Thursday, 24 April 2025

01 മുസ്നദ് അബീ ഹനീഫ : ഹദീസ് പഠനം ( സ്വഹീഹായ ഹദീസുകളിൽ നിന്ന് ) من الأحاديث الصحيحة

വീഡിയോകൾ :
https://youtube.com/playlist?list=PLf1c4fdPOOYBAnovJRVgxCJJwefT1Edym&si=chd92HBYdal8aKbb
തെരഞ്ഞെടുക്കപ്പെട്ട ചില സ്വഹീഹായ ഹദീസുകളാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആദ്യം,
كتاب مسند أبي حنيفة رواية أبو نعيم الأصبهاني
എന്ന ഗ്രന്ഥത്തിലെ ഹദീസുകളിൽ നിന്നാണ് പഠിക്കുന്നത്. ഓരോ ഹദീസിനും മറ്റേതെങ്കിലും ഹദീസ് ഗ്രന്ഥം കൂടി റഫറൻസ് കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില ഹദീസുകൾ മറ്റ് ഹദീസ് ഗ്രന്ഥങ്ങളിൽ വന്ന ലഫ്ദുകൾ പ്രകാരമായിരിക്കും കൊടുത്തിട്ടുണ്ടാവുക.

ഹദീസ് 1
عَنِ ابْنِ عَبَّاسٍ، قَالَ *حُرِّمَتِ الْخَمْرُ بِعَيْنِهَا قَلِيلُهَا وَكَثِيرُهَا وَالسُّكْرُ مِنْ كُلِّ شَرَابٍ*
മദ്യം , കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും , സ്വതവേ തന്നെ നിഷിദ്ധമാണ്. മസ്താക്കുന്ന എല്ലാ പാനീയങ്ങളും നിഷിദ്ധമാണ്
(നസാഈ )
https://sunnah.com/nasai:5684
كتاب مسند أبي حنيفة رواية أبي نعيم
https://shamela.ws/book/6721/51#p1
ഹദീസ് 2
( നബിവചനം )
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *لاَ نَذْرَ فِي مَعْصِيَةِ اللَّهِ وَكَفَّارَتُهُ كَفَّارَةُ يَمِينٍ*
അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തിൽ നേർച്ച നേരാനോ അത് പൂർത്തിയാക്കാനോ പാട്ടില്ല. ( വല്ലവനും അങ്ങനെ നേർച്ചയാക്കിയാൽ ) അതിൻ്റെ പ്രായശ്ചിത്തം ശപഥ ലംഘനത്തിൻ്റെ പ്രായശ്ചിത്തമാണ് (തിർമുദീ)
https://sunnah.com/tirmidhi:1525
https://shamela.ws/book/6721/62#p1
ഹദീസ് 3
عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ *كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقْرَأُ فِي الْعِيدَيْنِ وَفِي الْجُمُعَةِ بِـ ‏{‏ سَبِّحِ اسْمَ رَبِّكَ الأَعْلَى‏}‏ وَ ‏{‏ هَلْ أَتَاكَ حَدِيثُ الْغَاشِيَةِ‏}‏ قَالَ وَإِذَا اجْتَمَعَ الْعِيدُ وَالْجُمُعَةُ فِي يَوْمٍ وَاحِدٍ يَقْرَأُ بِهِمَا أَيْضًا فِي الصَّلاَتَيْنِ*
നബിﷺ ജുമുഅ നിസ്ക്കാരത്തിലും ഈദ് നിസ്ക്കാരത്തിലും 'സബ്ബിഹിസ്മ', 'ഹൽ അതാക' സൂറത്തുകൾ ഓതിയിരുന്നു. ഈദും ജുമുഅയും ഒരുമിച്ച് വരുമ്പോഴും രണ്ട് നിസ്ക്കാരത്തിലും അവിടുന്ന് അപ്രകാരം ഓതിയിരുന്നു (മുസ്ലിം )
https://sunnah.com/muslim:878a
https://shamela.ws/book/6721/75#p1
ഹദീസ് 4
( നബിവചനം )
عَنْ جَرِيرٍ، قَالَ كُنَّا عِنْدَ النَّبِيِّ صلى الله عليه وسلم فَنَظَرَ إِلَى الْقَمَرِ لَيْلَةً ـ يَعْنِي الْبَدْرَ ـ فَقَالَ ‏"‏ *إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا فَافْعَلُوا* ‏"‏‏.‏ ثُمَّ قَرَأَ ‏{‏وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ‏}‏‏.‏ قَالَ إِسْمَاعِيلُ افْعَلُوا لاَ تَفُوتَنَّكُمْ‏.‏
നബിﷺ പറഞ്ഞു :
നിങ്ങൾ ( സത്യവിശ്വാസികൾ സ്വർഗ്ഗത്തിൽ വച്ച്) ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ റബ്ബിനെ കാണും - കാണുന്നതിൽ ഒരു പ്രയാസവും അനുഭവപ്പെടാതെ വ്യക്തമായി കാണും. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഫജ്ർ, അസ്ർ നിസ്ക്കാരങ്ങൾ ( ജമാഅത്തായി ) കൃത്യമായി നിർവഹിക്കുക. തുടർന്ന് നബിﷺ പാരായണം ചെയ്തു:
*‏{‏وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ‏}‏‏*(ق 39)
(സൂര്യോദയത്തിനുമുമ്പും, അസ്തമനത്തിനു മുമ്പും നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക)
- ബുഖാരീ https://sunnah.com/bukhari:554
https://shamela.ws/book/6721/78#p1
ഹദീസ് 5
( നബിവചനം)
عَنْ كَثِيرِ بْنِ قَيْسٍ، قَالَ كُنْتُ جَالِسًا مَعَ أَبِي الدَّرْدَاءِ فِي مَسْجِدِ دِمَشْقَ فَجَاءَهُ رَجُلٌ فَقَالَ يَا أَبَا الدَّرْدَاءِ إِنِّي جِئْتُكَ مِنْ مَدِينَةِ الرَّسُولِ صلى الله عليه وسلم لِحَدِيثٍ بَلَغَنِي أَنَّكَ تُحَدِّثُهُ عَنْ رَسُولِ اللَّهِ صلى الله عليه وسلم مَا جِئْتُ لِحَاجَةٍ ‏.‏ قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ *مَنْ سَلَكَ طَرِيقًا يَطْلُبُ فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا مِنْ طُرُقِ الْجَنَّةِ وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا رِضًا لِطَالِبِ الْعِلْمِ وَإِنَّ الْعَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ وَالْحِيتَانُ فِي جَوْفِ الْمَاءِ وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ وَإِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا وَرَّثُوا الْعِلْمَ فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ*
ആരൊരുത്തൻ വിജ്ഞാനം സമ്പാദനത്തിൻ്റെ (ദീനീ വിജ്ഞാനം) വഴിയിൽ പ്രവേശിച്ചുവോ / യാത്ര ചെയ്തുവോ, അവനെ അല്ലാഹു സ്വർഗ്ഗത്തിൻ്റെ വഴികളിലെ വഴിയിൽ പ്രവേശിപ്പിക്കുന്നതാണ്. വിജ്ഞാനന്വേഷകനിൽ തൃപ്തിപ്പെട്ട് മലക്കുകൾ അവന് വേണ്ടി അവരുടെ ചിറകുകൾ താഴ്ത്തുന്നതാണ്. ആകാശ- ഭൂമികളിൽ ഉള്ളവരും വെള്ളത്തിനടിയിലെ മത്സ്യവും ആലിമിന് ( പണ്ഡിതന് ) വേണ്ടി പൊറുക്കലിനെ തേടുന്നതാണ്. ആലിമിന് ആബിദി ( ആരാധനകൾ ധാരാളമായി നിർവ്വഹിക്കുന്നവൻ ) നേക്കാൾ ഉള്ള ശ്രേഷ്ടത പൂർണ്ണചന്ദ്രന് നക്ഷത്രങ്ങളേക്കാൾ ഉള്ള ശ്രേഷ്ടത പോലെയാണ്. നബിമാർ ദീനാറോ ദിർഹമോ അനന്തര സ്വത്തായി വിട്ടേച്ചു പോയിട്ടില്ല. അവർ വിട്ടേച്ചു പോയത് വിജ്ഞാനമാണ് ആരൊരുത്തൻ അത് സ്വീകരിച്ചുവോ അവൻ മഹത്തായ ഓഹരി സ്വീകരിച്ചു. ( അബൂദാവൂദ്)
https://sunnah.com/abudawud:3641
https://shamela.ws/book/6721/81#p1

