Tuesday, 17 November 2015

ദന്ത ശുദ്ധീകരണം /മിസ്‌വാക്ക് സംബന്ധിച്ച ഏതാനും ഹദീസുകൾ سنن النسائي مع حاشية للسيوطي സുനനു ന്നസാഈ ഹാശിയ സുയൂത്വി സഹിതം

മുസ്ലിമിന്റെ ഒരു ദിവസം പരമ്പര  8
സഹോദരീ സഹോദരന്മാരേ......അസ്സലാമു അലൈക്കും ...നമ്മളെല്ലാം ചുരുങ്ങിയത് രാവിലെ ഉറങ്ങി എണീറ്റ ശേഷം എങ്കിലും പല്ലും വായും ശുദ്ധിയാക്കുന്നവരാണ്.എന്നാൽ മിസ്‌ -വാക്ക്  ഒരു നബി ചര്യ/സുന്നത്ത് ആണെന്നും ഞാൻ ആ സുന്നത്ത് ചെയ്യുകയാണെന്നും ഉള്ള നിയ്യത്തിൽ നമ്മിൽ എത്ര പേർ ദന്ത ശുദ്ധീകരണം നടത്തുന്നുണ്ട്.വെറുതെ നാം കൂലി നഷ്ട്ടപ്പെടുത്തരുത് .ഉറക്കിൽ നിന്ന് ഉണരുമ്പോൾ,ഓരോ വുദുവിന്റെയും മുമ്പ്,വായ പകർച്ച സംഭവിക്കുമ്പോൾ,വീട്ടിൽ പ്രവേശിച്ച ഉടനെ,ഉറങ്ങാൻ കിടക്കുമ്പോൾ .....ഈ അവസരങ്ങളിൽ എല്ലാം നബി ചര്യ എന്ന നിയ്യത്തിൽ ദന്ത ശുദ്ധീകരണം നടത്തുക.....

بعض أحاديث عن السواك 
ദന്ത ശുചീകരണം /മിസ്‌വാക്ക് /സിവാക്ക് സംബന്ധിച്ച ഏതാനും ഹദീസുകൾ 
سنن النسائي مع حاشية للسيوطي
സുനനു ന്നസാഈ  ഹാശിയ സുയൂത്വി സഹിതം 
Sunanu Nasa-i with Hashiya Suyoothi Malayalam
ഹദീസ് 2
بَاب السِّوَاكِ إِذَا قَامَ مِنْ اللَّيْلِ 
രാത്രി ഉറക്കിൽ നിന്ന് എണീറ്റാൽ പല്ല് തേയ്ക്കുന്നത് സംബന്ധിച്ച് പറയുന്ന ബാബു 
 أَخْبَرَنَا إِسْحَقُ بْنُ إِبْرَاهِيمَ وَقُتَيْبَةُ بْنُ سَعِيدٍ عَنْ جَرِيرٍ عَنْ مَنْصُورٍ عَنْ أَبِي وَائِلٍ عَنْ حُذَيْفَةَ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَامَ مِنْ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ
ഹുദൈഫ റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം രാത്രി ഉറക്കിൽ നിന്ന് എണീറ്റാൽ സിവാക്ക് കൊണ്ട് വായ ബ്രഷ് ചെയ്യാറുണ്ടായിരുന്നു.
شرح السيوطي لسنن النسائي
Sharahu Ssuyoothi
  كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا قَامَ مِنَ اللَّيْلِ  زَادَ مُسْلِمٌ فِي رِوَايَةٍ يَتَهَجَّدُ يَشُوصُ فَاهُ بِالسِّوَاكِ  قَالَ النَّوَوِيُّ : بِفَتْحِ الْيَاء وَضَمِّ الشِّينِ وَبِالصَّادِ الْمُهْمَلَةِ , وَالشَّوْصُ دَلْكُ الْأَسْنَانِ بِالسِّوَاكِ عَرْضًا , وَقِيلَ : هُوَ الْغَسْلُ , وَقِيلَ : التَّنْقِيَةُ , وَقِيلَ : هُوَ الْحَكُّ , وَتَأَوَّلَهُ بَعْضُهُمْ أَنَّهُ بِأُصْبُعِهِ ، قَالَ : فَهَذِهِ أَقْوَالُ الْأَئِمَّةِ فِيهِ , وَأَكْثَرُهَا مُتَقَارِبَةٌ وَأَظْهَرُهَا الْأَوَّلُ , وَمَا فِي مَعْنَاهُ انْتَهَى . وَقَالَ فِي النِّهَايَةِ : أَيْ يُدَلِّكُ أَسْنَانَهُ وَيُنَقِّيهَا وَقِيلَ : هُوَ أَنْ يَسْتَاكَ مِنْ سُفْلٍ إِلَى عُلُوٍّ وَأَصْلُ الشَّوْصِ الْغَسْلُ , وَزَعَمَ بَعْضُهُمْ أَنَّ يَشُوصَ مُعَرَّبٌ ، يَعْنِي يَغْسِلُ بِالْفَارِسِيَّةِ ، حَكَاهُ الْمُنْذِرِيُّ , 
وَقَالَ : لَا يَصِحُّ 
ഒരു റിപ്പോർട്ടിൽ രാത്രി തഹജ്ജുദിനു എണീറ്റാൽ എന്നുണ്ട്.
يَشُوصُ فَاهُ بِالسِّوَاكِ
എന്നതിലെ യശൂസ്വു  എന്നാൽ പല്ലുകൾ വീതിയിൽ ഉരക്കൽ ആകുന്നു;പല്ലുകളും വായും കഴുകുന്നതും ഇതിൽ ഉൾപ്പെടും.പല്ലുകളെ ഉരച്ചു കഴുകി വെടിപ്പാക്കേണ്ടാതാണ്.താഴെ നിന്ന് തുടങ്ങി മുകളിലേക്ക് പല്ല് തേയ്ക്കണം എന്ന അഭിപ്രായമുണ്ട്.

ഹദീസ് 3
بَاب كَيْفَ يَسْتَاكُ 
എങ്ങിനെ പല്ല് തേയ്ക്കണം/മിസ്‌വാക്ക് ചെയ്യണം എന്ന് പറയുന്ന ബാബു.
 أَخْبَرَنَا أَحْمَدُ بْنُ عَبْدَةَ قَالَ حَدَّثَنَا حَمَّادُ بْنُ زَيْدٍ قَالَ أَخْبَرَنَا غَيْلَانُ بْنُ جَرِيرٍ عَنْ أَبِي بُرْدَةَ عَنْ أَبِي مُوسَى قَالَ دَخَلْتُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يَسْتَنُّ وَطَرَفُ السِّوَاكِ عَلَى لِسَانِهِ وَهُوَ يَقُولُ عَأْ عَأْ
 അബൂ മൂസാ റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു:ഒരിക്കൽ ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുത്ത് ചെന്നപ്പോൾ നബി സിവാക്ക് ഉപയോഗിച്ച് പല്ല് തേയ്ക്കുകയായിരുന്നു.അപ്പോൾ സിവാക്കിന്റെ ഒരു അറ്റം നബിയുടെ നാവിന്മേലായിരുന്നു.നബി അഅ ' എന്ന് പറയുന്നുണ്ടായിരുന്നു.
شرح السيوطي لسنن النسائي
Sharahu Ssuyoothi
  وَهُوَ يَسْتَنُّ  قَالَ فِي النِّهَايَةِ : الِاسْتِنَانُ اسْتِعْمَالُ السِّوَاكِ , وَهُوَ افْتِعَالٌ مِنَ الْأَسْنَانِ أَيْ يُمِرُّهُ عَلَيْهَا  وَطَرَفُ السِّوَاكِ  بِفَتْحِ الرَّاءِ  عَلَى لِسَانِهِ , وَهُوَ يَقُولُ عَأْ عَأْ  بِتَقْدِيمِ الْعَيْنِ عَلَى الْهَمْزَةِ السَّاكِنَةِ وَفِي رِوَايَةِ الْبُخَارِيِّ أُعْ أُعْ بِتَقْدِيمِ الْهَمْزَةِ الْمَضْمُومَةِ عَلَى الْعَيْنِ السَّاكِنَةِ ، وَلِأَبِي دَاوُدَ أُهْ وَلِلْجَوْزَقِيِّ أَخْ ، وَإِنَّمَا اخْتَلَفَتِ الرُّوَاةُ لِتَقَارُبِ مَخَارِجِ هَذِهِ الْأَحْرُفِ ، وَكُلُّهَا تَرْجِعُ إِلَى حِكَايَةِ صَوْتِهِ إِذْ جَعَلَ السِّوَاكَ عَلَى طَرَفِ لِسَانِهِ ، وَالْمُرَادُ طَرَفُهُ الدَّاخِلُ كَمَا عِنْدَ أَحْمَدَ يَسْتَنُّ إِلَى فَوْقِ . 
ഇസ്തിനാൻ എന്നാൽ അസ്നാനുകൾ (പല്ലുകൾ)ക്ക് മേലെ സിവാക്കിനെ നടത്തിക്കൽ ആകുന്നു.നാവിൽ സിവാക്ക് ഉപയോഗിച്ചപ്പോൾ  ഉണ്ടായ ശബ്ദത്തെ അഅ ', അഖ്, ഊഃ എന്നിങ്ങനെ വിവിധ രീതിയിൽ വിവിധ റിപ്പോർട്ടുകളിൽ പരാമർശിച്ചത് കാണാം.
സിവാക്ക് നാവിന്റെ അറ്റത്തായിരുന്നു എന്നാൽ നാവിന്റെ ഉൾ അറ്റത്ത്‌ ആയിരുന്നു എന്നാണ് 

