Friday, 12 June 2015

സഹീഹുൽ ബുഖാരി1894 ഫത്ഹുൽ ബാരി സഹിതം باب فَضْلِ الصَّوْمِ നോമ്പിന്റെ ശ്ര...

ബുഖാരി1894 ഫത്ഹുൽ ബാരി സഹിതംVIDEO PART 1



 باب فَضْلِ الصَّوْمِ
حَدَّثَنَا
عَبْدُ اللَّهِ بْنُ مَسْلَمَةَ
، عَنْ مَالِكٍ، عَنْ
أَبِي الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ،
أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: " الصِّيَامُ
جُنَّةٌ فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ
فَلْيَقُلْ: إِنِّي صَائِمٌ مَرَّتَيْنِ
وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ
اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ، يَتْرُكُ طَعَامَهُ وَشَرَابَهُ
وَشَهْوَتَهُ مِنْ أَجْلِي، الصِّيَامُ لِي، وَأَنَا أَجْزِي بِهِ، وَالْحَسَنَةُ بِعَشْرِ
أَمْثَالِهَا
അബൂഹുറൈറ റ നിവേദനം: നബിസ്വല്ലല്ലാഹു അലൈഹി വ
സല്ലം അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍
ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും
അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന്
രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം!
നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍
സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും
എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ്
അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം.

·        
 
 [1894] قَوْلِهِ
الصِّيَامُ جُنَّةٌ حَدِيثٌ وَمِنْ ثُمَّ إِلَى آخِرِهِ حَدِيثٌ وَجَمَعَهُمَا
عَنْهُ هَكَذَا الْقَعْنَبِيُّ وَعَنْهُ رَوَاهُ الْبُخَارِيُّ هُنَا وَوَقَعَ
عَنْ غَيْرِ الْقَعْنَبِيِّ مِنْ رُوَاةِ الْمُوَطَّأِ زِيَادَةٌ فِي آخِرِ
الثَّانِي وَهِيَ بَعْدَ قَوْلِهِ وَأَنَا أَجْزِي بِهِ وَالْحَسَنَةُ بِعَشْرِ
أَمْثَالِهَا زَادُوا إِلَى سَبْعِمِائَةِ ضِعْفٍ إِلَّا الصِّيَامَ فَهُوَ لِي
وَأَنَا أَجْزِي بِهِ
ചില റിപ്പോർട്ടുകളിൽ ഒരു നന്മക്കു പത്തു
ഇരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം ഉണ്ടെന്നും
'''എന്നാൽ നോമ്പ് ഒഴികെ അതിനു ഞാനാണ് പ്രതിഫലം നല്കുന്നത് എന്നും  ''' ഉണ്ട്.അതായത് നോമ്പിനു അല്ലാഹു കണക്കില്ലാതെ  പ്രതിഫലം നല്കുന്നതാണ് എന്നർത്ഥം
 وَقَدْ أَخْرَجَ
الْبُخَارِيُّ هَذَا الْحَدِيثَ بَعْدَ أَبْوَابٍ مِنْ طَرِيقِ أَبِي صَالِحٍ عَنْ
أَبِي هُرَيْرَةَ وَبَيَّنَ فِي أَوَّلِهِ أَنَّهُ مِنْ قَوْلِ اللَّهِ
عَزَّ
وَجَلَّ كَمَا سَأُبَيِّنُهُ قَوْلُهُ الصِّيَامُ جُنَّةٌ زَادَ سَعِيدُ بْنُ
مَنْصُورٍ عَنْ مُغِيرَةَ بْنِ عَبْدِ الرَّحْمَنِ عَنْ أَبِي الزِّنَادِ جُنَّةٌ
مِنَ النَّارِ وَلِلنَّسَائِيِّ مِنْ حَدِيثِ عَائِشَةَ مِثْلُهُ وَلَهُ مِنْ
حَدِيثِ عُثْمَانَ بْنِ أَبِي الْعَاصِ الصِّيَامُ جُنَّةٌ كَجُنَّةِ أَحَدِكُمْ
مِنَ الْقِتَالِ وَلِأَحْمَدَ مِنْ طَرِيقِ أَبِي يُونُسَ عَنْ أَبِي هُرَيْرَةَ
جُنَّةٌ وَحِصْنٌ حَصِينٌ مِنَ النَّارِ وَلَهُ مِنْ حَدِيثِ أَبِي عُبَيْدَةَ
بْنِ الْجَرَّاحِ الصِّيَامُ جُنَّةٌ مَا لَمْ يَخْرِقْهَا زَادَ الدَّارِمِيُّ
بِالْغِيبَةِ وَبِذَلِكَ تَرْجَمَ لَهُ هُوَ وَأَبُو دَاوُدَ
നോമ്പ് 
ഒരു ജുന്നത്/പരിചയാണ് എന്നതിന്റെ വിവിധ വ്യാഖ്യാനങ്ങൾ
നരകത്തിൽ നിന്നുള്ള പരിച-അബുസ്സിനാദ് ,നസാഇ (ആയിഷ ബീവിയുടെ ഹദീസ് പ്രകാരം)
നിങ്ങൾ യുദ്ധത്തിൽ ഉപയോഗിക്കുന്ന പരിച പോലെ-ഉസ്മാന്
ബ്നു അബുൽ ആസിന്റെ ഹദീസ് പ്രകാരം (നസാഇ
)
നരകത്തിൽ നിന്നുള്ള സുരക്ഷിതമായ ഒരു കോട്ടയും
പരിചയും ആണ്-അഹ്മദ് (അബൂ ഹുറൈറ റ യുടെ ഹദീസ് പ്രകാരം
)
പരദൂഷണം/ഗീബത് കൊണ്ട് നോമ്പിനെ നഷ്ട്ടപ്പെടുത്തിയില്ലെങ്കിൽ
എന്ന് കൂടി ദാരിമിയുടെ റിപ്പോർട്ടിൽ ഉണ്ട്
 وَالْجُنَّةُ بِضَمِّ
الْجِيمِ الْوِقَايَةُ وَالسَّتْرُ وَقَدْ تَبَيَّنَ بِهَذِهِ الرِّوَايَاتِ
مُتَعَلَّقُ هَذَا السَّتْرِ وَأَنَّهُ مِنَ النَّارِ وَبِهَذَا جَزَمَ بن عَبْدِ
الْبَرِّ

