Thursday, 2 July 2026

നബിﷺയുടെ ഖബ്ർ ഈദ് ആക്കരുത് എന്ന ഹദീസിൻ്റെ ആശയം

നബിﷺയുടെ ഖബ്ർ ഈദ് ആക്കരുത് എന്ന ഹദീസിൻ്റെ ആശയം

വീഡിയോ :
https://youtu.be/xyTnup7XAJY?si=smV7lm0pOZstiDry
മുസ്വന്നഫ് ഇബ്‌നു അബീ ശൈബയിലെ ഒരു ഹദീസ് കാണുക :
٧٥٤٢ - حَدَّثَنَا أَبُو بَكْرٍ قَالَ: ثنا زَيْدُ بْنُ حُبَابٍ، ثنا جَعْفَرُ بْنُ إِبْرَاهِيمَ، مِنْ وَلَدِ ذِي الْجَنَاحَيْنِ، قَالَ: حَدَّثَنِي عَلِيُّ بْنُ عُمَرَ، عَنْ أَبِيهِ، عَنْ عَلِيِّ بْنِ الْحُسَيْنِ، أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَيَدْخُلُ فِيهَا فَيَدْعُو، فَدَعَاهُ فَقَالَ: أَلَا أُحَدِّثُكَ بِحَدِيثٍ سَمِعْتُهُ مِنْ أَبِي، عَنْ جَدِّي، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا تَتَّخِذُوا قَبْرِي عِيدًا، وَلَا بُيُوتَكُمْ قُبُورًا، وَصَلُّوا عَلَيَّ، فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ»
അലിയ്യുബ്നുൽ ഹുസൈൻ (റ) യിൽ നിന്ന് :
നബി ﷺ യുടെ ഖബ്‌റിനരികിലുള്ള ഒരു വിടവിലേക്ക് വരികയും, അതിലൂടെ പ്രവേശിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ അദ്ദേഹം (അലിയ്യുബ്നു ഹുസൈൻ) കണ്ടു. അപ്പോൾ അദ്ദേഹം ആ മനുഷ്യനോട് ചോദിച്ചു: "എന്റെ പിതാവ് എന്റെ വല്യുപ്പ വഴി റസൂലുല്ലാഹി ﷺ യിൽ നിന്ന് കേട്ടതായി എനിക്ക് പറഞ്ഞുതന്ന ഒരു ഹദീസ് ഞാൻ താങ്കൾക്ക് ഉദ്ധരിച്ചു തരട്ടെയോ❓" നബി ﷺ അരുളി: "നിങ്ങൾ എന്റെ ഖബ്‌റിനെ പെരുന്നാൾ സ്ഥലമാക്കരുത്, നിങ്ങളുടെ വീടുകളെ ഖബറിടങ്ങളാക്കരുത്. എന്റെ മേൽ നിങ്ങൾ സലാം ചൊല്ലുക; നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സലാം തീർച്ചയായും എനിക്ക് എത്തിക്കപ്പെടുന്നതാണ്."
https://share.google/7nhbCdHMLRgfoixgt

ഇസ്മാഈൽ അൽ ഖാളീയുടെ "ഫള്ലുസ്സ്വലാതി അ'ലന്നബീ" എന്ന കിതാബിൽ നിന്ന്:
​٢٠ - حَدَّثَنَا جَعْفَرُ بْنُ إِبْرَاهِيمَ بْنِ مُحَمَّدِ بْنِ عَلِيِّ بْنِ عَبْدِ اللَّهِ بْنِ جَعْفَرِ بْنِ أَبِي طَالِبٍ، عَمَّنْ أَخْبَرَهُ مِنْ أَهْلِ بَلَدِهِ، عَنْ عَلِيِّ بْنِ حُسَيْنِ بْنِ عَلِيٍّ، أَنَّ رَجُلًا، كَانَ يَأْتِي غَدَاةً فَيَزُورُ قَبْرَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَيُصَلِّي  عَلَيْهِ وَيَصْنَعُ مِنْ ذَلِكَ مَا اشْتَهَرَهُ عَلَيْهِ عَلِيُّ بْنُ الْحُسَيْنِ فَقَالَ لَهُ عَلِيُّ بْنُ الْحُسَيْنِ: مَا يَحْمِلُكَ عَلَى هَذَا؟ قَالَ: أُحِبُّ التَّسْلِيمَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ لَهُ عَلِيُّ بْنُ الْحُسَيْنِ: هَلْ لَكَ أَنْ أُحَدِّثَكَ حَدِيثًا عَنْ أَبِي؟ قَالَ: نَعَمْ، فَقَالَ لَهُ عَلِيُّ بْنُ حُسَيْنٍ: أَخْبَرَنِي أَبِي عَنْ جَدِّي أَنَّهُ قَالَ: قَالَ رَسُولُ اللَّهِ: 
