ഹദീസിന്റെ
സനദും മത്നും
ഒരു ഹദീസിന്റെ
നിവേദക പരമ്പരയാണ് സനദു .സനദിലെ ഓരോ കണ്ണിയും ഒരു റാവി അഥവാ റിപ്പോർട്ടർ എന്ന് പറയുന്നു.ഉദാഹരണത്തിന്
ബുഖാരിയിലുള്ള ഒരു ഹദീസ് എടുക്കുക
حَدَّثَنَا الْحُمَيْدِيُّ عَبْدُ
اللَّهِ بْنُ الزُّبَيْرِ، قَالَ حَدَّثَنَا سُفْيَانُ، قَالَ حَدَّثَنَا يَحْيَى بْنُ
سَعِيدٍ الأَنْصَارِيُّ، قَالَ أَخْبَرَنِي مُحَمَّدُ بْنُ إِبْرَاهِيمَ التَّيْمِيُّ،
أَنَّهُ سَمِعَ عَلْقَمَةَ بْنَ وَقَّاصٍ اللَّيْثِيَّ، يَقُولُ سَمِعْتُ عُمَرَ بْنَ
الْخَطَّابِ ـ رضى الله عنه ـ عَلَى الْمِنْبَرِ قَالَ سَمِعْتُ رَسُولَ اللَّهِ صلى
الله عليه وسلم يَقُولُ " إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا
لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوْ
إِلَى امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ
ഇവിടെ ബുഖാരി
ഹദീസ് തുടങ്ങുന്നത്
· حَدَّثَنَا الْحُمَيْدِيُّ عَبْدُ اللَّهِ
بْنُ الزُّبَيْرِ
നമ്മോടു
അൽ ഹുമൈദിയ്യ് അബ്ദുല്ലാഹി ബ്നു സുബൈറു പറഞ്ഞു
എന്ന് പറഞ്ഞാണ് .അതായത് ഇമാം ബുഖാരി ഈ ഹദീസ് കേട്ടത് അൽ ഹുമൈദിയ്യ് അബ്ദുല്ലാഹി
ബ്നു സുബൈറു എന്നവരിൽ നിന്നാണ് .വീണ്ടും തുടരുന്നു
قَالَ حَدَّثَنَا سُفْيَانُ
അദ്ദേഹം-അൽ
ഹുമൈദിയ്യ് അബ്ദുല്ലാഹി ബ്നു സുബൈറു-പറഞ്ഞു :നമ്മോടു സുഫ്യാൻ പറഞ്ഞു -അൽ ഹുമൈദിയ്യ് അബ്ദുല്ലാഹി ബ്നു സുബൈറു എന്നവര്ക്ക് ഈ ഹദീസ്
കിട്ടിയത് സുഫ്യാൻ എന്നവരിൽ നിന്നാണ് എന്ന് മനസ്സിലായി.വീണ്ടും തുടരുന്നു
قَالَ حَدَّثَنَا يَحْيَى بْنُ
سَعِيدٍ الأَنْصَارِيُّ
അദ്ദേഹം
-സുഫ്യാൻ-പറഞ്ഞു:നമ്മോടു യഹ്യ ബ്നു സഈദുൽ അൻസാരി പറഞ്ഞു.അതായതു സുഫ്യാൻ എന്നവര്ക്ക്
ഈ ഹദീസ് കിട്ടിയത് യഹ്യ ബ്നു സഈദുൽ അൻസാരി എന്നവരിൽ നിന്നാണ് എന്ന് മനസ്സിലായി വീണ്ടും തുടരുന്നു
قَالَ أَخْبَرَنِي مُحَمَّدُ
بْنُ إِبْرَاهِيمَ التَّيْمِيُّ
അദ്ദേഹം-യഹ്യ
ബ്നു സഈദുൽ അൻസാരി- പറഞ്ഞു:എന്നോട് മുഹമ്മദു ബ്നു ഇബ്രാഹീമു തൈമിയ്യ് പറഞ്ഞു. അതായതു
യഹ്യ ബ്നു സഈദുൽ അൻസാരി എന്നവര്ക്ക് ഈ ഹദീസ് കിട്ടിയത് മുഹമ്മദു ബ്നു ഇബ്രാഹീമു തൈമിയ്യ് എന്നവരിൽ നിന്നാണ്
എന്ന് മനസ്സിലായി വീണ്ടും തുടരുന്നു
أَنَّهُ سَمِعَ عَلْقَمَةَ بْنَ
وَقَّاصٍ اللَّيْثِيَّ، يَقُولُ
അദ്ദേഹം-മുഹമ്മദു
ബ്നു ഇബ്രാഹീമു തൈമിയ്യ്- കേട്ടു---അല്ഖമത് ബ്നു വക്കാസ് അല്ലൈസി പറയുന്നതായിട്ടു.അതായതു
മുഹമ്മദു ബ്നു ഇബ്രാഹീമു തൈമിയ്യ്‌എന്നവര്ക്ക് ഈ ഹദീസ് കിട്ടിയത് അല്ഖമത് ബ്നു വക്കാസ് അല്ലൈസിഎന്നവരിൽ നിന്നാണ്