وَأَمَّا صَاحِبُ النِّهَايَةِ فَقَالَ مَعْنَى كَوْنِهِ جُنَّةً أَيْ يَقِي
صَاحِبَهُ مَا يُؤْذِيهِ مِنَ الشَّهَوَاتِ
 ഈ റിപ്പോർട്ടുകളിൽ നിന്നും നോമ്പ് നരകത്തിൽ നിന്നും മനുഷ്യന്
രക്ഷ നേടി തരുന്ന പരിചയാണ് എന്ന് മനസ്സിലാക്കാം.നോമ്പ് നോമ്പുകാരനെ മോശം വികാരങ്ങളിൽ
നിന്നും കാക്കുന്ന പരിചയാണ് എന്ന് നിഹായയുടെ കർത്താവ്‌ പറയുന്നു


     وَقَالَ  الْقُرْطُبِيُّ جُنَّةٌ أَيْ سُتْرَةٌ يَعْنِي بِحَسَبِ مَشْرُوعِيَّتِهِ
فَيَنْبَغِي لِلصَّائِمِ أَنْ يَصُونَهُ مِمَّا يُفْسِدُهُ وَيَنْقُصُ ثَوَابَهُ
وَإِلَيْهِ الْإِشَارَةُ بِقَوْلِهِ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا
يَرْفُثْ إِلَخْ وَيَصِحُّ أَنْ يُرَادَ أَنَّهُ سُتْرَةٌ بِحَسَبِ فَائِدَتِهِ
وَهُوَ إِضْعَافُ شَهَوَاتِ النَّفْسِ وَإِلَيْهِ الْإِشَارَةُ بِقَوْلِهِ يَدَعُ
شَهْوَتَهُ إِلَخْ وَيَصِحُّ أَنْ يُرَادَ أَنَّهُ سُتْرَةٌ بِحَسَبِ مَا يَحْصُلُ
مِنَ الثَّوَابِ وَتَضْعِيفِ الْحَسَنَاتِ
 ഖുർതുബി പറയുന്നു:  നോമ്പ്  ഒരു പരിചയാണ് എന്നാൽ അത് ഒരു സുത്ര/മറയാണ്.അതിനാൽ
നോമ്പുകാരൻ നോമ്പ് ഫസാദാക്കുന്നതോ നോമ്പിന്റെ കൂലി കുറയ്ക്കുന്നതോ ആയ പ്രവർത്തനങ്ങളിൽ
ഏർപ്പെടരുത്
فَإِذَا كَانَ يَوْمُ صَوْمِ
أَحَدِكُمْ فَلَا يَرْفُثْ
നിങ്ങളിൽ ഒരാളുടെ നോമ്പ് ദിവസം അവൻ തെറ്റായ
പ്രവർത്തികൾ ഒഴിവാക്കട്ടെ.....
എന്ന
വചനം അതാണ്‌ സൂചിപ്പിക്കുന്നത്


