Friday, 23 June 2017

തൗബ അഥവാ പശ്ചാത്താപം


അൽ കിതാബ് പഠന പരമ്പര 270
24.06.2017
അൽ കിതാബ് സ്‌പെഷ്യൽ ക്ലാസ്സ്  
വിഷയം : തൗബ അഥവാ പശ്ചാത്താപം 

‘തൗബ’യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ് അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങുന്നവന്‍ ഒരു വസ്തുവില്‍നിന്ന് മറ്റൊരു വസ്തുവിലേക്ക് മടങ്ങുന്നവനാണ്. ആക്ഷേപിക്കപ്പെട്ട സ്വഭാവത്തില്‍ നിന്ന് സ്തുതിക്കപ്പെട്ട സ്വഭാവത്തിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍നിന്ന് അവന്റെ കല്‍പനകളിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു വെറുക്കുന്ന കാര്യങ്ങളില്‍ നിന്ന് അവനിഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് മടങ്ങുന്നവനാണ്. 

MODULE 01/24.06.2017

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 066 തഹ്രീം 08

 يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَى رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ نُورُهُمْ يَسْعَى بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട്‌ മടങ്ങുക. നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച്‌ തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

തഫ്സീർ ത്വബരിയിൽ നിന്ന്  :
تفسير القرآن
تفسير الطبري
محمد بن جرير الطبري

.......................
يَقُولُ تَعَالَى ذِكْرُهُ : يَا أَيُّهَا الَّذِينَ صَدَّقُوا اللَّهَ ( تُوبُوا إِلَى اللَّهِ ) يَقُولُ : ارْجِعُوا مِنْ ذُنُوبِكُمْ إِلَى طَاعَةِ اللَّهِ ، وَإِلَى مَا يُرْضِيهِ عَنْكُمْ ( تَوْبَةً نَصُوحًا ) يَقُولُ : رُجُوعًا لَا تَعُودُونَ فِيهَا أَبَدًا 
..................................
حَدَّثَنَا ابْنُ بَشَّارٍ ، قَالَ : ثَنَا عَبْدُ الرَّحْمَنِ ، قَالَ : ثَنَا سُفْيَانُ ، عَنْ سِمَاكِ بْنِ حَرْبٍ ، عَنِ النُّعْمَانِ بْنِ بَشِيرٍ ، عَنْ عُمَرَ ، قَالَ : التَّوْبَةُ النَّصُوحُ : أَنْ تَتُوبَ مِنَ الذَّنْبِ ثُمَّ لَا تُعُودَ فِيهِ ، أَوْ لَا تُرِيدُ أَنْ تَعُودَ 
ആശയ സംഗ്രഹം : അല്ലാഹുവിനെ സത്യപ്പെടുത്തിയ സത്യവിശ്വാസികളേ ... നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ നിന്നും വിട്ടു അല്ലാഹുവിനുള്ള അനുസരണയിലേക്കും അല്ലാഹു നിങ്ങളെ സംബന്ധിച്ച് ഇഷ്ട്ടപ്പെടുന്ന കാര്യങ്ങളിലേക്കും മടങ്ങുക എന്നാണു തൗബ ചെയ്യുക എന്ന് പറഞ്ഞതിന്റെ ആശയം; നസൂഹായ തൗബ എന്നാൽ ആ പാപങ്ങളിലേക്കു നിങ്ങൾ ഒരിക്കലും മടങ്ങാത്ത വിധം എന്നർത്ഥം.പാപങ്ങളിലേക്കു മടങ്ങാൻ ഉദ്ദേശ്യമില്ലാതിരിക്കുക എന്ന ആശയവും ആവാം.

http://library.islamweb.net/newlibrary/display_book.php?idfrom=4873&idto=4873&bk_no=50&ID=4940

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 37:
فَتَلَقَّى آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
അനന്തരം ആദം തന്‍റെരക്ഷിതാവിങ്കല്‍ നിന്ന്‌ ചില വചനങ്ങള്‍ സ്വീകരിച്ചു. ( ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച ) ആദമിന്‌ അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.

തൗബ ചെയ്യാൻ വേണ്ടി ആദം അലൈഹിസ്സലാം അല്ലാഹുവിൽ നിന്ന് സ്വീകരിച്ചു വചനങ്ങൾ ഏതായിരുന്നു?

