Sunday, 22 February 2015

ഹലാലായ ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും മുസ്ലിമിന് ഇബാദതു/ദൈവാരാധന തന്നെ പക്ഷെ എങ്ങിനെ?

സഹീഹുൽ  ബുഖാരിയിലെ ആദ്യ ഹദീസ് കിത്താബു ബദ്ഉൽ വഹ്യ് അഥവാ ദിവ്യ സന്ദേശത്തിന്റെ ആരംഭം എന്ന തലക്കെട്ടിലാണെങ്കിലും നിയ്യത്ത് / കർമ്മങ്ങളിലെ ഉദ്ദേശ്യ ശുദ്ധിയെ കുറിച്ചാണ് പറയുന്നത് .എന്ത് കൊണ്ട് തുടക്കത്തിൽ തന്നെ അതും കിത്താബു ബദ്ഉൽ വഹ്യ് എന്ന കിത്താബിൽ ഉൾപ്പെടുത്തി  എന്നത് സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ ശരഹിൽ കാണാം.ഇമാം ബുഖാരി ഹദീസ് രേഖപ്പെടുത്തി തുടങ്ങുമ്പോൾ അക്കാര്യത്തിൽ ഇമാമിന്റെ സദുദ്ദേശ്യം വ്യക്തമാക്കുന്നതാണ് ഇത്.എന്ത് നല്ല കാര്യം ചെയ്യുമ്പോഴും നമ്മുടെ നിയ്യത്ത് നന്നായെങ്കിൽ മാത്രമേ അത് പ്രതിഫലാർഹാമാകൂ.മറ്റുള്ളവർ കാണുക , ജനങ്ങളിൽ നിന്ന് പ്രശംസയും സ്ഥാനവും ലഭിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങൾ നമ്മുടെ മനസ്സില്കടന്നു കൂടാൻ സാധ്യത  കൂടുതലാണ്.അങ്ങിനെ മനസ്സിൽ വരുന്നതിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കുകയും ആത്മാര്തമായും ലോക മാന്യമില്ലാതെയും സത് കർമ്മങ്ങൾ ചെയ്യാൻ കഴിയുകയും ചെയ്താലേ നമുക്ക് വിജയം വരിക്കാനാകൂ. സഹീഹുൽ ബുഖാരിയിലെ ഒന്നാമത്തെ ഹദീസ് കാണുക
حَدَّثَنَا الْحُمَيْدِيُّ عَبْدُ اللَّهِ بْنُ الزُّبَيْرِ، قَالَ حَدَّثَنَا سُفْيَانُ، قَالَ حَدَّثَنَا يَحْيَى بْنُ سَعِيدٍ الأَنْصَارِيُّ، قَالَ أَخْبَرَنِي مُحَمَّدُ بْنُ إِبْرَاهِيمَ التَّيْمِيُّ، أَنَّهُ سَمِعَ عَلْقَمَةَ بْنَ وَقَّاصٍ اللَّيْثِيَّ، يَقُولُ سَمِعْتُ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ عَلَى الْمِنْبَرِ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏  إِنَّمَا الأَعْمَالُ بِالنِّيَّاتِ  وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى  فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوْ إِلَى امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ
അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വഹ്യിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചതും പ്രവർത്തിചതുമായ  സുന്നത്ത് ഉള്ക്കൊള്ളുന്ന ഈ ഗ്രന്ഥ രചനക്ക് പിന്നിൽ ഉള്ള നല്ല ഉദ്ദ്യേശ്യം ആണ് ഈ ഹദീസ് ആദ്യം തന്നെ രേഖപ്പെടുതിയതിലൂടെ ബുഖാരി വ്യക്തമാക്കുന്നതെന്ന് ഫത്ഹുൽ ബാരിയുടെ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം
فكأنه يقول‏:‏ قصدت جمع وحي السنة المتلقَّى عن خير البرية على وجه سيظهر حسن عملي فيه من قصدي، وإنما لكل امرئ ما نوى…………………………
وقال ابن رشيد‏:‏ لم يقصد البخاري بإيراده سوى بيان حسن نيته فيه في هذا التأليف، وقد تكلفت مناسبته للترجمة، فقال‏:‏ كل بحسب ما ظهر لهനുബുവത് അഥവാ പ്രവാചകത്വവുമായി   ബന്ധപ്പെട്ടു .നബി ആദ്യം ഹിജ്ര പോയത് ഏകാന്തതയിൽ അല്ലാഹുവിനെ ധ്യാനിക്കനായി ഹിറാ ഗുഹയിലേക്കാണല്ലോ   അതിനാല ഹിജ്റയുടെ ഈ ഹദീസ് കൊണ്ട് ഈ കിതാബ് തുടങ്ങി എന്ന ഒരു അഭിപ്രായവുമുണ്ട്……………..
