Thursday, 25 June 2015

ഹദീസിന്റെ സനദും മത്നും

ഹദീസിന്റെ സനദും മത്നും
ഒരു ഹദീസിന്റെ നിവേദക പരമ്പരയാണ് സനദു .സനദിലെ ഓരോ കണ്ണിയും ഒരു റാവി അഥവാ റിപ്പോർട്ടർ എന്ന് പറയുന്നു.ഉദാഹരണത്തിന് ബുഖാരിയിലുള്ള ഒരു ഹദീസ് എടുക്കുക
حَدَّثَنَا الْحُمَيْدِيُّ عَبْدُ اللَّهِ بْنُ الزُّبَيْرِ، قَالَ حَدَّثَنَا سُفْيَانُ، قَالَ حَدَّثَنَا يَحْيَى بْنُ سَعِيدٍ الأَنْصَارِيُّ، قَالَ أَخْبَرَنِي مُحَمَّدُ بْنُ إِبْرَاهِيمَ التَّيْمِيُّ، أَنَّهُ سَمِعَ عَلْقَمَةَ بْنَ وَقَّاصٍ اللَّيْثِيَّ، يَقُولُ سَمِعْتُ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ عَلَى الْمِنْبَرِ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوْ إِلَى امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ
ഇവിടെ ബുഖാരി ഹദീസ് തുടങ്ങുന്നത്
· حَدَّثَنَا الْحُمَيْدِيُّ عَبْدُ اللَّهِ بْنُ الزُّبَيْرِ
നമ്മോടു അൽ ഹുമൈദിയ്യ്‌ അബ്ദുല്ലാഹി ബ്നു സുബൈറു പറഞ്ഞു  എന്ന് പറഞ്ഞാണ് .അതായത് ഇമാം ബുഖാരി ഈ ഹദീസ് കേട്ടത് അൽ ഹുമൈദിയ്യ്‌ അബ്ദുല്ലാഹി ബ്നു സുബൈറു എന്നവരിൽ നിന്നാണ് .വീണ്ടും തുടരുന്നു
قَالَ حَدَّثَنَا سُفْيَانُ
അദ്ദേഹം-അൽ ഹുമൈദിയ്യ്‌ അബ്ദുല്ലാഹി ബ്നു സുബൈറു-പറഞ്ഞു :നമ്മോടു സുഫ്യാൻ പറഞ്ഞു  -അൽ ഹുമൈദിയ്യ്‌ അബ്ദുല്ലാഹി ബ്നു സുബൈറു എന്നവര്ക്ക് ഈ ഹദീസ് കിട്ടിയത് സുഫ്യാൻ എന്നവരിൽ നിന്നാണ് എന്ന് മനസ്സിലായി.വീണ്ടും തുടരുന്നു
قَالَ حَدَّثَنَا يَحْيَى بْنُ سَعِيدٍ الأَنْصَارِيُّ
അദ്ദേഹം -സുഫ്യാൻ-പറഞ്ഞു:നമ്മോടു യഹ്യ ബ്നു സഈദുൽ അൻസാരി പറഞ്ഞു.അതായതു സുഫ്യാൻ എന്നവര്ക്ക് ഈ ഹദീസ് കിട്ടിയത്  യഹ്യ ബ്നു സഈദുൽ അൻസാരി  എന്നവരിൽ നിന്നാണ് എന്ന് മനസ്സിലായി വീണ്ടും തുടരുന്നു
قَالَ أَخْبَرَنِي مُحَمَّدُ بْنُ إِبْرَاهِيمَ التَّيْمِيُّ
അദ്ദേഹം-യഹ്യ ബ്നു സഈദുൽ അൻസാരി- പറഞ്ഞു:എന്നോട് മുഹമ്മദു ബ്നു ഇബ്രാഹീമു തൈമിയ്യ്‌ പറഞ്ഞു. അതായതു യഹ്യ ബ്നു സഈദുൽ അൻസാരി എന്നവര്ക്ക് ഈ ഹദീസ് കിട്ടിയത്  മുഹമ്മദു ബ്നു ഇബ്രാഹീമു തൈമിയ്യ്‌ എന്നവരിൽ നിന്നാണ് എന്ന് മനസ്സിലായി വീണ്ടും തുടരുന്നു
أَنَّهُ سَمِعَ عَلْقَمَةَ بْنَ وَقَّاصٍ اللَّيْثِيَّ، يَقُولُ
അദ്ദേഹം-മുഹമ്മദു ബ്നു ഇബ്രാഹീമു തൈമിയ്യ്‌- കേട്ടു---അല്ഖമത് ബ്നു വക്കാസ് അല്ലൈസി പറയുന്നതായിട്ടു.അതായതു മുഹമ്മദു ബ്നു ഇബ്രാഹീമു തൈമിയ്യ്‌എന്നവര്ക്ക് ഈ ഹദീസ് കിട്ടിയത്  അല്ഖമത് ബ്നു വക്കാസ് അല്ലൈസിഎന്നവരിൽ നിന്നാണ് എന്ന് മനസ്സിലായി വീണ്ടും തുടരുന്നു
سَمِعْتُ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ عَلَى الْمِنْبَرِ
ഞാൻ-അല്ഖമത് ബ്നു വക്കാസ് അല്ലൈസി-കേട്ടു....ഉമര് ബ്നുൽ ഖത്താബു മിമ്ബരിൽ പ്രസംഗിക്കുന്നതായിട്ടു ...അതായതുഅല്ഖമത് ബ്നു വക്കാസ് അല്ലൈസി എന്നവര്ക്ക് ഈ ഹദീസ് കിട്ടിയത്  ഉമര് ബ്നുൽ ഖത്താബു എന്നവരിൽ നിന്നാണ് എന്ന് മനസ്സിലായി വീണ്ടും തുടരുന്നു
قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ
അദ്ദേഹം -ഉമര് ബ്നുൽ ഖത്താബു -പറഞ്ഞു:ഞാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി കേട്ടു.
ഇനിയാണ് ഹദീസിന്റെ ഉള്ളടക്കം അഥവാ മത്നു വരുന്നത്.
സാധാരണ പരിഭാഷകളിലും ഹദീസിന്റെ  മത്നു മാത്രം ആവശ്യമുള്ളിടത്തും നബിയിൽ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന റാവിയെ/റിപ്പോര്ട്ടരെ മാത്രമേ പരാമർശിക്കാറൂള്ളൂ .ഈ ഹദീസിൽ ഇത് ഉമർ റ റിപ്പോർട്ട് ചെയ്ത ഹദീസ് ആണെന്ന് നാം പറയുന്നത് അങ്ങിനെയാണ്
ഇനി ഹദീസിലെ ഓരോ റാവിയെയും കുറിച്ച ചരിത്രങ്ങളും അദ്ധേഹത്തിന്റെ സ്വഭാവവും എല്ലാം പഠിക്കുന്ന ഹദീസ് നിദാന ശാസ്ത്രത്തിന്റെ ശാഖയെ ഉസൂല് രിജാൽ എന്ന് പറയുന്നു.ഇതെല്ലാം നോക്കിയാണ് ഹദീസ് ഉലമാക്കൾ ഹദീസുകളുടെ പ്രമാണ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് .റാവിമാരുടെ കണ്ണിയിൽ -സനദിൽ-ഉള്ള ഒന്നോ അതിലധികമോ ആളുകൾ  സ്വീകാര്യർ അല്ലാതിരിക്കുമ്പോൾ അത്തരം ഹദീസുകൾ സഹീഹു ആയി പരിഗണിക്കാറില്ല.ചിലപ്പോൾ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വരികയുംചെയ്യും
ഇനി നമുക്ക് നാം പറഞ്ഞു വച്ച ഹദീസിന്റെ മലയാള പരിഭാഷ കാണാം.
അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരി
ക്കും

*ഹദീസിന്റെ വിവിധ ഇനങ്ങൾ - (2):*
റാവിമാരുടെ –അഥവാ, ഹദീസ് റിപോർട്ട് ചെയ്ത വ്യക്തികളുടെ– എണ്ണത്തെ അടിസ്ഥാനപ്പെടുത്തി ഹദീസുകളെ മുതവാതിർ (المتواتر), ആഹാദ് (الآحاد) എന്നിങ്ങനെ രണ്ട് ഇനങ്ങളായി തിരിച്ചിട്ടുണ്ട്.

*1. മുതവാതിർ (المتواتر):*
നിവേദനത്തിന്റെ വിശ്വാസ്യതയിലോ, സ്വീകാര്യതയിലോ സംശയത്തിന് സാധ്യതയില്ലാത്ത വിധം അനേകം വഴികളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളാണിവ.
ഒരു ഹദീസ് മുതവാതിറാകുന്നതിന് നാല് നിബന്ധനകൾ –ശർത്വുകൾ– പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്
*ഒന്ന്:* കളവിനുമേൽ ഏകോപിക്കാൻ സാധ്യതയില്ലാത്ത വിധം ധാരാളം റാവിമാരിലൂടെ ഉദ്ധരിക്കപ്പെട്ടതായിരിക്കുക.

അഥവാ, കുറെയേറെ ആളുകൾ ഒന്നിച്ച് തീരുമാനിച്ചുറപ്പിച്ച് കളവ് പറഞ്ഞതോ അല്ലെങ്കിൽ വിവിധ ആളുകൾ പറഞ്ഞ കളവ് യാദൃശ്ചികമായി ഒത്തുവന്നതോ ആകാൻ സാധ്യതയില്ലാത്ത വിധം അനേകം റാവിമാരിലൂടെ ഉദ്ധരിക്കപ്പെട്ടതായിരിക്കുക. അവരെല്ലാം ഒന്നിച്ച് കളവ് പറയുകയെന്നത് സാധാരണ ഗതിയിൽ അസംഭവ്യമായിരിക്കണം.

*രണ്ട്:* സനദിന്റെ തുടക്കം മുതൽ അവസാനം വരെ ഓരോ ശൃംഘലകളിലും മേൽ പറയപ്പെട്ട അത്രയും എണ്ണം റാവിമാർ ഉണ്ടായിരിക്കുക.
ഉദാഹരണമായി, നബി -ﷺ- യിൽ നിന്നും അനേകം സ്വഹാബികൾ ഒരു ഹദീസ് നിവേദനം ചെയ്യുന്നു; അവരിൽ നിന്ന് അതിൽ കുറയാത്ത എണ്ണം താബിഈങ്ങൾ നിവേദനം ചെയ്യുന്നു; അവരിൽ നിന്ന് അതിൽ കുറയാത്ത എണ്ണം തബഉത്താബിഈങ്ങൾ നിവേദനം ചെയ്യുന്നു ഇങ്ങനെ സനദിന്റെ ആദ്യാവസാനം മേൽപ്പറയപ്പെട്ട അത്രയും എണ്ണം തികഞ്ഞിരിക്കണം.

ചുരുങ്ങിയത് സനദിന്റെ ഓരോ ശൃംഘലകളിലും നാല് റാവിമാരെങ്കിലും ഉണ്ടായിരിക്കണം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട്, നാൽപത്, എഴുപത് എന്നിങ്ങനെയും റാവിമാരുടെ എണ്ണത്തെ ചൊല്ലി വിവിധ അഭിപ്രായങ്ങൾ കാണാം. എന്നാൽ, എണ്ണം നിർണ്ണിതമല്ല എന്ന വീക്ഷണമാണ് പ്രബലം. സാധാരണ ഗതിയിൽ കളവിനുമേൽ ഏകോപിക്കാൻ സാധ്യതയില്ലാത്തത്ര എണ്ണം റാവിമാർ ഉണ്ടായിരുന്നാൽ മതിയാകും.

*മൂന്ന്:* സനദ് അവസാനിച്ച് ഹദീസിൽ പരാമർശിക്കപ്പെടുന്ന കാര്യത്തിന് റാവിമാർ നേരിട്ട് സാക്ഷിയായിരിക്കുക.

ഉദാഹരണമായി, ഹദീസിന്റെ മത്‌ന് നബി -ﷺ- യുടെ പ്രസ്താവനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നിവേദനം ചെയ്യുന്ന റാവിമാർ –അഥവാ, സ്വഹാബികൾ– പ്രസ്തുത പ്രസ്താവന നബി -ﷺ- യിൽ നിന്ന് നേരിട്ട് കേൾക്കുകയോ, പ്രസ്തുത പ്രവൃത്തി നബി -ﷺ- യിൽ നേരിട്ട് കാണുകയോ ചെയ്തിരിക്കണം.

*നാല്:* ഹദീസ്, കേൾക്കുന്ന വ്യക്തിക്ക് ദൃഢമായ അറിവിനെ ഫലം ചെയ്യുന്നതായിരിക്കുക.¹
അഥവാ, ഹദീസ് കേട്ടാൽ ധാരാളം ചിന്തിച്ച് ആലോചിക്കേണ്ട ആവശ്യം ഇല്ലാത്ത വിധം കേൾക്കുന്ന മാത്രയിൽ തന്നെ വ്യക്തമായ ജ്ഞാനം ലഭിക്കുന്നതായിരിക്കണം.

*മുതവാതിർ രണ്ടു വിധം:*
ലഫ്ളിയ്യ് (لفظي) –വാചികം–, മഅ്നവിയ്യ് (معنوي) –ആശയപരം– എന്നിങ്ങനെ മുതവാതിർ രണ്ടു വിധമുണ്ട്.

*1. വാചികമായ മുതവാതിർ (المتواتر اللفظي):*
വാചികമായിത്തന്നെ മുതവാതിറായി വന്നിട്ടുള്ള ഹദീസുകളാണിവ.²
അഥവാ, വ്യത്യാസങ്ങളേതുമില്ലാതെ പദാനുപദം ഒരുപോലെ നിവേദനം ചെയ്യപ്പെട്ടു വന്ന ഹദീസുകളാണ് മുതവാതിർ ലഫ്ളിയ്യ്.
« مَنْ كَذَبَ عَلَىَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ »
“എന്റെ പേരിൽ ബോധപൂർവം കളവ് പറഞ്ഞവൻ നരകത്തിൽ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ!” എന്ന ഹദീസ് ഉദാഹണം.
സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികൾ ഉൾപ്പെടെ എഴുപതിൽ പരം സ്വഹാബികൾ നബി -ﷺ- യിൽ നിന്ന് ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അവരിൽ നിന്ന് അനേകം റാവിമാരിലൂടെ കൈമാറപ്പെട്ട് വന്നിട്ടുള്ള ഈ ഹദീസ് പ്രസിദ്ധങ്ങളായ ഹദീസ് ഗ്രന്ഥങ്ങളിലൊക്കെയും ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്.

പ്രസ്തുത ഹദീസ് നിവേദനം ചെയ്ത സ്വഹാബികളെയും, ഹദീസ് രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളെയും സംബന്ധിച്ച് അറിയുന്നതിനായി ഇമാം സുയൂത്വി -رَحِمَهُ اللَّه- യുടെ തദ്‌രീബുർറാവീ ഫീ ശർഹി തഖ്‌രീബുന്നവാവീ പേജ് 751-53 കാണുക.
*2. ആശയപരമായ മുതവാതിർ (المتواتر المعنوي):*
വാചികമായി വ്യത്യാസങ്ങൾ ഉള്ളതോടൊപ്പം ആശയം മുതവാതിറായി വന്നിട്ടുള്ള ഹദീസുകളാണിവ.³

അഥവാ, അത്തരം ഹദീസുകൾ ഓരോന്നും എടുത്ത് പരിശോധിച്ചാൽ അവ വ്യതസ്ത സന്ദർഭങ്ങളും, സംഭവങ്ങളുമായി ബന്ധപ്പെട്ടവയോ വ്യത്യസ്ത വാചകങ്ങളിലായി നിവേദനം ചെയ്യപ്പെട്ട് വന്നിട്ടുള്ളവയോ ആയിരിക്കും. എന്നാൽ, മൊത്തത്തിൽ അവയൊക്കെയും പൊതുവായ ഒരു ആശയത്തിനുമേൽ പരസ്പരം ഏകോപിച്ചിട്ടുമുണ്ടാകും. ഇത്തരത്തിൽ വാചികമായി വ്യത്യാസങ്ങൾ ഉള്ളതോടൊപ്പം ആശയപരമായി യോജിപ്പുള്ള ഹദീസുകളാണ് മുതവാതിർ മഅ്നവിയ്യ്.

ദുആഇന്റെ സന്ദർഭത്തിൽ നബി -ﷺ- തന്റെ ഇരു കരങ്ങളും ഉയർത്തിയിരുന്നതായി പരാമർശമുള്ള ഹദീസുകൾ ഉദാഹരണം. അനേകം റാവിമാരിലൂടെ നൂറോളം ഹദീസുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും നബി -ﷺ- യുടെ ജീവിതത്തിലെ വ്യത്യസ്ത സന്ദർഭങ്ങളും, സംഭവങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ വാചികമായി ഹദീസ് മുതവാതിറാകുന്നില്ല. എന്നാൽ നബി -ﷺ- ദുആഇന്റെ സന്ദർഭത്തിൽ തന്റെ കരങ്ങൾ ഉയർത്തിയിരുന്നു എന്ന കാര്യത്തിൽ അവയെല്ലാം യോജിച്ചിട്ടുമുണ്ട്.  ആയതിനാൽ പ്രസ്തുത ആശയം മുതവാതിറാകുന്നു.
___________
കുറിപ്പുകൾ:
[١] « فإذا جَمَعَ هذه الشروطَ الأربعةَ وهي:- عددٌ كثير أحالت العادةُ تواطؤهم أو توافقهم على الكذب- رَوَوا ذلك عن مثلهم من الابتداء إلى الانتهاء- وكان مستند انْتِهائِهم الحِسّ- وانضاف إلى ذلك أن يصحبَ خبرَهم إفادةُ العلم لسامعه فهذا هو المتواتِر» (نزهة النظرلإبن حجر العسقلاني) 
https://shamela.ws/book/1565/39#p1
[٢-٣ « قَدْ قَسَّمَ أَهْلُ الْأَصُولِ الْمُتَوَاتِرَ إِلَى:
لَفْظِيٍّ: وَهُوَ مَا تَوَاتَرَ لَفْظُهُ
وَمَعْنَوِيٍّ: وَهُوَ أَنْ يَنْقُلَ جَمَاعَةٌ يَسْتَحِيلُ تَوَاطُؤُهُمْ عَلَى الْكَذِبِ وَقَائِعَ مُخْتَلِفَةً تَشْتَرِكُ فِي أَمْرٍ، يَتَوَاتَرُ ذَلِكَ الْقَدْرُ الْمُشْتَرَكُ.
كَمَا إِذَا نَقَلَ رَجُلٌ عَنْ حَاتِمٍ مَثَلًا أَنَّهُ أَعْطَى جَمَلًا، وَآخَرَ أَنَّهُ أَعْطَى فَرَسًا، وَآخَرَ أَنَّهُ أَعْطَى دِينَارًا، وَهَلُمَّ جَرًّا؛ فَيَتَوَاتَرُ الْقَدْرُ الْمُشْتَرَكُ بَيْنَ أَخْبَارِهِمْ، وَهُوَ الْإِعْطَاءُ، لِأَنَّ وُجُودَهُ مُشْتَرَكٌ مِنْ جَمِيعِ هَذِهِ الْقَضَايَا.
قُلْتُ: وَذَلِكَ أَيْضًا يَتَأَتَّى فِي الْحَدِيثِ، فَمِنْهُ مَا تَوَاتَرَ لَفْظُهُ كَالْأَمْثِلَةِ السَّابِقَةِ، وَمِنْهُ مَا تَوَاتَرَ مَعْنَاهُ كَأَحَادِيثِ رَفْعِ الْيَدَيْنِ فِي الدُّعَاءِ.
فَقَدْ رُوِيَ عَنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَحْوُ مِائَةِ حَدِيثٍ، فِيهِ رَفْعُ يَدَيْهِ فِي الدُّعَاءِ، وَقَدْ جَمَعْتُهَا فِي جُزْءٍ لَكِنَّهَا فِي قَضَايَا مُخْتَلِفَةٍ؛ فَكُلُّ قَضِيَّةٍ مِنْهَا لَمْ تَتَوَاتَرْ، وَالْقَدْرُ الْمُشْتَرَكُ فِيهَا وَهُوَ الرَّفْعُ عِنْدَ الدُّعَاءِ، تَوَاتَرَ بِاعْتِبَارِ الْمَجْمُوعِ » (تدريب الراوي لجلال الدين السيوطي)