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 23കാണുക :
قَالاَ رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട്‌ തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

തഫ്സീർ റാസിയിൽ നിന്ന് :
اعْلَمْ أَنَّ هَذِهِ الْآيَةَ مُفَسَّرَةٌ فِي سُورَةِ الْبَقَرَةِ ، وَقَدْ ذَكَرْنَا هُنَاكَ أَنَّ هَذِهِ الْآيَةَ تَدُلُّ عَلَى صُدُورِ الذَّنْبِ الْعَظِيمِ مِنْ آدَمَ عَلَيْهِ السَّلَامُ ، إِلَّا أَنَّا نَقُولُ : هَذَا الذَّنْبُ إِنَّمَا صَدَرَ عَنْهُ قَبْلَ النُّبُوَّةِ . وَعَلَى هَذَا التَّقْدِيرِ فَالسُّؤَالُ زَائِلٌ  
ആദമിന് ഇങ്ങിനെ ഒരു തെറ്റ് സംഭവിച്ചത് പ്രവാചകത്വം /നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പാണ് എന്ന് തഫ്സീർ റാസിയിൽ വിശദീകരിക്കുന്നു .
http://library.islamweb.net/newlibrary/display_book.php?idfrom=2490&idto=2490&bk_no=132&ID=866


MODULE 02/24.06.2017

ആരുടെ പാശ്ചാത്താപമാണ് അല്ലാഹു സ്വീകരിക്കുക?
തൗബയുടെ വാതിൽ കൊട്ടിയടക്കുന്ന സന്ദർഭം ഏതു ?

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 17 & 18 :

إِنَّمَا التَّوْبَةُ عَلَى اللّهِ لِلَّذِينَ يَعْمَلُونَ السُّوَءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُوْلَـئِكَ يَتُوبُ اللّهُ عَلَيْهِمْ وَكَانَ اللّهُ عَلِيماً حَكِيماً
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത്‌ അറിവുകേട്‌ നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَـئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
പശ്ചാത്താപം എന്നത്‌ തെറ്റുകള്‍ ചെയ്ത്‌ കൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട്‌ മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌.