അലിയ്യു ബ്നു ഹുസൈൻ ബ്നു അലിയ്യ് (റ) വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ എല്ലാ ദിവസവും രാവിലെ വരികയും, നബി ﷺ യുടെ ഖബ്‌ർ സിയാറത്ത് ചെയ്യുകയും, അവിടുത്തെ പേരിൽ സ്വലാത്ത് ചൊല്ലുകയും ചെയ്തിരുന്നു.  ഇത് അലിയ്യു ബ്നു ഹുസൈൻ (റ) വിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ അദ്ദേഹം ആ മനുഷ്യനോട് ചോദിച്ചു: "ഇപ്രകാരം ചെയ്യാൻ താങ്കളെ പ്രേരിപ്പിക്കുന്നത് എന്താണ്❓" അദ്ദേഹം പറഞ്ഞു: "നബി ﷺ യുടെ മേൽ സലാം ചൊല്ലാൻ ഞാൻ ഇഷ്ടപ്പെടുന്നു." അപ്പോൾ അലിയ്യു ബ്നു ഹുസൈൻ (റ) അദ്ദേഹത്തോട് പറഞ്ഞു: എന്റെ പിതാവ് എന്റെ വല്യുപ്പയിൽ നിന്ന്  നിവേദനം ചെയ്തതായി എനിക്ക് വിവരം കിട്ടിയിട്ടുണ്ട്; തീർച്ചയായും റസൂലുല്ലാഹി ﷺ അരുളി: "നിങ്ങൾ എന്റെ ഖബ്‌റിനെ ഒരു  ആഘോഷ സ്ഥലമാക്കരുത്, നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബറിടങ്ങളാക്കുകയും ചെയ്യരുത്. നിങ്ങൾ എവിടെയായിരുന്നാലും എന്റെ മേൽ സ്വലാത്തും സലാമും ചൊല്ലുക. തീർച്ചയായും നിങ്ങളുടെ സ്വലാത്തും സലാമും എനിക്ക് എത്തിക്കപ്പെടുന്നതാണ്."
كتاب فضل الصلاة على النبي لإسماعيل القاضي
https://share.google/K4iGfeerA3CDn11YJ

മറ്റൊരു ഹദീസ് :
٣٠ - حَدَّثَنَا إِبْرَاهِيمُ بْنُ حَمْزَةَ قَالَ: ثنا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ، عَنْ سُهَيْلٍ قَالَ: جِئْتُ أُسَلِّمُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَحَسَنُ بْنُ حسَنٍ يَتَعَشَّى فِي بَيْتٍ عِنْدَ النَّبِيِّ فَدَعَانِي فَجِئْتُهُ فَقَالَ: ادْنُ فَتَعَشَّ قَالَ: قُلْتُ: لَا أُرِيدُهُ قَالَ: مَالِي رَأَيْتُكَ وَقَفْتَ؟ قَالَ: وَقَفْتُ أُسَلِّمُ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: إِذَا دَخَلْتَ الْمَسْجِدَ فَسَلِّمْ عَلَيْهِ، ثُمَّ قَالَ: إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «صَلُّوا فِي بُيُوتِكُمْ وَلَا تَجْعَلُوا بُيُوتَكُمْ مَقَابِرَ، لَعَنَ اللَّهُ يَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ، وَصَلُّوا عَلَيَّ؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ»
സുഹൈലിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ ക്ക് സലാം ചൊല്ലാനായി വന്നു. അപ്പോൾ നബി ﷺ യുടെ (ഖബ്റിൻ്റെ) അരികിലുള്ള വീട്ടിൽ ഹസൻ ബ്നു ഹസൻ (റ) അത്താഴം കഴിക്കുകയായിരുന്നു. അദ്ദേഹം എന്നെ ക്ഷണിച്ചു, ഞാൻ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അടുത്തേക്ക് വരൂ, അത്താഴം കഴിക്കൂ." ഞാൻ പറഞ്ഞു: "എനിക്ക് വേണ്ട (എനിക്ക് ആഗ്രഹമില്ല)." അദ്ദേഹം ചോദിച്ചു: " താങ്കൾ അവിടെ നിന്നു കളഞ്ഞത് ഞാൻ എന്തുകൊണ്ടാണ് കണ്ടത്❓" ഞാൻ പറഞ്ഞു: "ഞാൻ നബി ﷺ ക്ക് സലാം ചൊല്ലാൻ വേണ്ടി നിന്നതാണ്." അദ്ദേഹം പറഞ്ഞു: " താങ്കൾ മസ്ജിദിൽ പ്രവേശിക്കുമ്പോൾ അവിടുത്തേക്ക് സലാം ചൊല്ലുക." പിന്നീട് അദ്ദേഹം