ഹദീസ് - 6 ( حادثة بئر معونة)
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّ رِعْلاً، وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ اسْتَمَدُّوا رَسُولَ اللَّهِ صلى الله عليه وسلم عَلَى عَدُوٍّ، فَأَمَدَّهُمْ بِسَبْعِينَ مِنَ الأَنْصَارِ، كُنَّا نُسَمِّيهِمُ الْقُرَّاءَ فِي زَمَانِهِمْ، كَانُوا يَحْتَطِبُونَ بِالنَّهَارِ وَيُصَلُّونَ بِاللَّيْلِ، حَتَّى كَانُوا بِبِئْرِ مَعُونَةَ قَتَلُوهُمْ، وَغَدَرُوا بِهِمْ، فَبَلَغَ النَّبِيَّ صلى الله عليه وسلم، فَقَنَتَ شَهْرًا يَدْعُو فِي الصُّبْحِ عَلَى أَحْيَاءٍ مِنْ أَحْيَاءِ الْعَرَبِ، عَلَى رِعْلٍ وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ‏.‏ قَالَ أَنَسٌ فَقَرَأْنَا فِيهِمْ قُرْآنًا ثُمِّ إِنَّ ذَلِكَ رُفِعَ بَلِّغُوا عَنَّا قَوْمَنَا، أَنَّا لَقِينَا رَبَّنَا، فَرَضِيَ عَنَّا وَأَرْضَانَا‏.‏
അനസ് (റ) ൽ നിന്ന് നിവേദനം: രിഉൽ , ദക് വാൻ , ഉസയ്യ തുടങ്ങിയ ചില ഗോത്രങ്ങൾ നബിﷺയോട് , അവരുടെ ശത്രുക്കൾക്കെതിരെ സഹായത്തിനായി ആളെ അയക്കണമെന്ന് അഭ്യർഥിച്ചു.  70 അൻസ്വാരി സ്വഹാബികളെ നബിﷺ അവർക്ക് സഹായത്തിനായി അയച്ചു കൊടുത്തു - ഖുർറാഉകൾ  എന്ന് വിളിക്കപ്പെട്ടിരുന്ന ഖുർആൻ നന്നായി അറിയുന്ന സ്വഹാബികൾ ആയിരുന്നു അവർ. പകൽ വിറക് കെട്ട് ചുമക്കുകയും ( അധ്വാനിക്കുകയും ) രാത്രി നിന്ന് നമസ്ക്കരിക്കുകയും ചെയ്യുന്നവരായി രുന്നു അവർ - ബിഉർ  മഊനയിൽ വച്ച് ആ ഗോത്രക്കാർ അവരെ  ചതിക്കുകയും വധിക്കുകയും ചെയ്തു. നബിﷺക്ക് പ്രസ്തുത സ്വഹാബികൾ വധിക്കപ്പെട്ട വാർത്ത ലഭിച്ചു. അവിടുന്ന് ഒരു മാസം സുബ്ഹി നിസ്ക്കാരത്തിൽ പ്രസ്തുത ശത്രു ഗോത്രങ്ങൾക്കെതിരെ ഖുനൂത്ത് പ്രാർഥന നടത്തി. അവരുടെ വിഷയത്തിൽ,
*بَلِّغُوا عَنَّا قَوْمَنَا، أَنَّا لَقِينَا رَبَّنَا، فَرَضِيَ عَنَّا وَأَرْضَانَا‏*
[ ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ സമൂഹത്തെ അറിയിക്കുക . ഞങ്ങൾ ഞങ്ങളുടെ റബ്ബിനെ കണ്ടുമുട്ടിയിരിക്കുന്നു. അവൻ ഞങ്ങളെ തൃപ്തിപ്പെടുകയും തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു] എന്നീ വചനങ്ങൾ ഖുർആനിൽ ഞങ്ങൾ ഓതിയിരുന്നു. പിന്നീട് പ്രസ്തുത വചനങ്ങൾ നസ്ഖ് ചെയ്യപ്പെട്ടു
( ബുഖാരീ )
https://sunnah.com/bukhari:4090

