوا يَمْشُونَ أَمَامَ الْجِنَازَةِ دَلِيلٌ عَلَى أَنَّ الْأَغْلَبَ مِنَ الْعَمَلِ فِي ذَلِكَ الْمَشْيِ لَا الرُّكُوبُ ، وَكَذَلِكَ يَنْبَغِي لِكُلِّ مُسْتَطِيعٍ عَلَى الْمَشْيِ مَعَ الْجِنَازَةِ أَنْ يَمْشِيَ مَعَهَا وَلَا يَرْكَبَ إِلَّا مِنْ عُذْرٍ  

 قَالَ ابْنُ شِهَابٍ : مَا رَكِبَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي جِنَازَةٍ قَطُّ  

 وَرُوِيَ عَنْ ثَوْبَانِ أَنَّهُ رَأَى قَوْمًا يَرْكَبُونَ فِي جِنَازَةٍ ، فَقَالَ : أَمَا يَسْتَحْيُونَ أَنَّ الْمَلَائِكَةَ لَتَمْشِي وَأَنْتُمْ عَلَى ظُهُورِ الدَّوَابِّ ؟ 

 وَعَنِ ابْنِ عَبَّاسٍ : الرَّاكِبُ مَعَ الْجِنَازَةِ كَالْجَالِسِ فِي بَيْتِهِ إِلَّا أَنْ تَكُونَ بِهِ عِلَّةٌ 

 وَعَنْ عَبْدِ اللَّهِ بْنِ رَبَاحٍ قَالَ : لِلْمَاشِي قِيرَاطَانِ ، وَلِلرَّاكِبِ قِيرَاطٌ  

قَالَ أَبُو عُمَرَ : لَيْسَ الرُّكُوبُ بِمَحْظُورٍ ، وَلَكِنَّ الْمَشْيَ لِمَنْ قَدَرَ عَلَيْهِ أَفْضَلُ إِنْ شَاءَ اللَّهُ ، وَالدَّلِيلُ عَلَى جَوَازِ الرُّكُوبِ - وَإِنْ كَانَتِ السُّنَّةُ الْمَشْيَ كَالْجُمُعَةِ وَالْعِيدَيْنِ - حَدِيثُ الْمُغِيرَةِ بْنِ شُعْبَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : " الرَّاكِبُ يَسِيرُ خَلْفَ الْجِنَازَةِ " الْحَدِيثَ 
............................
 ആശയ സംഗ്രഹം : അവർ ജനാസയുടെ മുമ്പിൽ നടക്കാറായിരുന്നു പതിവ് എന്ന് ഹദീസിൽ നിന്ന് വ്യക്തമാണ്.വാഹനത്തിൽ ജനാസയെ അനുഗമിക്കൽ സാധാരണമായിരുന്നില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്.ആയതിനാൽ സാധ്യമായവർ എല്ലാം ജനാസയുടെ മുമ്പിൽ നടക്കൽ അത്യാവശ്യമാണ്.വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ വാഹനം ഉപയോഗിക്കാവൂ. ഇബ്നു ശിഹാബ് പ്രസ്താവിക്കുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ജനാസയെ  / മയ്യിത്തിനെ അനുഗമിക്കുമ്പോൾ വാഹനം ഉപയോഗിച്ചിട്ടേ ഇല്ല. ഒരു സംഘം വാഹനത്തിൽ ജനാസയെ അനുഗമിക്കുന്നതു കണ്ടപ്പോൾ സൗബാൻ എന്നവർ ഇപ്രകാരം പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു : മലക്കുകൾ നടക്കുമ്പോൾ നിങ്ങൾ വാഹനപ്പുറത്തു ജനാസയെ അനുഗമിക്കുന്നതിൽ നിങ്ങൾക്ക് നാണമില്ലേ  ? ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു : ഒരു കാരണവും ഇല്ലാതെ ജനാസയെ വാഹനത്തിൽ അനുഗമിക്കുന്നവൻ വീട്ടിൽ ഇരിക്കുന്നവനെ പോലെയാണ്.അബ്ദുല്ലാഹി ബ്നു റബാഹ് പ്രസ്താവിക്കുന്നു : ജനാസയെ അനുഗമിക്കുമ്പോൾ നടക്കുന്നവന് രണ്ടു ഖീറാത് പ്രതിഫലവും വാഹനപ്പുറത്തു പോകുന്നവന് ഒരു ഖീറാത് പ്രതിഫലവും ആണുള്ളത്. (ഗ്രൻഥകാരൻ അബൂ ഉമർ പ്രസ്താവിക്കുന്നു) : വാഹനപ്പുറത്തു ജനാസയെ അനുഗമിക്കൽ നിരോധിക്കപ്പെട്ടിട്ടില്ല; എന്നിരുന്നാലും സാധിക്കുന്നവർ നടക്കുന്നതാണ് കൂടുതൽ ശ്രേഷ്ടം. ജുമുഅയ്ക്കും പെരുന്നാൾ നിസ്‌ക്കാരത്തിനും പോകുന്നത് പോലെ തന്നെ നടന്നു പോകലാണ് സുന്നത്തു എങ്കിലും , വാഹനപ്പുറത്തു ജനാസയെ അനുഗമിക്കുന്നവൻ ജനാസയുടെ പിറകിലാണ് നടക്കേണ്ടത്' എന്ന ഹദീസ് വാഹനപ്പുറത്തു ജനാസയെ അനുഗമിക്കൽ അനുവദനീയം ആണെന്ന് സൂചിപ്പിക്കുന്നുണ്ട്.
.........................
http://library.islamweb.net/newlibrary/display_book.php?idfrom=892&idto=893&bk_no=93&ID=509

സുനനു അബീ ദാവൂദ് 
سنن أبي داود
سليمان بن الأشعث السجستاني الأزدي

كتاب الجنائز

باب المشي أمام الجنازة
 ജനാസയുടെ മുമ്പിൽ നടക്കൽ സംബന്ധിച്ച ബാബു 
حَدَّثَنَا وَهْبُ بْنُ بَقِيَّةَ عَنْ خَالِدٍ عَنْ يُونُسَ عَنْ زِيَادِ بْنِ جُبَيْرٍ عَنْ أَبِيهِ عَنْ الْمُغِيرَةِ بْنِ شُعْبَةَ وَأَحْسَبُ أَنَّ أَهْلَ زِيَادٍ أَخْبَرُونِي أَنَّهُ رَفَعَهُ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الرَّاكِبُ يَسِيرُ خَلْفَ الْجَنَازَةِ وَالْمَاشِي يَمْشِي خَلْفَهَا وَأَمَامَهَا وَعَنْ يَمِينِهَا وَعَنْ يَسَارِهَا قَرِيبًا مِنْهَا وَالسِّقْطُ يُصَلَّى عَلَيْهِ وَيُدْعَى لِوَالِدَيْهِ بِالْمَغْفِرَةِ وَالرَّحْمَةِ
ആശയ സംഗ്രഹം :
മുഗീറത്തു ബ്നു ഷുഗബ പ്രസ്താവിക്കുന്നു :സിയാദിന്റെ ആളുകൾ ആണെന്ന് തോന്നുന്നു എന്നോട് പറഞ്ഞു : സിയാദ് പറഞ്ഞു :നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുണ്ട് :
  വാഹനത്തിൽ ജനാസയെ അനുഗമിക്കുന്നവൻ ജനാസയുടെ പിറകിലും ,നടന്നു ജനാസയെ അനുഗമിക്കുന്നവൻ ജനാസയുടെ മുമ്പിലോ പിറകിലോ (മുമ്പിൽ ആണ് ഉത്തമം  )   ജനാസയോട് ചേർന്നു വലതു ഭാഗത്തോ ഇടതു ഭാഗത്തോ ആയി അനുഗമിക്കേണ്ടതാണ് . ജീവന്റെ  തുടിപ്പ് കാണിച്ച കുട്ടിയാണ് മരിച്ചതെങ്കിൽ ആ മയ്യിത്തിന്റെ മേൽ നിസ്‌ക്കരിക്കേണ്ടതും മയ്യിത്തിന്റെ മാതാപിതാക്കൾക്ക് പാപമോചനത്തിനും കാരുണ്യത്തിനായി പ്രാർത്ഥിക്കേണ്ടതുമാണ്.

