بسم الله الرحمن الرحيم
الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين
മരണം ആസന്നമായ വ്യക്തിക്ക് ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് ചൊല്ലിക്കൊടുക്കണമെന്നു സ്വഹീഹായ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ നിർദേശം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.എന്നാൽ മറമാടപ്പെട്ട മയ്യിത്തിന്റെ ഖബറിന്റെ തല ഭാഗത്തു ഒരാൾ ഇരുന്നു തൽഖീൻ ചൊല്ലുന്ന രീതി സംബന്ധിച്ച് ചില അസറുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ തിരു നബി വരെ എത്തുന്ന സഹീഹായ പരമ്പരയോടെ ഹദീസ് സ്ഥിരപ്പെട്ടു വന്നിട്ടില്ലാത്തതിനാൽ ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.ഈ രണ്ടു വിഷയങ്ങളുമാണ് ഈ ബ്ലോഗിന്റെ പ്രമേയം.സ്വഹീഹു മുസ്‌ലിം
صحيح مسلم
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ كِتَاب الْجَنَائِزِ بَاب تَلْقِينِ الْمَوْتَى لَا إِلَهَ إِلَّا اللَّهُ
മരണാസന്നരായവർക്കു 'ലാ ഇലാഹ ഇല്ലല്ലാഹ് 'എന്ന് ചൊല്ല്ലിക്കൊടുക്കൽ
وَحَدَّثَنَا أَبُو كَامِلٍ الْجَحْدَرِيُّ فُضَيْلُ بْنُ حُسَيْنٍ وَعُثْمَانُ بْنُ أَبِي شَيْبَةَ كِلَاهُمَا عَنْ بِشْرٍ قَالَ أَبُو كَامِلٍ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا عُمَارَةُ بْنُ غَزِيَّةَ حَدَّثَنَا يَحْيَى بْنُ عُمَارَةَ قَالَ سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ يَقُولُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ
..........................
ആശയ സംഗ്രഹം : യഹ്‌യ ബ്നു ഉമാറ റിപ്പോർട്ട് ചെയ്യുന്നു : അബൂ സഈദുൽ ഖുദ്‌രി റദിയല്ലാഹു അന്ഹു പറയുന്നതായി ഞാൻ കേട്ടു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിങ്ങൾ മരണാസന്നരായവർക്കു 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് ചൊല്ലി കൊടുത്തു ഉറപ്പിക്കുക .
ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്‌ലിമിൽ നിന്ന് :
شرح النووي على مسلم
.....................
قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ( لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ ) مَعْنَاهُ مَنْ حَضَرَهُ الْمَوْتُ ، وَالْمُرَادُ ذَكِّرُوهُ لَا إِلَهَ إِلَّا اللَّهُ لِتَكُونَ آخِرَ كَلَامِهِ كَمَا فِي الْحَدِيثِ مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ وَالْأَمْرُ بِهَذَا التَّلْقِينِ أَمْرُ نَدْبٍ ، وَأَجْمَعَ الْعُلَمَاءُ عَلَى هَذَا التَّلْقِينِ ، وَكَرِهُوا الْإِكْثَارَ عَلَيْهِ وَالْمُوَالَاةَ لِئَلَّا يَضْجَرَ بِضِيقِ حَالِهِ وَشِدَّةِ كَرْبِهِ فَيَكْرَهُ ذَلِكَ بِقَلْبِهِ ، وَيَتَكَلَّمُ بِمَا لَا يَلِيقُ . قَالُوا : وَإِذَا قَالَهُ مَرَّةً لَا يُكَرِّرُ عَلَيْهِ إِلَّا أَنْ يَتَكَلَّمَ بَعْدَهُ بِكَلَامٍ آخَرَ ، فَيُعَادُ التَّعْرِيضُ بِهِ لِيَكُونَ آخِرَ كَلَامِهِ
................................
ആശയ സംഗ്രഹം : ഇവിടെ ഹദീസിൽ 'മൗതാകും' എന്ന് പറഞ്ഞതിന്റെ താല്പര്യം 'മരണം ആസന്നമായവർക്കു' എന്നാണു.
مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ
ആരോരുത്തന്റെ അവസാന സംസാരം ' ലാ ഇലാഹ ഇല്ലല്ലാഹ് ' ആയോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു ' എന്ന ഹദീസിൽ പറഞ്ഞ പോലെ അവസാന വാക്യം ' ലാ ഇലാഹ ഇല്ലല്ലാഹ് ' ആകുന്നതിനു മരണാസന്നൻ ആയ വ്യക്തിയെ ബോധനം ചെയ്യേണ്ടതിനാണ് ഈ നിർദേശം.ഈ നിർദേശം നദ്‌ബിന്റെ /സുന്നത്തിന്റെ നിർദേശം ആണെന്ന കാര്യത്തിൽ ഉലമാക്കളുടെ ഇജ്മാഉ ഉണ്ട്.മരണാസന്നനായവന്റെ ദുഖത്തിന്റെ കാഠിന്യവും അവന്റെ അവസ്ഥയുടെ ഞെരുക്കവും പരിഗണിക്കണമെന്നും അവനു മടുപ്പു തോന്നിക്കുന്ന വിധത്തിൽ തുടർച്ചയായും അധികമായും അവനു ലാ ഇലാഹ ഇല്ലല്ലാഹു ചൊല്ലിക്കൊടുക്കരുതെന്നും പണ്ഡിതന്മാർ നിർദേശിച്ചിരുന്നു.കാരണം അങ്ങിനെ ചൊല്ലിക്കൊടുക്കുന്നതു അവൻ അതിനോട് ബന്ധമില്ലാത്ത മറ്റെന്തെങ്കിലും പറയുന്നതിന് ഇടയാക്കിയേക്കും .ഒരിക്കൽ അവൻ ലാ ഇലാഹ ഇല്ലല്ലാഹു പറഞ്ഞാൽ വീണ്ടും അവൻ ഒരു സംസാരവും സംസാരിച്ചിട്ടില്ലെങ്കിൽ പിന്നെ ആവർത്തിച്ചു ചൊല്ലികൊടുക്കേണ്ടതില്ല എന്നും പണ്ഡിതന്മാർ നിർദേശിച്ചിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=2582
സ്വഹീഹു മുസ്‌ലിം
صحيح مسلم
كتاب الإيمان
കിതാബുൽ ഈമാൻ
بَاب الدَّلِيلِ عَلَى أَنَّ مَنْ مَاتَ عَلَى التَّوْحِيدِ دَخَلَ الْجَنَّةَ قَطْعًا
തൗഹീദിലായി മരിച്ചവൻ ഖണ്ഡിതമായും സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്നതിനുള്ള തെളിവ് സംബന്ധിച്ച ബാബു
26
...........................
عَنْ عُثْمَانَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ
...........................
ആശയ സംഗ്രഹം : ഉസ്മാൻ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നു വ്യക്തമായി അറിഞ്ഞ അവസ്ഥയിൽ ഒരുത്തൻ മരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്‌ലിമിൽ രേഖപ്പെടുത്തുന്നു :
شرح النووي على مسلم
يحيي بن شرف أبو زكريا النووي
بَابُ الدَّلِيلِ عَلَى أَنَّ مَنْ مَاتَ عَلَى التَّوْحِيدِ دَخَلَ الْجَنَّةَ قَطْعًا
هَذَا الْبَابُ فِيهِ أَحَادِيثُ كَثِيرَةٌ وَتَنْتَهِي إِلَى حَدِيثِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ - رَضِيَ اللَّهُ عَنْهُ - : ( ذَاقَ طَعْمَ الْإِيمَانِ مَنْ رَضِيَ بِاللَّهِ رَبًّا )
ആശയ സംഗ്രഹം : ഈ ബാബിൽ /വിഷയത്തിൽ നിരവധി ഹദീസുകൾ വന്നിട്ടുണ്ട്.അതിൽ അവസാനത്തേത്
ذَاقَ طَعْمَ الإِيمَانِ مَنْ رَضِيَ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً
അല്ലാഹുവിനെ നാഥനായും ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയായും മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ അല്ലാഹവിന്റെ റസൂലായും തൃപ്തിപ്പെട്ടവൻ സത്യ വിശ്വാസത്തിന്റെ രുചി ആസ്വദിച്ചു എന്ന അബ്ബാസ് ബ്നു അബ്ദിൽ മുത്തലിബ് റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത നബിയുടെ ഹദീസ് ആണ് .
وَاعْلَمْ أَنَّ مَذْهَبَ أَهْلِ السُّنَّةِ وَمَا عَلَيْهِ أَهْلُ الْحَقِّ مِنَ السَّلَفِ وَالْخَلَفِ أَنَّ مَنْ مَاتَ مُوَحِّدًا دَخَلَ الْجَنَّةَ قَطْعًا عَلَى كُلِّ حَالٍ . فَإِنْ كَانَ سَالِمًا مِنَ الْمَعَاصِي كَالصَّغِيرِ ، وَالْمَجْنُونِ وَالَّذِي اتَّصَلَ جُنُونُهُ بِالْبُلُوغِ ، وَالتَّائِبِ تَوْبَةً صَحِيحَةً مِنَ الشِّرْكِ أَوْ غَيْرِهِ مِنَ الْمَعَاصِي إِذَا لَمْ يُحْدِثْ مَعْصِيَةً بَعْدَ تَوْبَتِهِ ، وَالْمُوَفَّقُ الَّذِي لَمْ يُبْتَلَ بِمَعْصِيَةٍ أَصْلًا ، فَكُلُّ هَذَا الصِّنْفِ يَدْخُلُونَ الْجَنَّةَ ، وَلَا يَدْخُلُونَ النَّارَ أَصْلًا ، لَكِنَّهُمْ يَرِدُونَهَا عَلَى الْخِلَافِ الْمَعْرُوفِ فِي الْوُرُودِ . وَالصَّحِيحُ أَنَّ الْمُرَادَ بِهِ الْمُرُورُ عَلَى الصِّرَاطِ وَهُوَ مَنْصُوبٌ عَلَى ظَهْرِ جَهَنَّمَ . أَعَاذَنَا اللَّهُ مِنْهَا وَمِنْ سَائِرِ الْمَكْرُوهِ
ആശയ സംഗ്രഹം : തൗഹീദിലായി മരിച്ചവൻ ഏതു അവസ്ഥയിലും ഖണ്ഡിതമായും സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്നതാണ് അഹ്‌ലുസ്സുന്നത്തിന്റെ വീക്ഷണം.പാപ സുരക്ഷിതരായ കുട്ടികൾ,ഭ്രാന്തന്മാർ,പ്രായപൂർത്തിയായ ശേഷം ഭ്രാന്തു വന്നവർ,ശിർക്കോ മറ്റ് പാപങ്ങളോ ചെയ്ത ശേഷം അതിൽ നിന്ന് മുക്തരായി ശരിയായ തൗബ ചെയ്യുകയും പിന്നീട് പാപത്തിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തവർ,അടിസ്ഥാനപരമായി തന്നെ പാപങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ സാധിക്കുന്ന ഭാഗ്യവാന്മാർ എന്നീ വിഭാഗങ്ങൾ എല്ലാം തന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്; ഇക്കൂട്ടർ അടിസ്ഥാനപരമായി തന്നെ നരകത്തിൽ പ്രവേശിക്കുന്നതല്ല.എന്നാൽ അവരെ നരകത്തില് മേൽ കൊണ്ട് വരപ്പെടുന്നതാണ് (ഇതിൽ അഭിപ്രായ വ്യത്യാസമുണ്ട്). ശരിയായ വീക്ഷണം നരകത്തില് മേൽ കൊണ്ട് വരപ്പെടുക എന്നാൽ നരകത്തില് മേൽ നാട്ടപ്പെട്ട സ്വിറാത് പാലത്തിനു മുകളിലൂടെ കൊണ്ട് വരപ്പെടും എന്നതാണ്.അല്ലാഹു നമ്മെ അതിൽ നിന്നും അത് പോലുള്ള വെറുക്കപ്പെട്ട സംഗതികളിൽ നിന്നും കാക്കട്ടേ(ആമീൻ)
(ശറഹു മുസ്ലിമിൽ ഇമാം നവവി തുടരുന്നു ):
وَأَمَّا مَنْ كَانَتْ لَهُ مَعْصِيَةٌ كَبِيرَةٌ وَمَاتَ مِنْ غَيْرِ تَوْبَةٍ فَهُوَ فِي مَشِيئَةِ اللَّهِ تَعَالَى : فَإِنْ شَاءَ عَفَا عَنْهُ وَأَدْخَلَهُ الْجَنَّةَ أَوَّلًا وَجَعَلَهُ كَالْقِسْمِ الْأَوَّلِ ، وَإِنْ شَاءَ عَذَّبَهُ الْقَدْرَ الَّذِي يُرِيدُهُ سُبْحَانَهُ وَتَعَالَى ، ثُمَّ يُدْخِلُهُ الْجَنَّةَ فَلَا يَخْلُدُ فِي النَّارِ أَحَدٌ مَاتَ عَلَى التَّوْحِيدِ وَلَوْ عَمِلَ مِنَ الْمَعَاصِي مَا عَمِلَ . كَمَا أَنَّهُ لَا يَدْخُلُ الْجَنَّةَ أَحَدٌ مَاتَ عَلَى الْكُفْرِ وَلَوْ عَمِلَ مِنْ أَعْمَالِ الْبِرِّ مَا عَمِلَ
هَذَا مُخْتَصَرٌ جَامِعٌ لِمَذْهَبِ أَهْلِ الْحَقِّ فِي هَذِهِ الْمَسْأَلَةِ
ആശയ സംഗ്രഹം : ഇനി ഒരാൾ വൻ ദോഷം ചെയ്യുകയും തൗബ ചെയ്യുന്നതിന് മുമ്പ് മരിക്കുകയും ചെയ്‌താൽ അല്ലാഹു ഉദ്ദേശിച്ചെങ്കിൽ അവനെ നടേപ്പറഞ്ഞ ഒന്നാം വിഭാഗത്തെ പോലെ ആദ്യമേ തന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയോ അതല്ലെങ്കിൽ അല്ലാഹുവിന്റെ ഉദ്ദേശ്യ പ്രകാരം അല്ലാഹു നിശ്ചയിക്കുന്ന കണക്കിന് അവനെ ശിക്ഷിച്ച ശേഷം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയോ ചെയ്യും.എന്നാൽ കുഫ്രിയ്യത്തിൽ /സത്യനിഷേധത്തിൽ മരിച്ചവൻ നന്മ പ്രവർത്തിച്ചിട്ടുണ്ടെകിലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്നത് പോലെ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും തൗഹീദിലായി മരിച്ചവൻ ശാശ്വതമായി നരകവാസി ആവുകയില്ല.ഇതാണ് ഈ വിഷയത്തിൽ അഹ്‌ലുസ്സുന്നത്തിന്റെ നിലപാടിന്റെ ആകത്തുക.