ഹദീസ്  5
بَاب التَّرْغِيبِ فِي السِّوَاكِ 
ദന്ത ശുദ്ധീകരണത്തിന് പ്രോത്സാഹനം 
أَخْبَرَنَا حُمَيْدُ بْنُ مَسْعَدَةَ، وَمُحَمَّدُ بْنُ عَبْدِ الأَعْلَى، عَنْ يَزِيدَ، - وَهُوَ ابْنُ زُرَيْعٍ - قَالَ حَدَّثَنِي عَبْدُ الرَّحْمَنِ بْنُ أَبِي عَتِيقٍ، قَالَ حَدَّثَنِي أَبِي قَالَ، سَمِعْتُ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ 
അബ്ദു റഹ്മാന് ബ്നു അബീ അതീഖിന്റെ പിതാവ് ആഇഷ റദിയല്ലാഹു അന്ഹായിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:ആഇഷ റദിയല്ലാഹു അന്ഹാ പറഞ്ഞു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:സിവാക്ക് /ദന്ത ശുദ്ധീകരണം വായയ്ക്ക് ശുദ്ധിയും റബ്ബിനു പ്രിയങ്കരവുമാണ്
شرح السيوطي لسنن النسائي
Sharahu Ssuyoothi
  السِّوَاكُ مِطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ قَالَ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ : مَطْهَرَةٌ بِفَتْحِ الْمِيمِ وَكَسْرِهَا لُغَتَانِ ذَكَرَهُمَا ابْنُ السِّكِّيتِ وَآخَرُونَ ، وَالْكَسْرُ أَشْهَرُ ،  وَهُوَ كُلُّ آلَةٍ يُتَطَهَّرُ بِهَا شُبِّهَ السِّوَاكُ بِهَا ؛ لِأَنَّهُ يُنَظِّفُ الْفَمَ ، وَالطَّهَارَةُ النَّظَافَةُ ، وَقَالَ زَيْنُ الْعَرَبِ فِي شَرْحِ الْمَصَابِيحِ : مَطْهَرَةٌ وَمَرْضَاةٌ بِالْفَتْحِ ، كُلٌّ مِنْهُمَا مَصْدَرٌ بِمَعْنَى الطَّهَارَةِ ، وَالْمَصْدَرُ يَجِيءُ بِمَعْنَى الْفَاعِلِ أَيْ مُطَهِّرٌ لِلْفَمِ ، وَمُرْضٍ لِلرَّبِّ أَوْ هُمَا بَاقِيَانِ عَلَى مَصْدَرِيَّتِهِمَا أَيْ سَبَبٌ لِلطَّهَارَةِ وَالرِّضَا ، وَمَرْضَاةٌ جَازَ كَوْنُهَا بِمَعْنَى الْمَفْعُولِ أَيْ مَرْضِيٌّ لِلرَّبِّ ، وَقَالَ الْكَرْمَانِيُّ : مَطْهَرَةٌ وَمَرْضَاةٌ ، إِمَّا مَصْدَرٌ مِيمِيٌّ بِمَعْنَى اسْمِ الْفَاعِلِ ، وَإِمَّا بِمَعْنَى الْآلَةِ . فَإِنْ قُلْتَ : كَيْفَ يَكُونُ سَبَبًا لِرِضَا اللَّهِ تَعَالَى - قُلْتُ : مِنْ حَيْثُ إِنَّ الْإِتْيَانَ بِالْمَنْدُوبِ مُوجِبٌ لِلثَّوَابِ ، وَمِنْ جِهَةِ أَنَّهُ مُقَدِّمَةٌ لِلصَّلَاةِ ، وَهِيَ مُنَاجَاةُ الرَّبِّ ، وَلَا شَكَّ أَنَّ طِيبَ الرَّائِحَةِ يُحِبُّهُ صَاحِبُ الْمُنَاجَاةِ . وَقِيلَ : يَجُوزُ أَنْ يَكُونَ الْمَرْضَاةُ بِمَعْنَى الْمَفْعُولِ أَيْ مَرْضِيٌّ لِلرَّبِّ ، وَقَالَ الطِّيبِيُّ : يُمْكِنُ أَنْ يُقَالَ : إِنَّهَا مِثْلُ الْوَلَدِ مَبْخَلَةٌ مَجْبَنَةٌ ، أَيِ السِّوَاكُ مَظِنَّةٌ لِلطَّهَارَةِ وَالرِّضَا ؛ إِذْ يَحْمِلُ السِّوَاكُ الرَّجُلَ عَلَى الطَّهَارَةِ وَرِضَا الرَّبِّ ، وَعَطْفُ مَرْضَاةٍ يَحْتَمِلُ التَّرْتِيبَ بِأَنْ يَكُونَ الطَّهَارَةُ عِلَّةً لِلرِّضَا ، وَأَنْ يَكُونَا مُسْتَقِلَّيْنِ فِي الْعِلِّيَّةِ . 
ഇമാം നവവി റഹ്മതുല്ലാഹി അലൈഹി ശറഹുൽ മുഹദ്ദബിൽ പറയുന്നു:   മത്വ്-ഹറതു എന്നും,   മിത്വ്-ഹറതു എന്നും രണ്ടു രീതിയിലും വന്നിട്ടുണ്ട്.ഇബ്നുസ്സിക്കീതും മറ്റു ചിലരും രണ്ടും ഉപയോഗിച്ചിട്ടുണ്ട്. മിത്വ്-ഹറതു  ആണ് പ്രസിദ്ധം. മിത്വ്-ഹറതു എന്നാൽ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം എല്ലാം ഉൾപ്പെടും.ഇവിടെ സിവാക്ക് വായയെ ശുദ്ധിയാക്കുന്ന ഉപകരണമാണ്.ത്വഹാറത്തു എന്നാൽ ശുദ്ധിയാണ്‌.സൈനുൽ അറബ് എന്നവർ ശറഹുൽ  മസ്വാബീഹിൽ പറയുന്നു:
مَطْهَرَةٌ وَمَرْضَاةٌ
എന്നതിൽ മീമിന് ഫത്ഹു ആണ്.അത്  ഫാഇലിന്റെ /കർത്താവിന്റെ അർത്ഥത്തിൽ വന്ന മസ്വദർ/ക്രിയാ നാമം ആണ്.മത്വ്-ഹറതു വായ ശുദ്ധിയാക്കുന്നതു എന്ന അർത്ഥത്തിൽ ശുദ്ധിയും ദന്ത ശുദ്ധീകരണം റബ്ബിനു പ്രിയങ്കരം എന്ന അർത്ഥത്തിൽ മർദാതും ആണ്.മഫ് ഊൽ/കർമ്മം ന്റെ അർത്ഥത്തിൽ മർദിയ്യ്‌ എന്ന അർത്ഥവും വരാം.കിർമാനി പറയുന്നു:
مَطْهَرَةٌ ,مَرْضَاةٌ 
എന്നീ പദങ്ങൾ ഫാഇലിന്റെ /കർത്താവിന്റെ അർത്ഥത്തിൽ വന്ന മസ്വദർ/ക്രിയാ നാമം  അലെങ്കിൽ ഇസ്മുൽ ആലത് ആവാം.എന്ത് കൊണ്ട് ദന്ത ശുദ്ധീകരണം അല്ലാഹുവിനു പ്രിയങ്കരമാവുന്നു?കാരണമിതാണ്-നദ്ബു /സുന്നത്ത്‌ ആയ കാര്യം ചെയ്യൽ പ്രതിഫലാർഹം ആണ് .കൂടാതെ ഒരാൾ ദന്ത ശുദ്ധീകരണം നടത്തുന്നത് തന്റെ റബ്ബുമായി /നാഥനുമായി താൻ നടത്തുന്ന സംഭാഷണം ആയ സ്വലാത്ത്/നിസ്ക്കാരത്തിന്റെ മുന്നോടിയായിട്ടു ആവുമ്പോൾ ,ആ വ്യക്തിയിൽ നിന്നുള്ള സുഗന്ധം അല്ലാഹുവിനു പ്രിയങ്കരമാവും എന്ന കാര്യത്തിൽ സംശയമില്ല..................................................
Hadith 6
الْإِكْثَارُ فِي السِّوَاكِ 
സിവാക്ക്/ദന്ത ശുദ്ധീകരണം  സംബന്ധിച്ച് നബി കൂടുതൽ പ്രേരണ നല്കിയത് സംബന്ധിച്ച് 
 أَخْبَرَنَا حُمَيْدُ بْنُ مَسْعَدَةَ وَعِمْرَانُ بْنُ مُوسَى قَالَا حَدَّثَنَا عَبْدُ الْوَارِثِ قَالَ حَدَّثَنَا شُعَيْبُ بْنُ الْحَبْحَابِ عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ أَكْثَرْتُ عَلَيْكُمْ فِي السِّوَاكِ
അനസ് ബ്നു മാലിക് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു:സിവാക്ക്/ദന്ത ശുദ്ധീകരണത്തിന്റെ കാര്യത്തിൽ ഞാൻ നിങ്ങൾക്കു വളരെയധികം പ്രേരണ നല്കിയിട്ടുണ്ട്.
شرح السيوطي لسنن النسائي
Sharahu Ssuyoothi
  شُعَيْبُ بْنُ الْحَبْحَابِ  بِحَاءَيْنِ مُهْمَلَتَيْنِ مَفْتُوحَتَيْنِ وَبَاءَيْنِ مُوَحَّدَتَيْنِ الْأُولَى سَاكِنَةٌ  قَدْ أَكْثَرْتُ عَلَيْكُمْ فِي السِّوَاكِ قَالَ الْحافِظُ ابْنُ حَجَرٍ أَيْ بَالَغْتُ فِي تَكْرِيرِ طَلَبِهِ مِنْكُمْ أَوْ فِي إِيرَادِ الْأَخْبَارِ فِي التَّرْغِيبِ فِيهِ ، وَقَالَ ابْنُ التِّينِ : مَعْنَاهُ أَكْثَرْتُ عَلَيْكُمْ ، وَحَقِيقٌ أَنْ أَفْعَلَ ، وَحَقِيقٌ أَنْ تُطِيعُوا ، قَالَ : وَحَكَى الْكَرْمَانِيُّ أَنَّهُ رُوِيَ بِصِيغَةٍ مَجْهُولَةِ الْمَاضِي أَيْ بُولِغْتُ مِنْ عِنْدَ اللَّهِ بِطَلَبِهِ مِنْكُمْ 
പല തവണ നബി ദന്ത ശുദ്ധീകരണം സംബന്ധിച്ച് ആവർത്തിച്ച് ആവർത്തിച്ച് നിർദ്ദേശം  നല്കി എന്നാണു ഇതിന്റെ വിവക്ഷ  എന്ന്  ഇബ്നു ഹജർ എന്നവരും നിങ്ങൾ സിവാക്ക്/ദന്ത ശുദ്ധീകരണം നടത്തണമെന്ന് അല്ലാഹുവിൽ നിന്ന് എനിയ്ക്ക് കൂടുതലായി നിർദ്ദേശം നല്കപ്പെട്ടിട്ടുണ്ട് എന്ന് മജ്-ഹൂലായ രൂപത്തിലും റിപ്പോർട്ട് വന്നിട്ടുണ്ട് എന്ന് കിർമാനിയും പറയുന്നു.
.......................................
Hadith 7

