Saturday, 1 October 2022

നബിﷺ ‏യുടെ വാൾ കൈവശപ്പെടുത്തി നബിﷺയെ വധിക്കാൻ ശ്രമിച്ച ശത്രുവിന് നബിﷺ ‏മാപ്പു കൊടുത്തത് സംബന്ധിച്ച ഹദീസ്

അൽ കിതാബ് പഠന പരമ്പര:

ഹദീസുകളിലൂടെ ......

വിഷയം: *നബിﷺ യുടെ വാൾ കൈവശപ്പെടുത്തി നബിﷺയെ വധിക്കാൻ ശ്രമിച്ച ശത്രുവിന് നബിﷺ മാപ്പു കൊടുത്തത് സംബന്ധിച്ച ഹദീസ്*
شرح رياض الصالحين - تعليق على قراءة الشيخ محمد إلياس 
 من حديث: ( عن جابر رضي اللَّه عنه أنه غزا مع النبي صلى الله عليه وسلم قبل نجد..)
 🟢🟢🟢🟢🟢
ഹദീസ് :
الْخَامِسُ: عنْ جَابِرٍ  أَنَّهُ غَزَا مَعَ النَّبِيِّ ﷺ قِبَلَ نَجْدٍ فَلَمَّا قَفَل رَسُول اللَّه ﷺ قَفَل مَعهُمْ، فأدْركتْهُمُ الْقائِلَةُ في وادٍ كَثِيرِ الْعضَاهِ، فَنَزَلَ رسولُ اللَّهِ ﷺ، وتَفَرَّقَ النَّاسُ يسْتظلُّونَ بالشَّجَرِ، ونَزَلَ رسولُ اللَّه ﷺ تَحْتَ سمُرَةٍ، فَعَلَّقَ بِهَا سيْفَه، ونِمْنَا نوْمةً، فَإِذَا رسولُ اللَّهِ ﷺ يدْعونَا، وإِذَا عِنْدَهُ أعْرابِيُّ فقَالَ: إنَّ هَذَا اخْتَرَطَ عَلَيَّ سيْفي وأَنَا نَائِمٌ، فاسْتيقَظتُ وَهُو في يدِهِ صَلْتاً، قالَ: مَنْ يَمْنَعُكَ منِّي؟ قُلْتُ: اللَّه -ثَلاثاً وَلَمْ يُعاقِبْهُ وَجَلَسَ. متفقٌ عليه.
ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ നബിﷺയുടെ കൂടെ നജ്ദിന്റെ ഭാഗത്ത് ഒരു യുദ്ധത്തിൽ പങ്കെടുത്തു. നബിﷺ തിരിച്ച് പോന്നപ്പോൾ ഞാനും തിരിച്ചു പോന്നു. അങ്ങനെ മുള്ളുള്ള മരങ്ങൾ നിറഞ്ഞ ഒരു താഴ് വരയിൽ എത്തി. നബിﷺ അവിടെ ഇറങ്ങി. നബിയുടെ അനുചരൻമാർ മരത്തിന്റെ തണൽ തേടി പല ഭാഗത്തേക്ക് പോയി. നബിﷺ ഒരു മരത്തിന്റെ താഴെ വിശ്രമിച്ചു. നബിﷺ അവിടുത്തെ വാൾ മരത്തിൽ ബന്ധിപ്പിച്ചു. അങ്ങനെ ഞങ്ങൾ ( നബിയും ) ഉറങ്ങി. അപ്പോഴതാ അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളെ വിളിക്കുന്നു. നോക്കുമ്പോഴതാ നബിﷺയുടെ അടുത്ത് ഒരു ഗ്രാമീണ അറബിയുണ്ട്.അപ്പോൾ നബിﷺ പറഞ്ഞു: ഇയാൾ ഞാൻ ഉറങ്ങുമ്പോൾ എന്റെ വാളെടുത്ത് എന്റെ നേർക്ക് വീശി.  ഞാൻ ഉണർന്നപ്പോഴതാ ഊരിപ്പിടിച്ച വാളുമായി ഇയാൾ നിൽക്കുന്നു. അയാൾ എന്നോട് ചോദിച്ചു: ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓ ഞാൻ (നബി) പറഞ്ഞു: അല്ലാഹുവുണ്ട് - ഇത് മൂന്ന് തവണ ആവർത്തിച്ചു. നബിﷺ അയാളെ ശിക്ഷിച്ചില്ല. 
وفي رواية: قَالَ جابِرٌ: كُنَّا مَعَ رَسُولِ اللِّهِ ﷺ بذاتِ الرِّقاعِ، فإذَا أَتَيْنَا عَلَى شَجرةٍ ظَلِيلَةٍ تركْنَاهَا لرسول اللَّه ﷺ، فَجاء رجُلٌ مِنَ الْمُشْرِكِين، وَسَيفُ رَسُول اللَّه ﷺ مُعَلَّقٌ بالشَّجرةِ، فاخْترطهُ فَقَالَ: تَخَافُنِي؟ قَالَ: لا قَالَ: فمَنْ يمْنَعُكَ مِنِّي؟ قَالَ: اللَّه.
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം :
ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു: ദാതുർറിഖാ ഇൽ ഞങ്ങൾ നബിﷺയുടെ കൂടെയുള്ളപ്പോൾ ഞങ്ങൾ നല്ല തണലുള്ള ഒരു മരത്തിന്റെ അടുത്തെത്തി. അപ്പോൾ മുശ്രിക്കുകളിൽപ്പെട്ട ഒരാൾ വന്നു. അല്ലാഹുവിന്റെ റസൂൽﷺയുടെ വാൾ ഒരു മരത്തിൽ ബന്ധിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
അയാൾ വാളെടുത്ത് നബിക്ക് നേരെ വീശിക്കൊണ്ട് ചോദിച്ചു: നിനക്ക് എന്നെ പേടിയുണ്ടോ❓നബിﷺ പറഞ്ഞു: ഇല്ല .അയാൾ പറഞ്ഞു:ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )
നബി പറഞ്ഞു: അല്ലാഹുവുണ്ട്
وفي رواية أبي بكرٍ الإِسماعيلي في صحيحِهِ: 
