السلام
عليكم ورحمة الله وبركاته
നാവിനെയും
ഗുഹ്യ ഭാഗങ്ങളെയും അശ്ലീല
സംസാരങ്ങളിൽ നിന്നും പ്രവർത്തികളിൽ
നിന്നും സൂക്ഷിക്കുന്നത്
സ്വർഗ്ഗ പ്രവേശനം സാധ്യമാക്കുന്നു
എന്ന് നബി സ്വല്ലല്ലാഹു അലൈഹി
വ സല്ലമയുടെ ഹദീസിൽ നിന്നും
മനസ്സിലാക്കാം.
Sahih
al-Bukhari 6474
with
Fath'hul Bari Malayalam.
صحيح
البخاري مع فتح الباري
സ്വഹീഹുൽ
ബുഖാരി ഹദീസ് 6474
ഫത്ഹുൽ
ബാരി സഹിതം
كتاب
الرقاق
ഹ്ർദയം
/മനസ്സ്
മാർദ്ദവമുള്ളതാക്കുന്നത്
സംബന്ധിച്ച് പറയുന്ന കിതാബു
باب
حِفْظِ اللِّسَانِ
നാവിനെ
സൂക്ഷിക്കുന്നത് സംബന്ധിച്ച്
പറയുന്ന ബാബു
وَمَنْ
كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ
الآخِرِ فَلْيَقُلْ خَيْرًا، أَوْ
لِيَصْمُتْ».
وَقَوْلِهِ
تَعَالَى:
{مَا
يَلْفِظُ مِنْ قَوْلٍ إِلاَّ لَدَيْهِ
رَقِيبٌ
عَتِيدٌ
ഈ
ബാബിൽ ഇമാം ബുഖാരി ആദ്യം
നല്കിയിരിക്കുന്നത് ഒരു
ഹദീസിന്റെ ഭാഗവും പരിശുദ്ധ
ഖുര്‍ആന്‍ അദ്ധ്യായം 050
ഖാഫ്
18-ആം
ആയത്തുമാണ് .അവയുടെ
പൂർണ്ണ രൂപം മലയാള സാരം സഹിതം
ചുവടെ ചേർക്കുന്നു.
ഹദീസ്
عن
أبي هريرة رضي الله عنه أن رسول الله (صلى
الله عليه وسلم)
قال:
من
كان يؤمن بالله واليوم الآخر فليقل خيراً
أو ليصمت، ومن كان يؤمن بالله واليوم
الآخر فليكرم جاره، ومن كان يؤمن بالله
واليوم الآخر فليكرم ضيفه.
അബൂ
ഹുറൈറ റദിയല്ലാഹു അൻഹു
റസൂലുല്ലാഹി സ്വല്ലല്ലാഹു
അലൈഹി വ സല്ലമയിൽ നിന്ന്
റിപ്പോർട്ട് ചെയ്യുന്നു;റസൂലുല്ലാഹി
സ്വല്ലല്ലാഹു അലൈഹി വ സല്ലമ
പറഞ്ഞു:ആരെങ്കിലും
അല്ലാഹുവിലും അന്ത്യ ദിനത്തിലും
വിശ്വസിക്കുന്നുവെങ്കിൽ
അവൻ നല്ലത് പറയട്ടെ അല്ലെങ്കിൽ
മിണ്ടാതിരിക്കട്ടെ ;ആരെങ്കിലും
അല്ലാഹുവിലും അന്ത്യ ദിനത്തിലും
വിശ്വസിക്കുന്നുവെങ്കിൽ
അവൻ അവന്റെ അയല്ക്കാരനെ
ബഹുമാനിക്കട്ടെ;ആരെങ്കിലും
അല്ലാഹുവിലും അന്ത്യ ദിനത്തിലും
വിശ്വസിക്കുന്നുവെങ്കിൽ
അവൻ അവനെ അതിഥിയെ ആദരിക്കട്ടെ
ഇനി
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം
050
ഖാഫ്
18-ആം
ആയത്ത് കാണുക
مَا
يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ
رَقِيبٌ عَتِيدٌ
അവന്‍
ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും
അവന്‍റെ അടുത്ത് (
അവന്റെ
പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ
തയ്യാറായി നില്‍ക്കുന്ന
)
റഖീബു
-അതീദു