     وَقَالَ  عِيَاضٌ فِي الْإِكْمَالِ مَعْنَاهُ سُتْرَةٌ مِنَ الْآثَامِ أَوِ مِنَ
النَّارِ أَوْ مِنْ جَمِيعِ ذَلِكَ وَبِالْأَخِيرِ جَزَمَ النَّوَوِيُّ
 ഇയാദ് ഇക്മാലിൽ പറയുന്നു : നോമ്പ് കുറ്റങ്ങളിൽ
നിന്നോ നരകത്തിൽ നിന്നോ അത് രണ്ടിൽ നിന്നോ ഉള്ള മറയാണ്/പരിചയാണ്




     وَقَالَ  بن الْعَرَبِيِّ إِنَّمَا كَانَ الصَّوْمُ جُنَّةً مِنَ النَّارِ لِأَنَّهُ
إِمْسَاكٌ عَنِ الشَّهَوَاتِ وَالنَّارُ مَحْفُوفَةٌ بِالشَّهَوَاتِ فَالْحَاصِلُ
أَنَّهُ إِذَا كَفَّ نَفْسَهُ عَنِ الشَّهَوَاتِ فِي الدُّنْيَا كَانَ ذَلِكَ
سَاتِرًا لَهُ مِنَ النارفي الْآخِرَةِ
ഇബ്നുൽ അറബി പറയുന്നു:  നോമ്പ് 
നരകത്തിൽ നിന്നുള്ള ഒരു പരിചയാണ്.കാരണം ദുർവിചാരങ്ങളിൽ/ദുഷ് പ്രേരണകളിൽ  നിന്നും നോമ്പ് മനുഷ്യനെ തടയുന്നു/പിടിച്ചു വയ്ക്കുന്നു.നരകം
ഇത്തരം ശഹവാത്കളാൽ വലയം ചെയ്യപ്പെട്ടതാണല്ലോ.അപ്പോൾ ഇഹലോകത്ത്‌ വച്ച്  ദുർവിചാരങ്ങളിൽ/ദുഷ് പ്രേരണകളിൽ  നിന്നും സ്വന്തം നഫ്സിനെ തടഞ്ഞാൽ അത് പരലോകത്ത്
നരകത്തിൽ നിന്നുള്ള ഒരു മറയായി ഭവിക്കുമല്ലോ
 وَفِي زِيَادَةِ أَبِي
عُبَيْدَةَ بْنِ الْجَرَّاحِ إِشَارَةٌ إِلَى أَنَّ الْغِيبَةَ تَضُرُّ
بِالصِّيَامِ وَقَدْ حُكِيَ عَنْ عَائِشَةَ وَبِهِ قَالَ الْأَوْزَاعِيُّ إِنَّ
الْغِيبَةَ تُفْطِرُ الصَّائِمَ وَتُوجِبُ عَلَيْهِ قَضَاءَ ذَلِكَ الْيَوْم
 പരദൂഷണം
നോമ്പിനെ ഫസാദാക്കുമെന്ന സൂചനകൾ അബൂ ഉബൈദതുൽ ജരാഹിന്റെയും ആയിഷ ബീവിയുടെയും റിപ്പോർട്ടിലുണ്ട്.ഇതിന്റെയൊക്കെ   അടിസ്ഥാനത്തിൽ പരദൂഷണം പറയുന്നത് മൂലം നോമ്പ് മുറിയുമെന്നും
ആ ദിവസത്തെ നോമ്പ് ഖദാ വീട്ടണമെന്നും ഇമാം ഔസാഇ അഭിപ്രായപ്പെട്ടിരിക്കുന്നു