قَالَ منْ يمْنعُكَ مِنِّي؟ قَالَ: اللَّهُ قَالَ: فسقَطَ السَّيْفُ مِنْ يدِهِ، فَأخَذَ رسَول اللَّه ﷺ السَّيْفَ فَقال: منْ يمنعُكَ مِنِّي؟  فَقال: كُن خَيْرَ آخِذٍ، فَقَالَ: تَشهدُ أنْ لا إلَه إلاَّ اللَّهُ، وأنِّي رسولُ اللَّه؟  قَالَ: لاَ، ولكِنِّي أعاهِدُك أنْ لا أقَاتِلَكَ، وَلاَ أكُونَ مَعَ قَومٍ يُقَاتِلُونَكَ، فَخلَّى سبِيلهُ، فَأتى أصحابَه فقَالَ: جِئتكُمْ مِنْ عِندِ خيرِ النَّاسِ.
അബൂബക്കർ അൽ ഇസ്മാഈലീ അദ്ദേഹത്തിന്റെ സ്വഹീഹിൽ  റിപ്പോട്ടിൽ ഇങ്ങനെ വായിക്കാം :
അയാൾ (ശത്രു)  നബിയോട് ചോദിച്ചു:
ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓നബിﷺ പറഞ്ഞു: അല്ലാഹുവുണ്ട് ( ഹദീസ് റാവി തുടരുന്നു) : അയാളുടെ കൈയ്യിൽ നിന്ന് വാൾ ( നബിയിൽ നിന്ന് പിടിച്ചെടുത്ത വാൾ) താഴെ വീണു. അപ്പോൾ അല്ലാഹുവിന്റെ റസൂൽﷺ വാൾ കൈക്കലാക്കി ശത്രുവിനോട് ചോദിച്ചു:ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓ ശത്രു പറഞ്ഞു: താങ്കൾ നല്ല പിടിച്ചെടുക്കുന്നവൻ ആവുക (താങ്കൾ എനിക്ക് മാപ്പു തരണമേ എന്ന് ) . അപ്പോൾ നബിﷺ ചോദിച്ചു: അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും ഞാൻ അല്ലാഹുവിന്റെ റസൂൽ ആണെന്നും നീ സാക്ഷ്യപ്പെടുത്തുമോ❓ ( അതായത് നബിയെ വധിക്കാൻ ശ്രമിച്ച ശത്രുവിന് മാപ്പ് നൽകാൻ നബി ഇത്തരത്തിൽ ഒരു നിബന്ധന വച്ചു ) . അപ്പോൾ ശത്രു പറഞ്ഞു: ഇല്ല ( ഞാൻ ഇസ്ലാം സ്വീകരിക്കില്ല ) എന്നാൽ ഞാൻ താങ്കളുമായി യുദ്ധത്തിൽ ഏർപ്പെടുകയില്ലെന്നും താങ്കളോട് യുദ്ധം ചെയ്യുന്നവരുമായി ഞാൻ സഹകരിക്കുകയില്ലെന്നും  ഞാൻ വാഗ്ദാനം നൽകുന്നു. അപ്പോൾ നബി അയാളെ വെറുതെ വിട്ടു. അങ്ങനെ അയാൾ അയാളുടെ ആളുകളുടെ അടുത്തെത്തിയപ്പോൾ പറഞ്ഞു: ഞാൻ ജനങ്ങളിൽ ഏറ്റവും ഉത്തമനായ ഒരാളുടെ അടുത്തു നിന്നാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്.
( ഇദ്ദേഹം പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു എന്ന് റിപ്പോർട്ടുണ്ട് )
🟢🟢🟢🟢🟢
ശൈഖ് ഇബ്നു ബാസ് (റ) ഈ ഹദീസ് വിശദീകരിക്കുന്നതിന്റെ അവസാനഭാഗത്ത് പറയുന്നു:
...................
 فهذا يدل على أنه إذا رأى ولي الأمر العفو عن بعض الجناة لمصلحة إسلامية فلا بأس، العفو في محله مطلوب، وإذا رأى ولي الأمر عدم العفو؛ لأن هناك أسباب توجب العقاب لم يعف؛ لأن الرسول ﷺ عفا عن قوم وعاقب آخرين، فالمسألة تدور على ما يراه ولي الأمر من المصلحة، إذا كان الأمر بيد ولي الأمر، وإذا كان بيد غيره كذلك يراعي المصلحة.
ആശയം: കുറ്റകൃത്യം ചെയ്തവർക്കു മാപ്പ് കൊടുക്കുന്നത് കൊണ്ട് ഇസ്ലാമികമായ നന്മ ഉണ്ട് എന്ന് ഭരണാധികാരിക്ക് ( കൈകാര്യകർത്താവിന് ) ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ കുറ്റവാളിക്ക് മാപ്പ് നൽകാം എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാപ്പ് നൽകുന്നത് നല്ലതാണ്. എന്നാൽ മാപ്പ് നൽകേണ്ടതില്ല എന്നും ശിക്ഷ നിർബന്ധമാക്കുന്ന കാരണങ്ങൾ ഉണ്ടെന്നും ഭരണാധികാരിക്ക് ബോധ്യപ്പെട്ടാൽ മാപ്പ് നൽകരുത്. കാരണം അല്ലാഹുവിന്റെ റസൂൽ ചിലർക്ക് മാപ്പ് നൽകുകയും ചിലരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്..... ........
https://binbaz.org.sa/audios/2171/33-%D9%85%D9%86-%D8%AD%D8%AF%D9%8A%D8%AB-%D8%B9%D9%86-%D8%AC%D8%A7%D8%A8%D8%B1-%D8%B1%D8%B6%D9%8A-%D8%A7%D9%84%D9%84%D9%87-%D8%B9%D9%86%D9%87-%D8%A7%D9%86%D9%87-%D8%BA%D8%B2%D8%A7-%D9%85%D8%B9-%D8%A7%D9%84%D9%86%D8%A8%D9%8A-%D8%B5%D9%84%D9%89-%D8%A7%D9%84%D9%84%D9%87-%D8%B9%D9%84%D9%8A%D9%87-%D9%88%D8%B3%D9%84%D9%85-%D9%82%D8%A8%D9%84-%D9%86%D8%AC%D8%AF

