Thursday, 31 March 2022

സ്വാലിഹീങ്ങളുടെ ഖബ്റുകൾക്ക് മേലും എടുപ്പും ഖുബ്ബകളും പാടില്ലെന്ന് ഇബ്നു ഹജർ അൽ ഹൈതമി(റ)

സ്വാലിഹീങ്ങളുടെ ഖബ്റുകൾക്ക് മേലും എടുപ്പും ഖുബ്ബകളും പാടില്ലെന്നും ഇമാം ശാഫിഈ (റ) യുടെ ഖബ്റിന് മേൽ പണിയപ്പെട്ട ഖുബ്ബ : പൊളിക്കാൻ ഫത്വ പുറപ്പെടുവിച്ചെന്നും ഇബ്നു ഹജർ അൽ ഹൈതമി (റ)
https://al-maktaba.org/book/21628/294#p1
അൽ കിതാബ് പഠന പരമ്പര

ഖബ്റുകൾക്ക് മേൽ എടുപ്പുകളും ഖുബ്ബകളും പണിയൽ - ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ നിലപാടെന്ത്❓

പൊതു ഖബ്ർ സ്ഥാനിലെ മഖ്ബറക്ക് മേൽ എടുപ്പുകൾ പണിയൽ ഹറാമാണെന്നും അതിൽ പണ്ഡിതൻമാരുടേയും സ്വാലിഹീങ്ങളുടേയും അല്ലാത്തവരുടേയും ഖബ്റുകൾ തമ്മിൽ വ്യത്യാസമില്ലെന്നും , സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഖബ്റെങ്കിൽ അയാളുടെ അനുമതിയില്ലാതെ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണെന്നും പൊതു ഖബ്ർ സ്ഥാനിൽ ഖബ്റുകൾക്ക് മേൽ പണിത എടുപ്പുകൾ പൊളിക്കൽ നിർബന്ധമാണെന്നും 
ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതൻ
ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ ഫതാവാ അൽ ഫിഖ്ഹിയ്യ:യിൽ നിന്ന് മനസ്സിലാക്കാം
🍓🍓🍓🍓🍓
ഒരു ചോദ്യത്തിന് ഉത്തരമായി  ഇബ്നു ഹജർ അൽ ഹൈതമി (റ) പറഞ്ഞത് കാണുക:
(فَأَجَابَ) 
بِقَوْلِهِ الْمَنْقُولُ الْمُعْتَمَدُ كَمَا جَزَمَ بِهِ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ حُرْمَةُ الْبِنَاءِ فِي الْمَقْبَرَةِ الْمُسَبَّلَةِ فَإِنْ بُنِيَ فِيهَا هُدِمَ وَلَا فَرْقَ فِي ذَلِكَ بَيْنَ قُبُورِ الصَّالِحِينَ وَالْعُلَمَاءِ وَغَيْرِهِمْ وَمَا فِي الْخَادِمِ مِمَّا يُخَالِفُ ذَلِكَ ضَعِيفٌ لَا يُلْتَفَتُ إلَيْهِ وَكَمْ أَنْكَرَ الْعُلَمَاءُ عَلَى بَانِي قُبَّةِ الْإِمَامِ الشَّافِعِيِّ - رَضِيَ اللَّهُ عَنْهُ - وَغَيْرِهَا وَكَفَى بِتَصْرِيحِهِمْ فِي كُتُبِهِمْ إنْكَارًا وَالْمُرَادُ بِالْمُسَبَّلَةِ كَمَا قَالَهُ الْإِسْنَوِيُّ وَغَيْرُهُ الَّتِي اعْتَادَ أَهْلُ الْبَلَدِ الدَّفْنَ فِيهَا أَمَّا الْمَوْقُوفَةُ وَالْمَمْلُوكَةُ بِغَيْرِ إذْنِ مَالِكِهَا فَيَحْرُمُ الْبِنَاءُ فِيهِمَا مُطْلَقًا قَطْعًا إذَا تَقَرَّرَ ذَلِكَ فَالْمَقْبَرَةُ الَّتِي ذَكَرَهَا السَّائِلُ يَحْرُمُ الْبِنَاءُ فِيهَا وَيُهْدَمُ مَا بُنِيَ فِيهَا وَإِنْ كَانَ عَلَى صَالِحٍ أَوْ عَالِمٍ فَاعْتَمِدْ ذَلِكَ وَلَا تَغْتَرَّ بِمَا يُخَالِفُهُ.