എന്നീ മാലാഖമാർ ഉണ്ടാവാതിരിക്കുകയില്ല
ഇനി
ഹദീസ് 6474
കാണുക
حَدَّثَنَا
مُحَمَّدُ بْنُ أَبِي بَكْرٍ الْمُقَدَّمِيُّ،
حَدَّثَنَا عُمَرُ بْنُ عَلِيٍّ، سَمِعَ
أَبَا حَازِمٍ، عَنْ سَهْلِ بْنِ سَعْدٍ،
عَنْ رَسُولِ اللَّهِ صلى الله عليه وسلم
قَالَ -
مَنْ
يَضْمَنْ لِي مَا بَيْنَ لَحْيَيْهِ
وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ
الْجَنَّةَ
സഹല്
ബ്നു സഅദു റദിയല്ലാഹു അൻഹു
സഹല്
ബ്നു സഅദു റദിയല്ലാഹു അൻഹു
റസൂലുല്ലാഹി സ്വല്ലല്ലാഹു
അലൈഹി വ സല്ലമയിൽ നിന്ന്
റിപ്പോർട്ട് ചെയ്യുന്നു;റസൂലുല്ലാഹി
സ്വല്ലല്ലാഹു അലൈഹി വ സല്ലമ
പറഞ്ഞു:രണ്ടു
താടിയെല്ലുകൾക്കിടയിലുള്ള
അവയവത്തെയും രണ്ടു
കാലുകൾക്കിടയിലുള്ള/തുടകൾക്കിടയിലുള്ള
അവയവത്തെയും സൂക്ഷിക്കാമെന്നു
ആരൊരുത്തൻഎനിയ്ക്ക് ഉറപ്പു
നല്കുന്നുവോ അവനു ഞാൻ സ്വർഗ്ഗം
ഉറപ്പു നല്കുന്നു
FATH'HUL
BARI Malayalam
ഇനി
ഈ ഹദീസിനു ഇമാം ഇബ്നു ഹജർ അൽ
അസ്ഖലാനി ഫത്ഹുൽ ബാരിയിൽ
നല്കിയ വ്യാഖ്യാനം അറബി മൂലവും
മലയാള സാരാംശവും സഹിതം താഴെ
ചേർക്കുന്നു:
قَوْلُهُ
بَابُ حِفْظِ اللِّسَانِ-
أَيْ
عَنِ النُّطْقِ بِمَا لَا يَسُوغُ شَرْعًا
مِمَّا لَا حَاجَةَ لِلْمُتَكَلِّمِ
بِهِ .
وَقَدْ
أَخْرَجَ أَبُو الشَّيْخِ فِي "
كِتَابِ
الثَّوَابِ "
وَالْبَيْهَقِيُّ
فِي "
الشُّعَبِ
"
مِنْ
حَدِيثِ أَبِي جُحَيْفَةَ رَفَعَهُ
أَحَبُّ الْأَعْمَالِ إِلَى اللَّهِ
حِفْظُ اللِّسَانِ
നാവിനെ
സൂക്ഷിക്കുക എന്നാൽ ആവശ്യമായ
കാര്യങ്ങൾ അല്ലാതെയുള്ള
സംസാരത്തിൽ നിന്ന് നാവിനെ
സൂക്ഷിക്കുക എന്നാണു .
قَوْلُهُ
وَمَنْ كَانَ يُؤْمِنُ بِاللَّهِ إِلَخْ
وَقَعَ عِنْدَ أَبِي ذَرٍّ "
وَقَوْلُ
النَّبِيِّ -
صَلَّى
اللَّهُ عَلَيْهِ وَسَلَّمَ -
وَمَنْ
كَانَ يُؤْمِنُ بِاللَّهِ إِلَخْ "
وَقَدْ
أَوْرَدَهُ مَوْصُولًا فِي الْبَابِ
بِلَفْظِهِ
وَقَوْلُهُ
وَقَوْلُ اللَّهِ -
تَعَالَى
-
مَا
يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ
رَقِيبٌ عَتِيدٌ كَذَا لِأَبِي ذَرٍّ
وَلِلْأَكْثَرِ "
وَقَوْلُهُ
مَا يَلْفِظُ إِلَخْ "وَلِابْنِ
بَطَّالٍ "
وَقَدْ
أَنْزَلَ اللَّهُ -
تَعَالَى
-
مَا
يَلْفِظُ الْآيَةَ "
وَقَدْ
تَقَدَّمَ مَا يَتَعَلَّقُ بِتَفْسِيرِهَا
فِي تَفْسِيرِ سُورَةِ ق
...................................................