പറഞ്ഞു: തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം അരുളിയിരിക്കുന്നു: "നിങ്ങൾ നിങ്ങളുടെ വീടുകളിൽ വെച്ച് നമസ്കരിക്കുക (അതായത് വീടുകൾ നിസ്കാരം ഇല്ലാത്ത വീടുകൾ ആവരുത്_മസ്ജിദിൽ ജമാഅത്തിന് പോവണമെങ്കിലും സുന്നത്ത് നിസ്കാരങ്ങൾ ഇടയ്ക്കെങ്കിലും വീട്ടിൽ നിന്നാക്കണം). നിങ്ങളുടെ വീടുകളെ ശ്മശാനങ്ങളാക്കരുത്. തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കിയ യഹൂദന്മാരെ അല്ലാഹു ശപിക്കട്ടെ. നിങ്ങൾ എന്റെ മേൽ സ്വലാത്ത് ചൊല്ലുക; കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിച്ചേരുന്നതാണ് (അവിടുത്തെഖബ്റിങ്കൽ വന്നില്ലെങ്കിലും ).- ഇവിടെ നബിﷺയുടെ ഖബ്റിൻ്റെ അടുത്ത് വന്ന് സലാം ചൊല്ലിയ വ്യക്തിയെ ഹസൻ ( റ ) വിലക്കിയില്ലെങ്കിലും എവിടെ നിന്ന് നബിക്ക് സ്വലാത് / സലാം ചൊല്ലിയാലും അത് അവിടുത്തേക്ക് എത്തും എന്ന് സൂചിപ്പിച്ചു.
https://share.google/1sGbsNTH2VJbx8tB2

ج3 - ص576 - كتاب المصنف عبد الرزاق ت الأعظمي - باب السلام على قبر النبي صلى الله عليه وسلم - المكتبة الشاملة https://share.google/NVUUV2ykM26X2Avbg
മുസ്വന്നഫ് അബ്ദിർറസാഖിലെ ഒരു ഹദീസ്:
٦٧٢٦ - *عَنِ الثَّوْرِيِّ، عَنِ ابْنِ عَجْلَانَ، عَنْ رَجُلٍ يُقَالُ لَهُ: سُهَيْلٌ، عَنِ الْحَسَنِ بْنِ الْحَسَنِ بْنِ عَلِيٍّ،* قَالَ: رَأَى قَوْمًا عِنْدَ الْقَبْرِ فَنَهَاهُمْ وَقَالَ: إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا تَتَّخِذُوا قَبْرِي عِيدًا، وَلَا تَتَّخِذُوا بُيُوتَكُمْ قُبُورًا، وَصَلُّوا عَلِيَّ حَيْثُمَا كُنْتُمْ، فَإِنَّ صَلَاتَكُمْ تَبْلُغُنِي»
ഹസനു ബ്നു  ഹസനി ബ്നു അലിയിൽ നിന്ന് നിവേദനം: അദ്ദേഹം (നബി ﷺ യുടെ) ഖബറിനരികിൽ ഒരു കൂട്ടം ആളുകളെ കാണാനിടയായി. അപ്പോൾ അദ്ദേഹം അവരെ വിലക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: തീർച്ചയായും നബി ﷺ അരുളിയിരിക്കുന്നു: "നിങ്ങൾ എന്റെ ഖബ്റിനെ ഒരു പെരുന്നാൾ കേന്ദ്രമാക്കരുത് (ആഘോഷസ്ഥലമാക്കരുത്). നിങ്ങളുടെ വീടുകളെ നിങ്ങൾ ശ്മശാനങ്ങളാക്കുകയും ചെയ്യരുത്. നിങ്ങൾ എവിടെയായിരുന്നാലും എന്റെ മേൽ സ്വലാത്ത് ചൊല്ലുക; കാരണം തീർച്ചയായും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിച്ചേരുന്നതാണ്."

https://shamela.ws/book/11620/709#p1

ഇബ്നു തൈമിയ്യ (റ) യുടെ ഇഖ്തിളാഉ സ്സ്വിറാത്വിൽ മുസ്‌തഖീം എന്ന ഗ്രന്ഥത്തിൽ നിന്ന് :
وَرَوَى سَعِيدُ (ابْنُ مَنْصُورٍ) فِي سُنَنِهِ، حَدَّثَنَا حِبَّانُ بْنُ عَلِيٍّ، حَدَّثَنِي مُحَمَّدُ بْنُ عَجْلَانَ، عَنْ أَبِي سَعِيدٍ مَوْلَى الْمَهْرِيِّ قَالَ: قَالَ رَسُولُ اللهِ ﷺ: «لَا تَتَّخِذُوا بَيْتِي عِيدًا، وَلَا بُيُوتَكُمْ قُبُورًا، وَصَلُّوا عَلَيَّ حَيْثُمَا كُنْتُمْ، فَإِنَّ صَلَاتَكُمْ تَبْلُغُنِي».
