ഈദു ദിനത്തിലെ ഉപകരണ സംഗീതവും ആയുധാഭ്യാസ പ്രകടനവും
സഹീഹുൽ ബുഖാരി ഹദീസ് 949 & 950
https://youtu.be/FVSJe1JKZJw?si=XSreH0BB8c_lSFOg
ഫത്‌ഹുൽ ബാരി സഹിതം
കിതാബുൽ
ഈദൈനി
باب الْحِرَابِ وَالدَّرَقِ يَوْمَ
الْعِيدِ
കുന്തങ്ങളും
പരിചകളും ഉപയോഗിച്ച് ഈദു ദിനത്തിൽ ആയുധാഭ്യാസ
പ്രകടനം നടത്തുന്നത് സംബന്ധിച്ച ബാബു
حَدَّثَنَا
أَحْمَدُ، قَالَ حَدَّثَنَا ابْنُ وَهْبٍ، قَالَ أَخْبَرَنَا عَمْرٌو، أَنَّ
مُحَمَّدَ بْنَ عَبْدِ الرَّحْمَنِ الأَسَدِيَّ، حَدَّثَهُ عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ دَخَلَ
عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَعِنْدِي جَارِيَتَانِ تُغَنِّيَانِ
بِغِنَاءِ بُعَاثَ، فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ، وَدَخَلَ
أَبُو بَكْرٍ فَانْتَهَرَنِي وَقَالَ مِزْمَارَةُ الشَّيْطَانِ عِنْدَ النَّبِيِّ
صلى الله عليه وسلم فَأَقْبَلَ عَلَيْهِ رَسُولُ اللَّهِ عَلَيْهِ السَّلاَمُ
فَقَالَ " دَعْهُمَا " فَلَمَّا غَفَلَ غَمَزْتُهُمَا
فَخَرَجَتَا.
وَكَانَ يَوْمَ عِيدٍ يَلْعَبُ السُّودَانُ
بِالدَّرَقِ وَالْحِرَابِ، فَإِمَّا سَأَلْتُ النَّبِيَّ صلى الله عليه وسلم
وَإِمَّا قَالَ " تَشْتَهِينَ تَنْظُرِينَ ". فَقُلْتُ نَعَمْ.
فَأَقَامَنِي وَرَاءَهُ خَدِّي عَلَى خَدِّهِ، وَهُوَ يَقُولُ " دُونَكُمْ
يَا بَنِي أَرْفِدَةَ ". حَتَّى إِذَا مَلِلْتُ قَالَ " حَسْبُكِ
". قُلْتُ نَعَمْ. قَالَ " فَاذْهَبِي ".
ആയിശ റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു
പെരുന്നാള്‍ ദിവസം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍
ബുആസ് ദിവസത്തെക്കുറിച്ച്-ഇസ്ലാമിന്റെ മുമ്പ് അന്ധകാര /ജാഹിലിയ്യാ
കാല ഘട്ടത്തിൽ ഔസ്-ഖസ്രജു ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധമാണ് ബുആസ് - പാട്ടു
പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വിരിപ്പില്‍ചെരിഞ്ഞു
കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക്
തിരിച്ചിട്ടു. അങ്ങനെ അബൂബക്കര്‍റദിയല്ലാഹു
അന്ഹു അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി ഇപ്രകാരം ശകാരിച്ചു:
ശൈത്താന്റെ കുഴൽ വാദ്യം; അതു തന്നെ നബി സ്വല്ലല്ലാഹു അലൈഹി
വ സല്ലം യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി സ്വല്ലല്ലാഹു
അലൈഹി വ സല്ലം അബൂബക്കര്‍ റദിയല്ലാഹു അന്ഹുവിന്റെ നേരെ
തിരിഞ്ഞു കൊണ്ടു പറഞ്ഞു: താങ്കൾ അവരെ
വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്കുട്ടികളോടും
ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി
ആഇശ
റദിയല്ലാഹു അന്ഹാ പറയുന്നു: ഒരു പെരുന്നാള്‍ ദിവസം സുഡാന്‍
നിവാസികളായ ചിലര്‍ പരിച, കുത്തുവാള്‍
എന്നിവയുടെ ഉപയോഗം അഭ്യസിക്കുകയായിരുന്നു. ഞാൻ നബിയോട്
അത് കാണാൻ അനുവദിക്കുന്നതിന് അപേക്ഷിക്കുകയോ നബി
സ്വല്ലല്ലാഹു അലൈഹി വ സല്ലം ''അത് കാണാൻ
നിനയ്ക്ക് താല്പര്യമുണ്ടോ'' എന്ന് എന്നോട് ചോദിക്കുകയോ ചെയ്തു. ''അതെ''
എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നെ പിറകിലായി നിറുത്തി എന്റെ കവിള്‍ അവിടത്തെ
കവിളുമായി ചേര്‍ത്തുവെച്ചു. നബി
സ്വല്ലല്ലാഹു അലൈഹി വ സല്ലം അവര്‍ക്ക്
നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു. അവിടന്ന് പറഞ്ഞു: ബനൂഅര്‍ഫദ ഗോത്രമേ, പിടിക്കൂ… എനിക്ക്
മടുപ്പനുഭവപ്പെട്ടപ്പോള്‍ ഞാന്‍ പോകാന്‍ സമ്മതം ചോദിച്ചു. അനുമതി നല്‍കുകയും
ചെയ്തു
ഇനി ഈ ഹദീസിന്റെ ആദ്യ
ഭാഗത്തിന്റെ വ്യാഖ്യാനം ഫത്‌ഹുൽ ബാരിയിൽ നൽകിയിട്ടുള്ളതിന്റെ
അറബി മൂലവും മലയാള സാരാംശവും നല്കിയിരിക്കുന്നു.
قَوْلُهُ حَدَّثَنَا أَحْمَدُ كَذَا
لِلْأَكْثَرِ غَيْرُ مَنْسُوبٍ وَفِي رِوَايَةِ أَبِي ذَرٍّ وبن عَسَاكِرَ
حَدَّثَنَا أَحْمَدُ بْنُ عِيسَى وَبِهِ جَزَمَ أَبُو نُعَيْمٍ فِي
الْمُسْتَخْرَجِ وَوَقْعَ فِي رِوَايَةِ أَبِي عَلِيِّ بْنِ شَبُّوَيْهِ
حَدَّثَنَا أَحْمَدُ بْنُ صَالِحٍ وَهُوَ مُقْتَضَى إِطْلَاقِ أَبِي عَلِيِّ بْنِ
السَّكَنِ حَيْثُ قَالَ كُلُّ مَا فِي الْبُخَارِيِّ حَدثنَا أَحْمد غير مَنْسُوب
فَهُوَ بن صَالح قَوْله أخبرنَا عَمْرو هُوَ بن الْحَارِثِ الْمِصْرِيُّ وَشَطْرُ
هَذَا الْإِسْنَادِ الْأَوَّلِ مِصْرِيُّونَ وَالثَّانِي مَدَنِيُّونَ
………………………………………………………………………………………………..