الرُّخْصَةُ فِي السِّوَاكِ بِالْعَشِيِّ لِلصَّائِمِ 
.......................
 أَخْبَرَنَا قُتَيْبَةُ بْنُ سَعِيدٍ عَنْ مَالِكٍ عَنْ أَبِي الزِّنَادِ عَنْ الْأَعْرَجِ عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ
 അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി  സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു:എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കിൽ എല്ലാ സ്വലാതിന്റെ/നിസ്ക്കാരത്തിന്റെ മുമ്പും ദന്ത ശുദ്ധീകരണം നടത്തണമെന്ന് ഞാൻ അവരോടു കൽപ്പിക്കുമായിരുന്നു
  لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ  قَالَ الْبَيْضَاوِيّ : لَوْلَا كَلِمَةٌ تَدُلُّ عَلَى انْتِفَاءِ الشَّيْءِ لِثُبُوتِ غَيْرِهِ ، وَالْحَقُّ أَنَّهَا مُرَكَّبَةٌ مِنْ لَوِ الدَّالَّةِ عَلَى انْتِفَاءِ الشَّيْءِ لِانْتِفَاءِ غَيْرِهِ ، وَلَا النَّافِيَةِ ، فَدَلَّ الْحَدِيثُ عَلَى انْتِفَاءِ الْأَمْرِ لِثُبُوتِ الْمَشَقَّةِ ؛ لِأَنَّ انْتِفَاءَ النَّفْيِ ثُبُوتٌ فَيَكُونُ الْأَمْرُ مَنْفِيًّا لِثُبُوتِ الْمَشَقَّةِ ، وَفِيهِ دَلِيلٌ عَلَى أَنَّ الْأَمْرَ لِلْوُجُوبِ مِنْ وَجْهَيْنِ . أَحَدُهُمَا : أَنَّهُ نَفَى الْأَمْرَ مَعَ ثُبُوتِ النَّدْبِيَّةِ ، وَلَوْ كَانَ لِلنَّدْبِ لَمَا جَازَ النَّفْيُ . ثَانِيهِمَا : أَنَّهُ جَعَلَ الْأَمْرَ مَشَقَّةً عَلَيْهِمْ وَذَلِكَ إِنَّمَا يَتَحَقَّقُ إِذَا كَانَ الْأَمْرُ لِلْوُجُوبِ ؛ إِذِ النَّدْبُ لَا مَشَقَّةَ فِيهِ ؛ لِأَنَّهُ جَائِزُ التَّرْكِ ، وَقَالَ الشَّيْخُ أَبُو إِسْحَاقَ فِي اللُّمَعِ : فِي هَذَا الْحَدِيثِ دَلِيلٌ عَلَى أَنَّ الِاسْتِدْعَاءَ عَلَى جِهَةِ النَّدْبِ لَيْسَ بِأَمْرٍ حَقِيقَةً ؛ لِأَنَّ السِّوَاكَ عِنْدَ كُلِّ صَلَاةٍ مَنْدُوبٌ إِلَيْهِ ، وَقَدْ أَخْبَرَ الشَّارِعُ أَنَّهُ لَمْ يَأْمُرْ بِهِ ، وَقَوْلُهُ : لَأَمَرْتُهُمْ بِالسِّوَاكِ ، قَالَ الْحافِظُ ابْنُ حَجَرٍ فِي فَتْحِ الْبَارِي : أَيْ بِاسْتِعْمَالِ السِّوَاكِ ؛ لِأَنَّ السِّوَاكَ هُوَ الْآلَةُ ، وَقَدْ قِيلَ : إِنَّهُ يُطْلَقُ عَلَى الْفِعْلِ أَيْضًا ؛ فَعَلَى هَذَا لَا تَقْدِيرَ ، وَقَالَ ابْنُ دَقِيقِ الْعِيدِ : السِّرُّ فِي اسْتِحْبَابِ السِّوَاكِ عِنْدَ الْقِيَامِ إِلَى الصَّلَاةِ أَنَّا مَأْمُورُونَ فِي كُلِّ حَالَةٍ مِنْ أَحْوَالِ التَّقَرُّبِ إِلَى اللَّهِ - تَعَالَى - أَنْ نَكُونَ فِي حَالَةِ كَمَالٍ وَنَظَافَةٍ إِظْهَارًا لِشَرَفِ الْعِبَادَةِ ؛ قَالَ : وَقَدْ قِيلَ : إِنَّ ذَلِكَ لِأَمْرٍ يَتَعَلَّقُ بِالْمَلَكِ ، وَهُوَ أَنْ يَضَعَ فَاهُ عَلَى فِيِّ الْقَارِئِ فَيَتَأَذَّى بِالرَّائِحَةِ الْكَرِيهَةِ ، فَسُنَّ السِّوَاكُ لِأَجْلِ ذَلِكَ ؛ وَفِيهِ حَدِيثٌ فِي مُسْنَدِ الْبَزَّارِ ، وَقَالَ الْحافِظُ زَيْنُ الدِّينِ الْعِرَاقِيُّ : يَحْتَمِلُ أَنْ يُقَالَ : حِكْمَتُهُ عِنْدَ إِرَادَةِ الصَّلَاةِ مَا وَرَدَ مِنْ أَنَّهُ يَقْطَعُ الْبَلْغَمَ ، وَيَزِيدُ فِي الْفَصَاحَةِ ، وَتَقْطِيعُ الْبَلْغَمِ مُنَاسِبٌ لِلْقِرَاءَةِ ؛ لِئَلَّا يَطْرَأَ عَلَيْهِ فَيَمْنَعَهُ الْقِرَاءَةَ ، وَكَذَلِكَ الْفَصَاحَةَ 
എല്ലാ സ്വലാത്തിന്റെ സമയത്തും സമുദായത്തിനു  നബി  ദന്ത ശുദ്ധീകരണം വുജൂബു /നിർബന്ധം ആക്കാതിരുന്നത് അത് സമുദായത്തിന് മഷക്കത്തു/ബുദ്ധിമുട്ട് ഉണ്ടാക്കും എന്നത് കൊണ്ടാണെന്നും  എന്നാൽ  നദ്ബു /സുന്നത്ത് ആയതിനാൽ അതിൽ ജനങ്ങൾക്ക്‌ മഷക്കത്തു/ബുദ്ധിമുട്ട്  ഇല്ലെന്നും കാരണം നദ്ബു /സുന്നത്ത്  ഉപേക്ഷിക്കൽ അനുവദനീയം ആണെന്നും ഇമാം ബൈദാവിയുടെ വിശദീകരണത്തിൽ നിന്നും വ്യക്തമാണ്.
....................................
ഇബ്നു ഹജർ എന്നവർ പറയുന്നു:സിവാക്ക് കൊണ്ട് കല്പ്പിക്കുമായിരുന്നു' എന്നാൽ സിവാക്ക് ഉപയോഗിക്കാൻ കല്പിക്കുമായിരുന്നു എന്നാണു;കാരണം സിവാക്ക് എന്നാൽ മിസ്‌-വാക്കിനു  ഉപയോഗിക്കുന്ന ഉപകരണം /ആലത്ത് ആണ്.ഇബ്നു ദഖീഖ് അൽ ഈദു പറയുന്നു: നിസ്ക്കാരത്തിന്/സ്വലാത്തിനു മുന്നോടിയായി ദന്ത ശുദ്ധീകരണം നടത്തൽ സുന്നതാക്കിയതിന്റെ പിന്നിലുള്ള തത്വം നാം അല്ലാഹുവിനോട് അടുക്കുന്ന കർമ്മങ്ങൾ ചെയ്യുന്ന അവസരങ്ങളിൽ ,ആരാധനയുടെ മാഹാത്മ്യം വെളിപ്പെടുത്തിക്കൊണ്ട്‌ , പരിപൂർണ്ണതയിലും ശുദ്ധിയിലും നില കൊള്ളണം എന്നാണു.
...........................................
അൽ ഹാഫിദ് സൈനുദ്ദീൻ അൽ ഇറാഖി പറയുന്നു: നിസ്ക്കാരത്തിന്/സ്വലാത്തിനു മുന്നോടിയായി ദന്ത ശുദ്ധീകരണം നടത്തൽ സുന്നതാക്കിയതിന്റെ പിന്നിലുള്ള തത്വം കഫം മുറിഞ്ഞു പോകുന്നതിനും സംസാര സ്ഫുടത ഉണ്ടാകുന്നതിനും ഇത് സഹായിക്കും എന്നതാണ്. നിസ്ക്കാരത്തിൽ  ഖിറാഅത്/ഖുർആൻ പാരായണം നന്നാവാൻ കഫം തടയാതിരിക്കുന്നതും സംസാര സ്ഫുടതയും ആവശ്യമാണ്‌.
Hadith 8
السِّوَاكُ فِي كُلِّ حِينٍ 
എല്ലാ അവസരത്തിലും ദന്ത ശുദ്ധീകരണം 
أَخْبَرَنَا عَلِيُّ بْنُ خَشْرَمٍ قَالَ حَدَّثَنَا عِيسَى وَهُوَ ابْنُ يُونُسَ عَنْ مِسْعَرٍ عَنْ الْمِقْدَامِ وَهُوَ ابْنُ شُرَيْحٍ عَنْ أَبِيهِ قَالَ قُلْتُ لِعَائِشَةَ بِأَيِّ شَيْءٍ كَانَ يَبْدَأُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ قَالَتْ بِالسِّوَاكِ
മിഖ്ദാമു ബ്നു ശുറൈഹു എന്നവർ അദ്ധേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : ഞാന്‍ ആയിശ റദിയല്ലാഹു അൻഹായോടു ചോദിച്ചു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വീട്ടില്‍ കയറിയാല്‍ ആദ്യമായി തുടങ്ങുന്നതെന്തായിരുന്നു? ബ്രഷ് ചെയ്യലാണെന്ന് അവര്‍ മറുപടി പറഞ്ഞു
شرح السيوطي لسنن النسائي
Sharahu Ssuyoothi
 قُلْتُ لِعَائِشَةَ رَضِيَ اللَّهُ عَنْهَا : بِأَيِّ شَيْءٍ كَانَ يَبْدَأُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - إِذَا دَخَلَ بَيْتَهُ ، قَالَ : بِالسِّوَاكِ  قَالَ الْقُرْطُبِيُّ : يَحْتَمِلُ أَنْ يَكُونَ ذَلِكَ ؛ لِأَنَّهُ كَانَ يَبْدَأُ بِصَلَاةِ النَّافِلَةِ ، فَقَلَّمَا كَانَ يَتَنَفَّلُ فِي الْمَسْجِدِ ، فَيَكُونُ السِّوَاكُ لِأَجْلِهَا ، وَقَالَ غَيْرُهُ : الْحِكْمَةُ فِي ذَلِكَ أَنَّهُ رُبَّمَا تَغَيَّرَتْ رَائِحَةُ الْفَمِ عِنْدَ مُحَادَثَةِ النَّاسِ ، فَإِذَا دَخَلَ الْبَيْتَ كَانَ مِنْ حُسْنِ مُعَاشَرَةِ الْأَهْلِ إِزَالَةُ ذَلِكَ ، وَفِي الْحَدِيثِ دَلَالَةٌ عَلَى اسْتِحْبَابِ السِّوَاكِ عِنْدَ دُخُولِ الْمَنْزِلِ ، وَقَدْ صَرَّحَ بِهِ أَبُو شَامَةَ وَالنَّوَوِيُّ ، قَالَ ابْنُ دَقِيقِ  الْعِيدِ ، وَلَا يَكَادُ يُوجَدُ فِي كُتُبِ الْفُقَهَاءِ ذِكْرُ ذَلِكَ 
ഇമാം ഖുർതുബി പറയുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വീട്ടില്‍ കയറിയാല്‍ ആദ്യമായി തന്നെ ദന്ത ശുദ്ധീകരണം നടത്തിയിരുന്നത് സുന്നത്ത്/നഫല് നിസ്ക്കാരത്തിന് വേണ്ടിയായിരിക്കണം .കാരണം നബി വീട്ടിൽ കേറിയാൽ ഉടനെ സുന്നത്ത്/നഫല്  നിസ്ക്കരിക്കുമായിരുന്നു;മസ്ജിദിൽ വച്ച് അപൂർവമായേ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം സുന്നത്ത്/നഫല്   നിസ്ക്കരിച്ചിരുന്നുവുള്ളൂ.
 വായയ്ക്ക്  പകർച്ച സംഭവിച്ചാൽ പിന്നീടു വീട്ടിൽ പ്രവേശിക്കുമ്പോൾ ഭാര്യുമായി ഇട പഴകുന്നതിനു മുമ്പ്  വായയുടെ പകർച്ച ദന്ത ശുദ്ധീകരണം നടത്തി നീക്കം ചെയ്യുക എന്നത് വളരെ നല്ലതാണ് എന്നതാവാം ഇതിനു കാരണം എന്നും നിരീക്ഷണമുണ്ട്.വീട്ടിൽ പ്രവേശിക്കുമ്പോൾ ദന്ത ശുദ്ധീകരണം നടത്തൽ സുന്നത്താണെന്ന് ഈ ഹദീസിൽ നിന്ന് തെളിവ് പിടിച്ചു കൊണ്ട് ഇമാം നവവി,അബൂ ശാമ എന്നിവര് പറഞ്ഞിരിക്കുന്നു.

Saturday, 7 November 2015

നാവും ലൈംഗികാവയവവും സൂക്ഷിക്കുക Sahih al-Bukhari 6474 with Fath'hul Bari Malayalam. صحيح البخاري مع فتح الباري സ്വഹീഹുൽ ബുഖാരി ഹദീസ് 6474 ഫത്ഹുൽ ബാരി സഹിതം

السلام عليكم ورحمة الله وبركاته
നാവിനെയും ഗുഹ്യ ഭാഗങ്ങളെയും അശ്ലീല സംസാരങ്ങളിൽ നിന്നും പ്രവർത്തികളിൽ നിന്നും സൂക്ഷിക്കുന്നത് സ്വർഗ്ഗ പ്രവേശനം സാധ്യമാക്കുന്നു എന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹദീസിൽ നിന്നും മനസ്സിലാക്കാം.
Sahih al-Bukhari 6474
with Fath'hul Bari Malayalam.
صحيح البخاري مع فتح الباري
സ്വഹീഹുൽ ബുഖാരി ഹദീസ് 6474 ഫത്ഹുൽ ബാരി സഹിതം
كتاب الرقاق
ഹ്ർദയം /മനസ്സ് മാർദ്ദവമുള്ളതാക്കുന്നത് സംബന്ധിച്ച് പറയുന്ന കിതാബു
باب حِفْظِ اللِّسَانِ
നാവിനെ സൂക്ഷിക്കുന്നത് സംബന്ധിച്ച് പറയുന്ന ബാബു

وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا، أَوْ لِيَصْمُتْ». وَقَوْلِهِ تَعَالَى: {مَا يَلْفِظُ مِنْ قَوْلٍ إِلاَّ لَدَيْهِ
رَقِيبٌ عَتِيدٌ
ഈ ബാബിൽ ഇമാം ബുഖാരി ആദ്യം നല്കിയിരിക്കുന്നത് ഒരു ഹദീസിന്റെ ഭാഗവും പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 050 ഖാഫ് 18-ആം ആയത്തുമാണ് .അവയുടെ പൂർണ്ണ രൂപം മലയാള സാരം സഹിതം ചുവടെ ചേർക്കുന്നു.
ഹദീസ്
عن أبي هريرة رضي الله عنه أن رسول الله (صلى الله عليه وسلم) قال: من كان يؤمن بالله واليوم الآخر فليقل خيراً أو ليصمت، ومن كان يؤمن بالله واليوم الآخر فليكرم جاره، ومن كان يؤمن بالله واليوم الآخر فليكرم ضيفه.
അബൂ ഹുറൈറ റദിയല്ലാഹു അൻഹു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു;റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ ;ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അവന്റെ അയല്ക്കാരനെ ബഹുമാനിക്കട്ടെ;ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അവനെ അതിഥിയെ ആദരിക്കട്ടെ
ഇനി പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 050 ഖാഫ് 18-ആം ആയത്ത് കാണുക
مَا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ
അവന്‍ ഏതൊരു വാക്ക്‌ ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത്‌ ( അവന്റെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ തയ്യാറായി നില്‍ക്കുന്ന ) റഖീബു -അതീദു എന്നീ മാലാഖമാർ ഉണ്ടാവാതിരിക്കുകയില്ല