​സഈദ് ബിൻ മൻസൂർ (റ)  അദ്ദേഹത്തിൻ്റെ 'സുനൻ' എന്ന ഗ്രന്ഥത്തിൽ നിവേദനം ചെയ്യുന്നു:  അബൂസഈദ് മൗലൽ മഹ്‌രിയിൽ നിന്ന്  : "അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: "നിങ്ങൾ എൻ്റെ വീടിനെ ഒരു പെരുന്നാൾ സ്ഥലമാക്കരുത്, നിങ്ങളുടെ വീടുകളെ ഖബറുകളാക്കുകയും ചെയ്യരുത്. നിങ്ങൾ എവിടെയായിരുന്നാലും എൻ്റെ മേൽ സ്വലാത്ത് ചൊല്ലിക്കൊള്ളുക, കാരണം തീർച്ചയായും
(എവിടെ നിന്നാണെങ്കിലും) നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ്."
​وَقَالَ سَعِيدُ (بْنُ مَنْصُورٍ): حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ، أَخْبَرَنِي سُهَيْلُ بْنُ أَبِي سُهَيْلٍ قَالَ: رَآنِي الْحَسَنُ بْنُ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ عِنْدَ الْقَبْرِ، فَنَادَانِي، وَهُوَ فِي بَيْتِ فَاطِمَةَ يَتَعَشَّى. فَقَالَ: هَلُمَّ إِلَى الْعَشَاءِ؟ فَقُلْتُ: لَا أُرِيدُهُ. فَقَالَ: مَا لِي رَأَيْتُكَ عِنْدَ الْقَبْرِ؟ فَقُلْتُ: سَلَّمْتُ عَلَى النَّبِيِّ ﷺ فَقَالَ: إِذَا دَخَلْتَ الْمَسْجِدَ فَسَلِّمْ. ثُمَّ قَالَ: إِنَّ رَسُولُ اللهِ ﷺ قَالَ: «لَا تَتَّخِذُوا بَيْتِي عِيدًا، وَلَا تَتَّخِذُوا بُيُوتَكُمْ مَقَابِرَ، لَعَنَ اللهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ، وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ» [قَالَ حَسَنُ بْنُ حَسَنِ بْنِ عَلِيٍّ: مَا أَنْتُمْ وَمَنْ بِالْأَنْدَلُسِ إِلَّا سَوَاءٌ].
​സുഹൈൽ പറഞ്ഞു: "ഹസൻ ബിൻ ഹസൻ ബിൻ അലി ബിൻ അബീത്വാലിബ്(റ) എന്നെ ഖബറിനടുത്ത് വെച്ച് കണ്ടു. അദ്ദേഹം ഫാത്വിമ(റ)യുടെ വീട്ടിലിരുന്ന് അത്താഴം കഴിക്കുകയായിരുന്നു. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു: "അത്താഴം കഴിക്കാൻ വരൂ." ഞാൻ പറഞ്ഞു: "എനിക്ക് വേണ്ട." അപ്പോൾ അദ്ദേഹം ചോദിച്ചു: "ഞാൻ താങ്കളെ നബിയുടെ ഖബറിനടുത്ത് കണ്ടല്ലോ;  എന്താണ് കാര്യം❓" ഞാൻ പറഞ്ഞു: "ഞാൻ നബി ﷺ ക്ക് സലാം ചൊല്ലിയതാണ്." അപ്പോൾ അദ്ദേഹം പറഞ്ഞു: " താങ്കൾ മസ്ജിദിൽ പ്രവേശിക്കുമ്പോൾ സലാം ചൊല്ലുക." ശേഷം അദ്ദേഹം പറഞ്ഞു: തീർച്ചയായും അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞിട്ടുണ്ട്: "നിങ്ങൾ എൻ്റെ വീടിനെ ഒരു പെരുന്നാൾ സ്ഥലമാക്കരുത്, നിങ്ങളുടെ വീടുകളെ ഖബറിടങ്ങളാക്കുകയും ചെയ്യരുത്. അല്ലാഹു യഹൂദന്മാരെ ശപിച്ചിരിക്കുന്നു- അവർ തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി. നിങ്ങൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലുക, കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ്." [ഹസൻ ബിൻ ഹസൻ ബിൻ അലി പറഞ്ഞു: നിങ്ങളും അന്തലൂസിൽ (സ്പെയിനിൽ) ഉള്ളവരും ഇക്കാര്യത്തിൽ ഒരുപോലെയാണ്- അതായത് സ്പെയിനിൽ നിന്ന് നബിക്ക് സലാം ചൊല്ലിയാലും നബിയുടെ ഖബറിൻ്റെ അടുത്ത് ചെന്ന് ചൊല്ലിയാലും സമമാണ് എന്നർഥം].
