അസ്സലാമു അലൈക്കും,
ഹദീസ് പഠനത്തിനു ഒരു ആമുഖം
ഹദീസുകൾ ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ്.ഒന്നാമത്തെ പ്രമാണമായ ഖുർആനിന്റെ വിശദീകരണമായി വന്നിട്ടുള്ളതും , ഇസ്ലാമിന്റെ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലലഹു അലൈഹി വ സല്ലമയുടെ തിരു വചനങ്ങളും പ്രവർത്തികളും അംഗീകാരങ്ങളും ആണ് ഹദീസ് എന്ന് പൊതുവെ വ്യാപരിക്കപ്പെടുന്നത് എന്നാൽ നബിയുടെ സഹാബാക്കളുടെയും താബിഉകളുടെയും വചനങ്ങളും ഹദീസ് കിതാബുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.ഹദീസുകളും വഹയു അഥവാ ദിവ്യ ബോധനത്തിന്റെ അടിസ്ഥാനത്തിലുല്ലതാണ്
നബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകളുടെ ക്ര്ത്യതയും വിശ്വാസ്യതയും സംബന്ധിച്ച പഠനമാണ് ഹദീസ് നിദാന ശാസ്ത്രം അഥവാ ഉലൂമുൽ ഹദീസ് ഇതിലെ പ്രധാനപ്പെട്ട രണ്ടു ഇനങ്ങളാണ് സനദും മത്നും സനദ് എന്നാൽ ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുന്ന റാവിമാർ അഥവാ റിപ്പോർട്ടർമാരുടെ പരമ്പരയാണ് മത്നു ഹദീസിന്റെ ഉള്ളടക്കവും നിവേദകരുടെ ചരിത്രവും വിശ്വാസ്യതയും സംബന്ധിച്ച് വിശദമായ പഠനവും മറ്റു പല കാര്യങ്ങളും പരിഗണിച്ചാണ് ഇമാമുമാർ ഹദീസുകളെ ഗ്രേഡ് തിരിച്ചിട്ടുള്ളത്
ഹദീസിന്റെ ഇനങ്ങൾ
1 സഹീഹ് ഇടമുറിയാത്ത നിവേദക പരംബരയുള്ള സ്വീകാര്യ യോഗ്യവും കുറ്റമറ്റതുമായ ഹദീസ്
2.ഹസൻ സഹീഹിന്റെ തൊട്ടു താഴെ സ്ഥാനം , വിശ്വസ്തരും ധർമ്മ ബോധമുള്ളവരുമായവരാൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും ക്ര്ത്യതയിൽ സഹീഹിനോളം വരില്ല എങ്കിലും പ്രമാണ യോഗ്യമാണ്
3. മുതവാതിർ ധാരാളം റിപ്പോട്ടർമാരാൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും വിശ്വാസ്യതയുടെ കാര്യത്തില ഒരു സംശയവുമില്ലാത്തതും
4. ഖബരുൽ ആഹാദ് ഏക നിവേദക പരമ്പരയുള്ളത് ഈ ഇനത്തിൽ തന്നെ മഷ്ഹൂർ , അസീസ്, ഗരീബ് എന്നിങ്ങനെ ഉപ വിഭാഗങ്ങളുണ്ട്
5. മുർസൽ താബിഈക്കും നബിക്കും ഇടയിലെ സഹാബിയെ വിട്ടു കളഞ്ഞു ഉദ്ധരിക്കപ്പെട്ടത്
6. മുഅല്ലഖ് നിവേദക പരമ്പരയുടെ തുടക്കത്തില ഒന്നോ അതിലധികമോ നിവേദകരെ വിട്ടു കളഞ്ഞത്
7. മുന്ഖതിഉ കണ്ണി മുറിഞ്ഞ ഹദീസ്
8. മുദല്ലസ് നിവേദക പരമ്പരയുടെ ന്യൂനത മറച്ചു വച്ച് ബാഹ്യരൂപം ഭംഗിയായി അവതരിപ്പിക്കപ്പെട്ടത്
9. മത്രൂക് കളവു ആരോപിക്കപ്പെട്ട നിവേദകൻ ഉണ്ടെങ്കിൽ
10. മുന്കർ ഉരുതരമായ അബദ്ധം പിണഞ്ഞ വ്യക്തി സനദിൽ ഉണ്ടെങ്കിൽ
11.മൌദൂഉ ദുർബലമായ ഹീസിൽ ഏറ്റവും തരം താണത് ഹദീസ് എന്നാ വിശേഷണം പോലും അർഹിക്കാത്ത ഹദീസ്
12.ഖുദ്സി അല്ലാഹുവിന്റെ വചനം എന്ന നിലയിൽ നബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാനെങ്കിലും ഇത് ഖുർആൻ അല്ല,ഖുർആന്റെ പദവും ആശയവും അല്ലഹുവിന്റെതാണ് എന്നാൽ ഖുട്സിയ്യായ ഹദീസിന്റെ ആശയം മാത്രമാണ് അല്ലാഹുവിൽ നിന്നുള്ളത്,വചനങ്ങൾ അപ്പടി അല്ലാഹുവിന്റെതാവനമെന്നില്ല
നിരവധി ഹദീസ് ഗ്രന്ഥങ്ങൾ ഉണ്ടെങ്ക്ലും അവയിൽ ഏറ്റവും പ്രധാനപ്പെട്ട 2 ഹദീസ് ഗ്രന്ഥങ്ങൾ സഹീഹുൽ ബുഖാരിയും സഹീഹു മുസ്ലിമും ആണ്.ഇവ രണ്ടിലും ഉള്പ്പെട്ട ഹദീസിനെ മുതഫഖ് അലൈഹി എന്ന് പറയും തിർമുദി, അബൂ ദാവൂദ് ,നസാഇ , ഇബ്നു മാജ എന്നിവയും സഹീഹൈനി അഥവാ ബുഖാരി+മുസ്ലിം ചേർത്ത് സിഹാഹുസ്സിത എന്ന് പറയാറുണ്ട് ഇമാം മാലികിന്റെ മുവത്വ , ഇമാം അഹ്മദ് ബ്നു ഹന്ബലിന്റെ മുസ്നദ് എന്നിവയും പ്രധാന ഹദീസ് കിതാബുകളാണ്

No comments:
Post a Comment