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=4&bookhad=3180
________________

മിർഖാത്തുൽ മഫാതീഹിൽ നിന്ന് :
مرقاة المفاتيح شرح مشكاة المصابيح

 كتاب الجنائز

المشي بالجنازة والصلاة عليها
.........................
 قَالَ الْمُظْهِرُ : إِنَّمَا يُصَلَّى عَلَيْهِ إِذَا اسْتَهَلَّ صَارِخًا ثُمَّ مَاتَ ، عِنْدَ أَبِي حَنِيفَةَ وَالشَّافِعِيِّ ، وَقَالَ أَحْمَدُ : يُصَلَّى عَلَيْهِ إِذَا كَانَ لَهُ أَرْبَعَةُ أَشْهُرٍ وَعَشْرٌ فِي الْبَطْنِ نُفِخَ فِيهِ الرُّوحُ وَإِنْ لَمْ يَسْتَهِلَّ . قَالَ ابْنُ الْهُمَامِ : الِاسْتِهْلَالُ أَنْ يَكُونَ مِنْهُ مَا يَدُلُّ عَلَى الْحَيَاةِ مِنْ حَرَكَةِ عُضْوٍ أَوْ رَفْعِ صَوْتٍ ، وَالْمُعْتَبَرُ فِي ذَلِكَ خُرُوجُ أَكْثَرِهِ حَيًّا ، حَتَّى لَوْ خَرَجَ أَكْثَرُهُ وَهُوَ يَتَحَرَّكُ صُلِّيَ عَلَيْهِ ، وَفِي الْأَقَلِّ لَا
............................
ആശയ സംഗ്രഹം : മുദ്ഹിർ പ്രസ്താവിക്കുന്നു : കുട്ടി ജീവന്റെ  ലക്ഷണം  കാണിച്ച  ശേഷം  മരിച്ചാൽ അവന്റെ   മേൽ  മയ്യിത്ത്  നിസ്‌ക്കരിക്കണം എന്നാണു ഇമാം ശാഫിഈയുടെയും ഇമാം അബൂ ഹനീഫയുടെയും അഭിപ്രായം.എന്നാൽ ഗർഭസ്ഥ ശിശുവിനു  നാല് മാസസവും പത്ത് ദിവസവും ആവുമ്പോൾ റൂഹ് ഊതപ്പെടും എന്നതിനാൽ  നാല് മാസവും പത്ത് ദിവസവും  ആയ ഗർഭസ്ഥ ശിശു മരിച്ചാലും മയ്യിത്തിന്റെ മേൽ നിസ്‌ക്കരിക്കണം എന്നാണു ഇമാം അഹ്മദ് ബ്നു ഹന്ബൽ അവർകളുടെ പക്ഷം; അതായത് കുട്ടി പ്രസവിക്കപ്പെട്ടതിനു ശേഷം  ജീവന്റെ തുടിപ്പ് പ്രകടിപ്പിച്ച ശേഷമല്ല മരിച്ചത് എങ്കിലും   ഗർഭാവസ്ഥയിൽ,നാല് മാസവും പത്ത് ദിവസവും  പൂർത്തിയായ കുട്ടിയാണെങ്കിൽ  മയ്യിത്തിന്റെ മേൽ നിസ്‌ക്കരിക്കണം എന്നർത്ഥം.
.........................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=3327
__________________

 കുറിപ്പ്  : കുട്ടിയുടെ മയ്യിത്ത് നിസ്‌ക്കരിക്കുമ്പോൾ മാതാപിതാക്കൾക്കാണ് പാപ  മോചനത്തിന്  പ്രാർത്ഥിക്കേണ്ടത്.ഇതിനായി പ്രത്യേക വചനങ്ങൾ തിരു നബി നിർദേശിച്ചതായി കാണുന്നില്ലെങ്കിലും ഹദീസിന്റെ ആശയം ഉൾക്കൊള്ളുന്ന ചില ദുആകൾ പണ്ഡിതന്മാർ നിർദേശിച്ചിട്ടുണ്ട്.അവയിൽ ഒന്നാണ് ചുവടെ  ) :

