സ്വഹീഹുൽ ബുഖാരി ഹദീസ് 52
ഫത്ഹുൽ ബാരി സഹിതം
അനുവദനീയമോ നിഷിദ്ധമോ എന്ന് വ്യക്തമാകാത്ത ശുബുഹത് ആയ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക-ഭാഗം 1

Video Link:
https://youtube.com/playlist?list=PLf1c4fdPOOYClzi-cYAItX-LQRrWSmuOz&si=EtM8L1HoFOXndYUJ
( സ്വഹീഹുൽ ബുഖാരി ഹദീസ് 52 ഇബ്നു ഹാജർ അൽ അസ്ഖലാനിയുടെയും ഇബ്നു റജബ് അൽ ഹംബലിയുടെയും വിശദീകരണ സഹിതം)
MODULE 01/08.10.2017
സ്വഹീഹുൽ ബുഖാരി
صحيح البخاري
കിതാബുൽ ഈമാൻ
كتاب الإيمان
بَاب فَضْلِ مَنْ اسْتَبْرَأَ لِدِينِهِ
സ്വന്തം ദീൻ രക്ഷപ്പെടുന്നതിനായി സംശയകരമായ കാര്യങ്ങൾ ഒഴിവാക്കുന്ന വ്യക്തിയുടെ ശ്രേഷ്ടത സംബന്ധിച്ച് പറയുന്ന ബാബ്
حَدَّثَنَا أَبُو نُعَيْمٍ حَدَّثَنَا زَكَرِيَّاءُ عَنْ عَامِرٍ قَالَ سَمِعْتُ النُّعْمَانَ بْنَ بَشِيرٍ يَقُولُ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ وَبَيْنَهُمَا مُشَبَّهَاتٌ لَا يَعْلَمُهَا كَثِيرٌ مِنْ النَّاسِ فَمَنْ اتَّقَى الْمُشَبَّهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ وَمَنْ وَقَعَ فِي الشُّبُهَاتِ كَرَاعٍ يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يُوَاقِعَهُ أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى أَلَا إِنَّ حِمَى اللَّهِ فِي أَرْضِهِ مَحَارِمُهُ أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلَا وَهِيَ الْقَلْبُ
ആശയ സംഗ്രഹം : നുഅമാൻ ഇബ്നു ബഷീർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയമായ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ അനുവദനീയമോ നിഷിദ്ധമോ എന്ന വിധി സംബന്ധിച്ച് സംശയകരമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ വിധി സംബന്ധിച്ച് സംശയകരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്‍റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും വിധി സംബന്ധിച്ച് സംശയകരമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്‍റെ സ്ഥിതി, സംരക്ഷിച്ചു നിറുത്തിയ നിരോധിത മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേയ്ക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ നിരോധിത മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്‍റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം.
ഈ ഹദീസിനു ഇബ്നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ നൽകിയ വിശദീകരണത്തിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
قَوْلُهُ : ( بَابُ فَضْلِ مَنِ اسْتَبْرَأَ لِدِينِهِ ) كَأَنَّهُ أَرَادَ أَنْ يُبَيِّنَ أَنَّ الْوَرَعَ مِنْ مُكَمِّلَاتِ الْإِيمَانِ ، فَلِهَذَا أَوْرَدَ حَدِيثَ الْبَابِ فِي أَبْوَابِ الْإِيمَانِ
..................................
ഈ ബാബിനു ഈ ടൈറ്റിൽ നൽകുകയും ഈ ഹദീസ് കിതാബുൽ ഈമാനിൽ ഉൾപ്പെടുത്തുകയും ചെയ്തതിലൂടെ വറഉ അഥവാ അതിസൂക്ഷ്മത സത്യ വിശ്വാസത്തിനു പൂർണ്ണത നൽകുന്ന കാര്യങ്ങളിൽ പെട്ടതാണ് എന്ന് സൂചിപ്പിക്കുകയാണ് ഇമാം ബുഖാരി ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാം.
...................................
قَوْلُهُ : ( الْحَلَالُ بَيِّنٌ وَالْحَرَامُ بَيِّنٌ ) أَيْ فِي عَيْنِهِمَا وَوَصْفِهِمَا بِأَدِلَّتِهِمَا الظَّاهِرَةِ