ആദ്യത്തെ നാല് ഓഡിയോസിന്റെ യു ട്യൂബ് ലിങ്ക്
https://youtu.be/qh8l-M-EXts
................................
(ശറഹു മുസ്ലിമിൽ ഇമാം നവവി തുടരുന്നു) :
وَقَالَ بَعْضُهُمْ هِيَ مُجْمَلَةٌ تَحْتَاجُ إِلَى شَرْحٍ ، وَمَعْنَاهُ : مَنْ قَالَ الْكَلِمَةَ وَأَدَّى حَقَّهَا وَفَرِيضَتَهَا . وَهَذَا قَوْلُ الْحَسَنِ الْبَصْرِيِّ . وَقِيلَ : إِنَّ ذَلِكَ لِمَنْ قَالَهَا عِنْدَ النَّدَمِ وَالتَّوْبَةِ . وَمَاتَ عَلَى ذَلِكَ وَهَذَا قَوْلُ الْبُخَارِيِّ
ആശയ സംഗ്രഹം : ഈ ഹദീസ് വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് എന്ന് ചില പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു.ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന്റെ ഹഖും നിര്ബന്ധ ബാധ്യതകളും നിറവേറ്റിയവൻ സ്വർഗ്ഗത്തിൽ കടക്കും എന്നാണു ഹദീസിന്റെ താത്പര്യമെന്ന് ഇമാം ഹസനുൽ ബസ്വരി വ്യക്തമാക്കിയിട്ടുണ്ട്.ഖേദത്തോടെയും പശ്ചാത്താപ മനസ്സോടും കൂടി ലാ ഇലാഹ ഇല്ലല്ലാഹ് പറയുകയും അതിന്മേൽ( തൗഹീദിലായി) മരിക്കുകയും ചെയ്തവൻ എന്നാണു ഹദീസിന്റെ ഉദ്ദേശ്യമെന്നും പറയപ്പെട്ടിണ്ട്.
http://library.islamweb.net/newlibrary/display_book.php?idfrom=140&idto=161&bk_no=53&ID=19
ഈ വിഷയത്തിൽ വന്ന ഏതാനും ചില ഹദീസുകൾ കൂടി ചുവടെ ചേർക്കുന്നു :
1.
مصنف عبد الرزاق
عَنْ أَبِي هُرَيْرَةَ قَالَ : " مَنْ قَالَ عِنْدَ مَوْتِهِ : لَا إِلَهَ إِلَّا اللَّهُ ، أَنْجَتْهُ يَوْمًا مِنَ الدَّهْرِ ، أَصَابَهُ قَبْلَ ذَلِكَ مَا أَصَابَهُ
ആരെങ്കിലും മരണ സമയത്തു ' ലാ ഇലാഹ ഇല്ലല്ലാഹ്' പറഞ്ഞാൽ അത് ഒരു ദിവസം അവനെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തും;അതിനു മുമ്പ് അവനെ ബാധിച്ചതൊക്കെ അവനെ ബാധിച്ചു(എങ്കിലും)
2.
المعجم الكبير
أبو القاسم سليمان بن أحمد المعروف( الطبراني)
عَنْ مُحَمَّدِ بْنِ تَمَّامٍ ، حَدَّثَنِي عَطَاءُ بْنُ السَّائِبِ ، عَنْ أَبِيهِ ، عَنْ جَدِّهِ ، قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ لُقِّنَ عِنْدَ الْمَوْتِ شَهَادَةَ أَنْ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ "
ആരെങ്കിലും മരണ സമയത്തു ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് മനസ്സിൽ ഉറപ്പിച്ചു ഉച്ചരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
3.
المستدرك على الصحيحين
أبو عبد الله محمد بن عبد الله الحاكم النيسابوري
عَنْ عُمَرَ بْنِ الْخَطَّابِ - رَضِيَ اللَّهُ عَنْهُمَا - قَالَ : سَمِعْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ - يَقُولُ : " إِنِّي لَأَعْلَمُ كَلِمَةً لَا يَقُولُهَا عَبْدٌ حَقًّا مِنْ قَلْبِهِ فَيَمُوتُ عَلَى ذَلِكَ إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ ، لَا إِلَهَ إِلَّا اللَّهُ "
ഖൽബിൽ സത്യമാണെന്നുറപ്പിച്ചു ഉച്ചരിച്ചാൽ നരകം നിഷിദ്ധമാകുന്ന ഒരു വാക്യമുണ്ട്. ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്യമാണത്.
4.
صحيح ابن خزيمة
أبو بكر محمد بن إسحاق بن خزيمة
..................
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ؟ " فَقَالَ أَبُو بَكْرٍ : أَنَا ، فَقَالَ : " مَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ؟ " قَالَ أَبُو بَكْرٍ : أَنَا ، فَقَالَ : " مَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ؟ " فَقَالَ أَبُو بَكْرٍ : أَنَا ، قَالُ : " مَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ؟ " قَالَ أَبُو بَكْرٍ : أَنَا ، فَقَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَا اجْتَمَعَتْ هَذِهِ الْخِصَالُ قَطُّ فِي رَجُلٍ إِلَّا دَخَلَ الْجَنَّةَ
ആശയ സംഗ്രഹം : ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : നിങ്ങളുടെ കൂട്ടത്തിൽ ഇന്ന് നോമ്പുകാരനായി പ്രഭാതം പുലർന്നു ആരുണ്ട്? അപ്പോൾ അബൂ ബക്കർ റദിയള്ളാഹു അന്ഹു പറഞ്ഞു : ഞാൻ. റസൂൽ : ഇന്ന് ഒരു അഗതിക്കു ഭക്ഷണം കൊടുത്തവൻ നിങ്ങളുടെ കൂട്ടത്തിൽ ആരുണ്ട്? അബൂ ബക്കർ : ഞാൻ . നിങ്ങളുടെ കൂട്ടത്തിൽ ഇന്ന് ഒരു ജനാസയെ/മയ്യിത്തിനെ അനുഗമിച്ചവൻ ആരുണ്ട് ? അബൂ ബക്കർ : ഞാൻ . നിങ്ങളുടെ കൂട്ടത്തിൽ ഇന്ന് ഒരു രോഗിയെ സന്ദർശിച്ചവൻ ആരുണ്ട്? അബൂ ബക്കർ : ഞാൻ . അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രതിവചിച്ചു : ഇത്രയും കാര്യങ്ങൾ ഒരു വ്യക്തിയിൽ ഒരുമിച്ചു കൂടിയാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കില്ല.
5.
സുനനു അബീ ദാവൂദ്
سنن أبي داود
سليمان بن الأشعث السجستاني الأزدي
3116
........
عَنْ مُعَاذِ بْنِ جَبَلٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ
ഒരാളുടെ അവസാന സംസാരം ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്നാണെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
6.
حَدَّثَنَا مُسَدَّدٌ قَالَ حَدَّثَنَا مُعْتَمِرٌ قَالَ سَمِعْتُ أَبِي قَالَ سَمِعْتُ أَنَسَ بْنَ مَالِكٍ قَالَ ذُكِرَ لِي أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِمُعَاذِ بْنِ جَبَلٍ مَنْ لَقِيَ اللَّهَ لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ قَالَ أَلَا أُبَشِّرُ النَّاسَ قَالَ لَا إِنِّي أَخَافُ أَنْ يَتَّكِلُوا
മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹുവിനോട് ഒരിക്കൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ശിർക്ക് ചെയ്യാത്ത അവസ്ഥയിൽ ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു.അപ്പോൾ മുആദ് ബ്നു ജബൽ റദിയല്ലാഹു അന്ഹു റസൂലിനോട് ചോദിച്ചു : ഞാൻ ഇത് ജനങ്ങൾക്ക് സന്തോഷ വാർത്തയായി അറിയിക്കട്ടെയോ ? അപ്പോൾ നബി പറഞ്ഞു: ജനങ്ങൾ അതിൽ മാത്രം ( മറ്റു അമലുകൾ ചെയ്യാതെ) ആശ്രയിച്ചാലോ എന്ന് ഞാൻ ഭയക്കുന്നു.
(ബുഖാരി ,കിതാബുൽ ഇൽമ് )
7.
ഒരിക്കൽ നബി പറഞ്ഞു :
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ لَا يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا إِلَّا دَخَلَ الْجَنَّةَ
അലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും ഞാൻ അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു ; ഈ വാക്യങ്ങളിൽ സംശയമില്ലാതെ ഏതൊരുത്തൻ മരിച്ചുവോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും (മുസ്‌ലിം)
THALQEEN PART 2
യു ട്യൂബ് ലിങ്ക്
https://youtu.be/TdphlSLDtcw
അധിക വായനക്ക് :
ഇമാം ഖുർതുബി റഹിമഹുല്ലാഹിയുടെ അത്തദ്കിറത്തു ബി അഹ്‌വാലിൽ മൗത്താ വ ഉമൂറിൽ ആഖിറ ( മരണപ്പെട്ടവരുടെ അവസ്ഥകളും പരലോകത്തിന്റെ കാര്യങ്ങളും സംബന്ധിച്ച ബോധനം) എന്ന കിതാബ്
________________
التذكرة بأحوال الموتى وأمور الآخرة
أبو عبد الله محمد بن أحمد بن أبي بكر بن فرح الأنصاري الخزرجي شمس الدين القرطبي (المتوفى: 671هـ)
باب تلقين الميت لا إله إلا الله
مسلم «عن أبي سعيد الخدري.