ഇബ്നു ഖുദ്ദാമയുടെ അൽ മുഗ്‌നീ എന്ന കിതാബിൽ നിന്ന് : 
 فَصْلٌ : وَإِنْ كَانَ الْمَيِّتُ طِفْلًا ، جَعَلَ مَكَانَ الِاسْتِغْفَارِ لَهُ : اللَّهُمَّ اجْعَلْهُ فَرَطًا لِوَالِدَيْهِ ، وَذُخْرًا وَسَلَفًا وَأَجْرًا ، اللَّهُمَّ ثَقِّلْ بِهِ مَوَازِينَهُمَا ، وَأَعْظِمْ بِهِ أُجُورَهُمَا ، اللَّهُمَّ اجْعَلْهُ فِي كَفَالَةِ إبْرَاهِيمَ وَأَلْحِقْهُ بِصَالِحِ سَلَفِ الْمُؤْمِنِينَ ، وَأَجِرْهُ بِرَحْمَتِك مِنْ عَذَابِ الْجَحِيمِ ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ ، وَأَهْلًا خَيْرًا مِنْ أَهْلِهِ ، اللَّهُمَّ اغْفِرْ لِأَسْلَافِنَا وَأَفْرَاطِنَا وَمَنْ سَبَقَنَا بِالْإِيمَانِ 
ആശയ സംഗ്രഹം : മയ്യിത്ത് കുട്ടിയാണെങ്കിൽ മയ്യിത്തിനു വേണ്ടി പാപമോചനം തേടുന്നതിന് പകരം താഴെ ചേർത്തത് പോലുള്ള ദുആ ചൊല്ലാവുന്നതാണ് :   
 اللَّهُمَّ اجْعَلْهُ فَرَطًا لِوَالِدَيْهِ ، وَذُخْرًا وَسَلَفًا وَأَجْرًا ، اللَّهُمَّ ثَقِّلْ بِهِ مَوَازِينَهُمَا ، وَأَعْظِمْ بِهِ أُجُورَهُمَا ، اللَّهُمَّ اجْعَلْهُ فِي كَفَالَةِ إبْرَاهِيمَ وَأَلْحِقْهُ بِصَالِحِ سَلَفِ الْمُؤْمِنِينَ ، وَأَجِرْهُ بِرَحْمَتِك مِنْ عَذَابِ الْجَحِيمِ ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ ، وَأَهْلًا خَيْرًا مِنْ أَهْلِهِ ، اللَّهُمَّ اغْفِرْ لِأَسْلَافِنَا وَأَفْرَاطِنَا وَمَنْ سَبَقَنَا بِالْإِيمَانِ 
ആശയ സംഗ്രഹം :   അല്ലാഹുവേ.... .. ഈ കുട്ടിയെ ഇതിന്റെ മാതാപിതാക്കൾക്ക് സ്വർഗ്ഗത്തിലേക്കുള്ള ഒരു മുന്നൊരുക്കവും ഒരു നിധിയും ഒരു സലഫും പ്രതിഫലവും ആക്കേണമേ . ഈ കുട്ടി കാരണങ്ങളും ആ മാതാ പിതാക്കളുടെ നന്മയുടെ ത്രാസിന്റെ ഭാരം നീ വർദ്ധിപ്പിക്കാനേ ...അവരുടെ പ്രതിഫലത്തിന്റെ തോത് നീ വലുതാക്കേണമേ.... ഈ കുട്ടിയെ നീ കഫാലത്തു ഇബ്റാഹീമിൽ ഉൾപ്പെടുത്തേണമേ...ഈ കുട്ടിയെ സത്യാ വിശ്വാസികളിൽ നിന്ന് മുമ്പ് കഴിഞ്ഞു പോയ സജ്ജനങ്ങളോട് ചേർക്കേണമേ....നിന്റെ കാരുണ്യം കൊണ്ട് നീ നരക ശിക്ഷയിൽ നിന്ന് കാക്കേണമേ... കൂടുതൽ ഉത്തമമായ വീടും വീട്ടുകാരെയും അവനു നീ പകരം നൽകേണമേ ...ഞങ്ങളിൽ നിന്ന് മുൻ കഴിഞ്ഞു പോയ സത്യ വിശ്വാസികൾക്ക് നീ പൊറുക്കേണമേ....

https://sunnah.com/bukhari/91/61

മറ്റൊരു ദുആ :
اَللَّهُمَّ اجْعَلْهُ فَرَطًا لِأَبَوَيْهِ وَسَلَفًا وَذُخْرًا وَعِظَةً وَاعْتِبَارًا وَشَفِيعًا ، وَثَقِّلْ بِهِ مَوٰازِينَهُمَا وَأَفْرِغِ الصَّبْرَ عَلَى قُلُوبِهِمَا وَلَا تَفْتِنْهُمَا بَعْدَهُ وَلَا تَحْرِمْهُمَا أَجْرَهُ◦
...........................
فَرَطَ لَهُ وَلَدٌ : سَبَقَهُ إِلَى الْجَنَّةِ

http://library.islamweb.net/newlibrary/display_book.php?bk_no=15&ID=&idfrom=1161&idto=1337&bookid=15&startno=60
___________________

ഇബ്നു അബീ ശൈബ റഹിമഹുല്ലാഹിയുടെ മുസന്നിഫിൽ വന്ന ചില അസറുകൾ :
المصنف
عبد الله بن محمد بن أبي شيبة

فِي السِّقْطِ وَالْمَوْلُودِ وَمَا يُدْعَى لَهُمَا بِهِ 

( 1 ) 
حَدَّثَنَا عَبْدَةُ بْنُ سُلَيْمَانَ
 عَنْ يَحْيَى بْنِ سَعِيدٍ عَنْ سَعِيدٍ عَنْ أَبِي هُرَيْرَةَ أَنَّهُ كَانَ يَقُومُ عَلَى الْمَنْفُوسِ مِنْ وَلَدِهِ الَّذِي لَمْ يَعْمَلْ خَطِيئَةً فَيَقُولُ : اللَّهُمَّ أَجِرْهُ مِنْ عَذَابِ النَّارِ 

( 2 )
 حَدَّثَنَا إسْمَاعِيلُ بْنُ عُلَيَّةَ عَنْ يُونُسَ عَنْ زِيَادِ بْنِ جُبَيْرٍ عَنْ أَبِيهِ عَنْ الْمُغِيرَةِ بْنِ شُعْبَةَ قَالَ : السِّقْطُ يَدْعُو لِوَالِدَيْهِ بِالْعَافِيَةِ وَالْمَغْفِرَةِ

( 3 )
 حَدَّثَنَا عَبَّادُ بْنُ الْعَوَّامِ عَنْ سُفْيَانَ بْنِ حُسَيْنٍ عَنْ الْحَسَنِ أَنَّهُ كَانَ يَقُولُ : اللَّهُمَّ اجْعَلْهُ لَنَا فَرَطًا وَذُخْرًا وَأَجْرًا 

( 4 ) 
حَدَّثَنَا جَرِيرٌ عَنْ شُعْبَةَ قَالَ حَدَّثَنَا الْخِلَاسُ السُّلَمِيُّ قَالَ : سَمِعْت عَلِيَّ بْنَ جِحَاشٍ قَالَ سَمِعْت سَمُرَةَ بْنَ جُنْدَبٍ وَمَاتَ ابْنٌ لَهُ صَغِيرٌ فَقَالَ : اذْهَبُوا فَادْفِنُوهُ وَلَا تُصَلُّوا عَلَيْهِ فَإِنَّهُ لَيْسَ عَلَيْهِ إثْمٌ ، وَادْعُوا اللَّهَ لِوَالِدَيْهِ أَنْ يَجْعَلَهُ لَهُمَا فَرَطًا وَأَجْرًا أَوْ نَحْوَهُ  
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=10&bookhad=4330

മുസ്നദ് അബ്ദു റസാഖിൽ നിന്ന് :

بَابُ الدُّعَاءِ عَلَى الطِّفْلِ 

6588 
عَبْدُ الرَّزَّاقِ ، عَنِ الثَّوْرِيِّ ، عَنْ يُونُسَ ، عَنِ الْحَسَنِ ، أَنَّهُ كَانَ إِذَا صَلَّى عَلَى الطِّفْلِ قَالَ : " اللَّهُمَّ اجْعَلْهُ لَنَا فَرَطًا ، وَاجْعَلْهُ لَنَا أَجْرًا " . 
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=73&bookhad=6296

FOR FURTHER READING : http://library.islamweb.net/newlibrary/display_book.php?bk_no=29&ID=212&idfrom=895&idto=1001&bookid=29&startno=32

TO JOIN OUR WHATS APP 8848787706
ASSALAMU A'LYKUM

Saturday, 14 January 2017

സ്വപ്ന സ്ഖലനം ഉണ്ടായാല്‍ കുളി നിര്‍ബന്ധമാണോ?

അൽ കിതാബ് ചോദ്യോത്തര പരമ്പര 4
14.01.2017

ചോദ്യം 3

സ്വപ്ന സ്ഖലനം ഉണ്ടായാല്‍ കുളി നിര്‍ബന്ധമാണോ?