ഇനി ഹദീസ് 6474 കാണുക
حَدَّثَنَا مُحَمَّدُ بْنُ أَبِي بَكْرٍ الْمُقَدَّمِيُّ، حَدَّثَنَا عُمَرُ بْنُ عَلِيٍّ، سَمِعَ أَبَا حَازِمٍ، عَنْ سَهْلِ بْنِ سَعْدٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ -‏ مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّةَ
സഹല് ബ്നു സഅദു റദിയല്ലാഹു അൻഹു സഹല് ബ്നു സഅദു റദിയല്ലാഹു അൻഹു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു;റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു:രണ്ടു താടിയെല്ലുകൾക്കിടയിലുള്ള അവയവത്തെയും രണ്ടു കാലുകൾക്കിടയിലുള്ള/തുടകൾക്കിടയിലുള്ള അവയവത്തെയും സൂക്ഷിക്കാമെന്നു ആരൊരുത്തൻഎനിയ്ക്ക് ഉറപ്പു നല്കുന്നുവോ അവനു ഞാൻ സ്വർഗ്ഗം ഉറപ്പു നല്കുന്നു
FATH'HUL BARI Malayalam
ഇനി ഈ ഹദീസിനു ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ നല്കിയ വ്യാഖ്യാനം അറബി മൂലവും മലയാള സാരാംശവും സഹിതം താഴെ ചേർക്കുന്നു:
قَوْلُهُ بَابُ حِفْظِ اللِّسَانِ- أَيْ عَنِ النُّطْقِ بِمَا لَا يَسُوغُ شَرْعًا مِمَّا لَا حَاجَةَ لِلْمُتَكَلِّمِ بِهِ . وَقَدْ أَخْرَجَ أَبُو الشَّيْخِ فِي " كِتَابِ الثَّوَابِ " وَالْبَيْهَقِيُّ فِي " الشُّعَبِ " مِنْ حَدِيثِ أَبِي جُحَيْفَةَ رَفَعَهُ أَحَبُّ الْأَعْمَالِ إِلَى اللَّهِ حِفْظُ اللِّسَانِ
നാവിനെ സൂക്ഷിക്കുക എന്നാൽ ആവശ്യമായ കാര്യങ്ങൾ അല്ലാതെയുള്ള സംസാരത്തിൽ നിന്ന് നാവിനെ സൂക്ഷിക്കുക എന്നാണു .
قَوْلُهُ وَمَنْ كَانَ يُؤْمِنُ بِاللَّهِ إِلَخْ وَقَعَ عِنْدَ أَبِي ذَرٍّ " وَقَوْلُ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَمَنْ كَانَ يُؤْمِنُ بِاللَّهِ إِلَخْ " وَقَدْ أَوْرَدَهُ مَوْصُولًا فِي الْبَابِ بِلَفْظِهِ
وَقَوْلُهُ وَقَوْلُ اللَّهِ - تَعَالَى - مَا يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ كَذَا لِأَبِي ذَرٍّ وَلِلْأَكْثَرِ " وَقَوْلُهُ مَا يَلْفِظُ إِلَخْ "وَلِابْنِ بَطَّالٍ " وَقَدْ أَنْزَلَ اللَّهُ - تَعَالَى - مَا يَلْفِظُ الْآيَةَ " وَقَدْ تَقَدَّمَ مَا يَتَعَلَّقُ بِتَفْسِيرِهَا فِي تَفْسِيرِ سُورَةِ ق
...................................................
وَقَالَ ابْنُ بَطَّالٍ جَاءَ عَنِ الْحَسَنِ أَنَّهُمَا يَكْتُبَانِ كُلَّ شَيْءٍ وَعَنْ عِكْرِمَةَ يَكْتُبَانِ الْخَيْرَ وَالشَّرَّ فَقَطْ وَيُقَوِّي الْأَوَّلَ تَفْسِيرُ أَبِي صَالِحٍ فِي قَوْلِهِ - تَعَالَى - يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ قَالَ تَكْتُبُ الْمَلَائِكَةُ كُلَّ مَا يَتَلَفَّظُ بِهِ الْإِنْسَانُ ثُمَّ يُثْبِتُ اللَّهُ مِنْ ذَلِكَ مَا لَهُ وَمَا عَلَيْهِ وَيَمْحُو مَا عَدَا ذَلِكَ قُلْتُ هَذَا لَوْ ثَبَتَ كَانَ نَصًّا فِي ذَلِكَ وَلَكِنَّهُ مِنْ رِوَايَةِ الْكَلْبِيِّ وَهُوَ ضَعِيفٌ جِدًّا
ഇബ്നു ബത്താൽ ഹസനിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു:രണ്ടു മലക്കുകളും-റഖീബു അതീദു മലക്കുകൾ- എല്ലാം രേഖപ്പെടുത്തുന്നു .
ഇകരിമയിൽ നിന്ന് ഇബ്നു ബത്താൽ തന്നെ ഉദ്ധരിക്കുന്നു :മലക്കുകൾ നന്മയും തിന്മയും മാത്രം രേഖപ്പെടുത്തുന്നു .എന്നാൽ
يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ
അല്ലാഹു ഉദ്ദേശിച്ചത് അല്ലാഹു മായിച്ചു കളയുകയും അല്ലാഹു ഉദ്ദേശിച്ചത് അല്ലാഹു സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു ' എന്ന് സൂറ റഅദു 39-ആം വചനത്തിൽ അല്ലാഹു പറഞ്ഞതിന്റെ വ്യാഖ്യാനത്തിൽ അബൂ സ്വാലിഹു എന്നവർ ''മലക്കുകൾ മനുഷ്യൻ ഉച്ചരിക്കുന്നതു മുഴുവൻ രേഖപ്പെടുത്തുകയും പിന്നീട് അവനു അനുകൂലമായതും എതിരായതും അല്ലാഹു സ്ഥിരപ്പെടുത്തുകയും ബാക്കി മായ്ക്കുകയും ചെയ്യുന്നു '' എന്ന് നല്കിയിരിക്കുന്ന വ്യാഖ്യാനം ഹസൻ എന്നവരുടെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.ഞാൻ -ഇബ്നു ഹജർ-പറയുന്നു:ഈ അഭിപ്രായം സ്ഥിരപ്പെട്ടു വന്നിട്ടുണ്ടെങ്കിൽ ഈ വിഷയത്തിൽ ഒരു നസ്സ്വ് ആയേനെ;എന്നാൽ ഇത് വളരെ ബലഹീനമായതാണ്
وَالرَّقِيبُ هُوَ الْحَافِظُ وَالْعَتِيدُ هُوَ الْحَاضِرُ وَوَرَدَ فِي فَضْلِ الصَّمْتِ عِدَّةُ أَحَادِيثَ مِنْهَا حَدِيثُ سُفْيَانَ بْنِ عَبْدِ اللَّهِ الثَّقَفِيِّ قُلْتُ يَا رَسُولَ اللَّهِ مَا أَخْوَفُ مَا تَخَافُ عَلَيَّ ؟ قَالَ هَذَا وَأَخَذَ بِلِسَانِهِ أَخْرَجَهُ
التِّرْمِذِيُّ وَقَالَ حَسَنٌ صَحِيحٌ

റഖീബു എന്നാൽ ഹാഫിദു /കാക്കുന്നവൻ/സൂക്ഷിക്കുന്നവൻ ആണ്.അതീദു എന്നാൽ ഹാദിർ/ഹാജരുള്ളവൻ ആണ്.മൗനം പാലിക്കുന്നതിന്റെ മാഹാത്മ്യം നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്.സുഫ്യാനു ബ്നു അബ്ദില്ലാഹി സ്സഖഫിയുടെ ഹദീസ് അതിൽപ്പെടുന്നു .അദ്ദേഹം പറയുന്നു:ഞാൻ ചോദിച്ചു :അല്ലാഹുവിന്റെ റസൂലേ .....താങ്കൾ എന്റെ വിഷയത്തിൽ ഭയപ്പെടുന്ന/ആശങ്കിക്കുന്ന കാര്യങ്ങളിൽ ഏറ്റവും ഭയപ്പെടുന്ന/ആശങ്കിക്കുന്ന കാര്യം ഏതാണ്?നബി അദ്ധേഹത്തിന്റെ നാവു പുറത്തെടുത്തു കൊണ്ട് 'ഇതാണ് 'എന്ന് മറുപടി പറഞ്ഞു.ഈ ഹദീസ് തിർമുദി രേഖപ്പെടുത്തുകയും ഹസൻ സ്വഹീഹു ആണെന്ന് ഇമാം തിർമുദി അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട് .

وَتَقَدَّمَ فِي الْإِيمَانِ حَدِيثُ الْمُسْلِمِ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ وَلِأَحْمَدَ وَصَحَّحَهُ ابْنُ حِبَّانَ مِنْ حَدِيثِ الْبَرَاءِ وَكُفَّ لِسَانَكَ إِلَّا مِنْ خَيْرٍ
കിതാബുൽ ഈമാനിൽ വന്ന
الْمُسْلِمِ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ
മറ്റു മുസ്ലിംകൾ ആരുടെ നാവിൽ നിന്നും കയ്യിൽ നിന്നുമാണോ രക്ഷപ്പെട്ടിട്ടുള്ളത് അവനാണ് മുസ്ലിം 'എന്ന് പറയുന്ന ഹദീസും
وَكُفَّ لِسَانَكَ إِلَّا مِنْ خَيْرٍ
നന്മയ്ക്കു വേണ്ടിയല്ലാത്ത കാര്യങ്ങൾക്ക് നാവു ചലിപ്പിക്കുന്നതിൽ നിന്നും നിന്റെ നാവിനെ നീ തടയുക ' എന്ന് പറയുന്ന ഹദീസും ഇവ്വിഷയകമായി ബന്ധപ്പെട്ടതാണ്
وَعَنْ عُقْبَةَ بْنِ عَامِرٍ قُلْتُ يَا رَسُولَ اللَّهِ مَا النَّجَاةُ ؟ قَالَ أَمْسِكْ عَلَيْكَ لِسَانَكَ الْحَدِيثُ أَخْرَجَهُ التِّرْمِذِيُّ وَحَسَّنَهُ وَفِي حَدِيثِ مُعَاذٍ مَرْفُوعًا أَلَا أُخْبِرُكَ بِمَلَاكِ الْأَمْرِ كُلِّهِ كُفَّ هَذَا وَأَشَارَ إِلَى لِسَانِهِ قُلْتُ يَا رَسُولَ اللَّهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ قَالَ وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ إِلَّا حَصَائِدُ أَلْسِنَتِهِمْ أَخْرَجَهُ أَحْمَدُ وَالتِّرْمِذِيُّ وَصَحَّحَهُ وَالنَّسَائِيُّ وَابْنُ مَاجَهْ كُلُّهُمْ مِنْ طَرِيقِ أَبِي وَائِلٍ عَنْ مُعَاذٍ مُطَوَّلًا وَأَخْرَجَهُ أَحْمَدُ أَيْضًا مِنْ وَجْهٍ آخَرَ عَنْ مُعَاذٍ وَزَادَ الطَّبَرَانِيُّ فِي رِوَايَةٍ مُخْتَصَرَةٍ ثُمَّ إِنَّكَ لَنْ تَزَالَ سَالِمًا مَا سَكَتَّ فَإِذَا تَكَلَّمْتَ كُتِبَ عَلَيْكَ أَوْ لَكَ
ഉഖ്ബത് ബ്നു ആമിർ എന്നവർ പറയുന്നു:ഞാൻ ചോദിച്ചു ;അല്ലാഹുവിന്റെ റസൂലേ.....എന്താണ് വിജയം?അപ്പോൾ നബി മറുപടി പറഞ്ഞു;നിന്റെ നാവിനെ നീ പിടിച്ചു വയ്ക്കുക .ഈ ഹദീസ് തിർമുദി റിപ്പോർട്ട് ചെയ്യുകയും ഹസൻ ആണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
മുആദു റദിയല്ലാഹു അന്ഹുവിനോട്
أَلَا أُخْبِرُكَ بِمَلَاكِ الْأَمْرِ كُلِّهِ
എന്ന് നബി പറഞ്ഞ ശേഷം 'നാവിലേക്ക് ചൂണ്ടിക്കൊണ്ട് 'ഇതിനെ പിടിച്ചു വയ്ക്കുക' എന്ന് പറയുമ്പോൾ മുആദു റദിയല്ലാഹു അന്ഹു ചോദിക്കുന്നു:'അല്ലാഹുവിന്റെ റസൂലേ.....ഞങ്ങൾ സംസാരിക്കാൻ ഉപയോഗിക്കുന്ന അവയവം ഞങ്ങൾ പിടിച്ചു വയ്ക്കുകയോ?'അപ്പോൾ നബി പറയുന്ന മറുപടി കാണുക:'ആളുകൾ നരകത്തിൽ മുഖം കുത്തി വീഴുന്നത് അവരുടെ നാവുകൾ കൊയ്തെടുത്തത്തിന്റെ ഫലമല്ലാതെ മറ്റെന്താണ്?'നിരവധി ഹദീസ് ഗ്രന്ഥങ്ങളിൽ ഈ ഹദീസ് വന്നിട്ടുണ്ട് .തബ്രാനിയുടെ റിപ്പോർട്ടിൽ ഇത് കൂടി കാണാം:'നീ മൗനം പാലിക്കുന്നിടത്തോളം നീ വിജയിച്ചു; നീ സംസാരിക്കുന്നുവെങ്കിൽ അത് ഒന്നുകിൽ നിനയ്ക്ക് അനുകൂലമായും അല്ലെങ്കിൽ നിനയ്ക്ക് എതിരായും രേഖപ്പെടുത്തപ്പെടും .
وَفِي حَدِيثِ أَبِي ذَرٍّ مَرْفُوعًا عَلَيْكَ بِطُولِ الصَّمْتِ فَإِنَّهُ مَطْرَدَةٌ لِلشَّيْطَانِ أَخْرَجَهُ أَحْمَدُ وَالطَّبَرَانِيُّ وَابْنُ حِبَّانَ وَالْحَاكِمُ وَصَحَّحَاهُ وَعَنْ ابْنِ عُمَرَ رَفَعَهُ مَنْ صَمَتَ نَجَا أَخْرَجَهُ التِّرْمِذِيُّ وَرُوَاتُهُ ثِقَاتٌ وَعَنْ أَبِي هُرَيْرَةَ رَفَعَهُ مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ أَخْرَجَهُ التِّرْمِذِيُّ وَحَسَّنَهُ
മൗനത്തിന്റെ മാഹാത്മ്യം സംബന്ധിച്ച് അബൂ ദർ, ഇബ്നു ഉമർ റദിയല്ലാഹു അൻഹുമായിൽ നിന്നും ഹദീസുകൾ വന്നിട്ടുണ്ട്.തിർമുദി രേഖപ്പെടുത്തിയ , അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണുക.
مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ
തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കുക എന്നത് ഒരു മനുഷ്യന്റെ ഇസ്ലാമിന്റെ നന്മയാണ് .തിർമുദി ഈ ഹദീസ് ഹസൻ ആണെന്ന് പറഞ്ഞിട്ടുണ്ട്
وَذَكَرَ الْمُصَنِّفُ فِي الْبَابِ أَرْبَعَةَ أَحَادِيثَ
الْأَوَّلُ قَوْلُهُ ( حَدَّثَنِي ) كَذَا لِأَبِي ذَرٍّ وَلِلْبَاقِينَ " حَدَّثَنَا " وَكَذَا لِلْجَمِيعِ فِي هَذَا السَّنَدِ بِعَيْنِهِ فِي الْمُحَارِبِينَ وَعُمَرُ بْنُ عَلِيٍّ الْمُقَدَّمِيُّ بِفَتْحِ الْقَافِ وَتَشْدِيدِ الدَّالِ هُوَ عَمُّ مُحَمَّدِ بْنِ أَبِي بَكْرٍ الرَّاوِي عَنْهُ وَقَدْ تَقَدَّمَ أَنَّ عُمَرَ
مُدَلِّسٌ لَكِنَّهُ صَرَّحَ هُنَا بِالسَّمَاعِ