قال: قال رسول الله صلى الله عليه وسلم: لقنوا موتاكم لا إله إلا الله»
http://shamela.ws/browse.php/book-21536#page-68
صحيح مسلم
സ്വഹീഹു മുസ്‌ലിം
كتاب الإيمان
കിതാബുൽ ഈമാൻ
بَاب الدَّلِيلِ عَلَى صِحَّةِ إِسْلَامِ مَنْ حَضَرَهُ الْمَوْتُ مَا لَمْ يَشْرَعْ فِي النَّزْعِ وَهُوَ الْغَرْغَرَةُ وَنَسْخِ جَوَازِ الِاسْتِغْفَارِ لِلْمُشْرِكِينَ وَالدَّلِيلِ عَلَى أَنَّ مَنْ مَاتَ عَلَى الشِّرْكِ فَهُوَ فِي أَصْحَابِ الْجَحِيمِ وَلَا يُنْقِذُهُ مِنْ ذَلِكَ شَيْءٌ مِنْ الْوَسَائِلِ
ഒരാൾ റൂഹ് / ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നതിനു തൊട്ടു മുമ്പ് ഇസ്‌ലാം സ്വീകരിച്ചാൽ അത് സാധുവാണെന്നതിനും ബഹുദൈവ വിശ്വാസികൾക്ക് പാപ മോചന പ്രാർത്ഥന നടത്തുന്നതിനുള്ള അനുവാദം പിന്വലിക്കപ്പെട്ടിട്ടുണ്ട് എന്നതിനും ശിർക്കിലായി / ബഹുദൈവ വിശ്വാസത്തിലായി മരിച്ചവന് ഒരു തവസ്സുലും ഉപകരിക്കില്ലെന്നും അവൻ നരകാവകാശികളുടെ കൂട്ടത്തിലാണെന്നതിനും ഉള്ള തെളിവ് സംബന്ധിച്ച് പറയുന്ന ബാബു
وَحَدَّثَنِي حَرْمَلَةُ بْنُ يَحْيَى التُّجِيبِيُّ أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ قَالَ أَخْبَرَنِي يُونُسُ عَنْ ابْنِ شِهَابٍ قَالَ أَخْبَرَنِي سَعِيدُ بْنُ الْمُسَيَّبِ عَنْ أَبِيهِ قَالَ لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ جَاءَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَجَدَ عِنْدَهُ أَبَا جَهْلٍ وَعَبْدَ اللَّهِ بْنَ أَبِي أُمَيَّةَ بْنِ الْمُغِيرَةِ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا عَمِّ قُلْ لَا إِلَهَ إِلَّا اللَّهُ كَلِمَةً أَشْهَدُ لَكَ بِهَا عِنْدَ اللَّهِ فَقَالَ أَبُو جَهْلٍ وَعَبْدُ اللَّهِ بْنُ أَبِي أُمَيَّةَ يَا أَبَا طَالِبٍ أَتَرْغَبُ عَنْ مِلَّةِ عَبْدِ الْمُطَّلِبِ فَلَمْ يَزَلْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَعْرِضُهَا عَلَيْهِ وَيُعِيدُ لَهُ تِلْكَ الْمَقَالَةَ حَتَّى قَالَ أَبُو طَالِبٍ آخِرَ مَا كَلَّمَهُمْ هُوَ عَلَى مِلَّةِ عَبْدِ الْمُطَّلِبِ وَأَبَى أَنْ يَقُولَ لَا إِلَهَ إِلَّا اللَّهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَا وَاللَّهِ لَأَسْتَغْفِرَنَّ لَكَ مَا لَمْ أُنْهَ عَنْكَ فَأَنْزَلَ اللَّهُ عَزَّ وَجَلَّ مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ وَأَنْزَلَ اللَّهُ تَعَالَى فِي أَبِي طَالِبٍ فَقَالَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ
..............
ആശയ സംഗ്രഹം : സഈദ് ബ്നുൽ മുസ്വയ്യിബ് അദ്ദേഹത്തിന്റെ പിതാവ് മുസ്വയ്യിബ് ബ്നു ഹസ്മിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു :നബിയുടെ പിതൃവ്യൻ അബൂ താലിബിന് മരണം ആസന്നമായപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അദ്ദേഹത്തിന്റെ സമീപം വന്നു.അപ്പോൾ അബൂ ജഹലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യത്തും അവിടെ ഉണ്ടായിരുന്നു.ഓ , പിതൃവ്യ ..... താങ്കൾ ' ലാ ഇലാഹ ഇല്ലല്ലാഹ്' - അല്ലാഹുവല്ലാതെ ഒരു ആരാധ്യനും ഇല്ല - എന്ന് പറയൂ; എങ്കിൽ ഞാൻ താങ്കൾ സത്യ വിശ്വാസിയാണെന്നു അല്ലാഹുവിന്റെ അടുക്കൽ സാക്ഷ്യം വഹിക്കാം.അപ്പോൾ അബൂ ജഹലും അബ്ദുല്ലാഹി ബ്നു അബീ ഉമയ്യത്തും ചോദിച്ചു : ഓ .. അബൂ താലിബ്,താങ്കൾ അബ്ദുൽ മുത്തലിബിന്റെ മാർഗ്ഗം ഉപേക്ഷിക്കുകയാണോ?ഈ സംസാരം തുടർന്ന് കൊണ്ടിരുന്നു.അവസാനം അബൂ താലിബ് താൻ അബ്ദുൽ മുത്തലിബിന്റെ മാർഗ്ഗത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് വെളിപ്പെടുത്തുകയും ' ലാ ഇലാഹ ഇല്ലല്ലാഹ്' പറയാൻ വിസമ്മതിക്കുകയും ചെയ്തു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിനോട് പറഞ്ഞു : ഞാൻ താങ്കൾക്കു വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടേയിരിക്കും; ഞാൻ അതിൽ നിന്നും നിരോധിക്കപ്പെടുന്നത് വരെ.അപ്പോൾ അല്ലാഹു താഴെ ചേർത്ത വചനം അവതരിപ്പിച്ചു:
مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَى مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ
ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍ - അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും - പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.(
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 113)
അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിനോട് പറഞ്ഞു : ഞാൻ താങ്കൾക്കു വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടി കൊണ്ടേയിരിക്കും; ഞാൻ അതിൽ നിന്നും നിരോധിക്കപ്പെടുന്നത് വരെ.അപ്പോൾ അല്ലാഹു അബൂ താലിബിന്റെ വിഷയത്തിൽ താഴെ ചേർത്ത വചനങ്ങളും അവതരിപ്പിച്ചു :
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ
'തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.
ഈ ഹദീസിന്റെ വിശദീകരണമായി ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്‌ലിമിൽ രേഖപ്പെടുത്തുന്നു:
شرح النووي على مسلم
........................
وَأَمَّا قَوْلُهُ : ( لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ ) فَالْمُرَادُ قَرُبَتْ وَفَاتُهُ وَحَضَرَتْ دَلَائِلُهَا وَذَلِكَ قَبْلَ الْمُعَايَنَةِ وَالنَّزْعِ ، وَلَوْ كَانَ فِي حَالِ الْمُعَايَنَةِ وَالنَّزْعِ لَمَا نَفَعَهُ الْإِيمَانُ ، وَلِقَوْلِ اللَّهِ تَعَالَى : وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ . وَيَدُلُّ عَلَى أَنَّهُ قَبْلَ الْمُعَايَنَةِ مُحَاوَرَتُهُ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَعَ كُفَّارِ قُرَيْشٍ . قَالَ الْقَاضِي عِيَاضٌ رَحِمَهُ اللَّهُ : وَقَدْ رَأَيْتُ بَعْضَ الْمُتَكَلِّمِينَ عَلَى هَذَا الْحَدِيثِ جَعَلَ الْحُضُورَ هُنَا عَلَى حَقِيقَةِ الِاحْتِضَارِ ، وَأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجَا بِقَوْلِهِ ذَلِكَ حِينَئِذٍ أَنْ تَنَالَهُ الرَّحْمَةُ بِبَرَكَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْقَاضِي رَحِمَهُ اللَّهُ : وَلَيْسَ هَذَا بِصَحِيحٍ لِمَا قَدَّمْنَاهُ
.........................
__________
مُعَايَنَة ( اسم ): رُؤْيَة
نَزْع ( اسم ): اِحْتِضار
= agony of death
___________________
ആശയ സംഗ്രഹം:
ഇവിടെ ഹദീസിൽ അബൂ താലിബിന് മരണം ആസന്നമായപ്പോൾ എന്ന് പറഞ്ഞതിന്റെ വിവക്ഷ മരണം അടുക്കുകയും അതിന്റെ ലക്ഷണങ്ങൾ വെളിപ്പെടുകയും ചെയ്തപ്പോൾ എന്നാകുന്നു; എന്നാൽ ഇത് മലക്കുൽ മൗതിനെ കാണുകയും റൂഹ് ശരീരത്തിൽ നിന്നും ഊരി തുടങ്ങുകയും ചെയ്യുന്നതിന് മുമ്പായിരുന്നു . കാരണം റൂഹ് തൊണ്ടക്കുഴിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഈമാൻ സ്വീകരിച്ചിട്ടു പ്രയോജനമില്ലല്ലോ.പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 18 കാണുക :
لَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَـئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا
പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.
ഖാദീ ഇയാദ് റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :ഈ ഹദീസിൽ പരാമർശിക്കുന്ന സംഭവം അബൂ താലിബിന് യഥാർത്ഥത്തിൽ മരണം ആസന്നമായ സമയത്ത് തന്നെ ആയിരുന്നെന്നും നബിയുടെ ഈ വാക്കിലൂടെ അബൂ താലിബിന് നബിയുടെ ബറകത്തു കൊണ്ട് അനുഗ്രഹം/റഹ്മത് എത്തുക എന്ന പ്രതീക്ഷ വച്ച് പുലർത്തിക്കൊണ്ടാണ് നബി അങ്ങിനെ ചെയ്തതെന്നും ചില മുത്തകല്ലിമീങ്ങൾ (ഇൽമുൽ കലാമിന്റെ ആളുകൾ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല.
وَكَانَتْ وَفَاةُ أَبِي طَالِبٍ بِمَكَّةَ قَبْلَ الْهِجْرَةِ بِقَلِيلٍ . قَالَ ابْنُ فَارِسٍ : مَاتَ أَبُو طَالِبٍ وَلِرَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - تِسْعٌ وَأَبْعُوَنَ سَنَةً وَثَمَانِيَةُ أَشْهُرٍ وَأَحَدَ عَشَرَ يَوْمًا ، وَتُوُفِّيَتْ خَدِيجَةُ أُمُّ الْمُؤْمِنِينَ رَضِيَ اللَّهُ عَنْهَا بَعْدَ مَوْتِ أَبِي طَالِبٍ بِثَلَاثَةِ أَيَّامٍ
.........................
وَأَمَّا قَوْلُهُ عَزَّ وَجَلَّ : إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ . فَقَدْ أَجْمَعَ الْمُفَسِّرُونَ عَلَى أَنَّهَا نَزَلَتْ فِي أَبِي طَالِبٍ . وَكَذَا نَقَلَ إِجْمَاعَهُمْ عَلَى هَذَا الزَّجَّاجُ وَغَيْرُهُ . وَهِيَ عَامَّةٌ فَإِنَّهُ لَا يَهْدِي وَلَا يُضِلُّ إِلَّا اللَّهُ تَعَالَى
قَالَ الْفَرَّاءُ وَغَيْرُهُ : قَوْلُهُ تَعَالَى : مَنْ أَحْبَبْتَ يَكُونُ عَلَى وَجْهَيْنِ أَحَدِهِمَا مَعْنَاهُ مَنْ أَحْبَبْتَهُ لِقَرَابَتِهِ . وَالثَّانِي مَنْ أَحْبَبْتَ أَنْ يَهْتَدِيَ
قَالَ ابْنُ عَبَّاسٍ وَمُجَاهِدٌ وَمُقَاتِلٌ وَغَيْرُهُمْ : وَهُوَ أَعْلَمُ بِالْمُهْتَدِينَ أَيْ بِمَنْ قُدِّرَ لَهُ الْهُدَى . وَاللَّهُ أَعْلَمُ
ആശയ സംഗ്രഹം : ഹിജ്റക്ക് അല്പം മുമ്പാണ് അബൂ താലിബ് മരിച്ചത്.ഇബ്നു ഫാരിസ് പ്രസ്താവിക്കുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് 49 വയസ്സും 8 മാസവും 11 ദിവസവും പ്രായമുള്ളപ്പോൾ ആണ് അബൂ താലിബ് മരിച്ചത്.അതിനു ശേഷം മൂന്നു ദിവസം കഴിഞ്ഞു നബി പത്നി ഖദീജ റദിയല്ലാഹു അന്ഹായും വഫാത്തായി .
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ
'തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു"
എന്ന ഖുർആൻ വചനം അബൂ താലിബിന്റെ വിഷയത്തിൽ അവതരിച്ചതാണ് എന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ട്.സജ്‌ജാജ് ഇങ്ങിനെ ഇജ്മാഉ ഉള്ളതായി ഉദ്ധരിച്ചിട്ടുണ്ട്.എന്നിരുന്നാലും ഇത് പൊതുവായ ആശയം തന്നെയാണ്.കാരണം സന്മാർഗ്ഗത്തിൽ ആക്കുന്നതും വഴികേടിൽ ആക്കുന്നതും അല്ലാഹു തആലാ അല്ലാതെ മറ്റാരുമല്ല.
ആയത്തിലെ ' താങ്കൾ ഇഷ്ടപ്പെടുന്നവരെ' എന്ന പ്രയോഗം 'ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിൽ താങ്കൾ ഇഷ്ടപ്പെടുന്നവരെ' എന്ന ആശയത്തിലും ' താങ്കൾ സന്മാർഗ്ഗ ദർശനം ചെയ്യാൻ ഇഷ്ടപ്പെടുന്നവരെ' എന്ന ആശയത്തിലും അധ്വാമെന്നു ഫറാഉം മറ്റു ചിലരും പ്രസ്താവിച്ചിരിക്കുന്നു.
സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു".