Thursday, 31 March 2022

സ്വാലിഹീങ്ങളുടെ ഖബ്റുകൾക്ക് മേലും എടുപ്പും ഖുബ്ബകളും പാടില്ലെന്ന് ഇബ്നു ഹജർ അൽ ഹൈതമി(റ)

സ്വാലിഹീങ്ങളുടെ ഖബ്റുകൾക്ക് മേലും എടുപ്പും ഖുബ്ബകളും പാടില്ലെന്നും ഇമാം ശാഫിഈ (റ) യുടെ ഖബ്റിന് മേൽ പണിയപ്പെട്ട ഖുബ്ബ : പൊളിക്കാൻ ഫത്വ പുറപ്പെടുവിച്ചെന്നും ഇബ്നു ഹജർ അൽ ഹൈതമി (റ)
https://al-maktaba.org/book/21628/294#p1
അൽ കിതാബ് പഠന പരമ്പര

ഖബ്റുകൾക്ക് മേൽ എടുപ്പുകളും ഖുബ്ബകളും പണിയൽ - ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ നിലപാടെന്ത്❓

പൊതു ഖബ്ർ സ്ഥാനിലെ മഖ്ബറക്ക് മേൽ എടുപ്പുകൾ പണിയൽ ഹറാമാണെന്നും അതിൽ പണ്ഡിതൻമാരുടേയും സ്വാലിഹീങ്ങളുടേയും അല്ലാത്തവരുടേയും ഖബ്റുകൾ തമ്മിൽ വ്യത്യാസമില്ലെന്നും , സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഖബ്റെങ്കിൽ അയാളുടെ അനുമതിയില്ലാതെ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണെന്നും പൊതു ഖബ്ർ സ്ഥാനിൽ ഖബ്റുകൾക്ക് മേൽ പണിത എടുപ്പുകൾ പൊളിക്കൽ നിർബന്ധമാണെന്നും 
ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതൻ
ഇബ്നു ഹജർ അൽ ഹൈതമി (റ) യുടെ ഫതാവാ അൽ ഫിഖ്ഹിയ്യ:യിൽ നിന്ന് മനസ്സിലാക്കാം
🍓🍓🍓🍓🍓
ഒരു ചോദ്യത്തിന് ഉത്തരമായി  ഇബ്നു ഹജർ അൽ ഹൈതമി (റ) പറഞ്ഞത് കാണുക:
(فَأَجَابَ) 
بِقَوْلِهِ الْمَنْقُولُ الْمُعْتَمَدُ كَمَا جَزَمَ بِهِ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ حُرْمَةُ الْبِنَاءِ فِي الْمَقْبَرَةِ الْمُسَبَّلَةِ فَإِنْ بُنِيَ فِيهَا هُدِمَ وَلَا فَرْقَ فِي ذَلِكَ بَيْنَ قُبُورِ الصَّالِحِينَ وَالْعُلَمَاءِ وَغَيْرِهِمْ وَمَا فِي الْخَادِمِ مِمَّا يُخَالِفُ ذَلِكَ ضَعِيفٌ لَا يُلْتَفَتُ إلَيْهِ وَكَمْ أَنْكَرَ الْعُلَمَاءُ عَلَى بَانِي قُبَّةِ الْإِمَامِ الشَّافِعِيِّ - رَضِيَ اللَّهُ عَنْهُ - وَغَيْرِهَا وَكَفَى بِتَصْرِيحِهِمْ فِي كُتُبِهِمْ إنْكَارًا وَالْمُرَادُ بِالْمُسَبَّلَةِ كَمَا قَالَهُ الْإِسْنَوِيُّ وَغَيْرُهُ الَّتِي