قَوْلُهُ : ( وَبَيْنَهُمَا مُشَبَّهَاتٌ ) بِوَزْنِ مُفَعَّلَاتٍ بِتَشْدِيدِ الْعَيْنِ الْمَفْتُوحَةِ وَهِيَ رِوَايَةُ مُسْلِمٍ ، أَيْ : شُبِّهَتْ بِغَيْرِهَا مِمَّا لَمْ يَتَبَيَّنْ بِهِ حُكْمُهَا عَلَى التَّعْيِينِ . وَفِي رِوَايَةِ الْأَصِيلِيِّ " مُشْتَبِهَاتٌ " بِوَزْنِ مُفْتَعِلَاتٍ بِتَاءٍ مَفْتُوحَةٍ وَعَيْنٍ خَفِيفَةٍ مَكْسُورَةٍ وَهِيَ رِوَايَةُ ابْنِ مَاجَهْ ، وَهُوَ لَفْظُ ابْنِ عَوْنٍ ، وَالْمَعْنَى أَنَّهَا مُوَحَّدَةٌ اكْتَسَبَتِ الشَّبَهَ مِنْ وَجْهَيْنِ مُتَعَارِضَيْنِ ، وَرَوَاهُ الدَّارِمِيُّ عَنْ أَبِي نُعَيْمٍ شَيْخِ الْبُخَارِيِّ فِيهِ بِلَفْظِ " وَبَيْنَهُمَا مُتَشَابِهَاتٌ
قَوْلُهُ : ( لَا يَعْلَمُهَا كَثِيرٌ مِنَ النَّاسِ ) أَيْ : لَا يَعْلَمُ حُكْمَهَا ، وَجَاءَ وَاضِحًا فِي رِوَايَةِ التِّرْمِذِيِّ بِلَفْظِ " لَا يَدْرِي كَثِيرٌ مِنَ النَّاسِ أَمِنَ الْحَلَالِ هِيَ أَمْ مِنَ الْحَرَامِ " وَمَفْهُومُ قَوْلِهِ " كَثِيرٌ " أَنَّ مَعْرِفَةَ حُكْمِهَا مُمْكِنٌ لَكِنْ لِلْقَلِيلِ مِنَ النَّاسِ وَهُمُ الْمُجْتَهِدُونَ ، فَالشُّبُهَاتُ عَلَى هَذَا فِي حَقِّ غَيْرِهِمْ ، وَقَدْ تَقَعُ لَهُمْ حَيْثُ لَا يَظْهَرُ لَهُمْ تَرْجِيحُ أَحَدِ الدَّلِيلَيْنِ
ആശയ സംഗ്രഹം : ഹലാലും ഹറാമും അഥവാ അനുവദനീയമായതും നിഷിദ്ധമായതും വ്യക്തമാണ് എന്ന് പറഞ്ഞതിന്റെ ആശയം അത് ബാഹ്യമായി തന്നെ തെളിവുകളാൽ സ്പഷ്ടമാണ് എന്നാണു.മുശബ്ബഹാത്ത് എന്നാൽ നിർണ്ണിതമായി വിധി ഇന്നതാണ് - ഹറാമോ ഹലാലോ എന്ന് - വ്യക്തമാക്കപ്പെടാത്തതാണ് . ഇത്തരം കാര്യങ്ങൾ അധികം ആളുകൾക്ക് അറിയില്ല എന്ന് പറഞ്ഞതിന്റെ വിവക്ഷ മുശബ്ബഹാത്തിന്റെ വിധി ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല എന്നാണു.തിർമുദിയുടെ റിപ്പോർട്ടിൽ മുശബ്ബഹാത്ത് ആയ കാര്യങ്ങൾ നിഷിദ്ധങ്ങളിൽ പെട്ടതാണോ അനുവദനീയമായവയിൽ പെട്ടതാണോ എന്ന് വ്യക്തമായി അധിക ജനങ്ങൾക്കും അറിയില്ല എന്ന് വ്യക്തമായും രേഖപ്പെടുത്തിയിരിക്കുന്നു.അധികം ആളുകൾക്കും അറിയില്ല എന്ന പരാമർശത്തിൽ നിന്നും ' മുജ്തഹിദുകളായ ' ഒരു ന്യൂന പക്ഷത്തിനു അത്തരം കാര്യങ്ങളുടെ വിധി സംബന്ധിച്ച് അറിയാം എന്ന ധ്വനിയുണ്ട്. മുജ്തഹിദുകൾ തെളിവുകളിൽ അവർ തർജിഹ് ആക്കുന്നത് അഥവാ പ്രബലപ്പെടുത്തുന്നത് പ്രകാരം കാര്യങ്ങളെ വിശദീകരിക്കുന്നു.
................................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=98
MODULE 02/08.10.2017
قَوْلُهُ : ( اسْتَبْرَأَ ) بِالْهَمْزِ بِوَزْنِ اسْتَفْعَلَ مِنَ الْبَرَاءَةِ ، أَيْ : بَرَّأَ دِينَهُ مِنَ النَّقْصِ وَعِرْضَهُ مِنَ الطَّعْنِ فِيهِ ; لِأَنَّ مَنْ لَمْ يُعْرَفْ بِاجْتِنَابِ الشُّبُهَاتِ لَمْ يَسْلَمْ لِقَوْلِ مَنْ يَطْعَنُ فِيهِ ، وَفِيهِ دَلِيلٌ عَلَى أَنَّ مَنْ لَمْ يَتَوَقَّ الشُّبْهَةَ فِي كَسْبِهِ وَمَعَاشِهِ فَقَدْ عَرَّضَ نَفْسَهُ لِلطَّعْنِ فِيهِ ، وَفِي هَذَا إِشَارَةٌ إِلَى الْمُحَافَظَةِ عَلَى أُمُورِ الدِّينِ وَمُرَاعَاةِ الْمُرُوءَةِ
ആശയ സംഗ്രഹം : اسْتَبْرَأَ لِدِينِهِ وَعِرْضِهِ
ഇസ്തബ്രഅ എന്ന വാക്കു ബറാഅത്ത് എന്ന വാക്കിൽ നിന്നും നിഷ്പന്നമാണ്.ഇസ്തഫ്അല എന്ന വസ്നിൽ ആണിത്.ഇവിടെ ആശയം മുശബ്ബഹാത്ത് അഥവാ നിർണ്ണിതമായി വിധി ഇന്നതാണ് - ഹറാമോ ഹലാലോ എന്ന് - വ്യക്തമാക്കപ്പെടാത്ത . കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവൻ അവന്റെ ദീനിനെ ന്യൂനതയിൽ നിന്നും അവന്റെ അഭിമാനത്തെ അപഖ്യാതിയിൽ നിന്നും വിമുക്തമാക്കി എന്നതാണ്.ശുബുഹാത് ഉപേക്ഷിക്കാത്തവൻ അപഖ്യാതിയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയാവതല്ല.തന്റെ സമ്പാദ്യത്തിലും ഉപജീവനത്തിലും ശുബുഹത്ത് കടന്നു വരുന്നതിനെ സൂക്ഷിക്കാത്തവൻ സ്വന്തത്തിനെ തന്നെ അപഖ്യാതിക്ക് വിധേയമാക്കുകയാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. ദീനിന്റെ കാര്യങ്ങൾ പാലിക്കണമെന്നും ആദരണീയതയുടെ - മുറൂഅത്തിന്റെ- വിഷയം പരിഗണിക്കണമെന്നും ഈ ഹദീസ് ഓർമ്മിപ്പിക്കുന്നു.