وقال ابن المنير في أول التراجم‏:‏ كان مقدمة النبوة في حق النبي -صلى الله عليه وسلم -الهجرة إلى الله تعالى بالخلوة في غار حراء، فناسب الافتتاح بحديث الهجرة‏……………………………………..
മദീനയിൽ താമസിച്ചിരുന്ന ഉമ്മു ഖൈസ് എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നെന്നും സഹാബികളിൽ ഒരാൾക്ക്‌ ഉമു ഖൈസിനെ വിവാഹം ചെയ്യുക എന്നതായിരുന്നു മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്ര പോകുന്നതിന്റെ ഉദ്ദേശ്യമെന്നും ഇത് മനസ്സിലാക്കിയാണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹിജ്രക്ക് മുന്നോടിയായി ഇങ്ങനെ സഹാബികളെ അഭിസംബോധന   ചെയ്തത് എന്നും ഫത്ഹുൽ  ബാരിയിൽ നിന്നും മനസ്സിലാക്കാം .ഉമ്മു ഖിസുമായി ബന്ധപ്പെട്ട കഥ തബ്രാനിയും ഉദ്ധരിച്ചതായി ഫത്ഹുൽ ബാരിയിൽ പറയുന്നു  ഇക്കാരണത്താൽ ഉമ്മു ഖൈസിനു വേണ്ടി ഹിജ്ര പോയവാൻ എന്ന അർത്ഥത്തിൽ മുഹാജിറു ഉമ്മു ഖൈസ് എന്ന് വിളിക്കപ്പെട്ടു
ولعل قائله استند إلى ما روي في قصة مهاجر أم قيس، قال ابن دقيق العيد‏:‏ نقلوا أن رجلا هاجر من مكة إلى المدينة لا يريد بذلك فضيلة الهجرة، وإنما هاجر ليتزوج امرأة تسمى أم قيس، فلهذا خص في الحديث ذكر المرأة دون سائر ما ينوي به، انتهى‏.‏
وهذا لو صح لم يستلزم البداءة بذكره أول الهجرة النبوية‏.‏
وقصة مهاجر أم قيس رواها سعيد من منصور قال‏:‏ أخبرنا أبو معاوية عن الأعمش عن شقيق عن عبد الله - هو ابن مسعود - قال‏:‏ من هاجر يبتغي شيئا فإنما له ذلك، هاجر رجل ليتزوج امرأة يقال لها‏:‏ أم قيس فكان يقال له‏:‏ مهاجر أم قيس‏.‏ ورواه الطبراني من طريق أخرى عن الأعمش بلفظ‏:‏ كان فينا رجل خطب امرأة يقال لها أم قيس فأبت أن تتزوجه حتى يهاجر فهاجر فتزوجها، فكنا نسميه مهاجر أم قيس
………………………………..
നിയ്യത്ത് അഥവാ ഉദ്ദേശ്യ ശുദ്ധിയുടെ പ്രാധാന്യം കാണുക
ബൈഹഖീ അഭിപ്രായപ്പെടുന്നു നിയ്യത്ത് ആകെ ഇല്മിന്റെ മൂന്നിൽ ഒന്നാണ്    കാരണം ഒരു മനുഷ്യന്റെ പ്രവർത്തനം ഹ്ർദയം കൊണ്ടുള്ള നിയ്യത്ത് ,നാവു കൊണ്ടുള്ള സംസാരം,മറ്റു അംഗങ്ങൾ /അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗമാണ്‌ ഇതിൽ നിയ്യത്ത് അഥവാ ഉദ്ദേശ്യം  മർമ്മ പ്രധാനമാണ്  കാരണം നിയ്യത്ത് ഒറ്റയ്ക്ക് തന്നെ ഒരു അമൽ അഥവാ കർമ്മമാണ്‌ എന്നാൽ മറ്റു രണ്ടെണ്ണവും പ്രതിഫലാർഹമാകുന്നതു ഉദ്ദേശ്യ ശുദ്ധിയെ ആശ്രയിച്ചുമാത്രമാണ്
ووجه البيهقي كونه ثلث العلم، بأن كسب العبد يقع بقلبه ولسانه وجوارحه، فالنية أحد أقسامها الثلاثة وأرجحها، لأنها قد تكون عبادة مستقلة وغيرها يحتاج إليها
………………………………………ഓരോ അമലിനും/കർമ്മത്തിനും പ്രത്യേകം പ്രത്യേകം നിയ്യത്ത് വേണോ അതോ ചില കാര്യങ്ങളിൽ പൊതുവായ നിയ്യത്ത് മതിയാവുമോ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകൾ ഫത്ഹുൽ  ബാരിയിൽ കാണാം   ഉദാഹരണത്തിന് ഒരാൾ മസ്ജിദിൽ പ്രവേശിച്ചു തഹിയ്യത് നമസ്ക്കരിച്ചാൽ നിയ്യത്ത് പ്രത്യേകം കരുതിയില്ലെങ്കിലും തഹിയ്യത് പരിഗണിക്കപ്പെടും   എന്നാൽ വെള്ളിയാഴ്ച ദിവസം ജനാബത്ത് കുളി /നിർബന്ധ കുളി കുളിച്ചവന് അവൻ ജുമുഅക്ക് കൂടി നിയ്യത്ത് കരുതിയില്ലെങ്കിൽ ജുമുഅയുടെ സുന്നത്ത് കുളിയുടെ പ്രതിഫലം കിട്ടില്ല എന്നതാണ് രാജിഹായ അഭിപ്രായം

