Wednesday, 25 March 2015

ചോദ്യങ്ങൾ ചോദിക്കുക ,സംശയ നിവാരണം നടത്തുക , വിശ്വാസം ഉറപ്പിക്കുക

ചോദ്യങ്ങൾ ചോദിക്കുക ,സംശയ നിവാരണം നടത്തുക , വിശ്വാസം ഉറപ്പിക്കുക ,അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കുക
     അതൊന്നും പ്പോ ഞമ്മൾ അറിയണ്ടാ..............ഞമ്മയ്ക്ക് ഇങ്ങനെ അങ്ങ് പോകാം എന്ന് പറയുന്നവർ അവിടെ നില്ക്കൂ ............പഠിക്കാൻ നിങ്ങൾക്കും ബാധ്യതയില്ലേ??????????????. നിങ്ങൾക്ക് ആവശ്യമുള്ള  എന്തെല്ലാം നിങ്ങൾ പഠിക്കുന്നു??????????????വെറും നാലാം ക്ലാസ് വരെ പഠിച്ചവർ പോലും മൊബൈലിൽ അത്യാവശ്യത്തിനു ഇങ്ങ്ലീഷ്‌ കൈകാര്യം ചെയ്യുന്നു   പിന്നെ ഖുർആന്റെയും ഹദീസിന്റെയും കാര്യം വരുമ്പോൾ മാത്രം അതൊക്കെ മോല്യാന്മാരും മൌലവിമാരും നോക്കട്ടെ  അവര്  ഇങ്ങനൊക്കെ പറഞ്ഞാ ഞമ്മൾ എന്ത് ചെയ്യും എന്ന് പറഞ്ഞു അവരെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ പറ്റുമോ    സഹോദരാ..............താങ്കളുടെ വിശ്വാസം സംശയ മുക്തമായി താങ്കൾക്കു ഉറപ്പിക്കണ്ടേ????????????????? വിശ്വാസം ഉണ്ടെന്നു പറഞ്ഞാൽ ഈമാൻ യഖീൻ ആവുമോ?   എല്ലാ സംശയങ്ങളും പൂർണ്ണമായും തീർക്കാൻ  സാധിച്ചെന്നു വരില്ല....യുക്തിക്ക് അപ്രാപ്യമായ കുറെ കാര്യങ്ങളുണ്ട്.......എന്നാൽ പരമാവധി ഗ്രഹിച്ചു വിശ്വാസം ഉറപ്പിക്കാൻ ചോദ്യങ്ങളും അന്യോഷണങ്ങളും അത്യാവശ്യമാണ്
അന്യോഷണ ത്വരയുള്ള ഒരു നല്ല പഠിതാവ് ഗുരു പറയുന്നത് മനസ്സിലായാലും ഇല്ലെങ്കിലും അതേ പടി കേൾക്കുകയല്ല; മറിച്ചു സംശയമുള്ളവ അപ്പപ്പോൾ തന്നെ ചോദിച്ചു വ്യക്തത വരുത്താൻ ശ്രമിക്കും .ആയിഷ ബീവിയുടെ ഹദീസ് കാണുക
ഹദീസ് 45 ബുഖാരി വിജ്ഞാനം
باب مَنْ سَمِعَ شَيْئًا، فَرَاجَعَ حَتَّى يَعْرِفَهُ
കേട്ട ഒരു കാര്യം ശരിയായി മനസ്സിലായില്ലെങ്കിൽ വീണ്ടും ചോദിച്ചു മനസ്സിലാക്കൽ
حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ، قَالَ أَخْبَرَنَا نَافِعُ بْنُ عُمَرَ، قَالَ حَدَّثَنِي ابْنُ أَبِي مُلَيْكَةَ، أَنَّ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم كَانَتْ لاَ تَسْمَعُ شَيْئًا لاَ تَعْرِفُهُ إِلاَّ رَاجَعَتْ فِيهِ حَتَّى تَعْرِفَهُ، وَأَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏"‏ مَنْ حُوسِبَ عُذِّبَ ‏"‏‏.‏ قَالَتْ عَائِشَةُ فَقُلْتُ أَوَ لَيْسَ يَقُولُ اللَّهُ تَعَالَى ‏فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا‏ قَالَتْ فَقَالَ ‏"‏ إِنَّمَا ذَلِكَ الْعَرْضُ، وَلَكِنْ مَنْ نُوقِشَ الْحِسَابَ يَهْلِكْ 
ഇബ്നു അബീ മുലൈക നിവേദനം: ആയിശ(റ) അവര്‍ക്ക്‌ മനസ്സിലാകാത്ത എന്തു കേള്‍ക്കുമ്പോഴും അത്‌ മനസ്സിലാകുന്നത്‌ വരെ അവര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നബി(സ) ഒരിക്കല്‍ പറഞ്ഞു: വല്ലവനും വിചാരണ ചെയ്യപ്പെട്ടാല്‍ ശിക്ഷിക്കപ്പെട്ടത്‌ തന്നെ. ആയിശ(റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു; ആരുടെ ഏടുകള്‍ അവന്‍റെ വലതുകയ്യില്‍ നല്‍കപ്പെടുന്നുണ്ടോ അവന്‌ ലഘുവായ നിലക്കുള്ള വിചാരണ മാത്രമേ അഭിമുഖീകരിക്കേണ്ടി വരികയുള്ളൂ എന്ന്‌ അല്ലാഹു പറയുന്നില്ലേ? തിരുമേനി(സ) അരുളി: മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ മുമ്പില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ്‌ അപ്പറഞ്ഞത്‌. എന്നാല്‍ വല്ലവന്‍റെയും വിചാരണ നിഷ്കൃഷ്ടമായി പരിശോധിച്ചുകഴിഞ്ഞാല്‍ അവന്‍ നശിച്ചതുതന്നെ.