وَهُوَ أَعْلَمُ بِالْمُهْتَدِينَ
സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു" എന്നതിന്റെ ആശയം ഹിദായത്തു ആർക്കാണോ വിധിച്ചിട്ടുള്ളത് എന്ന് അല്ലാഹുവിനു അറിയാം എന്നാകുന്നു എന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു വിശദീകരിച്ചിരിക്കുന്നു.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=135
അബൂ താലിബ് തിരുനബിയെ വളർത്തുകയും എല്ലാ തരത്തിലും ശത്രുക്കളിൽ നിന്നും സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നത് ശരിയാണ്.തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ട് വന്ന ദീനുൽ ഇസ്‌ലാം സത്യമാണെന്നു അബൂ താലിബ് മനസ്സിലാക്കിയിരുന്നു എന്നും ചില റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാവുന്നുണ്ട്.എന്നാൽ അവസാന കാലത്തും അദ്ദേഹം മുസ്‌ലിം ആവാൻ വിസമ്മതിച്ചു എന്നാണു സ്വഹീഹായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അവസാന കാലത്തു താൻ മുസ്ലിമായാൽ ഖുറൈശികൾ എന്ത് വിചാരിക്കും ഒരു ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നതായി ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.അബൂ താലിബ് അവസാനം മുസ്ലിമായി എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവയൊന്നും ആധികാരികമല്ല എന്നാണു ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ .
കൂടുതൽ മനസ്സിലാക്കുന്നതിനു ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ
'അൽ ഇസ്വാബത്തു ഫീ തംയീസി സ്സ്വഹാബ'
الإصابة في تمييز الصحابة
http://shamela.ws/browse.php/book-9767/page-3733#page-3728
എന്ന കിതാബും
ഇമാം ദഹബിയുടെ സിയറ് അഅലാമി നുബലാ എന്ന കിതാബും
വായിക്കാവുന്നതാണ്.
http://library.islamweb.net/newlibrary/display_book.php?idfrom=6221&idto=6221&bk_no=60&ID=6069
http://library.islamweb.net/newlibrary/display_book.php?idfrom=6205&idto=6206&bk_no=60&ID=6054
ഇമാം ദഹബിയുടെ സിയറ് അഅലാമി നുബലാ എന്ന എന്ന കിതാബിൽ ചേർത്ത ഒരു റിപ്പോർട്ടും അതിന്മേൽ ഇമാം ദഹബിയുടെ കമന്റും കാണുക :
ابْنُ إِسْحَاقَ : حَدَّثَنِي الْعَبَّاسُ بْنُ عَبْدِ اللَّهِ بْنِ مَعْبَدٍ ، عَنْ بَعْضِ أَهْلِهِ ، عَنِ ابْنِ عَبَّاسٍ ، قَالَ : لَمَّا أَتَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَبَا طَالِبٍ قَالَ : أَيْ عَمِّ ،قُلْ لَا إِلَهَ إِلَّا اللَّهُ أَسْتَحِلُّ لَكَ بِهَا الشَّفَاعَةَ . قَالَ : يَا ابْنَ أَخِي ، وَاللَّهِ لَوْلَا أَنْ تَكُونَ سُبَّةً عَلَى أَهْلِ بَيْتِكَ ، يَرَوْنَ أَنِّي قُلْتُهَا جَزَعًا مِنَ الْمَوْتِ ، لَقُلْتُهَا ، لَا أَقُولُهَا إِلَّا لِأَسُرَّكَ بِهَا ، فَلَمَّا ثَقُلَ أَبُو طَالِبٍ رُئِيَ يُحَرِّكُ شَفَتَيْهِ ، فَأَصْغَى إِلَيْهِ أَخُوهُ الْعَبَّاسُ ثُمَّ رَفَعَ عَنْهُ فَقَالَ : يَا رَسُولَ اللَّهِ قَدْ وَاللَّهِ قَالَهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَمْ أَسْمَعْ "
قُلْتُ : هَذَا لَا يَصِحُّ ، وَلَوْ كَانَ سَمِعَهُ الْعَبَّاسُ يَقُولُهَا لَمَا سَأَلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَالَ : هَلْ نَفَعْتَ عَمَّكَ بِشَيْءٍ ، وَلَمَا قَالَ عَلِيٌّ بَعْدَ مَوْتِهِ : يَا رَسُولَ اللَّهِ إِنَّ عَمَّكَ الشَّيْخَ الضَّالَّ قَدْ مَاتَ . صَحَّ أَنَّ عَمْرَو بْنَ دِينَارٍ رَوَى عَنْ أَبِي سَعِيدِ بْنِ رَافِعٍ ، قَالَ : سَأَلْتُ ابْنَ عُمَرَ : ( إِنَّكَ لَا تَهْدِيمَنْ أَحْبَبْتَ ( 56 ) ) [ الْقَصَصَ ] نَزَلَتْ فِي أَبِي طَالِبٍ ؟ قَالَ : نَعَمْ
ആശയ സംഗ്രഹം : ഇബ്നു ഇസ്ഹാഖ് റിപ്പോർട്ട് ചെയ്യുന്നു : ഇബ്നു അബ്ബാസ് റദിയള്ളാഹു അന്ഹു പറഞ്ഞു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ താലിബിന്റെ അടുത്ത് ചെന്ന് പറഞ്ഞു : എന്റെ പിതൃവ്യ....താങ്കൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയൂ;എങ്കിൽ ഞാൻ താങ്കൾക്കു എന്റെ ശഫാഅത്/ശുപാർശ അനുവദിക്കാം.അപ്പോൾ അബൂ താലിബ് പറഞ്ഞു : എന്റെ സഹോദരപുത്രാ....അല്ലാഹുവാണ് സത്യം,അവർ ഖുറൈശികൾ ഞാൻ മരണ ഭയത്താൽ ആണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' പറഞ്ഞത് എന്ന് ആക്ഷേപം ഉണ്ടാകുമായിരുന്നില്ലെങ്കിൽ , താങ്കളുടെ കണ്ണുകൾ കുളിർക്കാൻ നിശ്ചയം ഞാൻ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുമായിരുന്നു.അങ്ങിനെ അബൂ താലിബിന് മരണം അടുത്തപ്പോൾ അദ്ദേഹത്തിന്റെ ചുണ്ടുകൾ ചലിക്കുന്നതായി കാണപ്പെട്ടു.അപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ അബ്ബാസ് റദിയല്ലാഹു അന്ഹു അബൂ താലിബിന്റെ വാക്കുകൾ ശ്രദ്ധിച്ചു .തുടർന്ന് അബ്ബാസ് റദിയല്ലാഹു അന്ഹു റസൂലിനോട് പറഞ്ഞു : അല്ലാഹുവിന്റെ ദൂതരെ....അല്ലാഹുവാണ് സത്യം,അബൂ താലിബ് ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു.അപ്പോൾ തിരു നബി പറഞ്ഞു : ' ഞാൻ കേട്ടിട്ടില്ല'.
( ഇമാം ദഹബി ഈ റിപ്പോർട്ട് സംബന്ധിച്ച് പ്രസ്താവിക്കുന്നു) : ഈ റിപ്പോർട്ട് ശരിയല്ല.കാരണം അബ്ബാസ് റദിയല്ലാഹു അന്ഹു അത് കേട്ടിരുന്നെങ്കിൽ അദ്ദേഹം ' താങ്കൾ താങ്കളുടെ പിതൃവ്യന് പ്രയോജനപ്പെട്ടോ?' എന്ന് റസൂലിനോട് ചോദിക്കുമായിരുന്നില്ല.അത് പോലെ അലി റദിയല്ലാഹു അന്ഹു താങ്കളുടെ വഴി പിഴച്ച പിതൃവ്യൻ മരിച്ചു ' എന്ന് റസൂലിനോട് അബൂ താലിബിന്റെ മരണത്തെ സംബന്ധിച്ച് പറയുമായിരുന്നില്ല.കൂടാതെ
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ എന്ന ഖുർആൻ വചനം അവതരിച്ചത് അബൂ താലിബിന്റെ വിഷയത്തിൽ ആണ് എന്നതും സ്ഥിരപ്പെട്ടതാണ്.
എന്നാൽ അബൂ താലിബിന് നരകത്തിൽ ആഴം കുറഞ്ഞ സ്ഥാനത്തായിരിക്കും എന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് .
https://sunnah.com/bukhari/78/232
FOR A DEEPER STUDY:
1.
شرح العقيدة الطحاوية
علي بن علي بن محمد بن أبي العز الدمشقي
http://library.islamweb.net/newlibrary/display_book.php?idfrom=217&idto=231&bk_no=106&ID=253
2.
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=2178&idfrom=7058&idto=7063&bookid=52&startno=2
അബൂ താലിബിലേക്കു ചേർക്കപ്പെട്ടു കാണുന്ന ചില കവിതകളിലെ ഏതാനും വരികൾ :
وَدَعَوْتَنِي وَعَلِمْتُ أَنَّكَ صَادِقٌ وَلَقَدْ صَدَقْتَ وَكُنْتَ قَبْلُ أَمِينَا
وَلَقَدْ عَلِمْتُ بِأَنَّ دِينَ مُحَمَّدٍ مِنْ خَيْرِ أَدْيَانِ الْبَرِيَّةِ دِينَا
لَوْلَا الْمَلَامَةُ أَوْ حِذَارُ مَسَبَّةٍ
لَوَجَدْتَنِي سَمْحًا بِذَاكَ مُبِينَا
തൽഖീൻ -
സേവകനായ യഹൂദ ബാലന് മരണക്കിടക്കയിൽ തിരു നബി കലിമ ചൊല്ലിക്കൊടുത്തത് സംബന്ധിച്ച ഹദീസും വിശദീകരണവും
صحيح البخاري
സ്വഹീഹുൽ ബുഖാരി
كتاب الجنائز
باب إذا أسلم الصبي فمات هل يصلى عليه وهل يعرض على الصبي الإسلام
................................
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ كَانَ غُلَامٌ يَهُودِيٌّ يَخْدُمُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَمَرِضَ فَأَتَاهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَعُودُهُ فَقَعَدَ عِنْدَ رَأْسِهِ فَقَالَ لَهُ أَسْلِمْ فَنَظَرَ إِلَى أَبِيهِ وَهُوَ عِنْدَهُ فَقَالَ لَهُ أَطِعْ أَبَا الْقَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَسْلَمَ فَخَرَجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يَقُولُ الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِنْ النَّارِ
ആശയ സംഗ്രഹം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സേവനം ചെയ്തിരുന്ന ഒരു യഹൂദ ബാലൻ രോഗിയായപ്പോൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവനെ സന്ദർശിച്ചു . നബി അവന്റെ തല ഭാഗത്ത് ഇരുന്നു അവനോടു പറഞ്ഞു : 'നീ മുസ്ലിം ആകൂ'.അപ്പോൾ ആ ബാലൻ അവന്റെ സമീപമുണ്ടായിരുന്ന അവന്റെ പിതാവിനെ നോക്കി.പിതാവ് പറഞ്ഞു : 'അബുൽ ഖാസിമിനെ ( നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയെ) അനുസരിക്കൂ'. അപ്പോൾ അവൻ മുസ്ലിമാവുകയും നബി അവിടെ നിന്ന് തിരിച്ചു പോവുകയും ചെയ്തു.തദ്സമയം നബി ഇങ്ങിനെ പ്രസ്താവിച്ചു : ' നരകത്തിൽ നിന്ന് അവനെ രക്ഷിച്ച അല്ലാഹുവിനാണ് സർവ സ്തുതിയും'.
ഈ ഹദീസിനു ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ നൽകിയ വിശദീകരണത്തിൽ നിന്ന് :___________________
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
ثَانِي الْأَحَادِيثِ حَدِيثُ أَنَسٍ ( كَانَ غُلَامٌ يَهُودِيٌّ يَخْدُمُ ) لَمْ أَقِفْ فِي شَيْءٍ مِنَ الطُّرُقِ الْمَوْصُولَةِ عَلَى تَسْمِيَتِهِ ، إِلَّا أَنَّ ابْنَ بَشْكُوَالٍ ذَكَرَ أَنَّ صَاحِبَ " الْعُتْبِيَّةِ " حَكَى عَنْ زِيَادٍ شَيْطُونٍ أَنَّ اسْمَ هَذَا الْغُلَامِ عَبْدُ الْقُدُّوسِ ، قَالَ : وَهُوَ غَرِيبٌ مَا وَجَدْتُهُ عِنْدَ غَيْرِهِ
ആശയ സംഗ്രഹം : ഈ ഹദീസിൽ പരാമർശിക്കുന്ന ബാലന്റെ പേര് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം വരെ എത്തുന്ന ഒരു പരമ്പരയിലൂടെ വന്നതായി ഞാൻ കണ്ടെത്തിയിട്ടില്ല.എന്നാൽ അൽ ഉത്ബിയ്യ എന്ന കിതാബിൽ ( ഇമാം മാലിക് റഹിമഹുല്ലാഹിയുടെ ശിഷ്യന്മാർ അദ്ദേഹത്തിൽ നിന്ന് കേട്ടതായി പറയപ്പെടുന്ന ചില കാര്യങ്ങൾ മുഹമ്മദ് അൽ ഉത്ബി എന്നവർ രേഖപ്പെടുത്തിയ ഗ്രൻഥം ആണ് അൽ ഉത്ബിയ്യ. പണ്ഡിതന്മാർ ഇതിനെ ഒരു പ്രാമാണിക ഗ്രൻഥമായി കാണുന്നില്ല) സിയാദ് ശൈതൂനിൽ നിന്നുള്ള ഒരു ഉദ്ധരണിയിൽ പ്രസ്തുത ബാലന്റെ പേര് 'അബ്ദുൽ ഖുദ്ദൂസ് ' എന്ന് പരാമർശിച്ചതായി ഇബ്നു ബശ്കുവാൽ പറഞ്ഞതായി മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്.എന്നാൽ ഇത് വളരെ ഗരീബ് ആയ ഒരു റിപ്പോർട്ട് ആണ്.
