അൽ കിതാബ് പഠന പരമ്പര:
ഹദീസുകളിലൂടെ ......
വിഷയം: *നബിﷺ യുടെ വാൾ കൈവശപ്പെടുത്തി നബിﷺയെ വധിക്കാൻ ശ്രമിച്ച ശത്രുവിന് നബിﷺ മാപ്പു കൊടുത്തത് സംബന്ധിച്ച ഹദീസ്*
شرح رياض الصالحين - تعليق على قراءة الشيخ محمد إلياس
من حديث: ( عن جابر رضي اللَّه عنه أنه غزا مع النبي صلى الله عليه وسلم قبل نجد..)
🟢🟢🟢🟢🟢
ഹദീസ് :
الْخَامِسُ: عنْ جَابِرٍ أَنَّهُ غَزَا مَعَ النَّبِيِّ ﷺ قِبَلَ نَجْدٍ فَلَمَّا قَفَل رَسُول اللَّه ﷺ قَفَل مَعهُمْ، فأدْركتْهُمُ الْقائِلَةُ في وادٍ كَثِيرِ الْعضَاهِ، فَنَزَلَ رسولُ اللَّهِ ﷺ، وتَفَرَّقَ النَّاسُ يسْتظلُّونَ بالشَّجَرِ، ونَزَلَ رسولُ اللَّه ﷺ تَحْتَ سمُرَةٍ، فَعَلَّقَ بِهَا سيْفَه، ونِمْنَا نوْمةً، فَإِذَا رسولُ اللَّهِ ﷺ يدْعونَا، وإِذَا عِنْدَهُ أعْرابِيُّ فقَالَ: إنَّ هَذَا اخْتَرَطَ عَلَيَّ سيْفي وأَنَا نَائِمٌ، فاسْتيقَظتُ وَهُو في يدِهِ صَلْتاً، قالَ: مَنْ يَمْنَعُكَ منِّي؟ قُلْتُ: اللَّه -ثَلاثاً وَلَمْ يُعاقِبْهُ وَجَلَسَ. متفقٌ عليه.
ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ നബിﷺയുടെ കൂടെ നജ്ദിന്റെ ഭാഗത്ത് ഒരു യുദ്ധത്തിൽ പങ്കെടുത്തു. നബിﷺ തിരിച്ച് പോന്നപ്പോൾ ഞാനും തിരിച്ചു പോന്നു. അങ്ങനെ മുള്ളുള്ള മരങ്ങൾ നിറഞ്ഞ ഒരു താഴ് വരയിൽ എത്തി. നബിﷺ അവിടെ ഇറങ്ങി. നബിയുടെ അനുചരൻമാർ മരത്തിന്റെ തണൽ തേടി പല ഭാഗത്തേക്ക് പോയി. നബിﷺ ഒരു മരത്തിന്റെ താഴെ വിശ്രമിച്ചു. നബിﷺ അവിടുത്തെ വാൾ മരത്തിൽ ബന്ധിപ്പിച്ചു. അങ്ങനെ ഞങ്ങൾ ( നബിയും ) ഉറങ്ങി. അപ്പോഴതാ അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളെ വിളിക്കുന്നു. നോക്കുമ്പോഴതാ നബിﷺയുടെ അടുത്ത് ഒരു ഗ്രാമീണ അറബിയുണ്ട്.അപ്പോൾ നബിﷺ പറഞ്ഞു: ഇയാൾ ഞാൻ ഉറങ്ങുമ്പോൾ എന്റെ വാളെടുത്ത് എന്റെ നേർക്ക് വീശി. ഞാൻ ഉണർന്നപ്പോഴതാ ഊരിപ്പിടിച്ച വാളുമായി ഇയാൾ നിൽക്കുന്നു. അയാൾ എന്നോട് ചോദിച്ചു: ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓ ഞാൻ (നബി) പറഞ്ഞു: അല്ലാഹുവുണ്ട് - ഇത് മൂന്ന് തവണ ആവർത്തിച്ചു. നബിﷺ അയാളെ ശിക്ഷിച്ചില്ല.