Wednesday, 24 June 2015

ബുഖാരി 1894 ഫത്ഹുൽ ബാരി സഹിതം الصِّيَامُ جُنَّةٌ നോമ്പ് ഒരു പരിചയാണ് صحيح البخاري مع فتح الباري

 ബുഖാരി  1894
ഫത്ഹുൽ ബാരി ഹദീസിന്റെ താഴെ ചേർത്തിരിക്കുന്നു
باب فَضْلِ الصَّوْمِ
ഹീഹുൽ ബുഖാരി കിതാബു സ്സ്വൗം  നോമ്പിന്റെ ശ്രേഷ്ട്ടത സംബന്ധിച്ച ബാബു
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ أَبِي الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: " الصِّيَامُ جُنَّةٌ فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ: إِنِّي صَائِمٌ مَرَّتَيْنِ وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ تَعَالَى مِنْ رِيحِ الْمِسْكِ، يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي، الصِّيَامُ لِي، وَأَنَا أَجْزِي بِهِ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا
അബൂഹുറൈറ റ നിവേദനം: നബിസ്വല്ലല്ലാഹു അലൈഹി വ സല്ലം അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം.
ഫത്ഹുൽ ബാരി അറബിക് ടെക്സ്റ്റ് പൂർണ്ണമായും, മലയാളത്തിൽ സാരാംശവും താഴെ ചേർത്തിരിക്കുന്നു 
فتح الباري لابن حجر
 
[1894] قَوْلُهُ  الصِّيَامُ جُنَّةٌ حَدِيثٌ وَمِنْ ثُمَّ إِلَى آخِرِهِ حَدِيثٌ وَجَمَعَهُمَا عَنْهُ هَكَذَا الْقَعْنَبِيُّ وَعَنْهُ رَوَاهُ الْبُخَارِيُّ هُنَا وَوَقَعَ عَنْ غَيْرِ الْقَعْنَبِيِّ مِنْ رُوَاةِ الْمُوَطَّأِ زِيَادَةٌ فِي آخِرِ الثَّانِي وَهِيَ بَعْدَ قَوْلِهِ وَأَنَا أَجْزِي بِهِ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا زَادُوا إِلَى سَبْعِمِائَةِ ضِعْفٍ إِلَّا الصِّيَامَ فَهُوَ لِي وَأَنَا أَجْزِي بِهِ وَقَدْ أَخْرَجَ الْبُخَارِيُّ هَذَا الْحَدِيثَ بَعْدَ أَبْوَابٍ مِنْ طَرِيقِ أَبِي صَالِحٍ عَنْ أَبِي هُرَيْرَةَ وَبَيَّنَ فِي أَوَّلِهِ أَنَّهُ مِنْ قَوْلِ اللَّهِ عَزَّ وَجَلَّ كَمَا سَأُبَيِّنُهُ
ചില റിപ്പോർട്ടുകളിൽ ഒരു നന്മക്കു പത്തു ഇരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം ഉണ്ടെന്നും '''എന്നാൽ നോമ്പ് ഒഴികെ അതിനു ഞാനാണ് പ്രതിഫലം നല്കുന്നത് എന്നും ''' ഉണ്ട്.അതായത് നോമ്പിനു അല്ലാഹു കണക്കില്ലാതെ പ്രതിഫലം നല്കുന്നതാണ് എന്നർത്ഥം
قَوْلُهُ الصِّيَامُ جُنَّةٌ زَادَ سَعِيدُ بْنُ مَنْصُورٍ عَنْ مُغِيرَةَ بْنِ عَبْدِ الرَّحْمَنِ عَنْ أَبِي الزِّنَادِ جُنَّةٌ مِنَ النَّارِ وَلِلنَّسَائِيِّ مِنْ حَدِيثِ عَائِشَةَ مِثْلُهُ وَلَهُ مِنْ حَدِيثِ عُثْمَانَ بْنِ أَبِي الْعَاصِ الصِّيَامُ جُنَّةٌ كَجُنَّةِ أَحَدِكُمْ مِنَ الْقِتَالِ وَلِأَحْمَدَ مِنْ طَرِيقِ أَبِي يُونُسَ عَنْ أَبِي هُرَيْرَةَ جُنَّةٌ وَحِصْنٌ حَصِينٌ مِنَ النَّارِ وَلَهُ مِنْ حَدِيثِ أَبِي عُبَيْدَةَ بْنِ الْجَرَّاحِ الصِّيَامُ جُنَّةٌ مَا لَمْ يَخْرِقْهَا زَادَ الدَّارِمِيُّ بِالْغِيبَةِ وَبِذَلِكَ تَرْجَمَ لَهُ هُوَ وَأَبُو دَاوُدَ
നോമ്പ് ഒരു ജുന്നത്/പരിചയാണ് എന്നതിന്റെ വിവിധ വ്യാഖ്യാനങ്ങൾ 
നരകത്തിൽ നിന്നുള്ള പരിച-അബുസ്സിനാദ് ,നസാഇ (ആയിഷ ബീവിയുടെ ഹദീസ് പ്രകാരം)
നിങ്ങൾ യുദ്ധത്തിൽ ഉപയോഗിക്കുന്ന പരിച പോലെ-ഉസ്മാന് ബ്നു അബുൽ ആസിന്റെ ഹദീസ് പ്രകാരം (നസാഇ )
നരകത്തിൽ നിന്നുള്ള സുരക്ഷിതമായ ഒരു കോട്ടയും പരിചയും ആണ്-അഹ്മദ് (അബൂ ഹുറൈറ റ യുടെ ഹദീസ് പ്രകാരം)
പരദൂഷണം/ഗീബത് കൊണ്ട് നോമ്പിനെ നഷ്ട്ടപ്പെടുത്തിയില്ലെങ്കിൽ എന്ന് കൂടി ദാരിമിയുടെ റിപ്പോർട്ടിൽ ഉണ്ട്
وَالْجُنَّةُ بِضَمِّ الْجِيمِ الْوِقَايَةُ وَالسَّتْرُ وَقَدْ تَبَيَّنَ بِهَذِهِ الرِّوَايَاتِ مُتَعَلَّقُ هَذَا السَّتْرِ وَأَنَّهُ مِنَ النَّارِ وَبِهَذَا جَزَمَ بن عَبْدِ الْبَرِّ
وَأَمَّا صَاحِبُ النِّهَايَةِ فَقَالَ مَعْنَى كَوْنِهِ جُنَّةً أَيْ يَقِي صَاحِبَهُ مَا يُؤْذِيهِ مِنَ الشَّهَوَاتِ
ഈ റിപ്പോർട്ടുകളിൽ നിന്നും നോമ്പ് നരകത്തിൽ നിന്നും മനുഷ്യന് രക്ഷ നേടി തരുന്ന പരിചയാണ് എന്ന് മനസ്സിലാക്കാം.നോമ്പ് നോമ്പുകാരനെ മോശം വികാരങ്ങളിൽ നിന്നും കാക്കുന്ന പരിചയാണ് എന്ന് നിഹായയുടെ കർത്താവ്‌ പറയുന്നു
وَقَالَ الْقُرْطُبِيُّ جُنَّةٌ أَيْ سُتْرَةٌ يَعْنِي بِحَسَبِ مَشْرُوعِيَّتِهِ فَيَنْبَغِي لِلصَّائِمِ أَنْ يَصُونَهُ مِمَّا يُفْسِدُهُ وَيَنْقُصُ ثَوَابَهُ وَإِلَيْهِ الْإِشَارَةُ بِقَوْلِهِ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ إِلَخْ وَيَصِحُّ أَنْ يُرَادَ أَنَّهُ سُتْرَةٌ بِحَسَبِ فَائِدَتِهِ وَهُوَ إِضْعَافُ شَهَوَاتِ النَّفْسِ وَإِلَيْهِ الْإِشَارَةُ بِقَوْلِهِ يَدَعُ شَهْوَتَهُ إِلَخْ وَيَصِحُّ أَنْ يُرَادَ أَنَّهُ سُتْرَةٌ بِحَسَبِ مَا يَحْصُلُ مِنَ الثَّوَابِ وَتَضْعِيفِ الْحَسَنَاتِ
ഖുർതുബി പറയുന്നു: നോമ്പ് ഒരു പരിചയാണ് എന്നാൽ അത് ഒരു സുത്ര/മറയാണ്.അതിനാൽ നോമ്പുകാരൻ നോമ്പ് ഫസാദാക്കുന്നതോ നോമ്പിന്റെ കൂലി കുറയ്ക്കുന്നതോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്
فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ 
നിങ്ങളിൽ ഒരാളുടെ നോമ്പ് ദിവസം അവൻ തെറ്റായ പ്രവർത്തികൾ ഒഴിവാക്കട്ടെ..... എന്ന വചനം അതാണ്‌ സൂചിപ്പിക്കുന്നത്
وَقَالَ عِيَاضٌ فِي الْإِكْمَالِ مَعْنَاهُ سُتْرَةٌ مِنَ الْآثَامِ أَوِ مِنَ النَّارِ أَوْ مِنْ جَمِيعِ ذَلِكَ وَبِالْأَخِيرِ جَزَمَ النَّوَوِيُّ
ഇയാദ് ഇക്മാലിൽ പറയുന്നു : നോമ്പ് കുറ്റങ്ങളിൽ നിന്നോ നരകത്തിൽ നിന്നോ അത് രണ്ടിൽ നിന്നോ ഉള്ള മറയാണ്/പരിചയാണ്

وَقَالَ بن الْعَرَبِيِّ إِنَّمَا كَانَ الصَّوْمُ جُنَّةً مِنَ النَّارِ لِأَنَّهُ إِمْسَاكٌ عَنِ الشَّهَوَاتِ وَالنَّارُ مَحْفُوفَةٌ بِالشَّهَوَاتِ فَالْحَاصِلُ أَنَّهُ إِذَا كَفَّ نَفْسَهُ عَنِ الشَّهَوَاتِ فِي الدُّنْيَا كَانَ ذَلِكَ سَاتِرًا لَهُ مِنَ النارفي الْآخِرَةِ
ഇബ്നുൽ അറബി പറയുന്നു: നോമ്പ് നരകത്തിൽ നിന്നുള്ള ഒരു പരിചയാണ്.കാരണം ദുർവിചാരങ്ങളിൽ/ദുഷ് പ്രേരണകളിൽ നിന്നും നോമ്പ് മനുഷ്യനെ തടയുന്നു/പിടിച്ചു വയ്ക്കുന്നു.നരകം ഇത്തരം ശഹവാത്കളാൽ വലയം ചെയ്യപ്പെട്ടതാണല്ലോ.അപ്പോൾ ഇഹലോകത്ത്‌ വച്ച് ദുർവിചാരങ്ങളിൽ/ദുഷ് പ്രേരണകളിൽ നിന്നും സ്വന്തം നഫ്സിനെ തടഞ്ഞാൽ അത് പരലോകത്ത് നരകത്തിൽ നിന്നുള്ള ഒരു മറയായി ഭവിക്കുമല്ലോ
وَفِي زِيَادَةِ أَبِي عُبَيْدَةَ بْنِ الْجَرَّاحِ إِشَارَةٌ إِلَى أَنَّ الْغِيبَةَ تَضُرُّ بِالصِّيَامِ وَقَدْ حُكِيَ عَنْ عَائِشَةَ وَبِهِ قَالَ الْأَوْزَاعِيُّ إِنَّ الْغِيبَةَ تُفْطِرُ الصَّائِمَ وَتُوجِبُ عَلَيْهِ قَضَاءَ ذَلِكَ الْيَوْم
പരദൂഷണം നോമ്പിനെ ഫസാദാക്കുമെന്ന സൂചനകൾ അബൂ ഉബൈദതുൽ ജരാഹിന്റെയും ആയിഷ ബീവിയുടെയും റിപ്പോർട്ടിലുണ്ട്.ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പരദൂഷണം പറയുന്നത് മൂലം നോമ്പ് മുറിയുമെന്നും ആ ദിവസത്തെ നോമ്പ് ഖദാ വീട്ടണമെന്നും ഇമാം ഔസാഇ അഭിപ്രായപ്പെട്ടിരിക്കുന്നു.
وافرط بن حَزْمٍ فَقَالَ يُبْطِلُهُ كُلُّ مَعْصِيَةٍ مِنْ مُتَعَمِّدٍ لَهَا ذَاكِرٍ لِصَوْمِهِ سَوَاءٌ كَانَتْ فِعْلًا أَوْ قَوْلًا لِعُمُومِ قَوْلِهِ فَلَا يَرْفُثْ وَلَا يَجْهَلْ وَلِقَوْلِهِ فِي الْحَدِيثِ الْآتِي بَعْدَ أَبْوَابٍ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ
فَلَا يَرْفُثْ وَلَا يَجْهَلْ 
എന്ന വചനത്തിന്റെയും 
مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ
ചീത്ത വാക്കും ചീത്ത പ്രവര്ത്തിയും ഒഴിവാക്കാത്തവൻ അന്ന പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിനു യാതൊരു ആവശ്യവുമില്ല എന്ന ഹദീസിന്റെയും അടിസ്ഥാനത്തിൽ നോമ്പ് ആണെന്ന് ഓർമയുണ്ടായിരിക്കെ വാചാ-കർമണാ എന്ത് തെറ്റ് പ്രവർത്തിച്ചാലും നോമ്പ് ബാതിലാവുമെന്നു/നിഷ്ഫലമാവുമെന്നു ഇബ്നു ഹസ്മു അഭിപ്രായപ്പെട്ടിരിക്കുന്നു
وَالْجُمْهُورُ وَإِنْ حَمَلُوا النَّهْيَ عَلَى التَّحْرِيمِ إِلَّا أَنَّهُمْ خَصُّوا الْفِطْرَ بِالْأَكْلِ وَالشُّرْبِ وَالْجِمَاعِ وَأَشَارَ بن عَبْدِ الْبَرِّ إِلَى تَرْجِيحِ الصِّيَامِ عَلَى غَيْرِهِ مِنَ الْعِبَادَاتِ فَقَالَ حَسْبُكَ بِكَوْنِ الصِّيَامِ جُنَّةً مِنَ النَّارِ فَضْلًا എന്നാൽ നോമ്പുകാരൻ തെറ്റ് 
പ്രവർത്തിക്കൽ ഹറാമാണെങ്കിലും തീറ്റ, കുടി,സ്ത്രീ പുരുഷ ലൈംഗിക ബന്ധം എന്നിവ മൂലമേ നോമ്പ് മുറിയൂ എന്നതാണ് ഭൂരിപക്ഷ പണ്ഡിത മതം
وَرَوَى النَّسَائِيُّ بِسَنَدٍ صَحِيحٍ عَنْ أَبِي أُمَامَةَ قَالَ
قُلْتُ يَا رَسُولَ الله مرني بِأَمْر آخُذْهُ عَنْكَ قَالَ عَلَيْكَ بِالصَّوْمِ فَإِنَّهُ لَا مِثْلَ لَهُ وَفِي رِوَايَةٍ لَا عَدْلَ لَهُ وَالْمَشْهُورُ عِنْدَ الْجُمْهُورِ تَرْجِيحُ الصَّلَاةِ നസാഇ സഹീഹായ 
പരമ്പരയോടെ റിപ്പോർട്ട് ചെയ്ത അബൂ ഉമാമയുദെ ഹദീസിൽ നോമ്പ് പോലെ മറ്റൊരു അമലും ഇല്ല എന്ന് നബി അബൂ ഉമാമയോട് പറയുന്നതായി ഉണ്ടെങ്കിലും കർമങ്ങളിൽ ശ്രേഷ്ട്ടം നിസ്ക്കാരം തന്നെയാണ് എന്നാണു ഭൂരിപക്ഷാഭിപ്രായം
قَوْلُهُ فَلَا يَرْفُثْ أَيِ الصَّائِمُ كَذَا وَقَعَ مُخْتَصَرًا وَفِي الْمُوَطَّأِ الصِّيَامُ جُنَّةٌ فَإِذَا كَانَ أَحَدُكُمْ صَائِمًا فَلَا يَرْفُثْ إِلَخْ وَيَرْفُثُ بِالضَّمِّ وَالْكَسْرِ وَيَجُوزُ فِي مَاضِيهِ التَّثْلِيثُ وَالْمُرَادُ بِالرَّفَثِ هُنَا وَهُوَ بِفَتْحِ الرَّاءِ وَالْفَاءِ ثُمَّ الْمُثَلَّثَةِ الْكَلَامُ الْفَاحِشُ وَهُوَ يُطْلَقُ عَلَى هَذَا وَعَلَى الْجِمَاعِ وَعَلَى مُقَدِّمَاتِهِ وَعَلَى ذِكْرِهِ مَعَ النِّسَاءِ أَوْ مُطْلَقًا وَيُحْتَمَلُ أَنْ يَكُونَ لِمَا هُوَ أَعَمُّ مِنْهَا
فَلَا يَرْفُثْ 
നോമ്പുകാരൻ തെറ്റായ പ്രവര്ത്തി കള്‍ ചെയ്യാതിരിക്കട്ടെ എന്ന പ്രയോഗത്തിലെ റഫസ്‌ എന്നാൽ മ്ലേച്ച പ്രവർത്തികൾ,സ്ത്രീ പുരുഷ ലൈംഗിക ബന്ധം,സംയോഗത്തിന്റെ പൂർവ ലീലകൾ , അതെ സംബന്ധിച്ച് സ്ത്രീകളുമായി സംസാരിക്കൽ എന്നീ പ്രവർത്തികൾ എല്ലാം ഉൾപ്പെടും
قَوْلُهُ وَلَا يَجْهَلْ أَيْ لَا يَفْعَلْ شَيْئًا مِنْ أَفْعَالِ أَهْلِ الْجَهْلِ كَالصِّيَاحِ وَالسَّفَهِ وَنَحْوِ ذَلِكَ
وَلَا يَجْهَلْ 
എന്നതിന്റെ വിവക്ഷ അറിവും വിവേകവും ഇല്ലാത്ത തരത്തിലുള്ള ബഹളം വയ്ക്കലും മണ്ടത്തരവും പോലുള്ള ഒരു പ്രവർത്തനവും ചെയ്യരുത് എന്നാകുന്നു
وَلِسَعِيدِ بْنِ مَنْصُورٍ مِنْ طَرِيقِ سُهَيْلِ بْنِ أَبِي صَالِحٍ عَنْ أَبِيهِ فَلَا يَرْفُثْ وَلَا يُجَادِلْ
സഈദു ബ്നു മൻസൂറിന്റെ റിപ്പോർട്ടിൽ 
فَلَا يَرْفُثْ وَلَا يُجَادِلْ
നോമ്പ്കാരന്‍ തെറ്റായ പ്രവര്ത്തി്കള്‍ ചെയ്യാതിരിക്കുകയും തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യട്ടെ എന്നാണുള്ളത്.
قَالَ الْقُرْطُبِيُّ لَا يُفْهَمُ مِنْ هَذَا أَنَّ غَيْرَ الصَّوْمِ يُبَاحُ فِيهِ مَا ذُكِرَ وَإِنَّمَا الْمُرَادُ أَنَّ الْمَنْعَ مِنْ ذَلِكَ يَتَأَكَّدُ بِالصَّوْمِ 
നോമ്പല്ലാത്ത അവസരങ്ങളിൽ ചീത്ത പ്രവർത്തനങ്ങൾ അനുവദനീയം ആണെന്ന് ഗ്രഹിക്കരുതെന്നും നോമ്പ് സമയത്ത് നിരോധനം കൂടുതൽ ശക്തമാണെന്നാണ്
മനസ്സിലാക്കെണ്ടാതെന്നും ഇമാം ഖുർതുബി പറയുന്നു
·          