മുസ്നദ് അബീ ഹനീഫ :
https://shamela.ws/book/6721/87#p1

ഹദീസ് 7
( നബിവചനം)
عَنْ سَمُرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ تَوَضَّأَ يَوْمَ الْجُمُعَةِ فَبِهَا وَنِعْمَتْ وَمَنِ اغْتَسَلَ فَهُوَ أَفْضَلُ
ജുമുഅ: ദിവസം വുദൂഉ ചെയ്തവൻ നല്ലത് പ്രവർത്തിച്ചു; എന്നാൽ അന്നേ ദിവസം കുളിക്കുന്നത് കൂടുതൽ ശ്രേഷ്ഠമാണ് (അബൂദാവൂദ്)
https://sunnah.com/abudawud:354

https://shamela.ws/book/6721/91#p1

ഹദീസ് 8
عَنْ أَبِي هُرَيْرَةَ، قَالَ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم بِرَكْعَتَىِ الضُّحَى وَأَنْ لاَ أَنَامَ إِلاَّ عَلَى وِتْرٍ وَصِيَامِ ثَلاَثَةِ أَيَّامٍ مِنَ الشَّهْرِ ‏.
അബൂഹുറൈറ ( റ ) -ൽ നിന്ന് നിവേദനം: രണ്ട് റക്അത്ത് ദുഹാ നിസ്ക്കരിക്കണമെന്നും ( ദിനേന ), വിത്ർ നിസ്ക്കരിക്കാതെ ഉറങ്ങരുതെന്നും (തഹജ്ജുദിന് എണീക്കുമെന്ന് ധാരണയുണ്ടെങ്കിൽ വിത്ർ അവസാനം നിർവ്വഹിക്കലാണ് നല്ലത് ), മാസത്തിൽ മൂന്ന് ദിവസം നോമ്പ് നോൽക്കണമെന്നും അല്ലാഹുവിൻ്റെ റസൂൽﷺ എന്നോട് കൽപ്പിച്ചു ( നസാഈ)
https://sunnah.com/nasai:2369

ഹദീസ് 9
عَنْ عَائِشَةَ، أَنَّ أَفْلَحَ، أَخَا أَبِي الْقُعَيْسِ جَاءَ يَسْتَأْذِنُ عَلَيْهَا ـ وَهْوَ عَمُّهَا مِنَ الرَّضَاعَةِ ـ بَعْدَ أَنْ نَزَلَ الْحِجَابُ، فَأَبَيْتُ أَنْ آذَنَ لَهُ، فَلَمَّا جَاءَ رَسُولُ اللَّهِ صلى الله عليه وسلم أَخْبَرْتُهُ بِالَّذِي صَنَعْتُ، فَأَمَرَنِي أَنْ آذَنَ لَهُ‏
ആഇശ ( റ ) യിൽ നിന്ന് നിവേദനം : അഫ്ലഹ് ( റ ) ഹിജാബിൻ്റെ ആയത്ത് അവതരിച്ച ശേഷം, അവരുടെ അടുത്ത് പ്രവേശിക്കാൻ അനുമതി ചോദിച്ചു - അദ്ദേഹം മുലകുടി ബന്ധത്തിൽ ആഇശ ( റ ) യുടെ  പിതൃവ്യൻ ആയിരുന്നു. അപ്പോൾ ആഇശ ( റ ) വിസമ്മതിച്ചു. അല്ലാഹുവിൻ്റെ റസൂൽﷺ വന്നപ്പോൾ ആഇശ ( റ ) വിഷയം പറഞ്ഞു. അപ്പോൾ  ആഇശ ( റ അദ്ദേഹത്തിന് അനുമതി നൽകാൻ അവിടുന്ന് നിർദ്ദേശിച്ചു ( ബുഖാരീ )
https://sunnah.com/bukhari:5103

കുറിപ്പ്:
മുലകുടി ബന്ധത്തിലെ മഹ്റമിൻ്റെ മുമ്പിലും ഹിജാബ് പാലിക്കേണ്ടതില്ല.
https://shamela.ws/book/6721/120#p1

ഹദീസ് 10
عَنْ شُرَيْحِ بْنِ هَانِئٍ، قَالَ سَأَلْتُ عَائِشَةَ - رضى الله عنها - عَنِ الْمَسْحِ عَلَى الْخُفَّيْنِ فَقَالَتِ ائْتِ عَلِيًّا فَإِنَّهُ أَعْلَمُ بِذَلِكَ مِنِّي ‏.‏ فَأَتَيْتُ عَلِيًّا فَسَأَلْتُهُ عَنِ الْمَسْحِ فَقَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْمُرُنَا أَنْ يَمْسَحَ الْمُقِيمُ يَوْمًا وَلَيْلَةً وَالْمُسَافِرُ ثَلاَثًا ‏.‏
അലി ( റ )പറയുന്നു :  നാട്ടിൽ താമസിക്കുന്നവൻ ഒരു രാത്രിയും പകലും യാത്രക്കാരന് മൂന്ന് രാത്രിയും പകലും ഖുഫ്ഫ മേൽ തടവാമെന്ന്   അല്ലാഹുവിൻ്റെ റസൂൽﷺ ഞങ്ങളോട് നിർദ്ദേച്ചിരുന്നു ( നസാഈ )
https://sunnah.com/nasai:129

https://shamela.ws/book/6721/124#p1

കുറിപ്പ്:
വുദൂഉ എടുക്കുമ്പോൾ കാലുകൾ കഴുകുന്നതിന് പകരം ഖുഫ് മേൽ തടവൽ അനുവദനീയമാണ്. ധരിക്കുന്ന സമയത്ത് ശുദ്ധി ഉണ്ടായിരിക്കണം . ഖുഫ്ഫ നജസുള്ളത് ആവരുത്. കട്ടിയുള്ള അതുപയോഗിച്ച് നടക്കാൻ പറ്റുന്ന തരത്തിലുള്ള ഖുഫ്ഫ ആകണമെന്നും തീരെ  കനം കുറഞ്ഞ സോക്സ് പോലുള്ളതിന്മേൽ തടവൽ അനുവദനീയമല്ലെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

ഹദീസ് 11
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ *كَانَ النَّبِيُّ صلى الله عليه وسلم يُبَاشِرُنِي وَأَنَا حَائِضٌ‏.‏ وَكَانَ يُخْرِجُ رَأْسَهُ مِنَ الْمَسْجِدِ وَهْوَ مُعْتَكِفٌ فَأَغْسِلُهُ وَأَنَا حَائِضٌ‏*
ആഇശ ( റ ) -ൽ നിന്ന് നിവേദനം:
ഞാൻ ആർത്തവകാരിയായിരിക്കെ നബി ﷺ ഞാനുമായി സ്പർശനം നടത്തുമായിരുന്നു ( അതായത് സംഭോഗമല്ലാത്ത ചുംബനം , ആലിംഗനം പോലുള്ളവ ). ഞാൻ ആർത്തവകാരിയായിരിക്കേ , അവിടുന്നു ഇഅതികാഫിലായിരിക്കുമ്പോൾ മസ്ജിദിൽ നിന്ന് അവിടുത്തെ തല പുറത്തേക്കിടുകയും ഞാൻ തല കഴുകിക്കൊടുക്കുകയും ചെയ്തിരുന്നു.
- ബുഖാരീ https://sunnah.com/bukhari:2030
( ആർത്തവ കാലത്ത് സംഭോഗം നിഷിദ്ധമാണ്. സംഭോഗത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ഭയക്കുന്നെങ്കിൽ ചുംബനം ഉൾപ്പെടെ ഒഴിവാക്കുകയാണ് വേണ്ടത് )