 MODULE 01/14.01.2017

صحيح مسلم
സ്വഹീഹു മുസ്ലിം 
 كتاب الحيض
ആർത്തവത്തിന്റെ പുസ്തകം 
بَاب إِنَّمَا الْمَاءُ مِنْ الْمَاءِ
സ്ഖലനം മൂലമാണ് കുളി നിർബന്ധമാവുന്നതു എന്നത് സംബന്ധിച്ച ബാബു 
وَحَدَّثَنَا يَحْيَى بْنُ يَحْيَى وَيَحْيَى بْنُ أَيُّوبَ وَقُتَيْبَةُ وَابْنُ حُجْرٍ قَالَ يَحْيَى بْنُ يَحْيَى أَخْبَرَنَا وَقَالَ الْآخَرُونَ حَدَّثَنَا إِسْمَعِيلُ وَهُوَ ابْنُ جَعْفَرٍ عَنْ شَرِيكٍ يَعْنِي ابْنَ أَبِي نَمِرٍ عَنْ عَبْدِ الرَّحْمَنِ بْنِ أَبِي سَعِيدٍ الْخُدْرِيِّ عَنْ أَبِيهِ قَالَ خَرَجْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الِاثْنَيْنِ إِلَى قُبَاءَ حَتَّى إِذَا كُنَّا فِي بَنِي سَالِمٍ وَقَفَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى بَابِ عِتْبَانَ فَصَرَخَ بِهِ فَخَرَجَ يَجُرُّ إِزَارَهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْجَلْنَا الرَّجُلَ فَقَالَ عِتْبَانُ يَا رَسُولَ اللَّهِ أَرَأَيْتَ الرَّجُلَ يُعْجَلُ عَنْ امْرَأَتِهِ وَلَمْ يُمْنِ مَاذَا عَلَيْهِ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّمَا الْمَاءُ مِنْ الْمَاءِ
ആശയ സംഗ്രഹം: അബൂ സഈദുൽ ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഞാൻ ഒരു തിങ്കളാഴ്ച റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ ഖുബായിലേക്കു പുറപ്പെട്ടു.അങ്ങിനെ ഞങ്ങൾ ബനൂ സാലിം ഗോത്രക്കാരുടെ സമീപത്തെത്തി .റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇതബാൻ റദിയല്ലാഹു അന്ഹുവിന്റെ വീട്ടു വാതിൽക്കൽ എത്തി .അദ്ദേഹത്തെ ശബ്ദത്തിൽ വിളിച്ചു.വസ്ത്രം വലിച്ചിഴച്ചു കൊണ്ട് അദ്ദേഹം പുറത്തേക്കു വന്നു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : ഇദ്ദേഹത്തെ നാം ദൃതിപ്പെടുത്തി. അപ്പോൾ ഇതബാൻ റദിയല്ലാഹു അന്ഹു പറഞ്ഞു : ഒരു പുരുഷൻ തന്റെ ഭാര്യയുമായുള്ള സംയോഗത്തിൽ സ്ഖലനത്തിനു മുമ്പ് പിരിഞ്ഞാൽ എന്താണ് അവനു  ( കുളി സംബന്ധിച്ച്) നിർബന്ധമുള്ളതു? അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു :  സ്ഖലനം മൂലമാണ് കുളി നിർബന്ധമാവുന്നതു.(ശ്രദ്ധിക്കുക:പിന്നീട് ഈ വിധി  ദുർബലപ്പെടുത്തുകയും സ്ഖലനം നടന്നില്ലെങ്കിലും സംയോഗം നടന്നാൽ കുളി നിർബന്ധമാണ് എന്ന നിയമം സ്ഥിരപ്പെടുത്തുകയും ചെയ്തു) 