....................
قَوْلُهُ : ( فَأَسْلَمَ ) فِي رِوَايَةِ النَّسَائِيِّ ، عَنْ إِسْحَاقَ بْنِ رَاهْوَيْهِ ، عَنْ سُلَيْمَانَ الْمَذْكُورِ ، فَقَالَ : أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ
قَوْلُهُ : ( أَنْقَذَهُ مِنَ النَّارِ ) فِي رِوَايَةِ أَبِي دَاوُدَ ، وَأَبِي خَلِيفَةَ : أَنْقَذَهُ بِي مِنَ النَّارِ
ആശയ സംഗ്രഹം : നസാഇയുടെ റിപ്പോർട്ടിൽ ആ ബാലൻ
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ
' അല്ലാഹുവല്ലാതെ ഒരു ആരാധ്യൻ ഇല്ലെന്നും നിശ്ചയം മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതരാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു' എന്ന് പറഞ്ഞതായി കാണാം.അബൂ ദാവൂദിന്റെയും അബൂ ഖലീഫയുടെയും റിപ്പോർട്ടുകളിൽ ' ഞാൻ കാരണം അല്ലാഹു ആ ബാലനെ നരകത്തിൽ നിന്ന് രക്ഷിച്ചു' എന്ന് നബി പറഞ്ഞതായി കാണാം.
(ഫത്ഹുൽ ബാരി തുടരുന്നു) :
وَفِي الْحَدِيثِ جَوَازُ اسْتِخْدَامِ الْمُشْرِكِ ، وَعِيَادَتِهِ إِذَا مَرِضَ ، وَفِيهِ حُسْنُ الْعَهْدِ ، وَاسْتِخْدَامُ الصَّغِيرِ ، وَعَرْضُ الْإِسْلَامِ عَلَى الصَّبِيِّ وَلَوْلَا صِحَّتُهُ مِنْهُ مَا عَرَضَهُ عَلَيْهِ . وَفِي قَوْلِهِ : أَنْقَذَهُ بِي مِنَ النَّارِ . دَلَالَةٌ عَلَى أَنَّهُ صَحَّ إِسْلَامُهُ ، وَعَلَى أَنَّ الصَّبِيَّ إِذَا عَقَلَ الْكُفْرَ وَمَاتَ عَلَيْهِ أَنَّهُ يُعَذَّبُ فِي هَذِهِ الْفَائِدَةِ نَظَرٌ لِأَنَّهُ لَيْسَ فِي الْحَدِيثِ الْمَذْكُورِ دَلَالَةٌ صَرِيحَةٌ عَلَى أَنَّ الْغُلَامَ الْمَذْكُورَ لَمْ يَبْلُغْ ، وَقَدْ صَحَّ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ " رُفِعَ الْقَلَمُ عَنْ ثَلَاثَةٍ " وَذَكَرَ مِنْهُمْ : " الصَّغِيرَ حَتَّى يَبْلُغَ " وَاللَّهُ أَعْلَمُ
..............................
ആശയ സംഗ്രഹം : ബഹുദൈവ വിശ്വാസിയെ വേലയ്ക്കു നിർത്തലും ബഹുദൈവ വിശ്വാസി രോഗിയായാൽ സന്ദർശിക്കലും അനുവദനീയമാണ് എന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. കൂടാതെ ബാലനെ വേലയ്ക്കു നിർത്തലിന്റെ അനുവദനീയത ,നല്ല രീതിയിലുള്ള കരാറിന്റെ ആവശ്യകത ,കുട്ടിയുടെ മേൽ ഇസ്‌ലാം വെളിവാക്കൽ,കുട്ടിയുടെ ഇസ്‌ലാം സ്വീകരണം സാധുവാണ് എന്നകാര്യം എന്നിവയെല്ലാം ഈ ഹദീസ് സൂചിപ്പിക്കുന്നു.'അല്ലാഹു അവനെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തി' എന്ന നബി വചനത്തിൽ നിന്നും ഒരു കുട്ടിയ്ക്ക് കുഫ്രിയ്യത്തു/സത്യ നിഷേധം എന്താണെന്ന് മനസ്സിലായ ശേഷം അവൻ സത്യ നിഷേധത്തിൽ ആയി മരിച്ചാൽ ശിക്ഷിക്കപ്പെടുമെന്നു സൂചനയുണ്ട്. എന്നാൽ ഈ നിരീക്ഷണത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.കാരണം മേൽപ്പറഞ്ഞ ഹദീസിലെ ബാലന് പ്രായ പൂർത്തിയായിരുന്നുവോ ഇല്ലേ എന്നതിന് ഹദീസിൽ വ്യക്തമായ തെളിവില്ല.കൂടാതെ താഴെ ചേർത്ത നബി വചനം കുട്ടികൾ ശിക്ഷിക്കപ്പെടില്ല എന്ന് സൂചിപ്പിക്കുന്നുമുണ്ട്.
അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=875&idfrom=2492&idto=2500&bookid=52&startno=1
സുനനു ഇബ്നു മാജ
سنن ابن ماجه
محمد بن يزيد القزويني
2042
..........................
عَنْ عَلِيِّ بْنِ أَبِي طَالِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يُرْفَعُ الْقَلَمُ عَنْ الصَّغِيرِ وَعَنْ الْمَجْنُونِ وَعَنْ النَّائِمِ
ആശയ സംഗ്രഹം :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞതായി അലിയ്യു ബ്നു അബീ താലിബ് റദിയള്ളാഹു അന്ഹു പ്രസ്താവിക്കുന്നു:പ്രായ പൂർത്തി എത്താത്തവൻ,ഭ്രാന്തൻ, ഉറങ്ങുന്നവൻഎന്നിവരിൽ നിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു.
________________
ഔനുൽ മഅബൂദ് എന്ന കിതാബിൽ നിന്ന് :
عون المعبود
محمد شمس الحق العظيم آبادي
كتاب الجنائز
بَاب فِي عِيَادَةِ الذِّمِّيِّ
ദിമ്മിയായ കാഫിർ രോഗിയായാൽ സന്ദർശിക്കൽ (ദിമ്മിയ്യായ കാഫിർ ഇസ്‌ലാമിനോടും മുസ്ലിംകളോടും യുദ്ധ പ്രഖ്യാപനം നടത്തിയവൻ അല്ല ; അങ്ങിനെയുള്ള സത്യ നിഷേധിയെ ഹർബിയ്യായ കാഫിർ എന്ന് പറയും)
قَالَ الْمُنْذِرِيُّ :.... قِيلَ يُعَادُ الْمُشْرِكُ لِيُدْعَى إِلَى الْإِسْلَامِ إِذَا رُجِيَ إِجَابَتُهُ أَلَا تَرَى أَنَّ الْيَهُودِيَّ أَسْلَمَ حِينَ عَرَضَ عَلَيْهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْإِسْلَامَ
..........................
ഇമാം മുൻദിരി പ്രസ്താവിക്കുന്നു :ബഹുദൈവ വിശ്വാസി രോഗിയായാൽ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു രക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ടെങ്കിൽ അദ്ദേഹത്തെ സന്ദർശിച്ചു ഇസ്‌ലാം സ്വീകരിക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കണം എന്ന് ഈ ഹദീസിന്റെ വെളിച്ചത്തിൽ അഭിപ്രായം വന്നിട്ടുണ്ട്.( പരിഭാഷകന്റെ കുറിപ്പ് : ഒരു ഇസ്‌ലാമിക ഭരണകൂടത്തിന്റെ കീഴിലാവുമ്പോൾ ആണ് ഇങ്ങിനെ ചെയ്യേണ്ടത്;നമ്മുടേത് പോലുള്ള സാഹചര്യങ്ങളിൽ ഒരു അമുസ്ലിം സഹോദരൻ മരണാസന്നനായി കിടക്കുമ്പോൾ അദ്ദേഹത്തിനെ സന്ദർശിച്ചു കലിമ ചൊല്ലിക്കൊടുക്കുന്നതു സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിൽ അത് ചെയ്യരുത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.നമ്മുടെ ഉദ്ദേശ്യം അദ്ദേഹത്തെ നരകത്തിൽ നിന്ന് രക്ഷിക്കുക എന്നാണെങ്കിലും അത് മറ്റുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയണം എന്നില്ലല്ലോ.
കൂടാതെ ഇസ്‌ലാമിക ഭരണകൂടം ആണെങ്കിൽ പോലും പ്രജകളിൽ ഇസ്‌ലാം അടിച്ചേൽപ്പിക്കുകയോ നിർബന്ധിത മത പരിവർത്തനം നടത്തിക്കുകയോ ചെയ്യരുത് എന്നും ഈ ഹദീസ് സൂചിപ്പിക്കുന്നുണ്ട്.കാരണം നബി ' നീ മുസ്ലിമാകൂ ' എന്ന് നബിയുടെ സേവകനായ, നബിയുടെ നിയന്ത്രണത്തിലുള്ള യഹൂദ ബാലനോട് അഭ്യർത്ഥനാ രൂപത്തിലാണ് പറഞ്ഞത്.അതൊരു ഉത്തരവ് ആയിരുന്നെങ്കിൽ ആ യഹൂദ ബാലൻ യഹൂദിയായ തന്റെ പിതാവിന്റെഅഭിപ്രായം അറിയാനെന്ന ഭാവത്തിൽ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമായിരുന്നില്ല.തന്റെ പിതാവിന്റെ കൂടി സമ്മതവും അഭിപ്രായവും പരിഗണിച്ചാണ് ബാലൻ മരിക്കുന്നതിന് തൊട്ടു മുമ്പ് ഇസ്‌ലാം സ്വീകരിച്ചത്.നബിയെ സേവിച്ച ആ ബാലൻ നരകത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് അതിയായ ആഗ്രഹം ആണ് നബി ഇങ്ങിനെ ഒരു അഭ്യർത്ഥന നടത്താൻ കാരണം എന്ന് മനസ്സിലാക്കാൻ ഈ ഹദീസ് വായിക്കുന്ന ആർക്കും പ്രയാസമുണ്ടാവില്ല.നബിയുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പ്രസ്തുത ബാലനെ നേരത്തെ തന്നെ നബിയ്ക്ക് മതം മാറ്റാമായിരുന്നിട്ടും നബി അങ്ങിനെ ചെയ്യാതിരുന്നതിൽ നിന്നും ഇസ്‌ലാമിൽ നിര്ബന്ധ മത പരിവർത്തനം ഇല്ല എന്ന് വ്യക്തമാണ്.വിശുദ്ധ ഖുർആനിൽ നിർബന്ധിത മത പരിവർത്തനത്തെ ശക്തമായി വിലക്കിയതും കൂടി ഇതോടു ചേർത്ത് വായിക്കേണ്ടതാണ്)
..................
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=5351
സ്വഹീഹുൽ ബുഖാരി
صحيح البخاري
كتاب الجنائز
1292
.....................
