Wednesday, 15 July 2015

മൂടു വസ്ത്രം/ജിൽബാബു ഇല്ലാത്ത സ്ത്രീ എങ്ങിനെ ഈദു നമസ്ക്കാരത്തിനു പോകും?ബുഖാരി 980 ഫത്ഹുൽ ബാരി സഹിതം

സഹീഹുൽ ബുഖാരി ഹദീസ് 980 ഫത്ഹുൽ ബാരി സഹിതം
മൂടു വസ്ത്രം/ജിൽബാബു ഇല്ലാത്ത സ്ത്രീ എങ്ങിനെ ഈദു നമസ്ക്കാരത്തിനു പോകും
ഈ ഹദീസിനു സഹീഹുൽ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാന ഗ്രന്ഥമായ  ഇമാം അൽ ഹാഫിദു ഇബ്നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ നല്കിയ വ്യാഖ്യാനത്തിന്റെ അറബി മൂലവും അതിന്റെ  മലയാള സാരാംശവും ഇവിടെ ചേർത്തിട്ടുണ്ട്
صحيح البخاري مع فتح الباريباب إِذَا لَمْ يَكُنْ لَهَا جِلْبَابٌ فِي الْعِيدِ
പെരുന്നാളിന് സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എന്നത് സംബന്ധിച്ച് പറയുന്ന ബാബു
الشرح:
قوله باب إذا لم يكن لها جلباب
 بكسر الجيم وسكون اللام وموحدتين، تقدم تفسيره في كتاب الحيض في " باب شهود الحائض العيدين " قال الزين بن المنير: لم يذكر جواب الشرط في الترجمة حوالة على ما ورد في الخبر ا هـ.
والذي يظهر لي أنه حذفه لما فيه من الاحتمال، فقد تقدم في الباب المذكور أنه يحتمل أن يكون للجنس، أي تعيرها من جنس ثيابها، ويؤيده رواية ابن خزيمة " من جلابيبها " وللترمذي " فلتعرها أختها من جلابيبها " والمراد بالأخت الصاحبة، ويحتمل أن يكون المراد تشركها معها في ثوبها، ويؤيده رواية أبي داود " تلبسها صاحبتها طائفة من ثوبها " يعني إذا كان واسعا، ويحتمل أن يكون المراد بقوله " ثوبها " جنس الثياب فيرجع للأول.
ويؤخذ منه جواز اشتمال المرأتين في ثوب واحد عند التستر، وقيل: إنه ذكر على سبيل المبالغة، أي يخرجن على كل حال ولو اثنتين في جلباب
ഒരു  സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എങ്ങിനെ  ഈദു മുസല്ലയിൽ വരുമെന്ന് നബിയോട് സ്ത്രീകള് ചോദിച്ചപ്പോൾ അതിനു നബി പറയുന്ന മറുപടി തുടർന്ന് വരുന്ന ഹദീസിൽ നബി പറയുന്നുണ്ട്. ജിൽബാബു എന്താണെന്ന് കിതാബുൽ ഹൈദിൽ
باب شهود الحائض العيدين
ആര്ത്തവകാരികൾ രണ്ടു പെരുന്നാളിനും ഹാജരാകുന്നത് സംബന്ധിച്ച ബാബിൽ പറഞ്ഞു കഴിഞ്ഞതാണ്. ഈ ബാബിന്റെ പേരിൽ ബുഖാരി  പെരുന്നാളിന് സ്ത്രീക്ക് മൂടു വസ്ത്രം/ജിൽബാബു ഇല്ലാതിരുന്നാൽ എന്ന ശർത് അഥവാ കണ്ടിഷനൽ ക്ലോസ് മാത്രമേ നല്കിയിട്ടുള്ളൂ ;അതിന്റെ ജവാബ് നല്കിയിട്ടില്ല.(ഹദീസിൽ വരുന്നുണ്ട്). തിര്മുദിയുടെ റിപ്പോർട്ടിൽ
فلتعرها أختها من جلابيبها
