അൽ കിതാബ് പഠന പരമ്പര
05.10.2018
1440 മുഹറം 25
ചോദ്യം :
വിത്ർ നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു എത്ര റക്അത്തു ആയിട്ടാണ് ? അവസാനം രണ്ടും ഒന്നും റക്അത്തു ആയിട്ടാണോ മൂന്നു റക്അത്തു ഒരുമിച്ചാണോ വിത്ർ ആക്കേണ്ടത്. മൂന്ന് റക്അത്തു ഒരുമിച്ചു നിസ്‌ക്കരിക്കുന്നെങ്കിൽ രണ്ടാമത് റക്അത്തിൽ അത്തഹിയ്യാത് ഓതേണ്ടതുണ്ടോ ?
മറുപടി വീഡിയോകൾ :
https://youtube.com/playlist?list=PLf1c4fdPOOYCQzzXWrxyxmBCgxDlbCWzz&si=D6JDsV8qEd1ghitW
മറുപടി ചുരുക്കത്തിൽ :
A. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം രാത്രിയിൽ റവാത്തിബ് അല്ലാതെ ഇശാഇനു ശേഷം ആകെ പതിനൊന്നോ പതിമൂന്നോ റക്അത്തു ആണ് നിസ്‌ക്കരിച്ചിരുന്നത് എന്ന് വിവിധ ഹദീസുകളിൽ വന്നിരിക്കുന്നു.നിരവധി ഹദീസുകളിൽ പതിനൊന്നു എന്ന് വന്നിട്ടുണ്ട്.
B.ഇത്ര റക്അത്തു മാത്രമേ എന്ന് നിസ്‌ക്കരിക്കാവൂ എന്ന് നിബന്ധനയില്ല. രാത്രിയിലെ സുന്നത്തു നിസ്ക്കാരം ഈരണ്ടു റക്അത്തു വീതം നിസ്‌ക്കരിക്കുകയും അവസാനം വിത്ർ ആക്കുകയും ചെയ്യണമെന്ന് ഹദീസിൽ കാണാം.
C.ഉറങ്ങുന്നതിനു മുമ്പ് വിത്ർ നിസ്‌ക്കരിച്ചാൽ വീണ്ടും എഴുന്നേറ്റിട്ടു രാത്രി നിസ്ക്കാരം നിർവഹിക്കുന്നതിന് കുഴപ്പമൊന്നുമില്ല.അങ്ങിനെ ചെയ്യുമ്പോൾ വീണ്ടും വിത്ർ ആക്കേണ്ടതില്ല.
D.രാത്രിയിലെ അവസാനത്തെ മൂന്നു റക്അത്തു രണ്ടു പ്ലസ് ഒന്ന് എന്ന് നിസ്‌ക്കരിക്കലാണ് ഉത്തമം.എന്നാൽ മൂന്നു റക്അത്തു ഒരുമിച്ചു നിസ്‌ക്കരിചു വിത്ർ ആക്കുന്നതിലും കുഴപ്പമില്ല.പക്ഷെ ഒരുമിച്ചു നിസ്‌ക്കരിക്കുമ്പോൾ രണ്ടാമത്തെ റക്അത്തിൽ അത്തഹിയ്യാത് വേണ്ട.
E.രാത്രി നിസ്ക്കാരം നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യയത്തിൽ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പകലിൽ പന്ത്രണ്ടു റക്അത്തു സുന്നത്തു പകരമായി നിസ്‌ക്കരിച്ചിരുന്നു.
ഉത്തരം വിശദമായി പരിശോധിക്കാം; ഇൻ ഷാ അല്ലാഹ്. ഈ വിഷയവുമായി ബന്ധപ്പെട്ട ചില ഹദീസുകളും വിവരണവും ചുവടെ ചേർക്കുന്നു : _____________________________________ MODULE 01/05.10.2018 بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ كِتَاب الْوِتْرِ بَاب مَا جَاءَ فِي الْوِتْرِ ......................... ഹദീസ് 01 عَنْ ابْنِ عُمَرَ أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ صَلَاةِ اللَّيْلِ فَقَالَ رَسُولُ اللَّهِ عَلَيْهِ السَّلَام صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى وَعَنْ نَافِعٍ أَنَّ عَبْدَ اللَّهِ بْنَ عُمَرَ كَانَ يُسَلِّمُ بَيْنَ الرَّكْعَةِ وَالرَّكْعَتَيْنِ فِي الْوِتْرِ حَتَّى يَأْمُرَ بِبَعْضِ حَاجَتِهِ ആശയ സംഗ്രഹം : ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഈരണ്ടു റക്അത്ത് വീതമാണ് രാത്രിയിലെ (സുന്നത്ത്) നിസ്ക്കാരം നിർവഹിക്കേണ്ടത് . ആരെങ്കിലും സുബ്ഹ് നിസ്‌കാരത്തിന്റെ സമയം ആകുമെന്ന്(വിത്റിന്റെ സമയം തീരുമെന്ന്) ആശങ്കിച്ചാൽ അവൻ ഒരു റക്അത്ത് നിസ്‌ക്കരിച്ചു അവൻ അത് വരെ നിസ്‌ക്കരിച്ചതിനു വിത്ർ ആക്കട്ടെ . നാഫിഉ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഇബ്നു ഉമർ റദിയല്ലാഹു അന്ഹു അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ രണ്ടു റക്അത്തിനും ഒരു റക്അത്തിനും ഇടയിൽ സലാം വീട്ടുമായിരുന്നു. (സ്വഹീഹുൽ ബുഖാരി ) https://sunnah.com/bukhari/14/1 https://sunnah.com/bukhari/14/2 ഹദീസ് 02 ........................... عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا أَرَدْتَ أَنْ تَنْصَرِفَ فَارْكَعْ رَكْعَةً تُوتِرُ لَكَ مَا صَلَّيْتَ قَالَ الْقَاسِمُ وَرَأَيْنَا أُنَاسًا مُنْذُ أَدْرَكْنَا يُوتِرُونَ بِثَلَاثٍ وَإِنَّ كُلًّا لَوَاسِعٌ أَرْجُو أَنْ لَا يَكُونَ بِشَيْءٍ مِنْهُ بَأْسٌ ആശയ സംഗ്രഹം : ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഈരണ്ടു റക്അത്ത് വീതമാണ് രാത്രിയിലെ (സുന്നത്ത്) നിസ്ക്കാരം നിർവഹിക്കേണ്ടത് . നിസ്ക്കാരം നിർത്താൻ നീ ഉദ്ദേശിച്ചാൽ നീ ഒരു റക്അത്ത് നിസ്‌ക്കരിച്ചു നീ അത് വരെ നിസ്‌ക്കരിച്ചതിനു വിതറാക്കുക. ഖാസിം എന്ന ഉപ നിവേദകൻ പറയുന്നു : ഞങ്ങൾക്ക് പ്രായപൂർത്തി എത്തിയ കാലം മുതലേ ജനങ്ങൾ മൂന്ന് റക്അത്ത് കൊണ്ട് വിത്ർ ആക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഇതെല്ലാം വിശാലമാണ്.ഇതൊന്നും കുഴപ്പമില്ല (മൂന്നു റക്അത്ത് ഒരുമിച്ചോ വേർപിരിച്ചോ നിസ്‌ക്കരിക്കുന്നതും മൂന്നിൽ കൂടുതൽ 5,7,9,11 നിസ്‌ക്കരിക്കുന്നതും ) എന്നാണു ഞാൻ വിചാരിക്കുന്നത്.(സ്വഹീഹുൽ ബുഖാരി ) https://sunnah.com/bukhari/14/4 വിശദീകരണം മിർഖാത്തിൽ : http://library.islamweb.net/newlibrary/display_book.php?bk_no=303&ID=636&idfrom=4084&idto=4131&bookid=303&startno=5