وَقَالَ
ابْنُ بَطَّالٍ جَاءَ عَنِ الْحَسَنِ
أَنَّهُمَا يَكْتُبَانِ كُلَّ شَيْءٍ
وَعَنْ عِكْرِمَةَ يَكْتُبَانِ الْخَيْرَ
وَالشَّرَّ فَقَطْ وَيُقَوِّي الْأَوَّلَ
تَفْسِيرُ أَبِي صَالِحٍ فِي قَوْلِهِ
-
تَعَالَى
-
يَمْحُو
اللَّهُ مَا يَشَاءُ وَيُثْبِتُ قَالَ
تَكْتُبُ الْمَلَائِكَةُ كُلَّ مَا
يَتَلَفَّظُ بِهِ الْإِنْسَانُ ثُمَّ
يُثْبِتُ اللَّهُ مِنْ ذَلِكَ مَا لَهُ
وَمَا عَلَيْهِ وَيَمْحُو مَا عَدَا
ذَلِكَ قُلْتُ هَذَا لَوْ ثَبَتَ كَانَ
نَصًّا فِي ذَلِكَ وَلَكِنَّهُ مِنْ
رِوَايَةِ الْكَلْبِيِّ وَهُوَ ضَعِيفٌ
جِدًّا
ഇബ്നു
ബത്താൽ ഹസനിൽ നിന്നുള്ള ഒരു
റിപ്പോർട്ടിൽ പറയുന്നു:രണ്ടു
മലക്കുകളും-റഖീബു
അതീദു മലക്കുകൾ-
എല്ലാം
രേഖപ്പെടുത്തുന്നു .
ഇകരിമയിൽ
നിന്ന് ഇബ്നു ബത്താൽ തന്നെ
ഉദ്ധരിക്കുന്നു :മലക്കുകൾ
നന്മയും തിന്മയും മാത്രം
രേഖപ്പെടുത്തുന്നു .എന്നാൽ
يَمْحُو
اللَّهُ مَا يَشَاءُ وَيُثْبِتُ
അല്ലാഹു
ഉദ്ദേശിച്ചത് അല്ലാഹു മായിച്ചു
കളയുകയും അല്ലാഹു ഉദ്ദേശിച്ചത്
അല്ലാഹു സ്ഥിരപ്പെടുത്തുകയും
ചെയ്യുന്നു '
എന്ന്
സൂറ റഅദു 39-ആം
വചനത്തിൽ അല്ലാഹു പറഞ്ഞതിന്റെ
വ്യാഖ്യാനത്തിൽ അബൂ സ്വാലിഹു
എന്നവർ ''മലക്കുകൾ
മനുഷ്യൻ ഉച്ചരിക്കുന്നതു
മുഴുവൻ രേഖപ്പെടുത്തുകയും
പിന്നീട് അവനു അനുകൂലമായതും
എതിരായതും അല്ലാഹു സ്ഥിരപ്പെടുത്തുകയും
ബാക്കി മായ്ക്കുകയും ചെയ്യുന്നു
''
എന്ന്
നല്കിയിരിക്കുന്ന വ്യാഖ്യാനം
ഹസൻ എന്നവരുടെ അഭിപ്രായത്തെ
ബലപ്പെടുത്തുന്നു.ഞാൻ
-ഇബ്നു
ഹജർ-പറയുന്നു:ഈ
അഭിപ്രായം സ്ഥിരപ്പെട്ടു
വന്നിട്ടുണ്ടെങ്കിൽ ഈ വിഷയത്തിൽ
ഒരു നസ്സ്വ് ആയേനെ;എന്നാൽ
ഇത് വളരെ ബലഹീനമായതാണ്
وَالرَّقِيبُ
هُوَ الْحَافِظُ وَالْعَتِيدُ هُوَ
الْحَاضِرُ وَوَرَدَ فِي فَضْلِ الصَّمْتِ
عِدَّةُ أَحَادِيثَ مِنْهَا حَدِيثُ
سُفْيَانَ بْنِ عَبْدِ اللَّهِ الثَّقَفِيِّ
قُلْتُ يَا رَسُولَ اللَّهِ مَا أَخْوَفُ
مَا تَخَافُ عَلَيَّ ؟ قَالَ هَذَا
وَأَخَذَ بِلِسَانِهِ أَخْرَجَهُ
التِّرْمِذِيُّ
وَقَالَ حَسَنٌ صَحِيحٌ
റഖീബു
എന്നാൽ ഹാഫിദു /കാക്കുന്നവൻ/സൂക്ഷിക്കുന്നവൻ
ആണ്.അതീദു
എന്നാൽ ഹാദിർ/ഹാജരുള്ളവൻ
ആണ്.മൗനം
പാലിക്കുന്നതിന്റെ മാഹാത്മ്യം
നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്.സുഫ്യാനു
ബ്നു അബ്ദില്ലാഹി സ്സഖഫിയുടെ
ഹദീസ് അതിൽപ്പെടുന്നു .അദ്ദേഹം
പറയുന്നു:ഞാൻ
ചോദിച്ചു :അല്ലാഹുവിന്റെ
റസൂലേ .....താങ്കൾ
എന്റെ വിഷയത്തിൽ ഭയപ്പെടുന്ന/ആശങ്കിക്കുന്ന
കാര്യങ്ങളിൽ ഏറ്റവും
ഭയപ്പെടുന്ന/ആശങ്കിക്കുന്ന
കാര്യം ഏതാണ്?നബി
അദ്ധേഹത്തിന്റെ നാവു പുറത്തെടുത്തു
കൊണ്ട് 'ഇതാണ്
'എന്ന്
മറുപടി പറഞ്ഞു.ഈ
ഹദീസ് തിർമുദി രേഖപ്പെടുത്തുകയും
ഹസൻ സ്വഹീഹു ആണെന്ന് ഇമാം
തിർമുദി അഭിപ്രായപ്പെടുകയും
ചെയ്തിട്ടുണ്ട് .