മുസ്നദ് അബീ ഹനീഫ
https://shamela.ws/book/6721/127#p1

ഹദീസ് 12
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اغْتَسَلَ مِنَ الْجَنَابَةِ غَسَلَ يَدَيْهِ، وَتَوَضَّأَ وُضُوءَهُ لِلصَّلاَةِ ثُمَّ اغْتَسَلَ، ثُمَّ يُخَلِّلُ بِيَدِهِ شَعَرَهُ، حَتَّى إِذَا ظَنَّ أَنْ قَدْ أَرْوَى بَشَرَتَهُ، أَفَاضَ عَلَيْهِ الْمَاءَ ثَلاَثَ مَرَّاتٍ، ثُمَّ غَسَلَ سَائِرَ جَسَدِهِ‏.‏ وَقَالَتْ كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ، صلى الله عليه وسلم مِنْ إِنَاءٍ وَاحِدٍ نَغْرِفُ مِنْهُ جَمِيعًا‏
ആഇശ (റ) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽﷺ ജനാബത്ത് ( വലിയ അശുദ്ധി ) കുളി കുളിക്കുമ്പോൾ, അവിടുന്ന് രണ്ട് കൈകളും കഴുകുകയും പിന്നീട് നിസ്ക്കാരത്തിന് വുദൂഉ എടുക്കുന്നത് പോലെ വുദൂഉ എടുക്കുകയും ചെയ്യുമായിരുന്നു. ശേഷം അവിടുന്ന് കുളിക്കും. തലയിലെ മുടി മുഴുവൻ നനയുമാറ് വിരലുകൾ മുടികൾക്കിടയിലൂടെ ഇട്ട് മുടി ഉരച്ച്  കഴുകും. പിന്നീട് മൂന്ന് തവണ വെള്ളം ഒഴിച്ച് ശരീരത്തിൻ്റെ ബാക്കി ഭാഗം കഴുകുമായിരുന്നു. ആഇശ ( റ ) തുടർന്ന് പറഞ്ഞു: ഞാനും നബിﷺയും ഒരേ പാത്രത്തിൽ നിന്ന് വെള്ളമെടുത്ത് കുളിക്കുമായിരുന്നു - ഞങ്ങൾ ഒരേ സമയം ഒരേ പാത്രത്തിൽ നിന്ന് വെള്ളമെടുത്ത് കുളിക്കുമായിരുന്നു ( ബുഖാരീ )
https://sunnah.com/bukhari:272
https://shamela.ws/book/6721/128#p1

ഹദീസ് 13
عَنْ عَائِشَةَ، *قَالَتْ خَيَّرَنَا رَسُولُ اللَّهِ صلى الله عليه وسلم فَاخْتَرْنَاهُ فَلَمْ يَعُدَّهُ طَلاَقًا* ‏
ആശയം :
ആഇശ ( റ ) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽﷺ അവിടുത്തെ ഇണകളായ  ഞങ്ങൾക്ക് ത്വലാഖ് വേണമോ ക്ലേശങ്ങൾ സഹിച്ച് അവിടുത്തോടൊപ്പം ഇണകളായി ജീവിതം തുടരണമോ എന്ന വിഷയം തിരഞ്ഞെടുക്കാൻ അവസരം തന്നു. ഞങ്ങൾ അവിടുത്തോടൊപ്പമുള്ള ജീവിതം തിരഞ്ഞെടുത്തു. അത് ( അങ്ങിനെ വേണമെങ്കിൽ ത്വലാഖ് ആകാം എന്ന ഒപ്ഷൻ തന്നത് ) അവിടുന്ന് ത്വലാഖ് ആയി പരിഗണിച്ചിരുന്നില്ല ( ബുഖാരീ ) https://sunnah.com/muslim:1477d

അല്ലാഹുവിൻ്റെ റസൂൽﷺ വളരെ പ്രയാസകരമായ സാഹചര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. അല്ലാഹുവിൻ്റെ  കൽപന പ്രകാരമായിരുന്നു ഈ ഒപ്ഷൻ നൽകൽ

കാണുക :
(അൽ അഹ്‌സാബ് 
33:28 & 29)
يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزۡوَٰجِكَ إِن كُنتُنَّ تُرِدۡنَ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا فَتَعَالَيۡنَ أُمَتِّعۡكُنَّ وَأُسَرِّحۡكُنَّ سَرَاحًا جَمِيلًا
അല്ലയോ, നബിയേ! നിന്‍റെ ഭാര്യമാരോടു പറയുക: 'നിങ്ങള്‍ ഐഹികജീവിതവും, അതിന്‍റെ അലങ്കാരവും ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ വരുവിന്‍; നിങ്ങള്‍ക്കു ഞാന്‍ 'മുത്അത്ത്' [മോചനവിഭവം] നല്‍കുകയും, നിങ്ങളെ ഭംഗിയായ വിട്ടയക്കല്‍ വിട്ടയച്ചു തരുകയും ചെയ്യാം.
وَإِن كُنتُنَّ تُرِدۡنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلۡأٓخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلۡمُحۡسِنَٰتِ مِنكُنَّ أَجۡرًا عَظِيمًا
'നിങ്ങള്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകഭവനത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍, എന്നാല്‍ നിശ്ചയമായും, നിങ്ങളില്‍നിന്നു പുണ്യവതികളായുള്ളവര്‍ക്കു അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു.

അന്ന് റസൂൽﷺക്ക്
9 ഇണകൾ ഉണ്ടായിരുന്നു എന്ന് ചില വിവരണങ്ങളിൽ കാണുന്നു :
عائِشةُ بنتُ أبي بكرٍ،

حَفصةُ بنتُ عُمَرَ،

أمُّ حَبيبةَ بنتُ أبي سفيانَ،

سَودةُ بنتُ زَمعةَ،

أمُّ سَلَمةَ بنتُ أبي أمَيَّةَ،

صَفِيَّةُ بنتُ حُيَيِّ بنِ أخطَبَ،

ميمونةُ بنتُ الحارِثِ،

زينبُ بنتُ جَحشٍ،

جُوَيريةُ بنتُ الحارِثِ،
(رَضِيَ اللهُ عنهنَّ )
🌹🌹🌹🌹🌹
ജീവിത പ്രയാസങ്ങൾ കാരണമോ മറ്റോ ഒരു ഭർത്താവ് തൻ്റെ ഭാര്യക്ക് ത്വലാക്ക് വേണമോ കൂടെ ജീവിക്കണമോ എന്ന രണ്ട് ഓപ്ഷൻ നൽകുന്നത് കൊണ്ട് ത്വലാഖ് സംഭവിക്കില്ല .
https://shamela.ws/book/6721/131#p1