MODULE 02/14.01.2017

مِنْ شرح النووي على مسلم

ഈ ഹദീസിനു ശറഹു മുസ്ലിമിൽ ഇമാം നവവി റഹിമഹുല്ലാഹി നൽകിയ വിശദീകരണത്തിൽ നിന്ന് :
.........................
وَفِي الْبَابِ حَدِيثُ إِنَّمَا الْمَاءُ مِنَ الْمَاءِ مِنْ حَدِيثِ أُبَيِّ بْنِ كَعْبٍ عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي الرَّجُلِ يَأْتِي أَهْلَهُ ثُمَّ لَا يُنْزِلُ قَالَ : يَغْسِلُ ذَكَرَهُ وَيَتَوَضَّأُ 
 وَفِيهِ الْحَدِيثُ الْآخَرُ إِذَا جَلَسَ أَحَدُكُمْ بَيْنَ شُعَبِهَا الْأَرْبَعِ ثُمَّ جَهَدَهَا فَقَدْ وَجَبَ عَلَيْهِ الْغُسْلُ وَإِنْ لَمْ يُنْزِلْ قَالَ الْعُلَمَاءُ : الْعَمَلُ عَلَى هَذَا الْحَدِيثِ ، وَأَمَّا حَدِيثُ : الْمَاءُ مِنَ الْمَاءِ . فَالْجُمْهُورُ مِنَ الصَّحَابَةِ وَمَنْ بَعْدَهمْ قَالُوا : إِنَّهُ مَنْسُوخٌ ، وَيَعْنُونَ بِالنَّسْخِ أَنَّ الْغُسْلَ مِنَ الْجِمَاعِ بِغَيْرِ إِنْزَالٍ كَانَ سَاقِطًا ثُمَّ صَارَ وَاجِبًا . وَذَهَبَ ابْنُ عَبَّاسٍ - رَضِيَ اللَّهُ عَنْهُ - وَغَيْرُهُ إِلَى أَنَّهُ لَيْسَ مَنْسُوخًا بَلِ الْمُرَادُ بِهِ نَفْيُ وُجُوبِ الْغُسْلِ بِالرُّؤْيَةِ فِي النَّوْمِ إِذَا لَمْ يُنْزِلْ ، وَهَذَا الْحُكْمُ بَاقٍ بِلَا شَكٍّ ، وَأَمَّا حَدِيثُ أُبَيِّ بْنِ كَعْبٍ فَفِيهِ جَوَابَانِ أَحَدُهُمَا أَنَّهُ مَنْسُوخٌ ، وَالثَّانِي أَنَّهُ مَحْمُولٌ عَلَى مَا إِذَا بَاشَرَهَا فِيمَا سِوَى الْفَرْجِ . وَاللَّهُ أَعْلَمُ  
ആശയ സംഗ്രഹം : ഈ വിഷയത്തിൽ ഉബയ്യു ബ്നു കഅബ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഹദീസിൽ  ഭാര്യയെ പ്രാപിക്കുകയും എന്നാൽ സ്ഖലനത്തിനു  മുമ്പേ അവളിൽ നിന്ന് ഒഴിയുകയും ചെയ്ത ഒരു പുരുഷൻ അവന്റെ ലിംഗം കഴുകുകയും  തുടർന്ന് അംഗസ്നാനം /വുദു ചെയ്യുകയും വേണം എന്ന് കാണാം. മറ്റൊരു ഹദീസിൽ ഒരു പുരുഷൻ സ്ത്രീയുടെ നാല് ശുഅബുകൾക്കിടയിൽ (സ്ത്രീയുടെ നാല് ശുഅബുകൾ എന്നാൽ എന്താണെന്ന് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ട് .രണ്ടു കൈകളും രണ്ടു കാലുകളും,രണ്ടു കാലുകളും രണ്ടു തുടകളും,യോനിയുടെ  ദളങ്ങൾ എന്നെല്ലാം അഭിപ്രായമുണ്ട്- വിശദീകരണത്തിനു ശറഹു ഉംദത്തുൽ അഹ്‌കാം http://library.islamweb.net/newlibrary/display_book.php?flag=1&bk_no=80&ID=128 )ഇരിക്കുകയും അവന്റെ ലിംഗം അവളുടെ യോനിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌താൽ സ്ഖലനം നടന്നില്ലെങ്കിലും കുളി നിര്ബന്ധമാണ് എന്ന് കാണാം.സ്ഖലനം ഉണ്ടായാൽ മാത്രമാണ് കുളി നിർബന്ധമുള്ളതു എന്ന ആശയത്തിൽ വന്ന الْمَاءُ مِنَ الْمَاءِ എന്ന ഹദീസിന്റെ വിധി ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നാണു ഭൂരിഭാഗം സ്വഹാബികളുടെയും അവർക്കു ശേഷം വന്നവരുടെയും അഭിപ്രായം. സംയോഗം ചെയ്തവന് സ്ഖലനം സംഭവിച്ചില്ലെങ്കിൽ കുളി നിര്ബന്ധമില്ല എന്നതായിരുന്നു ആദ്യ കാല ഘട്ടത്തിൽ നിയമമെന്നും എന്നാൽ സംയോഗം ചെയ്‌താൽ തന്നെ ( സ്ഖലനം സംഭവിച്ചില്ലെങ്കിൽ പോലും) കുളി നിർബന്ധമായി എന്ന് പിന്നീട്  നിയമം വന്നു എന്നുമാണ് ഭൂരിപക്ഷ മതം.എന്നാൽ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ വീക്ഷണം സ്ഖലനം ഉണ്ടായാൽ മാത്രമാണ് എന്ന ആശയത്തിൽ വന്ന الْمَاءُ مِنَ الْمَاءِ എന്ന ഹദീസിന്റെ വിധി ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല എന്നും എന്നാൽ ആ ഹദീസ് സൂചിപ്പിക്കുന്നത് സ്വപ്ന സ്ഖലനത്തിൽ ഇന്ദ്രിയം പുറപ്പെടുന്നത് സംബന്ധിച്ചാണെന്നും സ്വപ്ന സ്ഖലനമാണെങ്കിൽ  ഇന്ദ്രിയം പുറപ്പെട്ടാൽ മാത്രമേ കുളി നിർബന്ധമാവൂ എന്ന വിഷയത്തിൽ ആർക്കും സംശയമില്ലാത്തതാണെന്നും  അതിനാൽ ഈ ഹദീസിന്റെ വിധി ഇപ്പോഴും നില നിൽക്കുന്നുവെന്നും എന്നാൽ അത് സ്വപ്ന സ്ഖലനം സംബന്ധിച്ചാണെന്നും ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു നിരീക്ഷിക്കുന്നു.കഅബ് റദിയല്ലാഹു അന്ഹുവിന്റെറിപ്പോർട്ട് സംബന്ധിച്ച് ( സ്ഖലനം സംഭവിച്ചില്ലെങ്കിൽ കഴുകി വുദു ചെയ്‌താൽ മതി; കുളിക്കണമെന്നില്ല എന്ന റിപ്പോർട്ട്)രണ്ടു വീക്ഷണമുണ്ട്.ഒന്ന് ആ വിധി ദുർബലപ്പെട്ടിട്ടുണ്ട്.രണ്ടാമത്തെ വീക്ഷണം കഴുകി വുദു ചെയ്‌താൽ മതി എന്ന് പറഞ്ഞത് യോനിയിൽ ലിംഗം പ്രവേശിപ്പിക്കാതെ സ്ത്രീയിൽ നിന്ന്   മറ്റു  തരത്തിലുള്ള സുഖ ഭോഗങ്ങൾ  അനുഭവിച്ച വ്യക്തിയെ സംബന്ധിച്ചാണ് അത് എന്നതാണ്.
................................
http://library.islamweb.net/newlibrary/display_book.php?idfrom=946&idto=958&bk_no=53&ID=162



MODULE 03/14.01.2017

ഈ ബാബിൽ വന്ന മറ്റു ചില  ഹദീസുകൾ :

344
 حَدَّثَنَا عُبَيْدُ اللَّهِ بْنُ مُعَاذٍ الْعَنْبَرِيُّ حَدَّثَنَا الْمُعْتَمِرُ حَدَّثَنَا أَبِي حَدَّثَنَا أَبُو الْعَلَاءِ بْنُ الشِّخِّيرِ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنْسَخُ حَدِيثُهُ بَعْضُهُ بَعْضًا كَمَا يَنْسَخُ الْقُرْآنُ بَعْضُهُ بَعْضًا
അബുൽ അലാഉ ബ്നു ശിഖീർ റിപ്പോർട്ട് ചെയ്യുന്നു : ഖുർആനിലെ ചില ആയത്തുകളുടെ വിധി മറ്റു ചില ആയത്തുകൾ കൊണ്ട് ദുര്ബലപ്പെടുത്തിയിരുന്നത് പോലെ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ റസൂൽ അവർകളുടെ ചില ഹദീസുകളെ മറ്റു ചില ഹദീസുകളെ കൊണ്ട് ദുർബലപ്പെടുത്തിയിരുന്നു.

345
 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ حَدَّثَنَا غُنْدَرٌ عَنْ شُعْبَةَ ح وَحَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى وَابْنُ بَشَّارٍ قَالَا حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ حَدَّثَنَا شُعْبَةُ عَنْ الْحَكَمِ عَنْ ذَكْوَانَ عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ عَلَى رَجُلٍ مِنْ الْأَنْصَارِ فَأَرْسَلَ إِلَيْهِ فَخَرَجَ وَرَأْسُهُ يَقْطُرُ فَقَالَ لَعَلَّنَا أَعْجَلْنَاكَ قَالَ نَعَمْ يَا رَسُولَ اللَّهِ قَالَ إِذَا أُعْجِلْتَ أَوْ أَقْحَطْتَ فَلَا غُسْلَ عَلَيْكَ وَعَلَيْكَ الْوُضُوءُ وَقَالَ ابْنُ بَشَّارٍ إِذَا أُعْجِلْتَ أَوْ أُقْحِطْتَ
ആശയ സംഗ്രഹം: അബൂ സഈദുൽ ഖുദ്‌രി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അൻസ്വാരിയായ ഒരു സ്വഹാബിയുടെ വീടിനടുത്തു വന്നു. അദ്ദേഹത്തിന് പുറത്തു വരാൻ സന്ദേശം നൽകി. വെള്ളം തലയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന അവസ്ഥയിൽ ആ സ്വഹാബി  പുറത്തേക്കു വന്നു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു :  ഞങ്ങൾ താങ്കളെ ദൃതിപ്പെടുത്തിയോ ?അദ്ദേഹം പറഞ്ഞു : അതെ അല്ലാഹുവിന്റെ ദൂതരേ... അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു :  താങ്കൾ  താങ്കളുടെ ഭാര്യയുമായുള്ള സംയോഗത്തിൽ നിന്ന് സ്ഖലനത്തിനു മുമ്പ് പിരിഞ്ഞാൽ  കുളി നിർബന്ധമില്ല; അപ്പോൾ താങ്കൾ വുദു എടുത്താൽ/അംഗ സ്നാനം ചെയ്‌താൽ  മതി.(ശ്രദ്ധിക്കുക:പിന്നീട് ഈ വിധി  ദുർബലപ്പെടുത്തുകയും സ്ഖലനം നടന്നില്ലെങ്കിലും സംയോഗം നടന്നാൽ കുളി നിർബന്ധമാണ് എന്ന നിയമം സ്ഥിരപ്പെടുത്തുകയും ചെയ്തു) 