وَتَقَدَّمَ
فِي الْإِيمَانِ حَدِيثُ الْمُسْلِمِ
مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ
وَيَدِهِ وَلِأَحْمَدَ وَصَحَّحَهُ
ابْنُ حِبَّانَ مِنْ حَدِيثِ الْبَرَاءِ
وَكُفَّ لِسَانَكَ إِلَّا مِنْ خَيْرٍ
കിതാബുൽ
ഈമാനിൽ വന്ന
الْمُسْلِمِ
مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ
وَيَدِهِ
മറ്റു
മുസ്ലിംകൾ ആരുടെ നാവിൽ നിന്നും
കയ്യിൽ നിന്നുമാണോ
രക്ഷപ്പെട്ടിട്ടുള്ളത്
അവനാണ് മുസ്ലിം 'എന്ന്
പറയുന്ന ഹദീസും
وَكُفَّ
لِسَانَكَ إِلَّا مِنْ خَيْرٍ
നന്മയ്ക്കു
വേണ്ടിയല്ലാത്ത കാര്യങ്ങൾക്ക്
നാവു ചലിപ്പിക്കുന്നതിൽ
നിന്നും നിന്റെ നാവിനെ നീ
തടയുക '
എന്ന്
പറയുന്ന ഹദീസും ഇവ്വിഷയകമായി
ബന്ധപ്പെട്ടതാണ്
وَعَنْ
عُقْبَةَ بْنِ عَامِرٍ قُلْتُ يَا رَسُولَ
اللَّهِ مَا النَّجَاةُ ؟ قَالَ أَمْسِكْ
عَلَيْكَ لِسَانَكَ الْحَدِيثُ أَخْرَجَهُ
التِّرْمِذِيُّ وَحَسَّنَهُ وَفِي
حَدِيثِ مُعَاذٍ مَرْفُوعًا أَلَا
أُخْبِرُكَ بِمَلَاكِ الْأَمْرِ كُلِّهِ
كُفَّ هَذَا وَأَشَارَ إِلَى لِسَانِهِ
قُلْتُ يَا رَسُولَ اللَّهِ وَإِنَّا
لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ
؟ قَالَ وَهَلْ يَكُبُّ النَّاسَ فِي
النَّارِ عَلَى وُجُوهِهِمْ إِلَّا
حَصَائِدُ أَلْسِنَتِهِمْ أَخْرَجَهُ
أَحْمَدُ وَالتِّرْمِذِيُّ وَصَحَّحَهُ
وَالنَّسَائِيُّ وَابْنُ مَاجَهْ
كُلُّهُمْ مِنْ طَرِيقِ أَبِي وَائِلٍ
عَنْ مُعَاذٍ مُطَوَّلًا وَأَخْرَجَهُ
أَحْمَدُ أَيْضًا مِنْ وَجْهٍ آخَرَ عَنْ
مُعَاذٍ وَزَادَ الطَّبَرَانِيُّ فِي
رِوَايَةٍ مُخْتَصَرَةٍ ثُمَّ إِنَّكَ
لَنْ تَزَالَ سَالِمًا مَا سَكَتَّ
فَإِذَا تَكَلَّمْتَ كُتِبَ عَلَيْكَ
أَوْ لَكَ
ഉഖ്ബത്
ബ്നു ആമിർ എന്നവർ പറയുന്നു:ഞാൻ
ചോദിച്ചു ;അല്ലാഹുവിന്റെ
റസൂലേ.....എന്താണ്
വിജയം?അപ്പോൾ
നബി മറുപടി പറഞ്ഞു;നിന്റെ
നാവിനെ നീ പിടിച്ചു വയ്ക്കുക
.ഈ
ഹദീസ് തിർമുദി റിപ്പോർട്ട്
ചെയ്യുകയും ഹസൻ ആണെന്ന്
പറയുകയും ചെയ്തിട്ടുണ്ട്.