قَوْلُهُ وَإِنِ امْرُؤٌ بِتَخْفِيفِ النُّونِ قَاتَلَهُ أَوْ شَاتَمَهُ وَفِي رِوَايَةِ صَالِحٍ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ وَلِأَبِي قُرَّةَ مِنْ طَرِيقِ سُهَيْلٍ عَنْ أَبِيهِ وَإِنْ شَتَمَهُ إِنْسَانٌ فَلَا يُكَلِّمْهُ وَنَحْوُهُ فِي رِوَايَةِ هِشَامٍ عَنْ أَبِي هُرَيْرَةَ عِنْدَ أَحْمَدَ وَلِسَعِيدِ بْنِ مَنْصُورٍ من طَرِيق سُهَيْل فَإِن سابه أحد اوماراه أَيْ جَادَلَهُ وَلِابْنِ خُزَيْمَةَ مِنْ طَرِيقِ عَجْلَانَ مَوْلَى الْمُشْمَعِلِّ عَنْ أَبِي هُرَيْرَةَ فَإِنْ سَابَّكَ أَحَدٌ فَقُلْ إِنِّي صَائِمٌ وَإِنْ كُنْتَ قَائِمًا فاجلس وَلأَحْمَد وَالتِّرْمِذِيّ من طَرِيق بن الْمُسَيَّبِ عَنْ أَبِي هُرَيْرَةَ فَإِنْ جَهِلَ عَلَى أَحَدِكُمْ جَاهِلٌ وَهُوَ صَائِمٌ وَلِلنَّسَائِيِّ مِنْ حَدِيثِ عَائِشَةَ وَإِنِ امْرُؤٌ جَهِلَ عَلَيْهِ فَلَا يَشْتُمْهُ وَلَا يسبه
 وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ
. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍'' എന്ന ഭാഗം വ്യത്യസ്ത റിപ്പോർട്ടുകളിൽ വ്യത്യസ്ത വാക്കുകളിൽ എന്നാൽ സമാനമായ അർത്ഥത്തിൽ/ആശയത്തിൽ വന്നിട്ടുള്ളതാണ് മുകളിൽ കൊടുത്തിട്ടുള്ളത്  ഇബ്നു ഖുസൈമ രേഖപ്പെടുത്തിയ അബൂ ഹുരൈരയുടെ ഒരു റിപ്പോർട്ടിൽ
فَإِنْ سَابَّكَ أَحَدٌ فَقُلْ إِنِّي صَائِمٌ وَإِنْ كُنْتَ قَائِمًا فاجلس
നിന്നെ ആരെങ്കിലും ചീത്ത വിളിച്ചാൽ ഞാൻ നോമ്ബുകാരനാണ് എന്ന് അവനോടു പറഞ്ഞേക്കുക,നീ നില്ക്കുകയാണ് ആ അവസരത്തിൽ എങ്കിൽ നീ ഇരുന്നേക്കുക എന്ന് വന്നിട്ടുണ്ട്.
 وَاتفقَ الرِّوَايَاتُ كُلُّهَا عَلَى أَنَّهُ يَقُولُ إِنِّي صَائِمٌ فَمِنْهُمْ مَنْ ذَكَرَهَا مَرَّتَيْنِ وَمِنْهُمْ مَنِ اقْتَصَرَ عَلَى وَاحِدَةٍ وَقَدِ اسْتَشْكَلَ ظَاهِرُهُ بِأَنَّالْمُفَاعَلَةَ تَقْتَضِي وُقُوعَ الْفِعْلِ مِنَ الْجَانِبَيْنِ وَالصَّائِمُ لَا تَصْدُرُ مِنْهُ الْأَفْعَالُ الَّتِي رُتِّبَ عَلَيْهَا الْجَوَابُ خُصُوصًا الْمُقَاتَلَةَ وَالْجَوَابُ عَنْ ذَلِكَ أَنَّ الْمُرَادَ بِالْمُفَاعَلَةِ التَّهَيُّؤُ لَهَا أَيْ إِنْ تَهَيَّأَ أَحَدٌ لِمُقَاتَلَتِهِ أَوْ مُشَاتَمَتِهِ فَلْيَقُلْ إِنِّي صَائِمٌ فَإِنَّهُ إِذَا قَالَ ذَلِكَ أَمْكَنَ أَنْ يَكُفَّ عَنْهُ فَإِنْ أَصَرَّ دَفَعَهُ بِالْأَخَفِّ فَالْأَخَفِّ كَالصَّائِلِ هَذَا فِيمَنْ يَرُومُ مُقَاتَلَتَهُ حَقِيقَةً فَإِنْ كَانَ الْمُرَادُ بِقَوْلِهِ قَاتَلَهُ شَاتَمَهُ لِأَنَّ الْقَتْلَ يُطْلَقُ عَلَى اللَّعْنِ وَاللَّعْنُ مِنْ جُمْلَةِ السَّبِّ وَيُؤَيِّدُهُ مَا ذَكَرْتُ مِنَ الْأَلْفَاظِ الْمُخْتَلِفَةِ فَإِنَّ حَاصِلَهَا يَرْجِعُ إِلَى الشَّتْمِ فَالْمُرَادُ مِنَ الْحَدِيثِ أَنَّهُ لَا يُعَامِلُهُ بِمِثْلِ عَمَلِهِ بَلْ يَقْتَصِرُ عَلَى قَوْلِهِ إِنِّي صَائِمٌ وَاخْتُلِفَ فِي الْمُرَادِ بِقَوْلِهِ فَلْيَقُلْ إِنِّي صَائِمٌ هَلْ يُخَاطِبُ بِهَا الَّذِي يُكَلِّمُهُ بِذَلِكَ أَوْ يَقُولُهَا فِي نَفْسِهِ وَبِالثَّانِي جَزَمَ الْمُتَوَلِّي وَنَقَلَهُ الرَّافِعِيُّ عَنِ الْأَئِمَّةِ وَرَجَّحَ النَّوَوِيُّ الْأَوَّلَ فِي الْأَذْكَارِ.
 ഞാൻ നോമ്ബുകാരനാണ് എന്ന് പറയണം എന്ന് എല്ലാ റിപ്പോർട്ടുകളിലും വന്നിട്ടുണ്ട്;ചില റിപ്പോർട്ടുകളിൽ ഒരു തവണയും ചിലവയിൽ രണ്ടു തവണയും
ഇവിടെ ഉദ്ദേശ്യം നോമ്പുകാരൻ തന്നെ ചീത്ത പറയുന്ന വ്യക്തിയോട് അതെ നാണയത്തിൽ തിരിച്ചടിക്കാതെ  ഞാൻ നോമ്പുകാരൻ  ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറണം എന്നാണു
ഇനി  നോമ്പുകാരൻ ഞാൻ നോമ്പുകാരൻ  ആണെന്ന് നേരിട്ട് ആ വ്യക്തിയോട് പറയണമോ അതോ സ്വന്തം മനസ്സിൽ അങ്ങിനെ പറഞ്ഞാൽ മതിയോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.രണ്ടാമത്തെ അഭിപ്രായത്തെ ഇമാം റാഫിഈ അഇമ്മത്തിൽ നിന്ന്  നഖൽ ചെയ്തിട്ടുള്ളപ്പോൾ ഒന്നാമത്തെ അഭിപ്രായത്തെ ഇമാം നവവി അൽ അദ്കാരിൽ ബലപ്പെടുത്തിയതായി   കാണാവുന്നതാണ്

     وَقَالَ  فِي شَرْحِ الْمُهَذَّبِ كُلٌّ مِنْهُمَا حَسَنٌ وَالْقَوْلُ بِاللِّسَانِ أَقْوَى وَلَوْ جَمَعَهُمَا لَكَانَ حَسَنًا وَلِهَذَا التَّرَدُّدِ أَتَى الْبُخَارِيُّ فِي تَرْجَمَتِهِ كَمَا سَيَأْتِي بَعْدَ أَبْوَابٍ بِالِاسْتِفْهَامِ فَقَالَ بَابٌ هَلْ يَقُولُ إِنِّي صَائِمٌ إِذَا شُتِمَ. 
നാവു കൊണ്ടും മനസ്സിലും പറയൽ നല്ലതാണെന്നും നാവു കൊണ്ട് ഉരുവിടൽ കൂടുതൽ ശക്തമാണെന്നും രണ്ടും കൂടിയാണെങ്കിൽ ഉത്തമം ആണെന്നും  ഇമാം നവവി  ശറഹുൽ  മുഹദ്ദബിൽ വിശദീകരിക്കുന്നു