قَوْلُهُ دَخَلَ عَلَى رَسُولِ اللَّهِ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَادَ فِي رِوَايَةِ
الزُّهْرِيِّ عَنْ عُرْوَةَ فِي أَيَّامِ مِنًى وَسَيَأْتِي بَعْدَ ثَلَاثَةٍ
وَعِشْرِينَ بَابًا
ഉർവയിൽ നിന്നുള്ള സുഹരിയുടെ റിപ്പോർട്ടിൽ നബി സ്വല്ലല്ലാഹു
അലൈഹി വ സല്ലം എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ എന്ന് ആയിഷ ബീവി പറയുന്ന ഭാഗത്ത് 'എന്റെ ഊഴമായിരുന്ന ഒരു ദിവസം' എന്ന് കൂടിയുണ്ട്
قَوْلُهُ جَارِيَتَانِ زَادَ فِي الْبَابِ
الَّذِي بَعْدَهُ مِنْ جَوَارِي الْأَنْصَارِ وَلِلطَّبَرَانِيِّ مِنْ حَدِيثِ
أُمِّ سَلَمَةَ أَنَّ إِحْدَاهُمَا كَانَتْ لِحَسَّانَ بْنِ ثَابِتٍ وَفِي
الْأَرْبَعِينَ لِلسُّلَمِيِّ أَنَّهُمَا كَانَتَا لِعَبْدِ اللَّهِ بْنِ سَلَامٍ
وَفِي الْعِيدَيْنِ لِابْنِ أَبِي الدُّنْيَا مِنْ طَرِيقِ فُلَيْحٍ عَنْ هِشَامِ
بْنِ عُرْوَةَ وَحَمَامَةَ وَصَاحِبَتِهَا تُغَنِّيَانِ وَإِسْنَادُهُ صَحِيحٌ
وَلَمْ أَقِفْ عَلَى تَسْمِيَةِ الْأُخْرَى لَكِنْ يُحْتَمَلُ أَنْ يَكُونَ اسْمُ
الثَّانِيَةِ زَيْنَبَ وَقَدْ ذَكَرَهُ فِي كِتَابِ النِّكَاحِ وَلَمْ يَذْكُرْ
حَمَامَةَ الَّذِينَ صَنَّفُوا فِي الصَّحَابَةِ وَهِيَ عَلَى شَرْطِهِمْ
പാട്ട് പാടിയ ആ രണ്ടു പെണ്‍കുട്ടികൾ ആരായിരുന്നു എന്ന ചർച്ചയാണ്
മുകളിൽ.രണ്ടാമത്തവളുടെ പേര് സൈനബു എന്നായിരുന്നു എന്ന് കാണുന്നു
قَوْلُهُ تُغَنِّيَانِ زَادَ فِي رِوَايَةِ
الزُّهْرِيِّ تُدَفِّفَانِ بِفَاءَيْنِ أَيْ تَضْرِبَانِ بِالدُّفِّ وَلِمُسْلِمٍ
فِي رِوَايَةِ هِشَامٍ أَيْضًا تُغَنِّيَانِ بِدُفٍّ وَلِلنَّسَائِيِّ بِدُفَّيْنِ
وَالدُّفُّ بِضَمِّ الدَّالِ عَلَى الْأَشْهَرِ وَقَدْ تُفْتَحُ وَيُقَالُ لَهُ أَيْضًا
الْكِرْبَالُ بِكَسْرِ الْكَافِ وَهُوَالَّذِي لَا جَلَاجِلَ فِيهِ فَإِنْ كَانَتْ
فِيهِ فَهُوَ الْمِزْهَرُ
സുഹരിയുടെ റിപ്പോർട്ടിൽ പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു
എന്നതിന് ശേഷം
تُدَفِّفَانِ
ദഫ്ഫു കൊട്ടിക്കൊണ്ട് എന്ന് കൂടിയുണ്ട്.മുസ്ലിമിന്റെ
റിപ്പോർട്ടിൽ
تُغَنِّيَانِ بِدُفٍّ
ആ രണ്ടു പെണ്‍കുട്ടികളും ദഫ്ഫു കൊട്ടിക്കൊണ്ട് പാട്ടു
പാടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് കാണാം.നസാഇയുടെ റിപ്പോർട്ടിൽ രണ്ടു ദഫ്ഫു കൊണ്ട്
എന്നുണ്ട്.ദഫ്ഫു എന്നും ദുഫ്ഫു എന്നും കിർബാലു എന്നും പറയും .മണിയില്ലാത്ത/ജലാജിൽ ഇല്ലാത്ത ഉപകരണം ആണിത്.മണി ഉണ്ടെങ്കിൽ അതിനു മിസ്‌ഹർ എന്ന്
പറയും
وَفِي حَدِيثِ الْبَابِ الَّذِي بَعْدَهُ
بِمَا تَقَاوَلَتْ بِهِ الْأَنْصَارُ يَوْمَ بُعَاثٍ أَيْ قَالَ بَعْضُهُمْ
لِبَعْضٍ مِنْ فَخْرٍ أَوْ هِجَاءٍ وَلِلْمُصَنِّفِ فِي الْهِجْرَةِ بِمَا
تَعَازَفَتْ بِمُهْمَلَةٍ وَزَايٍ وَفَاءٍ مِنَ الْعَزْفِ وَهُوَ الصَّوْتُ
الَّذِي لَهُ دَوِيٌّ وَفِي رِوَايَةِ تَقَاذَفَتْ بِقَافٍ بَدَلَ الْعَيْنِ
وَذَالٍ مُعْجَمَةٍ بَدَلَ الزَّايِ وَهُوَ مِنَ الْقَذْفِ وَهُوَ هِجَاءُ
بَعْضِهِمْ لِبَعْضِ
വ്യത്യസ്ത കക്ഷികൾ
പരസ്പരം ആക്ഷേപ ഹാസ്യം ചൊരിഞ്ഞും തെറി വിളിച്ചും പൊങ്ങച്ചം
പറഞ്ഞും ഉള്ള ഗാനങ്ങളായിരുന്നു ബുആസ് ദിനത്തിൽ ആലപിച്ചിരുന്നത്
وَلِأَحْمَدَ مِنْ رِوَايَةِ حَمَّادِ بْنِ
سَلَمَةَ عَنْ هِشَامٍ يَذْكُرُ أَنَّ يَوْمَ بُعَاثٍ يَوْمَ قُتِلَ فِيهِ
صَنَادِيدُ الْأَوْسِ وَالْخَزْرَجِ اه وَبُعَاثٌ بِضَمِّ الْمُوَحَّدَةِ
وَبَعْدَهَا مُهْمَلَةٌ وَآخِرُهُ مُثَلَّثَةٌ قَالَ عِيَاضٌ وَمَنْ تَبِعَهُ
أَعْجَمَهَا أَبُو عُبَيْدَة وَحده. وَقَالَ بن
الْأَثِيرِ فِي الْكَامِلِ أَعْجَمَهَا صَاحِبُ الْعَيْنِ يَعْنِي الْخَلِيلَ
وَحْدَهُ وَكَذَا حَكَى أَبُو عُبَيْدٍ الْبَكْرِيُّ فِي مُعْجَمِ الْبُلْدَانِ
عَنِ الْخَلِيلِ وَجَزَمَ أَبُو مُوسَى فِي ذَيْلِ الْغَرِيبِ بِأَنَّهُ تَصْحِيفٌ
وَتَبِعَهُ صَاحِبُ النِّهَايَةِ قَالَ الْبَكْرِيُّ هُوَ مَوْضِعٌ مِنَ
الْمَدِينَةِ عَلَى لَيْلَتَيْنِ. وَقَالَ أَبُو
مُوسَى وَصَاحِبُ النِّهَايَة هُوَ اسْمُ حِصْنٍ لِلْأَوْسِ وَفِي كِتَابِ أَبِي
الْفَرَجِ الْأَصْفَهَانِيِّ فِي تَرْجَمَةِ أَبِي قَيْسِ بْنِ الْأَسْلَتِ هُوَ
مَوْضِعٌ فِي دَارِ بَنِي قُرَيْظَةَ فِيهِ أَمْوَالٌ لَهُمْ وَكَانَ مَوْضِعُ
الْوَقْعَةِ فِي مَزْرَعَةٍ لَهُمْ هُنَاكَ وَلَا مُنَافَاةَ بَيْنَ ا
لْقَوْلَيْنِ. وَقَالَ صَاحِبُ الْمَطَالِعِ الْأَشْهَرُ
فِيهِ تَرْكُ الصَّرْفِ ബുആസ് ദിനം ഔസിന്റെയും
ഖസ്രജിന്റെയും സേനാംഗങ്ങൾ
കൊല്ലപ്പെട്ട ദിവസമായിരുന്നു എന്ന് അഹ്മദ് റ ന്റെ റിപ്പോർട്ടിൽ കാണാം.ബുആസ് ഔസിന്റെ
കോട്ടയായിരുന്നെന്നും മദീനയിലെ ഒരു പ്രദേശം ആയിരുന്നെന്നും ബനൂ ഖുരൈദ സമ്പത്തും കൃഷിയും
സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നെന്നും ഉള്ള വിവിധ അഭിപ്രായങ്ങൾ ഉണ്ട്
