السلام عليكم
അൽ കിതാബ് പഠന പരമ്പര
ഹദീസ് പഠനം :
*മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ സുന്നത്ത് ; മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കൽ ബിദ്അത്ത്* :
സുനനു അബീദാവൂദിലെ ഹദീസ് കാണുക :
*باب صَنْعَةِ الطَّعَامِ لأَهْلِ الْمَيِّتِ*
*മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ*
عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :
اصْنَعُوا لآلِ جَعْفَرٍ طَعَامًا فَإِنَّهُ قَدْ أَتَاهُمْ أَمْرٌ شَغَلَهُمْ
ആശയം: *അബ്ദുല്ലാഹി ബ്നു ജഅഫർ (റ) റിപ്പോർട്ട് ചെയ്യുന്നു: (ജഅഫർ റദിയല്ലാഹു അൻഹു മരിച്ചപ്പോൾ) അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: നിങ്ങൾ ജഅഫറിന്റെ കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൂ; കാരണം അവർ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ശുഗ്-ലിലാണ്* ( ചിന്തകളിലും വിഷമത്തിലുമാണ് )
https://sunnah.com/abudawud:3132
🍓🍓🍓🍓🍓
*ഹദീസിന്റെ വിശദീകരണത്തിൽ നിന്ന്* :
(ഔനുൽ മഅബൂദിൽ നിന്ന്)
قال ابن الهمام في فتح القدير شرح الهداية : يستحب لجيران أهل الميت والأقرباء الأباعد تهيئة طعام لهم يشبعهم ليلتهم ويومهم ، ويكره اتخاذ الضيافة من أهل الميت لأنه شرع في السرور لا في الشرور وهي بدعة مستقبحة انتهى .
ആശയം: *പ്രമുഖ ഹനഫീ പണ്ഡിതൻ ഇബ്നുൽ ഹുമാം (ഹിജ്റ 790 - 861) ഫത്ഹുൽ ഖദീറിൽ പറയുന്നു*:
മയ്യിത്തിന്റെ വീട്ടുകാരുടെ അയൽപക്കക്കാരും അകന്ന ബന്ധുക്കളും മയ്യിത്തിന്റെ വീട്ടുകാർക്ക് വേണ്ടി രാത്രിയും പകലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ സുന്നത്താണ്. മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവർക്ക് ആതിഥ്യമരുളി ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ വെറുക്കപ്പെടേണ്ടതാണ്. കാരണം അങ്ങനെ സൽക്കാരമൊരുക്കൽ സന്തോഷത്തിന്റെ അവസരത്തിലാണ് ; വിഷമഘട്ടത്തിലല്ല .അത് മോശമായ ബിദ്അത്താണ്.
ويؤيده حديث جرير بن عبد الله البجلي قال : كنا نرى الاجتماع إلى أهل الميت وصنعة الطعام من النياحة أخرجه ابن ماجه وبوب باب ما جاء في النهي عن الاجتماع إلى أهل الميت وصنعة الطعام ، وهذا الحديث سنده صحيح ورجاله على شرط مسلم . قاله السندي : وقال أيضا : قوله كنا نرى هذا بمنزلة رواية إجماع الصحابة أو تقرير من النبي صلى الله عليه وسلم ، وعلى الثاني فحكمه الرفع وعلى التقديرين فهو حجة
ഈ ആശയത്തെ ബലപ്പെടുത്തുന്നതാണ് ജരീറു ബ്നു അബ്ദില്ലാഹ് (റ) ന്റെ ഹദീസ് . അദ്ദേഹം പറയുന്നു: മയ്യിത്തിന്റെ വീട്ടുകാരുടെ അടുക്കൽ ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കൽ മോശപ്പെട്ട നിയാഹത്തിന്റെ പ്രവർത്തി ആയിട്ടായിരുന്നു ഞങ്ങൾ (സ്വഹാബാക്കൾ ) ഗണിച്ചിരുന്നത്. ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണ്.
സിന്ദി പറയുന്നു: ഇവിടെ ഞങ്ങൾ അങ്ങനെ കണക്കാക്കിയിരുന്നു എന്ന് പറയുന്നതിൽ നിന്നും ഈ അഭിപ്രായം ( മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കൽ ബിദ്അത്ത് ആണ് എന്ന അഭിപ്രായം )
സ്വഹാബാക്കളുടെ ഇജ്മാഉ ആണെന്നോ നബിയുടെ അംഗീകാരമുള്ള താണെന്നോ മനസ്സിലാക്കാം. രണ്ടാമത്തേതാണെങ്കിൽ ഇത് മർഫൂഇന്റെ സ്ഥാനത്താണ് . ഇനി രണ്ട് നിലക്കാണെങ്കിലും ഇത് തെളിവാണ്.
وبالجملة فهذا عكس الوارد إذ الوارد أن يصنع الناس الطعام لأهل الميت فاجتماع الناس في بيتهم حتى يتكلفوا لأجلهم الطعام قلب لذلك : وقد ذكر كثير من الفقهاء أن الضيافة لأهل الميت قلب للمعقول لأن الضيافة حقا أن تكون للسرور لا للحزن انتهى
ചുരുക്കിപ്പറഞ്ഞാൽ ഹദീസിൽ വന്നതിന് നേരെ എതിരാണ് ഈ പരിപാടി. കാരണം ഹദീസിൽ വന്നിട്ടുള്ളത് മയ്യിത്തിന്റെ വീട്ടുകാർക്ക് മറ്റുള്ളവർ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നാണ്. അപ്പോൾ മരിച്ച വീട്ടിൽ ജനങ്ങൾ ഒരുമിച്ച് കൂടി ആ വീട്ടുകാർ വന്നവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കേണ്ട സാഹചര്യമുണ്ടാക്കുന്നത് ഹദീസിൽ വന്ന ആശയത്തെ തകിടം മറിക്കുന്നതാണ്..............
🍓🍓🍓🍓🍓
https://islamweb.net/ar/library/index.php?page=bookcontents&ID=5420&bk_no=55&flag=1
🔥🔥🔥🔥🔥
ദുആഉ വസ്വിയ്യത്തോടെ - നിങ്ങളുടെ സഹോദരൻ, അബ്ബാസ് പറമ്പാടൻ
8848787706
Pls share
السلام عليكم
No comments:
Post a Comment