346 
حَدَّثَنَا أَبُو الرَّبِيعِ الزَّهْرَانِيُّ حَدَّثَنَا حَمَّادٌ حَدَّثَنَا هِشَامُ بْنُ عُرْوَةَ ح وَحَدَّثَنَا أَبُو كُرَيْبٍ مُحَمَّدُ بْنُ الْعَلَاءِ وَاللَّفْظُ لَهُ حَدَّثَنَا أَبُو مُعَاوِيَةَ حَدَّثَنَا هِشَامٌ عَنْ أَبِيهِ عَنْ أَبِي أَيُّوبَ عَنْ أُبَيِّ بْنِ كَعْبٍ قَالَ سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الرَّجُلِ يُصِيبُ مِنْ الْمَرْأَةِ ثُمَّ يُكْسِلُ فَقَالَ يَغْسِلُ مَا أَصَابَهُ مِنْ الْمَرْأَةِ ثُمَّ يَتَوَضَّأُ وَيُصَلِّي
ആശയ സംഗ്രഹം : ഉബയ്യു ബ്നു കഅബ് റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഭാര്യയെ പ്രാപിക്കുകയും എന്നാൽ സ്ഖലനത്തിനു  മുമ്പേ അവളിൽ നിന്ന് ഒഴിയുകയും ചെയ്ത ഒരു പുരുഷൻ ശുചീകരണ വിഷയത്തിൽ എന്ത് ചെയ്യണമെന്ന് ഞാൻ അല്ലാഹുവിന്റെ ദൂതരോട് ചോദിച്ചു.അപ്പോൾ റസൂൽ മറുപടി പറഞ്ഞു:അവൻ ഭാര്യയിൽ നിന്ന് ബാധിച്ചത് കഴുകി കളയുകയും തുടർന്ന് അംഗസ്നാനം /വുദു ചെയ്തു നിസ്‌ക്കരിക്കയും വേണം. (ദുർബലപ്പെട്ട വിധി അല്ലെങ്കിൽ സംയോഗം അല്ലാത്ത ക്രീഡകൾ സംബന്ധിച്ച വിധി )
_______________

ഇമാം നവവിയുടെ ശറഹു മുസ്ലിമിൽ നിന്ന്:
...................
قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : ( يَغْسِلُ مَا أَصَابَهُ مِنَ الْمَرْأَةِ ) فِيهِ دَلِيلٌ عَلَى نَجَاسَةِ رُطُوبَةِ فَرْجِ الْمَرْأَةِ وَفِيهَا خِلَافٌ مَعْرُوفٌ ، وَالْأَصَحُّ عِنْدَ بَعْضِ أَصْحَابِنَا نَجَاسَتُهَا ، وَمَنْ قَالَ بِالطَّهَارَةِ يَحْمِلُ الْحَدِيثَ عَلَى الِاسْتِحْبَابِ ، وَهَذَا هُوَ الْأَصَحُّ عِنْدَ أَكْثَرِ أَصْحَابِنَا  وَاللَّهُ أَعْلَمُ 
ഭാര്യയിൽ ''നിന്ന് ബാധിച്ചത് കഴുകി കളയുക '' എന്ന പ്രയോഗത്തിൽ സ്ത്രീയുടെ യോനിയിലെ ഈർപ്പം നജസ് /മലിനം ആണ് എന്നതിന് തെളിവ് ഉണ്ട്.ഇതാണ് നമ്മുടെ ചില ആളുകളുടെ (ശാഫിഈ മദ്ഹബിൽ)അഭിപ്രായത്തിൽ ഏറ്റവും ശരിയായ വീക്ഷണം. എന്നാൽ സ്ത്രീയുടെ യോനിയിലെ ഈർപ്പം ശുദ്ധമാണ് എന്നതാണ് ശാഫിഈ മദ്ഹബിൽ ഭൂരിപക്ഷത്തിന്റെയും നിരീക്ഷണം.
________________

http://library.islamweb.net/newlibrary/display_book.php?bk_no=53&ID=162&idfrom=946&idto=958&bookid=53&startno=3

MODULE 04/14.01.2017

صحيح البخاري
 സ്വഹീഹുൽ ബുഖാരി 
كتاب الغسل
 കുളി സംബന്ധിച്ച കിതാബ് 
بَاب إِذَا احْتَلَمَتْ الْمَرْأَةُ 
സ്ത്രീയ്ക്ക് സ്വപ്ന സ്ഖലനം ഉണ്ടായാൽ ...

278
 حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ قَالَ أَخْبَرَنَا مَالِكٌ عَنْ هِشَامِ بْنِ عُرْوَةَ عَنْ أَبِيهِ عَنْ زَيْنَبَ بِنْتِ أَبِي سَلَمَةَ عَنْ أُمِّ سَلَمَةَ أُمِّ الْمُؤْمِنِينَ أَنَّهَا قَالَتْ جَاءَتْ أُمُّ سُلَيْمٍ امْرَأَةُ أَبِي طَلْحَةَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنَّ اللَّهَ لَا يَسْتَحْيِي مِنْ الْحَقِّ هَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إِذَا هِيَ احْتَلَمَتْ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَعَمْ إِذَا رَأَتْ الْمَاءَ
ആശയ സംഗ്രഹം : വിശ്വാസികളുടെ മാതാവ് നബി പത്നി ഉമ്മു സല്ലമ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ അബൂ ത്വൽഹയുടെ ഭാര്യ ഉമ്മു സുലൈം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സമീപം വന്നു ചോദിച്ചു : അല്ലാഹുവിന്റെ ദൂതരെ... സത്യത്തിന്റെ വിഷയത്തിൽ  നിശ്ചയം അല്ലാഹു ലജ്ജിക്കുന്നില്ല.(സത്യം അറിയുന്നതിനായി ഈ വിഷയം ചോദിക്കുന്നതിൽ നിന്ന് അല്ലാഹു വിലക്കുന്നില്ല എന്നും ഇത്തരം വിഷയങ്ങൾ ചോദിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല എന്നും സാരം).സ്ത്രീയ്ക്ക് സ്വപ്ന സ്ഖലനം സംഭവിച്ചാൽ കുളി നിർബന്ധമുണ്ടോ ? അപ്പോൾ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പ്രതിവചിച്ചു: അതെ അവൾക്കു ദ്രാവകം ഡിസ്ചാർജ്ജ് ചെയ്‌താൽ.