ഹദീസ് 03 حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ عَنْ مَالِكِ بْنِ أَنَسٍ عَنْ مَخْرَمَةَ بْنِ سُلَيْمَانَ عَنْ كُرَيْبٍ أَنَّ ابْنَ عَبَّاسٍ أَخْبَرَهُ أَنَّهُ بَاتَ عِنْدَ مَيْمُونَةَ وَهِيَ خَالَتُهُ فَاضْطَجَعْتُ فِي عَرْضِ وِسَادَةٍ وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا فَنَامَ حَتَّى انْتَصَفَ اللَّيْلُ أَوْ قَرِيبًا مِنْهُ فَاسْتَيْقَظَ يَمْسَحُ النَّوْمَ عَنْ وَجْهِهِ ثُمَّ قَرَأَ عَشْرَ آيَاتٍ مِنْ آلِ عِمْرَانَ ثُمَّ قَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى شَنٍّ مُعَلَّقَةٍ فَتَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَامَ يُصَلِّي فَصَنَعْتُ مِثْلَهُ فَقُمْتُ إِلَى جَنْبهِ فَوَضَعَ يَدَهُ الْيُمْنَى عَلَى رَأْسِي وَأَخَذَ بِأُذُنِي يَفْتِلُهَا ثُمَّ صَلَّى رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ رَكْعَتَيْنِ ثُمَّ أَوْتَرَ ثُمَّ اضْطَجَعَ حَتَّى جَاءَهُ الْمُؤَذِّنُ فَقَامَ فَصَلَّى رَكْعَتَيْنِ ثُمَّ خَرَجَ فَصَلَّى الصُّبْحَ http://library.islamweb.net/newlibrary/display_book.php?bk_no=52&ID=633&idfrom=1839&idto=1863&bookid=52&startno=1 ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ അടിമയായിരുന്ന കുറൈബ് എന്നവർ പറയുന്നു: ഇബ്നുഅബ്ബാസ് റദിയല്ലാഹു അന്ഹു അദ്ദേഹത്തോട് പറഞ്ഞു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പത്നിയും ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ മാതൃസഹോദരിയുമായ മൈമൂന റദിയല്ലാഹു അന്ഹായുടെ അടുക്കൽ ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു ഒരിക്കൽ രാത്രി താമസിച്ചു. ഞാൻ (ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു)മെത്തയിൽ തിരശ്ചീനമായി കിടന്നു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും ഭാര്യയും മെത്തയിൽ നീളത്തിലും കിടന്നു .റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഏകദേശം രാത്രി പകുതിയാവോളം ഉറങ്ങി .റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉണര്ന്നു ഇരുന്ന ശേഷം കൈ കൊണ്ട് മുഖം തടവി .പിന്നീട് ആലു ഇമ്രാൻ സൂറത്തിലെ അവസാനത്തെ പത്തു സൂക്തങ്ങൾ ഓതി.അവിടുന്നു കെട്ടി തൂക്കിയിരുന്ന ഒരു പാത്രത്തില്‍ വുദു എടുത്തു; അനന്തരം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നമസ്ക്കരിക്കാന്‍ നിന്നു. അപ്പോള്‍ ഞാൻ എണീറ്റു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വുദു എടുത്തതുപോലെ ഞാനും വുദു എടുത്തു. എന്നിട്ട് ഞാൻ എണീറ്റു നബിയുടെ ചാരത്തു ചെന്ന് നിന്നു.അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നബിയുടെ വലതു കൈ എന്റെ തലയിൽ വച്ചു എന്റെ വലതു ചെവിയിൽ പിടിച്ചു എന്നെ വലത്തോട്ട് മാറ്റി പിന്നെ നബി രണ്ടു റകഅത്ത് നിസ്ക്കരിച്ചു.വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് ,വീണ്ടും രണ്ടു റകഅത്ത് എന്നിങ്ങനെ നബി നിസ്ക്കരിച്ചു പിന്നെ നബി വിത്രാക്കി/ ഒറ്റയാക്കി നിസ്ക്കരിച്ചു(ആകെ 13) ശേഷം അവിടുന്ന് ചെരിഞ്ഞു കിടന്നു. പിന്നീട് ബാങ്കു വിളിക്കാരന്‍ വന്നു നമസ്കാരത്തിന് ബാങ്ക് വിളിച്ചു. അപ്പോൾ നബി എണീറ്റു ലഘുവായ രണ്ടു റകഅത്ത് നിസ്ക്കരിച്ചു ശേഷം പള്ളിയിലേക്ക് പുറപ്പെടുകയും പള്ളിയിൽ സുബ്ഹു നിസ്ക്കരിക്കുകയും ചെയ്തു(സ്വഹീഹുൽ ബുഖാരി ) ...................................... https://youtu.be/63KgE9qh5kM https://sunnah.com/bukhari/14/3
ഹദീസ് 04
