Follow this link to join my WhatsApp group: https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
*ഹദീസുകളിലൂടെ:*
വിഷയം
*അല്ലാഹു എല്ലാ രാത്രിയിലും ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വന്ന് തന്നോട് അപേക്ഷിക്കുന്ന ദാസൻമാർക്ക് ഉത്തരം നൽകും*
ഫുൾ വീഡിയോ :
https://youtu.be/ZILr5-hwEWg?si=yfE22DMG1X4Favye
ഹദീസുകൾ :
ഹദീസ് ഒന്ന് :
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ " يَنْزِلُ اللَّهُ إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِينَ يَمْضِي ثُلُثُ اللَّيْلِ الأَوَّلُ فَيَقُولُ أَنَا الْمَلِكُ أَنَا الْمَلِكُ مَنْ ذَا الَّذِي يَدْعُونِي فَأَسْتَجِيبَ لَهُ مَنْ ذَا الَّذِي يَسْأَلُنِي فَأُعْطِيَهُ مَنْ ذَا الَّذِي يَسْتَغْفِرُنِي فَأَغْفِرَ لَهُ فَلاَ يَزَالُ كَذَلِكَ حَتَّى يُضِيءَ الْفَجْرُ "
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: എല്ലാ രാത്രിയിലും രാത്രിയുടെ ആദ്യത്തെ മൂന്നിലൊന്ന് പിന്നിടുമ്പോൾ അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും. എന്നിട്ട് അവൻ പറയും : ഞാനാണ് രാജാവ്, ഞാനാണ് രാജാവ്. ആരൊരുത്തൻ എന്നോട് പ്രാർത്ഥിക്കുന്നുവോ ഞാൻ അവന് ഉത്തരം നൽകും. ആരൊരുത്തൻ എന്നോട് അപേക്ഷിക്കുന്നുവോ ഞാൻ അവന് നൽകും . ആരൊരുത്തൻ എന്നോട് പാപമോചനം തേടുന്നുവോ ഞാൻ അവന് പാപമോചനം നൽകും. ഫജ്ർ (പ്രഭാത സമയം) വെളിപ്പെടുന്നത് വരെ അല്ലാഹു ഇപ്രകാരം തുടരും (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:758b
ഹദീസ് രണ്ട് :
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا مَضَى شَطْرُ اللَّيْلِ أَوْ ثُلُثَاهُ يَنْزِلُ اللَّهُ تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا فَيَقُولُ هَلْ مِنْ سَائِلٍ يُعْطَى هَلْ مِنْ دَاعٍ يُسْتَجَابُ لَهُ هَلْ مِنْ مُسْتَغْفِرٍ يُغْفَرُ لَهُ حَتَّى يَنْفَجِرَ الصُّبْحُ
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: രാത്രിയുടെ പകുതിയോ മൂന്നിൽ രണ്ടു ഭാഗമോ പിന്നിടുമ്പോൾ അല്ലാഹു തബാറക വ തആലാ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും.എന്നിട്ടു അല്ലാഹു ചോദിക്കും.ആരുണ്ട് ചോദിക്കുന്നവർ ?അവനു നൽകപ്പെടും. ആരുണ്ട് പ്രാർത്ഥിക്കുന്നവൻ? അവനു ഉത്തരം നൽകപ്പെടും.ആരുണ്ട് പാപമോചനം അർത്ഥിക്കുന്നവൻ? അവനു പാപങ്ങൾ പൊറുക്കപ്പെടും. പ്രഭാതം പുലരുവോളം അല്ലാഹു ഇങ്ങിനെ തുടരും. (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:758c
ഹദീസ് മൂന്ന്:
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: എല്ലാ രാത്രിയിലും രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ഭാഗം അവശേഷിക്കുമ്പോൾ അല്ലാഹു തബാറക വ തആലാ ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും.എന്നിട്ടു അല്ലാഹു ചോദിക്കും.ആരുണ്ട് എന്നോട് പ്രാർത്ഥിക്കുന്നവൻ ? അവന് ഞാൻ ഉത്തരം നൽകും. ആരുണ്ട് എന്നോട് ചോദിക്കുന്നവർ ?അവനു ഞാൻ നൽകും. ആരുണ്ട് എന്നോട് പാപമോചനം അർത്ഥിക്കുന്നവൻ? അവനു ഞാൻ പാപമോചനം നൽകും (സ്വഹീഹുൽ ബുഖാരീ & സ്വഹീഹു മുസ്ലിം )
https://sunnah.com/bukhari:1145
*മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക:*
1. അല്ലാഹു രാത്രി ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരുന്നത് രാത്രിയുടെ മൂന്നിലൊന്ന് കഴിഞ്ഞ ശേഷമാണെന്നും പകുതി കഴിഞ്ഞ ശേഷമാണെന്നും മൂന്നിൽ രണ്ട് കഴിഞ്ഞ ശേഷം (അതായത് രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് സമയം അവശേഷിക്കുമ്പോൾ )ആണെന്നും വ്യത്യസ്ത റിപ്പോർട്ടുകൾ നാം കണ്ടല്ലോ. റസൂൽﷺക്ക് ഒരു സമയത്ത് വഹ്യ് കിട്ടിയത് പ്രകാരം ഒരിക്കൽ പറയുകയും മറ്റൊരു സമയത്ത് വഹ്യ് കിട്ടിയത് പ്രകാരം അത് പറയുകയും സ്വഹാബികൾ എല്ലാം റിപ്പോർട്ട് ചെയ്തതുമാകാം എന്നും രാത്രിയുടെ മൂന്നിലൊന്ന് പിന്നിട്ടത് മുതൽ നേരം പുലരുവോളം പ്രാർത്ഥനകളും ഇസ്തിഗ്ഫാറും വർദ്ധിപ്പിക്കുന്നതിനുള്ള പ്രേരണ ഈ ഹദീസുകളിൽ അടങ്ങിയിട്ടുണ്ടെന്നും ഇമാം നവവി (റ) വിശദീകരിക്കുന്നു.