''അവൾ- മൂടു വസ്ത്രം/ജിൽബാബു ഉള്ളവൾ -അവളുടെ സഹോദരിയെ തന്റെ  /ജിൽബാബിൽ കൂട്ടട്ടെ എന്നുണ്ട്.ഇവിടെ സഹോദരി എന്നത് കൊണ്ട്   ഉദ്ദേശ്യം കൂട്ടുകാരിയാണ്‌. ഇബ്നു ഖുസൈമയുടെ
റിപ്പോർട്ടിൽ നിന്നും അവൾ അവളുടെ മൂടു വസ്ത്രത്തിൽ അവളെയും -മൂടു വസ്ത്രം ഇല്ലാത്തവളെയും-പങ്കു ചേർക്കട്ടെ എന്നാണു ഉദ്ദേശ്യമെന്ന് വ്യക്തമാണ്.അബൂ ദാവൂദിന്റെ റിപ്പോർട്ടിൽ
" تلبسها صاحبتها طائفة من ثوبها
അവൾ തന്റെ കൂട്ടുകാരിയെ അവളുടെ മൂടു വസ്ത്രതിനെ ഒരു ഭാഗം കൊണ്ട് ധരിപ്പിക്കട്ടെ എന്നാണുള്ളത്.അതായത് അവളുടെ മൂടു വസ്ത്രം വിശാലമായതാണെങ്കിൽ എന്നർത്ഥം.കൂടാതെ അത് പോലെ വേറെ മൂടു വസ്ത്രം അവൾക്കുണ്ടെങ്കിൽ അതില്ലാത്ത തന്റെ കൂട്ടുകാരിക്ക് നല്കി അവളെയും പെരുന്നാൾ നിസ്ക്കാരത്തിലും മറ്റും പങ്കെടുക്കാൻ സഹായിക്കുക എന്നും അർത്ഥമാകാം.ഈ ഹദീസിൽ നിന്നും ഒരേ മൂടു വസ്ത്രം കൊണ്ട്  രണ്ടു സ്ത്രീകൾ മറയ്ക്കുന്നത് അനുവദനീയമാണ് എന്ന് മനസ്സിലാക്കാം.രണ്ടു സ്ത്രീകൾ ഒരേ മൂടു വസ്ത്രത്തിൽ ആണെങ്കിൽ പോലും പെരുന്നാളിന് പുറപ്പെടെണ്ടതാണ് എന്നതാണ് ഹദീസിന്റെ ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്
ഇനി ഹദീസ് കാണുക

حَدَّثَنَا أَبُو مَعْمَرٍ قَالَ حَدَّثَنَا عَبْدُ الْوَارِثِ قَالَ حَدَّثَنَا أَيُّوبُ عَنْ حَفْصَةَ بِنْتِ سِيرِينَ قَالَتْ كُنَّا نَمْنَعُ جَوَارِيَنَا أَنْ يَخْرُجْنَ يَوْمَ الْعِيدِ فَجَاءَتْ امْرَأَةٌ فَنَزَلَتْ قَصْرَ بَنِي خَلَفٍ فَأَتَيْتُهَا فَحَدَّثَتْ أَنَّ زَوْجَ أُخْتِهَا غَزَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثِنْتَيْ عَشْرَةَ غَزْوَةً فَكَانَتْ أُخْتُهَا مَعَهُ فِي سِتِّ غَزَوَاتٍ فَقَالَتْ فَكُنَّا نَقُومُ عَلَى الْمَرْضَى وَنُدَاوِي الْكَلْمَى فَقَالَتْ يَا رَسُولَ اللَّهِ أَعَلَى إِحْدَانَا بَأْسٌ إِذَا لَمْ يَكُنْ لَهَا جِلْبَابٌ أَنْ لَا تَخْرُجَ فَقَالَ لِتُلْبِسْهَا صَاحِبَتُهَا مِنْ جِلْبَابِهَا فَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ قَالَتْ حَفْصَةُ فَلَمَّا قَدِمَتْ أُمُّ عَطِيَّةَ أَتَيْتُهَا فَسَأَلْتُهَا أَسَمِعْتِ فِي كَذَا وَكَذَا قَالَتْ نَعَمْ بِأَبِي وَقَلَّمَا ذَكَرَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَّا قَالَتْ بِأَبِي قَالَ لِيَخْرُجْ الْعَوَاتِقُ ذَوَاتُ الْخُدُورِ أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ شَكَّ أَيُّوبُ وَالْحُيَّضُ وَيَعْتَزِلُ الْحُيَّضُ الْمُصَلَّى وَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ قَالَتْ فَقُلْتُ لَهَا الْحُيَّضُ قَالَتْ نَعَمْ أَلَيْسَ الْحَائِضُ تَشْهَدُ عَرَفَاتٍ وَتَشْهَدُ كَذَا وَتَشْهَدُ كَذَا