തഫ്സീർ അൽ ബഗവിയിൽ നിന്ന് :
تفسير البغوي
الحسين بن مسعود البغوي

قَوْلُهُ تَعَالَى : ( إِنَّمَا التَّوْبَةُ عَلَى اللَّهِ ) قَالَ الْحَسَنُ : يَعْنِي التَّوْبَةَ الَّتِي يَقْبَلُهَا ، فَيَكُونُ عَلَى بِمَعْنَى عِنْدَ ، وَقِيلَ : مِنَ اللَّهِ ، ( لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ) قَالَ قَتَادَةُ : أَجْمَعَ أَصْحَابُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى أَنَّ كُلَّ مَا عُصِيَ بِهِ اللَّهُ فَهُوَ جَهَالَةٌ عَمْدًا كَانَ أَوْ لَمْ يَكُنْ ، وَكُلَّ مَنْ عَصَى اللَّهَ فَهُوَ جَاهِلٌ . وَقَالَ مُجَاهِدٌ : الْمُرَادُ مِنَ الْآيَةِ : الْعَمْدُ ، قَالَ الْكَلْبِيُّ : لَمْ يَجْهَلْ أَنَّهُ ذَنْبٌ لَكِنَّهُ جَهِلَ عُقُوبَتَهُ ، وَقِيلَ : مَعْنَى الْجَهَالَةِ : اخْتِيَارُهُمُ اللَّذَّةَ الْفَانِيَةَ عَلَى اللَّذَّةِ الْبَاقِيَةِ  
ആശയ സംഗ്രഹം : 'അറിവുകേട്‌ നിമിത്തം തിന്‍മ ചെയ്യുകയും' എന്ന് പറഞ്ഞതിന്റെ ആശയം എന്താണെന്ന് ഖതാദ വിശദീകരിക്കുന്നു : കരുതിക്കൂട്ടിയോ അല്ലാതെയോ അല്ലാഹുവിനെ ധിക്കരിച്ചു പാപം ചെയ്യുന്നവൻ ചെയ്യുന്നത് അജ്ഞതയാണ് എന്ന വിഷയത്തിൽ സ്വഹാബാക്കൾ ഏകോപിച്ചിരിക്കുന്നു.പാപം ചെയ്യുന്ന ഏതൊരുവനും ജാഹിലാണ്.മുജാഹിദ് പറയുന്നു : കരുതിക്കൂട്ടി തെറ്റ് ചെയ്യലാണ് ഇവിടെ ഉദ്ദേശ്യം.കൽബി പറയുന്നു : തെറ്റാണെന്നു അറിയില്ല എന്നതല്ല അതിന്റെ പരിണതി എന്താണ് എന്നറിയില്ല എന്നാണു ആശയം.ഇവിടെ അജ്ഞതയുടെ അർത്ഥം അനശ്വരമായ ആനന്ദത്തിനു പകരം നശിക്കുന്ന /നശ്വരമായ ആനന്ദം പാപി തിരഞ്ഞെടുക്കുന്നു എന്ന ആശയമാണെന്നും അഭിപ്രായമുണ്ട്.
( ثُمَّ يَتُوبُونَ مِنْ قَرِيبٍ ) قِيلَ : مَعْنَاهُ قَبْلَ أَنْ يُحِيطَ السُّوءُ بِحَسَنَاتِهِ فَيُحْبِطُهَا ، وَقَالَ السُّدِّيُّ وَالْكَلْبِيُّ : الْقَرِيبُ : أَنْ يَتُوبَ فِي صِحَّتِهِ قَبْلَ مَرَضِ مَوْتِهِ ، وَقَالَ عِكْرِمَةُ : قَبْلَ الْمَوْتِ ، وَقَالَ الضَّحَّاكُ : قَبْلَ مُعَايَنَةِ مَلَكِ الْمَوْتِ 
ആശയ സംഗ്രഹം : 'എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമാകുന്നു തൗബ ' എന്ന് പറഞ്ഞതിന്റെ ആശയം തിന്മ നന്മകളെ വലയം ചെയ്യുന്നതിന് മുമ്പാണ് എന്ന് പറയപ്പെട്ടിട്ടുണ്ട്.മരണ ഹേതുവായേക്കാവുന്ന രോഗം വരുന്നതിനു മുമ്പ് ആരോഗ്യമുള്ളപ്പോൾ തന്നെ തൗബ ചെയ്യുക എന്നാണു അതിന്റെ ആശയമെന്നു ഇമാം സുദ്ദിയും കൽബിയും പ്രസ്താവിക്കുന്നു.മരണം ആസന്നമാകുന്നതിനു മുമ്പ് എന്ന ആശയവും ആവാം.
أَخْبَرَنَا عَبْدُ الْوَاحِدِ بْنُ أَحْمَدَ الْمُلَيْحِيُّ ، أَنَا عَبْدُ الرَّحْمَنِ بْنُ أَبِي شُرَيْحٍ أَنَا أَبُو الْقَاسِمِ عَبْدُ اللَّهِ بْنُ مُحَمَّدِ بْنِ عَبْدِ الْعَزِيزِ الْبَغْوَيُّ ، أَنَا عَلِيُّ بْنُ الْجَعْدِ ، أَنَا ابْنُ ثَوْبَانَ وَهُوَ عَبْدُ الرَّحْمَنِ بْنُ ثَابِتِ بْنِ ثَوْبَانَ عَنْ أَبِيهِ عَنْ مَكْحُولٍ ، عَنْ جُبَيْرِ بْنِ نُفَيْرٍ ، عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " إِنَّ اللَّهَ تَعَالَى يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ " . 
..............................
http://library.islamweb.net/newlibrary/display_book.php?idfrom=292&idto=292&bk_no=51&ID=279

തഫ്സീർ അൽ ബഗവിയിൽ നിന്ന് :

( وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ ) يَعْنِي : الْمَعَاصِي ( حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ ) وَوَقَعَ فِي النَّزْعِ ، ( قَالَ إِنِّي تُبْتُ الْآنَ ) وَهِيَ حَالَةُ السَّوْقِ حِينَ تُسَاقُ رُوحُهُ ، لَا يُقْبَلُ مِنْ كَافِرٍ إِيمَانٌ وَلَا مِنْ عَاصٍ تَوْبَةٌ ، قَالَ اللَّهُ تَعَالَى : " فَلَمْ يَكُ يَنْفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا " ( غَافِرِ - 85 ) ، وَلِذَلِكَ لَمْ يَنْفَعُ إِيمَانُ فِرْعَوْنَ حِينَ أَدْرَكَهُ الْغَرَقُ . ( وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُولَئِكَ أَعْتَدْنَا ) أَيْ : هَيَّأْنَا وَأَعْدَدْنَا ، ( لَهُمْ عَذَابًا أَلِيمًا ) 
ആശയ സംഗ്രഹം : മരണം ആസന്നമായ വേളയിൽ അതായത് റൂഹ് ശരീരത്തിൽ നിന്ന് ഊരിക്കൊണ്ടിരിക്കുമ്പോൾ തൗബ സ്വീകരിക്കപ്പെടുന്നതല്ല.ഈ സമയത്ത് പാപിക്ക് തൗബയോ സത്യ നിഷേധിക്കു സത്യ  വിശ്വാസമോ ഉപകാരപ്പെടില്ല.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 040 മുഅ്മിന്‍ 84 & 85 കാണുക :