     وَقَالَ  الرُّويَانِيُّ إِنْ كَانَ رَمَضَانُ فَلْيَقُلْ بِلِسَانِهِ وَإِنْ كَانَ غَيْرُهُ فَلْيَقُلْهُ فِي نَفسه وَادّعى بن الْعَرَبِيِّ أَنَّ مَوْضِعَ الْخِلَافِ فِي التَّطَوُّعِ. 
وَأَمَّا فِي الْفَرْضِ فَيَقُولُهُ بِلِسَانِهِ قَطْعًا.
റമദാൻ ആണെങ്കിൽ ഞാൻ നോമ്പുകാരനാണ്/ ഇന്നീ സ്വാഇമുൻ എന്ന് നാവു കൊണ്ട് പറയണമെന്നും റമദാൻ അല്ലാത്തപ്പോൾ മനസ്സിൽ പറഞ്ഞാൽ മതിയെന്നുമാണ് റൂയാനി പറയുന്നത്.ഫർദു നോമ്പ് ആവുമ്പോൾ നാവു കൊണ്ട് തന്നെ ഉരുവിടണം എന്തു ഖണ്ഡീതമാണെന്നും സുന്നത് നോമ്ബാണെങ്കിൽ  ഉരുവിടണോ/മനസ്സിൽ പറഞ്ഞാൽ മതിയോ എന്ന കാര്യത്തിലേ അഭിപ്രായ വ്യത്യാസമുള്ളൂ എന്നാണു ഇബ്നുൽ അറബിയുടെ വാദം
 وَأَمَّا تَكْرِيرُ قَوْلِهِ إِنِّي صَائِمٌ فَلْيَتَأَكَّدِ الِانْزِجَارُ مِنْهُ أَوْ مِمَّنْ يُخَاطِبُهُ بِذَلِكَ وَنَقَلَ الزَّرْكَشِيُّ أَنَّ الْمُرَادَ بِقَوْلِهِ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ يَقُولُهُ مَرَّةً بِقَلْبِهِ وَمَرَّةً بِلِسَانِهِ فَيَسْتَفِيدُ بِقَوْلِهِ بِقَلْبِهِ كَفَّ لِسَانِهِ عَنْ خَصْمِهِ وَبِقَوْلِهِ بِلِسَانِهِ كَفَّ خَصْمِهِ عَنْهُ وَتُعُقِّبَ بِأَنَّ الْقَوْلَ حَقِيقَةً بِاللِّسَانِ وَأُجِيبُ بِأَنَّهُ لَا يَمْنَعُ الْمَجَازَ وَقَوْلُهُ قَاتَلَهُ يُمْكِنُ حَمْلُهُ عَلَى ظَاهِرِهِ وَيُمْكِنُ أَنْ يُرَادَ بِالْقَتْلِ لَعْنٌ يَرْجِعُ إِلَى مَعْنَى الشَّتْمِ وَلَا يُمْكِنُ حمل قَاتله وشاتمه على المفاعلة لِأَن الصَّائِم مَأْمُور بِأَن الصَّائِمَ مَأْمُورٌ بِأَنْ يَكُفَّ نَفْسَهُ عَنْ ذَلِكَ فَكَيْفَ يَقَعُ ذَلِكَ مِنْهُ
ഞാൻ നോമ്പുകാരനാണ്/ ഇന്നീ സ്വാഇമുൻ എന്ന് രണ്ടു തവണ പറയുന്നതിന്റെ ഉദ്ദേശ്യം ഒരു തവണ  മനസ്സ് കൊണ്ടും ഒരു തവണ നാവു കൊണ്ടും   എന്നാണെന്ന് ഇമാം സർകശി പറയുന്നു .മനസ്സ്/ഖൽബു  കൊണ്ട് പറയുന്നത് നാവു കൊണ്ട് അവനോടു തർക്കിക്കുന്നതിനെ തടയുന്നതാണ്
 وَإِنَّمَا الْمَعْنَى إِذَا جَاءَهُ مُتَعَرِّضًا لِمُقَاتَلَتِهِ أَوْ مُشَاتَمَتِهِ كَأَنْ يَبْدَأَهُ بِقَتْلٍ أَوْ شَتْمٍ اقْتَضَتِ الْعَادَةُ أَنْ يُكَافِئَهُ عَلَيْهِ فَالْمُرَادُ بِالْمُفَاعَلَةِ إِرَادَةُ غَيْرِ الصَّائِمِ ذَلِكَ مِنَ الصَّائِمِ وَقَدْ تُطْلَقُ الْمُفَاعَلَةُ عَلَى التَّهَيُّؤِ لَهَا وَلَوْ وَقَعَ الْفِعْلُ مِنْ وَاحِدٍ وَقَدْ تَقَعُ الْمُفَاعَلَةُ بِفِعْلِ الْوَاحِدِ كَمَا يُقَالُ لِوَاحِدٍ عَالَجَ الْأَمْرَ وَعَافَاهُ اللَّهُ وَأَبْعَدَ مَنْ حَمَلَهُ عَلَى ظَاهِرِهِ فَقَالَ الْمُرَادُ إِذَا بَدَرَتْ مِنَ الصَّائِمِ مُقَابَلَةُ الشَّتْمِ بِشَتْمٍ عَلَى مُقْتَضَى الطَّبْعِ فَلْيَنْزَجِرْ عَنْ ذَلِكَ وَيَقُولُ إِنِّي صَائِمٌ وَمِمَّا يُبَعِّدُهُ قَوْلُهُ فِي الرِّوَايَةِ الْمَاضِيَةِ فَإِنْ شَتَمَهُ شَتَمَهُ وَاللَّهُ أَعْلَمُ
…………………………………
 وَفَائِدَةُ قَوْلِهِ إِنِّي صَائِمٌ أَنَّهُ يُمْكِنُ أَنْ يَكُفَّ عَنْهُ بِذَلِكَ فَإِنْ أَصَرَّ دَفَعَهُ بِالْأَخَفِّ فَالْأَخَفِّ كَالصَّائِلِ هَذَا فِيمَنْ يَرُومُ مُقَاتَلَتَهُ حَقِيقَةً فَإِنْ كَانَ الْمُرَادُ بِقَوْلِهِ قَاتَلَهُ شَاتَمَهُ فَالْمُرَادُ مِنَ الْحَدِيثِ أَنَّهُ لَا يُعَامِلُهُ بِمِثْلِ عَمَلِهِ بَلْ يَقْتَصِرُ عَلَى قَوْلِهِ إِنِّي صَائِمٌ
ഞാൻ നോമ്പുകാരനാണ്/ ഇന്നീ സ്വാഇമുൻ എന്ന് പറയുന്നത് കൊണ്ടുള്ള ഗുണം എതിരാളിയെ അത് കൊണ്ട് തന്നെ തടയാം എന്നതാണ്.ഇനി അവൻ അക്രമം തുടരുന്നെങ്കിൽ ലഘുവായ പ്രതിരോധം ആകാവുന്നതാണ്,ഹദീസിന്റെ ഉദ്ദേശ്യം അക്രമിയെ പോലെ നോമ്പുകാരൻ ആവരുതെന്നും ഞാൻ നോമ്പുകാരനാണ്/ ഇന്നീ സ്വാഇമുൻ എന്ന്  പറഞ്ഞു അവൻ ഒഴിഞ്ഞു പോവണം എന്നുമാണ്
 قَوْلُهُ وَالَّذِي نَفْسِي بِيَدِهِ أَقْسَمَ عَلَى ذَلِكَ تَأْكِيدًا قَوْلُهُ لَخُلُوفُ بِضَمِّ الْمُعْجَمَةِ وَاللَّامِ وَسُكُونِ الْوَاوِ بَعْدَهَا فَاءٌ قَالَ عِيَاضٌ هَذِهِ الرِّوَايَةُ الصَّحِيحَةُ وَبَعْضُ الشُّيُوخِ يَقُولُهُ بِفَتْحِ الْخَاءِ قَالَ الْخَطَّابِيُّ وَهُوَ خَطَأٌ وَحَكَى الْقَابِسِيُّ الْوَجْهَيْنِ وَبَالَغَ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ فَقَالَ لَا يَجُوزُ فَتْحُ الْخَاءِ وَاحْتَجَّ غَيْرُهُ لِذَلِكَ بِأَنَّ الْمَصَادِرَ الَّتِي جَاءَتْ عَلَى فَعُولٍ بِفَتْحِ أَوَّلِهِ قَلِيلَةٌ ذَكَرَهَا سِيبَوَيْهِ وَغَيْرُهُ وَلَيْسَ هَذَا مِنْهَا وَاتَّفَقُوا عَلَى أَنَّ الْمُرَادَ بِهِ تَغَيُّرُ رَائِحَةِ فَمِ الصَّائِمِ بِسَبَبِ الصِّيَامِ
وَالَّذِي نَفْسِي بِيَدِهِ لَخُلُوفُ فَمِ الصَّائِمِ 
എന്നതിൽ
وَالَّذِي نَفْسِي بِيَدِهِ
എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവനാണ സത്യം എന്നത് കൊണ്ട് ഉദ്ദേശ്യം അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്തു പറയലാണ്. ല ഖലൂഫു എന്നും ലഖുലൂഫു എന്നും റിപ്പോർട്ട് ഉണ്ട്. ലഖുലൂഫു ആണ് ശരിയെന്നു ഇയാദ് പറയുന്നു.ചില ശൈഖുമാർ  ല ഖലൂഫു  അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഖത്താബി അത് തെറ്റാണെന്ന് പറയുന്നു.ഖാബിസി രണ്ടും ഉദ്ധരിച്ചിട്ടുണ്ട്.ഇമാം നവവി ഇവിടെ ഖാഇന് ഫതഹു അനുവദനീയം അല്ലെന്നു ശരഹുൽ മുഹദ്ദബിൽ വ്യക്തമാക്കുന്നു.ഏതായാലും ഇവിടെ ഉദ്ദേശ്യം നോമ്പുകാരന് നോമ്പ് കാരണം വായയ്ക്ക് ഉണ്ടാകുന്ന ഗന്ധ വ്യത്യാസം ആണെന്ന കാര്യത്തിൽ ഇമാമുകൾ യോജിച്ചിരിക്കുന്നു
 قَوْلُهُ فَمُ الصَّائِم فِيهِ رد على من قَالَ لاتثبت الْمِيمُ فِي الْفَمِ عِنْدَ الْإِضَافَةِ إِلَّا فِي ضَرُورَةِ الشَّعْرِ لِثُبُوتِهِ فِي هَذَا الْحَدِيثِ الصَّحِيحِ وَغَيْرِهِ قَوْلُهُ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ اخْتُلِفَ فِي كَوْنِ الْخُلُوفِ أَطْيَبَ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ مَعَ أَنَّهُ سُبْحَانَهُ وَتَعَالَى مُنَزَّهٌ عَنِ اسْتِطَابَةِ الرَّوَائِحِ إِذْ ذَاكَ مِنْ صِفَاتِ الْحَيَوَانِ وَمَعَ أَنَّهُ يَعْلَمُ الشَّيْءَ عَلَى مَا هُوَ عَلَيْهِ عَلَى أَوْجُهٍ قَالَ الْمَازِرِيُّ هُوَ مَجَازٌ لِأَنَّهُ جَرَتِ الْعَادَةُ بِتَقْرِيبِ الرَّوَائِحِ الطَّيِّبَةِ مِنَّا فَاسْتُعِيرَ ذَلِكَ لِلصَّوْمِ لِتَقْرِيبِهِ مِنَ اللَّهِ فَالْمَعْنَى أَنَّهُ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ عِنْدَكُمْ أَيْ يُقَرَّبُ إِلَيْهِ أَكْثَرَ مِنْ تَقْرِيبِ الْمِسْكِ إِلَيْكُمْ وَإِلَى ذَلِكَ أَشَارَ بن عَبْدِ الْبَرِّ وَقِيلَ الْمُرَادُ أَنَّ ذَلِكَ فِي حق الْمَلَائِكَةوَإِنَّهُم يستطيبون ريح الخلوف أَكثر مِمَّا تستطيبون رِيحَ الْمِسْكِ
أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ
നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ് എന്നതിന്റെ വിശദീകരണത്തിൽ ഇമാമുകൾ ഭിന്നിച്ചിരിക്കുന്നു.ഗന്ധം ഏൽക്കുക എന്നത് ജീവികളുമായി ബന്ധപ്പെട്ട ഗുണവും അല്ലാഹു അതിൽ നിന്നും പരിശുദ്ധനുമാണല്ലോ.മാസിരി പറയുന്നു-ഇത് മജാസിയ്യായ പ്രയോഗമാണ്.നിങ്ങൾക്ക്-മനുഷ്യർക്ക്‌  കസ്തൂരി എത്രമാത്രം സുഗന്ധമാണോ അതിലേറെയാണ്  നോമ്പുകാരന്റെ വായ അല്ലാഹുവിന്റെ അടുത്ത് എന്ന് സാരം.ഇബ്നു അബ്ദിൽ ബറും ഇങ്ങിനെ അഭിപ്രായപ്പെട്ടിട്ടുണ്ട്.മലക്കുകൾക്ക് നോമ്പുകാരന്റെ വായയുടെ നാറ്റം കസ്തൂരിയുടെ മണത്തെക്കാൾ ഇഷ്ട്ടമാണ് എന്നും പറയപ്പെട്ടിട്ടുണ്ട്
 وَقِيلَ الْمَعْنَى أَنَّ حُكْمَ الْخُلُوفِ وَالْمِسْكِ عِنْدَ اللَّهِ عَلَى ضِدِّ مَا هُوَ عِنْدَكُمْ وَهُوَ قَرِيبٌ مِنَ الْأَوَّلِ وَقِيلَ الْمُرَادُ أَنَّ اللَّهَ تَعَالَى يَجْزِيهِ فِي الْآخِرَةِ فَتَكُونُ نَكْهَتُهُ أَطْيَبَ مِنْ رِيحِ الْمِسْكِ كَمَا يَأْتِي الْمَكْلُومُ وَرِيحُ جُرْحِهِ تَفُوحُ مِسْكًا وَقِيلَ الْمُرَادُ أَنَّ صَاحِبَهُ يَنَالُ مِنَ الثَّوَابِ مَا هُوَ أَفْضَلُ مِنْ رِيحِ الْمِسْكِ لَا سِيَّمَا بِالْإِضَافَةِ إِلَى الْخُلُوفِ حَكَاهُمَا عِيَاضٌ
 നോമ്പുകാരന്റെ വായയുടെ നാറ്റവും കസ്തൂരിയുടെ ഗന്ധവും അല്ലാഹുവിന്റെ അടുക്കൽ മനുഷ്യരുടെ അടുത്ത് ഉള്ളതിന്റെ ഹുക്മിന് വിരുദ്ധമാണ് എന്നും പറയപ്പെട്ടിട്ടുണ്ട്.ഇവിടെ ഉദ്ദേശ്യം അല്ലാഹു നോമ്പുകാരന് പരലോകത്ത് പ്രതിഫലം നല്കുമെന്നും അപ്പോൾ അവനു അവന്റെ ഇവിടത്തെ നോമ്പു മൂലമുണ്ടായ വായ നാറ്റം അവിടെ കസ്തൂരിയുടെ മണത്തെക്കാൾ  സുഗന്ധമായി അനുഭവപ്പെടുകയും ചെയ്യുമെന്നാണ്.അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മുറിവേറ്റവൻപരലോകത്ത് ആ മുറിവുമായി വരുമ്പോൾ അവന്റെ ആ മുറിവിന്റെ ഗന്ധം കസ്തൂരിയെ പോലെ ആകുമെന്നത് പോലെയാണ് ഇതും.നോമ്പുകാരന് കസ്തൂരിയുടെ മണത്തെക്കാൾ ഉത്തമമായ പ്രതിഫലം നല്കപ്പെടുമെന്നാണ്‌ ഉദ്ദേശ്യമെന്നും പറയപ്പെട്ടിട്ടുണ്ട്.ഈ രണ്ടു അഭിപ്രായവും ഇയാദ് ഉദ്ധരിച്ചിട്ടുണ്ട്.
     وَقَالَ  الدَّاوُدِيُّ وَجَمَاعَةٌ الْمَعْنَى أَنَّ الْخُلُوفَ أَكْثَرُ ثَوَابًا مِنَ الْمِسْكِ الْمَنْدُوبِ إِلَيْهِ فِي الْجَمْعِ وَمَجَالِسِ الذِّكْرِ وَرَجَّحَ النَّوَوِيُّ هَذَا الْأَخِيرَ وَحَاصِلُهُ حَمْلُ مَعْنَى الطِّيبِ عَلَى الْقَبُولِ وَالرِّضَا فَحَصَلْنَا عَلَى سِتَّةِ أَوْجُهٍ وَقَدْ نَقَلَ الْقَاضِي حُسَيْنٌ فِي تَعْلِيقِهِ أَنَّ لِلطَّاعَاتِ يَوْمَ الْقِيَامَةِ رِيحًا تَفُوحُ قَالَ فَرَائِحَةُ الصِّيَامِ فِيهَا بَيْنَ الْعِبَادَا تِ كَالْمِسْكِ
അല്ലാഹുവിനെ വഴിപ്പെട്ടു
ചെയ്യുന്ന ഇബാദതുകൾക്കെല്ലാം അന്ത്യനാളിൽ ഒരു സുഗന്ധം ഉണ്ടാവുമെന്നും അപ്പോൾ നോമ്പിന്റെ സുഗന്ധം കസ്തൂരിയുടെത് പോലെയായിരിക്കുമെന്നും ഖാദി ഹുസൈണ്‍ പറഞ്ഞിരിക്കുന്നു
وَيُؤَيِّدُ الثَّلَاثَةَ الْأَخِيرَةَ قَوْلُهُ فِي رِوَايَةِ مُسْلِمٍ وَأَحْمَدَ وَالنَّسَائِيِّ مِنْ طَرِيقِ عَطَاءٍ عَنْ أَبِي صَالِحٍ أَطْيَبُ عِنْدَ اللَّهِ يَوْمَ الْقِيَامَةِ وَأَخْرَجَ أَحْمَدُ هَذِهِ الزِّيَادَةَ مِنْ حَدِيثِ بَشِيرِ بْنِ الْخَصَاصِيَةِ وَقَدْ ترْجم بن حِبَّانَ بِذَلِكَ فِي صَحِيحِهِ ثُمَّ قَالَ ذِكْرُ الْبَيَانِ بِأَنَّ ذَلِكَ قَدْ يَكُونُ فِي الدُّنْيَا ثُمَّ أَخْرَجَ الرِّوَايَةَ الَّتِي فِيهَا فَمُ الصَّائِمِ حِينَ يَخْلُفُ مِنَ الطَّعَامِ وَهِيَ عِنْدَهُ وَعِنْدَ أَحْمَدَ مِنْ طَرِيقِ الْأَعْمَشِ عَنْ أَبِي صَالِحٍ وَيُمْكِنُ أَنْ يُحْمَلَ قَوْلُهُ حِينَ يَخْلُفُ عَلَى أَنَّهُ ظَرْفٌ لِوُجُودِ الْخُلُوفِ الْمَشْهُودِ لَهُ بِالطِّيبِ فَيَكُونُ سَبَبًا لِلطِّيبِ فِي الْحَالِ الثَّانِي فَيُوَافِقُ الرِّوَايَةَ الْأُولَى وَهِيَ قَوْلُهُ يَوْمَ الْقِيَامَةِ لَكِنْ يُؤَيِّدُ ظَاهِرَهُ وَأَنَّ الْمُرَادَ بِهِ فِي الدُّنْيَا مَا رَوَى الْحَسَنُ بْنُ سُفْيَانَ فِي مُسْنَدِهِ وَالْبَيْهَقِيُّ فِي الشُّعَبِ مِنْ حَدِيثِ جَابِرٍ فِي أَثْنَاءِ حَدِيثٍ مَرْفُوعٍ فِي فَضْلِ هَذِهِ الْأُمَّةِ فِي رَمَضَانَ
ചില റിപ്പോർട്ടുകളിൽ
أَطْيَبُ عِنْدَ اللَّهِ يَوْمَ الْقِيَامَةِ
അന്ത്യനാളിൽ  അല്ലാഹുവിന്റ അടുത്തു( കസ്തൂരിയേക്കാള്‍ )സുഗന്ധമുള്ളതാണ് എന്നുണ്ട്.മറ്റൊരു റിപ്പോർട്ടിൽ
فَمُ الصَّائِمِ حِينَ يَخْلُفُ مِنَ الطَّعَامِ
നോമ്പുകാരന്റെ വായ ഭക്ഷണം-കഴിക്കാത്തത്-കാരണം പകര്ച്ചയാവുമ്പോൾ എന്നുണ്ട്.അപ്പോൾ ഇത് ദുനിയാവിൽ തന്നെ സംഭവിക്കുന്നതാണ് എന്നും വരാവുന്നതാണ്-അതായത് നോമ്പുകാരന്റെ വായയുടെ നാറ്റം കസ്തൂരിയുടെ മണത്തെക്കാൾ  അല്ലാഹുവിന്റ അടുത്തു സുഗന്ധമാണ് എന്ന കാര്യം . ഇതു റമദാനിൽ ഈ ഉമ്മത്തിന്റെ ശ്രേഷ്ട്ടതയെ സൂചിപ്പിക്കുന്നു.
وَأَمَّا الثَّانِيَةُ فَإِنَّ خُلُوفَ أَفْوَاهِهِمْ حِينَ يُمْسُونَ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ قَالَ الْمُنْذِرِيُّ إِسْنَادُهُ مُقَارِبٌ وَهَذِهِ الْمَسْأَلَةُ إِحْدَى الْمسَائِل الَّتِي تنَازع فِيهَا بن عبد السَّلَام وبن الصّلاح فَذهب بن عَبْدِ السَّلَامِ إِلَى أَنَّ ذَلِكَ فِي الْآخِرَةِ كَمَا فِي دَمِ الشَّهِيدِ وَاسْتَدَلَّ بِالرِّوَايَةِ الَّتِي فِيهَا يَوْم الْقِيَامَة وَذهب بن الصَّلَاحِ إِلَى أَنَّ ذَلِكَ فِي الدُّنْيَا وَاسْتَدَلَّ بِمَا تَقَدَّمَ وَأَنَّ جُمْهُورَ الْعُلَمَاءِ ذَهَبُوا إِلَى ذَلِكَ فَقَالَ الْخَطَّابِيُّ طِيبُهُ عِنْدَ اللَّهِ رِضَاهُ بِهِ وثناؤه عَلَيْهِ
 വൈകുന്നേരങ്ങളിൽ നോമ്പുകാരുടെ വായകളുടെ ഗന്ധ മാറ്റം കസ്തൂരിയുടെ മണത്തെക്കാൾ  അല്ലാഹുവിന്റ അടുത്തു സുഗന്ധമാണ് .ഇത് ഷഹീദിന്റെ/ഇസ്ലാമിന്റെ മാർഗ്ഗത്തിലെ രക്ത സാക്ഷിയുടെ രക്തത്തിന്റെ കാര്യത്തിൽ എന്ന പോലെ പരലോകത്ത് സംഭവിക്കുന്നതാണ് എന്നാണു ഇബ്നു അബ്ദിസ്സലാമിന്റെ പക്ഷം.
أَطْيَبُ عِنْدَ اللَّهِ يَوْمَ الْقِيَامَةِ
അന്ത്യനാളിൽ  അല്ലാഹുവിന്റ അടുത്തു( കസ്തൂരിയേക്കാള്‍ )സുഗന്ധമുള്ളതാണ് എന്നുള്ള റിപ്പോർട്ട് അദ്ദേഹം തെളിവായെടുത്തിരിക്കുന്നു.എന്നാൽ ഇത് ഇഹലോകത്ത്‌ വച്ച് തന്നെയുണ്ടെന്നാണു ഇബ്നു സലാഹിന്റെ പക്ഷം .ഭൂരിപക്ഷ പണ്ഡിത മതവും ഇത് തന്നെ.അല്ലാഹുവിന്റെ അടുക്കലുള്ള അവന്റെ സുഗന്ധം എന്നാൽ അല്ലാഹുവിനു അവന്റെ-നോമ്പുകാരന്റെ-കാര്യത്തിലുള്ള ത്ർപ്തിയും അല്ലാഹു അവനെ പ്രശംസിക്കുന്നതും ആണ് എന്ന് ഖത്താബി പറഞ്ഞിരിക്കുന്നു.

