Wednesday, 1 January 2020

ഇരുന്നു നിസ്ക്കരിക്കുന്ന ഇമാമിനെ തുടർന്ന് നിസ്ക്കരിക്കാമോ? എങ്കിൽ എങ്ങിനെ?

സ്വഹീഹുൽ ബുഖാരി

കിതാബുൽ അദാൻ

حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، قَالَ حَدَّثَنَا سُفْيَانُ، غَيْرَ مَرَّةٍ عَنِ الزُّهْرِيِّ، قَالَ سَمِعْتُ أَنَسَ بْنَ مَالِكٍ، يَقُولُ سَقَطَ رَسُولُ اللَّهِ صلى الله عليه وسلم عَنْ فَرَسٍ ـ وَرُبَّمَا قَالَ سُفْيَانُ مِنْ فَرَسٍ ـ فَجُحِشَ شِقُّهُ الأَيْمَنُ، فَدَخَلْنَا عَلَيْهِ نَعُودُهُ، فَحَضَرَتِ الصَّلاَةُ، فَصَلَّى بِنَا قَاعِدًا وَقَعَدْنَا ـ وَقَالَ سُفْيَانُ مَرَّةً صَلَّيْنَا قُعُودًا ـ فَلَمَّا قَضَى الصَّلاَةَ قَالَ ‏ "‏ إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ، فَإِذَا كَبَّرَ فَكَبِّرُوا وَإِذَا رَكَعَ فَارْكَعُوا، وَإِذَا رَفَعَ فَارْفَعُوا، وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ‏.‏ فَقُولُوا رَبَّنَا وَلَكَ الْحَمْدُ‏.‏ وَإِذَا سَجَدَ فَاسْجُدُوا ‏"‏‏.‏ قَالَ سُفْيَانُ كَذَا جَاءَ بِهِ مَعْمَرٌ قُلْتُ نَعَمْ‏.‏ قَالَ لَقَدْ حَفِظَ، كَذَا قَالَ الزُّهْرِيُّ وَلَكَ الْحَمْدُ‏.‏ حَفِظْتُ مِنْ شِقِّهِ الأَيْمَنِ‏.‏ فَلَمَّا خَرَجْنَا مِنْ عِنْدِ الزُّهْرِيِّ قَالَ ابْنُ جُرَيْجٍ ـ وَأَنَا عِنْدَهُ ـ فَجُحِشَ سَاقُهُ الأَيْمَنُ‏.‏

അനസു ബ്നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ) കുതിരപ്പുറത്ത് നിന്ന് വീണു.നബിയുടെ വലത് ഭാഗത്ത് മുറിവ് പറ്റി. ഞങ്ങൾ നബിയെ രോഗസന്ദർശനം നടത്തി.അങ്ങിനെ നിസ്ക്കാര സമയമായി. നബി ഞങ്ങളേയും കൂട്ടി ഇരുന്നു കൊണ്ട് നിസ്ക്കരിച്ചു. നിസ്ക്കാരം കഴിഞ്ഞപ്പോൾ നബി പറഞ്ഞു: "നിശ്ചയം ഇമാം നിയോഗിക്കപ്പെട്ടിരിക്കുന്നത് പിന്തുടരപ്പെടാനാണ്. അതിനാൽ ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക. ഇമാം റുകൂഉ ചെയ്താൽ നിങ്ങളും റുകൂഉ ചെയ്യുക. ഇമാം ഉയരുമ്പോൾ നിങ്ങളും ഉയരുക. ഇമാം " സമിഅല്ലാഹു ലി മൻ ഹമിദഹു ' എന്ന് പറഞ്ഞാൽ നിങ്ങൾ ' റബ്ബനാ വലകൽ ഹംദ് " എന്ന് പറയുക. ഇമാം സുജൂദ് ചെയ്താൽ നിങ്ങളും സുജൂദ് ചെയ്യുക.
സുഫ്യാൻ പറയുന്നു: മഅമർ ഇപ്രകാരമാണ് പറഞ്ഞത്. ഞാൻ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: അങ്ങിനെയാണ് മനസ്റ്റിലാക്കിയത്.സുഹ്രി പറഞ്ഞു: 'വലകൽ ഹംദ്', ഞാൻ മനസ്സിലാക്കിയത് വലത് ഭാഗത്ത് (മുറിവ് പറ്റി) എന്നാണ്. അങ്ങിനെ ഞങ്ങൾ സുഹ്രിയുടെ അടുത്ത് നിന്ന് പോന്നപ്പോർ ഇബ്നു ജുറൈജ് പറഞ്ഞു: 'നബിയുടെ വലത് കാലിനാണ് മുറിവേറ്റത് '.

വിശദീകരണം:

ഇരുന്ന് നിസ്ക്കരിക്കുന്ന ഇമാമിനെ നിന്ന് നിസ്ക്കരിക്കാൻ കഴിവുള്ള ആൾ തുടരുമ്പോൾ നിന്നു തന്നെ തുടരണം എന്ന വീക്ഷണം പുലർത്തുന്നവർ ഈ ഹദീസിന്റെ വിധി ദുർബലപ്പെടുത്തപ്പെട്ടെന്നും നബിയുടെ വഫാത്തിന് അൽപം മുമ്പ് ഇരുന്ന് നിസ്ക്കരിച്ച നബിയെ സ്വഹാബാക്കൾ നിന്നു കൊണ്ട് തുടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുള്ളത് അവരുടെ വാദത്തിന് തെളിവാണെന്നും അഭിപ്രായപ്പെടുന്നു

No comments:

Post a Comment