وفي رواية: قَالَ جابِرٌ: كُنَّا مَعَ رَسُولِ اللِّهِ ﷺ بذاتِ الرِّقاعِ، فإذَا أَتَيْنَا عَلَى شَجرةٍ ظَلِيلَةٍ تركْنَاهَا لرسول اللَّه ﷺ، فَجاء رجُلٌ مِنَ الْمُشْرِكِين، وَسَيفُ رَسُول اللَّه ﷺ مُعَلَّقٌ بالشَّجرةِ، فاخْترطهُ فَقَالَ: تَخَافُنِي؟ قَالَ: لا قَالَ: فمَنْ يمْنَعُكَ مِنِّي؟ قَالَ: اللَّه.
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം :
ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു: ദാതുർറിഖാ ഇൽ ഞങ്ങൾ നബിﷺയുടെ കൂടെയുള്ളപ്പോൾ ഞങ്ങൾ നല്ല തണലുള്ള ഒരു മരത്തിന്റെ അടുത്തെത്തി. അപ്പോൾ മുശ്രിക്കുകളിൽപ്പെട്ട ഒരാൾ വന്നു. അല്ലാഹുവിന്റെ റസൂൽﷺയുടെ വാൾ ഒരു മരത്തിൽ ബന്ധിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
അയാൾ വാളെടുത്ത് നബിക്ക് നേരെ വീശിക്കൊണ്ട് ചോദിച്ചു: നിനക്ക് എന്നെ പേടിയുണ്ടോ❓നബിﷺ പറഞ്ഞു: ഇല്ല .അയാൾ പറഞ്ഞു:ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )
നബി പറഞ്ഞു: അല്ലാഹുവുണ്ട്
وفي رواية أبي بكرٍ الإِسماعيلي في صحيحِهِ:
قَالَ منْ يمْنعُكَ مِنِّي؟ قَالَ: اللَّهُ قَالَ: فسقَطَ السَّيْفُ مِنْ يدِهِ، فَأخَذَ رسَول اللَّه ﷺ السَّيْفَ فَقال: منْ يمنعُكَ مِنِّي؟ فَقال: كُن خَيْرَ آخِذٍ، فَقَالَ: تَشهدُ أنْ لا إلَه إلاَّ اللَّهُ، وأنِّي رسولُ اللَّه؟ قَالَ: لاَ، ولكِنِّي أعاهِدُك أنْ لا أقَاتِلَكَ، وَلاَ أكُونَ مَعَ قَومٍ يُقَاتِلُونَكَ، فَخلَّى سبِيلهُ، فَأتى أصحابَه فقَالَ: جِئتكُمْ مِنْ عِندِ خيرِ النَّاسِ.
അബൂബക്കർ അൽ ഇസ്മാഈലീ അദ്ദേഹത്തിന്റെ സ്വഹീഹിൽ റിപ്പോട്ടിൽ ഇങ്ങനെ വായിക്കാം :
അയാൾ (ശത്രു) നബിയോട് ചോദിച്ചു:
ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓നബിﷺ പറഞ്ഞു: അല്ലാഹുവുണ്ട് ( ഹദീസ് റാവി തുടരുന്നു) : അയാളുടെ കൈയ്യിൽ നിന്ന് വാൾ ( നബിയിൽ നിന്ന് പിടിച്ചെടുത്ത വാൾ) താഴെ വീണു. അപ്പോൾ അല്ലാഹുവിന്റെ റസൂൽﷺ വാൾ കൈക്കലാക്കി ശത്രുവിനോട് ചോദിച്ചു:ആരുണ്ട് നിന്നെ എന്നിൽ നിന്ന് തടയാൻ (രക്ഷിക്കാൻ )❓ ശത്രു പറഞ്ഞു: താങ്കൾ നല്ല പിടിച്ചെടുക്കുന്നവൻ ആവുക (താങ്കൾ എനിക്ക് മാപ്പു തരണമേ എന്ന് ) . അപ്പോൾ നബിﷺ ചോദിച്ചു: അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും ഞാൻ അല്ലാഹുവിന്റെ റസൂൽ ആണെന്നും നീ സാക്ഷ്യപ്പെടുത്തുമോ❓ ( അതായത് നബിയെ വധിക്കാൻ ശ്രമിച്ച ശത്രുവിന് മാപ്പ് നൽകാൻ നബി ഇത്തരത്തിൽ ഒരു നിബന്ധന വച്ചു ) . അപ്പോൾ ശത്രു പറഞ്ഞു: ഇല്ല ( ഞാൻ ഇസ്ലാം സ്വീകരിക്കില്ല ) എന്നാൽ ഞാൻ താങ്കളുമായി യുദ്ധത്തിൽ ഏർപ്പെടുകയില്ലെന്നും താങ്കളോട് യുദ്ധം ചെയ്യുന്നവരുമായി ഞാൻ സഹകരിക്കുകയില്ലെന്നും ഞാൻ വാഗ്ദാനം നൽകുന്നു. അപ്പോൾ നബി അയാളെ വെറുതെ വിട്ടു. അങ്ങനെ അയാൾ അയാളുടെ ആളുകളുടെ അടുത്തെത്തിയപ്പോൾ പറഞ്ഞു: ഞാൻ ജനങ്ങളിൽ ഏറ്റവും ഉത്തമനായ ഒരാളുടെ അടുത്തു നിന്നാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്.