اعْتَادَ أَهْلُ الْبَلَدِ الدَّفْنَ فِيهَا أَمَّا الْمَوْقُوفَةُ وَالْمَمْلُوكَةُ بِغَيْرِ إذْنِ مَالِكِهَا فَيَحْرُمُ الْبِنَاءُ فِيهِمَا مُطْلَقًا قَطْعًا إذَا تَقَرَّرَ ذَلِكَ فَالْمَقْبَرَةُ الَّتِي ذَكَرَهَا السَّائِلُ يَحْرُمُ الْبِنَاءُ فِيهَا وَيُهْدَمُ مَا بُنِيَ فِيهَا وَإِنْ كَانَ عَلَى صَالِحٍ أَوْ عَالِمٍ فَاعْتَمِدْ ذَلِكَ وَلَا تَغْتَرَّ بِمَا يُخَالِفُهُ.

നഖ്ൽ ചെയ്യപ്പെട്ട മുഅതമദായ (പ്രബലമായ - അവലംബാർഹമായ ) അഭിപ്രായം, ശറഹുൽ മുഹദ്ദബിൽ ഇമാം നവവി (റ) ഉറപ്പിച്ച് പറഞ്ഞിട്ടുള്ള പോലെ, മുസബ്ബലതായ മഖ്ബറയിൽ എടുപ്പ് എടുക്കൽ ഹറാം ആണെന്നാണ്. അങ്ങനെ സ്ഥാപിച്ചാൽ അത് പൊളിച്ച് നീക്കപ്പെടണം. ഇക്കാര്യത്തിൽ സ്വാലിഹീങ്ങളുടെ ഖബ്റുകൾ, പണ്ഡിതൻമാരുടെ ഖബ്റുകൾ , അല്ലാത്തവരുടെ ഖബ്റുകൾ എന്ന വ്യത്യാസമില്ല. ഖാദിം എന്ന കിതാബിൽ ഇതിനു വിരുദ്ധമായി പറയുന്ന അഭിപ്രായം ദുർബലമാണ്. ആ അഭിപ്രായത്തിലേക്ക് തിരിഞ്ഞു നോക്കരുത്. ഇമാം ശാഫിഈ (റ) യുടെ ഖബ്റിന് മേൽ ഖുബ്ബ : കെട്ടിയുണ്ടാക്കിയതിനെ എത്രയോ പണ്ഡിതൻമാർ എതിർത്തിട്ടുണ്ട് (വെറുത്തിട്ടുണ്ട് ) .പണ്ഡിതൻമാർ അവരുടെ കിതാബുകളിൽ വ്യക്തമാക്കിയത് മതിയായ തെളിവുകളാണ്. മുസബ്ബലതായ ഭൂമി എന്ന് പറഞ്ഞാൽ നാട്ടുകാർ മറമാടാറുള്ള ഭൂമിയാണ്. വഖ്ഫ് ചെയ്ത ഭൂമിയിലോ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലോ ആണെങ്കിലും ഉടമസ്ഥന്റെ അനുമതിയില്ലാതെ ഖബ്റിന് മേൽ എടുപ്പ് എടുക്കൽ ഖണ്ഡിതമായും ഹറാം തന്നെയാണ്. അപ്പോൾ ചോദ്യകർത്താവ് ഉന്നയിച്ച സ്ഥലത്തെ മഖ്ബറയിൽ എടുപ്പ് എടുക്കൽ ഹറാമാണ്; അതിൽ സ്ഥാപിക്കപ്പെട്ട എടുപ്പ് പൊളിക്കപ്പെടണം - അത് സ്വാലിഹിന്റെ ഖബ്ർ ആണെങ്കിലും ആലിമിന്റെ ഖബ്ർ ആണെങ്കിലും . അതിനാൽ നീ ഇപ്പറഞ്ഞ അഭിപ്രായത്തിന്മേൽ അവലംബിക്കുക - ഇതിനെതിരായ വീക്ഷണത്തിൽ വഞ്ചിക്കപ്പെടരുതേ(വ്യക്തിയുടെ ഭൂമിയിൽ   ഉടമസ്ഥന്റെ അനുമതിയോടെ ഖബ്റിന് മേൽ എടുപ്പ് എടുത്താൽ കറാഹത്ത് ആണെന്നു തുടർന്നുള്ള ഭാഗത്ത് ഇബ്നു ഹജർ അൽ ഹൈതമി വ്യക്തമാക്കുന്നുണ്ട് - )