(ശറഹു മുസ്ലിം കാണുക)
https://shamela.ws/book/1711/1213
2. അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരിക(അല്ലാഹുവിന്റെ നുസൂൽ) എന്നത് സംബന്ധിച്ച് വ്യാഖ്യാനമില്ലാതെ ഹദീസിൽ വന്ന പോലെ വിശ്വസിക്കണം.
ഇമാം നവവീ (റ) ശറഹു മുസ്ലിമിൽ പറയുന്നു:
قَوْله صَلَّى اللَّه عَلَيْهِ وَسَلَّمَ : ( يَنْزِل رَبّنَا كُلّ لَيْلَة إِلَى السَّمَاء الدُّنْيَا فَيَقُول : مَنْ يَدْعُونِي فَأَسْتَجِيب لَهُ ) هَذَا الْحَدِيث مِنْ أَحَادِيث الصِّفَات , وَفِيهِ مَذْهَبَانِ مَشْهُورَانِ لِلْعُلَمَاءِ سَبَقَ إِيضَاحهمَا فِي كِتَاب الْإِيمَان وَمُخْتَصَرهمَا أَنَّ أَحَدهمَا وَهُوَ مَذْهَب جُمْهُور السَّلَف وَبَعْض الْمُتَكَلِّمِينَ : أَنَّهُ يُؤْمِن بِأَنَّهَا حَقّ عَلَى مَا يَلِيق بِاَللَّهِ تَعَالَى , وَأَنَّ ظَاهِرهَا الْمُتَعَارَف فِي حَقّنَا غَيْر مُرَاد , وَلَا يَتَكَلَّم فِي تَأْوِيلهَا مَعَ اِعْتِقَاد تَنْزِيه اللَّه تَعَالَى عَنْ صِفَات الْمَخْلُوق , وَعَنْ الِانْتِقَال وَالْحَرَكَات وَسَائِر سِمَات الْخَلْق.
ആശയ സംഗ്രഹം: അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരിക എന്ന് പരാമർശിക്കുന്ന ഈ ഹദീസുകൾ അല്ലാഹുവിന്റെ സ്വിഫത്തുകൾ (പറയുന്ന ഹദീസുകളിൽ) പെട്ടതാണ്. ഇതിൽ പണ്ഡിതൻമാർക്ക് രണ്ട് വീക്ഷണങ്ങളുണ്ട്. അല്ലാഹുവിന്റെ നുസൂൽ എന്നത് (അല്ലാഹു ഇറങ്ങി വരിക) അല്ലാഹുവിന്റെ ഹഖ്ഖിൽ അവന് യോജിച്ച വിധത്തിലുള്ള ഇറക്കം (നുസൂൽ) ആണെന്നു വിശ്വസിക്കണമെന്നും, പ്രത്യക്ഷത്തിൽ നമുക്ക് പരിചയമുള്ള ഇറക്കം അല്ല ഇവിടെ ഉദ്ദേശ്യമെന്നും, പടപ്പുകളുടെ ചലനങ്ങളും മറ്റു വിശേഷണങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്ന് അല്ലാഹു പരിശുദ്ധനാണെന്ന വിശ്വാസത്തോടൊപ്പം,അല്ലാഹുവിന്റെ ഇറക്കം സംബന്ധിച്ച് വ്യാഖ്യാനിച്ച് സംസാരിക്കാവതല്ലെന്നുമാണ് സലഫുകളിൽ ഭൂരിപക്ഷത്തിന്റേയും ചില മുതകല്ലിമീങ്ങളുടേയും നിലപാട്. ഇതാണ് ഒന്നാമത്തെ വീക്ഷണം. (തുടർന്ന് രണ്ടാമത്തെ വീക്ഷണം അല്ലാഹു ഇറങ്ങുക എന്നതിനെ വ്യാഖ്യാനിക്കാമെന്നാണെന്നും ഉദ്ദേശ്യം അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങുക അല്ലെങ്കിൽ ആലങ്കാരിക പ്രയോഗമാണെന്നും പ്രാർത്ഥന സ്വീകരിക്കലാണ് ഉദ്ദേശ്യമെന്നും ഇമാം നവവി (റ) ഉദ്ധരിക്കുന്നുണ്ടെങ്കിലും ആദ്യം പറഞ്ഞ വീക്ഷണമാണ് അഹ്ലുസ്സുന്ന: യുടെ അഖീദയോട് കൂടുതൽ യോജിക്കുന്ന ഏറ്റവും ശരിയായ വീക്ഷണം. (ശറഹു മുസ്ലിം കാണുക)
https://hadithprophet.com/hadith-48515.html