مِنْ فتح الباري
ഫത്ഹുൽ ബാരിയിൽ  നിന്ന് :
.............................

وَفِي رِوَايَةِ أَحْمَدَ مِنْ حَدِيثِ أُمِّ سُلَيْمٍ أَنَّهَا قَالَتْ : يَا رَسُولَ اللَّهِ إِذَا رَأَتِ الْمَرْأَةُ أَنَّ زَوْجَهَا يُجَامِعُهَا فِي الْمَنَامِ أَتَغْتَسِلُ ؟  
മുസ്നദ് അഹ്മദിലെ ഒരു ഹദീസിന്റെ ഭാഗമാണ്  മുകളിലെ റിപ്പോർട്ടിൽ ഉള്ളത്.പ്രസ്തുത ഹദീസിന്റെ പൂർണ്ണ രൂപം ചുവടെ :

مسند الإمام أحمد
أحمد بن محمد بن حنبل بن هلال بن أسد

حديث أم سليم رضي الله عنها

26577

 حَدَّثَنَا أَبُو الْمُغِيرَةِ قَالَ حَدَّثَنَا الْأَوْزَاعِيُّ قَالَ حَدَّثَنِي إِسْحَاقُ بْنُ عَبْدِ اللَّهِ بْنِ أَبِي طَلْحَةَ الْأَنْصَارِيُّ عَنْ جَدَّتِهِ أُمِّ سُلَيْمٍ قَالَتْ كَانَتْ مُجَاوِرَةَ أُمِّ سَلَمَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَكَانَتْ تَدْخُلُ عَلَيْهَا فَدَخَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ أُمُّ سُلَيْمٍ يَا رَسُولَ اللَّهِ أَرَأَيْتَ إِذَا رَأَتْ الْمَرْأَةُ أَنَّ زَوْجَهَا يُجَامِعُهَا فِي الْمَنَامِ أَتَغْتَسِلُ فَقَالَتْ أُمُّ سَلَمَةَ تَرِبَتْ يَدَاكِ يَا أُمَّ سُلَيْمٍ فَضَحْتِ النِّسَاءَ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ أُمُّ سُلَيْمٍ إِنَّ اللَّهَ لَا يَسْتَحِي مِنْ الْحَقِّ وَإِنَّا إِنْ نَسْأَلْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَمَّا أَشْكَلَ عَلَيْنَا خَيْرٌ مِنْ أَنْ نَكُونَ مِنْهُ عَلَى عَمْيَاءَ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِأُمِّ سَلَمَةَ بَلْ أَنْتِ تَرِبَتْ يَدَاكِ نَعَمْ يَا أُمَّ سُلَيْمٍ عَلَيْهَا الْغُسْلُ إِذَا وَجَدَتْ الْمَاءَ فَقَالَتْ أُمُّ سَلَمَةَ يَا رَسُولَ اللَّهِ وَهَلْ لِلْمَرْأَةِ مَاءٌ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَنَّى يُشْبِهُهَا وَلَدُهَا هُنَّ شَقَائِقُ الرِّجَالِ
ആശയ സംഗ്രഹം : അബൂ തല്ഹത്ത്‌ അൽ അൻസാരി റദിയള്ളാഹു അന്ഹുവിന്റെ പൗത്രൻ  അദ്ദേഹത്തിന്റെ വലിയുമ്മ ഉമ്മു സുലൈം റദിയല്ലാഹു അന്ഹായിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഉമ്മു സുലൈം റദിയല്ലാഹു അന്ഹാ നബി പത്നി ഉമ്മു സലമഃ റദിയല്ലാഹു അന്ഹായുടെ സമീപമായിരുന്നു താമസിച്ചിരുന്നത്.ഉമ്മു സലമഃ ബീവിയുടെ വീട്ടിൽ ഉമ്മു സുലൈം പോവാറുണ്ടായിരുന്നു.ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പത്നി ഉമ്മുസലമയുടെ വീട്ടിൽ ചെന്നപ്പോൾ ഉമ്മു സുലൈം ബീവിയും അവിടെ ചെന്ന് : ഉമ്മു സുലൈം റദിയല്ലാഹു അന്ഹാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ... ഒരു സ്ത്രീ അവളുടെ ഭർത്താവ് സംയോഗം ചെയ്യുന്നതായി സ്വപ്നം കണ്ടാൽ അവൾക്കു കുളി നിർബന്ധമുണ്ടോ ? ഇത് കേട്ട നബി പത്നി  ഉമ്മു സലമഃ  റദിയല്ലാഹു അന്ഹാ  ഉമ്മു സുലൈം റദിയല്ലാഹു അന്ഹായോട് പറഞ്ഞു :' നിന്റെ കൈകൾ മണ്ണ് പുരളട്ടെ ( അനിഷ്ടം സൂചിപ്പിക്കുന്ന ഒരു പ്രയോഗം).അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സലാമിന്റെ മുമ്പിൽ നീ സ്ത്രീ സമൂഹത്തിന്റെ കുറവുകളെ തുറന്നു കാണിച്ചിരിക്കുന്നു.അപ്പോൾ  ഉമ്മു സുലൈം റദിയല്ലാഹു അന്ഹാ പറഞ്ഞു : നിശ്ചയം അല്ലാഹു സത്യത്തിന്റെ വിഷയത്തിൽ ലജ്ജിക്കുന്നില്ല.നാം ( സ്ത്രീകൾ) നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് നമുക്ക് സംശയമുള്ള വിഷയങ്ങൾ ചോദിക്കുന്നതാണ് നാം അക്കാര്യങ്ങളിൽ അന്ധരാകുന്നതിനേക്കാൾ മെച്ചം.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പത്നി ഉമ്മു സലമയോട് പറഞ്ഞു : എന്നാൽ നിന്റെ കൈകൾ മണ്ണ് പുരളട്ടെ ... ( തുടർന്ന് ഉമ്മു സുലൈമിനോട്): അതെ ഉമ്മു സുലൈം, അവൾ ദ്രാവകം/മാനിയ്യ്‌ സ്രവിച്ചതായി( ഉണർന്ന ശേഷം) കണ്ടാൽ അവൾ കുളിക്കാൻ നിർബന്ധമാണ്‌.അപ്പോൾ നബി പത്നി ഉമ്മു സലമഃ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ..സ്ത്രീക്ക് ഇന്ദ്രിയം സ്രവിക്കുമോ? അപ്പോൾ നബി പറഞ്ഞു : അല്ലാതെ പിന്നെ എങ്ങിനെയാണ് അവളുടെ കുഞ്ഞു അവളോട്‌ സദൃശമാകുന്നത്? നിശ്ചയം സ്ത്രീകൾ പുരുഷന്മാരുടെ മറുപകർപ്പുകളാണ്.