قَالَ ابْنُ شِهَابٍ يُصَلَّى عَلَى كُلِّ مَوْلُودٍ مُتَوَفًّى وَإِنْ كَانَ لِغَيَّةٍ مِنْ أَجْلِ أَنَّهُ وُلِدَ عَلَى فِطْرَةِ الْإِسْلَامِ يَدَّعِي أَبَوَاهُ الْإِسْلَامَ أَوْ أَبُوهُ خَاصَّةً وَإِنْ كَانَتْ أُمُّهُ عَلَى غَيْرِ الْإِسْلَامِ إِذَا اسْتَهَلَّ صَارِخًا صُلِّيَ عَلَيْهِ وَلَا يُصَلَّى عَلَى مَنْ لَا يَسْتَهِلُّ مِنْ أَجْلِ أَنَّهُ سِقْطٌ فَإِنَّ أَبَا هُرَيْرَةَ رَضِيَ اللَّهُ عَنْهُ كَانَ يُحَدِّثُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ثُمَّ يَقُولُ أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا الْآيَةَ
ആശയ സംഗ്രഹം : ഇബ്നു ശിഹാബ് പ്രസ്താവിക്കുന്നു : ഏതു കുട്ടി മരിച്ചാലും മയ്യിത്ത് നിസ്‌ക്കരിക്കണം; അത് ജാര സന്തതിയാണെങ്കിലും ശരി.കുട്ടിയുടെ മാതാ പിതാക്കൾ രണ്ടു പേരും മുസ്ലിമാണെങ്കിലോ അല്ലെങ്കിൽ മാതാവ് മുസ്ലിം അല്ലെങ്കിലും പിതാവ് മുസ്ലിം ആകുന്ന ഘട്ടത്തിലോ ആണ് മയ്യിത്ത് നിക്കരിക്കേണ്ടത് .(മാതാവോ പിതാവോ രണ്ടിൽ ഒരാൾ മുസ്ലിം ആണെങ്കിൽ കുട്ടിയെ മുസ്ലിം ആയി പരിഗണിക്കണം എന്ന് ഹസൻ, ശുറൈഹ് , ഖതാദ , ഇബ്‌റാഹീം എന്നിവർ പ്രസ്താവിച്ചതായി ഈ ബാബിന്റെ തുടക്കത്തിൽ ഇമാം ബുഖാരി പ്രസ്താവിച്ചിരിക്കുന്നു).കുട്ടി ജീവന്റെ ലക്ഷണങ്ങൾ കാണിച്ച ശേഷം ആണ് മരിച്ചതെങ്കിൽ ആണ് മയ്യിത്ത് നിസ്‌ക്കരിക്കേണ്ടത്.ചാപിള്ളയാണെങ്കിൽ വേണ്ട.( റൂഹ് ഊതുന്ന പ്രായമെത്തിയ ഗർഭസ്ഥ ശിശുവാണെങ്കിലും നിസ്‌ക്കരിക്കണമെന്ന അഭിപ്രായവും ഉണ്ട്).നിശ്ചയം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞതായി അബൂ ഹുറൈറ റദിയല്ലാഹു അന്ഹു ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട് : ശുദ്ധ പ്രകൃതിയിൽ അല്ലാതെ ഒരു കുട്ടിയും ജനിക്കുന്നില്ല.അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയോ നസ്രാനിയോ അഗ്നി ആരാധകനായ മജൂസിയോ ആക്കി മാറ്റുന്നത്.ഒരു മൃഗം ഒരു സമ്പൂർണ്ണ രൂപത്തിലുള്ള അതിന്റെ ശിശുവിനെയല്ലേ പ്രസവിക്കുന്നത്? അതിൽ നീ വല്ല വൈകല്യവും കാണുന്നുണ്ടോ?
തുടർന്ന് അബൂ ഹുറൈറ റദിയല്ലാഹു അന്ഹു താഴെ ചേർത്ത ഖുർആൻ വചനം ഓതി :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 030 റൂം 30
فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لا تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ
ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്‍റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു ശുദ്ധ പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ ശുദ്ധ പ്രകൃതിയത്രെ അത്(ഇസ്‌ലാം ). അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.
YOU TUBE LINK
https://youtu.be/nhAXH6CObOw
http://library.islamweb.net/newlibrary/display_book.php?bk_no=52&ID=875&idfrom=2492&idto=2500&bookid=52&startno=3
http://quranmalayalam.com/quran/malar/30.htm
തൽഖീൻ -
ഖബറിൽ മറമാടപ്പെട്ടതിനു ശേഷം ഒരാൾ മയ്യിത്തിനു തൽഖീൻ ചൊല്ലുന്നത് സംബന്ധിച്ച റിപ്പോർട്ടുകളും ഈ വിഷയത്തിൽ വന്ന അഭിപ്രായ വ്യത്യാസങ്ങളും
ഇമാം ത്വബ്റാനി റഹിമഹുല്ലാഹി രേഖപ്പെടുത്തിയ ഹദീസ് :
المعجم الكبير
أبو القاسم سليمان بن أحمد المعروف( الطبراني)
( AH 260-360)
باب الصاد
من اسمه صدي
صدي بن العجلان أبو أمامة الباهلي
ما أسند أبو أمامة
سَعِيدُ بْنُ عَبْدِ اللَّهِ الْأَوْدِيُّ عَنْ أَبِي أُمَامَةَ
7979
حَدَّثَنَا أَبُو عَقِيلٍ أَنَسُ بْنُ سَلْمٍ الْخَوْلَانِيُّ ، ثَنَا مُحَمَّدُ بْنُ إِبْرَاهِيمَ بْنِ الْعَلَاءِ الْحِمْصِيُّ ، ثَنَا إِسْمَاعِيلُ بْنُ عَيَّاشٍ ، ثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْقُرَشِيُّ ، عَنْ يَحْيَى بْنِ أَبِي كَثِيرٍ ، عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَوْدِيِّ ، قَالَ : شَهِدْتُ أَبَا أُمَامَةَ وَهُوَ فِي النَّزْعِ ، فَقَالَ : إِذَا أَنَا مُتُّ ، فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنْ نصْنَعَ بِمَوْتَانَا ، أَمَرَنَا رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَالَ : " إِذَا مَاتَ أَحَدٌ مِنْ إِخْوَانِكُمْ ، فَسَوَّيْتُمِ التُّرَابَ عَلَى قَبْرِهِ ، فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ ، ثُمَّ لِيَقُلْ : يَا فُلَانَ بْنَ فُلَانَةَ ، فَإِنَّهُ يَسْمَعُهُ وَلَا يُجِيبُ ، ثُمَّ يَقُولُ : يَا فُلَانَ بْنَ فُلَانَةَ ، فَإِنَّهُ يَسْتَوِي قَاعِدًا ، ثُمَّ يَقُولُ : يَا فُلَانَ بْنَ فُلَانَةَ ، فَإِنَّهُ يَقُولُ : أَرْشِدْنَا رَحِمَكَ اللَّهُ ، وَلَكِنْ لَا تَشْعُرُونَ . فَلْيَقُلْ : اذْكُرْ مَا خَرَجْتَ عَلَيْهِ مِنَ الدُّنْيَا شَهَادَةَ أَنْ لَا إِلَهَ إِلَّا اللَّهُ ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ، وَأَنَّكَ رَضِيتَ بِاللَّهِ رَبًّا ، وَبِالْإِسْلَامِ دِينًا ، وَبِمُحَمَّدٍ نَبِيًّا ، وَبِالْقُرْآنِ إِمَامًا ، فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ وَاحِدٌ مِنْهُمْا بِيَدِ صَاحِبِهِ وَيَقُولُ : انْطَلِقْ بِنَا مَا نَقْعُدُ عِنْدَ مَنْ قَدْ لُقِّنَ حُجَّتَهُ ، فَيَكُونُ اللَّهُ حَجِيجَهُ دُونَهُمَا " . فَقَالَ رَجُلٌ : يَا رَسُولَ اللَّهِ ، فَإِنْ لَمْ يَعْرِفْ أُمَّهُ ؟ قَالَ : " فَيَنْسُبُهُ إِلَى حَوَّاءَ ، يَا فُلَانَ بْنَ حَوَّاءَ
ആശയ സംഗ്രഹം : സഈദ് ബ്നു അബ്ദില്ലാഹിൽ ഔദി റിപ്പോർട്ട് ചെയ്യുന്നു : അബൂ ഉമാമ റദിയല്ലാഹു അൻഹുവിനു മരണം അടുത്ത വേളയിൽ അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ടു. (അബൂ ഉമാമ പറഞ്ഞു ) : ഞാൻ മരിച്ചാൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മരണപ്പെട്ടവരുടെ വിഷയത്തിൽ ഞങ്ങളോട് ചെയ്യാൻ കല്പിച്ച പോലെ എന്റെ കാര്യത്തിലും നിങ്ങൾ പ്രവർത്തിക്കുക. മരണപ്പെട്ടവരുടെ വിഷയത്തിൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഞങ്ങളോട് ഇങ്ങിനെ ചെയ്യാൻ കല്പിച്ചിരുന്നു: റസൂലുല്ലാഹ് പറഞ്ഞു :നിങ്ങളുടെ സഹോദരങ്ങളിൽ ആരെങ്കിലും മരിച്ചാൽ അവന്റെ ഖബറിന് മേൽ മണ്ണിട്ട ശേഷം ഒരാൾ അവന്റെ ഖബറിന്റെ തല ഭാഗത്തു നിന്ന് കൊണ്ട് ഇങ്ങിനെ പറയട്ടെ : 'ഇന്നാലിന്നവന്റെ മകൻ ഇന്നാലിന്നവനേ...' നിശ്ചയം ആ വിളി അവൻ കേൾക്കും ; എന്നാൽ അവൻ ഉത്തരം പറയുകയില്ല. വീണ്ടും അയാൾ പറയണം :'ഇന്നാലിന്നവന്റെ മകൻ ഇന്നാലിന്നവനേ...' ഇപ്പോൾ അവൻ ഖബറിൽ നേരെ ഇരിക്കും .വീണ്ടും അയാൾ പറയണം :'ഇന്നാലിന്നവന്റെ മകൻ ഇന്നാലിന്നവനേ...' നിശ്ചയം അപ്പോൾ അവൻ /ഖബറാളി പറയും :നമുക്ക് മാർഗ്ഗ ദർശനം ചെയ്യൂ ; താങ്കളെ അല്ലാഹു ആനുഗ്രഹിക്കട്ടേ ... എന്നാൽ നിങ്ങൾ അവൻ പറയുന്നത് കേൾക്കുകയില്ല.
അപ്പോൾ അയാൾ(തൽഖീൻ ഓതുന്നയാൾ ) പറയണം : അല്ലാഹുവല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദാസനും ദൂതനും ആണെന്നും സാക്ഷ്യം വഹിച്ചു കൊണ്ടാണ് നീ ദുനിയാവിൽ നിന്ന് പുറപ്പെട്ടത്.അല്ലാഹുവിനെ രക്ഷിതാവായും ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയായും മുഹമ്മദ് നബിയെ നബിയായും ഖുർആനിനെ ഇമാമായും നീ തൃപ്തിപ്പെട്ടു.അപ്പോൾ മുൻകറും നകീറും പരസ്പരം കൈ പിടിച്ചു ഇങ്ങിനെ പറയും : തെളിവ് നൽകപ്പെട്ട വ്യക്തിയുടെ അടുത്ത് നാം ഇരിക്കേണ്ടതില്ല ; നമുക്ക് പോകാം.അപ്പോൾ അല്ലാഹു അവരെ രണ്ടു പേരെയും കൂടാതെ അവന്റെ ഹജീജ് ആകും.ഇത്രയും റസൂൽ പറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു : അവനു അവന്റെ ഉമ്മയെ അറിയില്ലെങ്കിലോ?അപ്പോൾ നബി പറഞ്ഞു: അവനെ ഹവ്വയിലേക്ക് ചേർത്ത് ഹവ്വയുടെ മകൻ ഇന്നാലിന്നവനേ എന്ന് വിളിക്കപ്പെടും .
___________________
حجيج : الذي يغالب الآخرين بالحجة . 2 - حجيج : الذي يمتحن عمق جرحه بالميل ليعرف مقداره
__________________
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=84&bookhad=7883
_______________
ഇമാം ശൗകാനി റഹിമഹുല്ലാഹിയുടെ നൈലുൽ ഔത്വാർ എന്ന കിതാബിൽ നിന്ന് :
أحاديث الأحكام
نيل الأوطار
محمد بن علي الشوكاني
(AD 1759-1834)
بَابُ الدُّعَاءِ لِلْمَيِّتِ بَعْدَ دَفْنِهِ
മയ്യിത്ത് മറമാടപ്പെട്ട ശേഷമുള്ള ദുആ സംബന്ധിച്ച ബാബു
1483
( عَنْ عُثْمَانَ قَالَ : { كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ : اسْتَغْفِرُوا لِأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الْآنَ يُسْأَلُ } رَوَاهُ أَبُو دَاوُد )
ആശയ സംഗ്രഹം : ഉസ്മാൻ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:മയ്യിത്ത് മറമാടപ്പെട്ടു കഴിഞ്ഞാൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അവിടെ തന്നെ നിന്ന് ഇങ്ങിനെ പറയുമായിരുന്നു: നിങ്ങൾ നിങ്ങളുടെ സഹോദരന് വേണ്ടി പൊറുക്കലിനെ തേടൂ.അദ്ദേഹത്തിന് വേണ്ടി നിങ്ങൾ അല്ലാഹുവിനോട് തസ്ബീത് ചോദിക്കൂ .നിശ്ചയം അദ്ദേഹം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്.