قَوْلُهُ عَنْ سَهْلِ بْنِ سَعْدٍ هُوَ السَّاعِدِيُّ
ഈ ഹദീസിൽ നാല് ഹദീസുകൾ ആണ് ഇമാം ബുഖാരി നല്കിയിട്ടുള്ളത് .ഇവിടെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ആദ്യ ഹദീസിന്റെ പരമ്പര സംബന്ധിച്ച ചർച്ചയാണ് മുകളിൽ
قَوْلُهُ مَنْ يَضْمَنْ بِفَتْحِ أَوَّلِهِ وَسُكُونِ الضَّادِ الْمُعْجَمَةِ وَالْجَزْمِ مِنَ الضَّمَانِ بِمَعْنَى الْوَفَاءِ بِتَرْكِ الْمَعْصِيَةِ فَأَطْلَقَ الضَّمَانَ وَأَرَادَ لَازِمَهُ وَهُوَ أَدَاءُ الْحَقِّ الَّذِي عَلَيْهِ فَالْمَعْنَى مَنْ أَدَّى الْحَقَّ الَّذِي عَلَى لِسَانِهِ مِنَ النُّطْقِ بِمَا يَجِبُ عَلَيْهِ أَوِ الصَّمْتِ عَمَّا لَا يَعْنِيهِ وَأَدَّى الْحَقَّ الَّذِي عَلَى فَرْجِهِ مِنْ وَضْعِهِ فِي الْحَلَالِ وَكَفِّهِ عَنِ الْحَرَامِ
ഇവിടെ ഹദീസിൽ
مَنْ يَضْمَنْ
എന്ന് നാവിനെ കുറിച്ചും ലിംഗത്തെ /ഗുഹ്യ ഭാഗത്തെ സംബന്ധിച്ചും പറഞ്ഞതിന്റെ വിവക്ഷ ആവശ്യമുള്ളിടത്ത് ആവശ്യമുള്ളത് മാത്രം സംസാരിച്ചു കൊണ്ടും സംസാരം ആവശ്യമില്ലാത്ത ഇടങ്ങളിൽ മൗനം പാലിച്ചു കൊണ്ടും നാവിനോടുള്ള ബാധ്യതയും ;ഹലാലായ /അനുവദനീയമായ മാർഗ്ഗത്തിൽ (ഹലാലായ ഇണയിൽ )ലൈംഗികാവയവത്തെ വയ്ക്കുകയും ഹറാമായ /നിഷിദ്ധമായ മാർഗ്ഗങ്ങളിൽ അതിനെ വയ്ക്കാതിരിക്കുകയും ചെയ്തു കൊണ്ട് അതിനോടുള്ള ബാധ്യതയും നിറവേറ്റുക എന്ന അർത്ഥത്തിൽ ആകുന്നു.
وَسَيَأْتِي فِي الْمُحَارِبِينَ عَنْ خَلِيفَةَ بْنِ خَيَّاطٍ عَنْ عُمَرَ بْنِ عَلِيٍّ بِلَفْظِ " مَنْ تَوَكَّلَ " وَأَخْرَجَهُ التِّرْمِذِيُّ عَنْ مُحَمَّدِ بْنِ عَبْدِ الْأَعْلَى عَنْ عُمَرَ بْنِ عَلِيٍّ بِلَفْظِ " مَنْ تَكَفَّلَ " وَأَخْرَجَهُ الْإِسْمَاعِيلِيُّ عَنِ الْحَسَنِ بْنِ سُفْيَانَ قَالَ " حَدَّثَنَا مُحَمَّدُ بْنُ أَبِي بَكْرٍ الْمُقَدَّمِيُّ وَعُمَرُ بْنُ عَلِيٍّ هُوَ الْفَلَّاسُ وَغَيْرُهُمَا قَالُوا حَدَّثَنَا عُمَرُ بْنُ عَلِيٍّ " بِلَفْظِ " مَنْ حَفِظَ " عِنْدَ أَحْمَدَ وَأَبِي يَعْلَى مِنْ حَدِيثِ أَبِي مُوسَى بِسَنَدٍ حَسَنٍ وَعِنْدَ الطَّبَرَانِيِّ مِنْ حَدِيثِ أَبِي رَافِعٍ بِسَنَدٍ جَيِّدٍ لَكِنْ قَالَ " فَقْمَيْهِ " بَدَلَ " لَحْيَيْهِ " وَهُوَ بِمَعْنَاهُ وَالْفَقْمِ بِفَتْحِ الْفَاءِ وَسُكُونِ الْقَافِ
സമാനമായ അല്ലെങ്കിൽ സദ്ര്ശമായ പദങ്ങളിൽ ഇതേ ഹദീസ് വ്യത്യസ്ത റിപ്പോർട്ടുകളിൽ വന്നത് സംബന്ധിച്ച ചർച്ച മുകളിൽ കാണാം
قَوْلُهُ ( لَحْيَيْهِ ) بِفَتْحِ اللَّامِ وَسُكُونِ الْمُهْمَلَةِ وَالتَّثْنِيَةِ هُمَا الْعَظْمَاتُ فِي جَانِبَيِ الْفَمِ وَالْمُرَادُ بِمَا بَيْنَهُمَا اللِّسَانُ وَمَا يَتَأَتَّى بِهِ النُّطْقُ وَبِمَا بَيْنَ الرِّجْلَيْنِ الْفَرْجُ وَقَالَ الدَّاوُدِيُّ الْمُرَادُ بِمَا بَيْنَ اللَّحْيَيْنِ الْفَمُ قَالَ فَيَتَنَاوَلُ الْأَقْوَالَ وَالْأَكْلَ وَالشُّرْبَ وَسَائِرَ مَا يَتَأَتَّى بِالْفَمِ مِنَ الْفِعْلِ ، قَالَ وَمَنْ تَحَفَّظْ مِنْ ذَلِكَ أَمِنَ مِنَ الشَّرِّ كُلِّهِ لِأَنَّهُ لَمْ يَبْقَ إِلَّا السَّمْعُ وَالْبَصَرُ كَذَا قَالَ وَخَفِيَ عَلَيْهِ أَنَّهُ بَقِيَ الْبَطْشُ بِالْيَدَيْنِ وَإِنَّمَا مَحْمَلُ الْحَدِيثِ عَلَى أَنَّ النُّطْقَ بِاللِّسَانِ أَصْلٌ فِي حُصُولِ كُلِّ مَطْلُوبٍ فَإِذَا لَمْ يَنْطِقْ بِهِ إِلَّا فِي خَيْرٍ سَلِمَ
ഇവിടെ ഹദീസിൽ
لَحْيَيْهِ
രണ്ടു താടിയെല്ലുകൾ എന്നത് കൊണ്ട് ഉദ്ദേശ്യം വായയുടെ ഇരു വശത്തുമുള്ള എല്ലുകൾ ആകുന്നു.അതിനു ഇടയിലുള്ള അവയവം എന്നാൽ നാവു ആണ്.അതായത് ആ നാവിനാൽ വന്നു പോകുന്ന സംസാരമാണ്.രണ്ടു കാലുകൾക്ക്/തുടകൾക്ക് ഇടയിലുള്ളത് എന്നാൽ ഫർജു അഥവാ ലിംഗം/ഗുഹ്യ ഭാഗം എന്നാണു അർത്ഥമാക്കുന്നത്.ദാവൂദി പറയുന്നു:രണ്ടു താടിയെല്ലുകൾക്കിടയിലുള്ളത് എന്നാൽ വായ ആണ് .അപ്പോൾ അതിനെ സൂക്ഷിക്കുക എന്നാൽ തീറ്റ, കുടി ,സംസാരം തുടങ്ങി വാ കൊണ്ടുള്ള പ്രവർത്തികൾ എല്ലാം ഉൾപ്പെടും.ദാവൂദി തുടരുന്നു:ആരെങ്കിലും ഒരാൾ ഇക്കാര്യങ്ങളിൽ ഒക്കെ തിന്മകളിൽ നിന്ന് മുക്തനായാൽ പിന്നെ അവശേഷിക്കുന്നത് കേൾവിയും കാഴ്ചയും കൈകൾ കൊണ്ടുള്ള പിടുത്തവും ആയി ബന്ധപ്പെട്ടത് മാത്രമാണ്.എല്ലാ തേട്ടങ്ങളും സാധ്യമാവുന്നതിന്റെ അടിസ്ഥാനം നാവു കൊണ്ടുള്ള സംസാരമാണെന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറയുന്നു.ഒരാൾ നന്മയല്ലാതെ സംസാരിക്കുന്നില്ലെങ്കിൽ അയാൾ രക്ഷപ്പെട്ടു.


وَقَالَ ابْنُ بَطَّالٍ : دَلَّ الْحَدِيثُ عَلَى أَنَّ أَعْظَمَ الْبَلَاءِ عَلَى الْمَرْءِ فِي الدُّنْيَا لِسَانُهُ وَفَرْجُهُ فَمَنْ وُقِيَ شَرَّهُمَا وُقِيَ أَعْظَمَ الشَّرِّ
ഇബ്നു ബത്താൽ പറയുന്നു: ദുനിയാവിൽ /ഇഹലോകത്ത്‌ മനുഷ്യന് ബഹു ഭൂരി ഭാഗം പരീക്ഷണങ്ങളും അവന്റെ നാവും ലിംഗവും/ഗുഹ്യാവയവും മൂലമാണെന്നും അത് രണ്ടിന്റെയും തിന്മകളിൽ നിന്ന് ഒരാൾക്ക്‌ രക്ഷപ്പെടാനായാൽ അയാൾ ബഹുഭൂരി ഭാഗം തിന്മകളിൽ നിന്നും രക്ഷപ്പെട്ടുവെന്നും ഹദീസിൽ നിന്ന് മനസ്സിലാക്കാം.
قَوْلُهُ أَضْمَنْ لَهُ بِالْجَزْمِ جَوَابُ الشَّرْطِ وَفِي رِوَايَةِ خَلِيفَةَ " تَوَكَّلْتُ لَهُ بِالْجَنَّةِ " وَوَقَعَ فِي رِوَايَةِ الْحَسَنِ " تَكَفَّلْتُ لَهُ " قَالَ التِّرْمِذِيُّ : حَدِيثُ سَهْلِ بْنِ سَعْدٍ حَسَنٌ صَحِيحٌ وَأَشَارَ إِلَى أَنَّ أَبَا حَازِمٍ تَفَرَّدَ بِهِ عَنْ سَهْلٍ فَأَخْرَجَهُ مِنْ طَرِيقِ مُحَمَّدِ بْنِ عَجْلَانَ عَنْ أَبِي حَازِمٍ عَنْ أَبِي هُرَيْرَةَ بِلَفْظِ مَنْ وَقَاهُ اللَّهُ شَرَّ مَا بَيْنَ لَحْيَيْهِ وَشَرَّ مَا بَيْنَ رِجْلَيْهِ دَخَلَ الْجَنَّةَ وَحَسَّنَهُ وَنَبَّهَ عَلَى أَنَّ أَبَا حَازِمٍ الرَّاوِيَ عَنْ سَهْلٍ غَيْرُ أَبِي حَازِمٍ الرَّاوِي عَنْ أَبِي هُرَيْرَةَ . قُلْتُ وَهُمَا مَدَنِيَّانِ تَابِعِيَّانِ لَكِنَّ الرَّاوِيَ عَنْ أَبِي هُرَيْرَةَ اسْمُهُ سَلْمَانُ وَهُوَ أَكْبَرُ مِنَ الرَّاوِي عَنْ سَهْلٍ وَاسْمُهُ سَلَمَةُ وَلِهَذَا اللَّفْظِ شَاهِدٌ مِنْ مُرْسَلِ عَطَاءِ بْنِ يَسَارٍ فِي الْمُوَطَّأِ
നേരത്തെ ഹദീസിന്റെ ആദ്യ ഭാഗം വ്യത്യസ്ത റിപ്പോർട്ടുകളിൽ സമാനമോ സദ്ര്ശമോ ആയ വ്യത്യസ്ത പദങ്ങളിൽ വന്നത് സൂചിപ്പിച്ചിരുന്നു.ഇവിടെ ഹദീസിന്റെ അവസാന ഭാഗം വ്യത്യസ്ത റിപ്പോർട്ടുകളിൽ സമാനമോ സദ്ര്ശമോ ആയ വ്യത്യസ്ത പദങ്ങളിൽ വന്നത് സൂചിപ്പിച്ചിരിക്കുന്നു.അബൂ ഹുറൈറ റദിയല്ലാഹു അൻഹുവിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ ഇപ്രകാരം വന്നിരിക്കുന്നു:
مَنْ وَقَاهُ اللَّهُ شَرَّ مَا بَيْنَ لَحْيَيْهِ وَشَرَّ مَا بَيْنَ رِجْلَيْهِ دَخَلَ الْجَنَّةَ
അല്ലാഹു എതോരുത്തനെ അയാളുടെ രണ്ടു താടിയെല്ലുകളുടെ ഇടയിലുള്ളതിന്റെയും രണ്ടു തുടകൾക്കിടയിൽ ഉള്ളതിന്റെയും തിന്മകളിൽ നിന്ന് സംരക്ഷിച്ചുവോ/കാത്തു സൂക്ഷിച്ചുവോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ് .
......................................


Saturday, 3 October 2015

സ്വഹീഹുൽ ബുഖാരി 117 വിജ്ഞാനം ഫത്ഹുൽ ബാരി സഹിതംBUKHARI 117 WITH FATH'HUL ...