حَدَّثَنَا أَبُو الْيَمَانِ قَالَ أَخْبَرَنَا شُعَيْبٌ عَنْ الزُّهْرِيِّ قَالَ حَدَّثَنِي عُرْوَةُ أَنَّ عَائِشَةَ أَخْبَرَتْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّي إِحْدَى عَشْرَةَ رَكْعَةً كَانَتْ تِلْكَ صَلَاتَهُ تَعْنِي بِاللَّيْلِ فَيَسْجُدُ السَّجْدَةَ مِنْ ذَلِكَ قَدْرَ مَا يَقْرَأُ أَحَدُكُمْ خَمْسِينَ آيَةً قَبْلَ أَنْ يَرْفَعَ رَأْسَهُ وَيَرْكَعُ رَكْعَتَيْنِ قَبْلَ صَلَاةِ الْفَجْرِ ثُمَّ يَضْطَجِعُ عَلَى شِقِّهِ الْأَيْمَنِ حَتَّى يَأْتِيَهُ الْمُؤَذِّنُ لِلصَّلَاةِ സാരം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പതിനൊന്നു റക്അത്ത് നിസ്‌ക്കരിക്കുമായിരുന്നു.അതായിരുന്നു നബിയുടെ രാത്രിയിലെ (സുന്നത്ത്) നിസ്ക്കാരം.അമ്പതു ആയത്ത് ഓതുന്ന അത്രയും സമയം നബി സുജൂദ് ദീർഘിപ്പിച്ചിരുന്നു. ഫജ്ർ നിസ്‌കാരത്തിന് മുമ്പ് നബി രണ്ടു റക്അത്ത് നിസ്‌ക്കരിക്കുകയും മുഅദ്ദിൻ നിസ്‌കാരത്തിന് വരുന്നത് വരെ വലത്തോട്ട് ചെരിഞ്ഞു കിടക്കുകയും ചെയ്യുമായിരുന്നു.(സ്വഹീഹുൽ ബുഖാരി ) https://sunnah.com/bukhari/14/5 ഹദീസ് 05 حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ أَخْبَرَنَا مَالِكٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي بِاللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً، ثُمَّ يُصَلِّي إِذَا سَمِعَ النِّدَاءَ بِالصُّبْحِ رَكْعَتَيْنِ خَفِيفَتَيْنِ സാരം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം രാത്രി പതിമൂന്നു റക്അത്ത്(സുന്നത്ത്) നിസ്‌ക്കരിക്കുമായിരുന്നു.മുഅദ്ദിൻ സുബ്ഹി വാങ്ക് വിളിച്ചാൽ നബി എണീറ്റ് ലഘുവായ രണ്ടു റകഅത്ത് (സുബ്ഹിക്ക് മുമ്പുള്ള) നിസ്‌ക്കരിക്കുമായിരുന്നു. (സ്വഹീഹുൽ ബുഖാരി ) https://sunnah.com/bukhari/19/43 ഹദീസ് 06 حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ الْكَوْسَجُ، حَدَّثَنَا عَبْدُ اللَّهِ بْنُ نُمَيْرٍ، حَدَّثَنَا هِشَامُ بْنُ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ، قَالَتْ كَانَتْ صَلاَةُ النَّبِيِّ صلى الله عليه وسلم مِنَ اللَّيْلِ ثَلاَثَ عَشْرَةَ رَكْعَةً يُوتِرُ مِنْ ذَلِكَ بِخَمْسٍ لاَ يَجْلِسُ فِي شَيْءٍ مِنْهُنَّ إِلاَّ فِي آخِرِهِنَّ فَإِذَا أَذَّنَ الْمُؤَذِّنُ قَامَ فَصَلَّى رَكْعَتَيْنِ خَفِيفَتَيْنِ . قَالَ وَفِي الْبَابِ عَنْ أَبِي أَيُّوبَ . قَالَ أَبُو عِيسَى حَدِيثُ عَائِشَةَ حَدِيثٌ حَسَنٌ صَحِيحٌ . وَقَدْ رَأَى بَعْضُ أَهْلِ الْعِلْمِ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم وَغَيْرِهِمُ الْوِتْرَ بِخَمْسٍ وَقَالُوا لاَ يَجْلِسُ فِي شَيْءٍ مِنْهُنَّ إِلاَّ فِي آخِرِهِنَّ . قَالَ أَبُو عِيسَى وَسَأَلْتُ أَبَا مُصْعَبٍ الْمَدِينِيَّ عَنْ هَذَا الْحَدِيثِ كَانَ النَّبِيُّ صلى الله عليه وسلم يُوتِرُ بِالتِّسْعِ وَالسَّبْعِ قُلْتُ كَيْفَ يُوتِرُ بِالتِّسْعِ وَالسَّبْعِ قَالَ يُصَلِّي مَثْنَى مَثْنَى وَيُسَلِّمُ وَيُوتِرُ بِوَاحِدَةٍ സാരം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ രാത്രിയിലെ (സുന്നത്ത്) നിസ്ക്കാരം പതിമൂന്നു റക്അത്ത് ആയിരുന്നു. ഇടയിൽ ഇരിക്കാതെ അഞ്ചു റക്അത്ത് കൊണ്ട് നബി വിത്ർ ആക്കുകയും ചെയ്യുമായിരുന്നു.. ഇമാം തിർമുദി പറയുന്നു : ഈ ഹദീസ് ഹസൻ സ്വഹീഹ് ആണ്.നബിയുടെ സ്വഹാബാക്കളിലും അല്ലാത്തവരിലും പെട്ട ചില പണ്ഡിതന്മാർ വിത്ർ അഞ്ചു റക്അത്ത് ആണെന്നും അതിനിടയിൽ അവസാനമല്ലാതെ ഇരിക്കരുതെന്നുമുള്ള വീക്ഷണം പുലർത്തുന്നവരാണ്. ഇമാം തിർമുദി പറയുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഏഴും ഒമ്പതും റക്അത്തുകൾ കൊണ്ട് വിത്ർ ആകുമായിരുന്നു എന്ന ഹദീസ് സംബന്ധിച്ച് ഞാൻ അബൂ മുസ്അബ് അൽ മദീനിയോട് ചോദിച്ചു :എങ്ങിനെയാണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഏഴും ഒമ്പതും റക്അത്തുകൾ കൊണ്ട് വിത്ർ ആക്കിയിരുന്നു? അപ്പോൾ അദ്ദേഹം പറഞ്ഞു : രണ്ടു രണ്ടു വീതം നിസ്‌ക്കരിച്ചു സലാം വീട്ടുകയും അവസാനം ഒരു റക്അത്ത് കൊണ്ട് വിത്ർ (ഒറ്റ ) ആക്കുകയും ചെയ്യുമായിരുന്നു. (സുനനു തിർമുദി) https://sunnah.com/tirmidhi/3/7 ഹദീസ് 07 حَدَّثَنَا عَبْدُ الْعَزِيزِ بْنُ يَحْيَى الْحَرَّانِيُّ حَدَّثَنِي مُحَمَّدُ بْنُ سَلَمَةَ عَنْ مُحَمَّدِ بْنِ إِسْحَقَ عَنْ مُحَمَّدِ بْنِ جَعْفَرِ بْنِ الزُّبَيْرِ عَنْ عُرْوَةَ بْنِ الزُّبَيْرِ عَنْ عَائِشَةَ قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي ثَلَاثَ عَشْرَةَ رَكْعَةً بِرَكْعَتَيْهِ قَبْلَ الصُّبْحِ يُصَلِّي سِتًّا مَثْنَى مَثْنَى وَيُوتِرُ بِخَمْسٍ لَا يَقْعُدُ بَيْنَهُنَّ إِلَّا فِي آخِرِهِنَّ സാരം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം സുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നിസ്ക്കാരം ഉൾപ്പെടെ പതിമൂന്നു റക്അത്ത് നിസ്‌ക്കരിക്കുമായിരുന്നു.