ഹദീസിൽ പരാമർശിക്കപ്പെട്ട ആയത്ത് ഉൾക്കൊള്ളുന്ന സൂറത്തുൽ ഇൻഷിഖാഖിലെ വചനങ്ങൾ ചുവടെ ചേർക്കുന്നു
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ
فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا
وَيَنقَلِبُ إِلَى أَهْلِهِ مَسْرُورًا
എന്നാല്‍ ( പരലോകത്ത്‌ ) ഏതൊരുവന്ന്‌ തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,
അവന്‍ ലഘുവായ വിചാരണയ്ക്ക്‌ ( മാത്രം ) വിധേയനാകുന്നതാണ്‌
അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ സന്തുഷ്ടനായിക്കൊണ്ട്‌ തിരിച്ചുപോകുകയും ചെയ്യും
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഈ ഹദീസിന്റെ വിശദീകരണമായി
ഫത്ഹുൽ  ബാരിയിൽ നിന്ന് ചില ഭാഗങ്ങൾ ചുവടെ ചേർക്കുന്നു
وفي الحديث ما كان عند عائشة من الحرص على تفهم معاني الحديث، وأن النبي صلى الله عليه وسلم لم يكن يتضجر من المراجعة في العلم‏.‏
وفيه جواز المناظرة، ومقابلة السنة بالكتاب، وتفاوت الناس في الحساب
ഹദീസിന്റെ ആശയം വ്യക്തമായി മനസ്സിലാക്കുന്നതിനു ആയിഷ റ ക്ക് ഉണ്ടായിരുന്ന താല്പര്യവും ജിജ്ഞാസയും ഈ ഹദീസ് സൂചിപ്പിക്കുന്നു   കൂടാതെ വിജ്ഞാനം ആവര്ത്തിച്ചു പറഞ്ഞു കൊടുക്കുന്നതിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് മടുപ്പോ അസ്വസ്ഥതയോ ഉണ്ടായിരുന്നില്ലെന്നും ഇത് സൂചിപ്പിക്കുന്നു  ആവശ്യമായിടത്ത് സംവാദമാകാമെന്നും കിതാബ് കൊണ്ടാണ് സുന്നത്തിനെ സ്വീകരിക്കേണ്ടതെന്നും അന്ത്യ നാളിൽ കണിശമായ വിചാരണക്ക് /ഹിസാബിനു വിധേയരാവുന്ന ജനങ്ങൾ എല്ലാം നശിച്ചവരാണെന്നും ഇതിൽ നിന്നും മനസ്സിലാക്കാം
……………………………..