صحيح البخاري مع فتح البخاري

സ്വഹീഹുൽ ബുഖാരി വിജ്ഞാനം 
117
باب السَّمَرِ بِالْعِلْمِ
രാത്രി വിജ്ഞാനം സംസാരിക്കുന്നത് സംബന്ധിച്ച ബാബു 
حَدَّثَنَا آدَمُ، قَالَ حَدَّثَنَا شُعْبَةُ، قَالَ حَدَّثَنَا الْحَكَمُ، قَالَ سَمِعْتُ سَعِيدَ بْنَ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، قَالَ بِتُّ فِي بَيْتِ خَالَتِي مَيْمُونَةَ بِنْتِ الْحَارِثِ زَوْجِ النَّبِيِّ صلى الله عليه وسلم وَكَانَ النَّبِيُّ صلى الله عليه وسلم عِنْدَهَا فِي لَيْلَتِهَا، فَصَلَّى النَّبِيُّ صلى الله عليه وسلم الْعِشَاءَ، ثُمَّ جَاءَ إِلَى مَنْزِلِهِ، فَصَلَّى أَرْبَعَ رَكَعَاتٍ، ثُمَّ نَامَ، ثُمَّ قَامَ، ثُمَّ قَالَ ‏ "‏ نَامَ الْغُلَيِّمُ ‏"‏‏.‏ أَوْ كَلِمَةً تُشْبِهُهَا، ثُمَّ قَامَ فَقُمْتُ عَنْ يَسَارِهِ، فَجَعَلَنِي عَنْ يَمِينِهِ، فَصَلَّى خَمْسَ رَكَعَاتٍ ثُمَّ صَلَّى رَكْعَتَيْنِ، ثُمَّ نَامَ حَتَّى سَمِعْتُ غَطِيطَهُ ـ أَوْ خَطِيطَهُ ـ ثُمَّ خَرَجَ إِلَى الصَّلاَةِ‏.‏
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു:നബി  സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പത്നിയും എന്റെ മാതാവിന്റെ സഹോദരിയുമായ മൈമൂന ബിൻത് അൽ ഹാരിസ്  റദിയല്ലാഹു അന്ഹായുടെ വീട്ടിൽ ഒരു ദിവസം ഞാൻ രാത്രി താമസിച്ചു.അന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവരുടെ രാത്രി ആയതിനാൽ ആ വീട്ടിൽ ഉണ്ടായിരുന്നു.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ രാത്രി ഇഷാഉ നിസ്ക്കരിച്ച ശേഷം വീട്ടിൽ വന്നു .ശേഷം നാല് റകഅത് നിസ്ക്കരിച്ചു.പിന്നീട് നബി ഉറങ്ങി .ഉറക്കിൽ നിന്ന്   എണീറ്റ ശേഷം ചോദിച്ചു 
نَامَ الْغُلَيِّمُ 
പയ്യൻ/ഗുലൈം -അല്ലെങ്കിൽ അത് പോലെ ഒരു വാക്കാണ്‌ നബി പറഞ്ഞത്-ഉറങ്ങിയോ?ശേഷം നബി നിസ്ക്കരിക്കാൻ  നിന്നു.ഞാൻ എണീറ്റു നിസ്ക്കരിക്കാനായി  നബിയുടെ ഇടതു ഭാഗത്ത്‌ ചെന്ന് നിന്നു.അപ്പോൾ നബി എന്നെ നബിയുടെ വലതു ഭാഗത്തേക്ക് നിർത്തി.പിന്നീട് നബി അഞ്ചു റകഅത്തും പിന്നെ രണ്ടു റകഅത്തും നിസ്ക്കരിച്ചു .പിന്നീട് നബി  ഉറങ്ങി;നബിയുടെ ഗത്വീത്വ് അല്ലെങ്കിൽ ഖത്വീത്വ് -കൂർക്കം വലി എനിയ്ക്ക് കേൾക്കാമായിരുന്നു. .പിന്നെ  നബി എണീറ്റു സുബ്ഹി  നിസ്ക്കരിക്കാൻ പള്ളിയിൽ പോയി .