എന്ന് മനസ്സിലായി വീണ്ടും തുടരുന്നു
سَمِعْتُ عُمَرَ بْنَ الْخَطَّابِ
ـ رضى الله عنه ـ عَلَى الْمِنْبَرِ
ഞാൻ-അല്ഖമത്
ബ്നു വക്കാസ് അല്ലൈസി-കേട്ടു....ഉമര് ബ്നുൽ ഖത്താബു മിമ്ബരിൽ പ്രസംഗിക്കുന്നതായിട്ടു
...അതായതുഅല്ഖമത് ബ്നു വക്കാസ് അല്ലൈസി എന്നവര്ക്ക് ഈ ഹദീസ് കിട്ടിയത് ഉമര് ബ്നുൽ ഖത്താബു എന്നവരിൽ നിന്നാണ് എന്ന് മനസ്സിലായി
വീണ്ടും തുടരുന്നു
قَالَ سَمِعْتُ رَسُولَ اللَّهِ
صلى الله عليه وسلم يَقُولُ
അദ്ദേഹം
-ഉമര് ബ്നുൽ ഖത്താബു -പറഞ്ഞു:ഞാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി
കേട്ടു.
ഇനിയാണ്
ഹദീസിന്റെ ഉള്ളടക്കം അഥവാ മത്നു വരുന്നത്.
സാധാരണ
പരിഭാഷകളിലും ഹദീസിന്റെ മത്നു മാത്രം ആവശ്യമുള്ളിടത്തും
നബിയിൽ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന റാവിയെ/റിപ്പോര്ട്ടരെ മാത്രമേ പരാമർശിക്കാറൂള്ളൂ
.ഈ ഹദീസിൽ ഇത് ഉമർ റ റിപ്പോർട്ട് ചെയ്ത ഹദീസ് ആണെന്ന് നാം പറയുന്നത് അങ്ങിനെയാണ്
ഇനി ഹദീസിലെ
ഓരോ റാവിയെയും കുറിച്ച ചരിത്രങ്ങളും അദ്ധേഹത്തിന്റെ സ്വഭാവവും എല്ലാം പഠിക്കുന്ന ഹദീസ്
നിദാന ശാസ്ത്രത്തിന്റെ ശാഖയെ ഉസൂല് രിജാൽ എന്ന് പറയുന്നു.ഇതെല്ലാം നോക്കിയാണ് ഹദീസ്
ഉലമാക്കൾ ഹദീസുകളുടെ പ്രമാണ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് .റാവിമാരുടെ കണ്ണിയിൽ -സനദിൽ-ഉള്ള
ഒന്നോ അതിലധികമോ ആളുകൾ സ്വീകാര്യർ അല്ലാതിരിക്കുമ്പോൾ
അത്തരം ഹദീസുകൾ സഹീഹു ആയി പരിഗണിക്കാറില്ല.ചിലപ്പോൾ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസം
വരികയുംചെയ്യും
ഇനി നമുക്ക്
നാം പറഞ്ഞു വച്ച ഹദീസിന്റെ മലയാള പരിഭാഷ കാണാം.
അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്(റ) മിമ്പറിന്‍മേല്‍
വെച്ച് പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: തിരുമേനി(സ)
ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്
ഉദ്ദേശ്യമനുസരിച്ച് മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്
ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത് താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ
വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന
നേട്ടവും അതു മാത്രമായിരി
ക്കും
*ഹദീസിന്റെ വിവിധ ഇനങ്ങൾ - (2):*
റാവിമാരുടെ –അഥവാ, ഹദീസ് റിപോർട്ട് ചെയ്ത വ്യക്തികളുടെ– എണ്ണത്തെ അടിസ്ഥാനപ്പെടുത്തി ഹദീസുകളെ മുതവാതിർ (المتواتر), ആഹാദ് (الآحاد) എന്നിങ്ങനെ രണ്ട് ഇനങ്ങളായി തിരിച്ചിട്ടുണ്ട്.