قَالَ الْخَطَّابِيُّ يَوْمُ بُعَاثٍ يَوْمٌ
مَشْهُورٌ مِنْ أَيَّامِ الْعَرَبِ كَانَتْ فِيهِ مَقْتَلَةٌ عَظِيمَةٌ لِلْأَوْسِ
عَلَى الْخَزْرَجِ وَبَقِيَتِ الْحَرْبُ قَائِمَةً مِائَةً وَعِشْرِينَ سنة إِلَى
الْإِسْلَام على مَا ذكر بن إِسْحَاقَ وَغَيْرُهُ.قُلْتُ تَبِعَهُ عَلَى هَذَا
جَمَاعَةٌ مِنْ شُرَّاحِ الصَّحِيحَيْنِ وَفِيهِ نَظَرٌ لِأَنَّهُ يُوهِمُ أَنَّ
الْحَرْبَ الَّتِي وَقَعَتْ يَوْمَ بُعَاثٍ دَامَتْ هَذِهِ الْمُدَّةَ وَلَيْسَ
كَذَلِكَ فَسَيَأْتِي فِي أَوَائِلِ الْهِجْرَةِ قَوْلُ عَائِشَةَ كَانَ يَوْمُ
بُعَاثٍ يَوْمًا قَدَّمَهُ اللَّهُ لِرَسُولِهِ فَقَدِمَ الْمَدِينَةَ وَقَدِ
افْتَرَقَ ملؤهم وَقتلت سراتهم وَكَذَا ذكره بن إِسْحَاقَ وَالْوَاقِدِيُّ
وَغَيْرُهُمَا مِنْ أَصْحَابِ الْأَخْبَارِ وَقَدْ روى بن سَعْدٍ بِأَسَانِيدِهِ
أَنَّ النَّفَرَ السِّتَّةَ أَوِ الثَّمَانِيَةَ الَّذِينَ لَقُوا النَّبِيَّ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمِنًى أَوَّلُ مَنْ لَقِيَهُ مِنْ
الْأَنْصَارِ وَكَانُوا قَدْ قَدِمُوا إِلَى مَكَّةَ لِيُحَالِفُوا قُرَيْشًا
كَانَ فِي جُمْلَةِ مَا قَالُوهُ لَهُ لَمَّا دَعَاهُمْ إِلَى الْإِسْلَامِ
وَالنَّصْرِ لَهُ وَاعْلَمْ أَنَّمَا كَانَتْ وَقْعَةُ بُعَاثٍ عَامَ الْأَوَّلِ
فَمَوْعِدُكُ الْمَوْسِمُ الْقَابِلُ فَقَدِمُوا فِي السَّنَةِ الَّتِي تَلِيهَا
فَبَايَعُوهُ وَهِيَ الْبَيْعَةُ الْأُولَى ثُمَّ قَدِمُوا الثَّانِيَةَ
فَبَايَعُوهُ وَهُمْ سَبْعُونَ نَفْسًا وَهَاجَرَ النَّبِيُّ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ فِي أَوَائِلِ الَّتِي تَلِيهَا فَدَلَّ ذَلِكَ عَلَى أَنَّ
وَقْعَةَ بُعَاثٍ كَانَتْ قَبْلَ الْهِجْرَةِ بِثَلَاثِ سِنِينَ وَهُوَ
الْمُعْتَمَدُ وَهُوَ أَصَحُّ مِنْ قَول بن عَبْدِ الْبَرِّ فِي تَرْجَمَةِ زِيدِ
بْنِ ثَابِتٍ من الِاسْتِيعَاب إِنَّه كَانَ يَوْم بُعَاث بن سِتِّ سِنِينَ
وَحِينَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ بن إِحْدَى عَشْرَةَ
فَيَكُونُ يَوْمُ بُعَاثٍ قَبْلَ الْهِجْرَةِ بِخَمْسِ سِنِينَ
ഹിജ്റയുടെ മൂന്നോ അഞ്ചോ വർഷം മുമ്പാണ് ബുആസ് സംഭവം/യുദ്ധം നടന്നത്.ബുആസ് സംഭവം/യുദ്ധം നടക്കുമ്പോൾ സൈദു ബ്നു
സാബിതിനു ആറു വയസ്സായിരുന്നുവെന്നും നബി മദീനയിൽ
വന്നപ്പോൾ സൈദു ബ്നു സാബിതിനു പതിനൊന്നു
വയസ്സായിരുന്നുവെന്നും അതിനാൽ ബുആസ് സംഭവം/യുദ്ധം നടന്നത് ഹിജ്രക്ക് അഞ്ചു വർഷം മുംബാകുമെന്നും റിപ്പോർട്ട്
ഉണ്ട്
نَعَمْ دَامَتِ الْحَرْبُ بَيْنَ
الْحَيَّيْنِ الْأَوْسِ وَالْخَزْرَجِ الْمُدَّةَ الَّتِي ذَكَرَهَا فِي أَيَّامٍ
كَثِيرَة شهيرة وَكَانَ أَولهَا فِيمَا ذكر بن إِسْحَاقَ وَهِشَامُ بْنُ
الْكَلْبِيِّ وَغَيْرُهُمَا أَنَّ الْأَوْسَ وَالْخَزْرَجَ لَمَّا نَزَلُوا
الْمَدِينَةَ وَجَدُوا الْيَهُودَ مُسْتَوْطِنِينَ بِهَا فَحَالَفُوهُمْ وَكَانُوا
تَحْتَ قَهْرِهِمْ ثُمَّ غَلَبُوا عَلَى الْيَهُودِ فِي قِصَّةٍ طَوِيلَةٍ
بِمُسَاعَدَةِ أَبِي جَبَلَةَ مَلِكِ غَسَّانَ فَلَمْ يَزَالُوا عَلَى اتِّفَاقٍ
بَيْنَهُمْ حَتَّى كَانَتْ أَوَّلَ حَرْبٍ وَقَعَتْ بَيْنَهُمْ حَرْبُ سُمَيْرٍ
بِالْمُهْمَلَةِ مُصَغَّرًا بِسَبَبِ رَجُلٍ يُقَالُ لَهُ كَعْبٌ مِنْ بَنِي
ثَعْلَبَةَ نَزَلَ عَلَى مَالِكِ بْنِ عَجْلَانَ الْخَزْرَجِيِّ فَحَالَفَهُ
فَقَتَلَهُ رَجُلٌ مِنَ الْأَوْسِ يُقَالُ لَهُ سُمَيْرٌ فَكَانَ ذَلِكَ سَبَبَ
الْحَرْبِ بَيْنَ الْحَيَّيْنِ ثُمَّ كَانَتْ بَيْنَهُمْ وَقَائِعُ مِنْ
أَشْهَرِهَا يَوْمُ السَّرَارَةَ بِمُهْمَلَاتٍ وَيَوْمُ فَارِعٍ بِفَاءٍ
وَمُهْمَلَةٍ وَيَوْمُ الْفِجَارِ الْأَوَّلِ وَالثَّانِي وَحَرْبُ حُصَيْنِ بْنِ
الْأَسْلَتِ وَحَرْبُ حَاطِبِ بْنِ قَيْسٍ إِلَى أَنْ كَانَ آخِرَ ذَلِكَ يَوْمُ
بُعَاث وَكَانَ رَئِيسَ الْأَوْسِ فِيهِ حُضَيْرٌ وَالِدَ أَسِيدٍ وَكَانَ يُقَالُ
لَهُ حُضَيْرُ الْكَتَائِبِ وَجُرِحَ يَوْمَئِذٍ ثُمَّ مَاتَ بَعْدَ مُدَّةٍ مِنْ
جِرَاحَتِهِ وَكَانَ رَئِيسُ الْخَزْرَجِ عَمْرَو بْنَ النُّعْمَانِ وَجَاءَهُ
سَهْمٌ فِي الْقِتَالِ فَصَرَعَهُ فَهُزِمُوا بَعْدَ أَنْ كَانُوا قَدِ
اسْتَظْهَرُوا وَلِحَسَّانَ وَغَيْرِهِ مِنَ الْخَزْرَجِ وَكَذَا لِقَيْسِ بْنِ
الْحُطَيْمِ وَغَيْرِهِ مِنَ الْأَوْسِ فِي ذَلِكَ أَشْعَارٌ كَثِيرَةٌ
مَشْهُورَةٌ فِي دَوَاوِينِهِمْ
ഔസും ഖസ്രജും ഗോത്രങ്ങൾ ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പ്
അവർ തമ്മിൽ നിരവധി തവണ വ്യത്യസ്ത കാരണങ്ങളാൽ വർഷങ്ങളോളം നീണ്ടു നിന്ന യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്.ഇതിൽ