(തസ്ബീത് സംബന്ധിച്ച ഹദീസാണ് ഇത്)
1484
وَعَنْ رَاشِدِ بْنِ سَعْدٍ وَضَمْرَةَ بْنِ حَبِيبٍ وَحَكِيمِ بْنِ عُمَيْرٍ قَالُوا : إذَا سُوِّيَ عَلَى الْمَيِّتِ قَبْرُهُ وَانْصَرَفَ النَّاسُ عَنْهُ كَانُوا يَسْتَحِبُّونَ أَنْ يُقَالَ لِلْمَيِّتِ عِنْدَ قَبْرِهِ : يَا فُلَانُ قُلْ : لَا إلَهَ إلَّا اللَّهُ ، أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ ثَلَاثَ مَرَّاتٍ ، يَا فُلَانُ قُلْ : رَبِّي اللَّهُ ، وَدِينِي الْإِسْلَامُ وَنَبِيِّي مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ يَنْصَرِفُ رَوَاهُ سَعِيدٌ فِي سُنَنِهِ
ആശയ സംഗ്രഹം : റാഷിദ് ബ്നു സഅദും ളംറത്ത് ബ്നു ഹബീബും ഹകീമു ബ്നു ഉമൈറും പ്രസ്താവിക്കുന്നു : മയ്യിത്ത് മറമാടപ്പെടുകയും ജനങ്ങൾ പിരിഞ്ഞു പോകുകയും ചെയ്‌താൽ ഖബറിന്റെ അരികിൽ നിന്ന് ഇപ്രകാരം പറയൽ അവർ സുന്നത്തായി കണ്ടിരുന്നു: ഓ ഇന്നാലിന്നവനേ....ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ ... أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ .ഇങ്ങിനെ മൂന്നു തവണ പറഞ്ഞിരുന്നു. ഓ ഇന്നാലിന്നവനേ...നീ പറയൂ: ' അല്ലാഹുവാണ് എന്റെ നാഥൻ.ഇസ്‌ലാം ആണ് എന്റെ മതം.മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലാമയാണ് എന്റെ നബി.ശേഷം ഇങ്ങിനെ പറയുന്നയാൾ അവിടെ നിന്ന് പിരിയണം. സഈദ് അദ്ദേഹത്തിന്റെ സുനനിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
الْحَدِيثُ الْأَوَّلُ أَخْرَجَهُ أَيْضًا الْحَاكِمُ وَصَحَّحَهُ وَالْبَزَّارُ وَقَالَ : لَا يُرْوَى عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَّا مِنْ هَذَا الْوَجْهِ
وَالْأَثَرُ الْمَرْوِيُّ عَنْ رَاشِدٍ وَضَمْرَةَ وَحَكِيمٍ ذَكَرَهُ الْحَافِظُ فِي التَّلْخِيصِ وَسَكَتَ عَنْهُ ، وَرَاشِدٌ الْمَذْكُورُ شَهِدَ صِفِّينَ مَعَ مُعَاوِيَةَ ، ضَعَّفَهُ ابْنُ حَزْمٍ ، وَقَالَ الدَّارَقُطْنِيّ : يُعْتَبَرُ بِهِ وَالثَّلَاثَةُ كُلُّهُمْ مِنْ قُدَمَاءِ التَّابِعِينَ حِمْصِيُّونَ وَقَدْ رُوِيَ نَحْوُهُ مَرْفُوعًا مِنْ حَدِيثِ أَبِي أُمَامَةَ عِنْدَ الطَّبَرَانِيِّ وَعَبْدِ الْعَزِيزِ الْحَنْبَلِيِّ فِي الشَّافِي أَنَّهُ قَالَ : " إذَا أَنَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نَصْنَعَ بِمَوْتَانَا ، أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : { إذَا مَاتَ أَحَدٌ مِنْ إخْوَانِكُمْ فَسَوَّيْتُمْ التُّرَابَ عَلَى قَبْرِهِ
...............................
يَنْسُبُهُ إلَى أُمِّهِ حَوَّاءَ يَا فُلَانُ ابْنَ حَوَّاءَ } قَالَ الْحَافِظُ فِي التَّلْخِيصِ : وَإِسْنَادُهُ صَالِحٌ وَقَدْ قَوَّاهُ الضِّيَاءُ فِي أَحْكَامِهِ
.............................
ആശയ സംഗ്രഹം :
(ഇമാം ശൗകാനി തുടരുന്നു) : ഇതിൽ ആദ്യത്തെ ഹദീസ് ( തസ്ബീത്തിന്റെ ഹദീസ്) ഹാകിമും ബസ്സാറും ഉദ്ധരിച്ചിട്ടുണ്ട്.ഹാകിം അത് സ്വഹീഹ് ആണെന്ന് പറഞ്ഞിട്ടുണ്ട്.ഈ ഹദീസ് ഈ വജഹിൽ അല്ലാതെ നബിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ബസ്സാർ കമന്റ് ചെയ്തിട്ടുണ്ട്.
രണ്ടാമത് പറഞ്ഞ റാഷിദ് ബ്നു സഅദും ളംറത്ത് ബ്നു ഹബീബും ഹകീമു ബ്നു ഉമൈറും ഉദ്ധരിച്ച അസർ( തൽഖീൻ സംബന്ധിച്ച്) ഹാഫിദ് ഇബ്നു ഹജർ തൽഖീസിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റിപ്പോർട്ടർമാരെ സംബന്ധിച്ച് ഹാഫിദ് മൗനം പാലിച്ചിരിക്കുന്നു.ഇതിൽ റാഷിദ് സ്വിഫിൻ യുദ്ധത്തിൽ മുആവിയയുടെ കൂടെ പങ്കെടുത്ത വ്യക്തിയാണ്.ഇബ്നു ഹസം അദ്ദേഹം ദുർബലൻ
ആണെന്ന് പറയുന്നു.എന്നാൽ ഇമാം ദാറു ഖുത്നി അദ്ദേഹത്തെ പരിഗണിക്കാം എന്ന് പറയുന്നു.മൂന്നു പേരും താബിഈങ്ങളാണ് .ഇതിനു സമാനമായ ഒരു റിപ്പോർട്ട് അബൂ ഉമാമയുടെ ഹദീസ് ആയിട്ട് ഥബ്റാനി അദ്ധേഹത്തിന്റെ മു'അജമിലും അബ്ദുൽ അസീസ് അൽ ഹമ്പലി അദ്ദേഹത്തിന്റെ 'അശ്ശാഫിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.
( തുടർന്ന് ഹദീസ് പറഞ്ഞ ശേഷം ഇമാം ശൗകാനി പറയുന്നു) : ഹാഫിദ് തൽഖീസ്വിൽ ഈ ഹദീസിന്റെ (തൽഖീൻ സംബന്ധിച്ച ഹദീസ്) പരമ്പര നല്ലതാണ് എന്നും ദിയാഉ അൽ അഹകാമിൽ പ്രസ്തുത ഹദീസ് ശക്തമാണ് എന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവിച്ചിരിയ്ക്കുന്നു. http://library.islamweb.net/newlibrary/display_book.php?idfrom=1232&idto=1233&bk_no=47&ID=496
____________
പ്രമുഖ ഹമ്പലീ പണ്ഡിതൻ ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹിയുടെ അൽ മുഗ്‌നീ എന്ന കിതാബിൽ നിന്ന് :
المغني
موفق الدين عبد الله بن أحمد بن قدامة
(AH 541-620)
فَصْلٌ : فَأَمَّا التَّلْقِينُ بَعْدَ الدَّفْنِ فَلَمْ أَجِدْ فِيهِ عَنْ أَحْمَدَ شَيْئًا ، وَلَا أَعْلَمُ فِيهِ لِلْأَئِمَّةِ قَوْلًا ، سِوَى مَا رَوَاهُ الْأَثْرَمُ قَالَ : قُلْتُ لِأَبِي عَبْدِ اللَّهِ فَهَذَا الَّذِي يَصْنَعُونَ إذَا دُفِنَ الْمَيِّتُ
..........................
قَالَ الْقَاضِي ، وَأَبُو الْخَطَّابِ : يُسْتَحَبُّ ذَلِكَ . وَرَوَيَا فِيهِ عَنْ أَبِي أُمَامَةَ الْبَاهِلِيِّ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { : إذَا مَاتَ أَحَدُكُمْ ، فَسَوَّيْتُمْ عَلَيْهِ التُّرَابَ ، فَلْيَقِفْ أَحَدُكُمْ عِنْدَ رَأْسِ قَبْرِهِ
..............................
فَلْيَنْسُبْهُ إلَى حَوَّاءَ } رَوَاهُ ابْنُ شَاهِينَ فِي ( كِتَابِ ذِكْرِ الْمَوْتِ ) بِإِسْنَادِهِ
ഇബ്നു ഖുദ്‌ദാമ റഹിമഹുല്ലാഹി പ്രസ്താവിക്കുന്നു : മറമാടിയതിനു ശേഷം തൽഖീൻ ചൊല്ലുന്ന വിഷയത്തിൽ അഹ്മദ് ബ്നു ഹന്ബൽ അവർകളിൽ നിന്ന് ഞാൻ ഒന്നും കേട്ടിട്ടില്ല.ഇമാമുകൾ ആ വിഷയത്തിൽ ഒന്നും പറഞ്ഞതായി എനിക്കറിവില്ല; അസ്രം പറഞ്ഞത് ഒഴികെ. ഖാദിയും അബുൽ ഖത്താബും അത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്.അവർ അബൂ ഉമാമയിൽ നിന്ന് ഈ വിഷയത്തിലെ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.ഇബ്നു ഷാഹീനും അദ്ദേഹത്തിന്റെ കിതാബിൽ ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?idfrom=1248&idto=1248&bk_no=15&ID=1204
ഇമാം നവവി റഹിമഹുല്ലാഹി ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തുന്നു :
المجموع شرح المهذب
يحيى بن شرف النووي
قَالَ جَمَاعَاتٌ مِنْ أَصْحَابِنَا : يُسْتَحَبُّ تَلْقِينُ الْمَيِّتِ عَقِبَ دَفْنِهِ فَيَجْلِسُ عِنْدَ رَأْسِهِ إنْسَانٌ وَيَقُولُ : " يَا فُلَانَ ابْنَ فُلَانٍ وَيَا عَبْدَ اللَّهِ بْنَ أَمَةِ اللَّهِ اُذْكُرْ الْعَهْدَ الَّذِي خَرَجْت عَلَيْهِ مِنْ الدُّنْيَا ، شَهَادَةَ أَنْ لَا إلَهَ إلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ وَأَنَّ الْبَعْثَ حَقٌّ وَأَنَّ السَّاعَةَ آتِيَةٌ لَا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ . وَأَنَّك رَضِيت بِاَللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَبِيًّا وَبِالْقُرْآنِ إمَامًا وَبِالْكَعْبَةِ قِبْلَةً وَبِالْمُؤْمِنِينَ إخْوَانًا " زَادَ الشَّيْخُ نَصْرٌ " رَبِّي اللَّهُ لَا إلَهَ إلَّا هُوَ عَلَيْهِ تَوَكَّلْت وَهُوَ رَبُّ الْعَرْشِ الْعَظِيمِ " فَهَذَا التَّلْقِينُ عِنْدَهُمْ مُسْتَحَبٌّ ، وَمِمَّنْ نَصَّ عَلَى اسْتِحْبَابِهِ الْقَاضِي حُسَيْنٌ وَالْمُتَوَلِّي وَالشَّيْخُ نَصْرٌ الْمَقْدِسِيُّ وَالرَّافِعِيُّ وَغَيْرُهُمْ . وَنَقَلَهُ الْقَاضِي حُسَيْنٌ عَنْ أَصْحَابِنَا مُطْلَقًا ، وَسُئِلَ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ رَحِمَهُ اللَّهُ عَنْهُ فَقَالَ : التَّلْقِينُ هُوَ الَّذِي نَخْتَارُهُ وَنَعْمَلُ بِهِ ، قَالَ : وَرَوَيْنَا فِيهِ حَدِيثًا مِنْ حَدِيثِ أَبِي أُمَامَةَ لَيْسَ إسْنَادُهُ بِالْقَائِمِ ، لَكِنْ اُعْتُضِدَ بِشَوَاهِدَ ، وَبِعَمَلِ أَهْلِ الشَّامِ قَدِيمًا هَذَا كَلَامُ أَبِي عَمْرٍو . قُلْت : حَدِيثُ أَبِي أُمَامَةَ رَوَاهُ أَبُو الْقَاسِمِ الطَّبَرَانِيُّ فِي مُعْجَمِهِ بِإِسْنَادٍ ضَعِيفٍ ، وَلَفْظُهُ : عَنْ سَعِيدِ بْنِ عَبْدِ اللَّهِ الْأَزْدِيِّ قَالَ شَهِدْتُ أَبَا أُمَامَةَ رَضِيَ اللَّهُ عَنْهُ وَهُوَ فِي النَّزْعِ فَقَالَ : إذَا مِتُّ فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
.........................