فَلَمَّا رَأَوْا بَأْسَنَا قَالُوا آمَنَّا بِاللَّهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ
എന്നിട്ട്‌ നമ്മുടെ ശിക്ഷ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും അവനോട്‌ ഞങ്ങള്‍ പങ്കുചേര്‍ത്തിരുന്നതില്‍ ( ദൈവങ്ങളില്‍ ) ഞങ്ങള്‍ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا سُنَّتَ اللَّهِ الَّتِي قَدْ خَلَتْ فِي عِبَادِهِ وَخَسِرَ هُنَالِكَ الْكَافِرُونَ
എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക്‌ പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു.

http://library.islamweb.net/newlibrary/display_book.php?idfrom=293&idto=293&bk_no=51&ID=280


MODULE 03/24.06.2017

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 159 & 160

إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَى مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ أُوْلَئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللاَّعِنُونَ
നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക്‌ നാം വിശദമാക്കികൊടുത്തതിന്‌ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.
إِلاَّ الَّذِينَ تَابُواْ وَأَصْلَحُواْ وَبَيَّنُواْ فَأُولَئِكَ أَتُوبُ عَلَيْهِمْ وَأَنَا التَّوَّابُ الرَّحِيمُ
എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും, ( സത്യം ജനങ്ങള്‍ക്ക്‌ ) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 222:

وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ وَلاَ تَقْرَبُوهُنَّ حَتَّىَ يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ
ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 042 ശൂറാ 25

وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ
അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത്‌ അവന്‍ അറിയുകയും ചെയ്യുന്നു.


MODULE 04/24.06.2017

സുനനു തിർമുദി 
سنن الترمذي
 كتاب صفة القيامة والرقائق والورع عن رسول الله صلى الله عليه وسلم
باب منه

2499 حَدَّثَنَا أَحْمَدُ بْنُ مَنِيعٍ حَدَّثَنَا زَيْدُ بْنُ حُبَابٍ حَدَّثَنَا عَلِيُّ بْنُ مَسْعَدَةَ الْبَاهِلِيُّ حَدَّثَنَا قَتَادَةُ عَنْ أَنَسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كُلُّ ابْنِ آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ قَالَ أَبُو عِيسَى هَذَا حَدِيثٌ غَرِيبٌ لَا نَعْرِفُهُ إِلَّا مِنْ حَدِيثِ عَلِيِّ بْنِ مَسْعَدَةَ عَنْ قَتَادَةَ
ആശയ സംഗ്രഹം : അനസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : എല്ലാ ആദം സന്തതികളും തെറ്റ് ചെയ്യുന്നവരാണ്; എന്നാൽ തെറ്റ് ചെയ്യുന്നവരിൽ ഏറ്റവും ഉത്തമർ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
http://library.islamweb.net/newlibrary/display_book.php?bk_no=56&ID=1617&idfrom=4691&idto=4828&bookid=56&startno=46
مرقاة المفاتيح شرح مشكاة المصابيح
علي بن سلطان محمد القاري
https://library.islamweb.net/newlibrary/display_book.php?bk_no=79&ID=111&idfrom=4559&idto=4990&bookid=79&startno=76


മറ്റു മനുഷ്യരോട് അതിക്രമം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടീക്കണം.