ഹഫ്സത് ബിന്‍ത് സിരീന്‍  പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന്നു പുറത്തു പോകുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനു ഖലഫിന്റെ എടുപ്പില്‍ വന്നിറങ്ങി. നബി യൊന്നിച്ച് പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന് അവര്‍ ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. സഹോദരി നബി സ യോടു ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക് മൂടു വസ്ത്രം ഇല്ലാതിരുന്നാൽ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ?അപ്പോൾ നബി സ പറഞ്ഞു- മൂടു വസ്ത്രം ഇല്ലാതിരുന്നാൽ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ
ഹഫ്സ തുടരുന്നു:-അങ്ങിനെ ഉമ്മു അതിയ്യ വന്നപ്പോൾ ഞാൻ ഇത് സംബന്ധിച്ച് അവരോടു അഭിപ്രായം ചോദിച്ചു.അപ്പോൾ ഉമ്മുഅത്വിയ്യ പറഞ്ഞു :എന്റെ പിതാവ് റസൂലിനു അർപ്പണം(അവർ  നബിയെ സംബന്ധിച്ച് പരാമർശിക്കുമ്പോൾ അങ്ങിനെ പറയാറുണ്ടായിരുന്നു) ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും   കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ളിംകളുടെ സംഘത്തില്‍ പങ്കെടുക്കും;അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും.അപ്പോൾ ഹഫ്സ ചോദിച്ചു: ആര്‍ത്തവകാരികളേയും കൊണ്ട് വരുമോ? ഉമ്മു അതിയ്യ മറുപടി പറഞ്ഞു:അതെ,ആര്ത്തവകാരികൾ അറഫയിലും ഇന്നയിന്ന സ്ഥലങ്ങളിലും പങ്കെടുക്കുന്നില്ലേ?
قَوْلُهُ قَالَتْ نَعَمْ بِأَبَا بِمُوَحَّدَتَيْنِ بَيْنَهُمَا هَمْزَةٌ مَفْتُوحَةٌ وَالثَّانِيَةُ خَفِيفَةٌ وَفِي رِوَايَةِ كَرِيمَةَ وَأَبِي الْوَقْتِ بِأَبِي بِكَسْرِ الثَّانِيَةِ عَلَى الْأَصْلِ أَيْ أَفْدِيهِ بِأَبِي وَقَدْ تَقَدَّمَ فِي الْبَابِ الْمَذْكُورِ بِلَفْظِ بَيْبِي بِإِبْدَالِ الْهَمْزَةِ يَاءً تَحْتَانِيَّةً وَوَقَعَ عِنْدَ أَحْمَدَ مِنْ طَرِيقِ حَفْصَةَ عَنْ أُمِّ عَطِيَّةَ قَالَتْ أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَبِي وَأُمِّي
ഇവിടെ ഹഫ്സ  ഉമ്മു അതിയ്യയോട് സ്ത്രീകൾ പെരുന്നാൾ ഖുതുബയ്ക്കും നിസ്ക്കാരത്തിനും പോകുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഉമ്മു അതിയ്യ മറുപടി പറഞ്ഞു തുടങ്ങുന്നത്  ''അതെ ബി അബീ' എന്ന് പറഞ്ഞാണ്.ബി അബാ ,ബി അബീ എനിങ്ങനെ വിവിധ റിപ്പോർട്ടുകൾ ഉണ്ട് .ഇവിടെ എന്റെ ഉപ്പ  അല്ലാഹുവിന്റെ റസൂലിനു തെണ്ടം/സമർപ്പണം  എന്നർത്ഥം.    ഒരു റിപ്പോർട്ടിൽ
 أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَبِي وَأُمِّي
എന്റെ ഉമ്മയും   ഉപ്പയുമാണേ അല്ലാഹുവിന്റെ റസൂൽ ഞങ്ങളോട് കല്പ്പിച്ചു എന്നുണ്ട്
 قَوْلُهُ لِتَخْرُجَ الْعَوَاتِقُ ذَوَاتُ الْخُدُورِ كَذَا لِلْأَكْثَرِ عَلَى أَنَّهُ صِفَتُهُ ولِلكُشْمِيهَنِيِّ أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ شَكَّ أَيُّوبُ يَعْنِي هَلْ هُوَ بواو الْعَطف أَولا وَقَدْ تَقَدَّمَ نَحْوُهُ فِي الْبَابِ الْمَذْكُور
ഇവിടെ
الْعَوَاتِقُ ذَوَاتُ الْخُدُورِ 
രഹസ്യമുറികളില്‍ ഇരിക്കുന്ന യുവതികളേയും എന്നാണു ഭൂരി ഭാഗം റിപ്പോർട്ടുകളിലും ഉള്ളത്.എന്നാൽ കുഷ്മിഹീനിയുടെ റിപ്പോർട്ടിൽ
 أَوْ قَالَ الْعَوَاتِقُ وَذَوَاتُ الْخُدُورِ
അല്ലെങ്കിൽ യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും   എന്നാണു പറഞ്ഞത് എന്നുണ്ട്.ഈ ഹദീസിന്റെ സനദിൽ ഉള്ള അയ്യൂബ് എന്നവര്ക്ക് ഇവിടെ  അത്ഫിന്റെ വാവ്- 'ഉം' എന്ന അർത്ഥത്തിൽ ഉള്ള- ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുള്ളതാണ് ഈ അഭിപ്രായ വ്യത്യാസം വരാൻ കാരണം
 قَوْلُهُ فَقُلْتُ لَهَا الْقَائِلَةُ الْمَرْأَةُ وَالْمَقُولُ لَهَا أُمُّ عَطِيَّةَ وَيُحْتَمَلُ أَنْ تَكُونَ الْقَائِلَةُ حَفْصَةَ وَالْمَقُولُ لَهَا الْمَرْأَةَ وَهِيَ أُخْتُ أُمِّ عَطِيَّةَ وَالْأَوَّلُ أرجح وَالله أعلم
ഇവിടെ ഹദീസിന്റെ അവസാന ഭാഗത്ത്‌
فَقُلْتُ لَهَا الْحُيَّضُ
ഞാൻ ചോദിച്ചു ആര്ത്തവകാരികളും പുറപ്പെടണമോ എന്നതിൽ
 ചോദ്യ കർത്താവ്‌ ഹദീസിൽ പറഞ്ഞ സ്ത്രീയും ചോദിക്കപ്പെട്ടയാൾ ഉമ്മു അതിയ്യയും ആവാം . ചോദ്യ കർത്താവ്‌ ഹഫ്സയും ചോദിക്കപ്പെട്ടയാൾ ആ സ്ത്രീയും ആകാനും സാധ്യതയുണ്ട്.ആ സ്ത്രീ ഉമ്മു അതിയ്യയുടെ സഹോദരിയാണ്.അല്ലാഹു 
 ഏറ്റവും അറിയുന്നവൻ

സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like  ചെയ്തും share  ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള  പ്രതിഫലം ലഭിക്കും ഞങ്ങളുടെ വീഡിയോകൾ ആർക്കും ഡൌൻലോഡു ചെയ്യുകയോ റീ-അപ്ലോഡു ചെയ്യുകയോ ചെയ്യാ......
എന്റെയും കുടുംബത്തിന്റെയും ഇഹപര വിജയത്തിനായി  ദുആ ചെയ്യണേ 
8848787706 അബ്ബാസ് പറമ്പാടൻ
അസ്സലാമു അലൈക്കും
  

No comments:

Post a Comment