മുആദു
റദിയല്ലാഹു അന്ഹുവിനോട്
أَلَا
أُخْبِرُكَ بِمَلَاكِ الْأَمْرِ كُلِّهِ
എന്ന്
നബി പറഞ്ഞ ശേഷം 'നാവിലേക്ക്
ചൂണ്ടിക്കൊണ്ട് 'ഇതിനെ
പിടിച്ചു വയ്ക്കുക'
എന്ന്
പറയുമ്പോൾ മുആദു റദിയല്ലാഹു
അന്ഹു ചോദിക്കുന്നു:'അല്ലാഹുവിന്റെ
റസൂലേ.....ഞങ്ങൾ
സംസാരിക്കാൻ ഉപയോഗിക്കുന്ന
അവയവം ഞങ്ങൾ പിടിച്ചു
വയ്ക്കുകയോ?'അപ്പോൾ
നബി പറയുന്ന മറുപടി കാണുക:'ആളുകൾ
നരകത്തിൽ മുഖം കുത്തി വീഴുന്നത്
അവരുടെ നാവുകൾ കൊയ്തെടുത്തത്തിന്റെ
ഫലമല്ലാതെ മറ്റെന്താണ്?'നിരവധി
ഹദീസ് ഗ്രന്ഥങ്ങളിൽ ഈ ഹദീസ്
വന്നിട്ടുണ്ട് .തബ്രാനിയുടെ
റിപ്പോർട്ടിൽ ഇത് കൂടി കാണാം:'നീ
മൗനം പാലിക്കുന്നിടത്തോളം
നീ വിജയിച്ചു;
നീ
സംസാരിക്കുന്നുവെങ്കിൽ അത്
ഒന്നുകിൽ നിനയ്ക്ക് അനുകൂലമായും
അല്ലെങ്കിൽ നിനയ്ക്ക് എതിരായും
രേഖപ്പെടുത്തപ്പെടും
.
وَفِي
حَدِيثِ أَبِي ذَرٍّ مَرْفُوعًا عَلَيْكَ
بِطُولِ الصَّمْتِ فَإِنَّهُ مَطْرَدَةٌ
لِلشَّيْطَانِ أَخْرَجَهُ أَحْمَدُ
وَالطَّبَرَانِيُّ وَابْنُ حِبَّانَ
وَالْحَاكِمُ وَصَحَّحَاهُ وَعَنْ ابْنِ
عُمَرَ رَفَعَهُ مَنْ صَمَتَ نَجَا
أَخْرَجَهُ التِّرْمِذِيُّ وَرُوَاتُهُ
ثِقَاتٌ وَعَنْ أَبِي هُرَيْرَةَ رَفَعَهُ
مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ
مَا لَا يَعْنِيهِ أَخْرَجَهُ التِّرْمِذِيُّ
وَحَسَّنَهُ
മൗനത്തിന്റെ
മാഹാത്മ്യം സംബന്ധിച്ച് അബൂ
ദർ,
ഇബ്നു
ഉമർ റദിയല്ലാഹു അൻഹുമായിൽ
നിന്നും ഹദീസുകൾ വന്നിട്ടുണ്ട്.തിർമുദി
രേഖപ്പെടുത്തിയ ,
അബൂ
ഹുറൈറ റദിയല്ലാഹു അന്ഹു
റിപ്പോർട്ട് ചെയ്ത ഒരു ഹദീസ്
കാണുക.
مِنْ
حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ
مَا لَا يَعْنِيهِ
തനിക്ക്
ആവശ്യമില്ലാത്ത കാര്യങ്ങൾ
ഒഴിവാക്കുക എന്നത് ഒരു
മനുഷ്യന്റെ ഇസ്ലാമിന്റെ
നന്മയാണ് .തിർമുദി
ഈ ഹദീസ് ഹസൻ ആണെന്ന് പറഞ്ഞിട്ടുണ്ട്
وَذَكَرَ
الْمُصَنِّفُ فِي الْبَابِ أَرْبَعَةَ
أَحَادِيثَ
الْأَوَّلُ
قَوْلُهُ (
حَدَّثَنِي
)
كَذَا
لِأَبِي ذَرٍّ وَلِلْبَاقِينَ "
حَدَّثَنَا
"
وَكَذَا
لِلْجَمِيعِ فِي هَذَا السَّنَدِ
بِعَيْنِهِ فِي الْمُحَارِبِينَ وَعُمَرُ
بْنُ عَلِيٍّ الْمُقَدَّمِيُّ بِفَتْحِ
الْقَافِ وَتَشْدِيدِ الدَّالِ هُوَ
عَمُّ مُحَمَّدِ بْنِ أَبِي بَكْرٍ