സ്വഹീഹുൽ ബുഖാരി 
 كتاب المظالم
بَاب مَنْ كَانَتْ لَهُ مَظْلَمَةٌ عِنْدَ الرَّجُلِ فَحَلَّلَهَا لَهُ هَلْ يُبَيِّنُ مَظْلَمَتَهُ 

حَدَّثَنَا آدَمُ بْنُ أَبِي إِيَاسٍ، حَدَّثَنَا ابْنُ أَبِي ذِئْبٍ، حَدَّثَنَا سَعِيدٌ الْمَقْبُرِيُّ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ ‏"‏‏.‏ قَالَ أَبُو عَبْدِ اللَّهِ قَالَ إِسْمَاعِيلُ بْنُ أَبِي أُوَيْسٍ إِنَّمَا سُمِّيَ الْمَقْبُرِيَّ لأَنَّهُ كَانَ نَزَلَ نَاحِيَةَ الْمَقَابِرِ‏.‏ قَالَ أَبُو عَبْدِ اللَّهِ وَسَعِيدٌ الْمَقْبُرِيُّ هُوَ مَوْلَى بَنِي لَيْثٍ، وَهُوَ سَعِيدُ بْنُ أَبِي سَعِيدٍ، وَاسْمُ أَبِي سَعِيدٍ كَيْسَانُ‏.‏
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആരെങ്കിലും മറ്റൊരാളുടെ അഭിമാനത്തെയോ മറ്റോ ക്ഷതപ്പെടുത്തുന്ന വിധം അവനോടു അതിക്രമം ചെയ്തിട്ടുണ്ടെങ്കിൽ ദീനാറോ ദിർഹമോ നഷ്ടപരിഹാരമായി നൽകാൻ സാധിക്കാത്ത അന്ത്യ ദിനം വന്നെത്തും മുമ്പ് അയാളിൽ നിന്ന് പൊരുത്തപ്പെടീക്കട്ടെ . അങ്ങിനെ ചെയ്തില്ലെങ്കിൽ അതിക്രമകാരിയുടെ  സൽപ്രവർത്തികളിൽ നിന്ന് അതിക്രമിക്കപ്പെട്ട ആൾക്ക് അതിക്രമത്തിന്റെ തോത് അനുസരിച്ചു സൽകർമ്മം നല്കപ്പെടുന്നതാണ്.സൽകർമ്മം ഇല്ലെങ്കിൽ അതിക്രമത്തിന് വിധേയമായ വ്യക്തിയുടെ തിന്മയിൽ നിന്ന് നിശ്ചിത അളവിൽ അതിക്രമം ചെയ്തയാൾക്കു മേൽ ചാർത്തപ്പെടുന്നതാണ്.
http://library.islamweb.net/newlibrary/display_book.php?idfrom=4452&idto=4453&bk_no=52&ID=1558


MODULE 05/24.06.2017

സ്വഹീഹു മുസ്‌ലിം
كتاب الصلاة

حَدَّثَنِي مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنِي عَبْدُ الأَعْلَى، حَدَّثَنَا دَاوُدُ، عَنْ عَامِرٍ، عَنْ مَسْرُوقٍ، عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُكْثِرُ مِنْ قَوْلِ ‏"‏ سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ ‏"‏ ‏.‏ قَالَتْ فَقُلْتُ يَا رَسُولَ اللَّهِ أَرَاكَ تُكْثِرُ مِنْ قَوْلِ سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ ‏.‏ فَقَالَ ‏"‏ خَبَّرَنِي رَبِّي أَنِّي سَأَرَى عَلاَمَةً فِي أُمَّتِي فَإِذَا رَأَيْتُهَا أَكْثَرْتُ مِنْ قَوْلِ سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ ‏.‏ فَقَدْ رَأَيْتُهَا ‏{‏ إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ‏}‏ فَتْحُ مَكَّةَ ‏{‏ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا * فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا‏}‏ ‏"‏ ‏.‏
ആശയ സംഗ്രഹം : ആഇശ  റദിയല്ലാഹു അന്ഹാ  റിപ്പോർട്ട് ചെയ്യുന്നു :അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം
 سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ 
എന്ന ദിക്ര് ധാരാളമായി ചൊല്ലിയിരുന്നു.അപ്പോൾ ഞാൻ ചോദിച്ചു : 
سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ ‏ എന്ന ദിക്ർ താങ്കൾ ധാരാളമായി അധികരിപ്പിക്കുന്നതു ഞാൻ കാണുന്നു.അപ്പോൾ റസൂൽ പറഞ്ഞു : എന്റെ ഉമ്മത്തിൽ ഒരു അടയാളം വരുമെന്ന് എന്റെ നാഥൻ എന്നെ വിവരം അറിയിച്ചിട്ടുണ്ട്.അപ്പോൾ ഞാൻ അത് കാണുമ്പോൾ  ഈ വചനങ്ങൾ ഉരുവിടുന്നു.സൂറത്തു നസ്ർ അവതരിച്ചപ്പോൾ ആ അടയാളം എനിക്ക് ദൃശ്യമായി മക്കാ വിജയമായിരുന്നു അത്.
(സൂറത്തു നസ്ർ ചുവടെ ചേർക്കുന്നു) :
إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ
അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.
وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا
ജനങ്ങള്‍ അല്ലാഹുവിന്‍റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത്‌ താങ്കൾ  കാണുകയും ചെയ്താല്‍
فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا
താങ്കളുടെ  രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം താങ്കൾ അവനെ പ്രകീര്‍ത്തിക്കുകയും, താങ്കൾ അവനോട്‌ പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.