ഏറ്റവും ഒടുവിലത്തേത് ആയിരുന്നു ബുആസ് യുദ്ധം.പ്രസ്തുത യുദ്ധത്തിൽ ഔസിന്റെ തലവൻ ഹുദൈറുൽ
കത്താഇബു എന്നയാളായിരുന്നു.അദ്ദേഹത്തിനു അന്ന് മുറിവേൽക്കുകയും പിന്നീട് കുറച്ചു ദിവസങ്ങൾക്ക്
ശേഷം ആ മുറിവ് കാരണം മരണപ്പെടുകയും ചെയ്തു.ഖസ്രജിന്റെ
തലവൻ അമ്ര് ബ്നു ന്നുഅമാൻ എന്നയാളായിരുന്നു.ഈ യുദ്ധം സംബന്ധിച്ച് അവർക്കിടയിൽ പ്രസിദ്ധങ്ങളായ
ഗാനങ്ങൾ ഉണ്ടായിരുന്നു (അതിൽ പെട്ട ഗാനങ്ങളാണ്
ആയിഷ ബീവിയുടെയും നബിയുടെയും സമീപത്തു വച്ച് ആ പെണ്‍കുട്ടികൾ പാടിയിരുന്നത്)
قَوْلُهُ فَاضْطَجَعَ عَلَى الْفِرَاشِ فِي
رِوَايَةِ الزُّهْرِيّ
الْمَذْكُورَة
أَنه تغشى بِثَوْبِهِ وَفِي رِوَايَة لمُسلم تَسَجَّى أَيْ الْتَفَّ بِثَوْبِهِ
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വിരിപ്പില്‍ചെരിഞ്ഞു കിടന്നു എന്ന് പറയുന്ന ഭാഗത്ത്, സുഹരിയുടെയും മുസ്ലിമിന്റെയും റിപ്പോർട്ടിൽ
നബി വസ്ത്രം കൊണ്ട് മൂടിപ്പുതച്ചാണ് കിടന്നിരുന്നത് എന്ന് കാണാം
قَوْلُهُ وَجَاءَ أَبُو بَكْرٍ فِي رِوَايَةِ
هِشَامِ بْنِ عُرْوَةَ فِي الْبَابِ الَّذِي بَعْدَهُ
دَخَلَ عَلَيَّ أَبُو بَكْرٍ وَكَأَنَّهُ جَاءَ
زَائِرًا لَهَا بَعْدَ أَنْ دَخَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
بَيْتَهُ
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വീട്ടിൽ പ്രവേശിച്ച ശേഷമാണ്
അബൂ ബക്കർ റ വരുന്നത്.പെണ്‍കുട്ടികൾ നബിയുടെയും
ആയിഷ ബീവിയുടെയും സാന്നിധ്യത്തിൽ പാട്ട് പാടുന്ന രംഗം കണ്ടു കൊണ്ടാണ് അബൂ ബക്കർ റ അവിടെ
കടന്നു വന്നത്
قَوْلُهُ فَانْتَهَرَنِي فِي رِوَايَةِ
الزُّهْرِيِّ فَانْتَهَرَهُمَا أَيِ الْجَارِيَتَيْنِ وَيُجْمَعُ بِأَنَّهُ شَرَكَ
بَيْنَهُنَّ فِي الِانْتِهَارِ وَالزَّجْرِ أَمَّا عَائِشَةُ
فَلِتَقْرِيرِهَا.وَأَمَّا الْجَارِيَتَانِ فَلِفِعْلِهِمَا
സുഹരിയുടെ റിപ്പോർട്ടിൽ എന്നോട് അബൂ ബക്കർ ദേഷ്യപ്പെട്ടു എന്നതിന് പകരം ആ രണ്ടു പെണ്‍കുട്ടികളോട്
ദേഷ്യപ്പെട്ടു എന്നാണുള്ളത്.മൂന്ന് പേരോടും ദേഷ്യപ്പെട്ടിരിക്കാൻ സാധ്യത യുണ്ട്- പെണ്‍കുട്ടികളെ പാടിയതിനും ആയിഷ ബീവിയെ അത് അനുവദിച്ചതിനും
قَوْلُهُ مِزْمَارَةُ الشَّيْطَانِ
بِكَسْرِ الْمِيمِ يَعْنِي الْغِنَاءَ أَوْ الدُّفَّ لِأَنَّ الْمِزْمَارَةَ أَوِ
الْمِزْمَارَ مُشْتَقٌّ مِنَ الزَّمِيرِ وَهُوَ الصَّوْتُ الَّذِي لَهُ الصَّفِيرُ
وَيُطْلَقُ عَلَى الصَّوْتِ الْحَسَنِ وَعَلَى الْغِنَاءِ وَسُمِّيَتْ بِهِ
الْآلَةُ الْمَعْرُوفَةُ الَّتِي يُزَمَّرُ بِهَا وَإِضَافَتُهَا إِلَى
الشَّيْطَانِ مِنْ جِهَةِ أَنَّهَا تُلْهِي فَقَدْ تَشْغَلُ الْقَلْبَ عَنِ
الذِّكْرِ
മിസ്മാറത്തു
مِزْمَارَةُ
എന്നാൽ ഉദ്ദേശ്യം ഗാനമോ ദഫ്ഫൊ ആകാം
مِزْمَار
mizmar എന്ന പദം വശീകരിക്കുന്ന ശബ്ദം എന്ന അർത്ഥമുള്ള zameer എന്ന പദത്തിൽ നിന്നും നിഷ്പന്നമാണ്.ആകർഷണീയമായ ശബ്ദമാണിത്
കൊണ്ട് ഉദ്ദേശ്യം.സംഗീത ഉപകരണം എന്ന അർത്ഥത്തിലും ഈ പദം ഉപയോഗിക്കപ്പെടുന്നു.ഇതിനെ
ഷൈതാനുമായി ചേർത്ത് പറയാൻ കാരണം ഇത് അല്ലാഹുവിന്റെ
സ്മരണയിൽ നിന്നും അകറ്റാൻ സാധ്യതയുള്ളത് കൊണ്ടാണ്
وَفِي رِوَايَةِ حَمَّادِ بْنِ سَلَمَةَ عِنْدَ
أَحْمَدَ فَقَالَ يَا عِبَادَ اللَّهِ أَبِمَزْمُورِ الشَّيْطَانِ عِنْدَ رَسُولِ
اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
അഹ്മദ് റ രേഖപ്പെടുത്തിയ ഹമ്മാദു ബ്നു സലംയുടെ റിപ്പോർട്ടിൽ
അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്താണോ ശൈത്താന്റെ സങ്കീർത്തനം
ആലപിക്കുന്നത് അല്ലാഹുവിറെ അടിമകളെ.....എന്ന് അബൂ ബക്കർ റ പറയുന്നതായാണ് ഉള്ളത്
قَالَ الْقُرْطُبِيُّ الْمَزْمُورُ الصَّوْتُ
وَنِسْبَتُهُ إِلَى الشَّيْطَانِ ذَمٌّ عَلَى مَا ظَهَرَ لِأَبِي بَكْرٍ
وَضَبَطَهُ عِيَاضٌ بِضَمِّ الْمِيمِ وَحُكِيَ فَتْحُهَا
ഇമാം ഖുർതുബി പറയുന്നു: mazmoor എന്നാൽ ശബ്ദം ആണ്,ഇവിടെ അതിനെ ശൈതാനിലേക്ക് ചേർത്ത് നിന്ദ്യമാക്കി പറഞ്ഞത് അബൂ
ബക്കർ റ മനസ്സിലാക്കിയത് പ്രകാരമാണ്
قَوْلُهُ فَأَقْبَلَ عَلَيْهِ فِي رِوَايَةِ
الزُّهْرِيِّ فَكَشَفَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ
وَجْهِهِ وَفِي رِوَايَةِ فُلَيْحٍ فَكَشَفَ رَأْسَهُ وَقَدْ تَقَدَّمَ أَنَّهُ
كَانَ مُلْتَفًّا
ചില റിപ്പോർട്ടുകളിൽ അബൂ
ബക്കർ റ വന്നപ്പോൾ പുതച്ചു കിടക്കുകയായിരുന്ന നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ മുഖത്തിൽ
നിന്ന് / തലയിൽ നിന്ന് പുതപ്പു നീക്കി എന്ന് കാണാം
قَوْلُهُ دَعْهُمَا زَادَ فِي رِوَايَةِ
هِشَامٍ يَا أَبَا بَكْرٍ إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا
ഹിഷാമിന്റെ റിപ്പോർട്ടിൽ അബൂ ബക്കർ....അവരെ വിട്ടേക്കുക
എന്നതിന് ശേഷം ''എല്ലാ സമുദായത്തിനും പെരുന്നാളുണ്ട്;ഇത് നമ്മുടെ പെരുന്നാളാണ്''എന്ന് നബി പറയുന്നതായി കാണാം
فَفِيهِ تَعْلِيلُ الْأَمْرِ
بِتَرْكِهِمَا وَإِيضَاحُ خِلَافِ مَا ظَنَّهُ الصِّدِّيقُ مِنْ أَنَّهُمَا