നഖ്ൽ ചെയ്യപ്പെട്ട മുഅതമദായ (പ്രബലമായ - അവലംബാർഹമായ ) അഭിപ്രായം, ശറഹുൽ മുഹദ്ദബിൽ ഇമാം നവവി (റ) ഉറപ്പിച്ച് പറഞ്ഞിട്ടുള്ള പോലെ, മുസബ്ബലതായ മഖ്ബറയിൽ എടുപ്പ് എടുക്കൽ ഹറാം ആണെന്നാണ്. അങ്ങനെ സ്ഥാപിച്ചാൽ അത് പൊളിച്ച് നീക്കപ്പെടണം. ഇക്കാര്യത്തിൽ സ്വാലിഹീങ്ങളുടെ ഖബ്റുകൾ, പണ്ഡിതൻമാരുടെ ഖബ്റുകൾ , അല്ലാത്തവരുടെ ഖബ്റുകൾ എന്ന വ്യത്യാസമില്ല. ഖാദിം എന്ന കിതാബിൽ ഇതിനു വിരുദ്ധമായി പറയുന്ന അഭിപ്രായം ദുർബലമാണ്. ആ അഭിപ്രായത്തിലേക്ക് തിരിഞ്ഞു നോക്കരുത്. ഇമാം ശാഫിഈ (റ) യുടെ ഖബ്റിന് മേൽ ഖുബ്ബ : കെട്ടിയുണ്ടാക്കിയതിനെ എത്രയോ പണ്ഡിതൻമാർ എതിർത്തിട്ടുണ്ട് (വെറുത്തിട്ടുണ്ട് ) .പണ്ഡിതൻമാർ അവരുടെ കിതാബുകളിൽ വ്യക്തമാക്കിയത് മതിയായ തെളിവുകളാണ്. മുസബ്ബലതായ ഭൂമി എന്ന് പറഞ്ഞാൽ നാട്ടുകാർ മറമാടാറുള്ള ഭൂമിയാണ്. വഖ്ഫ് ചെയ്ത ഭൂമിയിലോ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലോ ആണെങ്കിലും ഉടമസ്ഥന്റെ അനുമതിയില്ലാതെ ഖബ്റിന് മേൽ എടുപ്പ് എടുക്കൽ ഖണ്ഡിതമായും ഹറാം തന്നെയാണ്. അപ്പോൾ ചോദ്യകർത്താവ് ഉന്നയിച്ച സ്ഥലത്തെ മഖ്ബറയിൽ എടുപ്പ് എടുക്കൽ ഹറാമാണ്; അതിൽ സ്ഥാപിക്കപ്പെട്ട എടുപ്പ് പൊളിക്കപ്പെടണം - അത് സ്വാലിഹിന്റെ ഖബ്ർ ആണെങ്കിലും ആലിമിന്റെ ഖബ്ർ ആണെങ്കിലും . അതിനാൽ നീ ഇപ്പറഞ്ഞ അഭിപ്രായത്തിന്മേൽ അവലംബിക്കുക - ഇതിനെതിരായ വീക്ഷണത്തിൽ വഞ്ചിക്കപ്പെടരുതേ(വ്യക്തിയുടെ ഭൂമിയിൽ   ഉടമസ്ഥന്റെ അനുമതിയോടെ ഖബ്റിന് മേൽ എടുപ്പ് എടുത്താൽ കറാഹത്ത് ആണെന്നു തുടർന്നുള്ള ഭാഗത്ത് ഇബ്നു ഹജർ അൽ ഹൈതമി വ്യക്തമാക്കുന്നുണ്ട് - )