الرَّاوِي عَنْهُ وَقَدْ تَقَدَّمَ أَنَّ
عُمَرَ
مُدَلِّسٌ
لَكِنَّهُ صَرَّحَ هُنَا بِالسَّمَاعِ
قَوْلُهُ
عَنْ سَهْلِ بْنِ سَعْدٍ هُوَ السَّاعِدِيُّ
ഈ
ഹദീസിൽ നാല് ഹദീസുകൾ ആണ് ഇമാം
ബുഖാരി നല്കിയിട്ടുള്ളത്
.ഇവിടെ
ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന
ആദ്യ ഹദീസിന്റെ പരമ്പര
സംബന്ധിച്ച ചർച്ചയാണ് മുകളിൽ
قَوْلُهُ
مَنْ يَضْمَنْ بِفَتْحِ أَوَّلِهِ
وَسُكُونِ الضَّادِ الْمُعْجَمَةِ
وَالْجَزْمِ مِنَ الضَّمَانِ بِمَعْنَى
الْوَفَاءِ بِتَرْكِ الْمَعْصِيَةِ
فَأَطْلَقَ الضَّمَانَ وَأَرَادَ
لَازِمَهُ وَهُوَ أَدَاءُ الْحَقِّ
الَّذِي عَلَيْهِ فَالْمَعْنَى مَنْ
أَدَّى الْحَقَّ الَّذِي عَلَى لِسَانِهِ
مِنَ النُّطْقِ بِمَا يَجِبُ عَلَيْهِ
أَوِ الصَّمْتِ عَمَّا لَا يَعْنِيهِ
وَأَدَّى الْحَقَّ الَّذِي عَلَى فَرْجِهِ
مِنْ وَضْعِهِ فِي الْحَلَالِ وَكَفِّهِ
عَنِ الْحَرَامِ
ഇവിടെ
ഹദീസിൽ
مَنْ
يَضْمَنْ
എന്ന്
നാവിനെ കുറിച്ചും ലിംഗത്തെ
/ഗുഹ്യ
ഭാഗത്തെ സംബന്ധിച്ചും
പറഞ്ഞതിന്റെ വിവക്ഷ ആവശ്യമുള്ളിടത്ത്
ആവശ്യമുള്ളത് മാത്രം സംസാരിച്ചു
കൊണ്ടും സംസാരം ആവശ്യമില്ലാത്ത
ഇടങ്ങളിൽ മൗനം പാലിച്ചു
കൊണ്ടും നാവിനോടുള്ള ബാധ്യതയും
;ഹലാലായ
/അനുവദനീയമായ
മാർഗ്ഗത്തിൽ (ഹലാലായ
ഇണയിൽ )ലൈംഗികാവയവത്തെ
വയ്ക്കുകയും ഹറാമായ /നിഷിദ്ധമായ
മാർഗ്ഗങ്ങളിൽ അതിനെ
വയ്ക്കാതിരിക്കുകയും ചെയ്തു
കൊണ്ട് അതിനോടുള്ള ബാധ്യതയും
നിറവേറ്റുക എന്ന അർത്ഥത്തിൽ
ആകുന്നു.
وَسَيَأْتِي
فِي الْمُحَارِبِينَ عَنْ خَلِيفَةَ
بْنِ خَيَّاطٍ عَنْ عُمَرَ بْنِ عَلِيٍّ
بِلَفْظِ "
مَنْ
تَوَكَّلَ "
وَأَخْرَجَهُ
التِّرْمِذِيُّ عَنْ مُحَمَّدِ بْنِ
عَبْدِ الْأَعْلَى عَنْ عُمَرَ بْنِ
عَلِيٍّ بِلَفْظِ "
مَنْ
تَكَفَّلَ "
وَأَخْرَجَهُ
الْإِسْمَاعِيلِيُّ عَنِ الْحَسَنِ بْنِ
سُفْيَانَ قَالَ "
حَدَّثَنَا
مُحَمَّدُ بْنُ أَبِي بَكْرٍ الْمُقَدَّمِيُّ
وَعُمَرُ بْنُ عَلِيٍّ هُوَ الْفَلَّاسُ
وَغَيْرُهُمَا قَالُوا حَدَّثَنَا عُمَرُ
بْنُ عَلِيٍّ "
بِلَفْظِ
"
مَنْ
حَفِظَ "
عِنْدَ
أَحْمَدَ وَأَبِي يَعْلَى مِنْ حَدِيثِ
أَبِي مُوسَى بِسَنَدٍ حَسَنٍ وَعِنْدَ
الطَّبَرَانِيِّ مِنْ حَدِيثِ أَبِي