​فَهَذَانِ الْمُرْسَلَانِ مِنْ هَذَيْنِ الْوَجْهَيْنِ الْمُخْتَلِفَيْنِ يَدُلَّانِ عَلَى ثُبُوتِ الْحَدِيثِ، لَا سِيَّمَا وَقَدْ احْتَجَّ مَنْ أَرْسَلَهُ بِهِ وَذَلِكَ يَقْتَضِي ثُبُوتَهُ عِنْدَهُ، وَلَوْ لَمْ يَكُن_ رُوِيَ مِنْ وُجُوهٍ مُسْنَدَةٍ غَيْرِ هَذَيْنِ. فَكَيْفَ وَقَدْ تَقَدَّمَ مُسْنَدًا؟.
​വ്യത്യസ്തമായ ഈ രണ്ട് വഴികളിലൂടെ വന്ന ഈ രണ്ട് മുർസലായ ഹദീസുകൾ ഈ ഹദീസിൻ്റെ സ്ഥിരീകരണത്തെയാണ് വ്യക്തമാക്കുന്നത്. പ്രത്യേകിച്ച്, ഇത് മുർസലായി ഉദ്ധരിച്ചവർ തന്നെ ഇതിനെ പ്രമാണമായി സ്വീകരിച്ചിട്ടുണ്ട്, ഇത് അവരുടെ അടുക്കൽ ഈ ഹദീസ് സ്ഥിരപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു; ഈ രണ്ട് വഴികളല്ലാതെ മറ്റ് മുസ്‌നദായ വഴികളിലൂടെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ഇത് മതിയാകുമായിരുന്നു. അപ്പോൾ പിന്നെ, ഇതിനുമുമ്പ് ഇത് മുസ്‌നദായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് പറയേണ്ടതുണ്ടോ❓⁉️.
​وَوَجْهُ الدَّلَالَةِ: أَنَّ قَبْرَ رَسُولِ اللهِ ﷺ أَفْضَلُ قَبْرٍ عَلَى وَجْهِ الْأَرْضِ، وَقَدْ نَهَى عَنْ اتِّخَاذِهِ عِيدًا. فَقَبْرُ غَيْرِهِ أَوْلَى بِالنَّهْيِ كَائِنًا مَنْ كَانَ، ثُمَّ إِنَّهُ قَرَنَ ذَلِكَ بِقَوْلِهِ ﷺ: «وَلَا تَتَّخِذُوا بُيُوتَكُمْ قُبُورًا» أَيْ لَا تُعَطِّلُوهَا عَنْ الصَّلَاةِ فِيهَا وَالدُّعَاءِ وَالْقِرَاءَةِ، فَتَكُونُ بِمَنْزِلَةِ الْقُبُورِ، فَأَمَرَ بِتَحَرِّي الْعِبَادَةِ فِي الْبُيُوتِ، وَنَهَى عَنْ تَحَرِّيهَا عِنْدَ الْقُبُورِ، عَكْسَ مَا يَفْعَلُهُ الْمُشْرِكُونَ مِنَ النَّصَارَى وَمَنْ تَشَبَّهَ بِهِمْ.
​ഇതിൽ നിന്നുള്ള തെളിവിൻ്റെ വശം ഇതാണ്: അല്ലാഹുവിൻ്റെ റസൂൽ ﷺ യുടെ ഖബറിടമാണ് ഭൂമിയിലെ ഏറ്റവും ഉത്തമമായ ഖബ്ർ. എന്നിട്ടും അത് പെരുന്നാൾ സ്ഥലമാക്കുന്നതിനെ അവിടുന്ന് വിലക്കിയിരിക്കുന്നു. അങ്ങനെയെങ്കിൽ മറ്റാരുടേതുമാകട്ടെ, മറ്റുള്ളവരുടെ ഖബറുകൾ അപ്രകാരം മാറ്റുന്നത് വിലക്കപ്പെടാൻ കൂടുതൽ അർഹതയുള്ളjതാണ്. കൂടാതെ, അവിടുന്ന് അതിനോടൊപ്പം ചേർത്തു പറഞ്ഞു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബറുകളാക്കരുത്." അതായത്, അവിടെ നമസ്കരിക്കുന്നതും ദുആഉ ചെയ്യുന്നതും ഖുർആൻ ഓതുന്നതും ഉപേക്ഷിച്ച് അവയെ ഖബറുകൾക്ക് സമാനമാക്കരുത്. അങ്ങനെ വീടുകളിൽ വെച്ച് ഇബാദത്തുകൾ ചെയ്യാൻ അവിടുന്ന് കൽപ്പിക്കുകയും, ഖബറുകൾക്ക് സമീപം വെച്ച് മനപ്പൂർവ്വം ഇബാദത്തുകൾ ചെയ്യുന്നത് വിലക്കുകയും ചെയ്തു. ഇത് നസ്വാറാക്കളായ മുശ്‌രിക്കുകളും അവരോട് സാദൃശ്യം പുലർത്തുന്നവരും ചെയ്യുന്നതിന് നേർവിപരീതമാണ്.