قَوْلُهُ ( وَمَنْ وَقَعَ فِي الشُّبُهَاتِ ) فِيهَا أَيْضًا مَا تَقَدَّمَ مِنِ اخْتِلَافِ الرُّوَاةِ . وَاخْتُلِفَ فِي حُكْمِ الشُّبُهَاتِ فَقِيلَ التَّحْرِيمُ ، وَهُوَ مَرْدُودٌ . وَقِيلَ الْكَرَاهَةُ ، وَقِيلَ الْوَقْفُ . وَهُوَ كَالْخِلَافِ فِيمَا قَبْلَ الشَّرْعِ . وَحَاصِلُ مَا فَسَّرَ بِهِ الْعُلَمَاءُ الشُّبُهَاتِ أَرْبَعَةُ أَشْيَاءَ : أَحَدُهَا تَعَارُضُ الْأَدِلَّةِ كَمَا تَقَدَّمَ ، ثَانِيهَا اخْتِلَافُ الْعُلَمَاءِ وَهِيَ مُنْتَزَعَةٌ مِنَ الْأُولَى ، ثَالِثُهَا أَنَّ الْمُرَادَ بِهَا مُسَمَّى الْمَكْرُوهِ لِأَنَّهُ يَجْتَذِبُهُ جَانِبَا الْفِعْلِ وَالتَّرْكِ ، رَابِعُهَا أَنَّ الْمُرَادَ بِهَا الْمُبَاحُ ، وَلَا يُمْكِنُ قَائِلُ هَذَا أَنْ يَحْمِلَهُ عَلَى مُتَسَاوِي الطَّرَفَيْنِ مِنْ كُلِّ وَجْهٍ ، بَلْ يُمْكِنُ حَمْلُهُ عَلَى مَا يَكُونَ مِنْ قِسْمٍ خِلَافَ الْأَوْلَى ، بِأَنْ يَكُونَ مُتَسَاوِيَ الطَّرَفَيْنِ بِاعْتِبَارِ ذَاتِهِ ، رَاجِحَ الْفِعْلِ أَوِ التَّرْكِ بِاعْتِبَارِ أَمْرٍ خَارِجٍ
ആശയ സംഗ്രഹം : ശുബുഹത്ത് ആയ കാര്യം പ്രവർത്തിക്കുന്നതിന്റെ വിധി സംബന്ധിച്ച് വ്യത്യസ്ത നിരീക്ഷണങ്ങളുണ്ട്.ഒന്നാമത്തേത് അത് ഹറാമാണ് എന്നതാണ്.ഈ അഭിപ്രായം തള്ളപ്പെട്ടതാണ്.അത് കറാഹത്ത് ആണെന്നതാണ് മറ്റൊരു നിരീക്ഷണം.വഖഫു എന്ന ഒരു അഭിപ്രായവുമുണ്ട്.ശുബുഹാത്തിന്റെ വിശദീകരണം ഉലമാക്കൾ വ്യാഖ്യാനിച്ചതിൽ നിന്ന് വ്യക്തമാവുന്നു നാല് കാര്യങ്ങൾ ഇനി പറയുന്നവയാണ് : ഒന്ന്: തെളിവുകൾ പരസ്പര വിരുദ്ധമായി വന്ന വിഷയങ്ങൾ.രണ്ടു: ഇക്കാരണത്താൽ പണ്ഡിതന്മാർക്കിടയിൽ തർക്കത്തിന് ഇടയായ വിഷയങ്ങൾ.മൂന്നാമത്തേത് പ്രവർത്തിക്കുന്നതിലേക്കും ഉപേക്ഷിക്കുന്നതിലേക്കും വലിച്ചിഴക്കപ്പെടാവുന്ന കറാഹത്ത് ആയ കാര്യങ്ങൾ.നാല്: അനുവദനീയമായ കാര്യങ്ങൾ.ശുബുഹാത്തിന്റെ വിഷയത്തിൽ രണ്ടറ്റങ്ങളിലെയും നിലപാടുകളിലേക്കു പോകൽ സാധ്യമല്ല.എന്നാൽ അവയെ ഖിലാഫുൽ ഔലായുടെ ഗണത്തിൽ ഉൾപ്പെടുത്താം ; ഓരോ സാഹചര്യത്തിലെയും റിസൾട്ടും ഏതു തരം ശുബ്ഹ്ത് ആണ് എന്നതും പരിഗണിച്ചു കൊണ്ട് അത് പ്രവർത്തിക്കലാണോ ഉപേക്ഷിക്കലാണോ ഖിലാഫുൽ ഔലാ ( ഏറ്റവും ഉത്തമമായതിനു വിരുദ്ധമായതു) എന്ന് തീരുമാനിക്കപ്പെടാം.

MODULE 03/08.10.2017
وَنَقَلَ ابْنُ الْمُنِيرِ فِي مَنَاقِبِ شَيْخِهِ الْقَبَّارِيِّ عَنْهُ أَنَّهُ كَانَ يَقُولُ : الْمَكْرُوهُ عَقَبَةٌ بَيْنَ الْعَبْدِ وَالْحَرَامِ ، فَمَنِ اسْتَكْثَرَ مِنَ الْمَكْرُوِهِ تَطَرَّقَ إِلَى الْحَرَامِ ، وَالْمُبَاحُ عَقَبَةٌ بَيْنَهُ وَبَيْنَ الْمَكْرُوهِ ، فَمَنِ اسْتَكْثَرَ مِنْهُ تَطَرَّقَ إِلَى الْمَكْرُوِهِ . وَهُوَ مَنْزَعٌ حَسَنٌ . وَيُؤَيِّدُهُ رِوَايَةُ ابْنِ حِبَّانَ مِنْ طَرِيقٍ ذَكَرَ مُسْلِمٌ إِسْنَادَهَا وَلَمْ يَسُقْ لَفْظَهَا فِيهَا مِنَ الزِّيَادَةِ " اجْعَلُوا بَيْنَكُمْ وَبَيْنَ الْحَرَامِ سُتْرَةً مِنَ الْحَلَالِ ، مَنْ فَعَلَ ذَلِكَ اسْتَبْرَأَ لِعِرْضِهِ وَدِينِهِ ، وَمَنْ أَرْتَعَ فِيهِ كَانَ كَالْمُرْتِعِ إِلَى جَنْبِ الْحِمَى يُوشِكُ أَنْ يَقَعَ فِيهِ " وَالْمَعْنَى أَنَّ الْحَلَالَ حَيْثُ يُخْشَى أَنْ يَئُولَ فِعْلُهُ مُطْلَقًا إِلَى مَكْرُوهٍ أَوْ مُحَرَّمٍ يَنْبَغِي اجْتِنَابُهُ
..............................