فَعَلَتَا ذَلِكَ بِغَيْرِ عِلْمِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِكَوْنِهِ
دَخَلَ فَوَجَدَهُ مُغَطًّى بِثَوْبِهِ فَظَنَّهُ نَائِمًا فَتَوَجَّهَ لَهُ
الْإِنْكَارُ عَلَى ابْنَتِهِ مِنْ هَذِهِ الْأَوْجُهِ مُسْتَصْحِبًا لِمَا
تَقَرَّرَ عِنْدَهُ مِنْ مَنْعِ الْغِنَاءِ وَاللَّهْوِ فَبَادَرَ إِلَى إِنْكَارِ
ذَلِكَ قِيَامًا عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِذَلِكَ
مُسْتَنِدًا إِلَى مَا ظَهَرَ لَهُ فَأَوْضَحَ لَهُ النَّبِيُّ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ الْحَالَ وَعَرَّفَهُ الْحُكْمَ مَقْرُونًا بِبَيَانِ
الْحِكْمَةِ بِأَنَّهُ يَوْمُ عِيدٍ أَيْ يَوْمُ سُرُورٍ شَرْعِيٍّ فَلَا يُنْكَرُ
فِيهِ مِثْلُ هَذَا كَمَا لَا يُنْكَرُ فِي الْأَعْرَاسِ
പാട്ട് പാടുന്ന ആ പെണ്‍കുട്ടികളെ വിട്ടേക്കുക /അത് പ്രശ്നമാക്കേണ്ട
എന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അബൂബക്കർ റ നോട് പറയുന്നതിൽ, അബൂബക്കർസിദ്ദീഖ് റ തെറ്റിദ്ധരിച്ച കാര്യത്തിന്റെ
സ്പഷ്ട്ടീകരണവും വിശദീകരണവും അടങ്ങിയിരിക്കുന്നു.അബൂ ബക്കർ റ വന്നപ്പോൾ നബി പുതച്ചു
കിടക്കുകയായിരുന്നതിനാൽ, ആ പെണ്‍കുട്ടികൾ പാടുന്നതും
തന്റെ മകളായ നബി പത്നി അത് കേട്ട് അവിടെ ഇരിക്കുന്നതും നബി അറിഞ്ഞിട്ടുണ്ടാവില്ല എന്നും
നബി ഉറങ്ങുകയായിരിക്കും എന്നുമാണ് അബൂ ബക്കർ
റ തെറ്റിദ്ധരിച്ചത്.അതിനാൽ അദ്ദേഹം നബി ഉണര്ന്നാലോ എന്ന് വിചാരിച്ചു അവരെ തന്റെ അത്ര്പ്തി
അറിയിക്കുകയാണ് ചെയ്തത്.എന്നാൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അബൂ ബക്കറിനെ തിരുത്തുകയും
സന്തോഷത്തിന്റെ സുദിനമായ ഈദിന് വിവാഹ സുദിനത്തിന് എന്ന പോലെ ഇത്തരം പരിപാടികളും വിനോദങ്ങളും
അനുവദനീയമാണ് എന്ന് വ്യക്തമാക്കുകയാണ് ചെയ്തത്
وَبِهَذَا يَرْتَفِعُ الْإِشْكَالُ عَمَّنْ
قَالَ كَيْفَ سَاغَ لِلصِّدِّيقِ إِنْكَارُ شَيْءٍ أَقَرَّهُ النَّبِيُّ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ وَتَكَلَّفَ جَوَابًا لَا يَخْفَى تَعَسُّفُهُ
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ അംഗീകരിച്ചത് അബൂ ബക്കർ റ ഇഷ്ട്ടപ്പെടാതിരിക്കുന്നത് എങ്ങിനെ
എന്ന് സംശയിക്കുന്നവർക്ക് മുകളിലെ വിശദീകരണത്തിൽ നിന്ന് കാര്യം വ്യക്തമാവുകയും അവരുടെ
സംശയങ്ങൾ പമ്പ കടക്കുകയും ചെയ്യും
وَفِي قَوْلِهِ لِكُلِّ قَوْمٍ أَيْ مِنَ
الطَّوَائِفِ وَقَوْلُهُ عِيدٌ أَيْ كَالنَّيْرُوزِ وَالْمِهْرَجَانِ
എല്ലാ സമുദായങ്ങൾക്കും പെരുന്നാൾ/ഈദു ഉണ്ട് എന്ന് നബി പറഞ്ഞത്
പേർഷ്യക്കാരുടെ നൈറൂസ്, മിഹിർജാൻ എന്നിവ പോലെ എല്ലാ
വിഭാഗങ്ങൾക്കും ആഘോഷമുണ്ട് എന്ന അർത്ഥത്തിലാണ്
وَفِي النَّسَائِيّ وبن حِبَّانَ بِإِسْنَادٍ
صَحِيحٍ عَنْ أَنَسٍ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ قَدْ أَبْدَلَكُمُ
اللَّهُ تَعَالَى بِهِمَا خَيْرًا مِنْهُمَا يَوْمَ الْفِطْرِ وَالْأَضْحَى
وَاسْتُنْبِطَ مِنْهُ كَرَاهَةُ الْفَرَحِ فِي أَعْيَادِ الْمُشْرِكِينَ
وَالتَّشَبُّهِ بِهِمْ وَبَالَغَ الشَّيْخُ أَبُو حَفْصٍ الْكَبِيرُ النَّسَفِيُّ
مِنَ الْحَنَفِيَّةِ فَقَالَ مَنْ أَهْدَى فِيهِ بَيْضَةً إِلَى مُشْرِكٍ
تَعْظِيمًا لِلْيَوْمِ فَقَدْ كَفَرَ بِاللَّهِ تَعَالَى واستنبط مِنْ تَسْمِيَةِ
أَيَّامِ مِنًى بِأَنَّهَا أَيَّامُ عِيدٍ مَشْرُوعِيَّةُ قَضَاءِ صَلَاةِ
الْعِيدِ فِيهَا لِمَنْ فَاتَتْهُ كَمَا سَيَأْتِي بَعْدُ
നസാഇയും ഇബ്നു ഹിബ്ബാനും സഹീഹായ പരമ്പരയോടെ രേഖപ്പെടുത്തിയ
അനസ് റ ൽ നിന്നുള്ള ഒരു ഹദീസിൽ ഇപ്രകാരം കാണാം
റസൂലുല്ലാഹി
സ്വല്ലല്ലാഹു അലൈഹി വ സല്ലമ മദീനയിൽ വന്നപ്പോൾ മദീനാ വാസികൾക്ക് നേരത്തെ തന്നെ രണ്ടു ആഘോഷ ദിവസങ്ങൾ ഉണ്ടായിരുന്നതായും
അവർ അന്ന് കളികളിൽ ഏർപ്പെടുമായിരുന്നെന്നും അറിയാൻ സാധിച്ചു.അപ്പോൾ നബി അവരോടു പറഞ്ഞു:നിങ്ങൾക്ക്
ഇതിലും ഉത്തമമായ രണ്ടു ആഘോഷങ്ങൾ അല്ലാഹു പകരം നല്കിയിരിക്കുന്നു.ഈ റിപ്പോർട്ട് പ്രകാരം
ബഹു ദൈവ വിശ്വാസികളുടെ ആഘോഷങ്ങളിൽ സന്തോഷിക്കലും അവരോടു സാമ്യമാവലും വെറുക്കപ്പെട്ടതാണ്/കറാഹതാണ് എന്ന നിഗമനത്തിൽ എത്തി ചേരാവുന്നതാണ്ഹനഫി മദ്ഹബിലെ പണ്ഡിതനായ ഷെയ്ഖ് അബൂ ഹഫ്സ്വ് അൽ കബീർ അന്നസഫി
ഇങ്ങിനെ അഭിപ്രായപ്പെടുന്നു: ഒരു ബഹു ദൈവ വിശ്വാസിക്ക് അവരുടെ ആഘോഷ ദിവസം ആ ദിവസത്തെ
മാനിച്ചു കൊണ്ട് ഒരു മുട്ട സമ്മാനമായി നൽകിയാൽ അവൻ അല്ലാഹുവിനെ ധിക്കരിച്ചു/നിഷേധിച്ചു.(പരിഭാഷകന്റെ
കുറിപ്പ്:ഇത് ഒരു തീവ്രമായ അഭിപ്രായമായി തോന്നാം.എന്നാൽ ബഹു ദൈവ വിശ്വാസം ഒരു നിലക്കും
പ്രോത്സാഹിപ്പിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല .മാനുഷിക ബന്ധങ്ങൾക്കും സഹകരണത്തിനും
അതിയായ പരിഗണന നല്കുന്നതോടൊപ്പം ആദർശത്തിന്റെ /ഏക ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ ഇസ്ലാം
