Wednesday, 1 January 2020

നബി നിസ്ക്കരിച്ച സ്ഥാനത്ത് നിസ്ക്കരിക്കാൻ ആഗ്രഹിച്ച സ്വഹാബി

സ്വഹീഹുൽ ബുഖാരി

കിതാബുൽ അദാൻ

حَدَّثَنَا عَبْدَانُ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا مَعْمَرٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي مَحْمُودُ بْنُ الرَّبِيعِ،، وَزَعَمَ، أَنَّهُ عَقَلَ رَسُولَ اللَّهِ صلى الله عليه وسلم وَعَقَلَ مَجَّةً مَجَّهَا مِنْ دَلْوٍ كَانَ فِي دَارِهِمْ‏.‏ قَالَ سَمِعْتُ عِتْبَانَ بْنَ مَالِكٍ الأَنْصَارِيَّ، ثُمَّ أَحَدَ بَنِي سَالِمٍ قَالَ كُنْتُ أُصَلِّي لِقَوْمِي بَنِي سَالِمٍ، فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَقُلْتُ إِنِّي أَنْكَرْتُ بَصَرِي، وَإِنَّ السُّيُولَ تَحُولُ بَيْنِي وَبَيْنَ مَسْجِدِ قَوْمِي، فَلَوَدِدْتُ أَنَّكَ جِئْتَ فَصَلَّيْتَ فِي بَيْتِي مَكَانًا، حَتَّى أَتَّخِذَهُ مَسْجِدًا فَقَالَ ‏"‏ أَفْعَلُ إِنْ شَاءَ اللَّهُ ‏"‏‏.‏ فَغَدَا عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَأَبُو بَكْرٍ مَعَهُ بَعْدَ مَا اشْتَدَّ النَّهَارُ، فَاسْتَأْذَنَ النَّبِيُّ صلى الله عليه وسلم فَأَذِنْتُ لَهُ، فَلَمْ يَجْلِسْ حَتَّى قَالَ ‏"‏ أَيْنَ تُحِبُّ أَنْ أُصَلِّيَ مِنْ بَيْتِكَ ‏"‏‏.‏ فَأَشَارَ إِلَيْهِ مِنَ الْمَكَانِ الَّذِي أَحَبَّ أَنْ يُصَلِّيَ فِيهِ، فَقَامَ فَصَفَفْنَا خَلْفَهُ ثُمَّ سَلَّمَ، وَسَلَّمْنَا حِينَ سَلَّمَ‏.‏

മഹ്മൂദ്‌ ബ്നു റബീഉ (റ ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ അല്ലാഹുവിന്റെ റസൂലിനേയും അദ്ദേഹം അവരുടെ വീട്ടിലെ ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് (എന്റെ മേൽ ) ചീറ്റിയതിനേയും ഓർക്കുന്നു. അദ്ദേഹം തുടർന്നു പറഞ്ഞു: ബനൂ സാലിം ഗോത്രക്കാരനായ ഇത് ബാനുബ്നുൽ അൻസാരി (റ) [ അല്ലെങ്കിൽ അദ്ദേഹവും ബനൂ സാലിം ഗോത്രക്കാരനായ മറ്റൊരാളും] ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു : ' ഞാൻ എന്റെ ആളുകളായ ബനൂ സാലിം ഗോത്രക്കാർക്ക് ഇമാമായി നിസ്ക്കരിക്കാറുണ്ട്. അങ്ങിനെ ഒരിക്കൽ ഞാൻ നബി(സ)യുടെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു: ' എനിക്ക് കാഴ്ചശക്തി കുറവാണ്. ചിലപ്പോൾ എനിക്കും എന്റെ നാട്ടുകാരുടെ മസ്ജിദിനും ഇടയിൽ വെള്ളക്കെട്ടിന്റെ പ്രശ്നം ഉണ്ടാവാറുണ്ട്. ആയതിനാൽ അങ്ങ് എന്റെ വീട്ടിൽ വന്ന് ഒരു സ്ഥാനത്ത് നിസ്ക്കരിക്കുകയാണെങ്കിൽ എനിക്ക് അവിടെ ഒരു മസ്ജിദ് ആയി കണക്കാക്കി അവിടെ തന്നെ നിസ്ക്കരിക്കാമായിരുന്നു. അപ്പോൾ നബി പറഞ്ഞു: ഞാൻ അപ്രകാരം ചെയ്യാം. പിറ്റേ ദിവസം അല്ലാഹു വിന്റെ റസൂലും (സ) അബൂബക്കറും സൂര്യൻ ഉദിച്ചുയർന്ന ശേഷം എന്റെ വീട്ടിൽ വന്നു. നബി (സ) അനുമതി ചോദിച്ചു. ഞാൻ അദ്ദേഹത്തിന് അനുമതി നൽകി. ഇരിക്കുന്നതിന് മുമ്പ് നബി ചോദിച്ചു: 'ഞാൻ താങ്കളുടെ വീട്ടിൽ എവിടെ നിസ്ക്കരിക്കണമെന്നാണ് താങ്കൾ ഇഷ്ടപ്പെടുന്നത് '. ഇത് പറഞ്ഞു കൊണ്ട് നബി തന്നെ ഞാൻ നബി നിസ്ക്കരിക്കണമെന്ന് ആഗ്രഹിച്ച സ്ഥലത്തേക്ക് ചൂണ്ടി.  അങ്ങിനെ നബി അവിടെ നിസ്ക്കരിച്ചു.ഞങ്ങൾ അദ്ദേഹത്തിന്റെ പിറകിൽ സ്വഫ് കെട്ടി നിസ്ക്കരിച്ചു. പിന്നീട് അദ്ദേഹം സലാം വീട്ടിയപ്പോൾ ഞങ്ങളും സലാം വീട്ടി.

അടിക്കുറിപ്പ്:
മഹ്മൂദ് (റ)  അന്ന് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കൊച്ചുബാല നായിരുന്നു. കൊച്ചു കുട്ടികളുമായി നബി കളിച്ചിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

No comments:

Post a Comment