രണ്ടു രണ്ടു വീതം ആറു റക്അത്തും ഇടയിൽ ഇരിക്കാതെ അഞ്ചു റക്അത്ത് കൊണ്ട് വിത്ർ ആക്കുകയും ചെയ്യുമായിരുന്നു. https://sunnah.com/abudawud/5/110
MODULE 02/13.10.2018 വിത്ർ നിസ്‌കാരത്തിന്റെ വിഷയത്തിൽ സ്വഹീഹുൽ ബുഖാരിയിൽ നാം പഠിച്ച ഹദീസിന്റെ വിശദീകരണമായി ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹ് നൽകിയ വിശദീകരണത്തിലെ ചില ഇബാറത്തുകൾ പരിശോധിക്കാം , ഇൻ ശാ അല്ലാഹ്
ഫത്ഹുൽ ബാരിയിൽ നിന്ന് : ( أَبْوَابُ الْوِتْرِ ) ...................... ( فَائِدَةٌ ) : قَالَ ابْنُ التِّينِ : اخْتُلِفَ فِي الْوِتْرِ فِي سَبْعَةِ أَشْيَاءَ : فِي وُجُوبِهِ ، وَعَدَدِهِ ، وَاشْتِرَاطِ النِّيَّةِ فِيهِ ، وَاخْتِصَاصٍ بِقِرَاءَةٍ ، وَاشْتِرَاطِ شَفْعٍ قَبْلَهُ ، وَفِي آخِرِ وَقْتِهِ ، وَصَلَاتِهِ فِي السَّفَرِ عَلَى الدَّابَّةِ . قُلْتُ : وَفِي قَضَائِهِ ، وَالْقُنُوتِ فِيهِ ، وَفِي مَحَلِّ الْقُنُوتِ مِنْهُ ، وَفِيمَا يُقَالُ فِيهِ ، وَفِي فَصْلِهِ وَوَصْلِهِ ، وَهَلْ تُسَنُّ رَكْعَتَانِ بَعْدَهُ ، وَفِي صَلَاتِهِ مِنْ قُعُودٍ . لَكِنْ هَذَا الْأَخِيرُ يَنْبَنِي عَلَى كَوْنِهِ مَنْدُوبًا أَوْ لَا . وَقَدِ اخْتَلَفُوا فِي أَوَّلِ وَقْتِهِ أَيْضًا ، وَفِي كَوْنِهِ أَفْضَلَ صَلَاةِ التَّطَوُّعِ ، أَوِ الرَّوَاتِبِ أَفْضَلَ مِنْهُ ، أَوْ خُصُوصِ رَكْعَتَيِ الْفَجْرِ ആശയ സംഗ്രഹം : ഇബ്നുത്തീൻ പ്രസ്താവിക്കുന്നു : വിത്ർ നിസ്‌കാരത്തിന്റെ കാര്യത്തിൽ ഏഴു കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്.അത് നിർബന്ധമാണോ സുന്നത്താണോ, റക്അത്തുകളുടെ എണ്ണം എത്ര ,പ്രത്യേക നിയ്യത്തു വേണമോ,അതിൽ ഖിറാഅത്തിനായി പ്രത്യേക സൂറത്തുകൾ ഉണ്ടോ, വിത്റിന്റെ മുമ്പ് ഇരട്ടയാക്കേണ്ടതുണ്ടോ , വിത്റിന്റെ അവസാന സമയം എപ്പോഴാണ്,യാത്രയിൽ വാഹനപ്പുറത്തു വച്ച് നിസ്‌ക്കരിക്കാമോ എന്നീ കാര്യങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഞാൻ (ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹ്) പറയുന്നു : വിത്ർ ഖദാ വീട്ടാമോ , വിത്റിലെ ഖുനൂത് എങ്ങിനെ, വിത്റിലെ ഖുനൂത് എപ്പോൾ,വിത്റിലെ ഖുനൂത്തിൽ എന്ത് ചൊല്ലണം, വിത്ർ മൂന്നു റക്അത്തു ചേർത്ത് നിസ്‌ക്കരിക്കാനോ അതോ രണ്ടും ഒന്നുമായി പിരിച്ചു നിസ്‌ക്കരിക്കാനോ,വിത്റിനു ശേഷം രണ്ടു റക്അത്തു സുന്നത്തുണ്ടോ,വിത്ർ ഇരുന്നു നിസ്‌ക്കരിക്കാമോ എന്നീ കാര്യങ്ങളിലും ഭിന്ന വീക്ഷണങ്ങളുണ്ട്.വിത്ർ ഇരുന്നു നിസ്‌ക്കരിക്കാമോ എന്ന അഭിപ്രായ വ്യത്യാസം വിത്ർ സുന്നത്തോ വാജിബോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. വിത്റിന്റെ ആദ്യ സമയം ഏതാണ്, വിത്ർ നിസ്‌ക്കാരമാണോ റവാത്തിബ് നിസ്‌ക്കാരമാണോ കൂടുതൽ പുണ്യകരം എന്നീ കാര്യങ്ങളിലും ഭിന്ന വീക്ഷണങ്ങളുണ്ട് ..................... قَوْلُهُ : ( عَنْ صَلَاةِ اللَّيْلِ ) فِي رِوَايَةِ أَيُّوبَ عَنْ نَافِعٍ " فِي بَابِ الْحِلَقِ فِي الْمَسْجِدِ " : " أَنَّ رَجُلًا جَاءَ إِلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَهُوَ يَخْطُبُ فَقَالَ : كَيْفَ صَلَاةُ اللَّيْلِ " وَنَحْوُهُ فِي رِوَايَةِ سَالِمٍ عَنْ أَبِيهِ فِي أَبْوَابِ التَّطَوُّعِ ، وَقَدْ تَبَيَّنَ مِنَ الْجَوَابِ أَنَّ السُّؤَالَ وَقَعَ عَنْ عَدَدِهَا أَوْ عَنِ الْفَصْلِ وَالْوَصْلِ ........................... എങ്ങിനെയാണ് രാത്രി നിസ്ക്കാരം എന്ന സ്വഹാബിയുടെ ചോദ്യത്തിന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത് ചോദ്യം രാത്രി നിസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തെയോ ചേർത്ത് നിസ്‌ക്കരിക്കുന്നതിനെയോ പിരിച്ചു നിസ്‌ക്കരിക്കുന്നതിനെയോ സംബന്ധിച്ചാണ് എന്നാണ്.