പ്രിയ സഹോദരങ്ങളേ, ഖബ്റുകൾക്ക് മേൽ എടുപ്പുകൾ എടുക്കരുത് എന്ന് നിരോധിച്ചത് തിരുനബി (സ്വ) ആണ് - സ്വാലിഹീങ്ങളുടെ ഖബ്ർ കെട്ടിപ്പൊക്കാമെന്നോ അതിന്മേൽ ഖുബ്ബ പണിയാമെന്നോ നബി (സ്വ) പറഞ്ഞിട്ടില്ലല്ലോ. അതിനാൽ ഏത് ഖബ്റും കെട്ടിപ്പൊക്കാനോ അതിന്റെ മേലെ ഖുബ്ബ പണിയാനോ പാടില്ല എന്ന് മനസ്സിലാക്കാം.
🌷🌷🌷🌷🌷
കൂടാതെ ഇവ്വിഷയത്തിൽ വന്ന നബി വചനങ്ങളും ഇബ്നു ഹജർ അൽ ഹൈതമി (റ) തന്നെ അദ്ദേഹത്തിന്റെ സവാജിർ എന്ന കിതാബിൽ പറഞ്ഞ വിവരണവും  താഴെ  വായിക്കാം :
وَذَكَرَ ابْنُ حَجَرٍ فِي الزَّوَاجِرِ أَنَّهُ وَقَعَ فِي كَلَامِ بَعْضِ الشَّافِعِيَّةِ عَدُّ اتِّخَاذِ الْقُبُورِ مَسَاجِدَ وَالصَّلَاةِ إِلَيْهَا وَاسْتِلَامِهَا وَالطَّوَافِ بِهَا وَنَحْوِ ذَلِكَ مِنَ الْكَبَائِرِ، وَكَأَنَّهُ أُخِذَ ذَلِكَ مِمَّا ذُكِرَ مِنَ الْأَحَادِيثِ، وَوَجْهُ اتِّخَاذِ الْقَبْرِ مَسْجِدًا وَاضِحٌ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ لَعَنَ مَنْ فَعَلَ ذَلِكَ فِي قُبُورِ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ وَجَعَلَ مَنْ فَعَلَ ذَلِكَ بِقُبُورِ الصُّلَحَاءِ شِرَارَ الْخَلْقِ عِنْدَ اللَّهِ تَعَالَى يَوْمَ الْقِيَامَةِ فَفِيهِ تَحْذِيرٌ لَنَا، وَاتِّخَاذُ الْقَبْرِ مَسْجِدًا مَعْنَاهُ الصَّلَاةُ عَلَيْهِ أَوْ إِلَيْهِ وَحِينَئِذٍ يَكُونُ قَوْلُهُ: «وَالصَّلَاةِ إِلَيْهَا» مُكَرَّرًا إِلَّا أَنْ يُرَادَ بِاتِّخَاذِهَا مَسَاجِدَ الصَّلَاةُ عَلَيْهَا فَقَطْ، نَعَمْ إِنَّمَا يَتَّجِهُ هَذَا الْأَخْذُ إِنْ كَانَ الْقَبْرُ قَبْرَ مُعَظَّمٍ مِنْ نَبِيٍّ أَوْ وَلِيٍّ كَمَا أَشَارَتْ إِلَيْهِ رِوَايَةُ: «إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ» 
ഖബറുകളെ മസ്ജിദുകൾ/ സുജൂദിന്റെ സ്ഥാനങ്ങൾ  ആക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ഖബറുകളെ ചുംബിക്കലും ഖബറുകളെ ത്വവാഫു ചെയ്യലും / പ്രദക്ഷിണം വയ്ക്കലും വൻ ദോഷങ്ങളിൽ പെട്ടതാണ് എന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ ശാഫിഈ മദ്ഹബുകാരായ ചില പണ്ഡിതന്മാർ  പ്രസ്താവിച്ചിട്ടുണ്ട്.നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവനെ തിരു നബി ശപിച്ചതായും സ്വാലിഹീങ്ങളുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ അന്ത്യനാളിൽ പടപ്പുകളിൽ ഏറ്റവും മോശക്കാർ ആയിരിക്കും എന്നും ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ.ഖബറുകളെ  മസ്ജിദുകൾ ആക്കുക എന്നാൽ ഖബറുകളിന്മേൽ നിസ്‌ക്കരിക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ആണ് .
وَمِنْ ثَمَّ قَالَ أَصْحَابُنَا: تَحْرُمُ الصَّلَاةُ إِلَى قُبُورِ الْأَنْبِيَاءِ وَالْأَوْلِيَاءِ تَبَرُّكًا وَإِعْظَامًا فَاشْتَرَطُوا شَيْئَيْنِ: أَنْ يَكُونَ قَبْرَ مُعَظَّمٍ، وَأَنْ يُقْصَدَ الصَّلَاةُ إِلَيْهَا، وَمِثْلُ الصَّلَاةِ عَلَيْهِ التَّبَرُّكُ وَالْإِعْظَامُ، وَكَوْنُ هَذَا الْفِعْلِ كَبِيرَةً ظَاهِرٌ مِنَ الْأَحَادِيثِ، وَكَأَنَّهُ قَاسَ عَلَيْهِ كُلَّ تَعْظِيمٍ لِلْقَبْرِ كَإِيقَادِ السُّرُجِ عَلَيْهِ تَعْظِيمًا لَهُ وَتَبَرُّكًا بِهِ وَالطَّوَافِ بِهِ كَذَلِكَ، وَهُوَ أَخْذٌ غَيْرُ بَعِيدٍ سِيَّمَا وَقَدْ صَرَّحَ فِي بَعْضِ الْأَحَادِيثِ الْمَذْكُورَةِ بِلَعْنِ مَنِ اتَّخَذَ عَلَى الْقَبْرِ سِرَاجًا، فَيُحْمَلُ قَوْلُ الْأَصْحَابِ بِكَرَاهَةِ ذَلِكَ عَلَى مَا إِذَا لَمْ يُقْصَدْ بِهِ تَعْظِيمًا وَتَبَرُّكًا بِذِي الْقَبْرِ 