കണിശത പുലർത്തുന്നു.ഇവിടെ ഒരു ബഹു ദൈവ വിശ്വാസിക്ക് സമ്മാനം നല്കുന്നതിനെയല്ല ഇമാം
ആക്ഷേപിചിട്ടുള്ളത്;മരിച്ചു ശിർക്കൻ അനാചാരങ്ങൾക്കും ആഘോഷങ്ങൾക്കും പ്രോത്സാഹനം
നല്കുന്നതിനെയാണ്)
وَاسْتَدَلَّ جَمَاعَةٌ مِنَ
الصُّوفِيَّةِ بِحَدِيثِ الْبَابِ عَلَى إِبَاحَةِ الْغِنَاءِ وَسَمَاعِهِ بِآلَةٍ
وَبِغَيْرِ آلَةٍ
സൂഫികളിൽ ഒരു വിഭാഗം സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചും അല്ലാതെയും
ഗാനാലാപനവും അത് ആസ്വദിക്കലും അനുവദനീയമാണെന്ന്
ഈ ഹദീസിൽ നിന്ന് തെളിവ് പിടിച്ചിരിക്കുന്നു
وَيَكْفِي فِي رَدِّ ذَلِكَ تَصْرِيحُ عَائِشَةَ
فِي الْحَدِيثِ الَّذِي فِي الْبَابِ بَعْدَهُ بِقَوْلِهَا وَلَيْسَتَا
بِمُغَنِّيَتَيْنِ فَنَفَتْ عَنْهُمَا مِنْ طَرِيقِ الْمَعْنَى مَا أَثْبَتَهُ
لَهُمَا بِاللَّفْظِ لِأَنَّ الْغِنَاءَ يُطْلَقُ عَلَى رَفْعِ الصَّوْتِ وَعَلَى
التَّرَنُّمِ الَّذِي تُسَمِّيهِ الْعَرَبُ النَّصْبَ بِفَتْحِ النُّونِ وَسُكُونِ
الْمُهْمَلَةِ وعَلى الْحِدَاءِ وَلَا يُسَمَّى فَاعِلُهُ مُغَنِّيًا وَإِنَّمَا
يُسَمَّى بِذَلِكَ مَنْ يَنْشُدُ بِتَمْطِيطٍ وَتَكْسِيرٍ وَتَهْيِيجٍ وَتَشْوِيقٍ
بِمَا فِيهِ تَعْرِيضٌ بِالْفَوَاحِشِ أَوْ تَصْرِيحٌ
എന്നാൽ ആയിഷ ബീവി
وَلَيْسَتَا بِمُغَنِّيَتَيْنِ
അവർ ഗായകർ ആയിരുന്നില്ല എന്ന് പറയുന്ന റിപ്പോർട്ടിൽ നിന്നും
ആ പെണ്‍കുട്ടികൾ അങ്ങിനെയുള്ള പ്രൊഫഷനൽ ഗായകർ ആയിരുന്നില്ല എന്ന് വ്യക്തമാണ്
ഇത് മേല്പ്പറഞ്ഞ ,സംഗീതവും സംഗീതോപകരണങ്ങളും
അനുവദനീയം ആണെന്ന വാദത്തെ നിരാകരിക്കുന്നതുമാണ്
നീട്ടിയും മുറിച്ചു മുറിച്ചും മ്ർദുല
വികാരങ്ങളെ ഉദ്ധീപിപ്പിച്ചും തിന്മകളിലേക്കും മ്ലേച്ചതകളിലേക്കും പ്രേരിപ്പിച്ചും പാടുന്നതിനാണ്
അറബികൾ ഗിനാ
غِنَاءَ
എന്ന പദം ഉപയോഗിക്കുന്നത്.
قَالَ الْقُرْطُبِيُّ قَوْلُهَا
لَيْسَتَا بِمُغَنِّيَتَيْنِ أَيْ لَيْسَتَا مِمَّنْ يَعْرِفُ الْغِنَاءَ كَمَا
يَعْرِفُهُ الْمُغَنِّيَاتُ الْمَعْرُوفَاتُ بِذَلِكَ وَهَذَا مِنْهَا تَحَرُّزٌ
عَنِ الْغِنَاءِ الْمُعْتَادِ عِنْدَ الْمُشْتَهِرِينَ بِهِ وَهُوَ الَّذِي
يُحَرِّكُ السَّاكِنَ وَيَبْعَثُ الْكَامِنَ وَهَذَا النَّوْعُ إِذَا كَانَ فِي
شِعْرٍ فِيهِ وَصْفُ مَحَاسِنِ النِّسَاءِ وَالْخَمْرِ وَغَيْرِهِمَا مِنَ
الْأُمُورِ الْمُحَرَّمَةِ لَا يُخْتَلَفُ فِي تَحْرِيمِهِ قَالَ.
ഇമാം ഖുർതുബി പറയുന്നു:ആ പെണ്‍കുട്ടികൾ
ഗായികമാരായിരുന്നില്ല എന്ന ആയിഷാ ബീവിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത് അവർ
സംഗീതം/ഗാനം അറിയുന്ന അറിയപ്പെടുന്ന ഗായികമാർ ആയിരുന്നില്ല എന്നാണു .എന്നാൽ മനുഷ്യന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന അധമ വികാരങ്ങളെ തട്ടിയുണർത്തുന്നതും
സ്ത്രീ സൗന്ദര്യം , മദ്യം, ഹറാമായ കാര്യങ്ങൾ എന്നിവയെ
വർണ്ണിക്കുന്നതുമായ ഗാനങ്ങൾ നിഷിദ്ധമാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല
وَأَمَّا مَا ابْتَدَعَهُ الصُّوفِيَّةُ فِي ذَلِكَ فَمِنْ قَبِيلِ مَا لَا يُخْتَلَفُ فِي تَحْرِيمِهِ لَكِنَّ النُّفُوسَ الشَّهْوَانِيَّةَ غَلَبَتْ عَلَى كَثِيرٍ مِمَّنْ يُنْسَبُ إِلَى الْخَيْرِ حَتَّى لَقَدْ ظَهَرَتْ مِنْ كَثِيرٍ مِنْهُمْ فِعْلَاتُ الْمَجَانِينِ وَالصِّبْيَانِ حَتَّى رَقَصُوا بِحَرَكَاتٍ مُتَطَابِقَةٍ وَتَقْطِيعَاتٍ مُتَلَاحِقَةٍ وَانْتَهَى التَّوَاقُحُ بِقَوْمٍ مِنْهُمْ إِلَى أَنْ جَعَلُوهَا مِنْ بَابِ الْقُرَبِ وَصَالِحِ الْأَعْمَالِ وَأَنَّ ذَلِكَ يُثْمِرُ سِنِيِّ الْأَحْوَالِ وَهَذَا عَلَى التَّحْقِيقِ مِنْ آثَارِ الزَّنْدَقَةِ وَقَوْلُ أَهْلِ الْمُخَرِّفَةِ وَاللَّهُ الْمُسْتَعَانُ اه وَيَنْبَغِي أَنْ يُعْكَسَ مُرَادهم وَيقْرَأسيء عَوَّضَ النُّونَ الْخَفِيفَةَ الْمَكْسُورَةَ بِغَيْرِ هَمْزٍ بِمُثَنَّاةٍ تَحْتَانِيَّة ثَقيلَة مهموزا.
وَأَمَّا مَا ابْتَدَعَهُ الصُّوفِيَّةُ فِي ذَلِكَ فَمِنْ قَبِيلِ مَا لَا يُخْتَلَفُ فِي تَحْرِيمِهِ لَكِنَّ النُّفُوسَ الشَّهْوَانِيَّةَ غَلَبَتْ عَلَى كَثِيرٍ مِمَّنْ يُنْسَبُ إِلَى الْخَيْرِ حَتَّى لَقَدْ ظَهَرَتْ مِنْ كَثِيرٍ مِنْهُمْ فِعْلَاتُ الْمَجَانِينِ وَالصِّبْيَانِ حَتَّى رَقَصُوا بِحَرَكَاتٍ مُتَطَابِقَةٍ وَتَقْطِيعَاتٍ مُتَلَاحِقَةٍ وَانْتَهَى التَّوَاقُحُ بِقَوْمٍ مِنْهُمْ إِلَى أَنْ جَعَلُوهَا مِنْ بَابِ الْقُرَبِ وَصَالِحِ الْأَعْمَالِ وَأَنَّ ذَلِكَ يُثْمِرُ سِنِيِّ الْأَحْوَالِ وَهَذَا عَلَى التَّحْقِيقِ مِنْ آثَارِ الزَّنْدَقَةِ وَقَوْلُ أَهْلِ الْمُخَرِّفَةِ وَاللَّهُ الْمُسْتَعَانُ اه وَيَنْبَغِي أَنْ يُعْكَسَ مُرَادهم وَيقْرَأسيء عَوَّضَ النُّونَ الْخَفِيفَةَ الْمَكْسُورَةَ بِغَيْرِ هَمْزٍ بِمُثَنَّاةٍ تَحْتَانِيَّة ثَقيلَة مهموزا.