     وَقَالَ  بن عَبْدِ الْبَرِّ أَزْكَى عِنْدَ اللَّهِ وَأَقْرَبُ إِلَيْهِ
     وَقَالَ  الْبَغَوِيُّ مَعْنَاهُ الثَّنَاءُ عَلَى الصَّائِمِ وَالرِّضَا بِفِعْلِهِ وَبِنَحْوِ ذَلِكَ
قَالَ الْقُدُورِيُّ مِنَ الْحَنَفِيَّةِ والداودى وبن الْعَرَبِيِّ مِنَ الْمَالِكِيَّةِ وَأَبُو عُثْمَانَ الصَّابُونِيُّ وَأَبُو بَكْرِ بْنُ السَّمْعَانِيِّ وَغَيْرُهُمْ مِنَ الشَّافِعِيَّةِ جَزَمُوا كُلُّهُمْ بِأَنَّهُ عِبَارَةٌ عَنِ الرِّضَا وَالْقَبُولِ
അല്ലാഹുവിന്റ അടുത്തു( കസ്തൂരിയേക്കാള്‍ )സുഗന്ധമുള്ളതാണ് എന്നതിന്റെ സൂചന അല്ലാഹുവിന്റെ അടുക്കൽ അവനെ സംബന്ധിച്ചുള്ള ഇഷ്ടം ,ഖബൂലിയ്യത്,തസ്കിയത് ,അവന്റെ പ്രവര്ത്തി കാരണം അള്ളാഹു അവനെ പ്രശംസിക്കുന്നത് ഇവയെല്ലാമാണെന്ന് വിവിധ ഇമാമുകൾ പറഞ്ഞ അഭിപ്രായങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്‌ 
وَأَمَّا ذِكْرُ يَوْمِ الْقِيَامَةِ فِي تِلْكَ الرِّوَايَةِ فَلِأَنَّهُ يَوْمُ الْجَزَاءِ وَفِيهِ يَظْهَرُ رُجْحَانُ الْخُلُوفِ فِي الْمِيزَانِ عَلَى الْمِسْكِ الْمُسْتَعْمَلِ لِدَفْعِ الرَّائِحَةِ الْكَرِيهَةِ طَلَبًا لِرِضَا اللَّهِ تَعَالَى حَيْثُ يُؤْمَرُ بِاجْتِنَابِهَا فَقَيَّدَهُ بِيَوْمِ الْقِيَامَةِ فِي رِوَايَةٍ وَأَطْلَقَ فِي بَاقِي الرِّوَايَاتِ نَظَرًا إِلَى أَنَّ أَصْلَ أَفْضَلِيَّتِهِ ثَابِتٌ فِي الدَّارَيْنِ وَهُوَ كَقَوْلِهِ إِنَّ رَبَّهُمْ بهم يَوْمئِذٍ لخبير وَهُوَ خَبِيرٌ بِهِمْ فِي كُلِّ يَوْمٍ انْتَهَى
ചില റിപ്പോർട്ടുകളിലെ ''അന്ത്യനാളിൽ '' എന്ന പരാമർശം വ്യക്തമാക്കുന്നത് അന്നാണ് പ്രതിഫല ദിവസം എന്നതിനാൽ ,അന്ന് നോമ്പുകാരന്റെ വായയുടെ നാറ്റം , ദുർഗന്ധങ്ങളെ  തടുക്കാൻ ഉപയോഗിക്കപ്പെടുന്ന കസ്തൂരിയെക്കാൾ സുഗന്ധമായി മീസാനിൽ കനം തൂങ്ങും സൂചിപ്പിക്കുന്നു.നോമ്പുകാരന്റെ ശ്രേഷ്ട്ടത ഇരു വീടുകളിലും-ഇഹ ലോകത്തും പരലോകത്തും-സ്ഥിരപ്പെട്ടതാണ് എന്ന് മറ്റു റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാം.അല്ലാഹു തആലാ
إِنَّ رَبَّهُمْ بهم يَوْمئِذٍ لخبير
തീര്‍ച്ചയായും അവരുടെ രക്ഷിതാവ്‌ അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു എന്ന് സൂറത്തുൽ ആദിയാതിലെ 11-ആം സൂക്തത്തിൽ പറഞ്ഞത്‌ പോലെയാണിത്.അല്ലാഹു എല്ലായ്പ്പോഴും അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നുവല്ലോ
 وَيَتَرَتَّبُ عَلَى هَذَا الْخِلَافِ الْمَشْهُورِ فِي كَرَاهَةِ إِزَالَةِ هَذَا الْخُلُوفِ بِالسِّوَاكِ وَسَيَأْتِي الْبَحْثُ فِيهِ بَعْدَ بِضْعَةٍ وَعِشْرِينَ بَابًا حَيْثُ تَرْجَمَ لَهُ الْمُصَنِّفُ إِنْ شَاءَ اللَّهُ تَعَالَى وَيُؤْخَذُ مِنْ قَوْلِهِ أَطْيَبُ مِنْ رِيحِ الْمِسْكِ أَنَّ الْخُلُوفَ أَعْظَمُ مِنْ دَمِ الشَّهَادَةِ لِأَنَّ دَمَ الشَّهِيدِ شُبِّهَ رِيحُهُ بِرِيحِ الْمِسْكِ وَالْخُلُوفُ وُصِفَ بِأَنَّهُ أَطْيَبُ وَلَا يَلْزَمُ مِنْ ذَلِكَ أَنْ يَكُونَ الصِّيَامُ أَفْضَلَ مِنَ الشَّهَادَةِ لِمَا لَا يَخْفَى وَلَعَلَّ سَبَبَ ذَلِكَ النَّظَرُ إِلَى أَصْلِ كُلٍّ مِنْهُمَا فَإِنَّ أَصْلَ الْخُلُوفِ طَاهِرٌ وَأَصْلُ الدَّمِ بِخِلَافِهِ فَكَانَ مَا أَصْلُهُ طَاهِرٌ أَطْيَبَ رِيحًا
ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ നോമ്പുകാരൻ ദന്ത ശുദ്ധീകരണം/മിസ്‌വാക്ക് ചെയ്തു കൊണ്ട്  വായ നാറ്റം നീക്കം ചെയ്യൽ കറാഹത് ഉണ്ടോ എന്ന വിഷയത്തിലെ പ്രസിദ്ധമായ അഭിപ്രായ വ്യത്യാസങ്ങൾ പിന്നീട് ഇന്ഷാ അല്ലാഹ് ചർച്ച ചെയ്യുന്നതാണ്.നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ് എന്ന പ്രയോഗത്തിൽ നിന്നും നോമ്പുകാരന്റെ വായയുടെ ഗന്ധം ഷഹീദിന്റെ രക്തത്തെക്കാൾ മഹത്തരമാണ് എന്ന് തോന്നാം.ഷഹീദിന്റെ രക്തത്തെ ഉപമിച്ചിരിക്കുന്നത് കസ്തൂരിയുടെ ഗന്ധത്തോടാണല്ലോ.എന്നാൽ നോമ്പുകാരന്റെ വായയുടെ ഗന്ധം ഷഹീദിന്റെ രക്തത്തെക്കാൾ മഹത്തരമാകണമെന്ന് നിർബന്ധമില്ല.വായയ്ക്ക് വരുന്ന പകര്ച്ചയുടെ അസല് താഹിർ/ശുദ്ധിയുള്ളതാണ്; എന്നാൽ രക്തം അങ്ങിനെയല്ല.
 قَوْلُهُ يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي هَكَذَا وَقَعَ هُنَا وَوَقَعَ فِي الْمُوَطَّأِ وَإِنَّمَا يَذَرُ شَهْوَتَهُ إِلَخْ وَلَمْ يُصَرِّحْ بِنِسْبَتِهِ إِلَى اللَّهِ لِلْعِلْمِ بِهِ وَعَدَمِ الْإِشْكَالِ فِيهِ وَقَدْ رَوَى أَحْمَدُ هَذَا الْحَدِيثَ عَنْ إِسْحَاقَ بْنِ الطَّبَّاعِ عَنْ مَالِكٍ فَقَالَ بَعْدَ قَوْلِهِ مِنْ رِيحِ الْمِسْكِ يَقُولُ اللَّهُ عَزَّ وَجَلَّ إِنَّمَا يذر شَهْوَته الخ
يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي
അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത് എന്നാണു ഈ റിപ്പോർട്ടിൽ ഉള്ളത്.
ചില റിപ്പോർട്ടുകളിൽ
وَإِنَّمَا يَذَرُ شَهْوَتَهُ
അവന്റെ  ദേഹേച്ഛയെ അവൻ -എനിയ്ക്ക് വേണ്ടി-ഉപേക്ഷിക്കുന്നു എന്ന് വന്നിട്ടുണ്ട്
 وَكَذَلِكَ رَوَاهُ سَعِيدُ بْنُ مَنْصُورٍ عَنْ مُغِيرَةَ بْنِ عَبْدِ الرَّحْمَنِ عَنْ أَبِي الزِّنَادِ فَقَالَ فِي أَوَّلِ الْحَدِيثِ يَقُولُ اللَّهُ عَزَّ وَجَلَّ كل عمل بن آدَمَ هُوَ لَهُ إِلَّا الصِّيَامَ فَهُوَ لِي وَأَنا أجزى بِهِ وَإِنَّمَا يذر بن آدَمَ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي الْحَدِيثَ وَسَيَأْتِي قَرِيبًا مِنْ طَرِيقِ عَطَاءٍ عَنْ أَبِي صَالِحٍ بِلَفْظِ قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ بن آدَمَ لَهُ الْحَدِيثَ
ഒരു റിപ്പോർട്ടിൽ
يَقُولُ اللَّهُ عَزَّ وَجَلَّ كل عمل بن آدَمَ هُوَ لَهُ إِلَّا الصِّيَامَ فَهُوَ لِي وَأَنا أجزى بِهِ وَإِنَّمَا يذر بن آدَمَ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي
ആദം സന്തതികളുടെ എല്ലാ അമലുകളും അവനുള്ളതാണ്-നോമ്പ് ഒഴികെ;അത്-നോമ്പ് -എനിക്കുള്ളതാണ് ഞാനാണ് അതിനു പ്രതിഫലം നല്കുന്നത്  ആദം സന്തതി അവന്റെ ദേഹേച്ഛയും ഭക്ഷണവും   എനിയ്ക്ക് വേണ്ടി ഉപേക്ഷിച്ചു  എന്ന് അല്ലാഹു പറയുന്നു എന്ന് വന്നിട്ടുണ്ട്
وَيَأْتِي فِي التَّوْحِيدِ مِنْ طَرِيقِ الْأَعْمَشِ عَنْ أَبِي صَالِحٍ بِلَفْظِ يَقُولُ اللَّهُ عَزَّ وَجَلَّ الصَّوْمُ لِي وَأَنَا أَجْزِي بِهِ الْحَدِيثَ وَقَدْ يُفْهَمُ مِنَ الْإِتْيَانِ بِصِيغَةِ الْحَصْرِ فِي قَوْلِهِ إِنَّمَا يَذَرُ إِلَخْ التَّنْبِيهُ عَلَى الْجِهَةِ الَّتِي بِهَا يَسْتَحِقُّ الصَّائِمُ ذَلِكَ وَهُوَ الْإِخْلَاصُ الْخَاصُّ بِهِ حَتَّى لَوْ كَانَ تَرْكُ الْمَذْكُورَاتِ لِغَرَضٍ آخَرَ كَالتُّخَمَةِ لَا يَحْصُلُ لِلصَّائِمِ الْفَضْلُ الْمَذْكُورُ لَكِنَّ الْمَدَارَ فِي هَذِهِ الْأَشْيَاءِ عَلَى الدَّاعِي الْقَوِيِّ الَّذِي يَدُورُ مَعَهُ الْفِعْلُ وُجُودًا وَعَدَمًا وَلَا شَكَّ أَنَّ مَنْ لَمْ يَعْرِضْ فِي خَاطِرِهِ شَهْوَةُ شَيْءٍ مِنَ الْأَشْيَاءِ طُولَ نَهَارِهِ إِلَى أَنْ أَفْطَرَ لَيْسَ هُوَ فِي الْفَضْلِ كَمَنْ عَرَضَ لَهُ ذَلِكَ فَجَاهَدَ نَفْسَهُ فِي تَرْكِهِ
നോമ്പുകാരന്റെ ഇഖ്ലാസ് /ആത്മാർഥത വളരെ പ്രധാനപ്പെട്ടതാണ് ദേഹേച്ഛ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപേക്ഷിക്കുന്നത് അല്ലാഹുവിന്റെ വജ്ഹു  ഉദ്ദേശിച്ചു മാത്രമാവണം.എങ്കിലേ നോമ്പുകാരന് ഈ ഗുണങ്ങൾ ലഭിക്കൂ എന്ന് ഈ ഹദീസിന്റെ വാചക ഘടനയിൽ  നിന്നും നസ്സിലാക്കാവുന്നതാണ്  പകൽ മുഴുവനും-.നോമ്പ് മുറിക്കുന്നത് വരെ-തെറ്റായ കാര്യങ്ങളെയും ദേഹേച്ഛയെയും പൂര്ണമായി നിയന്ത്രിക്കാൻ സാധിക്കാത്തവനും അങ്ങിനെ സാധിച്ചവനും ശ്രേഷ്ട്ടതയിൽ തുല്യർ ആവില്ലല്ലോ
وَالْمُرَادُ بِالشَّهْوَةِ فِي الْحَدِيثِ شَهْوَةُ الْجِمَاعِ لِعَطْفِهَا عَلَى الطَّعَامِ وَالشَّرَابِ وَيُحْتَمَلُ أَنْ يَكُونَ مِنَ الْعَامِّ بَعْدَ الْخَاصِّ وَوَقَعَ فِي رِوَايَةِ الْمُوَطَّأِ بِتَقْدِيمِ الشَّهْوَةِ عَلَيْهَا فَيَكُونُ مِنَ الْخَاصِّ بَعْدَ الْعَامِّ وَمِثْلُهُ حَدِيثُ أَبِي صَالِحٍ فِي التَّوْحِيدِ وَكَذَا جُمْهُورُ الرُّوَاةِ عَن أبي هُرَيْرَة وَفِي رِوَايَة بن خُزَيْمَةَ مِنْ طَرِيقِ سُهَيْلٍ عَنْ أَبِي صَالِحٍ عَنْ أَبِيهِ يَدَعُ الطَّعَامَ وَالشَّرَابَ مِنْ أَجْلِي وَيَدَعُ لَذَّتَهُ مِنْ أَجْلِي وَفِي رِوَايَةِ أَبِي قُرَّةَ مِنْ هَذَا الْوَجْهِ يَدَعُ امْرَأَتَهُ وَشَهْوَتَهُ وَطَعَامَهُ وَشَرَابَهُ مِنْ أَجْلِي وَأَصْرَحُ مِنْ ذَلِكَ مَا وَقَعَ عِنْدَ الْحَافِظِ سَمَوَيْهِ فِي فَوَائِدِهِ مِنْ طَرِيقِ الْمُسَيَّبِ بْنِ رَافِعٍ عَنْ أَبِي صَالِحٍ يَتْرُكُ شَهْوَتَهُ مِنَ الطَّعَامِ وَالشَّرَابِ وَالْجِمَاعِ مِنْ أَجْلِي
ഹദീസിൽ ഷഹ് വത്/ ദേഹേച്ഛ എന്ന പദം കൊണ്ട് ഉദ്ദേശ്യം സ്ത്രീ പുരുഷ ലൈംഗിക ബന്ധം എന്നാവാം.ഇവിടെ അതിനോട്   അന്ന പാനീയങ്ങളെ   ചേർത്ത് പറഞ്ഞിരിക്കുന്നു  .മുവത്വയിൽ ഷഹ് വത്/ ദേഹേച്ഛ ആദ്യം പറഞ്ഞിരിക്കുന്നു.
يَدَعُ الطَّعَامَ وَالشَّرَابَ مِنْ أَجْلِي وَيَدَعُ لَذَّتَهُ مِنْ أَجْلِي
അവൻ അവന്റെ ദേഹേച്ഛയും ഭക്ഷണവും   എനിയ്ക്ക് വേണ്ടി ഉപേക്ഷിക്കുന്നു ;അവന്റെ ലദ്ദതും/രസം എനിയ്ക്ക് വേണ്ടി ഉപേക്ഷിക്കുന്നു എന്ന് ഇബ്നു ഖുസൈമയുടെ റിപ്പോർട്ടിൽ കാണാം.അബൂ ഖരയുടെ റിപ്പോർട്ടിൽ
يَدَعُ امْرَأَتَهُ وَشَهْوَتَهُ وَطَعَامَهُ وَشَرَابَهُ مِنْ أَجْلِي
അവൻ അവന്റെ പെണ്ണിനേയും--ലൈംഗിക ബന്ധം- ഷഹ് വത്/ ദേഹേച്ഛയെയും അന്ന പാനീയങ്ങളും എനിയ്ക്ക് വേണ്ടി ഉപേക്ഷിക്കുന്നു  എന്ന് കാണാം. സംയോഗവും  അന്ന പാനീയങ്ങളും ഉള്പ്പെടെയുള്ള ദേഹേച്ഛ അവൻ എനിയ്ക്ക് വേണ്ടി ഉപേക്ഷിക്കുന്നു എന്ന് മറ്റൊരു റിപ്പോർട്ടിൽ ഉണ്ട്
قَوْلُهُ الصِّيَامُ لِي وَأَنَا أَجْزِي بِهِ كَذَا وَقَعَ بِغَيْرِ أَدَاةِ عَطْفٍ وَلَا غَيْرِهَا وَفِي الْمُوَطَّأِ فَالصِّيَامُ بِزِيَادَةِ الْفَاءِ وَهِيَ لِلسَّبَبِيَّةِ أَيْ سَبَبُ كَوْنِهِ لِي أَنَّهُ يَتْرُكُ شَهْوَتَهُ لِأَجْلِي وَوَقَعَ فِي رِوَايَةِ مُغِيرَةَ عَنْ أَبِي الزِّنَادِ عِنْدَ سَعِيدِ بْنِ مَنْصُورٍ كُلُّ عمل بن آدَمَ لَهُ إِلَّا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ وَمِثْلُهُ فِي رِوَايَةِ عَطَاءٍ عَنْ أَبِي صَالِحٍ الْآتِيَةِ
മുവത്വയിൽ ഫസ്സ്വിയാമു ലീ വ അന അജ്സീ ബിഹീ എന്ന് ' ' ചേർത്തുള്ള റിപ്പോർട്ട് ആണുള്ളത്.അതിനാൽ എന്നാണു ' ' യുടെ അർത്ഥം.അതായത് നോമ്പ് എനിയ്ക്ക്-അല്ലാഹുവിനു-ഉള്ളതാണ് എന്ന് പറയാൻ കാരണം നോമ്പുകാരൻ അവന്റെ ഷഹ് വത്/ ദേഹേച്ഛ എനിയ്ക്ക്-അല്ലാഹുവിനു വേണ്ടി ഉപേക്ഷിക്കുന്നു എന്നതാണ്