​وَفِي الصَّحِيحَيْنِ عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ قَالَ: «اجْعَلُوا مِنْ صَلَاتِكُمْ فِي بُيُوتِكُمْ، وَلَا تَتَّخِذُوهَا قُبُورًا».
​ബുഖാരിയിലും മുസ്‌ലിമിലും ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങളുടെ നമസ്കാരങ്ങളിൽ ചിലത് നിങ്ങളുടെ വീടുകളിലാക്കുക, അവയെ നിങ്ങൾ ഖബറുകളാക്കരുത്."
​وَرَوَى مُسْلِمٌ عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ ﷺ قَالَ: «لَا تَجْعَلُوا بيُوتَكُمْ مَقَابِرَ، فَإِنَّ الشَّيْطَانَ يَفِرُّ مِنَ الْبَيْتِ الَّذِي يَسْمَعُ سُورَةَ الْبَقَرَةِ تُقْرَأُ فِيهِ» ثُمَّ إِنَّهُ ﷺ أَعْقَبَ النَّهْيَ عَنْ اتِّخَاذِهِ عِيدًا بِقَوْلِهِ: «صَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ»، وَفِي الْحَدِيثِ الْآخَرِ: «فَإِنَّ تَسْلِيمَكُمْ يَبْلُغُنِي أَيْنَمَا كُنْتُمْ» يُشِيرُ بِذَلِكَ ﷺ إِلَى أَنَّ مَا يَنَالُنِي مِنْكُمْ مِنَ الصَّلَاةِ وَالسَّلَامِ يَحْصُلُ مَعَ قُرْبِكُمْ مِنْ قَبْرِي وَبُعْدِكُمْ مِنْهُ فَلَا حَاجَةَ بِكُمْ إِلَى اتِّخَاذِهِ عِيدًا.
​ഇമാം മുസ്‌ലിം അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, നബി ﷺ പറഞ്ഞു: "നിങ്ങളുടെ വീടുകളെ നിങ്ങൾ ശ്മശാനങ്ങളാക്കരുത്. തീർച്ചയായും സൂറത്തുൽ ബഖറ ഓതപ്പെടുന്നത് കേൾക്കുന്ന വീട്ടിൽ നിന്ന് പിശാച് ഓടിപ്പോകുന്നതാണ്." പിന്നീട് അവിടുന്ന് ﷺ അവിടുത്തെ ഖബറിടം പെരുന്നാൾ സ്ഥലമാക്കുന്നതിനെ വിലക്കിയതിന് തൊട്ടുപിന്നാലെ ഇങ്ങനെ പറഞ്ഞു: "നിങ്ങൾ എൻ്റെ മേൽ സ്വലാത്ത് ചൊല്ലുക, കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ്." മറ്റൊരു ഹദീസിൽ ഇങ്ങനെയുമുണ്ട്: "തീർച്ചയായും നിങ്ങളുടെ സലാം നിങ്ങൾ എവിടെയായിരുന്നാലും എനിക്ക് ലഭിക്കുന്നതാണ്." ഇതിലൂടെ നബി ﷺ സൂചിപ്പിക്കുന്നത്, നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്വലാത്തും സലാമും നിങ്ങൾ എൻ്റെ ഖബറിന് അരികിലായിരിക്കുമ്പോഴും അതിൽ നിന്ന് അകലെയായിരിക്കുമ്പോഴും ഒരേപോലെ ലഭിക്കുന്നതാണ് എന്നാണ്. അതിനാൽ അതിനെ ഒരു പെരുന്നാൾ സ്ഥലമാക്കേണ്ട ആവശ്യം നിങ്ങൾക്കില്ല.
​وَالْأَحَادِيثُ عَنْهُ بِأَنَّ صَلَاتَنَا وَسَلَامَنَا تُعْرَضُ عَلَيْهِ كَثِيرَةٌ.
​നമ്മുടെ സ്വലാത്തും സലാമും അവിടുത്തെ മുന്നിൽ സമർപ്പിക്കപ്പെടുമെന്നതിനെക്കുറിച്ച് നബി ﷺ യിൽ നിന്നുള്ള ഹദീസുകൾ നിരവധിയാണ്.