ഹദീസ് 14
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتِ اشْتَرَى رَسُولُ اللَّهِ صلى الله عليه وسلم مِنْ يَهُودِيٍّ طَعَامًا بِنَسِيئَةٍ، وَرَهَنَهُ دِرْعَهُ‏
ആഇശ ( റ ) പറഞ്ഞു : അല്ലാഹുവിൻ്റെ റസൂൽ ഒരു യഹൂദിയിൽ നിന്ന് അവിടുത്തെ പടച്ചട്ട ഒരു നിശ്ചിത അവധിക്ക് പണയം വച്ച് ഭക്ഷണം ( ബാർലി ) വാങ്ങി [ ബുഖാരീ ]
https://sunnah.com/bukhari:2096
https://shamela.ws/book/6721/145#p1

ഹദീസ് 15
عَنْ عَلْقَمَةَ، وَالأَسْوَدِ، قَالاَ أُتِيَ عَبْدُ اللَّهِ فِي رَجُلٍ تَزَوَّجَ امْرَأَةً وَلَمْ يَفْرِضْ لَهَا فَتُوُفِّيَ قَبْلَ أَنْ يَدْخُلَ بِهَا فَقَالَ عَبْدُ اللَّهِ سَلُوا هَلْ تَجِدُونَ فِيهَا أَثَرًا قَالُوا يَا أَبَا عَبْدِ الرَّحْمَنِ مَا نَجِدُ فِيهَا يَعْنِي أَثَرًا ‏.‏ قَالَ أَقُولُ بِرَأْيِي فَإِنْ كَانَ صَوَابًا فَمِنَ اللَّهِ لَهَا كَمَهْرِ نِسَائِهَا لاَ وَكْسَ وَلاَ شَطَطَ وَلَهَا الْمِيرَاثُ وَعَلَيْهَا الْعِدَّةُ فَقَامَ رَجُلٌ مِنْ أَشْجَعَ فَقَالَ فِي مِثْلِ هَذَا قَضَى رَسُولُ اللَّهِ صلى الله عليه وسلم فِينَا فِي امْرَأَةٍ يُقَالُ لَهَا بِرْوَعُ بِنْتُ وَاشِقٍ تَزَوَّجَتْ رَجُلاً فَمَاتَ قَبْلَ أَنْ يَدْخُلَ بِهَا فَقَضَى لَهَا رَسُولُ اللَّهِ صلى الله عليه وسلم بِمِثْلِ صَدَاقِ نِسَائِهَا وَلَهَا الْمِيرَاثُ وَعَلَيْهَا الْعِدَّةُ ‏.‏ فَرَفَعَ عَبْدُ اللَّهِ يَدَيْهِ وَكَبَّرَ ‏.‏ قَالَ أَبُو عَبْدِ الرَّحْمَنِ لاَ أَعْلَمُ أَحَدًا ....
ഒരു സ്ത്രീയെ ഒരു പുരുഷൻ മഹ്ർ നിർണ്ണിതമായി പറയാതെ നികാഹ് ചെയ്യുകയും , അയാൾ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് അയാൾ മരിക്കുകയും  ചെയ്ത സംഭവം അബ്ദുല്ലാഹി ബ്നു മസ്ഊദ് ( റ ) ൻ്റെ അടുത്ത് വിവരിക്കപ്പെട്ടു ( ആ സ്ത്രീയുടെ അവകാശങ്ങളെ സംബന്ധിച്ച വിധിയറിയാൻ ) - [ചില റിപ്പോർട്ടുകളിൽ പല തവണ ഈ വിഷയവുമായി ആളുകൾ അദ്ദേഹത്തെ സമീപിച്ചിരുന്നു എന്ന് കാണാം ] - അബ്ദുല്ലാഹ് ( റ ) പറഞ്ഞു : ചോദിക്കൂ , നിങ്ങൾ ഇതിൽ വല്ല അസറും ( റിപ്പോർട്ട് ) കാണുന്നുണ്ടോ എന്ന്. അവർ ഇല്ല എന്ന് മറുപടി പറഞ്ഞു. (അവസാനം) അബ്ദുല്ലാഹ് ( റ ) ഇങ്ങനെ  വിധി പറഞ്ഞു: ഞാൻ എൻ്റെ ( ഇജ്തിഹാദ് പ്രകാരം ഈ വിഷയത്തിൽ ) അഭിപ്രായം പറയുകയാണ്. ഇത് ശരിയാണെങ്കിൽ ഇത് അല്ലാഹുവിൽ നിന്നുള്ളതാണ് [ മറ്റൊരു റിപ്പോർട്ടിൽ തെറ്റാണെങ്കിൽ എന്നിൽ നിന്നും ശൈത്വാനിൽ നിന്നും ഉള്ളതാണ് എന്ന് കൂടി അദ്ദേഹം പറഞ്ഞതായി കാണാം ). ആ സ്ത്രീക്ക് അവളുടെ കുടുംബത്തിലെ സ്ത്രീകളുടെ മഹ്റിന് സമാനമായ മഹ്ർ നൽകണം. അതിൽ കുറവോ കൂടുതലോ അരുത്. അവൾക്ക് അനന്തരാവകാശം ഉണ്ടായിരിക്കും. അവൾ ( നാല് മാസം പത്ത് ദിവസം ) ഇദ്ദ ആചരിക്കണം. ഇത് കേട്ടപ്പോൾ അശ്ജഈകളിൽ പെട്ട ഒരാൾ എഴുന്നേറ്റു ഇപ്രകാരം പറഞ്ഞു : ഞങ്ങളിൽ പെട്ട വാശിഖിൻ്റെ പുത്രി ബിർവഇൻ്റെ വിഷയത്തിൽ അല്ലാഹുവിൻ്റെ റസൂൽﷺ ഇത് പോലെ വിധി പറഞ്ഞിട്ടുണ്ട് . ആ സ്ത്രീ ഒരു പുരുഷനെ വിവാഹം ചെയ്യുകയും  അവളുമായി ബന്ധപ്പെടുന്നതിന് മുമ്പ് അയാൾ മരിക്കുകയും ചെയ്തിരുന്നു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽﷺ അവൾക്ക് അവളുടെ കുടുംബത്തിലെ സ്ത്രീകളുടെ സ്റ്റാൻഡേർഡിൽ മഹ്ർ വിധിച്ചു; അവൾക്ക് അനന്തര സ്വത്തും ഇദ്ദയും വിധിച്ചു. ഇത് കേട്ടപ്പോൾ ( താൻ വിധിച്ചത് ശരിയായ വിധി ആണെന്നറിഞ്ഞ് ) അബ്ദുല്ലാഹി ബ്നു മസ്ഊദ് ( റ ) കൈകൾ ഉയർത്തി തക്ബീർ ചൊല്ലി (നസാഈ ).
https://sunnah.com/nasai:3354
മുസ്നദ് അബീ ഹനീഫ
https://shamela.ws/book/6721/147#p1
ഹദീസ് 16
عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم ‏.‏ أَنَّهُ كَانَ يُسَلِّمُ عَنْ يَمِينِهِ وَعَنْ يَسَارِهِ ‏ "‏ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ ‏"‏ ‏.‏ حَتَّى يُرَى بَيَاضُ خَدِّهِ مِنْ هَا هُنَا وَبَيَاضُ خَدِّهِ مِنْ هَا هُنَا ‏.‏
അബ്ദുല്ലാഹ് ( റ ) -ൽ നിന്ന് നിവേദനം : നബിﷺ ( നിസ്ക്കാരത്തിൻ്റെ അവസാനത്തിൽ ) വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും
*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ*