Fath'hul Bari
قَوْلُهُ حَدَّثَنَا الْحَكَمُ بِفَتْحَتَيْنِ هُوَ بن عُتَيْبَةَ بِالْمُثَنَّاةِ تَصْغِيرُ عُتْبَةَ وَهُوَ تَابِعِيٌّ صَغِيرٌ وَكَانَ أَحَدَ الْفُقَهَاءِ
.............................
 قَوْلُهُ ثُمَّ جَاءَ أَيْ مِنَ الْمَسْجِدِ قَوْلُهُ نَامَ الْغُلَيِّمُ بِضَمِّ الْمُعْجَمَةِ وَهُوَ من تَصْغِير الشَّفَقَة وَالْمرَاد بِهِ بن عَبَّاسٍ وَيُحْتَمَلُ أَنْ يَكُونَ ذَلِكَ إِخْبَارًا مِنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِنَوْمِهِ أَوِ اسْتِفْهَامًا بِحَذْفِ الْهَمْزَةِ وَهُوَ الْوَاقِعُ وَوَقَعَ فِي بَعْضِ النُّسَخِ يَا أُمَّ الْغُلَيِّمِ بِالنِّدَاءِ وَهُوَ تَصْحِيفٌ لَمْ تَثْبُتْ بِهِ رِوَايَةٌ قَوْلُهُ أَوْ كَلِمَةٌ بِالشَّكِّ مِنَ الرَّاوِي وَالْمُرَادُ بِالْكَلِمَةِ الْجُمْلَةُ أَوِ الْمُفْرَدَةُ فَفِي رِوَايَةٍ أُخْرَى نَامَ الْغُلَامُ 
നബി പള്ളിയിൽ നിന്ന്  ഇഷാഉ നിസ്ക്കരിച്ച ശേഷം  മൈമൂന ബീവിയുടെ വീട്ടിൽ വരികയാണ് ചെയ്തത്.
ഇവിടെ നബി 
نَامَ الْغُلَيِّمُ
കൊച്ചു പയ്യൻ/ഗുലയ്യിം  ഉറങ്ങിയോ?എന്ന് ചോദിച്ചത്  സ്നേഹം പ്രകടിപ്പിക്കുന്നതിനാണ് -കൊച്ചു പയ്യൻ/ഗുലയ്യിം എന്ന പ്രയോഗം 
നബി ഉണർന്ന വിവരം അറിയിക്കാൻ ആവാം നബി വിളിച്ചത്.
يَا أُمَّ الْغُلَيِّمِ
യാ ഉമ്മൽ ഗുലയ്യിം
نَامَ الْغُلَامُ 
കൊച്ചു ഉറങ്ങിയോ 
എന്നിങ്ങനെ നബി ചോദിച്ചെന്നും റിപ്പോർട്ട് ഉണ്ട്.
قَوْلُهُ غَطِيطَهُ بِفَتْحِ الْغَيْنِ الْمُعْجَمَةِ وَهُوَ صَوْتُ نَفَسِ النَّائِمِ وَالنَّخِيرُ أَقْوَى مِنْهُ قَوْلُهُ أَوْ خَطِيطَهُ بِالْخَاءِ الْمُعْجَمَةِ وَالشَّكُّ فِيهِ مِنَ الرَّاوِي وَهُوَ بِمَعْنى الأول قَالَه الدَّاودِيّ. 
     وَقَالَ  بن بَطَّالٍ لَمْ أَجِدْهُ بِالْخَاءِ الْمُعْجَمَةِ عِنْدَ أَهْلِ اللُّغَةِ وَتَبِعَهُ الْقَاضِي عِيَاضٌ فَقَالَ هُوَ هُنَا وهم انْتهى وَقد نقل بن الْأَثِيرِ عَنْ أَهْلِ الْغَرِيبِ أَنَّهُ دُونَ الْغَطِيطِ 
ഉറങ്ങുന്നയാളിൽ നിന്ന് വരുന്ന ശക്തിയായ ശ്വാസം/കൂർക്കം വലി  ആണ്
غَطِيطَهُ ـ أَوْ خَطِيطَهُ
 ഗത്വീത്വ്/ഖ്ത്വീത്വ്  എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ ശക്തിയായ കൂർക്കം വലിയെ നഖീർ 
النَّخِيرُ 
എന്ന് പറയുന്നു.
.......................
قَوْلُهُ ثُمَّ صَلَّى رَكْعَتَيْنِ أَيْ رَكْعَتَيِ الْفَجْرِ وَأَغْرَبَ الْكِرْمَانِيُّ فَقَالَ إِنَّمَا فَصَلَ بَيْنَهُمَا وَبَيْنَ الْخَمْسِ وَلَمْ يَقُلْ سَبْعَ رَكَعَاتٍ لِأَنَّ الْخَمْسَ اقْتدى بن عَبَّاسٍ بِهِ فِيهَا بِخِلَافِ الرَّكْعَتَيْنِ أَوْ لِأَنَّ الْخَمْسَ بِسَلَامٍ وَالرَّكْعَتَيْنِ بِسَلَامٍ آخَرَ انْتَهَى وَكَأَنَّهُ ظَنَّ أَنَّ الرَّكْعَتَيْنِ مِنْ جُمْلَةِ صَلَاةِ اللَّيْلِ وَهُوَ مُحْتَمَلٌ لَكِنَّ حَمْلَهُمَا عَلَى سُنَّةِ الْفَجْرِ أَوْلَى لِيَحْصُلَ الْخَتْمُ بِالْوَتْرِ وَسَيَأْتِي تَفْصِيلُ هَذِهِ الْمَسْأَلَةِ فِي كِتَابِ الصَّلَاةِ فِي بَابِ الْوَتْرِ إِن شَاءَ الله تَعَالَى 
ഇവിടെ അവസാനം രണ്ടു റകഅത് നിസ്ക്കരിച്ചത് ഫജ്രിനു മുമ്പുള്ള സുന്നത്തായിരിക്കും എന്ന വീക്ഷണമുണ്ട്.  ഏഴു  റകഅത് എന്ന് മൊത്തമായി പറയാതെ   ആദ്യം അഞ്ചു റകഅത് നിസ്ക്കരിച്ച്‌ എന്ന് പറഞ്ഞ ശേഷം  രണ്ടു റകഅത് നിസ്ക്കരിച്ച കാര്യം ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അൻഹു വേർതിരിച്ചു പറഞ്ഞത്  ആദ്യം അഞ്ചു റകഅത് ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അൻഹു നബിയോട് കൂടെ തുടർന്ന് നിസ്ക്കരിച്ചത് കൊണ്ടോ ആദ്യം അഞ്ചു റകഅത് നബി ഒറ്റ സലാമിൽ ഒന്നിച്ചു നിസ്ക്കരിച്ചത് കൊണ്ടോ ആവാം.
..................................
ومناسبة حَدِيث بن عُمَرَ لِلتَّرْجَمَةِ ظَاهِرَةٌ لِقَوْلِهِ فِيهِ قَامَ فَقَالَ بعد قَوْله صلى الْعشَاء وَأما حَدِيث بن عَبَّاس فَقَالَ بن الْمُنِيرِ وَمَنْ تَبِعَهُ يُحْتَمَلُ أَنْ يُرِيدَ أَنَّ أَصْلَ السَّمَرِ يَثْبُتُ بِهَذِهِ الْكَلِمَةِ وَهِيَ قَوْلُهُ نَام الغليم وَيحْتَمل أَن يُرِيد ارتقاب بن عَبَّاسٍ لِأَحْوَالِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَلَا فَرْقَ بَيْنَ التَّعْلِيمِ مِنَ الْقَوْلِ وَالتَّعْلِيمِ من الْفِعْل فقد سمر بن عَبَّاسٍ لَيْلَتَهُ فِي طَلَبِ الْعِلْمِ زَادَ الْكِرْمَانِيُّ أَوْ مَا يُفْهَمُ مِنْ جَعْلِهِ إِيَّاهُ عَلَى يَمِينِهِ كَأَنَّهُ قَالَ لَهُ قِفْ عَنْ يَمِينِي فَقَالَ وَقَفْتُ اه وَكُلُّ مَا ذَكَرَهُ مُعْتَرَضٌ لِأَنَّ مَنْ يَتَكَلَّمُ بِكَلِمَةٍ وَاحِدَةٍ لَا يُسَمَّى سامرا وصنيع بن عَبَّاسٍ يُسَمَّى سَهَرًا لَا سَمَرًا إِذِ السَّمَرُ لَا يَكُونُ إِلَّا عَنْ تَحَدُّثٍ قَالَهُ الْإِسْمَاعِيلِيُّ وَأَبْعَدُهَا الْأَخِيرُ لِأَنَّ مَا يَقَعُ بَعْدَ الِانْتِبَاهِ مِنَ النَّوْمِ لَا يُسَمَّى سَمَرًا. 
എന്ത് കൊണ്ടാവാം  ഇമാം ബുഖാരി രാത്രി വിജ്ഞാനം നല്കുന്നത് സംബന്ധിച്ച ബാബിൽ ഈ ഹദീസ് ഉൾപ്പെടുത്തിയത് എന്ന ചർച്ചയിൽ ഇബ്നുൽ മുനീർ പറയുന്നു:ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അൻഹുവിനെ സംബന്ധിച്ച് 
نَامَ الْغُلَيِّمُ
കൊച്ചു പയ്യൻ/ഗുലയ്യിം  ഉറങ്ങിയോ?എന്ന് ചോദിച്ചത് തന്നെ വിജ്ഞാനം നല്കുന്നതിന്റെ ഭാഗമാണ്.നബിയുടെ അവസ്ഥകൾ മനസ്സിലാക്കി  അതിൽ നിന്ന് ഉള്പ്പെടെ വിജ്ഞാനം തേടുന്നതിനാണല്ലോ ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അൻഹു നബിയുടെ വീട്ടിൽ വന്നത്.വാക്കിലൂടെയും പ്രവർത്തിയിലൂടെയും ഉള്ള അധ്യാപനംഇക്കാര്യത്തിൽ  സമം തന്നെ.കിർമാനി കൂട്ടിച്ചേർക്കുന്നു: ഇബ്നു അബ്ബാസ്‌ റദിയല്ലാഹുവിനെ നബി വലതു ഭാഗത്തേക്ക് നിർത്തിയത് 
 قِفْ عَنْ يَمِينِي
എന്റെ വലതു ഭാഗത്ത്‌ നില്ക്കൂ എന്ന് നബി നിർദേശിച്ചത് പോലെ തന്നെയാണ്.എന്നാൽ ഒരു വാക്ക് പറയുന്നത് രാത്രി വിജ്ഞാനം സംസാരിക്കൽ എന്ന ഗണത്തിൽ വരികയില്ലെന്നും രാത്രി ഒരു ഉറക്ക് ഉറങ്ങി എണീറ്റ സമയത്ത് ആവുമ്പോൾ സമർ എന്നല്ല മറിച്ചു സഹർ എന്നാണു പറയുക എന്ന എതിർ വാദവുമുണ്ട്.
     وَقَالَ  الْكِرْمَانِيُّ تَبَعًا لِغَيْرِهِ أَيْضًا يُحْتَمَلُ أَنْ يَكُونَ مُرَادُ الْبُخَارِيِّ أَنَّ الْأَقَارِبَ إِذَا اجْتَمَعُوا لَا بُدَّ أَنْ يَجْرِيَ بَيْنَهُمْ حَدِيثٌ لِلْمُؤَانَسَةِ وَحَدِيثُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلُّهُ عِلْمٌ وَفَوَائِدُ. 
കിർമാനി പറയുന്നു:ബന്ധുക്കൾ ഒരുമിച്ചു കൂടുമ്പോൾ സംസാരിക്കുമല്ലോ എന്നതാകാം ഇമാം ബുഖാരി ഉദ്ദേശിച്ചത്.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ സംസാരിക്കുന്നത് മുഴുവൻ ഇല്മും ഉപകാരമുള്ളതും ആവുമല്ലോ.
قُلْتُ وَالْأَوْلَى مِنْ هَذَا كُلِّهِ أَنَّ مُنَاسَبَةَ التَّرْجَمَةِ مُسْتَفَادَةٌ مِنْ لَفْظٍ آخَرَ فِي هَذَا الْحَدِيثِ بِعَيْنِهِ مِنْ طَرِيقٍ أُخْرَى وَهَذَا يَصْنَعُهُ الْمُصَنِّفُ كَثِيرًا يُرِيدُ بِهِ تَنْبِيهَ النَّاظِرِ فِي كِتَابِهِ عَلَى الِاعْتِنَاءِ بِتَتَبُّعِ طُرُقِ الْحَدِيثِ وَالنَّظَرِ فِي مَوَاقِعِ أَلْفَاظِ الرُّوَاةِ لِأَنَّ تَفْسِيرَ الْحَدِيثِ بِالْحَدِيثِ أَوْلَى مِنَ الْخَوْضِ فِيهِ بِالظَّنِّ
 وَإِنَّمَا أَرَادَ الْبُخَارِيُّ هُنَا مَا وَقَعَ فِي بَعْضِ طُرُقِ هَذَا الْحَدِيثِ مِمَّا يَدُلُّ صَرِيحًا عَلَى حَقِيقَةِ السَّمَرِ بَعْدَ الْعِشَاءِ وَهُوَ مَا أَخْرَجَهُ فِي التَّفْسِير وَغَيره من طَرِيق كريب عَن بن عَبَّاسٍ قَالَ بِتُّ فِي بَيْتِ مَيْمُونَةَ فَتَحَدَّثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَعَ أَهْلِهِ سَاعَةً ثُمَّ رَقَدَ الْحَدِيثَ فَصَحَّتِ التَّرْجَمَةُ بِحَمْدِ اللَّهِ تَعَالَى مِنْ غَيْرِ حَاجَةٍ إِلَى تَعَسُّفٍ وَلَا رَجْمٍ بِالظَّنِّ فَإِنْ قِيلَ هَذَا إِنَّمَا يَدُلُّ عَلَى السَّمَرِ مَعَ الْأَهْلِ لَا فِي الْعِلْمِ فَالْجَوَابُ أَنَّهُ يُلْحَقُ بِهِ وَالْجَامِعُ تَحْصِيلُ الْفَائِدَةِ أَوْ هُوَ بِدَلِيلِ الْفَحْوَى لِأَنَّهُ إِذَا شَرَعَ فِي الْمُبَاحِ فَفِي الْمُسْتَحَبِّ مِنْ طَرِيقِ الْأَوْلَى وَسَنَذْكُرُ بَاقِيَ مَبَاحِثِ هَذَا الْحَدِيثِ حَيْثُ ذَكَرَهُ الْمُصَنِّفُ مُطَوَّلًا فِي كِتَابِ الْوِتْرِ مِنْ كِتَابِ الصَّلَاةِ إِنْ شَاءَ اللَّهُ تَعَالَى
എന്നാൽ ഇബ്നു ഹജർ റഹ്മതുല്ലാഹി അലൈഹി -ഈ വ്യാഖ്യാനം രചിച്ച ഇമാം-പറയുന്നത് ഇപ്പറഞ്ഞ വിശദീകരനങ്ങളെക്കാൾ നല്ലത് ഹദീസിനെ ഹദീസ് കൊണ്ട് വ്യാഖ്യാനിക്കുക എന്നതാണ്.ഈ വിഷയത്തിൽ മറ്റൊരു റിപ്പോർട്ട് വന്നിട്ടുള്ളതാണ് ഇബ്നു ഹജർ റഹ്മതുല്ലാഹി അലൈഹി ഉദ്ധരിക്കുന്നത്.ആ റിപ്പോർട്ടിൽ  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇഷാ നിസ്ക്കാരത്തിന് ശേഷം ഭാര്യയുമായി കുറച്ചു സമയം സംസാരിച്ചതായി 
 ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അൻഹു   പറയുന്നത് കാണുക :
بِتُّ فِي بَيْتِ مَيْمُونَةَ فَتَحَدَّثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَعَ أَهْلِهِ سَاعَةً ثُمَّ رَقَدَ
ഞാൻ മൈമൂന ബീവിയുടെ വീട്ടിൽ ഒരു ദിവസം രാത്രി താമസിച്ചു .അന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഭാര്യയുമായി കുറച്ചു സമയം സംസാരിക്കുകയും പിന്നീട് കിടന്നുറങ്ങുകയും ചെയ്തു.ഇത് ഭാര്യയുമായി  ഇഷയ്ക്ക് ശേഷം സംസാരിച്ചതിന് തെളിവാണെങ്കിലും രാത്രി ഇല്മു/വിജ്ഞാനം സംസാരിച്ചതിനു തെളിവല്ലെന്നും ആരെങ്കിലും പറഞ്ഞാൽ നബി ഭാര്യയുമായി സംസാരിക്കുന്നതിൽ വിജ്ഞാനം കൂടി ചേർന്നു വരും എന്നതാണ് മറുപടി 
..........................
 وَيَدْخُلُ فِي هَذَا الْبَابِ حَدِيثُ أَنَسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَطَبَهُمْ بَعْدَ الْعِشَاءِ وَقَدْ ذَكَرَهُ الْمُصَنِّفُ فِي كِتَابِ الصَّلَاةِ وَلِأَنَسٍ حَدِيثٌ آخَرُ فِي قِصَّةِ أُسَيْدِ بْنِ حَضِيرٍ وَقَدْ ذَكَرَهُ الْمُصَنِّفُ فِي الْمَنَاقِبِ وَحَدِيثُ عُمَرَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْمُرُ مَعَ أَبِي بَكْرٍ فِي الْأَمْرِ مِنْ أُمُورِ الْمُسْلِمِينَ أَخْرَجَهُ التِّرْمِذِيُّ وَالنَّسَائِيُّ وَرِجَالُهُ ثِقَاتٌ وَهُوَ صَرِيحٌ فِي الْمَقْصُودِ إِلَّا أَنَّ فِي إِسْنَادِهِ اخْتِلَافًا عَلَى عَلْقَمَةَ فَلِذَلِكَ لَمْ يَصِحَّ عَلَى شَرْطِهِ
ഇഷാക്കു ശേഷം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ സ്വഹാബാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചതായി അനസ് റദിയല്ലാഹു അൻഹുവിന്റെ ഹദീസ് ഈ വിഷയത്തിൽ വന്നിട്ടുണ്ട്.കൂടാതെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ 
അബൂബക്കർ റദിയല്ലാഹു അൻഹുവുമായി മുസ്ലിംകളുടെ കാര്യങ്ങൾ രാത്രി വൈകിയും -ഇഷാക്കു ശേഷം-സംസാരിച്ചിരുന്നതായി ഉമർ റദിയല്ലാഹു അൻഹുവിന്റെ ഹദീസ് തിർമുദിയും നസാഇയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
................
 وَحَدِيثُ عَبْدِ اللَّهِ بْنِ عَمْرٍو كَانَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحَدِّثُنَا عَنْ بَنِي إِسْرَائِيلَ حَتَّى يُصْبِحَ لَا يَقُومُ إِلَّا إِلَى عَظِيمِ صَلَاةٍ رَوَاهُ أَبُو دَاوُد وَصَححهُ بن خُزَيْمَةَ وَهُوَ مِنْ رِوَايَةِ أَبِي حَسَّانَ عَنْ عَبْدِ اللَّهِ بْنِ عَمْرٍو وَلَيْسَ عَلَى شَرْطِ الْبُخَارِيِّ
 നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ  ഞങ്ങളോട് ഇസ്രാഈല്യരെ സംബന്ധിച്ച് നേരം പുലരുവോളം സംസാരിച്ചെന്നും നിസ്ക്കാരത്തിനല്ലാതെ നബി എണീറ്റിരുന്നില്ലെന്നും അബ്ദുല്ലാഹി ബ്നു അമ്രിൽ നിന്നുള്ള ഒരു ഹദീസ് വന്നിട്ടുണ്ട്.അബൂ ദാവൂദു റിപ്പോർട്ട് ചെയ്ത പ്രസ്തുത  ഹദീസ്  ഇബ്നു ഖുസൈമ സഹീഹു ആണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.ഈ ഹദീസ് അബൂ ഹസ്സാൻ ആണ് അബ്ദുല്ലാഹി ബ്നു അമ്രിൽ നിന്നു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ പ്രസ്തുത ഹദീസ് ഇമാം ബുഖാരിയുടെ ഷർത്വു പ്രകാരമുള്ളതല്ല
وَأَمَّا حَدِيثُ لَا سَمَرَ إِلَّا لِمُصَلٍّ أَوْ مُسَافِرٍ فَهُوَ عِنْدَ أَحْمَدَ بِسَنَدٍ فِيهِ رَاوٍ مَجْهُولٌ وَعَلَى تَقْدِيرِ ثُبُوتِهِ فَالسَّمَرُ فِي الْعِلْمِ يُلْحَقُ بِالسَّمَرِ فِي الصَّلَاةِ نَافِلَةً وَقَدْ سَمَرَ عُمَرُ مَعَ أَبِي مُوسَى فِي مُذَاكَرَةِ الْفِقْهِ فَقَالَ أَبُو مُوسَى الصَّلَاةُ فَقَالَ عُمَرُ أَنا فِي صَلَاة وَالله أعلم
...............................
Irshadu ssari
ഇനി സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ ഇർഷാദുസ്സാരിയിലെ ചില ഭാഗങ്ങൾ കാണുക:
.........................
 عن ابن عباس) رضي الله عنهما أنه ( قال) : ( بت) بكسر الموحدة من البيتوتة ( في بيت خالتي ميمونة بنت الحرث) الهلالية ( زوج النبي -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-) وهي أخت أمه لبابة الكبرى بنت الحرث ولبابة هذه أوّل امرأة أسلمت بعد خديجة، وتوفيت ميمونة رضي الله عنها سنة إحدى وخمسين بسرف بالمكان الذي بنى بها فيه النبي -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- وصلى عليها ابن عباس لها في البخاري سبعة أحاديث
മൈമൂന റദിയല്ലാഹു അൻഹാ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഭാര്യയും  ഇബ്നു അബ്ബാസ്‌ റദിയല്ലാഹു അൻഹുവിന്റെ ഉമ്മ ലുബാബത്തുൽ കുബ്രാ എന്നവരുടെ സഹോദരിയും ഹാരിസ് എന്നവരുടെ മകളുമാണ്.ലുബാബത്തുൽ കുബ്രാ, നബിയുടെ പ്രഥമ പത്നി ഖദീജ ബീവി  റദിയല്ലാഹു അൻഹാക്ക് ശേഷം, നബിയിൽ രണ്ടാമതായി വിശ്വസിച്ച വനിതയാണ്‌.മൈമൂന റദിയല്ലാഹു അൻഹാ ഹിജ്ര 51-ആം ആണ്ടിൽ മരിച്ചു. ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുവാന് അവരുടെ ജനാസ നിസ്ക്കരിച്ചത്.ഇമാം ബുഖാരി മൈമൂന റദിയല്ലാഹു അൻഹായിൽ നിന്നുള്ള 7 ഹദീസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
..............................
 ( ثم جاء) منه ( إلى منزله) الذي هو بيت ميمونة أم المؤمنين، والفاء في فصلى هي التي تدخل بين المجمل والمفصل لأنّ التفصيل إنما هو عقب الإجمال لأن صلاته عليه الصلاة والسلام العشاء ومجيئه إلى منزله كانا قبل كونه عند ميمونة ولم يكونا بعد الكون عندها.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇഷാ നിസ്ക്കരിച്ചതും മൈമൂന റദിയല്ലാഹു അൻഹായുടെ വീട്ടിൽ വന്നതും ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു അവിടെ എത്തുന്നതിനു മുമ്പായിരുന്നു.
...................................
 