قَوْلُهُ : ( مَثْنَى مَثْنَى ) أَيِ اثْنَيْنِ اثْنَيْنِ .......................... وَأَمَّا إِعَادَةُ مَثْنَى فَلِلْمُبَالَغَةِ فِي التَّأْكِيدِ ، وَقَدْ فَسَّرَهُ ابْنُ عُمَرَ رَاوِي الْحَدِيثِ فَعِنْدَ مُسْلِمٍ عَنْ طَرِيقِ عُقْبَةَ بْنِ حُرَيْثٍ قَالَ قُلْتُ لِابْنِ عُمَرَ : مَا مَعْنَى مَثْنَى مَثْنَى ؟ قَالَ : تُسَلِّمُ مِنْ كُلِّ رَكْعَتَيْنِ . وَفِيهِ رَدٌّ عَلَى مَنْ زَعَمَ مِنَ الْحَنَفِيَّةِ أَنَّ مَعْنَى مَثْنَى أَنْ يَتَشَهَّدَ بَيْنَ كُلِّ رَكْعَتَيْنِ لِأَنَّ رَاوِيَ الْحَدِيثِ أَعْلَمُ بِالْمُرَادِ بِهِ ، وَمَا فَسَّرَهُ بِهِ هُوَ الْمُتَبَادَرُ إِلَى الْفَهْمِ لِأَنَّهُ لَا يُقَالُ فِي الرُّبَاعِيَّةِ مَثَلًا إِنَّهَا مَثْنَى ، وَاسْتُدِلَّ بِهَذَا عَلَى تَعَيُّنِ الْفَصْلِ بَيْنَ كُلِّ رَكْعَتَيْنِ مِنْ صَلَاةِ اللَّيْلِ ، قَالَ ابْنُ دَقِيقِ الْعِيدِ : وَهُوَ ظَاهِرُ السِّيَاقِ لِحَصْرِ الْمُبْتَدَأِ فِي الْخَبَرِ ، وَحَمَلَهُ الْجُمْهُورُ عَلَى أَنَّهُ لِبَيَانِ الْأَفْضَلِ لِمَا صَحَّ مِنْ فِعْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِخِلَافِهِ ، وَلَمْ يَتَعَيَّنْ أَيْضًا كَوْنُهُ لِذَلِكَ ، بَلْ يُحْتَمَلُ أَنْ يَكُونَ لِلْإِرْشَادِ إِلَى الْأَخَفِّ ، إِذِ السَّلَامُ بَيْنَ كُلِّ رَكْعَتَيْنِ أَخَفُّ عَلَى الْمُصَلِّي مِنَ الْأَرْبَعِ فَمَا فَوْقَهَا لِمَا فِيهِ مِنَ الرَّاحَةِ غَالِبًا وَقَضَاءُ مَا يُعْرَضُ مِنْ أَمْرٍ مُهِمٍّ ، وَلَوْ كَانَ الْوَصْلُ لِبَيَانِ الْجَوَازِ فَقَطْ لَمْ يُوَاظِبْ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَمَنِ ادَّعَى اخْتِصَاصَهُ بِهِ فَعَلَيْهِ الْبَيَانُ ، وَقَدْ صَحَّ عَنْهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - الْفَصْلُ كَمَا صَحَّ عَنْهُ الْوَصْلُ ആശയ സംഗ്രഹം : ഹദീസിൽ മസ്‌നാ എന്ന് ആവർത്തിച്ചു പറഞ്ഞത് തഅകീദിനാണ്.രണ്ടു റക്അത്ത് രണ്ടു റക്അത്തു വീതമായി നിസ്‌ക്കരിക്കുക എന്നതാണ് ഇതിന്റെ ആശയം.ഹദീസ് റിപ്പോർട്ടറായ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു തന്നെ ഇത് വ്യാഖ്യാനിച്ചിട്ടുണ്ട്. ഉഖ്ബത് ബ്നു ഹുറൈസ് ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതായി സ്വഹീഹ് മുസ്‌ലിമിൽ വന്ന ഹദീസിൽ മസ്‌നാ മസ്‌നാ എന്നതിന്റെ ആശയം എന്താണ് എന്ന് ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിനോടു ചോദിക്കുമ്പോൾ 'ഈ രണ്ടു റക്അത്തിൽ സലാം വീട്ടലാണ് എന്ന് പറഞ്ഞതായി കാണാം. http://library.islamweb.net/newlibrary/display_book.php?flag=1&bk_no=1&bookhad=1252 ഹനഫികളിൽ ചിലർ ഓരോ രണ്ടു റക്അത്തിലും അത്തഹിയ്യാത്തു ഓതുക എന്നതാണ് ഈ ഹദീസിന്റെ ആശയം എന്ന് വിശദീകരിച്ചതിനെതിരെയുള്ള വ്യക്തമായ തെളിവാണ് സ്വഹീഹ് മുസ്‌ലിമിൽ രേഖപ്പെടുത്തിയിട്ടുള്ള ഇബ്നു ഉമർ റദിയല്ലാഹു അന്ഹുവിന്റെ വിശദീകരണം. ഹദീസ് റിപ്പോർട്ടർക്കാണല്ലോ ഹദീസിന്റെ ഉദ്ദേശ്യം കൂടുതൽ അറിയുക. രാത്രി നിസ്‌കാരത്തിൽ രണ്ടു റക്അത്തു വീതം പിരിച്ചാണ് നിസ്‌ക്കരിക്കേണ്ടത് എന്ന് ഈ ഹദീസിൽ നിന്ന് തെളിവ് പിടിച്ചിരിക്കുന്നു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ രണ്ടു റക്അത്തിൽ സലാം വീട്ടാതെ ചേർത്ത് നിസ്‌ക്കരിച്ചതായ റിപ്പോർട്ടുകളും വന്നിട്ടുള്ളതിനാൽ ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നതു രണ്ടു റക്അത്തു വീതം പിരിച്ചു നിസ്‌ക്കരിക്കലാണ് കൂടുതൽ ഉത്തമം എന്ന് വിശദീകരിക്കുന്നതാണ് ഈ ഹദീസ് എന്നാണ്. എന്നാൽ രണ്ടു റക്അത്തിൽ സലാം വീട്ടുക എന്ന് നബി നിർദ്ദേശിച്ചത് കൂടുതൽ പുണ്യകരം അതാണ് എന്നത് കൊണ്ടാവണമെന്നു നിർബന്ധമില്ല; നിസ്‌ക്കരിക്കുന്നവന് കൂടുതൽ സൗകര്യം അതാണ് എന്ന നിലക്കുമാവാം. നിസ്‌ക്കരിക്കുന്നവന് വിശ്രമത്തിനും എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നതിനും കൂടുതൽ സൗകര്യമായ രീതി രണ്ടു റക്അത്തിൽ സലാം വീട്ടലാണല്ലോ.