*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ*
എന്നിങ്ങനെ പറഞ്ഞ് സലാം ചൊല്ലിയിരുന്നു - അവിടുത്തെ കവിളിൻ്റെ വെളുപ്പ് കാണുവോളം

[السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ=
അല്ലാഹുവിങ്കൽ നിന്നുള്ള രക്ഷയും ശാന്തിയും അനുഗ്രഹവും നിങ്ങൾക്കുണ്ടാവട്ടേ ]
- നസാഈ
https://sunnah.com/nasai:1324
https://shamela.ws/book/6721/149#p1
ഹദീസ് 17
عَنْ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِقَوْمٍ يَتَخَلَّفُونَ عَنِ الْجُمُعَةِ ‏ "‏ لَقَدْ هَمَمْتُ أَنْ آمُرَ رَجُلاً يُصَلِّي بِالنَّاسِ ثُمَّ أُحَرِّقَ عَلَى رِجَالٍ يَتَخَلَّفُونَ عَنِ الْجُمُعَةِ بُيُوتَهُمْ ‏"‏
അബ്ദുല്ലാഹി ബ്നു മസ്ഊദ് ( റ ) -ൽ നിന്ന് നിവേദനം : ജുമുഅക്ക് ഹാജരാകാത്തവരെ സംബന്ധിച്ച് നബിﷺ പറഞ്ഞു : ജനങ്ങൾക്ക് ഇമാമായി നിസ്ക്കരിക്കാൻ ( എനിക്ക് പകരം ) ഒരാളോട് കൽപ്പിക്കുകയും എന്നിട്ട് ജുമുഅക്ക് വരാതെ വീട്ടിൽ തങ്ങുന്ന ആളുകളെ ഞാൻ പോയി കത്തിച്ച് കളയുകയും ചെയ്താലോ എന്ന് ഞാൻ ചിന്തിച്ചു ( മുസ്ലിം )
https://sunnah.com/muslim:652
https://shamela.ws/book/6721/157#p1- ജുമുഅ എന്നല്ലാതെ മറ്റു ജമാഅത്ത് നിസ്ക്കാരങ്ങൾക്ക് ഹാജരാവാത്തവരുടെ വിഷയത്തിലും സമാനമായ റിപ്പോർട്ട് വന്നിട്ടുണ്ട്


ഹദീസ് 19
عن ابي الدرداء (ر) قال: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ *مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَهُ اللَّهُ بِهَا دَرَجَةً وَحَطَّ عَنْهُ بِهَا خَطِيئَةً*
നബിﷺ പറഞ്ഞു: ഒരു ദാസൻ അല്ലാഹുവിന് ഓരോ സുജൂദ് ചെയ്യുമ്പോഴെല്ലാം അവന്ന് അത് കൊണ്ട് അല്ലാഹു ഒരു പദവി ഉയർത്തുകയും അവൻ്റെ ഒരു തെറ്റ് മായിക്കുകയും ചെയ്യാതിരിക്കുകയില്ല ( തിർമുദീ)
https://sunnah.com/tirmidhi:389
മുസ്നദ് അബീ ഹനീഫ
https://shamela.ws/book/6721/173#p1
ഹദീസ് 20
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ *لاَ يَسُمِ الْمُسْلِمُ عَلَى سَوْمِ أَخِيهِ وَلاَ يَخْطُبْ عَلَى خِطْبَتِهِ*
നബിﷺ പറഞ്ഞു : ഒരു മുസ്ലിം തൻ്റെ സഹോദരൻ പറഞ്ഞുറപ്പിച്ച കച്ചവടത്തിനെതിരെ  (വില കൂട്ടിപ്പറഞ്ഞോ മറ്റോ )കച്ചവടം നടത്തരുത് - അതായത് ആ കച്ചവടം ഒഴിയാതെ ആ ചരക്ക് വാങ്ങരുത് .

ഒരു മുസ്ലിം തൻ്റെ സഹോദരൻ വിവാഹം ഉറപ്പിച്ച ഒരു സ്ത്രീയെ വിവാഹം അന്വേഷിക്കരുത് . (മുസ്ലിം )
https://sunnah.com/muslim:1413d
https://shamela.ws/book/6721/174#p1-
ഒരു സ്ത്രീ മറ്റൊരുവളുടെ ഭർത്താവിനെ തനിക്ക് ഭർത്താവായി ലഭിക്കുന്നതിനോ മറ്റോ അവളുടെ ത്വലാഖ് ആവശ്യപ്പെടരുതെന്നും ഹദീസിൽ വന്നിട്ടുണ്ട് .
https://sunnah.com/bukhari:2140
ഹദീസ് 21
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ *قَالَ اللَّهُ ثَلاَثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ، رَجُلٌ أَعْطَى بِي ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ، وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ، وَلَمْ يُعْطِ أَجْرَهُ*
നബിﷺ പറഞ്ഞു : അല്ലാഹു പറഞ്ഞിരിക്കുന്നു : ഖിയാമത്ത് നാളിൽ ഞാൻ മൂന്ന് പേർക്ക് എതിരാവുന്നതാണ് 1. എന്നെക്കൊണ്ട് സത്യം ചെയ്ത് ( എൻ്റെ പേരിൽ ) ഒരു കരാറിൽ ഏർപ്പെടുകയും പിന്നീട് ആ കരാർ ലംഘിക്കുകയും ചെയ്തവൻ
2. ഒരു സ്വതന്ത്രനായ മനുഷ്യനെ അടിമയാക്കി വിൽക്കുകയും ആ വില ഭക്ഷിക്കുകയും ( ഉപയോഗപ്പെടുത്തുകയും ചെയ്തവൻ ) 3. ഒരു കൂലിക്കാരനെ ജോലിക്കെടുക്കുകയും അയാൾ ജോലി പൂർത്തിയാക്കിയ ശേഷം അയാളുടെ കൂലി നൽകാതിരിക്കുകയും ചെയ്തവൻ (ബുഖാരീ )
https://sunnah.com/bukhari:2227
ഹദീസ് 22 .
( വിഷയം : *ഹിജാമ കൊണ്ട് നോമ്പ് മുറിയുമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്* )
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم احْتَجَمَ، وَهْوَ مُحْرِمٌ وَاحْتَجَمَ وَهْوَ صَائِمٌ‏
ഇബ്നു അബ്ബാസ് ( റ ) ൽ നിന്ന് നിവേദനം : നബിﷺ നോമ്പുകാരനായിരിക്കുമ്പോഴും ഇഹ്റാമിലായിരിക്കുമ്പോഴും ഹിജാമ ( കൊമ്പ് വയ്ക്കൽ - Cupping ) ചെയ്തിട്ടുണ്ട് ( ബുഖാരീ )
https://sunnah.com/bukhari:1938
https://shamela.ws/book/6721/179#p1