ആശയ സംഗ്രഹം : ഇബ്നുൽ മുനീർ അദ്ദേഹത്തിന്റെ ശൈഖ് അൽ ഖബ്ബാരിയിൽ നിന്ന് ഉദ്ധരിക്കുന്നു : കറാഹത്താക്കപ്പെട്ട കാര്യം ദാസന്റേയും ഹറാമിന്റെയും ഇടയിലെ ഒരു മതിലാണ്.കറാഹത്താക്കപ്പെട്ട കാര്യം വർദ്ധിച്ച വ്യക്തി സഞ്ചരിച്ചു ഹറാമിലേക്കു എത്തിപ്പെട്ടേക്കാം.അനുവദനീയമായ കാര്യം അധികരിച്ചു ചെയ്യുന്ന വ്യക്തി കറാഹത്തിൽ എത്തിപ്പെട്ടേക്കാം.ഇത് നല്ല ഒരു നിരീക്ഷണമാണ്.സ്വഹീഹ് ഇബ്നു ഹിബ്ബാനിൽ വന്ന ഒരു ഹദീസ് ഈ നിരീക്ഷണത്തെ ശക്തിപ്പെടുത്തുന്നു.സ്വഹീഹ് ഇബ്നു ഹിബ്ബാനിൽ വന്ന ഹദീസ് കാണുക :
صحيح ابن حبان
كِتَابُ الْحَظْرِ وَالإِبَاحَةِ
ذِكْرُ الأَمْرِ بِمُجَانَبَةِ الشُّبُهَاتِ سُتْرَةً
..........................
عَنْ عَامِرٍ الشَّعْبِيِّ ، أَنَّهُ سَمِعَ النُّعْمَانَ بْنَ بَشِيرٍ ، يَقُولُ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " اجْعَلُوا بَيْنَكُمْ وَبَيْنَ الْحَرَامِ سُتْرَةً مِنَ الْحَلالِ ، مَنْ فَعَلَ ذَلِكَ اسْتَبْرَأَ لِعِرْضِهِ وَدِينِهِ ، وَمَنْ أَرْتَعَ فِيهِ كَانَ كَالْمُرْتِعِ إِلَى جَنْبِ الْحِمَى يُوشِكُ أَنْ يَقَعَ فِيهِ ، وَإِنَّ لِكُلِّ مَلِكٍ حِمًى ، وَإِنَّ حِمَى اللَّهِ فِي الأَرْضِ ، مَحَارِمُهُ "
നുഅമാൻ ഇബ്നു ബഷീർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: നുഅമാൻ നിങ്ങൾ നിങ്ങൾക്കും ഹറാമായ കാര്യങ്ങൾക്കും ഇടയിൽ ഹലാലിന്റെ ഒരു മറ ഉണ്ടാക്കണം .അങ്ങിനെ ചെയ്തവൻ അയാള്‍ തന്‍റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാൽ അതിലൂടെ ആരെങ്കിലും മേഞ്ഞാൽ സംരക്ഷിച്ചു നിറുത്തിയ നിരോധിത മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍ നാൽക്കാലികളെ മേക്കുന്നവനെ പോലെയാണ്.അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്.എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്‍റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്.
(ഇബ്നു ഹജർ റഹിമഹുല്ലാഹ് തുടരുന്നു) അനുവദനീയമായ ഒരു കാര്യം പ്രവർത്തിക്കുന്നത് കറാഹത്തായ/അനഭിലഷണീയമായ അല്ലെങ്കിൽ നിഷിദ്ധമായ സംഗതിയിലേക്കു നയിക്കുമെങ്കിൽ അത്തരം ഹലാലായ പ്രവർത്തി ഉപേക്ഷിക്കൽ അത്യാവശ്യമാണ് എന്നതാണ് ഈ ഹദീസിന്റെ ആശയം.

MODULE 04/08.10.2017
ഫത്ഹുൽ ബാരിതുടരുന്നു :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
.............................. وَالْحِمَى الْمَحْمِيُّ ، أُطْلِقَ الْمَصْدَرُ عَلَى اسْمِ الْمَفْعُولِ . وَفِي اخْتِصَاصِ التَّمْثِيلِ بِذَلِكَ نُكْتَةٌ ، وَهِيَ أَنَّ مُلُوكَ الْعَرَبِ كَانُوا يَحْمُونَ لِمَرَاعِي مَوَاشِيهِمْ أَمَاكِنَ مُخْتَصَّةً يَتَوَعَّدُونَ مَنْ يَرْعَى فِيهَا بِغَيْرِ إِذْنِهِمْ بِالْعُقُوبَةِ الشَّدِيدَةِ ، فَمَثَّلَ لَهُمُ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِمَا هُوَ مَشْهُورٌ عِنْدَهُمْ ، فَالْخَائِفُ مِنَ الْعُقُوبَةِ الْمُرَاقِبُ لِرِضَا الْمَلِكِ يَبْعُدُ عَنْ ذَلِكَ الْحِمَى خَشْيَةَ أَنْ تَقَعَ مَوَاشِيهِ فِي شَيْءٍ مِنْهُ ، فَبُعْدُهُ أَسْلَمُ لَهُ وَلَوِ اشْتَدَّ حَذَرُهُ . وَغَيْرُ الْخَائِفِ الْمُرَاقِبُ يَقْرُبُ مِنْهُ وَيَرْعَى مِنْ جَوَانِبِهِ ، فَلَا يَأْمَنُ أَنْ تَنْفَرِدَ الْفَاذَّةُ فَتَقَعُ فِيهِ بِغَيْرِ اخْتِيَارِهِ ، أَوْ يَمْحَلُ الْمَكَانُ الَّذِي هُوَ فِيهِ وَيَقَعُ الْخِصْبُ فِي الْحِمَى فَلَا يَمْلِكُ نَفْسَهُ أَنْ يَقَعَ فِيهِ . فَاللَّهُ سُبْحَانَهُ وَتَعَالَى هُوَ الْمَلِكُ حَقًّا ، وَحِمَاهُ مَحَارِمُهُ