MODULE 05/14.01.2017

قَوْلُهُ : ( إِذَا رَأَتِ الْمَاءَ ) أَيِ الْمَنِيَّ بَعْدَ الِاسْتِيقَاظِ وَفِي رِوَايَةِ الْحُمَيْدِيِّ عَنْ سُفْيَانَ عَنْ هِشَامٍ إِذَا رَأَتْ إِحْدَاكُنَّ الْمَاءَ فَلْتَغْتَسِلْ وَزَادَ " فَقَالَتْ أُمُّ سَلَمَةَ : وَهَلْ تَحْتَلِمُ الْمَرْأَةُ ؟ " وَكَذَلِكَ رَوَى هَذِهِ الزِّيَادَةَ أَصْحَابُ هِشَامٍ عَنْهُ غَيْرَ مَالِكٍ فَلَمْ يَذْكُرْهَا وَقَدْ تَقَدَّمَتْ مِنْ رِوَايَةِ أَبِي مُعَاوِيَةَ عَنْ هِشَامٍ فِي بَابِ الْحَيَاءِ فِي الْعِلْمِ وَفِيهِ " أَوَتَحْتَلِمُ الْمَرْأَةُ ؟ " وَهُوَ مَعْطُوفٌ عَلَى مُقَدَّرٍ يَظْهَرُ مِنَ السِّيَاقِ أَيْ أَتَرَى الْمَرْأَةُ الْمَاءَ وَتَحْتَلِمُ ؟ وَفِيهِ " فَغَطَّتْ أُمُّ سَلَمَةَ وَجْهَهَا " وَيَأْتِي فِي الْأَدَبِ مِنْ رِوَايَةِ يَحْيَى الْقَطَّانِ عَنْ هِشَامٍ " فَضَحِكَتْ أُمُّ سَلَمَةَ " وَيُجْمَعُ بَيْنَهُمَا بِأَنَّهَا تَبَسَّمَتْ تَعَجُّبًا وَغَطَّتْ وَجْهَهَا حَيَاءً
..........................
ആശയ സംഗ്രഹം : അവൾ സ്രവം  കണ്ടാൽ എന്നതിന്റെ ഉദ്ദേശ്യം ഉറക്കത്തിൽ നിന്ന് ഉണർന്ന ശേഷം സ്ത്രീ ഇന്ദ്രിയം കണ്ടാൽ എന്നാണു.ഒരു റിപ്പോർട്ടിൽ നബി പത്നി ഉമ്മു സലമഃ അവരുടെ മുഖം പൊത്തി എന്നും മറ്റൊരു റിപ്പോർട്ടിൽ അവർ ചിരിച്ചു എന്നും കാണാം.ഇത് രണ്ടും സംയോജിപ്പിച്ചാൽ ഉമ്മു സലമഃ ബീവി അത്ഭുതം കൂറി ചിരിക്കകുകയും നാണത്താൽ മുഖം മറക്കുകയും ചെയ്തു എന്ന് മനസ്സിലാക്കാം.

وَقَالَ ابْنُ بَطَّالٍ : فِيهِ دَلِيلٌ عَلَى أَنَّ كُلَّ النِّسَاءِ يَحْتَلِمْنَ وَعَكَسَهُ غَيْرُهُ فَقَالَ : فِيهِ دَلِيلٌ عَلَى أَنَّ بَعْضَ النِّسَاءِ لَا يَحْتَلِمْنَ وَالظَّاهِرُ أَنَّ مُرَادَ ابْنِ بَطَّالٍ الْجَوَازُ لَا الْوُقُوعُ أَيْ فِيهِنَّ قَابِلِيَّةُ ذَلِكَ 
.......................... 
 وَرَوَى عَبْدُ الرَّزَّاقِ فِي هَذِهِ الْقِصَّةِ " إِذَا رَأَتْ إِحْدَاكُنَّ الْمَاءَ كَمَا يَرَاهُ الرَّجُلُ " وَرَوَى أَحْمَدُ مِنْ حَدِيثِ خَوْلَةَ بِنْتِ حَكِيمٍ فِي نَحْوِ هَذِهِ الْقِصَّةِ " لَيْسَ عَلَيْهَا غُسْلٌ حَتَّى تُنْزِلَ كَمَا يُنْزِلُ الرَّجُلُ " وَفِيهِ رَدٌّ عَلَى مَنْ زَعَمَ أَنَّ مَاءَ الْمَرْأَةِ لَا يَبْرُزُ ، وَإِنَّمَا يُعْرَفُ إِنْزَالُهَا بِشَهْوَتِهَا وَحُمِلَ قَوْلُهُ " إِذَا رَأَتْ  الْمَاءَ " أَيْ عَلِمَتْ بِهِ ; لِأَنَّ وُجُودَ الْعِلْمِ هُنَا مُتَعَذِّرٌ ; لِأَنَّهُ إِذَا أَرَادَ بِهِ عِلْمَهَا بِذَلِكَ وَهِيَ نَائِمَةٌ فَلَا يَثْبُتُ بِهِ حُكْمٌ ; لِأَنَّ الرَّجُلَ لَوْ رَأَى أَنَّهُ جَامَعَ وَعَلِمَ أَنَّهُ أَنْزَلَ فِي النَّوْمِ ثُمَّ اسْتَيْقَظَ فَلَمْ يَرَ بَلَلًا لَمْ يَجِبْ عَلَيْهِ الْغُسْلُ اتِّفَاقًا فَكَذَلِكَ الْمَرْأَةُ
..........................
ആശയ സംഗ്രഹം  : ഇബ്നു ബത്താൽ പ്രസ്താവിക്കുന്നു : എല്ലാ സ്ത്രീകൾക്കും സ്വപ്ന സ്ഖലനം ഉണ്ടാവാം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.ഖൗല ബിൻത് ഹകീം ബീവിയുടെ ഇതേ ചോദ്യത്തിന് നബി പറയുന്ന മറുപടിയിൽ പുരുഷന് സ്രവിക്കുന്ന പോലെ സ്ത്രീക്ക് സ്രവിക്കുന്നതു വരെ സ്ത്രീക്ക് കുളി നിര്ബന്ധമില്ല എന്ന് കാണുന്നതിനാൽ സ്ത്രീക്ക് ഇന്ദ്രിയം പുറത്തേക്കു  സ്രവിക്കുകയില്ല എന്ന വാദം തെറ്റാണ്  എന്ന് കാണാം. സംയോഗം ചെയ്യുന്നതോ മറ്റോ സ്വപ്നത്തിൽ കാണുന്നതോടൊപ്പം ഇന്ദ്രിയം സ്രവിക്കുന്നതു  സ്വപ്നത്തിൽ കണ്ടെന്നു കരുതി സ്ത്രീക്കോ പുരുഷനോ കുളി നിർബന്ധമാവില്ല; ഉറങ്ങി ഉണർന്ന ശേഷം ഇന്ദ്രിയമോ ഇന്ദ്രിയം കാണുകയോ അത് പുറപ്പെട്ടുവെന്നു ഉറപ്പാവുകയോ ചെയ്‌താൽ കുളി നിർബന്ധമാകും 

അവസാനിപ്പിച്ചു. ഈ വാട്ട്സ്  ആപ്പ് ഗ്രൂപ്പിൽ ചേരാൻ 9744391915
എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക 
ASSALAMU A'LYKUM

http://library.islamweb.net/newlibrary/display_book.php?idfrom=550&idto=551&bk_no=52&ID=197