وفيه أن السؤال عن مثل هذا لم يدخل فيما نهي الصحابة عنه في قوله تعالى
وفي حديث أنس‏:‏ ‏"‏ كنا نهينا أن نسأل رسول الله صلى الله عليه وسلم عن شيء ‏"‏ وقد وقع نحو ذلك لغير عائشة، ففي حديث حفصة أنها لما سمعت‏:‏ ‏"‏ لا يدخل النار أحد ممن شهد بدرا والحديبية ‏"‏ قالت‏.‏
أليس الله يقول‏
‏فأجيبت بقوله
الآية،
ഇത്തരത്തിൽ സംശയ നിവാരണം വരുത്തുന്നതിന് വേണ്ടി ചോദിക്കുന്ന ചോദ്യങ്ങൾ സൂറത്ത് മാഇദ 101 ൽ അള്ളാഹു പറഞ്ഞ
يَا أَيُّهَا الَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَاء إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللّهُ عَنْهَا وَاللّهُ غَفُورٌ حَلِيمٌ
സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക്‌ അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത്‌ മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത്‌ നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. ( നിങ്ങള്‍ ചോദിച്ച്‌ കഴിഞ്ഞതിന്‌ ) അല്ലാഹു ( നിങ്ങള്‍ക്ക്‌ ) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു
വചനത്തിലൂടെ സഹാബാക്കൾക്ക് നിരോധിക്കപ്പെട്ട ചോദ്യങ്ങളുടെ പരിധിയിൽ വരില്ല
ചില കാര്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരുന്നു എന്ന് അനസ് റ ന്റെ ഹദീസിലുണ്ട്     
  ആയിഷ ബീവിയിൽ നിന്നല്ലാതെയും ഇത്തരത്തിലുള്ള സംശയ നിവാരണത്തിനുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ട്    ഒരിക്കൽ ഹഫ്സ ബീവി
 لا يدخل النار أحد ممن شهد بدرا والحديبية
ബദ്രിലോ ഹുദൈബിയ്യയിലോ പങ്കെടുത്ത സഹാബാക്കൾ നരകത്തിൽ പ്രവേശിക്കുകയില്ല എന്ന ഹദീസ് കേട്ടപ്പോൾ  നബിയോട് ചോദിച്ചു അല്ലാഹു പറയുന്നില്ലേ
وَإِن مِّنكُمْ إِلاَّ وَارِدُهَا كَانَ عَلَى رَبِّكَ حَتْمًا مَّقْضِيًّا
അതിനടുത്ത്‌ ( നരകത്തിനടുത്ത്‌ ) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌(സൂറത്ത് മർയം 71)     ഇത് കേട്ട നബി മറുപടി പറഞ്ഞത് മർയം സൂറത്തിലെ തൊട്ടടുത്ത വചനമാണ്
ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا
പിന്നീട്‌ ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്‌
 وسأل الصحابة لما نزلت
أينا لم يظلم نفسه‏؟‏ فأجيبوا بأن المراد بالظلم الشرك‏.‏
സൂറത്തുൽ ആൻആമിലെ  82 ആം വചനം
الَّذِينَ آمَنُواْ وَلَمْ يَلْبِسُواْ إِيمَانَهُم بِظُلْمٍ أُوْلَـئِكَ لَهُمُ الأَمْنُ وَهُم مُّهْتَدُونَ
വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം/അക്രമം  കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവര്‍
       അവതരിച്ചപ്പോൾ  സഹാബാക്കൾ നബിയോട് ചോദിച്ചു  ഞങ്ങളിൽ സ്വന്തത്തോട്‌ അതിക്രമം ചെയ്യാത്തവർ ആരുണ്ട്‌? അപ്പോൾ നബി മറുപടി നല്കിയത് ഈ ആയത്തിൽ ദുല്മു /അതിക്രമം കൊണ്ട് ഉദ്ദേശ്യം ശിർക്ക് അഥവാ അല്ലാഹുവിൽ പങ്കുകാരെ ചേർക്കലാണ് എന്നാണു
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
 فيحمل ما ورد من ذم من سأل عن المشكلات على من سأل تعنتا كما قال تعالى‏:‏ ‏(‏فأما الذين في قلوبهم زيغ فيتبعون ما تشابه منه ابتغاء الفتنة‏)‏ وفي حديث عائشة‏:‏ ‏"‏ فإذا رأيتم الذين يسألون عن ذلك فهم الذين سمى الله فاحذروهم
 ധിക്കാരപൂർവ്വം അനാവശ്യമായി പ്രശ്നങ്ങള ഉണ്ടാക്കാനായി ചോദിക്കുന്ന ചോദ്യങ്ങളാണ് ആക്ഷേപാർഹങ്ങളായിട്ടുള്ളത്  സൂറത്ത് ആലു ഇമ്രാൻ 7 ആം സൂക്തത്തിൽ
  هُوَ الَّذِيَ أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ فَأَمَّا الَّذِينَ في قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاء الْفِتْنَةِ وَابْتِغَاء تَأْوِيلِهِ وَمَا يَعْلَمُ تَأْوِيلَهُ إِلاَّ اللّهُ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا وَمَا يَذَّكَّرُ إِلاَّ أُوْلُواْ الألْبَابِ
( നബിയേ, ) നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള/മുതശാബിഹാതായ  /പൂര്ണ്ണമായും മനസ്സിലാക്കാൻ പ്രയാസമുള്ള  ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും മുതശാബിഹാതായ വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ
 എന്ന് അള്ളാഹു പറഞ്ഞ തരത്തിൽ ഉള്ളവയാണ്     ഇത്തരം കാര്യങ്ങളിൽ തർക്കിക്കുന്നവരെ കണ്ടാൽ അവരെയാണ് സൂക്ഷിക്കണമെന്ന് അല്ലാഹു  പറഞ്ഞതെന്ന് മനസ്സില്ലാക്കനമെന്നു ആയിഷ ബീവിയുടെ ഒരു ഹദീസിൽ കാണാം

No comments:

Post a Comment