മുകളിൽ സൂചിപ്പിച്ച ,ചില സൂഫിയാക്കൾ പറഞ്ഞ തരത്തിലുള്ള
സംഗീതവും സംഗീതോപകരണങ്ങളും ഹറാം ആണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.നഫ്സിന്റെ
വികാര വിചാരങ്ങൾ നന്മയുടെ ആളുകളെ പോലും അതിജയിചിരിക്കുന്നു. അവരിൽ പെട്ട കുറെ
പേർ പ്രത്യേക തരത്തിലുള്ള അംഗ ചലനങ്ങളിലൂടെയും
മറ്റും ഡാൻസ് ചുവടുകൾ വയ്ക്കുകയും
ഭ്രാന്തന്മാർക്കും കുട്ടികൾക്കും സമാനാമായ ചെയ്തികൾ പ്രവർത്തിക്കുകയും എന്നിട്ട് ഇത്തരം ചെയ്തികൾ അല്ലാഹുവിന്റെ സാമീപ്യം
സിദ്ധിക്കാനുള്ളതും സല്കര്മങ്ങളും ആണെന്ന് ജല്പ്പിക്കുകയും ചെയ്യുന്നു.എന്നാൽ ഇത്തരം
പ്രവർത്തികൾ ദൈവ നിഷേധത്തിന്റെ അടയാളങ്ങളും മനോ നില തെറ്റിയവരുടെ പ്രവർത്തനങ്ങൾ
ആണ് എന്നതാണ് സത്യം....അല്ലാഹു സഹായിക്കട്ടെ....അവരുടെ ഉദ്ദേശ്യത്തിനു വിരുദ്ധമാവൽ
അത്യാവശ്യമാണ്
وَأَمَّا الْآلَاتُ فَسَيَأْتِي الْكَلَامُ عَلَى اخْتِلَافِ الْعُلَمَاءِ فِيهَا عِنْدَ الْكَلَامِ عَلَى حَدِيثِ الْمَعَازِفِ فِي كِتَابِ الْأَشْرِبَةِ وَقَدْ حَكَى قَوْمٌ الْإِجْمَاعُ عَلَى تَحْرِيمِهَا وَحَكَى بَعْضُهُمْ عَكْسَهُ وَسَنَذْكُرُ بَيَانَ شُبْهَةِ الْفَرِيقَيْنِ إِنْ شَاءَ اللَّهُ تَعَالَى وَلَا يَلْزَمُ مِنْ إِبَاحَةِ الضَّرْبِ بِالدُّفِّ فِي الْعُرْسِ وَنَحْوِهِ إِبَاحَةُ غَيْرِهِ مِنَ الْآلَاتِ كَالْعُودِ وَنَحْوِهِ كَمَا سَنَذْكُرُ ذَلِكَ فِي وَلِيمَةِ الْعُرْسِ إِنْ شَاءَ اللَّهُ تَعَالَى.
وَأَمَّا الْآلَاتُ فَسَيَأْتِي الْكَلَامُ عَلَى اخْتِلَافِ الْعُلَمَاءِ فِيهَا عِنْدَ الْكَلَامِ عَلَى حَدِيثِ الْمَعَازِفِ فِي كِتَابِ الْأَشْرِبَةِ وَقَدْ حَكَى قَوْمٌ الْإِجْمَاعُ عَلَى تَحْرِيمِهَا وَحَكَى بَعْضُهُمْ عَكْسَهُ وَسَنَذْكُرُ بَيَانَ شُبْهَةِ الْفَرِيقَيْنِ إِنْ شَاءَ اللَّهُ تَعَالَى وَلَا يَلْزَمُ مِنْ إِبَاحَةِ الضَّرْبِ بِالدُّفِّ فِي الْعُرْسِ وَنَحْوِهِ إِبَاحَةُ غَيْرِهِ مِنَ الْآلَاتِ كَالْعُودِ وَنَحْوِهِ كَمَا سَنَذْكُرُ ذَلِكَ فِي وَلِيمَةِ الْعُرْسِ إِنْ شَاءَ اللَّهُ تَعَالَى.
എന്നാൽ സംഗീത ഉപകരണങ്ങളുടെ
കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട് .ചിലർ അത് ഹറാം ആണെന്ന കാര്യത്തിൽ
ഇജ്മാഉ /ഏകാഭിപ്രായം ഉണ്ടെന്നു പറയുമ്പോൾ മറ്റു ചിലർ മറിച്ചും വാദിക്കുന്നുണ്ട്.ഈ വിഷയം
കിതാബുൽ അശ്രിബതിൽ പിന്നീട് നാം ചർച്ച ചെയ്യുന്നതാണ്.ഇന് ഷാ അല്ലാഹ്
وَأَمَّا الْتِفَافُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِثَوْبِهِ فَفِيهِ إِعْرَاضٌ عَنْ ذَلِكَ لِكَوْنِ مَقَامِهِ يَقْتَضِي أَنْ يَرْتَفِعَ عَنِ الْإِصْغَاءِ إِلَى ذَلِكَ
وَأَمَّا الْتِفَافُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِثَوْبِهِ فَفِيهِ إِعْرَاضٌ عَنْ ذَلِكَ لِكَوْنِ مَقَامِهِ يَقْتَضِي أَنْ يَرْتَفِعَ عَنِ الْإِصْغَاءِ إِلَى ذَلِكَ
നബി തിരിഞ്ഞു കിടന്നു എന്ന വാക്കുകളിൽ നിന്നും നബിയുടെ
സ്ഥാനമനുസരിച്ച് നബി അതിലേക്കു/ഗാനാലാപനം കാര്യമായി
ശ്രദ്ധിച്ചു കേട്ടില്ല എന്ന് വ്യക്തമാണ്
لَكِنَّ عَدَمَ إِنْكَارِهِ دَالٌّ عَلَى
تَسْوِيغِ مِثْلِ ذَلِكَ عَلَى الْوَجْهِ الَّذِي أَقَرَّهُ إِذْ لَا يُقِرُّ
عَلَى بَاطِلٍ وَالْأَصْلُ التَّنَزُّهُ عَنِ اللَّعِبِ وَاللَّهْوِ فَيُقْتَصَرُ
عَلَى مَا وَرَدَ فِيهِ النَّصُّ وَقْتًا وَكَيْفِيَّةً تَقْلِيلًا لِمُخَالَفَةِ
الْأَصْلِ وَاللَّهُ أَعْلَمُ
എന്നാൽ ഹദീസിൽ പറഞ്ഞ
തരം ഗാനങ്ങൾ അനുവദനീയമാണെന്നാണ് നബി അത് തടഞ്ഞില്ല എന്നതിൽ നിന്നും മനസ്സിലാകുന്നത്.ബാതിലിനെ
നബി അമ്ഗീകരിക്കുകയില്ലല്ലോ.കളി തമാശകളിൽ നിന്ന് വിട്ടു നില്ക്കുക എന്നതാണ് അടിസ്ഥാനം.അല്ലാഹു
ഏറ്റവും അറിയുന്നവൻ
وَفِي هَذَا الْحَدِيثِ مِنَ
الْفَوَائِدِ مَشْرُوعِيَّةُ التَّوْسِعَةِ عَلَى الْعِيَالِ فِي أَيَّامِ
الْأَعْيَادِ بِأَنْوَاعِ مَا يَحْصُلُ لَهُمْ بَسْطُ النَّفْسِ وَتَرْوِيحُ
الْبَدَنِ مِنْ كَلَفِ الْعِبَادَةِ وَأَنَّ الْإِعْرَاضَ عَنْ ذَلِكَ أَوْلَى
وَفِيهِ أَنَّ إِظْهَارَ السُّرُورِ فِي الْأَعْيَادِ مِنْ شِعَارِ الدِّينِ
ഈദു ദിനങ്ങളിൽ കുടുംബാംഗങ്ങൾക്ക് ശരീരത്തിന് വിശ്രമവും
മനസ്സിന് സന്തോഷവും പകരുന്ന തരത്തിൽ വിശാലത ചെയ്യണം എന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാണ് പെരുന്നാൾ വേളകളിൽ സന്തോഷം പ്രകടമാക്കുനത് മതത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ് എന്നും
മനസ്സിലാക്കാം
وَفِيهِ جَوَازُ دُخُولِ الرَّجُلِ عَلَى
ابْنَتِهِ وَهِيَ عِنْدُ زَوْجِهَا إِذَا كَانَ لَهُ بِذَلِكَ عَادَةٌ وَتَأْدِيبُ
الْأَبِ بِحَضْرَةِ الزَّوْجِ وَإِنْ تَرَكَهُ الزَّوْجُ إِذِ التَّأْدِيبُ
وَظِيفَةُ الْآبَاءِ وَالْعَطْفُ مَشْرُوعٌ مِنَ الْأَزْوَاجِ لِلنِّسَاءِ وَفِيهِ
الرِّفْقُ بِالْمَرْأَةِ وَاسْتِجْلَابُ مَوَدَّتِهَا وَأَنَّ مَوَاضِعَ أَهْلِ