പ്രിയ സഹോദരങ്ങളേ, ഖബ്റുകൾക്ക് മേൽ എടുപ്പുകൾ എടുക്കരുത് എന്ന് നിരോധിച്ചത് തിരുനബി (സ്വ) ആണ് - സ്വാലിഹീങ്ങളുടെ ഖബ്ർ കെട്ടിപ്പൊക്കാമെന്നോ അതിന്മേൽ ഖുബ്ബ പണിയാമെന്നോ നബി (സ്വ) പറഞ്ഞിട്ടില്ലല്ലോ. അതിനാൽ ഏത് ഖബ്റും കെട്ടിപ്പൊക്കാനോ അതിന്റെ മേലെ ഖുബ്ബ പണിയാനോ പാടില്ല എന്ന് മനസ്സിലാക്കാം.
🌷🌷🌷🌷🌷
കൂടാതെ ഇവ്വിഷയത്തിൽ വന്ന നബി വചനങ്ങളും ഇബ്നു ഹജർ അൽ ഹൈതമി (റ) തന്നെ അദ്ദേഹത്തിന്റെ സവാജിർ എന്ന കിതാബിൽ പറഞ്ഞ വിവരണവും  താഴെ  വായിക്കാം :
وَذَكَرَ ابْنُ حَجَرٍ فِي الزَّوَاجِرِ أَنَّهُ وَقَعَ فِي كَلَامِ بَعْضِ الشَّافِعِيَّةِ عَدُّ اتِّخَاذِ الْقُبُورِ مَسَاجِدَ وَالصَّلَاةِ إِلَيْهَا وَاسْتِلَامِهَا وَالطَّوَافِ بِهَا وَنَحْوِ ذَلِكَ مِنَ الْكَبَائِرِ، وَكَأَنَّهُ أُخِذَ ذَلِكَ مِمَّا ذُكِرَ مِنَ الْأَحَادِيثِ، وَوَجْهُ اتِّخَاذِ الْقَبْرِ مَسْجِدًا وَاضِحٌ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ لَعَنَ مَنْ فَعَلَ ذَلِكَ فِي قُبُورِ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ وَجَعَلَ مَنْ فَعَلَ ذَلِكَ بِقُبُورِ الصُّلَحَاءِ شِرَارَ الْخَلْقِ عِنْدَ اللَّهِ تَعَالَى يَوْمَ الْقِيَامَةِ فَفِيهِ تَحْذِيرٌ لَنَا، وَاتِّخَاذُ الْقَبْرِ مَسْجِدًا مَعْنَاهُ الصَّلَاةُ عَلَيْهِ أَوْ إِلَيْهِ وَحِينَئِذٍ يَكُونُ قَوْلُهُ: «وَالصَّلَاةِ إِلَيْهَا» مُكَرَّرًا إِلَّا أَنْ يُرَادَ بِاتِّخَاذِهَا مَسَاجِدَ الصَّلَاةُ عَلَيْهَا فَقَطْ، نَعَمْ إِنَّمَا يَتَّجِهُ هَذَا الْأَخْذُ إِنْ كَانَ الْقَبْرُ قَبْرَ مُعَظَّمٍ مِنْ نَبِيٍّ أَوْ وَلِيٍّ كَمَا أَشَارَتْ إِلَيْهِ رِوَايَةُ: «إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ» 
ഖബറുകളെ മസ്ജിദുകൾ/ സുജൂദിന്റെ സ്ഥാനങ്ങൾ  ആക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ഖബറുകളെ ചുംബിക്കലും ഖബറുകളെ ത്വവാഫു ചെയ്യലും / പ്രദക്ഷിണം വയ്ക്കലും വൻ ദോഷങ്ങളിൽ പെട്ടതാണ് എന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ ശാഫിഈ മദ്ഹബുകാരായ ചില പണ്ഡിതന്മാർ  പ്രസ്താവിച്ചിട്ടുണ്ട്.നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവനെ തിരു നബി ശപിച്ചതായും സ്വാലിഹീങ്ങളുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ അന്ത്യനാളിൽ പടപ്പുകളിൽ ഏറ്റവും മോശക്കാർ ആയിരിക്കും എന്നും ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ.ഖബറുകളെ  മസ്ജിദുകൾ ആക്കുക എന്നാൽ ഖബറുകളിന്മേൽ നിസ്‌ക്കരിക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ആണ് .
وَمِنْ ثَمَّ قَالَ أَصْحَابُنَا: تَحْرُمُ الصَّلَاةُ إِلَى قُبُورِ الْأَنْبِيَاءِ وَالْأَوْلِيَاءِ تَبَرُّكًا وَإِعْظَامًا فَاشْتَرَطُوا شَيْئَيْنِ: أَنْ يَكُونَ قَبْرَ مُعَظَّمٍ، وَأَنْ يُقْصَدَ الصَّلَاةُ إِلَيْهَا، وَمِثْلُ الصَّلَاةِ عَلَيْهِ التَّبَرُّكُ وَالْإِعْظَامُ، وَكَوْنُ هَذَا الْفِعْلِ كَبِيرَةً ظَاهِرٌ مِنَ الْأَحَادِيثِ، وَكَأَنَّهُ قَاسَ عَلَيْهِ كُلَّ تَعْظِيمٍ لِلْقَبْرِ كَإِيقَادِ السُّرُجِ عَلَيْهِ تَعْظِيمًا لَهُ وَتَبَرُّكًا بِهِ وَالطَّوَافِ بِهِ كَذَلِكَ، وَهُوَ أَخْذٌ غَيْرُ بَعِيدٍ سِيَّمَا وَقَدْ صَرَّحَ فِي بَعْضِ الْأَحَادِيثِ الْمَذْكُورَةِ بِلَعْنِ مَنِ اتَّخَذَ عَلَى الْقَبْرِ سِرَاجًا، فَيُحْمَلُ قَوْلُ الْأَصْحَابِ بِكَرَاهَةِ ذَلِكَ عَلَى مَا إِذَا لَمْ يُقْصَدْ بِهِ تَعْظِيمًا وَتَبَرُّكًا بِذِي الْقَبْرِ 