( ഇദ്ദേഹം പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു എന്ന് റിപ്പോർട്ടുണ്ട് )
🟢🟢🟢🟢🟢
ശൈഖ് ഇബ്നു ബാസ് (റ) ഈ ഹദീസ് വിശദീകരിക്കുന്നതിന്റെ അവസാനഭാഗത്ത് പറയുന്നു:
...................
فهذا يدل على أنه إذا رأى ولي الأمر العفو عن بعض الجناة لمصلحة إسلامية فلا بأس، العفو في محله مطلوب، وإذا رأى ولي الأمر عدم العفو؛ لأن هناك أسباب توجب العقاب لم يعف؛ لأن الرسول ﷺ عفا عن قوم وعاقب آخرين، فالمسألة تدور على ما يراه ولي الأمر من المصلحة، إذا كان الأمر بيد ولي الأمر، وإذا كان بيد غيره كذلك يراعي المصلحة.
ആശയം: കുറ്റകൃത്യം ചെയ്തവർക്കു മാപ്പ് കൊടുക്കുന്നത് കൊണ്ട് ഇസ്ലാമികമായ നന്മ ഉണ്ട് എന്ന് ഭരണാധികാരിക്ക് ( കൈകാര്യകർത്താവിന് ) ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ കുറ്റവാളിക്ക് മാപ്പ് നൽകാം എന്നതിന് ഈ ഹദീസിൽ തെളിവുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാപ്പ് നൽകുന്നത് നല്ലതാണ്. എന്നാൽ മാപ്പ് നൽകേണ്ടതില്ല എന്നും ശിക്ഷ നിർബന്ധമാക്കുന്ന കാരണങ്ങൾ ഉണ്ടെന്നും ഭരണാധികാരിക്ക് ബോധ്യപ്പെട്ടാൽ മാപ്പ് നൽകരുത്. കാരണം അല്ലാഹുവിന്റെ റസൂൽ ചിലർക്ക് മാപ്പ് നൽകുകയും ചിലരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്..... ........
https://binbaz.org.sa/audios/2171/33-%D9%85%D9%86-%D8%AD%D8%AF%D9%8A%D8%AB-%D8%B9%D9%86-%D8%AC%D8%A7%D8%A8%D8%B1-%D8%B1%D8%B6%D9%8A-%D8%A7%D9%84%D9%84%D9%87-%D8%B9%D9%86%D9%87-%D8%A7%D9%86%D9%87-%D8%BA%D8%B2%D8%A7-%D9%85%D8%B9-%D8%A7%D9%84%D9%86%D8%A8%D9%8A-%D8%B5%D9%84%D9%89-%D8%A7%D9%84%D9%84%D9%87-%D8%B9%D9%84%D9%8A%D9%87-%D9%88%D8%B3%D9%84%D9%85-%D9%82%D8%A8%D9%84-%D9%86%D8%AC%D8%AF