.
وافرط بن حَزْمٍ فَقَالَ
يُبْطِلُهُ كُلُّ مَعْصِيَةٍ مِنْ مُتَعَمِّدٍ لَهَا ذَاكِرٍ لِصَوْمِهِ سَوَاءٌ
كَانَتْ فِعْلًا أَوْ قَوْلًا لِعُمُومِ قَوْلِهِ فَلَا يَرْفُثْ وَلَا يَجْهَلْ
وَلِقَوْلِهِ فِي الْحَدِيثِ الْآتِي بَعْدَ أَبْوَابٍ مَنْ لَمْ يَدَعْ قَوْلَ
الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ
وَشَرَابَهُ
فَلَا يَرْفُثْ وَلَا يَجْهَلْ
എന്ന വചനത്തിന്റെയും
مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ
حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ
ചീത്ത വാക്കും ചീത്ത പ്രവര്ത്തിയും ഒഴിവാക്കാത്തവൻ
അന്ന പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിനു യാതൊരു ആവശ്യവുമില്ല എന്ന ഹദീസിന്റെയും
അടിസ്ഥാനത്തിൽ  നോമ്പ് ആണെന്ന് ഓർമയുണ്ടായിരിക്കെ
വാചാ-കർമണാ എന്ത് തെറ്റ് പ്രവർത്തിച്ചാലും നോമ്പ് ബാതിലാവുമെന്നു/നിഷ്ഫലമാവുമെന്നു  ഇബ്നു ഹസ്മു അഭിപ്രായപ്പെട്ടിരിക്കുന്നു
 وَالْجُمْهُورُ وَإِنْ
حَمَلُوا النَّهْيَ عَلَى التَّحْرِيمِ إِلَّا أَنَّهُمْ خَصُّوا الْفِطْرَ
بِالْأَكْلِ وَالشُّرْبِ وَالْجِمَاعِ وَأَشَارَ بن عَبْدِ الْبَرِّ إِلَى
تَرْجِيحِ الصِّيَامِ عَلَى غَيْرِهِ مِنَ الْعِبَادَاتِ فَقَالَ حَسْبُكَ
بِكَوْنِ الصِّيَامِ جُنَّةً مِنَ النَّارِ فَضْلًا
എന്നാൽ നോമ്പുകാരൻ തെറ്റ്
പ്രവർത്തിക്കൽ ഹറാമാണെങ്കിലും തീറ്റ, കുടി,സ്ത്രീ പുരുഷ ലൈംഗിക
ബന്ധം എന്നിവ മൂലമേ നോമ്പ് മുറിയൂ എന്നതാണ് ഭൂരിപക്ഷ പണ്ഡിത മതം
 وَرَوَى النَّسَائِيُّ
بِسَنَدٍ صَحِيحٍ عَنْ أَبِي أُمَامَةَ قَالَ