ആശയ സംഗ്രഹം: ( ഇമാം ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി തുടരുന്നു) : നമ്മുടെ ആളുകൾ ( ശാഫിഈ മദ്ഹബുകാർ) ഖബറുകൾക്കു മേൽ നിസ്ക്കാരം ഹറാം ആക്കിയിരിക്കുന്നത് രണ്ടു നിബന്ധനകൾ പ്രകാരമാണ്. ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഖബർ ആവുകയും നിസ്‌ക്കാരത്തിലൂടെ ഖബറാളിയുടെ ബറകത്തു ഉദ്ദേശിച്ചോ  ഖബറാളിയോടുള്ള ആദരവ് ഉദ്ദേശിച്ചോ ആണെങ്കിൽ ഹറാമാണ്.ഇത് വൻ പാപമാണ് എന്ന് ഹദീസിൽ നിന്നും വ്യക്തമാണ്. ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശിച്ചോ ബറകത്തു ഉദ്ദേശിച്ചോ ഖബറിന്മേൽ  വിളക്ക് കത്തിക്കലും ഖബറിനെ പ്രദക്ഷിണം ചെയ്യലും ഇതിനോട് ഖിയാസ് ആക്കി ഹറാം ആയിട്ടാണ് മനസ്സിലാക്കേണ്ടത്.ഖബറുകൾക്കു മേൽ  വിളക്ക് കത്തിക്കൽ ശപിക്കപ്പെട്ട പ്രവർത്തിയാണെന്നു വ്യക്തമായും ചില ഹദീസുകളിൽ വന്നിട്ടുണ്ട് താനും .അപ്പോൾ ഖബറാളിയോടുള്ള  ആദരവോ ഖബറാളിയുടെ  ബറകത്തു എടുക്കലോ  ഉദ്ദേശിക്കാതെയാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ പോലും  കറാഹത്തു ആകും എന്നാണു ശാഫിഈ മദ്ഹബുകാരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
 وَقَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهِ عَيْنُ الْمُحَادَّةِ لِلَّهِ تَعَالَى وَرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ عَزَّ وَجَلَّ لِلنَّهْيِ عَنْهَا ثُمَّ إِجْمَاعًا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ. اه 
🌷🌷🌷🌷🌷
ആശയ സംഗ്രഹം : ഹമ്പലികളിൽ ചിലർ പറഞ്ഞിരിക്കുന്നു : ബര്കത് ഉദ്ദേശിച്ചു ഖബറിന് സമീപം നിസ്‌ക്കരിക്കൽ അല്ലാഹുവിനേയും റസൂലിനെയും ധിക്കരിക്കലും അല്ലാഹു അനുമതി നൽകാത്ത കാര്യം ദീനിൽ പുതുതായി ഉണ്ടാക്കലുമാണ് . നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും ഗൗരവുമുള്ളതും ശിർക്കിനു ഹേതുവാകുന്നതും ആയ കാര്യങ്ങളാണ് ഖബറിന് സമീപം നിസ്‌ക്കരിക്കലും ഖബറുകൾ മസ്ജിദുകളാക്കലും ഖബറുകൾക്ക് മേൽ മസ്ജി ദുകൾ  പണിയലും. 
അവയും  ഖബറുകൾക്കു മേലുള്ള ഖുബ്ബകളും പൊളിക്കൽ നിർബന്ധമാണ്‌.കാരണം അവ നബിയുടെ കാലത്തു മുനാഫിഖുകൾ നിർമ്മിച്ച മസ്ജിദു ദിരാരിനെക്കാൾ ദ്രോഹം ഉണ്ടാക്കുന്നവയാണ്.കാരണം അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ധിക്കരിച്ചു കൊണ്ടാണ് അത്തരം നിർമ്മിതികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.കാരണം ഉയർത്തപ്പെട്ട ഖബറുകൾ പൊളിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉത്തരവ് നൽകിയിട്ടുണ്ട്.ഖബറുകൾക്കു മുകളിൽ നിന്ന് വിളക്കുകളും തിരികളും എല്ലാം നീക്കം ചെയ്യൽ നിർബന്ധമാണ്‌.( കുറിപ്പ് :  ഇസ്‌ലാമിക ഭരണ കൂടം അല്ലാത്തിടങ്ങളിൽ സാമൂഹ്യ പ്രശ്നങ്ങൾക്കും കലാപങ്ങൾക്കും കാരണമാകും എങ്കിൽ ഇങ്ങിനെ പൊളിക്കാൻ പാടില്ല ; വ്യക്തികളും സംഘങ്ങളും നിയമം കയ്യിൽ എടുക്കരുത് )ഖബറുകളിലേക്കു വിളക്ക് / തിരി നേർച്ചയാക്കലോ വഖഫു ചെയ്യലോ ശരിയല്ല.
 സവാജിറിന്റെ ലിങ്ക് :
الزواجر عن اقتراف الكبائر
http://islamport.com/d/1/akh/1/45/327.html
🔥🔥🔥🔥🔥
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم

No comments:

Post a Comment