*ഖബ്റുകളോ മഖാമു ഇബ്രാഹീമോ പോലും തൊട്ടുമുത്തൽ അനുവദനീയമല്ല*

ഇബ്നു തൈമിയ്യ (റ) യുടെ ജാമിഉൽ മസാഇൽ എന്ന കിതാബിൽ നിന്ന് :
https://share.google/8ArfZWamxA0LSmc7X
.............وَكَذَلِكَ مَقَامُ إِبْرَاهِيمَ الَّذِي قَالَ اللَّهُ تَعَالَى فِيهِ: وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى لَمْ يَسْتَلِمْهُ النَّبِيُّ ﷺ وَلَمْ يُقَبِّلْهُ، وَلَا يُشْرَعُ ذَلِكَ فِيهِ بَلْ يُنْهَى عَنْهُ بِاتِّفَاقِ الْعُلَمَاءِ. فَإِذَا كَانَ مَقَامُ إِبْرَاهِيمَ الَّذِي ذَكَرَهُ اللَّهُ تَعَالَى فِي الْقُرْآنِ لَا يُشْرَعُ أَنْ يَتَمَسَّحَ الْعَبْدُ بِهِ فَكَيْفَ سَائِرُ الْمَقَامَاتِ وَالْمَشَاهِدِ الَّتِي يُقَالُ: إِنَّهَا أَثَرُ بَعْضِ الْأَنْبِيَاءِ وَالصَّالِحِينَ؟.
...............​അതുപോലെ തന്നെയാണ് മഖാമു ഇബ്രാഹീമിന്റെ കാര്യവും, അതിനെക്കുറിച്ച് അല്ലാഹു തആലാ പറഞ്ഞിരിക്കുന്നു: "നിങ്ങൾ മഖാമു ഇബ്രാഹീമിനെ നിസ്കാര സ്ഥലമാക്കുക." നബിﷺ അത് തൊട്ടുതടവുകയോ ചുംബിക്കുകയോ ചെയ്തിട്ടില്ല. അവിടെ അങ്ങനെ ചെയ്യുന്നത് ഇസ്‌ലാമിൽ നിയമമാക്കപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല, പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായപ്രകാരം അത് വിലക്കപ്പെട്ടതുമാണ്. അല്ലാഹു തആലാ ഖുർആനിൽ പരാമർശിച്ച മഖാമു ഇബ്രാഹീമിൽ പോലും ഒരു ദാസൻ തൊട്ടുതടവി ബറകത്തെടുക്കൽ നിയമമാക്കപ്പെട്ടിട്ടില്ലെങ്കിൽ, ചില നബിമാരുടെയും സജ്ജനങ്ങളുടെയും അവശിഷ്ടങ്ങളാണെന്ന് പറയപ്പെടുന്ന മറ്റു മഖാമുകളുടെയും സ്മാരകങ്ങളുടെയും അവസ്ഥ പിന്നെ എങ്ങനെയായിരിക്കും❓ (അത് തൊട്ട് മുത്തൽ തീരെ പാടില്ല എന്ന് വ്യക്തം).
​وَإِذَا كَانَ قَبْرُ نَبِيِّنَا لَا يُشْرَعُ بِاتِّفَاقِ الْمُسْلِمِينَ بِأَنْ يُقَبَّلَ أَوْ يُتَمَسَّحَ بِهِ، فَكَيْفَ بِقَبْرِ غَيْرِهِ؟ وَفِي سُنَنِ أَبِي دَاوُدَ عَنْهُ ﷺ أَنَّهُ قَالَ: "لَا تَتَّخِذُوا قَبْرِي عِيدًا، وَلَا تَتَّخِذُوا بُيُوتَكُمْ مَقَابِرَ". وَقَالَ أَيْضًا: "صَلُّوا عَلَيَّ حَيْثُمَا كُنْتُمْ، فَإِنَّ صَلَاتَكُمْ تَبْلُغُنِي".
​മുസ്‌ലിംകളുടെ ഏകോപിച്ച അഭിപ്രായപ്രകാരം നമ്മുടെ നബിﷺയുടെ ഖബർ പോലും ചുംബിക്കാനോ തൊട്ടുതടവാനോ പാടുള്ളതല്ലെങ്കിൽ, മറ്റുള്ളവരുടെ ഖബറുകളുടെ കാര്യത്തിൽ അത് പിന്നെ എങ്ങനെയാണ് അനുവദനീയമാവുക❓ സുനനു അബീദാവൂദിൽ നബിﷺയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു : അവിടുന്ന് പറഞ്ഞു: "നിങ്ങൾ എന്റെ ഖബറിനെ ഒരു ആഘോഷസ്ഥലമാക്കരുത്, നിങ്ങളുടെ വീടുകളെ ശ്മശാനങ്ങളുമാക്കരുത്." അവിടുന്ന് വീണ്ടും പറഞ്ഞു: "നിങ്ങൾ എവിടെയായിരുന്നാലും എന്റെ മേൽ സ്വലാത്ത് ചൊല്ലുക, കാരണം നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ് ( നിങ്ങൾ എവിടെയാണെങ്കിലും)."