ഹമ്പലീ പണ്ഡിതൻ ശൈഖ് മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) യുടെ ഗുൻയതു ത്വാലിബീൻ എന്ന കിതാബിൽ അല്ലാഹുവിന്റെ സ്വിഫത്തുകളെ സംബന്ധിച്ച് പറയുന്ന കൂട്ടത്തിൽ അല്ലാഹുവിന്റെ നുസൂൽ (ഇറക്കം) സംബന്ധിച്ച് പറയുന്നത് കാണുക:
وأنه تعالى ينزل في كل ليلة إلى سماء الدنيا، كيف شاء وكما شاء، فيغفر لمن أذنب وأخطأ وأجرم وعصى لمن يختار من عباده ويشاء، تبارك وتعالى العلي الأعلى، لا إله إلا هو له الأسماء الحسنى، *لا بمعنى نزول رحمته وثوابه على ما ادعته المعتزلة والأشعرية........*
ആശയ സംഗ്രഹം: അല്ലാഹു തആലാ എല്ലാ രാത്രിയിലും അവൻ ഉദ്ദേശിക്കുന്ന പോലെ, അവൻ ഉദ്ദേശിക്കുന്ന പ്രകാരം, ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരികയും പാപം ചെയ്തവർക്കും തെറ്റ് ചെയ്തവർക്കും കുറ്റവാളികൾക്കും ധിക്കരിച്ചവർക്കും - അവന്റെ അടിമകളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് -( അടിമകളുടെ അപേക്ഷ പ്രകാരം) പൊറുത്തു കൊടുക്കുകയും ചെയ്യും. അല്ലാഹു അനുഗ്രഹ പൂർണ്ണനും അത്യുന്നതനുമാണ്. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്നുള്ളതാണ് അതി വിശിഷ്ഠ നാമങ്ങൾ . അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരുമെന്നു പറഞ്ഞത് , അശ്അരികളും മുഅതസിലികളും വാദിച്ചത് പോലെ, അവന്റെ റഹ്മത്തും പ്രതിഫലവും ഇറങ്ങും എന്ന അർത്ഥത്തിൽ അല്ല . [ ഇതാണ് ശരിയായ സുന്നീ സലഫീ അഖീദ ]
https://shamela.ws/book/17817/114
3. ചിലരുടെ സംശയവും അതിനുള്ള മറുപടിയും : അല്ലാഹു രാത്രിയുടെ അവസാനത്തെ മൂന്നിൽ ഒന്ന് ആകുമ്പോൾ ഒന്നാം ആകുമ്പോൾ ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരുമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും❓എപ്പോഴും ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് രാത്രിയുടെ മൂന്നിലൊന്ന് ആ കുമെന്നതിനാൽ അല്ലാഹുവിന് കേറാനും ഇറങ്ങാനുമല്ലേ സമയം കാണൂ❓ അല്ലാഹു എപ്പോഴും ഒന്നാം ആകാശത്ത് വേണ്ടി വരില്ലേ❓ അപ്പോൾ അല്ലാഹു അർശിന്റെ മേൽ പിന്നെ എപ്പോഴാ ഉണ്ടാവുക❓
ഉത്തരം: പടപ്പുകളോട് അല്ലാഹുവിനെ താരതമ്യപ്പെടുത്തി മനസ്സിലാക്കുന്നത് കൊണ്ടാണ് ഇത്തരം യുക്തിവാദ ചോദ്യങ്ങൾ (അല്ലെങ്കിൽ ജഹാലത്തിന്റെ ചോദ്യങ്ങൾ) ഉയരുന്നത്. അല്ലാഹുവിന്റെ ഇറക്കം എന്ന് പറഞ്ഞാൽ നമ്മുടെ ഇറക്കം പോലെ മനസ്സിലാക്കരുത്. അതിന്റെ രൂപം നമുക്ക് അറിയില്ല. അവന്റെ സ്വിഫത്തുകൾ സംബന്ധിച്ച് ഖുർആനിലും സ്വഹീഹായ ഹദീസുകളിലും എന്ത് വന്നുവോ അത് അപ്പടി വിശ്വസിക്കുകയാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. അതിനെ വ്യാഖ്യാനിക്കാൻ പാടില്ല.
No comments:
Post a Comment