അപ്രകാരം തന്നെ നബി ചിലപ്പോൾ ചേർത്ത് നിസ്‌ക്കരിച്ചതു അത് അനുവദനീയമാണ് എന്ന് വ്യക്തമാക്കാൻ മാത്രമാണെങ്കിൽ പലപ്പോഴായി നബി അങ്ങിനെ ചെയ്യുമായിരുന്നില്ല. ചേർത്ത് നിസ്‌ക്കരിക്കൽ നബിയുടെ മാത്രം പ്രത്യേകതയാണ് എന്ന് പറഞ്ഞവർ ആ വാദം വിശദീകരിക്കേണ്ടതാണ്.തീർച്ചയായും നബി ഈ രണ്ടു റക്അത്തായി പിരിച്ചും രണ്ടു റക്അത്തിൽ സലാം വീട്ടാതെ ചേർത്തും നിസ്‌ക്കരിച്ചതായി സ്വഹീഹായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. http://library.islamweb.net/newlibrary/display_book.php?idfrom=1839&idto=1863&bk_no=52&ID=633
MODULE 03/13.10.2018 വിത്റിൽ അല്ലാതെ ഒറ്റ റക്അത്ത് നിസ്‌ക്കാരമില്ല : فَعِنْدَ أَبِي دَاوُدَ وَمُحَمَّدِ بْنِ نَصْرٍ مِنْ طَرِيقَيِ الْأَوْزَاعِيِّ وَابْنِ أَبِي ذِئْبٍ كِلَاهُمَا عَنِ الزُّهْرِيِّ عَنْ عُرْوَةَ عَنْ عَائِشَةَ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يُصَلِّي مَا بَيْنَ أَنْ يَفْرُغَ مِنَ الْعِشَاءِ إِلَى الْفَجْرِ إِحْدَى عَشْرَةَ رَكْعَةً يُسَلِّمُ مِنْ كُلِّ رَكْعَتَيْنِ وَإِسْنَادُهُمَا عَلَى شَرْطِ الشَّيْخَيْنِ ، وَاسْتُدِلَّ بِهِ أَيْضًا عَلَى عَدَمِ النُّقْصَانِ عَنْ رَكْعَتَيْنِ فِي النَّافِلَةِ مَا عَدَا الْوِتْرَ ، قَالَابْنُ دَقِيقِ الْعِيدِ : وَالِاسْتِدْلَالُ بِهِ أَقْوَى مِنَ الِاسْتِدْلَالِ بِامْتِنَاعِ قَصْرِ الصُّبْحِ فِي السَّفَرِ إِلَى رَكْعَةٍ ، يُشِيرُ بِذَلِكَ إِلَى الطَّحَاوِيِّ فَإِنَّهُ اسْتَدَلَّ عَلَى مَنْعِ التَّنَفُّلِ بِرَكْعَةٍ بِذَلِكَ ، وَاسْتَدَلَّ بَعْضُ الشَّافِعِيَّةِ لِلْجَوَازِ بِعُمُومِ قَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الصَّلَاةُ خَيْرُ مَوْضُوعٍ ، فَمَنْ شَاءَ اسْتَكْثَرَ وَمَنْ شَاءَ اسْتَقَلَّ صَحَّحَهُ ابْنُ حِبَّانَ ആശയ സംഗ്രഹം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇശാ നിസ്ക്കാരം കഴിഞ്ഞ ശേഷം ഇഷാ നിസ്‌ക്കാരത്തിനും ഫജ്ർ നിസ്‌ക്കാരത്തിനും ഇടയിലായി പതിനൊന്നു റക്അത്ത് നിസ്‌ക്കരിച്ചിരുന്നുവെന്നും ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടിയിരുന്നു എന്നും(അവസാനം ഒറ്റ റക്അത്ത് കൊണ്ട് വിതറാക്കിയിരുന്നു എന്നും ) കാണാം. https://sunnah.com/abudawud/5/87 വിത്റിൽ അല്ലാതെ ഒറ്റ റക്അത്തു നിസ്ക്കാരം ഇല്ലെന്നു ഈ ഹദീസിൽ നിന്ന് വ്യക്തമാണ് . യാത്രയിൽ സുബ്ഹ് ഖസ്ർ ആക്കാൻ പാടില്ല എന്നത് ഒറ്റ റക്അത്ത് നിസ്ക്കാരം ഇല്ല ( വിത്ർ അല്ലാതെ) എന്നതിന് തെളിവ് പിടിക്കുന്നതിനേക്കാൾ ഈ ഹദീസ് പ്രകാരം തെളിവ് പിടിക്കുന്നതെന്നു കൂടുതൽ ശക്തമാണെന്ന് ഇബ്നു ദഖീഖ് അൽ ഈദ് പ്രസ്താവിക്കുന്നു. നിസ്ക്കാരം നന്മയാണെന്നും അത് കൂട്ടുകയോ കുറയ്ക്കുകയോ (സുന്നത്തു നിസ്ക്കാരം) ചെയ്യാമെന്നും വ്യക്തമാക്കുന്ന ഇബ്നു ഹിബ്ബാൻ സ്വഹീഹ് ആയി ഹുക്മു ചെയ്തിട്ടുള്ള ഹദീസിന്റെ അടിസ്ഥാനത്തിൽ ഒറ്റ റക്അത്തു നിസ്ക്കാരം അനുവദനീയമാണ് എന്ന് ചില ഷാഫിയാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു വിത്റിൽ ഫസ്‌ലാണോ വസ്‌ലാണോ ഉത്തമം ? وَقَدِ اخْتَلَفَ السَّلَفُ فِي الْفَصْلِ وَالْوَصْلِ فِي صَلَاةِ اللَّيْلِ أَيُّهُمَا أَفْضَلُ ، وَقَالَ الْأَثْرَمُ عَنْ أَحْمَدَ : الَّذِي اخْتَارَهُ فِي صَلَاةِ اللَّيْلِ مَثْنَى مَثْنَى ، فَإِنْ صَلَّى بِالنَّهَارِ أَرْبَعًا فَلَا بَأْسَ . وَقَالَ مُحَمَّدُ بْنُ نَصْرٍ نَحْوَهُ فِي صَلَاةِ اللَّيْلِ قَالَ : وَقَدْ صَحَّ عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ أَوْتَرَ بِخَمْسٍ لَمْ يَجْلِسْ إِلَّا فِي آخِرِهَا إِلَى غَيْرِ ذَلِكَ مِنَ الْأَحَادِيثِ الدَّالَّةِ عَلَى الْوَصْلِ ، إِلَّا أَنَّا نَخْتَارُ أَنْ يُسَلِّمَ مِنْ كُلِّ رَكْعَتَيْنِ لِكَوْنِهِ أَجَابَ بِهِ السَّائِلَ وَلِكَوْنِ أَحَادِيثِ الْفَصْلِ أَثْبَتَ وَأَكْثَرَ طُرُقًا ........................ ആശയ സംഗ്രഹം : രാത്രി നിസ്ക്കാരം ചേർത്ത് നിസ്‌ക്കരിക്കലാണോ ഈരണ്ടു റക്അത്തു വീതമാണോ കൂടുതൽ നല്ലതു എന്ന വിഷയത്തിൽ സലഫുകൾക്കു ഭിന്ന വീക്ഷണങ്ങളുണ്ട്.രാത്രിയിലെ സുന്നത്തു നിസ്ക്കാരം ഈരണ്ടു റക്അതായി നിസ്‌ക്കരിക്കുന്നതിനെയാണ് ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് തെരഞ്ഞെടുത്തിരുന്നതെന്നും എന്നാൽ പകലിലെ സുന്നത്തു നാല് റക്അത് ഒരുമിച്ചു നിസ്‌ക്കരിക്കുന്നതു കുഴപ്പമില്ലെന്നും ഇമാം അവർകൾ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അസ്റം എന്നവർ റിപ്പാർട് ചെയ്യുന്നു. മുഹമ്മദ് ബ്നു നസ്ർ പ്രസ്താവിക്കുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇടയിൽ തീരെ ഇരിക്കാതെ അഞ്ചു റക്അത്തു കൊണ്ട് വിത്ർ ആക്കിയിരുന്നു .ഇപ്രകാരം നബി ചേർത്ത് നിസ്‌ക്കരിച്ചതായി ഹദീസുകളിൽ വന്നിട്ടുണ്ട്.എന്നാൽ നബി ചോദ്യകർത്താവിനോട് ഉത്തരമായി പറഞ്ഞത് ഈരണ്ടു റക്അത്തു വീതം നിസ്‌ക്കരിക്കാനാണ് എന്നതിനാലും അങ്ങിനെ നിസ്‌ക്കരിക്കുന്നതു (ഫസ്ൽ) സംബന്ധിച്ച ഹദീസുകളാണ് ചേർത്ത് നിസ്‌ക്കരിക്കുന്നതു (വസ്ൽ )സംബന്ധിച്ച ഹദീസുകളെക്കാൾ കൂടുതൽ സ്ഥിരപ്പെട്ടതും കൂടുതൽ വഴികളിൽ വന്നിട്ടുള്ളതും എന്നതിനാൽ ഈരണ്ടു റക്അത്തു വീതം രാത്രിയിലെ സുന്നത്തു നിസ്ക്കാരം നിർവഹിക്കുന്നതാണ് നാം തെരഞ്ഞെടുക്കുന്നത്. http://library.islamweb.net/newlibrary/display_book.php?idfrom=1839&idto=1863&bk_no=52&ID=633
قَوْلُهُ : ( فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ ) اسْتُدِلَّ بِهِ عَلَى خُرُوجِ وَقْتِ الْوِتْرِ بِطُلُوعِ الْفَجْرِ ، وَأَصْرَحُ مِنْهُ مَا رَوَاهُ أَبُو دَاوُدَ وَالنَّسَائِيُّ وَصَحَّحَهُ أَبُو عَوَانَةَ وَغَيْرُهُ مِنْ طَرِيقِ سُلَيْمَانَ بْنِ مُوسَى عَنْ نَافِعٍ أَنَّهُ حَدَّثَهُ أَنَّ ابْنَ عُمَرَ كَانَ يَقُولُ " مَنْ صَلَّى مِنَ اللَّيْلِ فَلْيَجْعَلْ آخِرَ صَلَاتِهِ وِتْرًا فَإِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَأْمُرُ بِذَلِكَ ، فَإِذَا كَانَ الْفَجْرُ فَقَدْ ذَهَبَ كُلُّ صَلَاةِ اللَّيْلِ وَالْوِتْرِ " وَفِي صَحِيحِ ابْنِ خُزَيْمَةَ مِنْ طَرِيقِ قَتَادَةَ عَنْ أَبِي نَضْرَةَ عَنْ أَبِي سَعِيدٍ مَرْفُوعًا مَنْ أَدْرَكَهُ الصُّبْحُ وَلَمْ يُوتِرْ فَلَا وِتْرَ لَهُ وَهَذَا مَحْمُولٌ عَلَى التَّعَمُّدِ أَوْ عَلَى أَنَّهُ لَا يَقَعُ أَدَاءً ، لِمَا رَوَاهُ مِنْ حَدِيثِ أَبِي سَعِيدٍ أَيْضًا مَرْفُوعًا مَنْ نَسِيَ الْوِتْرَ أَوْ نَامَ عَنْهُ فَلْيُصَلِّهِ إِذَا ذَكَرَهُ ആശയ സംഗ്രഹം : فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ ' നിങ്ങളിൽ ആരെങ്കിലും സുബ്ഹ് നിസ്‌കാരത്തിന്റെ സമയം ആകുമെന്ന്(വിത്റിന്റെ സമയം തീരുമെന്ന്) ആശങ്കിച്ചാൽ' എന്ന് ഹദീസിൽ പറഞ്ഞതിൽ നിന്നും ഫജ്ർ വെളിപ്പെടുന്നതോടെ വിത്ർ നിസ്‌കാരത്തിന്റെ സമയം അവസാനിച്ചു എന്ന് തെളിവ് പിടിക്കപ്പെട്ടിട്ടുണ്ട്.അബൂ ദാവൂദും നസാഇയും റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ നിന്ന് ഇക്കാര്യം കൂടുതൽ വ്യക്തമാണ്.