وَقَدِ اخْتَلَفَ الْعُلَمَاءُ فِي الْمُرَادِ بِقَوْلِهِ تَعَالَى الصِّيَامُ لِي وَأَنَا أَجْزِي بِهِ مَعَ أَنَّ الْأَعْمَالَ كُلَّهَا لَهُ وَهُوَ الَّذِي يُجزئ بِهَا عَلَى أَقْوَالٍ أَحَدُهَا أَنَّ الصَّوْمَ لَا يَقَعُ فِيهِ الرِّيَاءُ كَمَا يَقَعُ فِي غَيْرِهِ حَكَاهُ الْمَازِرِيُّ وَنَقَلَهُ عِيَاضٌ عَنْ أَبِي عُبَيْدٍ وَلَفْظُ أَبِي عُبَيْدٍ فِي غَرِيبِهِ قَدْ عَلِمْنَا أَنَّ أَعْمَالَ الْبِرِّ كُلَّهَا لِلَّهِ وَهُوَ الَّذِي يُجزئ بِهَا فَنَرَى وَاللَّهُ أَعْلَمُ أَنَّهُ إِنَّمَا خَصَّ الصّيام لِأَنَّهُ لَيْسَ يظْهر من بن آدَمَ بِفِعْلِهِ وَإِنَّمَا هُوَ شَيْءٌ فِي الْقَلْبِ ويؤيدها هَذَا التَّأْوِيلَ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْسَ فِي الصِّيَامِ رِيَاءٌ حَدَّثَنِيهِ شَبَابَةُ عَنْ عُقَيْلٍ عَنِ الزُّهْرِيِّ فَذَكَرَهُ يَعْنِي مُرْسَلًا قَالَ وَذَلِكَ لِأَنَّ الْأَعْمَالَ لَا تَكُونُ إِلَّا بِالْحَرَكَاتِ إِلَّا الصَّوْمَ فَإِنَّمَا هُوَ بِالنِّيَّةِ الَّتِي تَخْفَى عَن النَّاس هَذَا وَجْهُ الْحَدِيثِ عِنْدِي انْتَهَى وَقَدْ رَوَى الْحَدِيثَ الْمَذْكُورَ الْبَيْهَقِيُّ فِي الشُّعَبِ مِنْ طَرِيقِ عُقَيْلٍ وَأَوْرَدَهُ مِنْ وَجْهٍ آخَرَ عَنِ الزُّهْرِيِّ مَوْصُولًا عَنْ أَبِي سَلَمَةَ عَنْ أَبِي هُرَيْرَةَ وَإِسْنَادُهُ ضَعِيفٌ وَلَفْظُهُ الصِّيَامُ لَا رِيَاءَ فِيهِ قَالَ اللَّهُ عَزَّ وَجَلَّ هُوَ لِي وَأَنَا أَجْزِي بِهِ وَهَذَا لَوْ صَحَّ لَكَانَ قَاطِعًا لِلنِّزَاعِ
എല്ലാ പ്രവർത്തനങ്ങൾക്കും അല്ലാഹു തന്നെയാണ് പ്രതിഫലം നല്കുന്നത് എന്നിരിക്കെ
الصِّيَامُ لِي وَأَنَا أَجْزِي بِهِ
നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്കുക എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണെന്ന കാര്യത്തിൽ ഉലമാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.മറ്റു അമലുകളിൽ വരാൻ സാധ്യതയുള്ള ലോകമാന്യം നോമ്പിന്റെ കാര്യത്തിൽ സാധ്യതയില്ല എന്നത് ഒരു കാരണമാണ്.നോമ്പ് ആദം സന്തതിയുടെ-മനുഷ്യന്റെ-പ്രവര്ത്തി കാരണം വെളിവാകുന്ന ഒന്നല്ല;മരിച്ചു അത് ഖല്ബുമായി ബന്ധപ്പെട്ടതാണ് . അതിനാൽ നോമ്പിനെ പ്രത്യേകമായി പരാമർശിച്ചിരിക്കുന്നു.
لَيْسَ فِي الصِّيَامِ رِيَاءٌ
 നോമ്പിന്റെ കാര്യത്തിൽ ലോകമാന്യം ഇല്ല എന്ന ഒരു നബി വചനം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.മറ്റു അമലുകളിൽ ജനങ്ങള് കാണുന്ന ചലനങ്ങൾ നോമ്പ് അങ്ങിനെയല്ല;അത് ജനങ്ങൾക്ക്‌ കാണാൻ സാധിക്കില്ല
الصِّيَامُ لَا رِيَاءَ فِيهِ قَالَ اللَّهُ عَزَّ وَجَلَّ هُوَ لِي وَأَنَا أَجْزِي بِهِ
നോമ്പിന്റെ കാര്യത്തിൽ ലോകമാന്യം ഇല്ല;അള്ളാഹു അസ്സ വ ജൽ പറയുന്നു അത് എനിക്കുള്ളതാണ്;ഞാനാണ് അതിനു പ്രതിഫലം നല്കുക എന്ന ഒരു നബി വചനവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.
     وَقَالَ  الْقُرْطُبِيُّ لَمَّا كَانَتِ الْأَعْمَالُ يَدْخُلُهَا الرِّيَاءُ وَالصَّوْمُ لَا يَطَّلِعُ عَلَيْهِ بِمُجَرَّدِ فِعْلِهِ إِلَّا اللَّهُ فَأَضَافَهُ اللَّهُ إِلَى نَفْسِهِ وَلِهَذَا قَالَ فِي الْحَدِيثِ يَدَعُ شَهْوَتَهُ مِنْ أَجْلِيഇമാം
 ഖുർതുബി പറയുന്നു:മറ്റു അമലുകളിൽ ലോകമാന്യം വരാൻ സാധ്യതയുള്ളപ്പോൾ നോമ്പ് എന്ന പ്രവർത്തനത്തിൽ തനിച്ചായി ലോകമാന്യം വരികയില്ല.അത് കൊണ്ടാണ് അല്ലാഹു സ്വന്തം നഫ്സിലേക്ക് നോമ്പിനെ ചേർത്ത് പറഞ്ഞത്.
يَدَعُ شَهْوَتَهُ مِنْ أَجْلِي
 അവൻ എനിയ്ക്ക് വേണ്ടി ഷഹ്വതിനെ ഒഴിവാക്കുന്നു എന്ന് വന്നിരിക്കുന്നതിന്റെ ഉദ്ദേശ്യവും അതാണ്‌
     وَقَالَ  بن الْجَوْزِيِّ جَمِيعُ الْعِبَادَاتِ تَظْهَرُ بِفِعْلِهَا وَقَلَّ أَنْ يَسْلَمَ مَا يَظْهَرُ مِنْ شَوْبٍ بِخِلَافِ الصَّوْمِ وَارْتَضَى هَذَا الْجَوَابَ الْمَازِرِيُّ وَقَرَّرَهُ الْقُرْطُبِيُّ بِأَنَّ أَعْمَالَ بَنِي آدَمَ لَمَّا كَانَتْ يُمْكِنُ دُخُولُ الرِّيَاءِ فِيهَا أُضِيفَتْ إِلَيْهِمْ بِخِلَافِ الصَّوْمِ فَإِنَّ حَالَ الْمُمْسِكِ شِبَعًا مِثْلُ حَالِ الْمُمْسِكِ تَقَرُّبًا يَعْنِي فِي الصُّورَةِ الظَّاهِرَةِ. 
…………………………………
قُلْتُ مَعْنَى النَّفْيِ فِي قَوْلِهِ لَا رِيَاءَ فِي الصَّوْمِ أَنَّهُ لَا يَدْخُلُهُ الرِّيَاءُ بِفِعْلِهِ وَإِنْ كَانَ قَدْ يَدْخُلُهُ الرِّيَاءُ بِالْقَوْلِ كَمَنْ يَصُومُ ثُمَّ يُخْبِرُ بِأَنَّهُ صَائِمٌ فَقَدْ يَدْخُلُهُ الرِّيَاءُ مِنْ هَذِهِ الْحَيْثِيَّةِ فَدُخُولُ الرِّيَاءِ فِي الصَّوْمِ إِنَّمَا يَقَعُ مِنْ جِهَةِ الْإِخْبَارِ بِخِلَافِ بَقِيَّةِ الْأَعْمَالِ فَإِنَّ الرِّيَاءَ قَدْ يَدْخُلُهَا بِمُجَرَّدِ فِعْلِهَا
ഞാൻ -ഇബ്നു ഹജർ-പറയുന്നു:
لَا رِيَاءَ فِي الصَّوْمِ
നോമ്പിൽ ലോകമാന്യം ഇല്ല എന്നതിലെ ഇല്ല /ലാ എന്ന നിഷേധ വചനം കൊണ്ടുള്ള ഉദ്ദേശ്യം നോമ്പ് എന്ന ഒരു പ്രവർത്തി കൊണ്ട് ലോകമാന്യം വരില്ല എന്നാണു;എന്നാൽ നോമ്പ് പിടിച്ച വ്യക്തി അയാള് നോമ്ബുകാരനാണ് എന്ന് പറഞ്ഞാൽ ലോകമാന്യം അതിൽ കടന്നു വരാൻ സാധ്യതയുണ്ട്.എന്നാൽ മറ്റുള്ള അമലുകളിൽ അതിന്റെ പ്രവർത്തി തന്നെ-പറയാതെ തന്നെ-ലോകമാന്യം വരാൻ സാധ്യതയുണ്ട്.
 وَقَدْ حَاوَلَ بَعْضُ الْأَئِمَّةِ إِلْحَاقَ شَيْءٍ مِنَ الْعِبَادَاتِ الْبَدَنِيَّةِ بِالصَّوْمِ فَقَالَ أَن الذّكر بِلَا إِلَه الااللَّهُ يُمْكِنُ أَنْ لَا يَدْخُلَهُ الرِّيَاءُ لِأَنَّهُ بِحَرَكَةِ اللِّسَانِ خَاصَّةً دُونَ غَيْرِهِ مِنْ أَعْضَاءِ الْفَمِ فَيُمْكِنُ الذَّاكِرُ أَنْ يَقُولَهَا بِحَضْرَةِ النَّاسِ وَلَا يَشْعُرُونَ مِنْهُ بِذَلِكَ
ചില ശാരീരിക ആരാധനകളെ നോമ്പുമായി ചേർത്ത് പറയാൻ ചില ഉലമാക്കൾ ശ്രമിച്ചിട്ടുണ്ട് ഉദാഹരണത്തിന്
لَا إِلَه الااللَّهُ
അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല എന്ന് ഒരാൾക്ക്‌ നാവു മാത്രം ചലിപ്പിച്ചു ജനങ്ങളുടെ സാന്നിധ്യത്തിൽ തന്നെ ജനങ്ങൾ അറിയാതെ ചൊല്ലാൻ സാധിക്കുമല്ലോ.
 ثَانِيهَا أَنَّ الْمُرَادَ بِقَوْلِهِ وَأَنَا أَجْزِي بِهِ أَنِّي أَنْفَرِدُ بِعِلْمِ مِقْدَارِ ثَوَابِهِ وَتَضْعِيفِ حَسَنَاتِهِ
 وَأَنَا أَجْزِي بِهِ
ഞാനാണ് അതിനു പ്രതിഫലം നല്കുക എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം നോമ്പിന്റെ പ്രതിഫലത്തിന്റെ കണക്കും അതിന്റെ നന്മയുടെ ഇരട്ടിപ്പും എനിയ്ക്ക്-അല്ലാഹുവിനു-മാത്രമേ അറിയൂ എന്നാണു എന്നതാണ് രണ്ടാമത്തെ അഭിപ്രായം.
وَأَمَّا غَيْرُهُ مِنَ الْعِبَادَاتِ فَقَدِ اطَّلَعَ عَلَيْهَا بَعْضُ النَّاسِ قَالَ الْقُرْطُبِيُّ مَعْنَاهُ أَنَّ الْأَعْمَالَ قَدْ كَشَفَتْ مَقَادِيرَ ثَوَابِهَا لِلنَّاسِ وَأَنَّهَا تُضَاعَفُ مِنْ عَشْرَةٍ إِلَى سَبْعِمِائَةٍ إِلَى مَا شَاءَ اللَّهُ إِلَّا الصِّيَامَ فَإِنَّ اللَّهَ يُثِيبُ عَلَيْهِ بِغَيْرِ تَقْدِيرٍ وَيَشْهَدُ لِهَذَا السِّيَاقِ الرِّوَايَةُ الْأُخْرَى يَعْنِي رِوَايَةَ الْمُوَطَّأِ وَكَذَلِكَ رِوَايَةُ الْأَعْمَشِ عَنْ أَبِي صَالِحٍ حَيْثُ قَالَ كل عمل بن آدَمَ يُضَاعَفُ الْحَسَنَةُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ إِلَى مَا شَاءَ اللَّهُ قَالَ اللَّهُ إِلَّا الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ أَيْ أُجَازِي عَلَيْهِ جَزَاءً كَثِيرًا مِنْ غَيْرِ تَعْيِينٍ لِمِقْدَارِهِ وَهَذَا كَقَوْلِهِ تَعَالَى إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ انْتَهَى وَالصَّابِرُونَ الصَّائِمُونَ فِي أَكْثَرِ الْأَقْوَالِ. 
ഇമാം ഖുർതുബി പറയുന്നു:അമലുകളുടെ പ്രതിഫലം എത്രെയാണ് എന്ന കണക്കു ജനങ്ങൾക്ക്‌ വെളിപ്പെടുത്തിയിരിക്കുന്നു;അതായത്  അമലുകൾക്ക് അല്ലാഹു ഉദ്ദേശിക്കുന്ന പോലെ പത്തിരട്ടി മുതൽ എഴുനൂറു ഇരട്ടി വരെ പ്രതിഫലം നല്കപ്പെടുന്നതാണ് . എന്നാൽ നോമ്പിനു അല്ലാഹു കണക്കില്ലാതെ പ്രതിഫലം നല്കുന്നതാണ്.ഒരു ഹദീസിൽ വന്നിരിക്കുന്നു:ആദം സന്തതിയുടെ എല്ലാ ഓരോ നന്മയ്ക്കും അല്ലാഹു ഉദ്ദേശിക്കുന്ന പോലെ പത്തിരട്ടി മുതൽ എഴുനൂറു ഇരട്ടി വരെ പ്രതിഫലം നല്കപ്പെടുന്നതാണ് ;എന്നാൽ അല്ലാഹു പറയുന്നു-നോമ്പ് ഒഴികെ, നിശ്ചയം അത് എനിയ്ക്കുള്ളതാണ് ഞാനാണ് അതിനു പ്രതിഫലം നല്കുന്നത് അതായത് നോമ്പിനു അല്ലാഹു കണക്കില്ലാതെ  ധാരാളമായി പ്രതിഫലം നല്കുന്നതാണ് എന്നർത്ഥം.ഇത് അല്ലാഹുവിന്റെ
إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ
ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌ എന്ന വചനത്തിൽ നിന്ന് വ്യക്തമാണ്.ഇവിടെ ക്ഷമാശീലര്‍ എന്നത് കൊണ്ട് ഉദ്ദേശ്യം നോമ്പുകാർ ആണെന്നതാണ് ഭൂരിപക്ഷ മതം
പ്രസ്തുത വചനം  സൂറത്ത് സുമറിൽ പത്താം ആയത്താണ് .ആയത്ത് ചുവടെ ചേർക്കുന്നു
قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ لِلَّذِينَ أَحْسَنُوا فِي هَذِهِ الدُّنْيَا حَسَنَةٌ وَأَرْضُ اللَّهِ وَاسِعَةٌ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ
പറയുക: വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ്‌ സല്‍ഫലമുള്ളത്‌. അല്ലാഹുവിന്‍റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌
قُلْتُ وَسَبَقَ إِلَى هَذَا أَبُو عُبَيْدٍ فِي غَرِيبِهِ فَقَالَ بَلغنِي عَن بن عُيَيْنَةَ أَنَّهُ قَالَ ذَلِكَ وَاسْتَدَلَّ لَهُ بِأَنَّ الصَّوْمَ هُوَ الصَّبْرُ لِأَنَّ الصَّائِمَ يُصَبِّرُ نَفْسَهُ عَنِ الشَّهَوَاتِ وَقَدْ قَالَ اللَّهُ تَعَالَى إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَاب انْتَهَى وَيَشْهَدُ رِوَايَةُ الْمُسَيَّبِ بْنِ رَافِعٍ عَنْ أَبِي صَالِحٍ عِنْدَ سَمَوَيْهِ إِلَى سَبْعِمِائَةِ ضِعْفٍ إِلَّا الصَّوْمَ فَإِنَّهُ لَا يَدْرِي أَحَدٌ مَا فِيهِ وَيشْهد لَهُ أَيْضا مَا رَوَاهُ بن وَهْبٍ فِي جَامِعِهِ عَنْ عُمَرَ بْنِ مُحَمَّدَ بْنَ زَيْدِ بْنِ عَبْدِ اللَّهِ بْنِ عُمَرَ عَنْ جَدِّهِ زَيْدٍ مُرْسَلًا وَوَصَلَهُ الطَّبَرَانِيُّ وَالْبَيْهَقِيُّ فِي الشُّعَبِ مِنْ طَرِيقٍ أُخْرَى عَنْ عُمَرَ بن مُحَمَّد عَن عبد الله بن مينار عَن بن عُمَرَ مَرْفُوعًا الْأَعْمَالُ عِنْدَ اللَّهِ سَبْعٌ الْحَدِيثَ وَفِيهِ وَعَمَلٌ لَا يَعْلَمُ ثَوَابَ عَامِلِهِ إِلَّا اللَّهُ ثُمَّ قَالَ.
وَأَمَّا الْعَمَلُ الَّذِي لَا يَعْلَمُ ثَوَابَ عَامِلِهِ إِلَّا اللَّهُ فَالصِّيَامُ ثُمَّ قَالَ الْقُرْطُبِيُّ هَذَا الْقَوْلُ ظَاهِرُ الْحُسْنِ قَالَ غَيْرَ أَنَّهُ تَقَدَّمَ
നോമ്പ് ക്ഷമയാണ് ;നോമ്പുകാരൻ ശാരീരികതാൽപര്യങ്ങളിൽ നിന്നും -ശഹവാത്-നഫ്സിനെ അടക്കി നിർത്തി ക്ഷമ പ്രകടിപ്പിക്കുന്നു.ഒരു ഹദീസിൽ പ്രതിഫലം എത്രയെന്നു അല്ലാഹുവിനു മാത്രം അറിയുന്ന ഒരു അമൽ ഉണ്ടെന്നും അത് നോമ്പ് ആണെന്നും വന്നിട്ടുണ്ട്
وَيَأْتِي فِي غَيْرِ مَا حَدِيثٍ أَنَّ صَوْمَ الْيَوْمِ بِعَشْرَةِ أَيَّامٍ وَهِيَ نَصٌّ فِي إِظْهَارِ التَّضْعِيفِ فَبَعُدَ هَذَا الْجَوَابُ بَلْ بَطَلَ.
قُلْتُ لَا يَلْزَمُ مِنَ الَّذِي ذُكِرَ بُطْلَانُهُ بَلِ الْمُرَادُ بِمَا أَوْرَدَهُ أَنَّ صِيَامَ الْيَوْمِ الْوَاحِدِ يُكْتَبُ بِعَشْرَةِ أَيَّامٍ.
وَأَمَّا مِقْدَارُ ثَوَابِ ذَلِكَ فَلَا يَعْلَمُهُ إِلَّا اللَّهُ تَعَالَى وَيُؤَيِّدُهُ أَيْضًا الْعُرْفُ الْمُسْتَفَادُ مِنْ قَوْلِهِ أَنَا أَجْزِي بِهِ لِأَنَّ الْكَرِيمَ إِذَا قَالَ أَنَا أَتَوَلَّى الْإِعْطَاءَ بِنَفْسِي كَانَ فِي ذَلِكَ إِشَارَةٌ إِلَى تَعْظِيمِ ذَلِكَ الْعَطَاءِ وَتَفْخِيمِهِ
ഒരു ദിവസത്തെ നോമ്പ് പത്തു ദിവസത്തെ നോമ്പിനു തുല്യമാണ് എന്ന റിപ്പോർട്ടിന്റെ ഉദ്ദേശ്യം ഒരു നോമ്പ് പത്തു നോമ്പ് ആയി രേഖപ്പെടുത്തപ്പെടും  എന്നാണെന്നും എന്നാൽ നോമ്പിന്റെ പ്രതിഫലത്തിന്റെ കണക്കു അല്ലാഹുവിനു മാത്രമേ അറിയൂ എന്നും ഇബ്നു ഹജർ വിശദീകരിക്കുന്നു.
أَنَا أَجْزِي بِهِ