رَافِعٍ بِسَنَدٍ جَيِّدٍ لَكِنْ قَالَ
"
فَقْمَيْهِ
"
بَدَلَ
"
لَحْيَيْهِ
"
وَهُوَ
بِمَعْنَاهُ وَالْفَقْمِ بِفَتْحِ
الْفَاءِ وَسُكُونِ الْقَافِ
സമാനമായ
അല്ലെങ്കിൽ സദ്ര്ശമായ പദങ്ങളിൽ
ഇതേ ഹദീസ് വ്യത്യസ്ത റിപ്പോർട്ടുകളിൽ
വന്നത് സംബന്ധിച്ച ചർച്ച
മുകളിൽ കാണാം
قَوْلُهُ
(
لَحْيَيْهِ
)
بِفَتْحِ
اللَّامِ وَسُكُونِ الْمُهْمَلَةِ
وَالتَّثْنِيَةِ هُمَا الْعَظْمَاتُ
فِي جَانِبَيِ الْفَمِ وَالْمُرَادُ
بِمَا بَيْنَهُمَا اللِّسَانُ وَمَا
يَتَأَتَّى بِهِ النُّطْقُ وَبِمَا
بَيْنَ الرِّجْلَيْنِ الْفَرْجُ وَقَالَ
الدَّاوُدِيُّ الْمُرَادُ بِمَا بَيْنَ
اللَّحْيَيْنِ الْفَمُ قَالَ فَيَتَنَاوَلُ
الْأَقْوَالَ وَالْأَكْلَ وَالشُّرْبَ
وَسَائِرَ مَا يَتَأَتَّى بِالْفَمِ
مِنَ الْفِعْلِ ، قَالَ وَمَنْ تَحَفَّظْ
مِنْ ذَلِكَ أَمِنَ مِنَ الشَّرِّ كُلِّهِ
لِأَنَّهُ لَمْ يَبْقَ إِلَّا السَّمْعُ
وَالْبَصَرُ كَذَا قَالَ وَخَفِيَ
عَلَيْهِ أَنَّهُ بَقِيَ الْبَطْشُ
بِالْيَدَيْنِ وَإِنَّمَا مَحْمَلُ
الْحَدِيثِ عَلَى أَنَّ النُّطْقَ
بِاللِّسَانِ أَصْلٌ فِي حُصُولِ كُلِّ
مَطْلُوبٍ فَإِذَا لَمْ يَنْطِقْ بِهِ
إِلَّا فِي خَيْرٍ سَلِمَ
ഇവിടെ
ഹദീസിൽ
لَحْيَيْهِ
രണ്ടു
താടിയെല്ലുകൾ എന്നത് കൊണ്ട്
ഉദ്ദേശ്യം വായയുടെ ഇരു
വശത്തുമുള്ള എല്ലുകൾ ആകുന്നു.അതിനു
ഇടയിലുള്ള അവയവം എന്നാൽ നാവു
ആണ്.അതായത്
ആ നാവിനാൽ വന്നു പോകുന്ന
സംസാരമാണ്.രണ്ടു
കാലുകൾക്ക്/തുടകൾക്ക്
ഇടയിലുള്ളത് എന്നാൽ ഫർജു
അഥവാ ലിംഗം/ഗുഹ്യ
ഭാഗം എന്നാണു അർത്ഥമാക്കുന്നത്.ദാവൂദി
പറയുന്നു:രണ്ടു
താടിയെല്ലുകൾക്കിടയിലുള്ളത്
എന്നാൽ വായ ആണ് .അപ്പോൾ
അതിനെ സൂക്ഷിക്കുക എന്നാൽ
തീറ്റ,
കുടി
,സംസാരം
തുടങ്ങി വാ കൊണ്ടുള്ള പ്രവർത്തികൾ
എല്ലാം ഉൾപ്പെടും.ദാവൂദി
തുടരുന്നു:ആരെങ്കിലും
ഒരാൾ ഇക്കാര്യങ്ങളിൽ ഒക്കെ
തിന്മകളിൽ നിന്ന് മുക്തനായാൽ
പിന്നെ അവശേഷിക്കുന്നത്
കേൾവിയും കാഴ്ചയും കൈകൾ
കൊണ്ടുള്ള പിടുത്തവും ആയി
ബന്ധപ്പെട്ടത് മാത്രമാണ്.എല്ലാ
തേട്ടങ്ങളും സാധ്യമാവുന്നതിന്റെ
അടിസ്ഥാനം നാവു കൊണ്ടുള്ള
സംസാരമാണെന്ന് ഹദീസിൽ നിന്ന്
മനസ്സിലാക്കാമെന്നും അദ്ദേഹം
പറയുന്നു.ഒരാൾ
നന്മയല്ലാതെ സംസാരിക്കുന്നില്ലെങ്കിൽ
അയാൾ രക്ഷപ്പെട്ടു.