സൈനുദ്ദീൻ മഖ്ദൂം റഹിമഹുല്ലാഹിയുടെ ഹിദായത്തുൽ അദ്കിയാഉ എന്ന പദ്യ കൃതിയിൽ നിന്ന് :
هداية الأذكياء إلى طريق الأولياء للشيخ زين الدين المخدوم
തൗബ:
 أُطْلُبْ مُتَابَا بِالنَّدَامَةِ مُقْلِعَا          وَبِعَزْمِ تَرْكِ الذَّنْبِ فِيمَا اسْتَقْبَلاَ
 وَبَرَاءَة مِنْ كُلِّ حَقِّ الآدَمِي      وَلِهَذِهِ الأَرْكَانِ فَارْعَ وَكَمِّلاَ
പാപങ്ങളിൽ  നിന്ന് വിരമിച്ചു കൊണ്ടും ചെയ്തു പോയ പാപങ്ങളിൽ അതിയായി ഖേദിച്ചു കൊണ്ടും ഭാവിയിൽ പാപങ്ങൾ ചെയ്യുകയില്ല എന്ന ദൃഢ നിശ്ചയത്തോടെയും മനുഷ്യരുമായുള്ള ഹഖ് ഇടപാടുകളിൽ നിന്ന് മുക്തനായി കൊണ്ടും നീ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക.തൗബയുടെ ഈ നാല് റുക്നുകൾ വളരെ സൂക്ഷിക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക.
وَقِهْ دَوَامًا بِالمُحَاسَبَةِ التِي     تَنْهَاكَ تَقْصِيرَا جَرى وَتَسَاهَلاَ
കൃത്യ  വിലോപവും അലസതയും നിന്നെ ബാധിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ കർശനമായി കാത്തു സൂക്ഷിക്കുകയും സ്വയം ആത്മ വിചാരണ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുക.
وَبِحِفْظِ عَيْنٍ وَاللِسَانِ وَسَائِرِ الـ   الأَعْضَا جَمِيعًا فَاجْهَدَنْ لاَ تَكْسِلاَ
കണ്ണിനേയും നാവിനേയും മറ്റു അവയവങ്ങളെയും സൂക്ഷിക്കുകയും മടിയനാവാതെ സ്ഥിരമായി പരിശ്രമിക്കുകയും ചെയ്യുക.
فَالتَّوْبُ مِفْتَاحُ لِكُلِّ طَاعَةٍ     وَأَسَاسُ كُلِّ الخَيْرِ أَجْمَعَ َأَشْمَلاَ
അല്ലാഹുവിനു വഴിപ്പെടുന്നതിന്റെ താക്കോൽ ആണ് തൗബ /പശ്ചാത്താപം ; എല്ലാ നന്മകളുടെയും സമഗ്രമായ അടിത്തറയും .
 فإن ابْتُلِيتَ بِغَفْلَةٍ أَوْ صُحْبَةٍ    فِي مَجْلِسٍ فَتَدَارَكَن مُهَرْوِلاَ
ഒരു സദസ്സിലോ സഹവാസത്തിലോ ആയിക്കൊണ്ട് (അല്ലാഹുവിന്റെ സ്മരണയിൽ നിന്നും ) നീ അശ്രദ്ധനായാൽ വേഗം അത് സ്വയം തിരുത്തുന്നതിന് മുന്നോട്ടു വരിക.
https://inspirations786.wordpress.com/2011/07/03/adkiya/

TO JOIN OUR WHATS APP 9744391915
ASSALAMU ALAIKUM