ആശയ സംഗ്രഹം : ഹിമാ എന്നാൽ മഹ്‌മിയ്യു അഥവാ പ്രത്യേകമായ നിരോധിത മേഖല എന്നാണു അർത്ഥം.നിരോധിത മേച്ചിൽ സ്ഥലം എന്ന ഉപമ ഉപയോഗിക്കുന്നതിൽ ഇവിടെ ഒരു പ്രസക്തിയുണ്ട്.അറബ് രാജാക്കന്മാർ അവരുടെ നാൽക്കാലികൾക്കു മേയുന്നതിനായി ഓരോ പ്രത്യേക സംരക്ഷിത മേഖലകൾ ഏർപ്പെടുത്തിയിരുന്നു.അവരുടെ അനുമതിയില്ലാതെ അവിടെ നാൽക്കാലികളെ മേയ്ക്കുന്നവർക്കു ശക്തമായ ശിക്ഷയുണ്ടാവുമെന്നു താക്കീതു നൽകലും അവരുടെ പതിവായിരുന്നു.അതിനാലാണ് അറബികൾക്കിടയിൽ പ്രസിദ്ധമായ ഈ വാക്കു തന്നെ തിരുനബി ഉപമയായി അവർക്കു പറഞ്ഞു കൊടുത്തത്.അപ്പോൾ രാജാവിന്റെ ശിക്ഷ ഭയപ്പെടുന്നവനും രാജാവിന്റെ തൃപ്തി കൊതിക്കുന്നവനുമായ വ്യക്തി തന്റെ നാൽക്കാലികൾ രാജാവിന്റെ നിരോധിത മേച്ചിൽ പുറങ്ങളിൽ ചെന്ന് മേയുമോ എന്ന് ഭയന്ന് നിരോധിത മേച്ചിൽ സ്ഥലവുമായി ഒരു അകലം പാലിക്കാൻ ശ്രദ്ധിക്കും.അകന്നു നിൽക്കലാണല്ലോ അവനു കൂടുതൽ സുരക്ഷിതം.എന്നാൽ ഭയമില്ലാത്തവൻ നിരോധിത മേഖലക്ക് അടുത്ത് കൂടി കാലികളെ മേയ്ക്കുകയും അങ്ങിനെ അയാൾ നിരോധിത മേഖലയിൽ തന്നെ ചെന്ന് പെട്ട് പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അപ്പോൾ അല്ലാഹുവാണ് യഥാർത്ഥ രാജാവ്.അവന്റെ നിരോധിത മേഖല എന്നാൽ അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്.
..................................
قَوْلُهُ : ( أَلَا إِنَّ حِمَى اللَّهِ فِي أَرْضِهِ مَحَارِمُهُ ) سَقَطَ " فِي أَرْضِهِ " مِنْ رِوَايَةِ الْمُسْتَمْلِي ، وَثَبَتَتِ الْوَاوُ فِي قَوْلِهِ " أَلَا وَإِنَّ حِمَى اللَّهِ " فِي رِوَايَةِ غَيْرِ أَبِي ذَرٍّ ، وَالْمُرَادُ بِالْمَحَارِمِ فِعْلُ الْمَنْهِيِّ الْمُحَرَّمِ أَوْ تَرْكُ الْمَأْمُورِ الْوَاجِبِ ، وَلِهَذَا وَقَعَ فِي رِوَايَةِ أَبِي فَرْوَةَ التَّعْبِيرُ بِالْمَعَاصِي بَدَلَ الْمَحَارِمِ . وَقَوْلُهُ " أَلَا " لِلتَّنْبِيهِ عَلَى صِحَّةِ مَا بَعْدَهَا ، وَفِي إِعَادَتِهَا وَتَكْرِيرِهَا دَلِيلٌ عَلَى عِظَمِ شَأْنِ مَدْلُولِهَا
അല്ലാഹു 'നിഷിദ്ധമാക്കിയ കാര്യങ്ങൾ' എന്നാൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ പ്രവർത്തിക്കലോ നിര്ബന്ധമാക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കലോ ആണ്.
قَوْلُهُ ( مُضْغَةٌ ) أَيْ : قَدْرُ مَا يُمْضَغُ ، وَعَبَّرَ بِهَا هُنَا عَنْ مِقْدَارِ الْقَلْبِ فِي الرُّؤْيَةِ ، وَسُمِّيَ الْقَلْبُ قَلْبًا لِتَقَلُّبِهِ فِي الْأُمُورِ ، أَوْ لِأَنَّهُ خَالِصُ مَا فِي الْبَدَنِ ، وَخَالِصُ كُلِّ شَيْءٍ قَلْبُهُ ، أَوْ لِأَنَّهُ وُضِعَ فِي الْجَسَدِ مَقْلُوبًا . وَقَوْلُهُ " إِذَا صَلَحَتْ " وَ " إِذَا فَسَدَتْ " هُوَ بِفَتْحِ عَيْنِهِمَا وَتُضَمُّ فِي الْمُضَارِعِ ، وَحَكَى الْفَرَّاءُ الضَّمَّ فِي مَاضِي صَلَحَ ، وَهُوَ يُضَمُّ وِفَاقًا إِذَا صَارَ لَهُ الصَّلَاحُ هَيْئَةً لَازِمَةً لِشَرَفٍ وَنَحْوِهِ ، وَالتَّعْبِيرُ بِإِذَا لِتَحَقُّقِ الْوُقُوعِ غَالِبًا ، وَقَدْ تَأْتِي بِمَعْنَى إِنْ كَمَا هُنَا . وَخَصَّ الْقَلْبَ بِذَلِكَ لِأَنَّهُ أَمِيرُ الْبَدَنِ ، وَبِصَلَاحِ الْأَمِيرِ تَصْلُحُ الرَّعِيَّةُ ، وَبِفَسَادِهِ تَفْسُدُ . وَفِيهِ تَنْبِيهٌ عَلَى تَعْظِيمِ قَدْرِ الْقَلْبِ ، وَالْحَثُّ عَلَى صَلَاحِهِ ، وَالْإِشَارَةُ إِلَى أَنَّ لِطِيبِ الْكَسْبِ أَثَرًا فِيهِ . وَالْمُرَادُ الْمُتَعَلِّقُ بِهِ مِنَ الْفَهْمِ الَّذِي رَكَّبَهُ اللَّهُ فِيهِ
ആശയ സംഗ്രഹം : ഇവിടെ 'മുദ്‌അത്ത്' - മാംസക്കഷ്ണം എന്ന് ഖൽബിനെ അഥവാ ഹൃദയത്തെ കുറിച്ചു പറഞ്ഞതാണ് കാഴ്ചയിൽ ഹൃദയം കാണപ്പെടുന്ന അളവ് എന്ന നിലക്കാണ്.ഖൽബിനെ ഖൽബ് എന്ന് പറയുന്നത് അവസ്ഥകൾ മാറുന്ന ഒന്നാണ് അത് എന്നത് കൊണ്ടാണ്; അല്ലെങ്കിൽ എല്ലാ വസ്തുക്കളുടെയും ആകെത്തുക അതിന്റെ ഖൽബ് ആണ് എന്നത് കൊണ്ടാവാം.ശരീരത്തിന്റെ ഖുലാസ ഹൃദയം ആണ് എന്ന അർത്ഥത്തിലുമാകാം.ഖൽബ് ശരീരത്തിന്റെ അമീർ ആണ്.അമീർ നന്നായാൽ പ്രജകൾ നന്നാവും .അമീർ തന്നെ മോശമാണെങ്കിൽ ജനങ്ങളും വെടക്കാകും.ഹൃദയത്തെ നന്നാക്കുന്നതിന്റെ പ്രാധാന്യം ഈ ഹദീസിൽ നിന്നും വ്യക്തമാണ്.
.............................

MODULE 05/08.10.2017
وَيُسْتَدَلُّ بِهِ عَلَى أَنَّ الْعَقْلَ فِي الْقَلْبِ ، وَمِنْهُ قَوْلُهُ تَعَالَى فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا . وَقَوْلُهُ تَعَالَى إِنَّ فِي ذَلِكَ لَذِكْرَى لِمَنْ كَانَ لَهُ قَلْبٌ . قَالَ الْمُفَسِّرُونَ : أَيْ : عَقْلٌ . وَعَبَّرَ عَنْهُ بِالْقَلْبِ لِأَنَّهُ مَحَلُّ اسْتِقْرَارِهِ
.............................
وَقَدْ عَظَّمَ الْعُلَمَاءُ أَمْرَ هَذَا الْحَدِيثِ فَعَدُّوهُ رَابِعَ أَرْبَعَةٍ تَدُورُ عَلَيْهَا الْأَحْكَامُ كَمَا نُقِلَ عَنْ أَبَى دَاوُدَ ، وَفِيهِ الْبَيْتَانِ الْمَشْهُورَانِ وَهُمَا :
عُمْدَةُ الدِّينِ عِنْدَنَا كَلِمَاتٌ مُسْنَدَاتٌ مِنْ قَوْلِ خَيْرِ الْبَرِيَّهِ اتْرُكِ الْمُشْبِهَاتِ وَازْهَدْ وَدَعْ مَا
لَيْسَ يَعْنِيكَ وَاعْمَلَنَّ بِنِيَّهْ
............................
وَأَشَارَ ابْنُ الْعَرَبِيِّ إِلَى أَنَّهُ يُمْكِنُ أَنْ يُنْتَزَعَ مِنْهُ وَحْدَهُ جَمِيعُ الْأَحْكَامِ ، قَالَ الْقُرْطُبِيُّ : لِأَنَّهُ اشْتَمَلَ عَلَى التَّفْصِيلِ بَيْنَ الْحَلَالِ وَغَيْرِهِ ، وَعَلَى تَعَلُّقِ جَمِيعِ الْأَعْمَالِ بِالْقَلْبِ ، فَمِنْ هُنَا يُمْكِنُ أَنْ تُرَدَّ جَمِيعُ الْأَحْكَامِ إِلَيْهِ . وَاللَّهُ الْمُسْتَعَانُ
ആശയ സംഗ്രഹം : അഖ്‌ൽ അഥവാ ബുദ്ധി ഹൃദയത്തിൽ അഥവാ ഖൽബിൽ ആണെന്ന് ഈ ഹദീസിൽ സൂചനയുണ്ട്.അല്ലാഹു പറയുന്നു :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 022 ഹജ്ജ് 46 :
أَفَلَمْ يَسِيرُوا فِي الأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لا تَعْمَى الأَبْصَارُ وَلَكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 050 ഖാഫ് 33 – 37 കാണുക :
مَنْ خَشِيَ الرَّحْمَن بِالْغَيْبِ وَجَاء بِقَلْبٍ مُّنِيبٍ
അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്.
ادْخُلُوهَا بِسَلَامٍ ذَلِكَ يَوْمُ الْخُلُودِ
( അവരോട് പറയപ്പെടും: ) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച് കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്.
لَهُم مَّا يَشَاؤُونَ فِيهَا وَلَدَيْنَا مَزِيدٌ
അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്
وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا فِي الْبِلَادِ هَلْ مِن مَّحِيصٍ
ഇവര്‍ക്കു മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്! അവര്‍ ഇവരെക്കാള്‍ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍ വല്ല ഇടവുമുണ്ടോ എന്ന്.
إِنَّ فِي ذَلِكَ لَذِكْرَى لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ
ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന്ന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്.
http://quranmalayalam.com/quran/malar/50.htm
ഇവിടെ 37 - ആം നമ്പർ ആയത്തിൽ
''ഹൃദയമുള്ളവനായിരിക്കുകയോ......''എന്ന് പറഞ്ഞതിലെ ഖൽബ് എന്നാൽ ബുദ്ധി ആണ് ഉദ്ദേശ്യമെന്ന് മുഫസ്സിറുകൾ വിശദീകരിക്കുന്നു.
ഈ ഹദീസിലെ ഖൽബിന്റെ വിഷയം ദീനിന്റെ നാല് പ്രധാന കാര്യങ്ങളിൽ ഒന്നായി പണ്ഡിതന്മാർ പരിഗണിച്ചിരിക്കുന്നു. അബൂ ദാവൂദ് അവര്കളിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു കവിതാ ശകലം കാണുക :
عُمْدَةُ الدِّينِ عِنْدَنَا كَلِمَاتٌ
مُسْنَدَاتٌ مِنْ قَوْلِ خَيْرِ الْبَرِيَّهِ
اتْرُكِ الْمُشْبِهَاتِ وَازْهَدْ وَدَعْ مَا
لَيْسَ يَعْنِيكَ وَاعْمَلَنَّ بِنِيَّهْ
(ആശയം )
ദീനിന്റെ സ്തംഭം നാലു കാര്യങ്ങളാ
നാലും തിരുനബിയിൽ നിന്ന് വന്നതാ
ശുബുഹാത്തുകൾ ഉപേക്ഷിക്കലാണൊന്ന്
സുഹ്ദുള്ളവനായ് നീ മാറൽ മറ്റൊന്ന്
ആവശ്യമില്ലാത്തതിൽ നീ തലയിടല്ലാ
നല്ല നിയ്യത്തിൽ പ്രവർത്തിക്കൽ നാലാ
ദീനിന്റെ എല്ലാ വിധികളിലേക്കും ഈ ഹദീസിൽ സൂചനയുണ്ടെന്നു ഇബ്നുൽ അറബിയും ഇമാം ഖുര്തുബിയും വ്യക്തമാക്കുന്നു

MODULE 06/08.10.2017
ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
فتح الباري في شرح صحيح البخاري لابن رجب
الإمام الحافظ العلامة زين الدين عبد الرحمن بن أحمد بن عبد الرحمن بن الحسن بن محمد بن أبي البركات مسعود السلامي البغدادي الدمشقي الحنبلي أبو الفرج الشهير بابن رجب،
(ഹിജ്‌റ 736 - 795)
..............................