وَقَالَ
ابْنُ بَطَّالٍ :
دَلَّ
الْحَدِيثُ عَلَى أَنَّ أَعْظَمَ
الْبَلَاءِ عَلَى الْمَرْءِ فِي الدُّنْيَا
لِسَانُهُ وَفَرْجُهُ فَمَنْ وُقِيَ
شَرَّهُمَا وُقِيَ أَعْظَمَ الشَّرِّ
ഇബ്നു
ബത്താൽ പറയുന്നു:
ദുനിയാവിൽ
/ഇഹലോകത്ത്
മനുഷ്യന് ബഹു ഭൂരി ഭാഗം
പരീക്ഷണങ്ങളും അവന്റെ നാവും
ലിംഗവും/ഗുഹ്യാവയവും
മൂലമാണെന്നും അത് രണ്ടിന്റെയും
തിന്മകളിൽ നിന്ന് ഒരാൾക്ക്
രക്ഷപ്പെടാനായാൽ അയാൾ ബഹുഭൂരി
ഭാഗം തിന്മകളിൽ നിന്നും
രക്ഷപ്പെട്ടുവെന്നും ഹദീസിൽ
നിന്ന് മനസ്സിലാക്കാം.
قَوْلُهُ
أَضْمَنْ لَهُ بِالْجَزْمِ جَوَابُ
الشَّرْطِ وَفِي رِوَايَةِ خَلِيفَةَ "
تَوَكَّلْتُ
لَهُ بِالْجَنَّةِ "
وَوَقَعَ
فِي رِوَايَةِ الْحَسَنِ "
تَكَفَّلْتُ
لَهُ "
قَالَ
التِّرْمِذِيُّ :
حَدِيثُ
سَهْلِ بْنِ سَعْدٍ حَسَنٌ صَحِيحٌ
وَأَشَارَ إِلَى أَنَّ أَبَا حَازِمٍ
تَفَرَّدَ بِهِ عَنْ سَهْلٍ فَأَخْرَجَهُ
مِنْ طَرِيقِ مُحَمَّدِ بْنِ عَجْلَانَ
عَنْ أَبِي حَازِمٍ عَنْ أَبِي هُرَيْرَةَ
بِلَفْظِ مَنْ وَقَاهُ اللَّهُ شَرَّ
مَا بَيْنَ لَحْيَيْهِ وَشَرَّ مَا بَيْنَ
رِجْلَيْهِ دَخَلَ الْجَنَّةَ وَحَسَّنَهُ
وَنَبَّهَ عَلَى أَنَّ أَبَا حَازِمٍ
الرَّاوِيَ عَنْ سَهْلٍ غَيْرُ أَبِي
حَازِمٍ الرَّاوِي عَنْ أَبِي هُرَيْرَةَ
.
قُلْتُ
وَهُمَا مَدَنِيَّانِ تَابِعِيَّانِ
لَكِنَّ الرَّاوِيَ عَنْ أَبِي هُرَيْرَةَ
اسْمُهُ سَلْمَانُ وَهُوَ أَكْبَرُ مِنَ
الرَّاوِي عَنْ سَهْلٍ وَاسْمُهُ سَلَمَةُ
وَلِهَذَا اللَّفْظِ شَاهِدٌ مِنْ
مُرْسَلِ عَطَاءِ بْنِ يَسَارٍ فِي
الْمُوَطَّأِ
നേരത്തെ
ഹദീസിന്റെ ആദ്യ ഭാഗം വ്യത്യസ്ത
റിപ്പോർട്ടുകളിൽ സമാനമോ
സദ്ര്ശമോ ആയ വ്യത്യസ്ത പദങ്ങളിൽ
വന്നത് സൂചിപ്പിച്ചിരുന്നു.ഇവിടെ
ഹദീസിന്റെ അവസാന ഭാഗം വ്യത്യസ്ത
റിപ്പോർട്ടുകളിൽ സമാനമോ
സദ്ര്ശമോ ആയ വ്യത്യസ്ത പദങ്ങളിൽ
വന്നത് സൂചിപ്പിച്ചിരിക്കുന്നു.അബൂ
ഹുറൈറ റദിയല്ലാഹു അൻഹുവിൽ
നിന്നുള്ള ഒരു റിപ്പോർട്ടിൽ
ഇപ്രകാരം വന്നിരിക്കുന്നു:
مَنْ
وَقَاهُ اللَّهُ شَرَّ مَا بَيْنَ
لَحْيَيْهِ وَشَرَّ مَا بَيْنَ رِجْلَيْهِ
دَخَلَ الْجَنَّةَ
അല്ലാഹു
എതോരുത്തനെ അയാളുടെ രണ്ടു
താടിയെല്ലുകളുടെ ഇടയിലുള്ളതിന്റെയും
രണ്ടു തുടകൾക്കിടയിൽ ഉള്ളതിന്റെയും
തിന്മകളിൽ നിന്ന് സംരക്ഷിച്ചുവോ/കാത്തു
സൂക്ഷിച്ചുവോ അവൻ സ്വർഗ്ഗത്തിൽ
പ്രവേശിക്കുന്നതാണ് .
......................................
No comments:
Post a Comment