Umdathul qari'
ഇനി സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ ഉംദതുൽ ഖാരിഇലെ  ചില ഭാഗങ്ങൾ കാണുക:
...........................
 وصنيع ابْن عَبَّاس أَرْبعا ثمَّ خمْسا ثمَّ رَكْعَتَيْنِ، وَجَاء فِي مَوضِع من البُخَارِيّ: ( فَكَانَت صلَاته ثَلَاث عشرَة رَكْعَة) .
وَجَاء فِي بَاب قِرَاءَة الْقُرْآن أَنَّهَا كَانَت ثَلَاث عشرَة رَكْعَة غير رَكْعَتي الْفجْر، فَإِن فِيهِ: ( فصلى رَكْعَتَيْنِ ثمَّ رَكْعَتَيْنِ ثمَّ رَكْعَتَيْنِ ثمَّ رَكْعَتَيْنِ ثمَّ رَكْعَتَيْنِ ثمَّ أوتر.
ثمَّ اضْطجع حَتَّى أَتَاهُ الْمُؤَذّن فَقَامَ فصلى رَكْعَتَيْنِ ثمَّ خرج فصلى الصُّبْح) .
وَهَذَا هُوَ الْأَكْثَر فِي الرِّوَايَات، وَيجمع بَينهمَا بِأَن من روى إِحْدَى عشرَة أسقط الْأَوليين وركعتي الْفجْر، وَمن أثبت الْأَوليين عدهَا ثَلَاث عشرَة.
وَقد وَقع هَذَا الِاخْتِلَاف فِي ( صَحِيح مُسلم) من حَدِيث وَاصل وَغَيره.
وَأجَاب القَاضِي فِي الْجمع بِمثلِهِ، وَقد استدرك الدَّارَقُطْنِيّ حَدِيث وَاصل على مُسلم لِكَثْرَة اختلافه.
 നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ രാത്രി  -ഫജ്രിന്റെ രണ്ടു  റകഅത്തു സുന്നത്ത് കൂടാതെ -13 റകഅത്തു നിസ്ക്കരിച്ചതായി വിവിധ റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്. കൂടുതൽ റിപ്പോര്ട്ടുകളും ഇങ്ങിനെയാണ്‌ . 11 -ഓ 13-ഓ എന്നത് സംബന്ധിച്ച് ഇങ്ങിനെ സംയോജിപ്പിക്കാം .അതായത് 11 എന്ന് റിപ്പോർട്ട് ചെയ്തവർ ആദ്യത്തെ രണ്ടു  റകഅത്തു വിട്ടു പോയതാവാം .13  റിപ്പോർട്ട് ചെയ്തവർ അത് സ്ഥിരപ്പെടുത്തിയിട്ടുണ്ടാവാം
...............................
بَيَان استنباط الْأَحْكَام: وَهُوَ على وُجُوه.
الأول: فِيهِ من فضل ابْن عَبَّاس وحذقه على صغر سنه حَيْثُ أرصد النَّبِي صلى الله عَلَيْهِ وَسلم طول ليلته.
وَقيل: إِن الْعَبَّاس أوصاه بمراعاة النَّبِي صلى الله عَلَيْهِ وَسلم ليطلع على عمله بِاللَّيْلِ
ഈ ഹദീസിൽ നിന്ന് പല കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.
ഒന്നാമതായി , ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അമലുകളെ  രാത്രി മുഴുക്കെ നിരീക്ഷിച്ചു എന്നതിൽ നിന്നും അദ്ദേഹം ചെറു പ്രായത്തിൽ തന്നെ ഇക്കാര്യത്തിൽ കാണിച്ച  സാമർത്ഥ്യം/താല്പര്യം ;ഒരു പക്ഷെ അബ്ബാസ് റദിയല്ലാഹു അൻഹു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അമലുകളെ നിരീക്ഷിച്ചു മനസ്സിലാക്കുന്നതിനായി അദ്ദേഹത്തോട് വസ്വിയ്യത് ചെയ്തിട്ടുണ്ടാവാമെങ്കിലും.
الثَّانِي: قَالَ محيي السّنة: فِيهِ جَوَاز الْجَمَاعَة فِي النَّافِلَة
നഫല് നിസ്ക്കാരങ്ങളിലും സംഘടിതമായി/ജമാഅത്തായി ചെയ്യൽ അനുവദനീയമാണെന്ന കാര്യം.
الثَّالِث: فِيهِ جَوَاز الْعَمَل الْيَسِير فِي الصَّلَاة
ലഘുവായ പ്രവർത്തികൾ നിസ്ക്കാരത്തിൽ അനുവദനീയമാണെന്ന കാര്യം(കുറിപ്പ്-ഇടതു ഭാഗത്ത്‌ ചെന്ന് നബിയെ തുടർന്ന ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുവിനെ നബി നിസ്ക്കരിച്ച്‌ കൊണ്ടിരിക്കെ പിടിച്ചു വലതു ഭാഗത്തേക്ക് നിർത്തിയല്ലോ)
الرَّابِع: فِيهِ جَوَاز الصَّلَاة خلف من لم ينْو الْإِمَامَة
ഇമാമത്ത് നിയ്യത്ത് വയ്ക്കാത്ത/കരുതാത്ത വ്യക്തിയെ തുടർന്നു നിസ്ക്കരിക്കാമെന്ന കാര്യം 
الْخَامِس: فِيهِ جَوَاز بيتوتة الْأَطْفَال عِنْد الْمَحَارِم، وَإِن كَانَت عِنْد زَوجهَا
മഹ്രം -വിവാഹ ബന്ധം പരസ്പരം നിഷിദ്ധമായവർ-ആയ ഒരു സ്ത്രീയുടെ കൂടെ, അവരുടെ ഭര്ത്താവ് ഉണ്ടായിരിക്കെ തന്നെ, കുട്ടികൾ രാത്രി കിടക്കുന്നതിൽ കുഴപ്പമില്ല എന്ന കാര്യം 
السَّادِس: فِيهِ الْإِشْعَار بقسمه 
صلى الله عَلَيْهِ وَسلم بَين زَوْجَاته
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ രാത്രികൾ/ദിവസങ്ങൾ ഭാര്യമാർക്കിടയിൽ വീതിച്ചിരുന്നു എന്ന കാര്യം
السَّابِع: فِيهِ جَوَاز التصغير على وَجه الشَّفَقَة، وَالذكر بِالصّفةِ حَيْثُ لم يقل: نَام عبد الله
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അബ്ദുല്ലാഹ് ഉറങ്ങിയോ എന്ന് ചോദിക്കാതെ കൊച്ചു പയ്യൻ ഉറങ്ങിയോ എന്ന് ചോദിച്ചതിൽ നിന്നും സ്നേഹം പ്രകടിപ്പിക്കുന്നതിനായി ഇത്തരം വിശേഷണമോ പ്രയോഗമോ ആകാം എന്ന് മനസ്സിലാക്കാം.ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുവിന്റെ നാമം അബ്ദുല്ലാഹ് എന്നാണു
الثَّامِن: فِيهِ أَن موقف الْمَأْمُوم الْوَاحِد عَن يَمِين الإِمَام، فَإِذا وقف عَن يسَاره يحوله إِلَى يَمِينه
ഒരാൾ മാത്രം ഇമാമിനെ തുടർന്ന് നിസ്ക്കരിക്കുമ്പോൾ ഇമാമിന്റെ വലതു ഭാഗത്ത്‌ നില്ക്കണം ,അങ്ങിനെയല്ലാതെ ആരെങ്കിലും നിന്നാൽ അയാളെ വലതു ഭാഗത്തേക്ക് മാറ്റണം.
التَّاسِع: فِيهِ أَن صَلَاة الصَّبِي صَحِيحَة
കുട്ടിയുടെ നിസ്ക്കാരം സഹീഹു/സാധുവാകും 
الْعَاشِر: قَالَ الْكرْمَانِي:فِيهِ أَن صَلَاة اللَّيْل إِحْدَى عشرَة رَكْعَة.
 قلت: يَنْبَغِي أَن يكون تسع رَكْعَات، فَإِن الرَّكْعَتَيْنِ الْأَخِيرَتَيْنِ سنة الصُّبْح، والست مِنْهَا نَافِلَة، وختمها بالوتر ثَلَاث رَكْعَات
കിർമാനി പറയുന്നു:രാത്രി നിസ്ക്കാരം 11 റകഅത്തു ആണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.ഞാൻ-ഇബ്നു ഹജർ-പറയുന്നു:ഇവിടെ 9  റകഅത്തു ആണ്. കാരണം അവസാന  രണ്ടു റകഅത്തു ഫജ്രിന്റെ മുമ്പുള്ള സുന്നതാണല്ലോ.6  റകഅത്തു നഫലും 3 റകഅത്തു വിതറും ആണ്.
الْحَادِي عشر: فِيهِ جَوَاز نوم الرجل مَعَ امْرَأَته من غير مواقعة بِحَضْرَة بعض محارمها وَإِن كَانَ مُمَيّزا، وَجَاء فِي بعض الرِّوَايَات: إِنَّهَا كَانَت حَائِضًا وَلم يكن ابْن عَبَّاس ليطلب الْمبيت فِي لَيْلَة فِيهَا حَاجَة، إِلَى أَهله، وَلَا يُرْسِلهُ أَبوهُ الْعَبَّاس
പുരുഷൻ തന്റെ  ഭാര്യയുടെ കൂടെ , മഹ്രമായ വകതിരിവുള്ള കുട്ടി ഉണ്ടെങ്കിലും , ഉറങ്ങുന്നതിൽ തെറ്റില്ല.ചില റിപ്പോർട്ടുകളിൽ അന്നേ ദിവസം നബി പത്നി മൈമൂന റദിയല്ലാഹു അൻഹാ ആർത്തവകാരിയായിരുന്നു എന്ന് വന്നിട്ടുണ്ട്
................................
الثَّانِي عشر: فِيهِ أَن نَومه صلى الله عَلَيْهِ وَسلم مُضْطَجعا غير نَاقض للْوُضُوء، لِأَن قلبه لَا ينَام بِخِلَاف عَيْنَيْهِ، وَكَذَا سَائِر الْأَنْبِيَاء، عَلَيْهِم الصَّلَاة وَالسَّلَام.
كَمَا أخرجه البُخَارِيّ فِي حَدِيث الْإِسْرَاء
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉറങ്ങിയാലും നബിയുടെ വുദു മുറിയുകയില്ല;കാരണം നബിയുടെ കണ്ണേ ഉറങ്ങുകയുള്ളൂ  ഖൽബു ഉറങ്ങുകയില്ല.മറ്റു നബിമാരുടെ ഉറക്കവും ഇങ്ങിനെ തന്നെ.
.................................
السلام عليكم ورحمة الله وبركاته
പ്രിയ സഹോദരീ സഹോദരന്മാരേ.........ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ്‌ ഹദീസുകൾ .ഹദീസ് കിതാബുകളിൽ ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി .സ്വഹീഹുൽ ബുഖാരിക്ക് നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടുണ്ട്.അതിൽ പ്രശസ്തമായ ഒരു വ്യാഖ്യാന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരി .ഫത്ഹുൽ ബാരിയുടെ പരിഭാഷ ഇംഗ്ലീഷ് ഭാഷയിലോ മലയാള ഭാഷയിലോ ഇറങ്ങിയതായി അറിവില്ല.ഈ സാഹചര്യത്തിൽ സാധാരണക്കാരായ നമുക്കും ഹദീസുകൾ വിശദീകരണ സഹിതം പഠിക്കാനുള്ള ഒരു എളിയ സംരംഭമാണ് ഇത് 
 .പദാനുപദ പരിഭാഷ നടത്തിയിട്ടില്ലെങ്കിലും ആശയം ചോരാതെ മലയാളത്തിൽ സാരാംശം നല്കാൻ ശ്രമിച്ചിട്ടുണ്ട്.അറബി മൂലം പൂർണ്ണമായി നല്കിയിട്ടുണ്ട്.തീരെ പരിഭാഷപ്പെടുത്താത്ത ഇടങ്ങളിൽ ..........................അടയാളം കൊണ്ട് അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.ഭാഷാപരമായ ചർച്ചകളോ എനിയ്ക്ക് പരിഭാഷപ്പെടുത്തൽ ബുദ്ധിമുട്ടായ ഭാഗങ്ങളോ ആണ് അത്തരം ഭാഗങ്ങൾ.ഏതെങ്കിലും ഭാഗത്ത്‌ വസ്തുതാപരമായ പിശക് കണ്ടാൽ സദയം കമ്മന്റ് ആയി പോസ്റ്റ്‌ ചെയ്യുകയോ അല്ലെങ്കിൽ എനിയ്ക്ക് മെസ്സേജ് ചെയ്യുകയോ ചെയ്യാൻ അപേക്ഷിക്കുന്നു...............ഇട്ട ഭാഗങ്ങൾ കിത്താബു അറിയുന്ന സമയമുള്ള വ്യക്തികൾ/ഉസ്താദുമാർ പരിഭാഷപ്പെടുത്തി തന്നാൽ എല്ലാവർക്കും, ഇന് ഷാ അല്ലാഹു ഉപകാരപ്പെടും . ഞങ്ങളുടെ പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്തു ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ അഭ്യർത്ഥിക്കുന്നു . എനിയ്ക്കും കുടുംബത്തിനും ഇഹപര വിജയത്തിനായി ദുആ ചെയ്യണേ....