*1. മുതവാതിർ (المتواتر):*
നിവേദനത്തിന്റെ വിശ്വാസ്യതയിലോ, സ്വീകാര്യതയിലോ സംശയത്തിന് സാധ്യതയില്ലാത്ത വിധം അനേകം വഴികളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളാണിവ.
ഒരു ഹദീസ് മുതവാതിറാകുന്നതിന് നാല് നിബന്ധനകൾ –ശർത്വുകൾ– പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്
*ഒന്ന്:* കളവിനുമേൽ ഏകോപിക്കാൻ സാധ്യതയില്ലാത്ത വിധം ധാരാളം റാവിമാരിലൂടെ ഉദ്ധരിക്കപ്പെട്ടതായിരിക്കുക.
അഥവാ, കുറെയേറെ ആളുകൾ ഒന്നിച്ച് തീരുമാനിച്ചുറപ്പിച്ച് കളവ് പറഞ്ഞതോ അല്ലെങ്കിൽ വിവിധ ആളുകൾ പറഞ്ഞ കളവ് യാദൃശ്ചികമായി ഒത്തുവന്നതോ ആകാൻ സാധ്യതയില്ലാത്ത വിധം അനേകം റാവിമാരിലൂടെ ഉദ്ധരിക്കപ്പെട്ടതായിരിക്കുക. അവരെല്ലാം ഒന്നിച്ച് കളവ് പറയുകയെന്നത് സാധാരണ ഗതിയിൽ അസംഭവ്യമായിരിക്കണം.
*രണ്ട്:* സനദിന്റെ തുടക്കം മുതൽ അവസാനം വരെ ഓരോ ശൃംഘലകളിലും മേൽ പറയപ്പെട്ട അത്രയും എണ്ണം റാവിമാർ ഉണ്ടായിരിക്കുക.
ഉദാഹരണമായി, നബി -ﷺ- യിൽ നിന്നും അനേകം സ്വഹാബികൾ ഒരു ഹദീസ് നിവേദനം ചെയ്യുന്നു; അവരിൽ നിന്ന് അതിൽ കുറയാത്ത എണ്ണം താബിഈങ്ങൾ നിവേദനം ചെയ്യുന്നു; അവരിൽ നിന്ന് അതിൽ കുറയാത്ത എണ്ണം തബഉത്താബിഈങ്ങൾ നിവേദനം ചെയ്യുന്നു ഇങ്ങനെ സനദിന്റെ ആദ്യാവസാനം മേൽപ്പറയപ്പെട്ട അത്രയും എണ്ണം തികഞ്ഞിരിക്കണം.
ചുരുങ്ങിയത് സനദിന്റെ ഓരോ ശൃംഘലകളിലും നാല് റാവിമാരെങ്കിലും ഉണ്ടായിരിക്കണം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട്, നാൽപത്, എഴുപത് എന്നിങ്ങനെയും റാവിമാരുടെ എണ്ണത്തെ ചൊല്ലി വിവിധ അഭിപ്രായങ്ങൾ കാണാം. എന്നാൽ, എണ്ണം നിർണ്ണിതമല്ല എന്ന വീക്ഷണമാണ് പ്രബലം. സാധാരണ ഗതിയിൽ കളവിനുമേൽ ഏകോപിക്കാൻ സാധ്യതയില്ലാത്തത്ര എണ്ണം റാവിമാർ ഉണ്ടായിരുന്നാൽ മതിയാകും.
*മൂന്ന്:* സനദ് അവസാനിച്ച് ഹദീസിൽ പരാമർശിക്കപ്പെടുന്ന കാര്യത്തിന് റാവിമാർ നേരിട്ട് സാക്ഷിയായിരിക്കുക.