الْخَيْرِ تُنَزَّهُ عَنْ اللَّهْوِ وَاللَّغْوِ وَإِنْ لَمْ يَكُنْ فِيهِ إِثْمٌ
إِلَّا بِإِذْنِهِمْ وَفِيهِ أَنَّ التِّلْمِيذَ إِذَا رَأَى عِنْدَ شَيْخِهِ مَا
يُسْتَكْرَهُ مِثْلُهُ بَادَرَ إِلَى إِنْكَارِهِ وَلَا يَكُونُ فِي ذَلِكَ
افْتِئَاتٌ عَلَى شَيْخِهِ بَلْ هُوَ أَدَبٌ مِنْهُ وَرِعَايَةٌ لِحُرْمَتِهِ
وَإِجْلَالٌ لِمَنْصِبِهِ وَفِيهِ فَتْوَى التِّلْمِيذِ بِحَضْرَةِ شَيْخِهِ بِمَا
يَعْرِفُ مِنْ طَرِيقَتِهِ وَيُحْتَمَلُ أَنْ يَكُونَ أَبُو بَكْرٍ ظَنَّ أَنَّ
النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَامَ فَخَشِيَ أَنْ يَسْتَيْقِظَ
فَيَغْضَبَ عَلَى ابْنَتِهِ فَبَادَرَ إِلَى سَدِّ هَذِهِ الذَّرِيعَةِ
ഹദീസിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം
ഭർത്താവ് വീട്ടിൽ ഉണ്ടായിരിക്കെ മകളുടെ അടുത്തേക്ക് പിതാവ്
പോകുന്നത് അനുവദനീയമാണ്
പിതാവ് മകളുടെ ഭർത്താവിന്റെ സാന്നിധ്യത്തിലും മകളെ മര്യാദ
പഠിപ്പിക്കുന്നതിന്റെ പ്രാധാന്യം-ഭർത്താവ് അങ്ങിനെ ചെയ്തില്ലെങ്കിൽ പോലും .കാരണം മര്യാദ
പഠിപ്പിക്കൽ പിതാവിന്റെ ബാധ്യതയും ഭാര്യമാരോട് സഹതാപവും സ്നേഹവും തോന്നുക എന്നത് ഭർത്താവിൽ
നിന്ന് പ്രതീക്ഷിക്കപ്പെടുന്നതുമാണ്
സ്ത്രീയോടുള്ള ദയയും അവളുടെ സ്നേഹം പിടിച്ചു പറ്റലും
നന്മയുടെ
ആളുകൾ കുറ്റകരം അല്ലെങ്കിൽ പോലും കളി തമാശകളിൽ നിന്നും വിട്ടു നില്ക്കും
വെറുക്കപ്പെട്ട
ഒരു കാര്യം കാണുമ്പോൾ ശിഷ്യൻ ഗുരുവിന്റെ സാന്നിധ്യത്തിൽ പോലും അത് തടയാൻ മുന്നിട്ടു
വരേണ്ടതാണ്.ഇങ്ങിനെ ചെയ്യുന്നത് ഗുരുവിനെ നിസ്സരനാക്കൽ അല്ല; മറിച്ചു
ഗുരുവിന്റെ മാന്യതയെ പരിഗണിക്കലും സ്ഥാനത്തെ ആദരിക്കലും ഗുരുവിനോടുള്ള മര്യാദയുമാണ്
ഗുരുവിന്റെ
സാന്നിധ്യത്തിൽ ശിഷ്യൻ തനിക്കു അറിയുന്ന മാർഗ്ഗത്തിൽ ഫത്‌വ നൽകൽ -ഇവിടെ നബി സ്വല്ലല്ലാഹു
അലൈഹി വ സല്ലമ ഉറങ്ങുകയാണെന്നാണ് അബൂ ബക്കർ വിചാരിച്ചത്.നബി ഈ ഗാനം കാരണം ഉണരുമെന്ന്
വിചാരിച്ചു അബൂ ബക്കർ മകൾ ആയിഷ ബീവിയെ വഴക്ക് പറയുകയാണ് ചെയ്തത്
وَفِي قَوْلِ عَائِشَةَ فِي آخِرِ هَذَا
الْحَدِيثِ فَلَمَّا غَفَلَ غَمَزْتُهُمَا فَخَرَجَتَا دَلَالَةٌ عَلَى أَنَّهَا
مَعَ تَرْخِيصِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَهَا فِي ذَلِكَ
رَاعَتْ خَاطِرَ أَبِيهَا وَخَشِيَتْ غَضَبَهُ عَلَيْهَا فَأَخْرَجَتْهُمَا
وَاقْتِنَاعَهَا فِي ذَلِكَ بِالْإِشَارَةِ فِيمَا يَظْهَرُ لِلْحَيَاءِ مِنَ
الْكَلَامِ بِحَضْرَةِ مَنْ هُوَ أَكْبَرُ مِنْهَا وَاللَّهُ أَعْلَمُ
''അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു
പെണ്കുട്ടികളോടും ആംഗ്യം കാണിച്ചു; അപ്പോൾ ആ രണ്ടു പെണ്‍കുട്ടികളും
പുറത്ത് പോയി '' എന്ന് ആയിഷാ ബീവി പറയുന്നതിൽ നിന്നും നബി ഇളവു അനുവദിചുവെങ്കിലും
ആയിഷ ബീവി പിതാവിന്റെ മനസ്സ് പരിഗണിക്കുകയും
പിതാവിന്റെ ദേഷ്യം ഭയപ്പെടുകയും ചെയ്തു എന്ന് മനസ്സിലാക്കാം.അവരെ പറഞ്ഞു വിടാൻ ആയിഷ
ബീവി നാവു കൊണ്ട് ഉരുവിടാതെ ആംഗ്യം കാണിക്കുക മാത്രം ചെയ്തതിൽ നിന്നും തന്നെക്കാൾ വലിയവരുടെ
സാന്നിധ്യത്തിൽ സംസാരിക്കുന്ന കാര്യത്തിൽ ആയിഷ ബീവി ലജ്ജിച്ചു എന്ന് മനസ്സിലാക്കാം
അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ
وَاسْتُدِلَّ بِهِ عَلَى جَوَازِ سَمَاعِ
صَوْتِ الْجَارِيَةِ بِالْغِنَاءِ وَلَوْ لَمْ تَكُنْ مَمْلُوكَةً لِأَنَّهُ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يُنْكِرْ عَلَى أَبِي بَكْرٍ سَمَاعَهُ
بَلْ أَنْكَرَ إِنْكَارَهُ وَاسْتَمَرَّتَا إِلَى أَنْ أَشَارَتْ إِلَيْهِمَا
عَائِشَةُ بِالْخُرُوجِ وَلَا يَخْفَى أَنَّ مَحَلَّ الْجَوَازِ مَا إِذَا أُمِنَتِ
الْفِتْنَةُ بِذَلِكَ وَاللَّهُ أَعْلَمُ
ഒരാളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളവർ അല്ലെങ്കിൽ പോലും പെണ്‍കുട്ടികളുടെ
പാട്ട് കേൾക്കൽ അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്നും തെളിവ് പിടിക്കപ്പെട്ടിട്ടുണ്ട്.കാരണം
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അബൂ ബക്കർ അത് കേൾക്കുന്നതല്ല, മറിച്ചു അബൂ ബക്കർ അത് തടഞ്ഞതിനെയാണ് തടഞ്ഞത്. കൂടാതെ ആയിഷാ ബീവി ആ പെണ്‍കുട്ടികളോട്
പുറത്തു പോകാൻ പറയുന്നത് വരെ അവർ ഗാനാലാപനം തുടരുകയും ചെയ്തു.എന്നാൽ ഇത് അനുവദനീയം
ആകുന്നതു ഫിത്ന ഭയപ്പെട്ടിട്ടില്ലെങ്കിൽ മാത്രമാണ് അല്ലാഹു ഏറ്റവും അറിയുന്ന
വൻ
സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ
പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായ സഹകരിക്കൂ.....like ചെയ്തും share ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ
അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള
പ്രതിഫലം ലഭിക്കും ഞങ്ങളുടെ വീഡിയോകൾ ആർക്കും ഡൌൻലോഡു ചെയ്യുകയോ റീ-അപ്ലോഡു
ചെയ്യുകയോ ചെയ്യാം
عباس برمبادن
8848787706
السلام عليكم