فَصَارَ الْحَلَالُ وَالْحَرَامُ عَلَى قِسْمَيْنِ
أَحَدُهُمَا : مَا هُوَ وَاضِحٌ لَا خَفَاءَ بِهِ عَلَى عُمُومِ الْأُمَّةِ ; لِاسْتِفَاضَتِهِ بَيْنَهُمْ وَانْتِشَارِهِ فِيهِمْ ، وَلَا يَكَادُ يَخْفَى إِلَّا عَلَى مَنْ نَشَأَ بِبَادِيَةٍ بَعِيدَةٍ عَنْ دَارِ الْإِسْلَامِ . فَهَذَا هُوَ الْحَلَالُ الْبَيِّنُ ، وَالْحَرَامُ الْبَيِّنُ
........................
ആശയ സംഗ്രഹം : അപ്പോൾ ഹലാലും ഹറാമും ഓരോന്നും രണ്ടു വിഭാഗങ്ങളിൽ പ്പെടുന്നു.
ഒന്നാമത്തെ ഇനം ഹലാലും ഹറാമും സുവ്യക്തമായ വിഭാഗത്തിൽ പെട്ടതാണ്; വ്യാപകമായി അറിയപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ആയതിനാൽ ഉമ്മത്തിന് ഈ വിഭാഗത്തിൽ പെട്ട ഹലാൽ ഹറാമുകൾ നിഴൽ ഇല്ലാത്ത വിധം വ്യക്തമാണ്.ഇസ്‌ലാമിക സമൂഹത്തിൽ നിന്ന് സമീപമല്ലാതെ ദൂരെ ജീവിക്കുന്ന ജനങ്ങൾക്ക് മാത്രമേ ഈ വിഭാഗത്തിൽ പെട്ട ഹലാൽ ഹറാമുകൾ അറിയാത്തതായി ഉണ്ടാവുകയുള്ളൂ.
الْقِسْمُ الثَّانِي : مَا لَمْ يَنْتَشِرْ تَحْرِيمُهُ وَتَحْلِيلُهُ فِي عُمُومِ الْأُمَّةِ ; لِخَفَاءِ دَلَالَةِ النَّصِّ عَلَيْهِ ، وَوُقُوعِ تَنَازُعِ الْعُلَمَاءِ فِيهِ وَنَحْوِ ذَلِكَ ، فَيَشْتَبِهُ عَلَى كَثِيرٍ مِنَ النَّاسِ هَلْ هُوَ مِنَ الْحَلَالِ ؟ أَوْ مِنَ الْحَرَامِ ؟
وَأَمَّا خَوَاصُّ أَهْلِ الْعِلْمِ الرَّاسِخُونَ فِيهِ فَلَا يَشْتَبِهُ عَلَيْهِمْ ، بَلْ عِنْدَهُمْ مِنَ الْعِلْمِ الَّذِي اخْتَصُّوا بِهِ عَنْ أَكْثَرِ النَّاسِ مَا يَسْتَدِلُّونَ بِهِ عَلَى حِلِّ ذَلِكَ أَوْ حُرْمَتِهِ ، فَهَؤُلَاءِ لَا يَكُونُ ذَلِكَ مُشْتَبِهًا عَلَيْهِمْ لِوُضُوحِ حُكْمِهِ عِنْدَهُمْ
وَأَمَّا مَنْ لَمْ يَصِلْ إِلَى مَا وَصَلُوا إِلَيْهِ فَهُوَ مُشْتَبِهٌ عَلَيْهِ ، فَهَذَا الَّذِي اشْتَبَهَ عَلَيْهِ إِنِ اتَّقَى مَا اشْتَبَهَ عَلَيْهِ حِلُّهُ وَحَرَمُهُ وَاجْتَنَبَهُ فَقَدِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ ، بِمَعْنَى أَنَّهُ طَلَبَ لَهُمَا الْبَرَاءَةَ مِمَّا يَشِينُهُمَا
ആശയ സംഗ്രഹം : പ്രമാണത്തിലെ വ്യക്തത ഉമ്മത്തിൽ വ്യാപകമായി അറിയപ്പെടാത്തതും ഹലാലാണോ ഹറാമാണോ എന്ന വിധി സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ തർക്കം വന്നിട്ടുള്ളതുമായ കാര്യങ്ങളാണ് രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നത്.ഇത്തരം വിഷയങ്ങൾ അനുവദനീയമോ നിഷിദ്ധമോ എന്ന കാര്യത്തിൽ അധിക ജനങ്ങൾക്കും സംശയവും ആശയക്കുഴപ്പവും ഉണ്ടാവുന്നു.എന്നാൽ കൃത്യവും വ്യക്തവുമായ വിജ്ഞാനമുള്ള നിപുണനായ പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം. ഇതരർക്കു ലഭിക്കാത്ത വ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ ഇത്തരം കാര്യങ്ങളുടെ വിധി സംബന്ധിച്ച് അഥവാ അത് ഹറാമാണോ ഹലാലാണോ എന്നത് സംബന്ധിച്ച് വ്യക്തമായ ബോധ്യമുള്ളതിനാൽ അത്തരം പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം അവ ശുബുഹാത്തിൽ പെട്ടതല്ല.എന്നാൽ അവർ എത്തിപ്പെട്ട വിജ്ഞാനത്തിലും തെളിവുകളിലും എത്താത്ത ജനങ്ങളെ സംബന്ധിച്ചിടത്തോളം അവെയ ശുബുഹത് ആയ അഥവാ വിധി വ്യക്തമാവാത്ത സംശയകരമായ കാര്യങ്ങളാണ്.അങ്ങനെയുള്ളവർ അത്തരം സംശയകരമായ കാര്യങ്ങളെ ഉപേക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതാണ് അവരുടെ ദീനും അഭിമാനവും സംരക്ഷിക്കപ്പെടാൻ ഉതകുന്ന നിലപാട് എന്നതാണ് ഈ ഹദീസിന്റെ ആശയം വ്യക്തമാക്കുന്നത്.