ഉദാഹരണമായി, ഹദീസിന്റെ മത്‌ന് നബി -ﷺ- യുടെ പ്രസ്താവനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നിവേദനം ചെയ്യുന്ന റാവിമാർ –അഥവാ, സ്വഹാബികൾ– പ്രസ്തുത പ്രസ്താവന നബി -ﷺ- യിൽ നിന്ന് നേരിട്ട് കേൾക്കുകയോ, പ്രസ്തുത പ്രവൃത്തി നബി -ﷺ- യിൽ നേരിട്ട് കാണുകയോ ചെയ്തിരിക്കണം.
*നാല്:* ഹദീസ്, കേൾക്കുന്ന വ്യക്തിക്ക് ദൃഢമായ അറിവിനെ ഫലം ചെയ്യുന്നതായിരിക്കുക.¹
അഥവാ, ഹദീസ് കേട്ടാൽ ധാരാളം ചിന്തിച്ച് ആലോചിക്കേണ്ട ആവശ്യം ഇല്ലാത്ത വിധം കേൾക്കുന്ന മാത്രയിൽ തന്നെ വ്യക്തമായ ജ്ഞാനം ലഭിക്കുന്നതായിരിക്കണം.
*മുതവാതിർ രണ്ടു വിധം:*
ലഫ്ളിയ്യ് (لفظي) –വാചികം–, മഅ്നവിയ്യ് (معنوي) –ആശയപരം– എന്നിങ്ങനെ മുതവാതിർ രണ്ടു വിധമുണ്ട്.
*1. വാചികമായ മുതവാതിർ (المتواتر اللفظي):*
വാചികമായിത്തന്നെ മുതവാതിറായി വന്നിട്ടുള്ള ഹദീസുകളാണിവ.²
അഥവാ, വ്യത്യാസങ്ങളേതുമില്ലാതെ പദാനുപദം ഒരുപോലെ നിവേദനം ചെയ്യപ്പെട്ടു വന്ന ഹദീസുകളാണ് മുതവാതിർ ലഫ്ളിയ്യ്.
« مَنْ كَذَبَ عَلَىَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ »
“എന്റെ പേരിൽ ബോധപൂർവം കളവ് പറഞ്ഞവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ!” എന്ന ഹദീസ് ഉദാഹണം.
സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികൾ ഉൾപ്പെടെ എഴുപതിൽ പരം സ്വഹാബികൾ നബി -ﷺ- യിൽ നിന്ന് ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അവരിൽ നിന്ന് അനേകം റാവിമാരിലൂടെ കൈമാറപ്പെട്ട് വന്നിട്ടുള്ള ഈ ഹദീസ് പ്രസിദ്ധങ്ങളായ ഹദീസ് ഗ്രന്ഥങ്ങളിലൊക്കെയും ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്.
പ്രസ്തുത ഹദീസ് നിവേദനം ചെയ്ത സ്വഹാബികളെയും, ഹദീസ് രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളെയും സംബന്ധിച്ച് അറിയുന്നതിനായി ഇമാം സുയൂത്വി -رَحِمَهُ اللَّه- യുടെ തദ്‌രീബുർറാവീ ഫീ ശർഹി തഖ്‌രീബുന്നവാവീ പേജ് 751-53 കാണുക.
*2. ആശയപരമായ മുതവാതിർ (المتواتر المعنوي):*
വാചികമായി വ്യത്യാസങ്ങൾ ഉള്ളതോടൊപ്പം ആശയം മുതവാതിറായി വന്നിട്ടുള്ള ഹദീസുകളാണിവ.³
അഥവാ, അത്തരം ഹദീസുകൾ ഓരോന്നും എടുത്ത് പരിശോധിച്ചാൽ അവ വ്യതസ്ത സന്ദർഭങ്ങളും, സംഭവങ്ങളുമായി ബന്ധപ്പെട്ടവയോ വ്യത്യസ്ത വാചകങ്ങളിലായി നിവേദനം ചെയ്യപ്പെട്ട് വന്നിട്ടുള്ളവയോ ആയിരിക്കും. എന്നാൽ, മൊത്തത്തിൽ അവയൊക്കെയും പൊതുവായ ഒരു ആശയത്തിനുമേൽ പരസ്പരം ഏകോപിച്ചിട്ടുമുണ്ടാകും. ഇത്തരത്തിൽ വാചികമായി വ്യത്യാസങ്ങൾ ഉള്ളതോടൊപ്പം ആശയപരമായി യോജിപ്പുള്ള ഹദീസുകളാണ് മുതവാതിർ മഅ്നവിയ്യ്.