ഹദീസ് 23
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ أَفْطَرَ الْحَاجِمُ وَالْمَحْجُومُ ‏"‏ ‏
അല്ലാഹുവിൻ്റെ റസൂൽﷺ പറഞ്ഞു : ഹിജാമ വയ്ക്കുന്നവൻ്റേയും വയ്ക്കപ്പെടുന്നവൻ്റേയും നോമ്പ് മുറിയും (ഇബ്നു മാജ )
https://sunnah.com/ibnmajah:1679

ഹദീസ് 24:
..........أَنَّ جَعْفَرَ بْنَ أَبِي طَالِبٍ احْتَجَمَ وَهُوَ صَائِمٌ , فَمَرَّ بِهِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ , فَقَالَ: «أَفْطَرَ هَذَانِ» , ثُمَّ رَخَّصَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعْدُ فِي الْحِجَامَةِ لِلصَّائِمِ , وَكَانَ أَنَسٌ يَحْتَجِمُ وَهُوَ صَائِمٌ
ജഅഫർ ബ്നു അബീ സ്വാദിഖ് ( റ ) നോമ്പുകാരനായിരിക്കെ കൊമ്പ് വച്ചു തത്സമയം
നബിﷺ അദ്ദേഹത്തിൻ്റെ  അടുത്തു ചെന്നു. അവിടുന്ന് പറഞ്ഞു : ഇവർ രണ്ടും നോമ്പ് മുറിച്ചു . പിന്നീട് നോമ്പുകാരന്ന് കൊമ്പ് വയ്ക്കുന്നതിൽ അവിടുന്ന് ഇളവ് അനുവദിച്ചു (ദാറു ഖുത്നീ )
https://shamela.ws/book/9771/2223
- അഭിപ്രായ വ്യത്യാസമുള്ളതിനാൽ നോമ്പുകാരൻ കൊമ്പ് വയ്ക്കാതിരിക്കലാണ് സൂക്ഷ്മത .

ഹദീസ് 2️⃣5️⃣
( നബി വചനം )
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: *«عُمْرَةٌ فِي رَمَضَانَ تَعْدِلُ حَجَّةً»*
റമദാനിലെ ഒരു ഉംറ ഒരു ഹജ്ജിന് തുല്ല്യമാണ് (ഇബ്നു മാജ )
https://sunnah.com/ibnmajah:2994
മുസ്നദ് അബീ ഹനീഫ
https://shamela.ws/book/6721/198#p1
ഹദീസ് 2️⃣6️⃣
عَنِ ابْنِ عَبَّاسٍ، قَالَ شَهِدْتُ رَسُولَ اللَّهِ صلى الله عليه وسلم أَكَلَ خُبْزًا وَلَحْمًا ثُمَّ قَامَ إِلَى الصَّلاَةِ وَلَمْ يَتَوَضَّأْ
ഇബ്നു അബ്ബാസ് ( റ ) ൽ നിന്ന് നിവേദനം : അല്ലാഹുവിൻ്റെ റസൂൽ ﷺ ഇറച്ചിയും ഖുബുസും കഴിച്ച് വുളൂഉ ചെയ്യാതെ നിസ്ക്കരിച്ചത് ഞാൻ കണ്ടിട്ടുണ്ട് ( ഭക്ഷണം കഴിച്ചത് കൊണ്ട് , അത് വേവിച്ചതാണെങ്കിലും വുദൂഉ മുറിയില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ ഇസ്ലാമിൻ്റെ ആദ്യ കാല ഘട്ടത്തിൽ തീയിൽ വേവിച്ച ഭക്ഷണം കഴിച്ചാൽ വുദൂഉ മുറിയുമെന്നായിരുന്നു നിയമം . എന്നാൽ പിന്നീട് ആ വിധി നസ്ഖ് ചെയ്യപ്പെട്ടു ( ദുർബലപ്പെടുത്തപ്പെട്ടു ).

എന്നാൽ ഒട്ടകത്തിൻ്റെ മാംസം കഴിച്ചാൽ വുദൂഉ മുറിയുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് കാണുക :
ഹദീസ് 2️⃣7️⃣
عَنْ جَابِرِ بْنِ سَمُرَةَ، قَالَ أَمَرَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ أَنْ نَتَوَضَّأَ مِنْ لُحُومِ الإِبِلِ وَلاَ نَتَوَضَّأَ مِنْ لُحُومِ الْغَنَمِ
ജാബിർ ബ്നു സമുറ(റ) -ൽ നിന്ന് നിവേദനം : ഒട്ടകമാംസം ഭക്ഷിച്ചാൽ വുദൂഉ ചെയ്യണമെന്നും ആട്ടിറച്ചി ഭക്ഷിച്ചാൽ വുദൂഉ ചെയ്യേണ്ടതില്ലെന്നും അല്ലാഹുവിൻ്റെ റസൂൽﷺ ഞങ്ങളോട് നിർദ്ദേശിച്ചു ( ഇബ്നു മാജ )
https://sunnah.com/ibnmajah:495

ഒട്ടക മാംസം ഭക്ഷിച്ചാൽ വുദൂഉ മുറിയുമെന്നാണ് ഇമാം അഹ്മദു ബ്നു ഹൻബൽ ( റ ) യുടെ വീക്ഷണം . എന്നാൽ ഭൂരിപക്ഷം മദ്ഹബുകളിലും ഒട്ടക മാംസം ഭക്ഷിച്ചാൽ വുദൂഉ മുറിയില്ല എന്ന നിലപാടാണ്. അതിന് തെളിവായി പറയുന്നത് ഈ വിധി  താഴെപ്പറയുന്ന ഹദീസിനാൽ ദുർബലപ്പെടുത്തപ്പെട്ടതാണ് എന്നാണ് .
ഹദീസ് 2️⃣8️⃣
عن جَابِر بْن عَبْدِ اللَّهِ، قَالَ: *كَانَ آخِرَ الأَمْرَيْنِ مِنْ رَسُولِ اللَّهِ صلى الله عليه وسلم تَرْكُ الْوُضُوءِ مِمَّا مَسَّتِ النَّارُ*
ജാബിർ ബ്നു അബ്ദില്ലാഹ് ( റ ) ൽ നിന്ന് നിവേദനം : തീയിൽ വേവിച്ച ഭക്ഷണം കഴിച്ചാൽ വുദൂഉ എടുക്കുക എന്ന വിഷയത്തിൽ നബിﷺ യുടെ അവസാനത്തെ നിലപാട് വുദൂഉ ഉപേക്ഷിക്കുക ( അതായത് വേവിച്ച ഭക്ഷണം കഴിച്ചാൽ വുദൂഉ മുറിയില്ല) എന്നതായിരുന്നു ( നസാഈ )
https://sunnah.com/nasai:185

വേവിച്ച ( അല്ലാത്തതും ) ഭക്ഷണം കഴിച്ചാൽ വുദൂഉ മുറിയില്ല എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതരുടേയും നിലപാട്. വേവിച്ച ഭക്ഷണം കഴിച്ചാൽ വുദൂഉ മുറിയും  എന്ന് സൂചിപ്പിക്കുന്ന താഴെ ചേർത്ത ഹദീസ് ഈ ഹദീസിനാൽ ദുർബലപ്പെടുത്തപ്പെട്ടു എന്നതാണ് ഭൂരിപക്ഷത്തിൻ്റെയും വീക്ഷണം. എന്നാൽ നസ്ഖ് ചെയ്തത് പൊതുവായി ആണെന്നും ഒട്ടക മാംസത്തിന് ഇത് ബാധകമല്ലെന്നും ഒട്ടക മാംസം കഴിച്ചാൽ വുദൂഉ എടുക്കണമെന്നുമാണ് ഹമ്പലീ മദ്ഹബിലെ വീക്ഷണം.
ഹദീസ് 2️⃣9️⃣
( നബി വചനം )
قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ *تَوَضَّئُوا مِمَّا مَسَّتِ النَّارُ ‏"‏ ‏*
തീയിൽ വേവിച്ച ഭക്ഷണം കഴിച്ചാൽ നിങ്ങൾ വുദൂഉ ചെയ്യുക ( മുസ്ലിം )
https://sunnah.com/muslim:353
ഇത് തൊട്ട് മുകളിൽ പറഞ്ഞ ഹദീസിനാൽ ദുർബലപ്പെടുത്തപ്പെട്ടു എന്നതാണ് ഭൂരിപക്ഷ വീക്ഷണം. എന്നാൽ അത് ശരിയാണെങ്കിലും ഒട്ടക മാംസം കഴിച്ചാൽ വുദൂഉ ചെയ്യണം എന്ന ഹദീസിൻ്റെ വിധി ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് ഹമ്പലീ വീക്ഷണം .
ഹദീസ് 3️⃣0️⃣
عَنْ أُبَىِّ بْنِ كَعْبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقْرَأُ فِي الرَّكْعَةِ الأُولَى مِنَ الْوَتْرِ بِـ ‏{‏ سَبِّحِ اسْمَ رَبِّكَ الأَعْلَى ‏}‏ وَفِي الثَّانِيَةِ بِـ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ ‏}‏ وَفِي الثَّالِثَةِ بِـ ‏{‏ قُلْ هُوَ اللَّهُ أَحَدٌ ‏}‏
ഉബയ്യു ബ്നു കഅബ് ( റ ) -ൽ നിന്ന് നിവേദനം:
അല്ലാഹുവിൻ്റെ റസൂൽﷺ വിത്ർ നിസ്ക്കാരത്തിലെ ആദ്യ റക്അത്തിൽ ( ഫാതിഹാക്ക് ശേഷം) , 'സബ്ബിഹിസ്മ' യും രണ്ടാമത്തെ റക്അത്തിൽ ' 'ഖുൽ യാ അയ്യുഹൽ കാഫിറൂന'യും മൂന്നാമത്തെ റക്അത്തിൽ 'ഖുൽ ഹുവല്ലാഹു അഹദും' ഓതുമായിരുന്നു ( നസാഈ )
https://sunnah.com/nasai:1700
https://shamela.ws/book/6721/228#p1
ഹദീസ് 3️⃣1️⃣
عَنْ عَبْدِ الْعَزِيزِ بْنِ جُرَيْجٍ، قَالَ سَأَلْنَا عَائِشَةَ بِأَىِّ شَيْءٍ كَانَ يُوتِرُ رَسُولُ اللَّهِ صلى الله عليه وسلم قَالَتْ كَانَ يَقْرَأُ فِي الأُولَى بِـ ‏(‏سَبِّحِ اسْمَ رَبِّكَ الأَعْلَى ‏)‏ وَفِي الثَّانِيَةِ بِـ‏(‏قُلْ يَا أَيُّهَا الْكَافِرُونَ ‏)‏ وَفِي الثَّالِثَةِ بِـ ‏(‏قُلْ هُوَ اللَّهُ أَحَدٌ ‏)‏ وَالْمُعَوِّذَتَيْنِ ‏.‏ قَالَ أَبُو عِيسَى ‏.‏ وَهَذَا حَدِيثٌ حَسَنٌ غَرِيبٌ
അബ്ദുൽ അസീസു ബ്നു ജുറൈജ് ( റ ) പറയുന്നു: ഞങ്ങൾ ആഇശ (റ) യോട് ചോദിച്ചു: 
അല്ലാഹുവിൻ്റെ റസൂൽﷺ ഏത് (സൂറത്തുകൾ) കൊണ്ടാണ്  വിത്ർ ആക്കിയിരുന്നത്❓ അവർ പറഞ്ഞു :  ആദ്യ റക്അത്തിൽ ( ഫാതിഹാക്ക് ശേഷം) , 'സബ്ബിഹിസ്മ' യും രണ്ടാമത്തെ റക്അത്തിൽ ' 'ഖുൽ യാ അയ്യുഹൽ കാഫിറൂന'യും മൂന്നാമത്തെ റക്അത്തിൽ 'ഖുൽ ഹുവല്ലാഹു അഹദും' മുഅവ്വിദതൈനിയും  ഓതുമായിരുന്നു . ഇമാം തിർമുദീ ( റ ) പറഞ്ഞു :ഇത്   ഹസൻ ഗരീബ് ആയ ഹദീസ് ആണ്. ( തിർമുദീ)
https://sunnah.com/tirmidhi:463

( ചില മുഹദ്ദിസുകൾ ഈ ഹദീസ് ദുർബലമാണെന്ന് ഹുക്മ് ചെയ്തിട്ടുണ്ട്; ചിലർ സ്വീകാര്യമായും പറഞ്ഞിട്ടുണ്ട് .

ഏതായാലും , അവസാന റക്അത്തിൽ ഈ മൂന്ന് സൂറത്തുകളും ഓതുന്നതിൽ പ്രശ്നമൊന്നുമില്ല . അവസാന റക്അത്തിൽ ഫാതിഹക്ക് ശേഷം സൂറത്തുൽ ഇഖ്ലാസ് ഓതുന്നത് സംബന്ധിച്ച ഹദീസ് ആണ് കൂടുതൽ സ്വഹീഹെങ്കിലും