ഞാനാണ് അതിനു പ്രതിഫലം നല്കുന്നത് എന്ന് അള്ളാഹു പറയുമ്പോൾ യജമാനനായ അല്ലാഹു തന്നെ നേരിട്ട് നല്കുന്നു എന്ന് പറയുമ്പോൾ അതിൽ ആ നല്കുന്നതിന്റെ വണ്ണവും വലിപ്പവും എത്ര മാത്രമെന്ന് സൂചനയുണ്ട്
 ثَالِثُهَا مَعْنَى قَوْلِهِ الصَّوْمُ لِي أَيْ إِنَّهُ أَحَبُّ الْعِبَادَاتِ إِلَيَّ وَالْمُقَدَّمُ عِنْدِي وَقَدْ تَقَدَّمَ قَوْلُ بن عَبْدِ الْبَرِّ كَفَى بِقَوْلِهِ الصَّوْمُ لِي فَضْلًا لِلصِّيَامِ عَلَى سَائِرِ الْعِبَادَاتِ وَرَوَى النَّسَائِيُّ وَغَيْرُهُ مِنْ حَدِيثِ أَبِي أُمَامَةَ مَرْفُوعًا عَلَيْكَ بِالصَّوْمِ فَإِنَّهُ لَا مِثْلَ لَهُ لَكِنْ يُعَكِّرُ عَلَى هَذَا الْحَدِيثُ الصَّحِيحُ وَاعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلَاةُ
മൂന്നാമത്തെ അഭിപ്രായം നോമ്പ് എനിക്കുള്ളതാണ് എന്ന അല്ലാഹുവിന്റെ വചനത്തിന്റെ താല്പര്യം ആരാധനകളിൽ ഏറ്റവും എനിയ്ക്ക് പ്രിയപ്പെട്ടതും  എന്റെ അടുത്തേക്ക് ആദ്യം മുന്നിടീക്കപ്പെടുന്നതുമായ അമൽ നോമ്പ് ആണെന്നാണ്‌  നോമ്പ് മറ്റു ആരാധനകളെക്കാൾ പുണ്യകരമാണ് എന്നതിലേക്ക് ഇത് സൂചന നല്കുന്നു എന്ന് ഇബ്നു അബ്ദിൽ ബർ പറയുന്നു . നീ നോമ്പ് നോല്ക്കുക;അതിനു തുല്യമായി മറ്റൊന്നുമില്ല എന്ന തിരു വചനം നസാഇ രേഖപ്പെടുത്തിയിട്ടുണ്ട് . എന്നാൽ
وَاعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلَاةُ
നിങ്ങളുടെ അമലുകളിൽ ഏറ്റവും ഉത്തമം നിസ്ക്കാരമാകുന്നു  എന്ന  സഹീഹായി വന്ന നബി വചനം മുമ്പ് പറഞ്ഞ റിപ്പോര്ട്ടിനെ ദുർബലപ്പെടുത്തുന്നു
 رَابِعُهَا الْإِضَافَةُ إِضَافَةُ تَشْرِيفٍ وَتَعْظِيمٍ كَمَا يُقَالُ بَيْتُ اللَّهِ وَإِنْ كَانَتِ الْبُيُوتُ كُلُّهَا لِلَّهِ قَالَ الزَّيْنُ بْنُ الْمُنِيرِ التَّخْصِيصُ فِي مَوْضِعِ التَّعْمِيمِ فِي مِثْلِ هَذَا السِّيَاقِ لَا يُفْهَمُ مِنْهُ إِلَّا التَّعْظِيمُ وَالتَّشْرِيفُ خَامِسُهَا أَنَّ الِاسْتِغْنَاءَ عَنِ الطَّعَامِ وَغَيْرِهِ مِنَ الشَّهَوَاتِ مِنْ صِفَاتِ الرَّبِّ جَلَّ جَلَالُهُ فَلَمَّا تَقَرَّبَ الصَّائِمُ إِلَيْهِ بِمَا يُوَافِقُ صِفَاتِهِ أَضَافَهُ إِلَيْهِ.      وَقَالَ  الْقُرْطُبِيُّ مَعْنَاهُ أَنَّ أَعْمَالَ الْعِبَادِ مُنَاسِبَةٌ لِأَحْوَالِهِمْ إِلَّا الصِّيَامَ فَإِنَّهُ مُنَاسِبٌ لِصِفَةٍ مِنْ صِفَاتِ الْحَقِّ كَأَنَّهُ يَقُولُ إِنَّ الصَّائِمَ يَتَقَرَّبُ إِلَيَّ بِأَمْرٍ هُوَ مُتَعَلِّقٌ بِصِفَةٍ مِنْ صِفَاتِي
ആദരവ് സൂചിപ്പിക്കുന്നതിനാണ് നോമ്പിനെ അല്ലാഹുവിലേക്ക് ചേർത്ത് പറഞ്ഞതാണെന്നാണ് നാലാമത്തെ അഭിപ്രായം.ഭക്ഷണം, ശാരീരിക താല്പര്യങ്ങൾ-ശഹവാത് , എന്നിവയിൽഒഴിവാകുക എന്നത് ദൈവിക ഗുണം ആയതിനാൽ നോമ്പുകാരൻ അത്തരം ഗുണങ്ങളോട് അടുക്കുന്നതിനാൽ നോമ്പിനെ അല്ലാഹുവിലേക്ക് ചേർത്ത് പറഞ്ഞതാണെന്നാണ് അഞ്ചാമത്തെ  അഭിപ്രായം
ഇമാം ഖുർതുബി പറയുന്നു:അടിമകളുടെ അമലുകൾ/പ്രവർത്തനങ്ങൾ അവരുടെ അവസ്ഥകളുമായി ബന്ധപ്പെട്ടതാണ്-നോമ്പ് ഒഴികെ  എന്റെ സിഫതുകളിൽ നിന്നുള്ള സിഫതുമായി ബന്ധപ്പെട്ടു നോമ്പുകാരൻ എന്നിലേക്ക്‌ അടുക്കുകയാണ് എന്ന് അല്ലാഹു  പറയുന്നത് പോലെയാണിത്
سَادِسُهَا أَنَّ الْمَعْنَى كَذَلِكَ لَكِنْ بِالنِّسْبَةِ إِلَى الْمَلَائِكَةِ لِأَنَّ ذَلِكَ مِنْ صِفَاتِهِمْ سَابِعُهَا أَنَّهُ خَالِصٌ لِلَّهِ وَلَيْسَ لِلْعَبْدِ فِيهِ حَظٌّ قَالَهُ الْخَطَّابِيُّ هَكَذَا نَقَلَهُ عِيَاضٌ وَغَيْرُهُ فَإِنْ أَرَادَ بِالْحَظِّ مَا يَحْصُلُ مِنَ الثَّنَاءِ عَلَيْهِ لِأَجْلِ الْعِبَادَةِ رَجَعَ إِلَى الْمَعْنَى الْأَوَّلِ وَقَدْ أَفْصَحَ بِذَلِكَ بن الْجَوْزِيِّ فَقَالَ الْمَعْنَى لَيْسَ لِنَفْسِ الصَّائِمِ فِيهِ حَظٌّ بِخِلَافِ غَيْرِهِ فَإِنَّ لَهُ فِيهِ حَظًّا لِثَنَاءِ النَّاسِ عَلَيْهِ لِعِبَادَتِهِ
ആറാമത്തെ അഭിപ്രായവും തൊട്ടു മുമ്പ് പറഞ്ഞ അതെ ആശയത്തിൽ ആണെങ്കിലും ഇവിടെ പ്രസ്തുത സിഫതുകൾ മലക്കുകളുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നു എന്ന വ്യത്യാസമുണ്ട്.ഏഴാമത്തെ അഭിപ്രായം നോമ്പ് അല്ലാഹുവിനു മാത്രമുല്ലതാനെന്നും അടിമയ്ക്ക് അതിൽ നിന്ന് ഒന്നും ഇല്ലെന്നുമാണ് എന്നാൽ ജനങ്ങൾ നോമ്പുകാരനെ നോമ്ബിറെ കാരണം കൊണ്ട് പുകഴ്ത്തുകയാണെങ്കിൽ അവനു ജനങ്ങളിൽ നിന്ന് ഒരു പങ്ക് ലഭിക്കുകയായി എന്ന അഭിപ്രായം ഉണ്ട്.
ثَامِنُهَا سَبَبُ الْإِضَافَةِ إِلَى اللَّهِ أَنَّ الصِّيَامَ لَمْ يُعْبَدْ بِهِ غَيْرُ اللَّهِ بِخِلَافِ الصَّلَاةِ وَالصَّدَقَةِ وَالطَّوَافِ وَنَحْوِ ذَلِكَ وَاعْتُرِضَ عَلَى هَذَا بِمَا يَقَعُ مِنْ عُبَّادِ النُّجُومِ وَأَصْحَابُ الْهَيَاكِلِ وَالِاسْتِخْدَامَاتِ فَإِنَّهُمْ يَتَعَبَّدُونَ لَهَا بِالصِّيَامِ وَأُجِيبَ بِأَنَّهُمْ لَا يَعْتَقِدُونَ إِلَهِيَّةَ الْكَوَاكِبِ وَإِنَّمَا يَعْتَقِدُونَ أَنَّهَا فَعَّالَةٌ بِأَنْفُسِهَا وَهَذَا الْجَوَابُ عِنْدِي لَيْسَ بِطَائِلٍ لِأَنَّهُمْ طَائِفَتَانِ إِحْدَاهُمَا كَانَتْ تَعْتَقِدُ إِلَهِيَّةَ الْكَوَاكِبِ وَهُمْ مَنْ كَانَ قَبْلَ ظُهُورِ الْإِسْلَامِ وَاسْتَمَرَّ مِنْهُمْ مَنِ اسْتَمَرَّ عَلَى كُفْرِهِ وَالْأُخْرَى مَنْ دَخَلَ مِنْهُمْ فِي الْإِسْلَامِ وَاسْتَمَرَّ عَلَى تَعْظِيمِ الْكَوَاكِبِ وَهُمُ الَّذِينَ أُشِيرَ إِلَيْهِمْ
നോമ്പ് അല്ലാഹുവിലേക്ക് പ്രത്യേകമായി ചേർത്ത് പറയാൻ കാരണം നിസ്ക്കാരം,ദാന ധര്മ്മം,തവാഫു മുതലായവയിൽ നിന്ന് വിഭിന്നമായി നോമ്പ് അല്ലാഹുവിനല്ലാതെ ചെയ്യപ്പെടാത്ത ഒരു ആരാധനയാണ് എന്നതാണ്.എന്നാൽ നക്ഷത്ര പൂജകരും ബിംബാരാധന നടത്തുന്ന ക്ഷേത്ര വിശ്വാസികളും അവയ്ക്ക് വേണ്ടി നോമ്പ് അനുഷ്ട്ടിക്കാറുണ്ട് എന്ന മറു വാദമുണ്ട്.എന്നാൽ അവർ ഇലാഹു എന്ന രീതിയിൽ നക്ഷത്രങ്ങളെ കണ്ടിരുന്നില്ല  എന്ന മറുപടി പറയപ്പെട്ടിട്ടുണ്ട്.  ഞാൻ -ഇബ്നു ഹജർ-പറയുന്നു-ഈ മറുപടി ബാലിശമാണ് .കാരണം അവരിൽ രണ്ടു വിഭാഗങ്ങളുണ്ട്
ഇസ്ലാമിന്റെ ആഗമനത്തിനു  മുമ്പുണ്ടായിരുന്ന, നക്ഷത്രം ഇലാഹാണെന്ന് വിശ്വസിച്ചിരുന്ന ഒരു വിഭാഗമാണ്‌ ഒന്ന് ;അവരിൽചിലർ ഇസ്ലാം കടന്നു വന്ന ശേഷവും അവരുടെ നിഷേധം തുടർന്നു.എന്നാൽ മറ്റൊരു വിഭാഗം നക്ഷത്ര പൂജകർ ഇസ്ലാമിലേക്ക് കടന്നു വന്ന ശേഷവും നക്ഷത്രങ്ങലോടുള്ള അവരുടെ ആദരവു തുടർന്നു.
 تَاسِعُهَا أَنَّ جَمِيعَ الْعِبَادَاتِ تُوَفَّى مِنْهَا مَظَالِمُ الْعِبَادِ إِلَّا الصِّيَامَ رَوَى ذَلِكَ الْبَيْهَقِيُّ مِنْ طَرِيقِ إِسْحَاقَ بْنِ أَيُّوبَ بْنِ حَسَّانَ الْوَاسِطِيِّ عَنْ أَبِيه عَن بن عُيَيْنَةَ قَالَ إِذَا كَانَ يَوْمُ الْقِيَامَةِ يُحَاسِبُ اللَّهُ عَبْدَهُ وَيُؤَدِّي مَا عَلَيْهِ مِنَ الْمَظَالِمِ مِنْ عَمَلِهِ حَتَّى لَا يَبْقَى لَهُ إِلَّا الصَّوْمُ فَيَتَحَمَّلُ اللَّهُ مَا بَقِيَ عَلَيْهِ مِنَ الْمَظَالِمِ وَيُدْخِلُهُ بِالصَّوْمِ الْجَنَّةَ
ഒന്പതാമത്തെ അഭിപ്രായം അടിമയുടെ നോമ്പല്ലാത്ത എല്ലാ ആരാധനകളിൽ നിന്നും അവനാൽ ആക്രമിക്കപ്പെട്ട മറ്റു അടിമകളുടെ പരാതി പ്രകാരം അവർക്ക്  എടുത്തു നല്കപ്പെടുന്നതാണ് എന്നതാണ് നോമ്പിനെ പ്രത്യേകം പറയാൻ കാരണം എന്നതാണ്.ബൈഹഖി രേഖപ്പെടുത്തിയ ഇബ്നു ഉയൈയ്നയുടെ ഒരു ഹദീസ് കാണുക ഇബ്നു ഉയൈയ്ന പറയുന്നു:
إِذَا كَانَ يَوْمُ الْقِيَامَةِ يُحَاسِبُ اللَّهُ عَبْدَهُ وَيُؤَدِّي مَا عَلَيْهِ مِنَ الْمَظَالِمِ مِنْ عَمَلِهِ حَتَّى لَا يَبْقَى لَهُ إِلَّا الصَّوْمُ فَيَتَحَمَّلُ اللَّهُ مَا بَقِيَ عَلَيْهِ مِنَ الْمَظَالِمِ وَيُدْخِلُهُ بِالصَّوْمِ الْجَنَّةَ
അന്ത്യനാൾ ആയാൽ അല്ലാഹു അടിമയെ വിചാരണ ചെയ്യുകയും അവനു എതിരെയുള്ള പരാതിക്കാർക്കൊക്കെ പരിഹാരമായി അവന്റെ നന്മകളിൽ നിന്നും നല്കുകയും ചെയ്യും ,അങ്ങിനെ അവനു നോമ്പ് അല്ലാതെ ഒന്നും അവശേഷിക്കാത്ത ഒരു അവസ്ഥ വരും.അപ്പോൾ അല്ലാഹു അവനെതിരെ ബാക്കിയുള്ള പരാതികളുടെ കാര്യത്തിൽ  അവന്റെ ഉത്തരവാദിത്തം  ഏറ്റെടുക്കും.അങ്ങിനെ നോമ്പ് കാരണമായി അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.
قَالَ الْقُرْطُبِيُّ قَدْ كُنْتُ اسْتَحْسَنْتُ هَذَا الْجَوَابَ إِلَى أَنْ فَكَّرْتُ فِي حَدِيثِ الْمُقَاصَّةِ فَوَجَدْتُ فِيهِ ذِكْرَ الصَّوْمِ فِي جُمْلَةِ الْأَعْمَالِ حَيْثُ قَالَ الْمُفْلِسُ الَّذِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصَدَقَةٍ وَصِيَامٍ وَيَأْتِي وَقَدْ شَتَمَ هَذَا وَضَرَبَ هَذَا وَأَكَلَ مَالِ هَذَا الْحَدِيثَ وَفِيهِ فَيُؤْخَذُ لِهَذَا مِنْ حَسَنَاتِهِ وَلِهَذَا مِنْ حَسَنَاتِهِ فَإِذَا فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يَقْضِيَ مَا عَلَيْهِ أُخِذَ مِنْ سَيِّئَاتِهِمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ فَظَاهِرُهُ أَنَّ الصِّيَامَ مُشْتَرِكٌ مَعَ بَقِيَّةِ الْأَعْمَالِ فِي ذَلِك
ഇമാം ഖുർതുബി പറയുന്നു:നഷ്ട്ട പരിഹാരം സംബന്ധിച്ച് പറയുന്ന ഹദീസിനെ പ്പറ്റി ഞാൻ ചിന്തിക്കുന്നത് വരെ ഈ അഭിപ്രായം ശരിയെന്നു  ഞാൻ ധാരണ പുലർത്തിയിരുന്നു.താൻ മൂലം ആക്രമിക്കപ്പെട്ട പരാതിക്കാരുടെ പരാതിയുടെ വെളിച്ചത്തിൽ അവർക്ക് നഷ്ട്ട പരിഹാരം കൊടുക്കേണ്ടി വരുന്ന മുഫ്ലിസിനെ/പാപ്പരായവനെ പ്പറ്റി പറയുന്ന പ്രസ്തുത ഹദീസിൽ അവന്റെ നോമ്പ് ഉൾപ്പെടെയുള്ള അമലുകൾ പരാതിക്കാർക്ക് പകരം നല്കുമെന്ന് പറയുന്നുണ്ട്.ആ ഹദീസിൽ പറയുന്നു-പാപ്പരായവൻ അന്ത്യനാളിൽ അവന്റെ നിസ്ക്കാരവും ദാന ധർമ്മവും നോമ്പുമായി  വരും  .അപ്പോൾ ഓരോരുത്തർ വന്നു ഇവൻ  എന്നെ അടച്ചിരിക്കുന്നു, ഇവൻ  എന്നെ  ചീത്ത വിളിച്ചിരിക്കുന്നു , ഇവൻ എന്റെ ധനം അപഹരിച്ചിരിക്കുന്നു എന്നിങ്ങനെ അവനെതിരിൽ   പരാതി പറയും.അപ്പോൾ അവന്റെ നന്മകളിൽ നിന്ന് പരാതിക്കാർക്ക് നല്കുകയും അങ്ങിനെ അവന്റെ നന്മ തീര്ന്നു പോകുകയും അവനെതിരെയുള്ള പരാതിക്കാർ ബാക്കിയാവുകയും ചെയ്യുന്ന അവസ്ഥ വരികയും ചെയ്യുമ്പോൾ പരാതിക്കാരുടെ തിന്മകൾ അവന്റെ മേൽ ചാര്ത്തപ്പെടുകയും അവൻ നരകത്തിൽ എറിയപ്പെടുകയും ചെയ്യും.ഈ ഹദീസ് പ്രകാരം നോമ്പ് ഉൾപ്പെടെ പരാതിക്കാർക്ക് പരിഹാരമായി നല്കപ്പെടും എന്നാണു മനസ്സിലാവുക.
قلت أَن ثَبت قَول بن عُيَيْنَةَ أَمْكَنَ تَخْصِيصُ الصِّيَامِ مِنْ ذَلِكَ فَقَدْ يُسْتَدَلُّ لَهُ بِمَا رَوَاهُ أَحْمَدُ مِنْ طَرِيقِ حَمَّادِ بْنِ سَلَمَةَ عَنْ مُحَمَّدِ بْنِ زِيَادٍ عَنْ أَبِي هُرَيْرَةَ رَفَعَهُ كُلُّ الْعَمَلِ كَفَّارَةٌ إِلَّا الصَّوْمَ الصَّوْمُ لِي وَأَنَا أَجْزِي بِهِ وَكَذَا رَوَاهُ أَبُو دَاوُدَ الطَّيَالِسِيُّ فِي مُسْنَدِهِ عَنْ شُعْبَةَ عَنْ مُحَمَّدِ بْنِ زِيَادٍ وَلَفْظُهُ قَالَ رَبُّكُمْ تَبَارَكَ وَتَعَالَى كُلُّ الْعَمَلِ كَفَّارَةٌ إِلَّا الصَّوْمَ وَرَوَاهُ قَاسِمُ بْنُ أَصْبَغَ مِنْ طَرِيقٍ أُخْرَى عَنْ شُعْبَةَ بِلَفْظِ كُلُّ مَا يعمله بن آدَمَ كَفَّارَةٌ لَهُ إِلَّا الصَّوْمَ وَقَدْ أَخْرَجَهُ الْمُصَنِّفُ فِي التَّوْحِيدِ عَنْ آدَمَ عَنْ شُعْبَةَ بِلَفْظٍ يَرْوِيهِ عَنْ رَبِّكُمْ قَالَ لِكُلِّ عَمَلٍ كَفَّارَةٌ وَالصَّوْمُ لِي وَأَنَا أَجْزِي بِهِ فَحَذَفَ الِاسْتِثْنَاءَ وَكَذَا رَوَاهُ أَحْمَدُ عَنْ غُنْدَرٍ عَنْ شُعْبَةَ لَكِنْ قَالَ كُلُّ الْعَمَلِ كَفَّارَةٌ وَهَذَا يُخَالِفُ رِوَايَةَ آدَمَ لِأَنَّ مَعْنَاهَا إِنَّ لِكُلِّ عَمَلٍ مِنَ الْمَعَاصِي كَفَّارَةٌ مِنَ الطَّاعَاتِ وَمَعْنَى رِوَايَةِ غُنْدَرٍ كُلُّ عَمَلٍ مِنَ الطَّاعَاتِ كَفَّارَةٌ لِلْمَعَاصِي وَقَدْ بَيَّنَ الْإِسْمَاعِيلِيُّ الِاخْتِلَافَ فِيهِ فِي ذَلِكَ عَلَى شُعْبَةَ وَأَخْرَجَهُ مِنْ طَرِيقِ غُنْدَرٍ بِذِكْرِ الِاسْتِثْنَاءِ فَاخْتُلِفَ فِيهِ أَيْضًا عَلَى غُنْدَرٍ وَالِاسْتِثْنَاء الْمَذْكُور يشْهد لما ذهب إِلَيْهِ بن عُيَيْنَةَ لَكِنَّهُ وَإِنْ كَانَ صَحِيحَ السَّنَدِ فَإِنَّهُ يُعَارِضُهُ حَدِيثُ حُذَيْفَةَ فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ وَوَلَدِهِ يُكَفِّرُهَا الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ وَلَعَلَّ هَذَا هُوَ السِّرَّ فِي تَعْقِيبِ الْبُخَارِيِّ لِحَدِيثِ الْبَاب بِبَاب الصَّوْمُ كَفَّارَةٌ وَأَوْرَدَ فِيهِ حَدِيثَ حُذَيْفَةَ وَسَأَذْكُرُ وَجْهَ الْجَمْعِ بَيْنَهُمَا فِي الْكَلَامِ عَلَى الْبَابِ الَّذِي يَلِيهِ إِنْ شَاءَ اللَّهُ تَعَالَى
ഞാൻ-ഇബ്നു ഹജർ-പറയുന്നു;ഇബ്നു ഉയൈയ്നയുടെ ഹദീസ് സ്ഥിരപ്പെട്ടു വന്നിട്ടുണ്ടെങ്കിൽ നോമ്പിനെ തെണ്ടം കൊടുക്കുന്നതിൽ നിന്നും പ്രത്യേകമായി ഒഴിവാക്കപ്പെടും എന്ന വീക്ഷണം സാധ്യമാണ്.ഇമാം അഹ്മദ് രേഖപ്പെടുത്തിയ അബൂ ഹുറൈറയുടെ
كُلُّ الْعَمَلِ كَفَّارَةٌ إِلَّا الصَّوْمَ الصَّوْمُ لِي وَأَنَا أَجْزِي بِهِ
നോമ്പ് അല്ലാത്ത എല്ലാ അമലുകളും കഫ്ഫാറത്ത്‌/തെണ്ടം ആയി നല്കപ്പെടാവുന്നതാണ്,നോമ്പ് എനിയ്ക്കുള്ളതാണ് , ഞാനാണ് അതിനു പ്രതിഫലം നല്കുന്ന്നത് എന്ന  ഹദീസും ഈ വീക്ഷണത്തിന് തെളിവ് നല്കുന്നുണ്ട്.അബൂ ദാവൂദ് അതയാലൂസി തന്റെ മുസ്നദിൽ മുഹമ്മദു ബ്നു സിയാദിൽ നിന്ന് രേഖപ്പെടുത്തുന്നു
قَالَ رَبُّكُمْ تَبَارَكَ وَتَعَالَى كُلُّ الْعَمَلِ كَفَّارَةٌ إِلَّا الصَّوْمَ
നിങ്ങളുടെ റബ്ബു തബാരക വ തആലാ  പറയുന്നു:നോമ്പ് അല്ലാത്ത എല്ലാ അമലുകളും കഫ്ഫാറത്ത്‌/തെണ്ടം ആയി നല്കപ്പെടാവുന്നതാണ്. ശുഅബ യുടെ റിപ്പോർട്ടിൽ
كُلُّ مَا يعمله بن آدَمَ كَفَّارَةٌ لَهُ إِلَّا الصَّوْمَ
ആദം സന്തതി പ്രവർത്തിക്കുന്ന എല്ലാ അമലും തെണ്ടമായി/കഫ്ഫാരതായി നല്കപ്പെടാം -നോമ്പ് ഒഴികെ എന്നാണുള്ളത്.ഇമാം ബുഖാരി തന്നെ കിതാബു തൗഹീദിൽ
لِكُلِّ عَمَلٍ كَفَّارَةٌ وَالصَّوْمُ لِي وَأَنَا أَجْزِي بِهِ
എല്ലാ അമലിനും കഫ്ഫാറതു ഉണ്ട്,നോമ്പ് എനിയ്ക്കുള്ളതാണ്, ഞാനാണ് അതിനു പ്രതിഫലം നല്കുന്നത് എന്ന് കാണാം.ഇവിടെ ഇല്ലാ/ഒഴികെ എന്ന ഇസ്ത്ശ്നാഇന്റെ പദം ഒഴിവാക്കിയിരിക്കുന്നു.
كُلُّ الْعَمَلِ كَفَّارَةٌ
എല്ലാ അമലും തെണ്ടമാണ് എന്ന് ശുഅബയിൽ നിന്ന് അഹ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ആദമിന്റെ റിപ്പോര്ട്ടിന്റെ സാരം തെറ്റായ എല്ലാ അമലുകൾക്കും അല്ലാഹുവിനു വഴിപ്പെട്ടു ചെയ്യുന്ന അമലുകളിൽ തെണ്ടമുണ്ട് എന്നാണു;ഉന്ദരിന്റെ റിപ്പോർട്ടിന്റെ സാരം അല്ലാഹുവിനു വഴിപ്പെട്ടു ചെയ്യുന്ന  അമലുകളും തെറ്റായ പ്രവർത്തികൾക്ക് തെണ്ടമാണ് എന്നാണു
  فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ وَوَلَدِهِ يُكَفِّرُهَا الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ
ഒരു വ്യക്തിയ്ക്ക് തന്റെ കുടുംബത്തിലോ താനെ സംബത്തിലോ തന്റെ സന്താനത്തിലോ ഉണ്ടാകുന്ന വിപത്ത്/ആപത്തു /ഫിത്ന നിസ്ക്കാരം, നോമ്പ്,ദാന ധർമ്മം എന്നിവയാൽ പരിഹാരം ചെയ്യപ്പെടുന്നതാണ് എന്ന് ഹുദൈഫ റ ന്റെ ഹദീസിൽ കാണാം.ഈ ഹദീസുകളെ കൂട്ടി യോജിപ്പിക്കുന്ന വിഷയം  സംബന്ധിച്ച് ഇന്ഷാ അല്ലാഹ് പിന്നീടു ചര്ച്ച ചെയ്യുന്നതാണ്.
عَاشِرُهَا أَنَّ الصَّوْمَ لَا يَظْهَرُ فَتَكْتُبُهُ الْحَفَظَةُ كَمَا تَكْتُبُ سَائِرَ الْأَعْمَالِ وَاسْتَنَدَ قَائِلُهُ إِلَى حَدِيثٍ واه جدا أوردهُ بن الْعَرَبِيِّ فِي الْمُسَلْسَلَاتِ وَلَفْظُهُ قَالَ اللَّهُ الْإِخْلَاصُ سِرٌّ مِنْ سِرِّي اسْتَوْدَعْتُهُ قَلْبَ مَنْ أُحِبُّ لَا يَطَّلِعُ عَلَيْهِ مَلَكٌ فَيَكْتُبَهُ وَلَا شَيْطَانٌ فَيُفْسِدُهُ وَيَكْفِي فِي رَدِّ هَذَا الْقَوْلِ الْحَدِيثُ الصَّحِيحُ فِي كِتَابَةِ الْحَسَنَةِ لِمَنْ هَمَّ بِهَا وَإِنْ لَمْ يَعْمَلْهَا فَهَذَا مَا وَقَفْتُ عَلَيْهِ مِنَ الْأَجْوِبَةِ وَقَدْ بَلَغَنِي أَنَّ بَعْضَ الْعُلَمَاءِ بَلَغَهَا إِلَى أَكْثَرَ مِنْ هَذَا وَهُوَ الطَّالِقَانِيُّ فِي حَظَائِرِ الْقُدُسِ لَهُ وَلَمْ أَقِفْ عَلَيْهِ
നോമ്പ് പുറത്തേക്കു വെളിവാകുന്ന ഒന്നല്ല എന്നതാണ് പത്താമത്തെ കാരണമായി പറയുന്നത്.ഇഖ്ലാസ്വ് /ആത്മാർത്ഥത എന്റെ രഹസ്യത്തിൽ പെട്ട ഒരു രഹസ്യമാണെന്നും ഞാൻ ഇഷ്ട്ടപ്പെടുന്നവന്റെ ഖൽബു ഞാൻ ഏറ്റെടുക്കുമെന്നും അത് ഒരു മലക്കിനും വെളിവാകുകയോ മലക്ക് എഴുതുകയോ ചെയ്യില്ലെന്നും ഒരു പിശാചും അതിനെ ഫസാദാക്കില്ലെന്നും അല്ലാഹു പറയുന്നതായുള്ള ഒരു വചനം ഇബ്നുൽ അറബി രേഖപ്പെടുത്തിയിരിക്കുന്നു.എന്നാൽ ഒരാള് നന്മ ഉദ്ദേശിച്ചാൽ തന്നെ അത് ചെയ്തില്ലെങ്കിലും അത് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും എന്ന് പറയുന്ന സഹീഹായ ഹദീസിനു വിരുദ്ധമാണ് ഈ റിപ്പോർട്ട്.
 وَاتَّفَقُوا عَلَى أَنَّ الْمُرَادَ بِالصِّيَامِ هُنَا صِيَامُ مَنْ سَلِمَ صِيَامُهُ مِنَ الْمَعَاصِي قَوْلًا وَفِعْلًا
 وَنقل بن الْعَرَبِيِّ عَنْ بَعْضِ الزُّهَّادِ أَنَّهُ مَخْصُوصٌ بِصِيَامِ خَوَاصِّ الْخَوَاصِّ فَقَالَ إِنَّ الصَّوْمَ عَلَى أَرْبَعَةِ أَنْوَاعٍ صِيَامُ الْعَوَامِّ وَهُوَ الصَّوْمُ عَنِ الْأَكْلِ وَالشُّرْبِ وَالْجِمَاعِ وَصِيَامُ خَوَاصِّ الْعَوَامِّ وَهُوَ هَذَا مَعَ اجْتِنَابِ الْمُحَرَّمَاتِ مِنْ قَوْلٍ أَوْ فِعْلٍ وَصِيَامُ الْخَوَاصِّ وَهُوَ الصَّوْمُ عَنْ غَيْرِ ذِكْرِ اللَّهِ وَعِبَادَتِهِ وَصِيَامُ خَوَاصِّ الْخَوَاصِّ وَهُوَ الصَّوْمُ عَنْ غَيْرِ اللَّهِ فَلَا فِطْرَ لَهُمْ إِلَى يَوْمِ الْقِيَامَةِ وَهَذَا مَقَامٌ عَالٍ لَكِنْ فِي حَصْرِ الْمُرَادِ مِنَ الْحَدِيثِ فِي هَذَا النَّوْعِ نَظَرٌ لَا يَخْفَى وَأَقْرَبُ الْأَجْوِبَةِ الَّتِي ذَكَرْتُهَا إِلَى الصَّوَابِ الْأَوَّلُ وَالثَّانِي وَيَقْرُبُ مِنْهُمَا الثَّامِنُ وَالتَّاسِعُ 
ഹദീസിൽ പറഞ്ഞ നോമ്പ് - കണക്കില്ലാതെ  പ്രതിഫലം ലഭിക്കുന്ന നോമ്പ്-വാക്കാലും കർമ്മത്താലും ദോഷങ്ങളിൽ നിന്ന് മുക്തമായ നോമ്പ് ആണ് എന്ന കാര്യത്തിൽ ഉലമാക്കൾ യോജിച്ചിരിക്കുന്നു.
ഇബ്നുൽ അറബി ചില പരിത്യാഗികളിൽ/സാഹിദീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു: ഇത് - കണക്കില്ലാതെ  പ്രതിഫലം ലഭിക്കുന്ന നോമ്പ്- പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ നോമ്പാണ്‌; തുടർന്ന് അദ്ദേഹം പറയുന്നു: നോമ്പ് നാല് തരമുണ്ട്
صِيَامُ الْعَوَامِّ
സാധാരണക്കാരുടെ നോമ്പ്-തീറ്റ,കുടി, ഭോഗം എന്നിവയില നിന്ന് വിട്ടു നിൽക്കൽ ആണത്.
صِيَامُ خَوَاصِّ الْعَوَامِّ
സാധാരണക്കാരിൽ പ്രത്യേകക്കാരുടെ നോമ്പ്-മുകളിൽ പറഞ്ഞതോട് കൂടി വാക്കാലോ കർമ്മത്താലോ ഉള്ള നിഷിധങ്ങളിൽ നിന്നും വിട്ടു നിൽക്കൽ ആണത്
 صِيَامُ الْخَوَاصِّ
പ്രത്യേകക്കാരുടെ നോമ്പ്-അല്ലാഹുവിന്റെ സ്മരണയും ആരാധനകളും അല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കൽ ആണത്.
صِيَامُ خَوَاصِّ الْخَوَاصِّ
പ്രത്യേകക്കാരിൽ പ്രത്യേകക്കാരുടെ നോമ്പ് -അല്ലാഹുവല്ലാത്ത എല്ലാറ്റിൽ നിന്നും വിട്ടു നില്ക്കലാണ് അത്.ഇത് വളരെ ഉദാത്തമായ സ്ഥാനമാണ്.
     وَقَالَ  الْبَيْضَاوِيُّ فِي الْكَلَامِ عَلَى رِوَايَةِ الْأَعْمَشِ عَنْ أَبِي صَالِحٍ الَّتِي بَيَّنْتُهَا قَبْلُ لَمَّا أَرَادَ بِالْعَمَلِ الْحَسَنَاتِ وَضَعَ الْحَسَنَةَ فِي الْخَبَرِ مَوْضِعَ الضَّمِيرِ الرَّاجِعِ إِلَى الْمُبْتَدَأِ وَقَوْلُهُ إِلَّا الصِّيَامَ مُسْتَثْنًى مِنْ كَلَامٍ غَيْرِ مَحْكِيٍّ دَلَّ عَلَيْهِ مَا قَبْلَهُ وَالْمَعْنَى أَنَّ الْحَسَنَاتِ يُضَاعَفُ جَزَاؤُهَا مِنْ عَشْرَةِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ إِلَّا الصَّوْمَ فَلَا يُضَاعَفُ إِلَى هَذَا الْقَدْرِ بَلْ ثَوَابُهُ لَا يُقَدِّرُ قَدْرَهُ وَلَا يُحْصِيهِ إِلَّا اللَّهُ تَعَالَى وَلِذَلِكَ يَتَوَلَّى اللَّهُ جَزَاءَهُ بِنَفْسِهِ وَلَا يَكِلُهُ إِلَى غَيْرِهِ قَالَ وَالسَّبَبُ فِي اخْتِصَاصِ الصَّوْمِ بِهَذِهِ الْمَزِيَّةِ أَمْرَانِ أَحَدُهُمَا أَنَّ سَائِرَ الْعِبَادَاتِ مِمَّا يَطَّلِعُ الْعِبَادُ عَلَيْهِ وَالصَّوْمُ سِرٌّ بَيْنَ الْعَبْدِ وَبَيْنَ اللَّهِ تَعَالَى يَفْعَلُهُ خَالِصًا وَيُعَامِلُهُ بِهِ طَالِبًا لِرِضَاهُ وَإِلَى ذَلِكَ الْإِشَارَةُ بِقَوْلِهِ فَإِنَّهُ لِي وَالْآخَرُ أَنَّ سَائِرَ الْحَسَنَاتِ رَاجِعَةٌ إِلَى صَرْفِ الْمَالِ أَوِ اسْتِعْمَالٍ لِلْبَدَنِ وَالصَّوْمُ يَتَضَمَّنُ كَسْرَ النَّفْسِ وَتَعْرِيضَ الْبَدَنِ لِلنُّقْصَانِ وَفِيهِ الصَّبْرُ عَلَى مَضَضِ الْجُوعِ وَالْعَطَشِ وَتَرْكُ الشَّهَوَاتِ وَإِلَى ذَلِكَ أَشَارَ بِقَوْلِهِ يَدَعُ شَهْوَتَهُ مِنْ أَجْلِي قَالَ الطِّيبِيُّ وَبَيَانُ هَذَا أَنَّ قَوْلَهُ يَدَعُ شَهْوَتَهُ إِلَخْ جُمْلَةٌ مُسْتَأْنَفَةٌ وَقَعَتْ مَوْقِعَ الْبَيَانِ لِمُوجِبِ الْحُكْمِ الْمَذْكُورِ. 
وَأَمَّا قَوْلُ الْبَيْضَاوِيِّ إِنَّ الِاسْتِثْنَاءَ مِنْ كَلَامٍ غَيْرِ مَحْكِيٍّ فَفِيهِ نَظَرٌ فَقَدْ يُقَالُ هُوَ مُسْتَثْنًى مِنْ كُلِّ عَمَلٍ وَهُوَ مَرْوِيٌّ عَنِ اللَّهِ لِقَوْلِهِ فِي أَثْنَاءِ الْحَدِيثِ قَالَ اللَّهُ تَعَالَى وَلَمَّا لَمْ يَذْكُرْهُ فِي صَدْرِ الْكَلَامِ أَوْرَدَهُ فِي أَثْنَائِهِ بَيَانًا وَفَائِدَتُهُ تَفْخِيمُ شَأْنِ الْكَلَامِ وَأَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنْطِقُ عَنِ الْهَوَى قَوْلُهُ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا كَذَا وَقَعَ مُخْتَصَرًا عِنْدَ الْبُخَارِيِّ وَقَدْ قَدَّمْتُ الْبَيَانَ بِأَنَّهُ وَقَعَ فِي الْمُوَطَّأِ تَامًّا وَقَدْ رَوَاهُ أَبُو نُعَيْمٍ فِي الْمُسْتَخْرَجِ مِنْ طَرِيقِ الْقَعْنَبِيِّ شَيْخِ الْبُخَارِيِّ فِيهِ فَقَالَ بَعْدَ قَوْلِهِ وَأَنَا أَجْزِي بِهِ كل حَسَنَة يعملها بن آدَمَ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ إِلَّا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ فَأَعَادَ قَوْلَهُ وَأَنَا أَجْزِي بِهِ فِي آخِرِ الْكَلَامِ تَأْكِيدًا وَفِيهِ إِشَارَةٌ إِلَى الْوَجْهِ الثَّانِي وَوَقَعَ فِي رِوَايَةِ أَبِي صَالِحٍ عَنْ أَبِي هُرَيْرَةَ فِي آخِرِ هَذَا الْحَدِيثِ لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا الْحَدِيثَ وَسَيَأْتِي الْكَلَامُ عَلَيْهِ بَعْدَ سِتَّةِ أَبْوَابٍ أَن شَاءَ الله تَعَالَى
സഹോദരീ സഹോദരന്മാരെ....ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like  ചെയ്തും share  ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അല്ലാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള  പ്രതിഫലം ലഭിക്കും ഞങ്ങളുടെ വീഡിയോകൾ ആർക്കും ഡൌൺലോഡു ചെയ്യുകയോ റീ-അപ്ലോഡു ചെയ്യുകയോ ചെയ്യാം

8848787706