ദുആഇന്റെ സന്ദർഭത്തിൽ നബി -ﷺ- തന്റെ ഇരു കരങ്ങളും ഉയർത്തിയിരുന്നതായി പരാമർശമുള്ള ഹദീസുകൾ ഉദാഹരണം. അനേകം റാവിമാരിലൂടെ നൂറോളം ഹദീസുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും നബി -ﷺ- യുടെ ജീവിതത്തിലെ വ്യത്യസ്ത സന്ദർഭങ്ങളും, സംഭവങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ വാചികമായി ഹദീസ് മുതവാതിറാകുന്നില്ല. എന്നാൽ നബി -ﷺ- ദുആഇന്റെ സന്ദർഭത്തിൽ തന്റെ കരങ്ങൾ ഉയർത്തിയിരുന്നു എന്ന കാര്യത്തിൽ അവയെല്ലാം യോജിച്ചിട്ടുമുണ്ട്. ആയതിനാൽ പ്രസ്തുത ആശയം മുതവാതിറാകുന്നു.
___________
കുറിപ്പുകൾ:
[١] « فإذا جَمَعَ هذه الشروطَ الأربعةَ وهي:- عددٌ كثير أحالت العادةُ تواطؤهم أو توافقهم على الكذب- رَوَوا ذلك عن مثلهم من الابتداء إلى الانتهاء- وكان مستند انْتِهائِهم الحِسّ- وانضاف إلى ذلك أن يصحبَ خبرَهم إفادةُ العلم لسامعه فهذا هو المتواتِر» (نزهة النظرلإبن حجر العسقلاني)
https://shamela.ws/book/1565/39#p1
[٢-٣ « قَدْ قَسَّمَ أَهْلُ الْأَصُولِ الْمُتَوَاتِرَ إِلَى:
لَفْظِيٍّ: وَهُوَ مَا تَوَاتَرَ لَفْظُهُ
وَمَعْنَوِيٍّ: وَهُوَ أَنْ يَنْقُلَ جَمَاعَةٌ يَسْتَحِيلُ تَوَاطُؤُهُمْ عَلَى الْكَذِبِ وَقَائِعَ مُخْتَلِفَةً تَشْتَرِكُ فِي أَمْرٍ، يَتَوَاتَرُ ذَلِكَ الْقَدْرُ الْمُشْتَرَكُ.
كَمَا إِذَا نَقَلَ رَجُلٌ عَنْ حَاتِمٍ مَثَلًا أَنَّهُ أَعْطَى جَمَلًا، وَآخَرَ أَنَّهُ أَعْطَى فَرَسًا، وَآخَرَ أَنَّهُ أَعْطَى دِينَارًا، وَهَلُمَّ جَرًّا؛ فَيَتَوَاتَرُ الْقَدْرُ الْمُشْتَرَكُ بَيْنَ أَخْبَارِهِمْ، وَهُوَ الْإِعْطَاءُ، لِأَنَّ وُجُودَهُ مُشْتَرَكٌ مِنْ جَمِيعِ هَذِهِ الْقَضَايَا.
قُلْتُ: وَذَلِكَ أَيْضًا يَتَأَتَّى فِي الْحَدِيثِ، فَمِنْهُ مَا تَوَاتَرَ لَفْظُهُ كَالْأَمْثِلَةِ السَّابِقَةِ، وَمِنْهُ مَا تَوَاتَرَ مَعْنَاهُ كَأَحَادِيثِ رَفْعِ الْيَدَيْنِ فِي الدُّعَاءِ.
فَقَدْ رُوِيَ عَنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَحْوُ مِائَةِ حَدِيثٍ، فِيهِ رَفْعُ يَدَيْهِ فِي الدُّعَاءِ، وَقَدْ جَمَعْتُهَا فِي جُزْءٍ لَكِنَّهَا فِي قَضَايَا مُخْتَلِفَةٍ؛ فَكُلُّ قَضِيَّةٍ مِنْهَا لَمْ تَتَوَاتَرْ، وَالْقَدْرُ الْمُشْتَرَكُ فِيهَا وَهُوَ الرَّفْعُ عِنْدَ الدُّعَاءِ، تَوَاتَرَ بِاعْتِبَارِ الْمَجْمُوعِ » (تدريب الراوي لجلال الدين السيوطي)
No comments:
Post a Comment