പ്രസ്തുത ഹദീസ് ചുവടെ ചേർക്കുന്നു : عَنْ نَافِعٍ، أَنَّ ابْنَ عُمَرَ، قَالَ مَنْ صَلَّى مِنَ اللَّيْلِ فَلْيَجْعَلْ آخِرَ صَلَاتِهِ وِتْرًا فَإِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَأْمُرُ بِذَلِكَ ، فَإِذَا كَانَ الْفَجْرُ فَقَدْ ذَهَبَ كُلُّ صَلَاةِ اللَّيْلِ وَالْوِتْرِ ഇബ്നു ഉമർ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : രാത്രി നിസ്‌ക്കരിക്കുന്നവൻ അവന്റെ രാത്രിയിലെ അവസാനത്തെ നിസ്ക്കാരം വിത്ർ ആക്കട്ടെ.കാരണം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അങ്ങിനെ കല്പിക്കാറുണ്ടായിരുന്നു.ഫജ്ർ ആയിക്കഴിഞ്ഞാൽ രാത്രി നിസ്‌ക്കാരത്തിന്റെയും വിത്ർ നിസ്‌ക്കാരത്തിന്റെയുമൊക്കെ സമയം തീരും. https://sunnah.com/nasai/20/85 https://sunnah.com/tirmidhi/3/17 مَنْ أَدْرَكَهُ الصُّبْحُ وَلَمْ يُوتِرْ فَلَا وِتْرَ لَهُ ' സുബ്ഹി നിസ്‌കാരത്തിന്റെ സമയം ആകുന്നതു വരെയും വിത്ർ നിസ്‌ക്കാരിക്കാത്തവന് വിത്ർ നിസ്‌ക്കാരമില്ല' എന്ന ഒരു ഹദീസ് സ്വഹീഹു ഇബ്നു ഖുസൈമയിൽ വന്നിട്ടുണ്ട് . എന്നാൽ ഇത് സുബ്ഹി വരെ കരുതിക്കൂട്ടി വിത്ർ നിസ്‌ക്കരിക്കാത്തവനെ സംബന്ധിച്ചോ അല്ലെങ്കിൽ സുബ്ഹിയുടെ സമയം കഴിഞ്ഞാൽ പിന്നീട് വിത്ർ അദാഉ ആയി നിസ്‌കരിക്കാൻ സാധിക്കില്ല എന്നത് സംബന്ധിച്ചോ ആവാം.കാരണം സുനനു അബീ ദാവീദിലെ ഒരു ഹദീസിൽ ഇങ്ങിനെ വന്നിട്ടുണ്ട്: مَنْ نَامَ عَنْ وِتْرِهِ أَوْ نَسِيَهُ فَلْيُصَلِّهِ إِذَا ذَكَرَهُ ഒരാൾ ഉറങ്ങിയത് കാരണമോ മറന്നത് കാരണമോ അയാൾക്ക് വിത്ർ നിസ്ക്കാരം നഷ്ടപ്പെട്ടാൽ അയാൾ ഓർക്കുമ്പോൾ വിത്ർ നിസ്‌ക്കരിക്കട്ടേ (ഉറങ്ങിയവൻ ഉണർന്ന ശേഷവും) . https://sunnah.com/abudawud/8/16 https://sunnah.com/tirmidhi/3/13 وَقِيلَ مَعْنَى قَوْلِهِ " إِذَا خَشِيَ أَحَدُكُمُ الصُّبْحَ أَيْ وَهُوَ فِي شَفْعٍ فَلْيَنْصَرِفْ عَلَى وِتْرٍ " وَهَذَا يَنْبَنِي عَلَى أَنَّ الْوِتْرَ لَا يَفْتَقِرُ إِلَى نِيَّةٍ . وَحَكَى ابْنُ الْمُنْذِرِ عَنْ جَمَاعَةٍ مِنَ السَّلَفِ أَنَّ الَّذِي يَخْرُجُ بِالْفَجْرِ وَقْتُهُ الِاخْتِيَارِيُّ وَيَبْقَى وَقْتُ الضَّرُورَةِ إِلَى قِيَامِ صَلَاةِ الصُّبْحِ ، وَحَكَاهُ الْقُرْطُبِيُّ عَنْ مَالِكٍ وَالشَّافِعِيِّ وَأَحْمَدَ ، وَإِنَّمَا قَالَهُ الشَّافِعِيُّ فِي الْقَدِيمِ . وَقَالَ ابْنُ قُدَامَةَ : لَا يَنْبَغِي لِأَحَدٍ أَنْ يَتَعَمَّدَ تَرْكَ الْوِتْرِ حَتَّى يُصْبِحَ _______________ فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ ' നിങ്ങളിൽ ആരെങ്കിലും സുബ്ഹ് നിസ്‌കാരത്തിന്റെ സമയം ആകുമെന്ന് ആശങ്കിച്ചാൽ' എന്ന് ഹദീസിൽ പറഞ്ഞതിന്റെ ആശയം 'അവൻ രണ്ടു റക്അത്ത് വീതം നിസ്‌ക്കരിച്ചു കൊണ്ടിരിക്കെ രണ്ടു റക്അത്തു ഉദ്ദേശിച്ചു നിസ്‌ക്കരിക്കുന്നതിനിടയിൽ സുബ്ഹ് ആകും ഏന് ആശങ്കിച്ചാൽ അവൻ ആ നിസ്ക്കാരം തന്നെ ഒറ്റയാക്കട്ടെ ( ഒറ്റ റക്അത്തിൽ സലാം വീട്ടുക)' എന്നാവാം എന്നും അഭിപ്രായമുണ്ട്. വിത്റിന് പ്രത്യേക നിയ്യത്തു ആവശ്യമില്ല എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് . ഫജറിന്റെ ഉദയം ( ഫജ്റ്സ്സ്വാദിഖ് വെളിവാകൽ ) വരെ വിത്റിന്റെ സമയം എന്ന് പറഞ്ഞത് വിത്ർ നിസ്‌കാരത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട / മുഖ്താറായ സമയമാണെന്നും എന്നാൽ അത്യാവശ്യ സാഹചര്യത്തിൽ സുബ്ഹി നിസ്‌കാരത്തിന് നിൽക്കുന്നത് വരെ വിത്ർ നിസ്‌ക്കരിക്കാവുന്നതാണെന്നും ഇബ്നുൽ മുൻദിർ റഹിമഹുല്ലാഹ് ഒരു സംഘം സലഫുകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു .ഇമാം മാലിക് , ഇമാം ശാഫിഈ , ഇമാം അഹ്മദ് ബ്നു ഹന്ബൽ ( റഹിമഹുമുല്ലാഹ്) എന്നിവരിൽ നിന്ന് ഈ അഭിപ്രായം ഇമാം ഖുർതുബി റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെ ഖദീമായ അദ്ഭിപ്രായം ഇതാണ്. http://library.islamweb.net/newlibrary/display_book.php?idfrom=1839&idto=1863&bk_no=52&ID=633