قُلْتُ يَا رَسُولَ الله مرني بِأَمْر آخُذْهُ عَنْكَ قَالَ عَلَيْكَ بِالصَّوْمِ
فَإِنَّهُ لَا مِثْلَ لَهُ وَفِي رِوَايَةٍ لَا عَدْلَ لَهُ وَالْمَشْهُورُ عِنْدَ
الْجُمْهُورِ تَرْجِيحُ الصَّلَاةِ
നസാഇ  സഹീഹായ
പരമ്പരയോടെ റിപ്പോർട്ട് ചെയ്ത അബൂ ഉമാമയുദെ ഹദീസിൽ നോമ്പ്
പോലെ മറ്റൊരു അമലും ഇല്ല എന്ന് നബി അബൂ ഉമാമയോട് പറയുന്നതായി ഉണ്ടെങ്കിലും കർമങ്ങളിൽ
ശ്രേഷ്ട്ടം നിസ്ക്കാരം തന്നെയാണ് എന്നാണു ഭൂരിപക്ഷാഭിപ്രായം
 قَوْلُهُ فَلَا يَرْفُثْ
أَيِ الصَّائِمُ كَذَا وَقَعَ مُخْتَصَرًا وَفِي الْمُوَطَّأِ الصِّيَامُ جُنَّةٌ
فَإِذَا كَانَ أَحَدُكُمْ صَائِمًا فَلَا يَرْفُثْ إِلَخْ وَيَرْفُثُ بِالضَّمِّ
وَالْكَسْرِ وَيَجُوزُ فِي مَاضِيهِ التَّثْلِيثُ وَالْمُرَادُ بِالرَّفَثِ هُنَا
وَهُوَ بِفَتْحِ الرَّاءِ وَالْفَاءِ ثُمَّ الْمُثَلَّثَةِ الْكَلَامُ الْفَاحِشُ
وَهُوَ يُطْلَقُ عَلَى هَذَا وَعَلَى الْجِمَاعِ وَعَلَى مُقَدِّمَاتِهِ وَعَلَى
ذِكْرِهِ مَعَ النِّسَاءِ أَوْ مُطْلَقًا وَيُحْتَمَلُ أَنْ يَكُونَ لِمَا هُوَ
أَعَمُّ مِنْهَا
 فَلَا يَرْفُثْ
നോമ്പുകാരൻ തെറ്റായ പ്രവര്ത്തി കള്‍ ചെയ്യാതിരിക്കട്ടെ  എന്ന പ്രയോഗത്തിലെ റഫസ്‌ എന്നാൽ മ്ലേച്ച പ്രവർത്തികൾ,സ്ത്രീ പുരുഷ ലൈംഗിക ബന്ധം,സംയോഗത്തിന്റെ  പൂർവ
ലീലകൾ
, അതെ സംബന്ധിച്ച് സ്ത്രീകളുമായി സംസാരിക്കൽ
എന്നീ പ്രവർത്തികൾ എല്ലാം ഉൾപ്പെടും
قَوْلُهُ وَلَا يَجْهَلْ أَيْ
لَا يَفْعَلْ شَيْئًا مِنْ أَفْعَالِ أَهْلِ الْجَهْلِ كَالصِّيَاحِ وَالسَّفَهِ
وَنَحْوِ ذَلِكَ
وَلَا يَجْهَلْ
എന്നതിന്റെ വിവക്ഷ അറിവും വിവേകവും  ഇല്ലാത്ത തരത്തിലുള്ള ബഹളം വയ്ക്കലും മൂടത്തരവും
പോലുള്ള   ഒരു പ്രവർത്തനവും ചെയ്യരുത് എന്നാകുന്നു
وَلِسَعِيدِ بْنِ مَنْصُورٍ
مِنْ طَرِيقِ سُهَيْلِ بْنِ أَبِي صَالِحٍ عَنْ أَبِيهِ فَلَا يَرْفُثْ وَلَا
يُجَادِلْ
സഈദു ബ്നു മൻസൂറിന്റെ റിപ്പോർട്ടിൽ
فَلَا يَرْفُثْ وَلَا يُجَادِلْ
നോമ്പ്കാരന്‍ തെറ്റായ പ്രവര്ത്തി്കള്‍ ചെയ്യാതിരിക്കുകയും  തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യട്ടെ എന്നാണുള്ളത്.
 قَالَ الْقُرْطُبِيُّ لَا
يُفْهَمُ مِنْ هَذَا أَنَّ غَيْرَ الصَّوْمِ يُبَاحُ فِيهِ مَا ذُكِرَ وَإِنَّمَا
الْمُرَادُ أَنَّ الْمَنْعَ مِنْ ذَلِكَ يَتَأَكَّدُ بِالصَّوْمِ
നോമ്പല്ലാത്ത അവസരങ്ങളിൽ  ചീത്ത പ്രവർത്തനങ്ങൾ അനുവദനീയം ആണെന്ന് ഗ്രഹിക്കരുതെന്നും
നോമ്പ് സമയത്ത് നിരോധനം കൂടുതൽ ശക്തമാണെന്നാണ്
മനസ്സിലാക്കെണ്ടാതെന്നും ഇമാം ഖുർതുബി
പറയുന്നു
ഇന്ഷാ അല്ലാഹു ഈ ഹദീസിന്റെ ശരഹു അടുത്ത പോസ്റ്റിൽ
തുടരുന്നതാണ്
സഹോദരീ
സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ
പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....
like  ചെയ്തും share  ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ്
നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള  പ്രതിഫലം
ലഭിക്കും ഞങ്ങളുടെ വീഡിയോകൾ ആർക്കും ഡൌൻലോഡു ചെയ്യുകയോ റീ-അപ്ലോഡു ചെയ്യുകയോ ചെയ്യാം
 എന്റെയും കുടുംബത്തിന്റെയും ഇഹപര വിജയത്തിനായി
അല്ലാഹുവിനോട് ദുആ ചെയ്യണേ അസ്സലാമു അലൈക്കും

No comments:

Post a Comment