       ഹലാലായ കാര്യങ്ങൾക്ക് വരെ നല്ല ഉദ്ദേശ്യത്തിൽ ചെയ്യുമ്പോൾ മുസ്ലിമിന് ഇബാദത്തിന്റെ പ്രതിഫലം കിട്ടുമെന്നത് വ്യക്തമാണ്    ഉദാഹരണത്തിന് ഒരു മുസ്ലിം വിവാഹം കഴിക്കുന്നത്‌ ഹലാലായ രീതിയിൽ തന്റെ വികാരം പൂർത്തീകരിക്കുന്നതിനും സന്താനോല്പ്പാദനത്തിനുമാണ്   അതിനാല തന്നെ ഹറാമുകളിൽ നിന്ന് അകന്നു നില്ക്കുന്ന ഒരു മുസ്ലിം തന്റെ ഹലാലായ ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്‌ പോലും ഇബാദത്താനു/ദൈവാരാധനയാണ്     അതേ സമയം ഒരാൾ മറ്റൊരു സ്ത്രീയെയോ അവൻ കണ്ട ഒരു സിനിമയിലെ രംഗമോ ഒരു ബ്ലൂ ഫിലിമോ മനസ്സില് ഓർത്തു അല്ലെങ്കിൽ അശ്ലീല രംഗങ്ങൾ കണ്ടു കൊണ്ട് തന്റെ ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെങ്കിൽ അവൻ ചെയ്യുന്നത് വ്യഭിചാരവും ശിക്ഷാർഹമായ പാപവുമാണ്‌

Wednesday, 4 February 2015

ഹദീസ് പഠനത്തിനു ഒരു ആമുഖം

അസ്സലാമു അലൈക്കും,
ഹദീസ് പഠനത്തിനു ഒരു ആമുഖം 
ഹദീസുകൾ ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ്‌.ഒന്നാമത്തെ പ്രമാണമായ ഖുർആനിന്റെ വിശദീകരണമായി വന്നിട്ടുള്ളതും ,  ഇസ്ലാമിന്റെ അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി സ്വല്ലലഹു അലൈഹി വ സല്ലമയുടെ തിരു വചനങ്ങളും പ്രവർത്തികളും അംഗീകാരങ്ങളും ആണ് ഹദീസ് എന്ന് പൊതുവെ വ്യാപരിക്കപ്പെടുന്നത്  എന്നാൽ നബിയുടെ സഹാബാക്കളുടെയും താബിഉകളുടെയും വചനങ്ങളും ഹദീസ് കിതാബുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.ഹദീസുകളും വഹയു അഥവാ ദിവ്യ ബോധനത്തിന്റെ  അടിസ്ഥാനത്തിലുല്ലതാണ് 

             നബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകളുടെ ക്ര്ത്യതയും വിശ്വാസ്യതയും സംബന്ധിച്ച പഠനമാണ് ഹദീസ് നിദാന ശാസ്ത്രം അഥവാ ഉലൂമുൽ ഹദീസ് ഇതിലെ പ്രധാനപ്പെട്ട രണ്ടു ഇനങ്ങളാണ് സനദും മത്നും   സനദ് എന്നാൽ ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുന്ന റാവിമാർ അഥവാ റിപ്പോർട്ടർമാരുടെ പരമ്പരയാണ്   മത്നു ഹദീസിന്റെ ഉള്ളടക്കവും നിവേദകരുടെ ചരിത്രവും വിശ്വാസ്യതയും സംബന്ധിച്ച് വിശദമായ പഠനവും മറ്റു പല കാര്യങ്ങളും പരിഗണിച്ചാണ് ഇമാമുമാർ ഹദീസുകളെ ഗ്രേഡ് തിരിച്ചിട്ടുള്ളത് 
              ഹദീസിന്റെ ഇനങ്ങൾ    
 1 സഹീഹ്   ഇടമുറിയാത്ത നിവേദക പരംബരയുള്ള സ്വീകാര്യ യോഗ്യവും കുറ്റമറ്റതുമായ ഹദീസ് 
 2.ഹസൻ     സഹീഹിന്റെ തൊട്ടു താഴെ സ്ഥാനം , വിശ്വസ്തരും ധർമ്മ ബോധമുള്ളവരുമായവരാൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും ക്ര്ത്യതയിൽ സഹീഹിനോളം വരില്ല എങ്കിലും പ്രമാണ യോഗ്യമാണ് 
 3. മുതവാതിർ  ധാരാളം റിപ്പോട്ടർമാരാൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും വിശ്വാസ്യതയുടെ കാര്യത്തില ഒരു സംശയവുമില്ലാത്തതും
 4. ഖബരുൽ ആഹാദ്   ഏക നിവേദക പരമ്പരയുള്ളത് ഈ ഇനത്തിൽ തന്നെ മഷ്ഹൂർ , അസീസ്‌, ഗരീബ് എന്നിങ്ങനെ ഉപ വിഭാഗങ്ങളുണ്ട് 
 5. മുർസൽ   താബിഈക്കും  നബിക്കും ഇടയിലെ സഹാബിയെ വിട്ടു കളഞ്ഞു ഉദ്ധരിക്കപ്പെട്ടത്‌ 
 6. മുഅല്ലഖ്  നിവേദക പരമ്പരയുടെ തുടക്കത്തില ഒന്നോ അതിലധികമോ നിവേദകരെ വിട്ടു കളഞ്ഞത്
 7. മുന്ഖതിഉ    കണ്ണി മുറിഞ്ഞ ഹദീസ് 
 8. മുദല്ലസ്  നിവേദക പരമ്പരയുടെ ന്യൂനത മറച്ചു വച്ച് ബാഹ്യരൂപം ഭംഗിയായി അവതരിപ്പിക്കപ്പെട്ടത് 
 9. മത്രൂക്  കളവു ആരോപിക്കപ്പെട്ട നിവേദകൻ ഉണ്ടെങ്കിൽ 
 10. മുന്കർ  ഉരുതരമായ അബദ്ധം പിണഞ്ഞ വ്യക്തി സനദിൽ ഉണ്ടെങ്കിൽ 
 11.മൌദൂഉ  ദുർബലമായ ഹീസിൽ ഏറ്റവും തരം താണത് ഹദീസ് എന്നാ വിശേഷണം പോലും അർഹിക്കാത്ത ഹദീസ് 
 12.ഖുദ്സി  അല്ലാഹുവിന്റെ വചനം എന്ന നിലയിൽ നബിയിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാനെങ്കിലും ഇത് ഖുർആൻ അല്ല,ഖുർആന്റെ പദവും ആശയവും അല്ലഹുവിന്റെതാണ് എന്നാൽ ഖുട്സിയ്യായ ഹദീസിന്റെ ആശയം മാത്രമാണ് അല്ലാഹുവിൽ നിന്നുള്ളത്,വചനങ്ങൾ അപ്പടി അല്ലാഹുവിന്റെതാവനമെന്നില്ല 
 നിരവധി ഹദീസ് ഗ്രന്ഥങ്ങൾ ഉണ്ടെങ്ക്ലും അവയിൽ ഏറ്റവും പ്രധാനപ്പെട്ട 2 ഹദീസ് ഗ്രന്ഥങ്ങൾ സഹീഹുൽ ബുഖാരിയും സഹീഹു മുസ്ലിമും ആണ്.ഇവ രണ്ടിലും ഉള്പ്പെട്ട ഹദീസിനെ മുതഫഖ് അലൈഹി എന്ന് പറയും  തിർമുദി, അബൂ ദാവൂദ് ,നസാഇ , ഇബ്നു മാജ എന്നിവയും സഹീഹൈനി അഥവാ ബുഖാരി+മുസ്ലിം ചേർത്ത് സിഹാഹുസ്സിത എന്ന് പറയാറുണ്ട്‌ ഇമാം മാലികിന്റെ മുവത്വ , ഇമാം അഹ്മദ് ബ്നു ഹന്ബലിന്റെ മുസ്നദ് എന്നിവയും പ്രധാന ഹദീസ് കിതാബുകളാണ്