​وَلِهَذَا رَأَى عَبْدُ اللَّهِ بْنُ حَسَنِ بْنِ حُسَيْنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ رَجُلًا يُكْثِرُ الِاخْتِلَافَ إِلَى قَبْرِ النَّبِيِّ ﷺ، فَقَالَ: يَا هَذَا! إِنَّ رَسُولَ اللَّهِ ﷺ قَالَ: "لَا تَتَّخِذُوا قَبْرِي عِيدًا، فَصَلُّوا عَلَيَّ حَيْثُمَا كُنْتُمْ، فَإِنَّ صَلَاتَكُمْ تَبْلُغُنِي"، فَمَا أَنْتَ وَرَجُلٌ بِالْأَنْدَلُسِ فِيهِ إِلَّا سَوَاءً. ذَكَرَهُ سَعِيدُ بْنُ مَنْصُورٍ فِي سُنَنِهِ، وَرَوَى بِنَحْوِ هَذَا الْمَعْنَى عَلِيُّ بْنُ الْحُسَيْنِ زَيْنُ الْعَابِدِينَ عَنْ أَبِيهِ الْحُسَيْنِ عَنْ عَلِيِّ بْنِ أَبِي طَالِبٍ. ذَكَرَهُ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَبْدِ الْوَاحِدِ الْمَقَدِّسِيُّ الْحَافِظُ فِي صَحِيحِهِ.
​ഇതുകൊണ്ടാണ് അബ്ദുള്ളാഹിബ്നു ഹസൻ ഇബ്നു ഹുസൈൻ ഇബ്നു അലി ഇബ്നു അബീത്വാലിബ്, നബിﷺയുടെ ഖബറിടത്തിലേക്ക് അടിക്കടി വന്നുപോകുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞത്: "ഹേ മനുഷ്യാ! തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: 'നിങ്ങൾ എന്റെ ഖബറിനെ ആഘോഷസ്ഥലമാക്കരുത്, നിങ്ങൾ എവിടെയായിരുന്നാലും എന്റെ മേൽ സ്വലാത്ത് ചൊല്ലുക, കാരണം നിങ്ങളുടെ സ്വലാത്ത് എനിക്ക് ലഭിക്കുന്നതാണ്.' അതിനാൽ ഈ കാര്യത്തിൽ നീയും അന്തലൂസിലുള്ള (സ്പെയിൻ) ഒരു മനുഷ്യനും തുല്യരാണ് (അവിടെയിരുന്ന് ചൊല്ലിയാലും ഇവിടെ വന്നു ചൊല്ലിയാലും ഒരേപോലെ നബിക്ക് എത്തും)." സഈദ് ബ്നു മൻസൂർ തന്റെ സുനനിൽ ഇത് പരാമർശിച്ചിട്ടുണ്ട്. ഇതേ അർത്ഥത്തിൽ അലി ഇബ്നുൽ ഹുസൈൻ സൈനുൽ ആബിദീൻ തന്റെ പിതാവായ ഹുസൈനിൽ നിന്നും, അദ്ദേഹം അലി ഇബ്നു അബീത്വാലിബിൽ നിന്നും നിവേദനം ചെയ്തിട്ടുണ്ട്. അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്നു അബ്ദിൽ വാഹിദ് അൽമഖ്ദിസി അൽഹാഫിള് തന്റെ സ്വഹീഹിൽ  ഇത് ഉദ്ധരിച്ചിട്ടുണ്ട്.
​وَرُوِيَ عَنْهُ ﷺ أَنَّهُ قَالَ: "اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا يُعْبَدُ، اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ". رَوَاهُ مَالِكٌ فِي "الْمُوَطَّأِ"، وَعَنْ مَالِكٍ مُرْسَلًا وَمُسْنَدًا.
​നബിﷺയിൽ നിന്ന് ഇപ്രകാരവും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: അവിടുന്ന് പ്രാർത്ഥിച്ചു: "അല്ലാഹുവേ, എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു വിഗ്രഹമാക്കരുതേ. തങ്ങളുടെ നബിമാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു." ഇമാം മാലിക് തന്റെ 'മുവത്വ'യിൽ ഇത് നിവേദനം ചെയ്തിട്ടുണ്ട്, മാലികിൽ നിന്ന് മുർസലായും മുസ്‌നദായും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment