Wednesday, 1 January 2020

ഈമാൻ വർദ്ധിപ്പിക്കുക

بسم الله الرحمن الرحيم
بَابُ الإِيمَانِ وَقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «بُنِيَ الإِسْلاَمُ عَلَى خَمْسٍ
റഹ്മാനും റഹീമുമായ അല്ലാഹു വിന്റെ നാമത്തിൽ

കിതാബുൽ ഈമാൻ (സത്യ വിശ്വാസത്തിന്റെ പുസ്തകം)

ഇസ് ലാം അഞ്ച് കാര്യങ്ങളിമേൽ സ്ഥാപിതമാണ് എന്ന നബി  വചനം സംബന്ധിച്ച ബാബ്
( കിതാബുൽ ഈമാൻ എന്ന ഈ ഭാഗത്ത് ആമുഖമായി ഇമാം ബുഖാരി ചേർത്തിരിക്കുന്നത് സത്യവിശ്വാസത്തെ സംബന്ധിച്ച ഏതാനും വിശുദ്ധ ഖുർആൻ സൂക്തങ്ങളും /സൂക്തങ്ങളുടെ ഖണ്ഡങ്ങളും ചില അസറുകളുമാണ്.)
وَهُوَ قَوْلٌ وَفِعْلٌ، وَيَزِيدُ وَيَنْقُصُ
ഈമാൻ അഥവാ സത്യവിശ്വാസമെന്നത് വാക്കും പ്രവർത്തിയും ചേർന്നതാണ്. അത് കുറയുകയും കൂടുകയും ചെയ്യും ( ഏറ്റക്കുറച്ചിൽ ഉണ്ടാവുമെന്നർത്ഥം)

(ആയത്തുകൾ പൂർണ്ണരൂപത്തിൽ താഴെ ചേർക്കുന്നു)

48 : 4

هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنًا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

അവനത്രെ, സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തത ഇറക്കിക്കൊടുത്തവന്‍; അവരുടെ വിശ്വാസത്തില്‍ കൂടി (വീണ്ടും) അവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാന്‍വേണ്ടി. അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു
  18 : 13

نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى

അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ (രൂപ)ത്തില്‍ വിവരിച്ചുതരാം. അവര്‍ കുറച്ചു യുവാക്കളായിരുന്നു; അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചു; നാം അവര്‍ക്കു സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
19 : 76

وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهۡتَدَوۡاْ هُدًىۗ وَٱلۡبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابًا وَخَيۡرٌ مَّرَدًّا

സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു അല്ലാഹു സന്മാര്‍ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു.
47 : 17

وَٱلَّذِينَ ٱهۡتَدَوۡاْ زَادَهُمۡ هُدًى وَءَاتَىٰهُمۡ تَقۡوَىٰهُمۡ

നേര്‍മാര്‍ഗ്ഗം സ്വീകരിച്ചവരാകട്ടെ, അവര്‍ക്കു അവന്‍ നേര്‍മാര്‍ഗ്ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുകയും, അവരുടെ സൂക്ഷ്മത [അവര്‍ക്കു വേണ്ടുന്ന ഭയഭക്തി] നല്‍കുകയും ചെയ്യുന്നതാണ്
74:31
وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةًۙ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةً لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنًاۙ وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلًاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِى مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِىَ إِلَّا ذِكۡرَىٰ لِلۡبَشَرِ
നരകത്തിന്‍റെ മേല്‍നോട്ടക്കാരെ നാം മലക്കുകളല്ലാതെ ആക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വസിച്ചവര്‍ക്കു ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടില്ല. (അതെ) വേദഗ്രന്ഥം നല്‍കപ്പെട്ടിട്ടുള്ളവര്‍ ദൃഢമായി വിശ്വസിക്കുവാനും, വിശ്വസിച്ചിട്ടുള്ളവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാനും,- വേദഗ്രന്ഥം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സന്ദേഹപ്പെടാതിരിക്കുവാനുമാകുന്നു അതു. കൂടാതെ ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവരും അവിശ്വാസികളും ‘ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്’ എന്നു പറയുവാന്‍ വേണ്ടിയുമാകുന്നു. അപ്രകാരം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴി പിഴപ്പിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നിന്‍റെ റബ്ബിന്‍റെ സൈന്യങ്ങളെ അവനല്ലാതെ ആരും അറിയുന്നതല്ല. ഇതു മനുഷ്യര്‍ക്കു ഒരു സ്മരണ അഥവാ ഉപദേശംഅല്ലാതെ മറ്റൊന്നും അല്ലതാനും.
9 : 124

وَإِذَا مَآ أُنزِلَتۡ سُورَةٌ فَمِنۡهُم مَّن يَقُولُ أَيُّكُمۡ زَادَتۡهُ هَٰذِهِۦٓ إِيمَٰنًاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَزَادَتۡهُمۡ إِيمَٰنًا وَهُمۡ يَسۡتَبۡشِرُونَ
9: 124
വല്ല`സൂറത്തും [അദ്ധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ ഇങ്ങിനെ പറയുന്ന ചിലര്‍ അവരിലുണ്ട്‌: `നിങ്ങളില്‍ ആര്‍ക്കാണ്‌ ഇതു വിശ്വാസം വര്‍ധിപ്പിച്ചത്‌!' എന്ന്‌. എന്നാല്‍, യാതൊരു കൂട്ടര്‍ വിശ്വസിച്ചിരിക്കുന്നുവോ അവര്‍ക്കത്‌ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്‌; അവരാകട്ടെ, സന്തോഷം കൊള്ളുകയും ചെയ്യും.
3 : 173
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدۡ جَمَعُواْ لَكُمۡ فَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَٰنًا وَقَالُواْ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ
(അതായത്) യാതൊരു കൂട്ടര്‍ക്ക്: അവരോട് മനുഷ്യന്‍മാര്‍ പറഞ്ഞു: 'നിശ്ചയമായും, നിങ്ങളോട് നേരിടുവാന്‍ ആ മനുഷ്യര്‍ ആളുകളെ ശേഖരിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ അവരെ പേടിച്ചുകൊള്ളുവിന്‍. ' അപ്പോള്‍, അതവര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിച്ചു; അവര്‍ പറയുകയും ചെയതു: 'നമുക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപ്പെടുന്നവന്‍
33 : 22

وَلَمَّا رَءَا ٱلۡمُؤۡمِنُونَ ٱلۡأَحۡزَابَ قَالُواْ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥۚ وَمَا زَادَهُمۡ إِلَّآ إِيمَٰنًا وَتَسۡلِيمًا
33:22
സത്യവിശ്വാസികള്‍ സഖ്യകക്ഷികളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവും, അവന്‍റെ റസൂലും നമ്മോടു വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ഇത്. അല്ലാഹുവും അവന്‍റെ റസൂലും സത്യമത്രെ പറഞ്ഞത്.' അവര്‍ക്കു സത്യവിശ്വാസത്തെയും, അനുസരണത്തെയുമല്ലാതെ അതു വര്‍ദ്ധിപ്പിച്ചതുമില്ല.
🥦🥦🥦🥦🥦🥦
وَالْحُبُّ فِي اللَّهِ وَالْبُغْضُ فِي اللَّهِ مِنَ الإِيمَانِ
അല്ലാഹു വിന് വേണ്ടി സ്നേഹിക്കലും അല്ലാഹുവിന് വേണ്ടി വെറുക്കലും ഈമാനിൽ പെട്ടതാണ്.
❤❤❤❤❤❤
(അസറുകൾ)
وَكَتَبَ عُمَرُ بْنُ عَبْدِ الْعَزِيزِ إِلَى عَدِيِّ بْنِ عَدِيٍّ إِنَّ لِلإِيمَانِ فَرَائِضَ وَشَرَائِعَ وَحُدُودًا وَسُنَنًا، فَمَنِ اسْتَكْمَلَهَا اسْتَكْمَلَ الإِيمَانَ، وَمَنْ لَمْ يَسْتَكْمِلْهَا لَمْ يَسْتَكْمِلِ الإِيمَانَ، فَإِنْ أَعِشْ فَسَأُبَيِّنُهَا لَكُمْ حَتَّى تَعْمَلُوا بِهَا، وَإِنْ أَمُتْ فَمَا أَنَا عَلَى صُحْبَتِكُمْ بِحَرِيصٍ
ഉമറു ബ്നു അബ്ദിൽ അസീസ് അദിയ്യു ബ്നു അദിയ്യിലേക്ക് ഇപ്രകാരം കത്തെഴുതി: ' നിശ്ചയം സത്യവിശ്വാസ (ഈമാൻ)ത്തിന് ചില നിർബന്ധ ബാധ്യതകളും  നിയമ വ്യവസ്ഥകളും കൽപനാ നിരോധനങ്ങളും ചില സുന്നത്തുകളും ഉണ്ട്. അവ പൂർത്തീകരിച്ചവൻ ഈമാൻ അഥവാ സത്യവിശ്വാസം പൂർത്തീകരിച്ചു. അവ പൂർത്തീകരിക്കാത്തവൻ സത്യവിശ്വാസം പൂർത്തീകരിച്ചിട്ടില്ല. ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ശേഷം നിങ്ങൾക്ക് ഞാൻ അവ വിവരിച്ച് തരാം. ഞാൻ മരിക്കുകയാണെന്നങ്കിൽ , നിങ്ങളുമായുള്ള സഹവാസത്തിന് എനിക്ക് ആർത്തിയൊന്നുമില്ല.
وَقَالَ إِبْرَاهِيمُ: {وَلَكِنْ لِيَطْمَئِنَّ قَلْبِي.
ഇബ്രാഹിം നബി(അ) പറഞ്ഞു: 'എന്നിരുന്നാലും എന്റെ ഹൃദയത്തിന് ശാന്തി ലഭിക്കാൻ '
( ആയത്തിന്റെ പൂർണ്ണരൂപം:

2 : 260

وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ

ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക); 'എന്‍റെ റബ്ബേ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ (ഒന്ന്) കാണിച്ചു തരേണമേ!' അവന്‍ [അല്ലാഹു] പറഞ്ഞു; 'നീ (അതില്‍) വിശ്വസിച്ചിട്ടില്ലേ?! [പിന്നെ എന്തിനാണിത് ആവശ്യപ്പെടുന്നത്?]' അദ്ദേഹം പറഞ്ഞു: 'ഇല്ലാതെ! (വിശ്വസിച്ചിട്ടുണ്ട്.) എങ്കിലും, എന്‍റെ ഹൃദയം സമാധാനമടയുവാന്‍ വേണ്ടിയാകുന്നു.' അവന്‍ [റബ്ബ്] പറഞ്ഞു: 'എന്നാല്‍ നീ പക്ഷികളില്‍ നിന്ന് ഒരു നാലെണ്ണം പിടിക്കുക; എന്നിട്ട് അവയെ നിന്‍റെ അടുക്കലേക്ക് കൂട്ടിച്ചേര്‍ത്തുകൊള്ളുക. പിന്നീട്, അവയില്‍ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ) മലകളിലും ആക്കിക്കൊള്ളുക; പിന്നെ, നീ അവയെ വിളിക്കുക- അവ നിന്‍റെ അടുക്കല്‍ ഓടി വരുന്നതാണ് . അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക)
💧💧💧💧💧💧
وَقَالَ مُعَاذٌ: اجْلِسْ بِنَا نُؤْمِنْ سَاعَةً
മുആദ് പറഞ്ഞു: 'ഞങ്ങളോടൊപ്പം ഇരിക്കൂ, കുറച്ചു സമയം നമുക്ക് ഈമാൻ ഉള്ളവരാവാം
وَقَالَ ابْنُ مَسْعُودٍ: الْيَقِينُ الإِيمَانُ كُلُّهُ.
ഇബ്നു മസ്ഊദ് പറഞ്ഞു: യഖീൻ എന്നത് ഈമാൻ മുഴുവനുമാണ്.
وَقَالَ ابْنُ عُمَرَ: لاَ يَبْلُغُ الْعَبْدُ حَقِيقَةَ التَّقْوَى حَتَّى يَدَعَ مَا حَاكَ فِي الصَّدْرِ.
ഇബ്നു ഉമർ പറഞ്ഞു: ദാസൻ അവന്റെ ഹൃദയത്തിൽ സംശയമുള്ളതിനെ ഉപേക്ഷിക്കുന്നത് വരെ ഭയഭക്തിയുടെ യാഥാർത്ഥ്യത്തിൽ എത്തിച്ചേരുകയില്ല.
🍓🍓🍓🍓🍓🍓
وَقَالَ مُجَاهِدٌ: {شَرَعَ لَكُمْ} أَوْصَيْنَاكَ يَا مُحَمَّدُ وَإِيَّاهُ دِينًا وَاحِدًا
വിശുദ്ധ ഖുർആൻ
42 : 13-ൽ 'നിങ്ങൾക്ക് നിയമമാക്കിയിരിക്കുന്നു ' എന്ന് പറഞ്ഞതിന്റെ താൽപര്യം താങ്കൾക്കും മുൻ കഴിഞ്ഞ നബിമാർക്കും ഒരേ ദീൻ തന്നെയാണ് നിയമമാക്കിയിട്ടുള്ളത് എന്നാണെന്ന് മുജാഹിദ് പ്രസ്താവിച്ചിരിക്കുന്നു.
وَقَالَ ابْنُ عَبَّاسٍ: {شِرْعَةً وَمِنْهَاجًا} سَبِيلاً وَسُنَّةً
സൂറത്തുൽ മാഇദ 48 ൽ,
لِكُلٍّ جَعَلۡنَا مِنكُمۡ شِرۡعَةً وَمِنۡهَاجًاۚ
എന്ന് പറഞ്ഞതിന്റെ താൽപര്യം നിങ്ങൾക്കെല്ലാവർക്കും ഓരോ നിയമ നടപടിക്രമവും ഓരോ കർമ്മമാർഗ്ഗവും നിശ്ചയിച്ചിരിക്കുന്നു എന്നാണെന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നു.

നബി നിസ്ക്കരിച്ച സ്ഥാനത്ത് നിസ്ക്കരിക്കാൻ ആഗ്രഹിച്ച സ്വഹാബി

സ്വഹീഹുൽ ബുഖാരി

കിതാബുൽ അദാൻ

حَدَّثَنَا عَبْدَانُ، قَالَ أَخْبَرَنَا عَبْدُ اللَّهِ، قَالَ أَخْبَرَنَا مَعْمَرٌ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي مَحْمُودُ بْنُ الرَّبِيعِ،، وَزَعَمَ، أَنَّهُ عَقَلَ رَسُولَ اللَّهِ صلى الله عليه وسلم وَعَقَلَ مَجَّةً مَجَّهَا مِنْ دَلْوٍ كَانَ فِي دَارِهِمْ‏.‏ قَالَ سَمِعْتُ عِتْبَانَ بْنَ مَالِكٍ الأَنْصَارِيَّ، ثُمَّ أَحَدَ بَنِي سَالِمٍ قَالَ كُنْتُ أُصَلِّي لِقَوْمِي بَنِي سَالِمٍ، فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَقُلْتُ إِنِّي أَنْكَرْتُ بَصَرِي، وَإِنَّ السُّيُولَ تَحُولُ بَيْنِي وَبَيْنَ مَسْجِدِ قَوْمِي، فَلَوَدِدْتُ أَنَّكَ جِئْتَ فَصَلَّيْتَ فِي بَيْتِي مَكَانًا، حَتَّى أَتَّخِذَهُ مَسْجِدًا فَقَالَ ‏"‏ أَفْعَلُ إِنْ شَاءَ اللَّهُ ‏"‏‏.‏ فَغَدَا عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَأَبُو بَكْرٍ مَعَهُ بَعْدَ مَا اشْتَدَّ النَّهَارُ، فَاسْتَأْذَنَ النَّبِيُّ صلى الله عليه وسلم فَأَذِنْتُ لَهُ، فَلَمْ يَجْلِسْ حَتَّى قَالَ ‏"‏ أَيْنَ تُحِبُّ أَنْ أُصَلِّيَ مِنْ بَيْتِكَ ‏"‏‏.‏ فَأَشَارَ إِلَيْهِ مِنَ الْمَكَانِ الَّذِي أَحَبَّ أَنْ يُصَلِّيَ فِيهِ، فَقَامَ فَصَفَفْنَا خَلْفَهُ ثُمَّ سَلَّمَ، وَسَلَّمْنَا حِينَ سَلَّمَ‏.‏

മഹ്മൂദ്‌ ബ്നു റബീഉ (റ ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ അല്ലാഹുവിന്റെ റസൂലിനേയും അദ്ദേഹം അവരുടെ വീട്ടിലെ ബക്കറ്റിൽ നിന്ന് വെള്ളമെടുത്ത് (എന്റെ മേൽ ) ചീറ്റിയതിനേയും ഓർക്കുന്നു. അദ്ദേഹം തുടർന്നു പറഞ്ഞു: ബനൂ സാലിം ഗോത്രക്കാരനായ ഇത് ബാനുബ്നുൽ അൻസാരി (റ) [ അല്ലെങ്കിൽ അദ്ദേഹവും ബനൂ സാലിം ഗോത്രക്കാരനായ മറ്റൊരാളും] ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു : ' ഞാൻ എന്റെ ആളുകളായ ബനൂ സാലിം ഗോത്രക്കാർക്ക് ഇമാമായി നിസ്ക്കരിക്കാറുണ്ട്. അങ്ങിനെ ഒരിക്കൽ ഞാൻ നബി(സ)യുടെ അടുത്ത് ചെന്ന് ഇപ്രകാരം പറഞ്ഞു: ' എനിക്ക് കാഴ്ചശക്തി കുറവാണ്. ചിലപ്പോൾ എനിക്കും എന്റെ നാട്ടുകാരുടെ മസ്ജിദിനും ഇടയിൽ വെള്ളക്കെട്ടിന്റെ പ്രശ്നം ഉണ്ടാവാറുണ്ട്. ആയതിനാൽ അങ്ങ് എന്റെ വീട്ടിൽ വന്ന് ഒരു സ്ഥാനത്ത് നിസ്ക്കരിക്കുകയാണെങ്കിൽ എനിക്ക് അവിടെ ഒരു മസ്ജിദ് ആയി കണക്കാക്കി അവിടെ തന്നെ നിസ്ക്കരിക്കാമായിരുന്നു. അപ്പോൾ നബി പറഞ്ഞു: ഞാൻ അപ്രകാരം ചെയ്യാം. പിറ്റേ ദിവസം അല്ലാഹു വിന്റെ റസൂലും (സ) അബൂബക്കറും സൂര്യൻ ഉദിച്ചുയർന്ന ശേഷം എന്റെ വീട്ടിൽ വന്നു. നബി (സ) അനുമതി ചോദിച്ചു. ഞാൻ അദ്ദേഹത്തിന് അനുമതി നൽകി. ഇരിക്കുന്നതിന് മുമ്പ് നബി ചോദിച്ചു: 'ഞാൻ താങ്കളുടെ വീട്ടിൽ എവിടെ നിസ്ക്കരിക്കണമെന്നാണ് താങ്കൾ ഇഷ്ടപ്പെടുന്നത് '. ഇത് പറഞ്ഞു കൊണ്ട് നബി തന്നെ ഞാൻ നബി നിസ്ക്കരിക്കണമെന്ന് ആഗ്രഹിച്ച സ്ഥലത്തേക്ക് ചൂണ്ടി.  അങ്ങിനെ നബി അവിടെ നിസ്ക്കരിച്ചു.ഞങ്ങൾ അദ്ദേഹത്തിന്റെ പിറകിൽ സ്വഫ് കെട്ടി നിസ്ക്കരിച്ചു. പിന്നീട് അദ്ദേഹം സലാം വീട്ടിയപ്പോൾ ഞങ്ങളും സലാം വീട്ടി.

അടിക്കുറിപ്പ്:
മഹ്മൂദ് (റ)  അന്ന് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കൊച്ചുബാല നായിരുന്നു. കൊച്ചു കുട്ടികളുമായി നബി കളിച്ചിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

ഇരുന്നു നിസ്ക്കരിക്കുന്ന ഇമാമിനെ തുടർന്ന് നിസ്ക്കരിക്കാമോ? എങ്കിൽ എങ്ങിനെ?

സ്വഹീഹുൽ ബുഖാരി

കിതാബുൽ അദാൻ

حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، قَالَ حَدَّثَنَا سُفْيَانُ، غَيْرَ مَرَّةٍ عَنِ الزُّهْرِيِّ، قَالَ سَمِعْتُ أَنَسَ بْنَ مَالِكٍ، يَقُولُ سَقَطَ رَسُولُ اللَّهِ صلى الله عليه وسلم عَنْ فَرَسٍ ـ وَرُبَّمَا قَالَ سُفْيَانُ مِنْ فَرَسٍ ـ فَجُحِشَ شِقُّهُ الأَيْمَنُ، فَدَخَلْنَا عَلَيْهِ نَعُودُهُ، فَحَضَرَتِ الصَّلاَةُ، فَصَلَّى بِنَا قَاعِدًا وَقَعَدْنَا ـ وَقَالَ سُفْيَانُ مَرَّةً صَلَّيْنَا قُعُودًا ـ فَلَمَّا قَضَى الصَّلاَةَ قَالَ ‏ "‏ إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ، فَإِذَا كَبَّرَ فَكَبِّرُوا وَإِذَا رَكَعَ فَارْكَعُوا، وَإِذَا رَفَعَ فَارْفَعُوا، وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ‏.‏ فَقُولُوا رَبَّنَا وَلَكَ الْحَمْدُ‏.‏ وَإِذَا سَجَدَ فَاسْجُدُوا ‏"‏‏.‏ قَالَ سُفْيَانُ كَذَا جَاءَ بِهِ مَعْمَرٌ قُلْتُ نَعَمْ‏.‏ قَالَ لَقَدْ حَفِظَ، كَذَا قَالَ الزُّهْرِيُّ وَلَكَ الْحَمْدُ‏.‏ حَفِظْتُ مِنْ شِقِّهِ الأَيْمَنِ‏.‏ فَلَمَّا خَرَجْنَا مِنْ عِنْدِ الزُّهْرِيِّ قَالَ ابْنُ جُرَيْجٍ ـ وَأَنَا عِنْدَهُ ـ فَجُحِشَ سَاقُهُ الأَيْمَنُ‏.‏

അനസു ബ്നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ) കുതിരപ്പുറത്ത് നിന്ന് വീണു.നബിയുടെ വലത് ഭാഗത്ത് മുറിവ് പറ്റി. ഞങ്ങൾ നബിയെ രോഗസന്ദർശനം നടത്തി.അങ്ങിനെ നിസ്ക്കാര സമയമായി. നബി ഞങ്ങളേയും കൂട്ടി ഇരുന്നു കൊണ്ട് നിസ്ക്കരിച്ചു. നിസ്ക്കാരം കഴിഞ്ഞപ്പോൾ നബി പറഞ്ഞു: "നിശ്ചയം ഇമാം നിയോഗിക്കപ്പെട്ടിരിക്കുന്നത് പിന്തുടരപ്പെടാനാണ്. അതിനാൽ ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക. ഇമാം റുകൂഉ ചെയ്താൽ നിങ്ങളും റുകൂഉ ചെയ്യുക. ഇമാം ഉയരുമ്പോൾ നിങ്ങളും ഉയരുക. ഇമാം " സമിഅല്ലാഹു ലി മൻ ഹമിദഹു ' എന്ന് പറഞ്ഞാൽ നിങ്ങൾ ' റബ്ബനാ വലകൽ ഹംദ് " എന്ന് പറയുക. ഇമാം സുജൂദ് ചെയ്താൽ നിങ്ങളും സുജൂദ് ചെയ്യുക.
സുഫ്യാൻ പറയുന്നു: മഅമർ ഇപ്രകാരമാണ് പറഞ്ഞത്. ഞാൻ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: അങ്ങിനെയാണ് മനസ്റ്റിലാക്കിയത്.സുഹ്രി പറഞ്ഞു: 'വലകൽ ഹംദ്', ഞാൻ മനസ്സിലാക്കിയത് വലത് ഭാഗത്ത് (മുറിവ് പറ്റി) എന്നാണ്. അങ്ങിനെ ഞങ്ങൾ സുഹ്രിയുടെ അടുത്ത് നിന്ന് പോന്നപ്പോർ ഇബ്നു ജുറൈജ് പറഞ്ഞു: 'നബിയുടെ വലത് കാലിനാണ് മുറിവേറ്റത് '.

വിശദീകരണം:

ഇരുന്ന് നിസ്ക്കരിക്കുന്ന ഇമാമിനെ നിന്ന് നിസ്ക്കരിക്കാൻ കഴിവുള്ള ആൾ തുടരുമ്പോൾ നിന്നു തന്നെ തുടരണം എന്ന വീക്ഷണം പുലർത്തുന്നവർ ഈ ഹദീസിന്റെ വിധി ദുർബലപ്പെടുത്തപ്പെട്ടെന്നും നബിയുടെ വഫാത്തിന് അൽപം മുമ്പ് ഇരുന്ന് നിസ്ക്കരിച്ച നബിയെ സ്വഹാബാക്കൾ നിന്നു കൊണ്ട് തുടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുള്ളത് അവരുടെ വാദത്തിന് തെളിവാണെന്നും അഭിപ്രായപ്പെടുന്നു