ആശയ സംഗ്രഹം: ( ഇമാം ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി തുടരുന്നു) : നമ്മുടെ ആളുകൾ ( ശാഫിഈ മദ്ഹബുകാർ) ഖബറുകൾക്കു മേൽ നിസ്ക്കാരം ഹറാം ആക്കിയിരിക്കുന്നത് രണ്ടു നിബന്ധനകൾ പ്രകാരമാണ്. ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഖബർ ആവുകയും നിസ്‌ക്കാരത്തിലൂടെ ഖബറാളിയുടെ ബറകത്തു ഉദ്ദേശിച്ചോ  ഖബറാളിയോടുള്ള ആദരവ് ഉദ്ദേശിച്ചോ ആണെങ്കിൽ ഹറാമാണ്.ഇത് വൻ പാപമാണ് എന്ന് ഹദീസിൽ നിന്നും വ്യക്തമാണ്. ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശിച്ചോ ബറകത്തു ഉദ്ദേശിച്ചോ ഖബറിന്മേൽ  വിളക്ക് കത്തിക്കലും ഖബറിനെ പ്രദക്ഷിണം ചെയ്യലും ഇതിനോട് ഖിയാസ് ആക്കി ഹറാം ആയിട്ടാണ് മനസ്സിലാക്കേണ്ടത്.ഖബറുകൾക്കു മേൽ  വിളക്ക് കത്തിക്കൽ ശപിക്കപ്പെട്ട പ്രവർത്തിയാണെന്നു വ്യക്തമായും ചില ഹദീസുകളിൽ വന്നിട്ടുണ്ട് താനും .അപ്പോൾ ഖബറാളിയോടുള്ള  ആദരവോ ഖബറാളിയുടെ  ബറകത്തു എടുക്കലോ  ഉദ്ദേശിക്കാതെയാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ പോലും  കറാഹത്തു ആകും എന്നാണു ശാഫിഈ മദ്ഹബുകാരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
 وَقَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهِ عَيْنُ الْمُحَادَّةِ لِلَّهِ تَعَالَى وَرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ عَزَّ وَجَلَّ لِلنَّهْيِ عَنْهَا ثُمَّ إِجْمَاعًا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ. اه 
🌷🌷🌷🌷🌷
ആശയ സംഗ്രഹം : ഹമ്പലികളിൽ ചിലർ പറഞ്ഞിരിക്കുന്നു : ബര്കത് ഉദ്ദേശിച്ചു ഖബറിന് സമീപം നിസ്‌ക്കരിക്കൽ അല്ലാഹുവിനേയും റസൂലിനെയും ധിക്കരിക്കലും അല്ലാഹു അനുമതി നൽകാത്ത കാര്യം ദീനിൽ പുതുതായി ഉണ്ടാക്കലുമാണ് . നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും ഗൗരവുമുള്ളതും ശിർക്കിനു ഹേതുവാകുന്നതും ആയ കാര്യങ്ങളാണ് ഖബറിന് സമീപം നിസ്‌ക്കരിക്കലും ഖബറുകൾ മസ്ജിദുകളാക്കലും ഖബറുകൾക്ക് മേൽ മസ്ജി ദുകൾ  പണിയലും. 
അവയും  ഖബറുകൾക്കു മേലുള്ള ഖുബ്ബകളും പൊളിക്കൽ നിർബന്ധമാണ്‌.കാരണം അവ നബിയുടെ കാലത്തു മുനാഫിഖുകൾ നിർമ്മിച്ച മസ്ജിദു ദിരാരിനെക്കാൾ ദ്രോഹം ഉണ്ടാക്കുന്നവയാണ്.കാരണം അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ധിക്കരിച്ചു കൊണ്ടാണ് അത്തരം നിർമ്മിതികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.കാരണം ഉയർത്തപ്പെട്ട ഖബറുകൾ പൊളിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉത്തരവ് നൽകിയിട്ടുണ്ട്.ഖബറുകൾക്കു മുകളിൽ നിന്ന് വിളക്കുകളും തിരികളും എല്ലാം നീക്കം ചെയ്യൽ നിർബന്ധമാണ്‌.( കുറിപ്പ് :  ഇസ്‌ലാമിക ഭരണ കൂടം അല്ലാത്തിടങ്ങളിൽ സാമൂഹ്യ പ്രശ്നങ്ങൾക്കും കലാപങ്ങൾക്കും കാരണമാകും എങ്കിൽ ഇങ്ങിനെ പൊളിക്കാൻ പാടില്ല ; വ്യക്തികളും സംഘങ്ങളും നിയമം കയ്യിൽ എടുക്കരുത് )ഖബറുകളിലേക്കു വിളക്ക് / തിരി നേർച്ചയാക്കലോ വഖഫു ചെയ്യലോ ശരിയല്ല.
 സവാജിറിന്റെ ലിങ്ക് :
الزواجر عن اقتراف الكبائر
http://islamport.com/d/1/akh/1/45/327.html
🔥🔥🔥🔥🔥
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم

Thursday, 10 March 2022

മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ സുന്നത്ത് ; മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കൽ ബിദ്അത്ത്

السلام عليكم
അൽ കിതാബ് പഠന പരമ്പര

ഹദീസ് പഠനം :

*മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ സുന്നത്ത് ; മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കൽ ബിദ്അത്ത്* :

സുനനു അബീദാവൂദിലെ ഹദീസ് കാണുക :
*باب صَنْعَةِ الطَّعَامِ لأَهْلِ الْمَيِّتِ*
*മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ*
عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :
 ‏اصْنَعُوا لآلِ جَعْفَرٍ طَعَامًا فَإِنَّهُ قَدْ أَتَاهُمْ أَمْرٌ شَغَلَهُمْ
ആശയം: *അബ്ദുല്ലാഹി ബ്നു ജഅഫർ (റ) റിപ്പോർട്ട് ചെയ്യുന്നു: (ജഅഫർ റദിയല്ലാഹു അൻഹു മരിച്ചപ്പോൾ) അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: നിങ്ങൾ ജഅഫറിന്റെ കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൂ; കാരണം അവർ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ശുഗ്-ലിലാണ്* ( ചിന്തകളിലും വിഷമത്തിലുമാണ് )
https://sunnah.com/abudawud:3132
🍓🍓🍓🍓🍓
*ഹദീസിന്റെ വിശദീകരണത്തിൽ നിന്ന്* :
(ഔനുൽ മഅബൂദിൽ നിന്ന്)
قال ابن الهمام في فتح القدير شرح الهداية : يستحب لجيران أهل الميت والأقرباء الأباعد تهيئة طعام لهم يشبعهم ليلتهم ويومهم ، ويكره اتخاذ الضيافة من أهل الميت لأنه شرع في السرور لا في الشرور وهي بدعة مستقبحة انتهى .
ആശയം: *പ്രമുഖ ഹനഫീ പണ്ഡിതൻ ഇബ്നുൽ ഹുമാം (ഹിജ്റ 790 - 861) ഫത്ഹുൽ ഖദീറിൽ പറയുന്നു*:

 മയ്യിത്തിന്റെ വീട്ടുകാരുടെ അയൽപക്കക്കാരും അകന്ന ബന്ധുക്കളും മയ്യിത്തിന്റെ വീട്ടുകാർക്ക് വേണ്ടി രാത്രിയും പകലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ സുന്നത്താണ്. മയ്യിത്തിന്റെ  വീട്ടുകാർ മറ്റുള്ളവർക്ക് ആതിഥ്യമരുളി ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ വെറുക്കപ്പെടേണ്ടതാണ്. കാരണം അങ്ങനെ സൽക്കാരമൊരുക്കൽ സന്തോഷത്തിന്റെ അവസരത്തിലാണ് ; വിഷമഘട്ടത്തിലല്ല .അത് മോശമായ ബിദ്അത്താണ്.
ويؤيده حديث جرير بن عبد الله البجلي قال : كنا نرى الاجتماع إلى أهل الميت وصنعة الطعام من النياحة أخرجه ابن ماجه وبوب باب ما جاء في النهي عن الاجتماع إلى أهل الميت وصنعة الطعام ، وهذا الحديث سنده صحيح ورجاله على شرط مسلم . قاله السندي : وقال أيضا : قوله كنا نرى هذا بمنزلة رواية إجماع الصحابة أو تقرير من النبي صلى الله عليه وسلم ، وعلى الثاني فحكمه الرفع وعلى التقديرين فهو حجة 
ഈ ആശയത്തെ ബലപ്പെടുത്തുന്നതാണ് ജരീറു ബ്നു അബ്ദില്ലാഹ് (റ) ന്റെ ഹദീസ് . അദ്ദേഹം പറയുന്നു: മയ്യിത്തിന്റെ വീട്ടുകാരുടെ അടുക്കൽ ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കൽ മോശപ്പെട്ട നിയാഹത്തിന്റെ പ്രവർത്തി ആയിട്ടായിരുന്നു ഞങ്ങൾ (സ്വഹാബാക്കൾ ) ഗണിച്ചിരുന്നത്. ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണ്.

സിന്ദി പറയുന്നു: ഇവിടെ ഞങ്ങൾ അങ്ങനെ കണക്കാക്കിയിരുന്നു എന്ന് പറയുന്നതിൽ നിന്നും ഈ അഭിപ്രായം ( മയ്യിത്തിന്റെ വീട്ടുകാർ മറ്റുള്ളവരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കൽ ബിദ്അത്ത് ആണ് എന്ന അഭിപ്രായം )
സ്വഹാബാക്കളുടെ ഇജ്മാഉ ആണെന്നോ നബിയുടെ അംഗീകാരമുള്ള താണെന്നോ  മനസ്സിലാക്കാം. രണ്ടാമത്തേതാണെങ്കിൽ ഇത് മർഫൂഇന്റെ സ്ഥാനത്താണ് . ഇനി രണ്ട്  നിലക്കാണെങ്കിലും ഇത് തെളിവാണ്.
وبالجملة فهذا عكس الوارد إذ الوارد أن يصنع الناس الطعام لأهل الميت فاجتماع الناس في بيتهم حتى يتكلفوا لأجلهم الطعام قلب لذلك : وقد ذكر كثير من الفقهاء أن الضيافة لأهل الميت قلب للمعقول لأن الضيافة حقا أن تكون للسرور لا للحزن انتهى 
ചുരുക്കിപ്പറഞ്ഞാൽ ഹദീസിൽ വന്നതിന് നേരെ എതിരാണ് ഈ പരിപാടി. കാരണം ഹദീസിൽ വന്നിട്ടുള്ളത് മയ്യിത്തിന്റെ വീട്ടുകാർക്ക് മറ്റുള്ളവർ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നാണ്. അപ്പോൾ മരിച്ച വീട്ടിൽ ജനങ്ങൾ ഒരുമിച്ച് കൂടി ആ വീട്ടുകാർ വന്നവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കേണ്ട സാഹചര്യമുണ്ടാക്കുന്നത് ഹദീസിൽ വന്ന ആശയത്തെ തകിടം മറിക്കുന്നതാണ്..............
🍓🍓🍓🍓🍓
https://islamweb.net/ar/library/index.php?page=bookcontents&ID=5420&bk_no=55&flag=1
🔥🔥🔥🔥🔥
ദുആഉ വസ്വിയ്യത്തോടെ - നിങ്ങളുടെ സഹോദരൻ, അബ്ബാസ് പറമ്പാടൻ
8848787706
Pls share
السلام عليكم