وَهَذَا مَعْنَى الْحَدِيثِ الْآخَرِ " دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ "
وَهَذَا هُوَ الْوَرَعُ ، وَبِهِ يَحْصُلُ كَمَالُ التَّقْوَى كَمَا فِي الْحَدِيثِ الَّذِي خَرَّجَهُ التِّرْمِذِيُّ وَابْنُ مَاجَهْ : " لَا يَبْلُغُ الْعَبْدُ أَنْ يَكُونَ مِنَ الْمُتَّقِينَ حَتَّى يَدَعَ مَا لَا بَأْسَ بِهِ حَذَرًا مِمَّا بِهِ بَأْسٌ
ആശയ സംഗ്രഹം : ഈ ഹദീസിന്റെ ആശയത്തിൽ വന്ന മറ്റൊരു ഹദീസാണ് دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ "
' നിനക്ക് സംശയമുള്ളതു ഉപേക്ഷിച്ചു സംശയമില്ലാത്തതു പ്രവർത്തിക്കുക' എന്ന ആശയമുള്ള ഹദീസ്.അതാണ് വറഉ അഥവാ അതിസൂക്ഷ്മത.അങ്ങിനെയാണ് തഖ്‌വാ പൂർണ്ണമാവുക.തിർമുദിയും ഇബ്നു മാജയും റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണുക :
കുഴപ്പമുള്ളതിൽ പെടുമെന്ന് ഭയന്ന് കുഴപ്പമില്ലാത്തതു പോലും ഉപേക്ഷിക്കുന്നത് വരെ ഒരു ദാസനും മുത്തഖീങ്ങളുടെ സ്ഥാനത്ത് എത്തിപ്പെടുകയില്ല.
................................
NOTE : ഇവിടെ ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ ഫത്ഹുൽ ബാരിയുടെ രണ്ടു ലിങ്ക് നൽകിയിട്ടുണ്ട്.ഒന്നാമത്തെ ലിങ്കിൽ ഗ്രൻഥ കർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ഇമാം ആലൂസിയുടെ പേര് ചേർത്തത് തെറ്റിയതാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല.
https://library.islamweb.net/newlibrary/display_book.php?idfrom=101&idto=102&bk_no=302&ID=30
http://hadithportal.com/index.php?show=hadith&h_id=52&uid=0&sharh=200000&all_sharh=full&book=33
MODULE 08 /07.10.2017
وَفِي هَذَا دَلِيلٌ عَلَى سَدِّ الذَّرَائِعِ وَالْوَسَائِلِ إِلَى الْمُحَرَّمَاتِ ، كَمَا تُحَرَّمُ الْخَلْوَةُ بِالْأَجْنَبِيَّةِ ، وَكَمَا يُحَرَّمُ شُرْبُ قَلِيلِ مَا يُسْكِرُ كَثِيرُهُ ، وَكَمَا يُنْهَى عَنِ الصَّلَاةِ بَعْدَ الصُّبْحِ وَبَعْدَ الْعَصْرِ خَشْيَةَ الصَّلَاةِ عِنْدَ طُلُوعِ الشَّمْسِ وَعِنْدَ غُرُوبِهَا . وَكَمَا يُمْنَعُ مَنْ تُحَرِّكُ الْقُبْلَةُ شَهْوَتَهُ فِي صِيَامِهِ مِنَ الْقُبْلَةِ ، وَكَمَا يُؤْمَرُ مَنْ يُبَاشِرُ امْرَأَتَهُ فِي حَالِ حَيْضِهَا أَنْ يُبَاشِرَهَا مِنْ فَوْقِ إِزَارٍ يَسْتُرُ مَا بَيْنَ سُرَّتِهَا وَرُكْبَتِهَا
...............................
ആശയ സംഗ്രഹം : മുഹര്റഹ്മാത്തിലേക്ക് അഥവാ നിഷിദ്ധമായ കാര്യങ്ങളിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ -വസീലത്ത്-അകപ്പെടാതെ സൂക്ഷിക്കണമെന്നും അതും ഹറാം ആണെന്നും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.ചില ഉദാഹരങ്ങൾ താഴെ ചേർക്കുന്നു :
1.അന്യസ്ത്രീകളുമായി ഒറ്റയ്ക്കാവൽ ഹറാമാകുന്നു.
2.കൂടുതൽ അളവിൽ ഉപയോഗിച്ചാൽ ലഹരിയുണ്ടാക്കുന്ന വസ്തുക്കൾ കുറഞ്ഞ അളവിൽ ഉപയോഗിക്കലും ഹറാമാകുന്നു.
3.സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും നിസ്ക്കാരം ഹറാമായതിനാൽ അതിൽ പെട്ട് പോകാതിരിക്കാൻ വേണ്ടി സുബ്ഹിക്ക് ശേഷവും അസറിനു ശേഷവും നിസ്ക്കാരം ഹറാമാക്കിയിരിക്കുന്നു.
4.സ്ത്രീയെ ചുംബിക്കൽ കൊണ്ട് വികാരം ഇളകുന്ന പുരുഷന് നോമ്പ് സമയത്തു ചുംബനം ഹറാമാണ്.
5.ആർത്തവമുള്ള അവസ്ഥയിൽ ഭാര്യയുമായി സല്ലപിക്കുന്നവൻ അവളുടെ മുട്ട് പൊക്കിളിനു ഇടയിലുള്ള ഭാഗം മറക്കുന്ന വസ്ത്രത്തിനു മുകളിൽ മാത്രം സുഖമെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
No comments:
Post a Comment