قَالَ فَيَنْسُبُهُ إلَى أُمِّهِ حَوَّاءَ ، يَا فُلَانَ ابْنَ حَوَّاءَ } قُلْتُ فَهَذَا الْحَدِيثُ وَإِنْ كَانَ ضَعِيفًا فَيُسْتَأْنَسُ بِهِ . وَقَدْ اتَّفَقَ عُلَمَاءُ الْمُحَدِّثِينَ وَغَيْرُهُمْ عَلَى الْمُسَامَحَةِ فِي أَحَادِيثِ الْفَضَائِلِ وَالتَّرْغِيبِ وَالتَّرْهِيبِ ، وَقَدْ اُعْتُضِدَ بِشَوَاهِدَ مِنْ الْأَحَادِيثِ كَحَدِيثِ { وَاسْأَلُوا لَهُ التَّثْبِيتَ } وَوَصِيَّةِ عَمْرِو بْنِ الْعَاصِ وَهُمَا صَحِيحَانِ سَبَقَ بَيَانُهُمَا قَرِيبًا ، وَلَمْ يَزَلْ أَهْلُ الشَّامِ عَلَى الْعَمَلِ بِهَذَا فِي زَمَنِ مَنْ يُقْتَدَى بِهِ وَإِلَى الْآنَ ، وَهَذَا التَّلْقِينُ إنَّمَا هُوَ فِي حَقِّ الْمُكَلَّفِ الْمَيِّتِ ، أَمَّا الصَّبِيُّ فَلَا يُلَقَّنُ . وَاَللَّهُ أَعْلَمُ
ആശയ സംഗ്രഹം :നമ്മുടെ മദ്ഹബുകാരിൽ പെട്ട ( ശാഫിഈ മദ്ഹബുകാരിൽ പെട്ട) ഒരു സംഘം പ്രസ്താവിച്ചിരിക്കുന്നു : മറമാടിയ ഉടനെ മയ്യിത്തിനു തഖീൻ ഓതൽ സുന്നത്താണ്.അയാളുടെ തലഭാഗത്ത് ഒരാൾ ഇരുന്നു ഇങ്ങിനെ പറയണം : ഇന്നാലിന്നവന്റെ മകൻ ഇന്നാലിന്നവനേ....അല്ലാഹുവിന്റെ ദാസിയുടെ മകനായ ദൈവദാസാ .. നീ ദുനിയാവിൽ നിന്ന് എന്ത് കരാറുമായാണോ പുറപ്പെട്ടത് ആ കരാർ ഓർക്കുക.അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നും അവൻ മാത്രമാണ് ഇലാഹ്/ആരാധ്യൻ എന്നും അവനു ഒരു പങ്കുകാരനും ഇല്ലെന്നും മുഹമ്മദ് നബി അവന്റെ ദാസനും ദൂതനുമാണെന്നും ഉള്ള സത്യ സാക്ഷ്യം.സ്വർഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും പുനർജ്ജന്മം സത്യമാണെന്നും ലോകാവസാനം സംഭവിക്കുമെന്നും അതിൽ സംശയമില്ലെന്നും ഖബറുകളിൽ കിടക്കുന്നവരെ അല്ലാഹു ഉയർത്തെഴുന്നേൽപ്പിക്കുന്നതാണെന്നും ഉള്ള കാര്യവും നീ ഓർക്കുക.നിശ്‌ചയം നീ അല്ലാഹുവിനെ നാഥനായും ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയായും മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ നബിയായും ഖുർആനിനെ ഇമാമായും കഅബയെ ഖിബ്‌ലയായും സത്യവിശ്വാസികളെ സഹോദരങ്ങളായും തൃപ്തിപ്പെടുകയും ചെയ്തിരുന്നല്ലോ.( ഷെയ്ഖ് നസ്ർ ഈ വാക്യങ്ങൾ കൂടി കൂടുതലായി പരാമർശിച്ചിട്ടുണ്ട് : 'എന്റെ നാഥൻ അല്ലാഹുവാണ് . അവനല്ലാതെ ഒരു ആരാധ്യനും ഇല്ല.അവന്റെ മേൽ ഞാൻ ഭരമേല്പിക്കുന്നു.അവൻ മഹത്തായ സിംഹാസനത്തിന്റെ /അര്ശിന്റെ ഉടമസ്ഥനാണ്.'' ഈ പറഞ്ഞ തൽഖീൻ അവരുടെ വീക്ഷണത്തിൽ സുന്നത്താണ്.
ഖാദീ ഹുസൈൻ,മുതവല്ലി, ഷെയ്ഖ് നസ്ർ അൽ മഖ്ദിസി,റാഫിഈ തുടങ്ങിയവർ മറമാടിയ ശേഷം തൽഖീൻ സുന്നത്താണ് എന്ന വീക്ഷണക്കാരാണ്.ഷെയ്ഖ് അബൂ അംറ് ബ്നു സ്വലാഹ് റഹിമഹുള്ളാഹിയോട് മറമാടപ്പെട്ട ശേഷം നടത്തുന്ന തൽഖീനിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു : മറമാടപ്പെട്ട ശേഷം നടത്തുന്ന തൽഖീൻ നാം തെരഞ്ഞെടുത്തതും നാം പ്രവർത്തിക്കുന്നതുമാണ്.ഈ വിഷയത്തിൽ അബൂ ഉമാമ റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള ഒരു ഹദീസ് നാം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പ്രസ്തുത ഹദീസിന്റെ പരമ്പര ശക്തമല്ല.എന്നിരുന്നാലും ശാമുകാർ പണ്ടേ അത് ചെയ്തു വരുന്നു എന്നതും മറ്റു സാക്ഷ്യങ്ങളും അതിനെ ശക്തിപ്പെടുത്തുന്നുണ്ട്.ഇതാണ് ഷെയ്ഖ് അബൂ അംറ് ബ്നു സ്വലാഹ് പ്രസ്താവിച്ചത്.
ഞാൻ (ഇമാം നവവി) പറയുന്നു :ഇമാം ഥബ്റാനി അദ്ധേഹത്തിന്റെ മുഅജമിൽ മറമാടപ്പെട്ട ശേഷമുള്ള തൽഖീനിന്റെ വിഷയത്തിൽ ഉദ്ധരിച്ച അബൂ ഉമാമയുടെ ഹദീസ് ദുർബലമാണ്.(അബൂ ഉമാമയുടെ ഹദീസ് രേഖപ്പെടുത്തിയ ശേഷം ഇമാം നവവി റഹിമഹുല്ലാഹ് തുടരുന്നു): ഈ ഹദീസ് ദുര്ബലമാണെങ്കിലും അത് ശ്രദ്ധേയമാണ്.അമലുകളുടെ പുണ്യങ്ങൾ പ്രതിപാദിക്കൽ , അമലുകൾക്കു പ്രേരണ നൽകൽ, ശിക്ഷകൾ കുറിച്ച് മുന്നറിയിപ്പ് നൽകി ഭയപ്പെടുത്തൽ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ദുർബലമായ ഹദീസുകൾ പരിഗണിക്കുന്ന കാര്യം വിട്ടു വീഴ്ച ചെയ്യാം എന്നതിൽ ഉലമാക്കൾ ഏകോപിച്ചിരിക്കുന്നു.കൂടാതെ മയ്യിത്തിനു നിങ്ങൾ തസ്ബീത് ചൊല്ലുക എന്ന ഹദീസും അംറ് ബ്നുൽ ആസ് റദിയല്ലാഹു അന്ഹുവിന്റെ വസ്വിയ്യത്തും സ്വഹീഹായി വന്നിട്ടുള്ളതാണ് .ഇത് രണ്ടും മറമാടപ്പെട്ട ശേഷമുള്ള തൽഖീനിനെ ശക്തിപ്പെടുത്തുന്ന സാക്ഷ്യങ്ങളാണ്.കൂടാതെ ശാമുകാർ ഇപ്പോഴും തുടരുന്ന നടപടിയാണിത്.തൽഖീൻ പ്രായപൂർത്തി എത്തിയ മയ്യിത്താണെങ്കിൽ മതി;കുട്ടിയാണെങ്കിൽ വേണ്ട. അല്ലാഹു ഏറ്റവും കൂടുതൽ അറിയുന്നവൻ.
http://library.islamweb.net/newlibrary/display_book.php?ID=2041&start=&idfrom=3168&idto=3171&bookid=14&Hashiya=7
ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായിൽ നിന്ന്:
مجموع فتاوى ابن تيمية
تقي الدين ابن تيمية
وتَلْقِينُهُ بَعْدَ مَوْتِهِ لَيْسَ وَاجِبًا بِالْإِجْمَاعِ, وَلَا كَانَ مِنْ عَمَلِ الْمُسْلِمِينَ الْمَشْهُورِ بَيْنَهُمْ عَلَى عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَخُلَفَائِهِ, بَلْ ذَلِكَ مَأْثُورٌ عَنْ طَائِفَةٍ مِنْ الصَّحَابَةِ؛ كَأَبِي أُمَامَةَ، وَوَاثِلَةَ بْنِ الْأَسْقَعِ؛ فَمِنْ الْأَئِمَّةِ مَنْ رَخَّصَ فِيهِ كَالْإِمَامِ أَحْمَدَ، وَقَدْ اسْتَحَبَّهُ طَائِفَةٌ مِنْ أَصْحَابِهِ، وَأَصْحَابِ الشَّافِعِيِّ, وَمِنْ الْعُلَمَاءِ مَنْ يَكْرَهُهُ لِاعْتِقَادِهِ أَنَّهُ بِدْعَةٌ, فَالْأَقْوَالُ فِيهِ ثَلَاثَةٌ: الِاسْتِحْبَابُ، وَالْكَرَاهَةُ، وَالْإِبَاحَةُ، وَهَذَا أَعْدَلُ الْأَقْوَالِ
فَأَمَّا الْمُسْتَحَبُّ الَّذِي أَمَرَ بِهِ وَحَضَّ عَلَيْهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَهُوَ الدُّعَاءُ لِلْمَيِّتِ
وَأَمَّا الْقِرَاءَةُ عَلَى الْقَبْرِ فَكَرِهَهَا أَبُو حَنِيفَةَ وَمَالِكٌ وَأَحْمَد فِي إحْدَى الرِّوَايَتَيْنِ . وَلَمْ يَكُنْ يَكْرَهُهَا فِي الْأُخْرَى . وَإِنَّمَا رَخَّصَ فِيهَا لِأَنَّهُ بَلَغَهُ أَنَّ ابْنَ عُمَرَ أَوْصَى أَنْ يُقْرَأَ عِنْدَ قَبْرِهِ بِفَوَاتِحِ الْبَقَرَةِ وَخَوَاتِيمِهَا ، وَرُوِيَ عَنْ بَعْضِ الصَّحَابَةِ قِرَاءَةُ سُورَةِ الْبَقَرَةِ ، فَالْقِرَاءَةُ عِنْدَ الدَّفْنِ مَأْثُورَةٌ فِي الْجُمْلَةِ وَأَمَّا بَعْدَ ذَلِكَ فَلَمْ يُنْقَلْ فِيهِ أَثَرٌ وَاَللَّهُ أَعْلَمُ
ആശയ സംഗ്രഹം : മയ്യിത്ത് മറമാടിയതിനു ശേഷം തൽഖീൻ നിർബന്ധമില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഉ /ഏകാഭിപ്രായം ഉണ്ട്.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയോ ഖുലഫാഉ റാശിദീങ്ങളുടെയോ കാലത്ത് മുസ്ലിംകൾക്കിടയിൽ പ്രസിദ്ധമായ ഒരു പ്രവർത്തിയും അല്ല അത്.അബൂ ഉമാമ, വാസിലത്തു ബ്നുൽ അസ്ഖഉ പോലെ ചില സ്വഹാബാക്കളിൽ മയ്യിത്ത് മറമാടിയ ശേഷം തൽഖീൻ ചൊല്ലിക്കൊടുക്കുന്നതു സംബന്ധിച്ച് റിപ്പോർട്ട് വന്നിട്ടുണ്ട്.ഇത്തരത്തിൽ ഉള്ള തൽഖീനിന്റെ വിഷയത്തിൽ ഇമാം അഹ്മദ് ബ്നു ഹമ്പലിനെ പോലെയുള്ള ചില ഇമാമുകൾ ഇളവ് നൽകിയിട്ടുണ്ട്.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയുടെയും ഇമാം ശാഫിഈ റഹിമഹുല്ലാഹിയുടെയും ചില അനുയായികൾ അത് സുന്നത്താണ് എന്ന വീക്ഷണം സ്വീകരിച്ചിട്ടുണ്ട്.അത് ബിദ്‌അത്തു ആണെന്ന വിശ്വാസത്തിൽ അത് വെറുക്കുന്ന പണ്ഡിതന്മാരും ഉണ്ട്.അപ്പോൾ മയ്യിത്ത് മറമാടിയതിനു ശേഷം തൽഖീൻ ചൊല്ലിക്കൊടുക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ മൂന്നു തരം വീക്ഷണങ്ങൾ ഉണ്ട്_ സുന്നത്തു, കറാഹത്തു, ബിദ്‌അത്തു എന്നിവയാണവ.നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കല്പിച്ചതും പ്രേരിപ്പിച്ചതുമായ ചര്യ മയ്യിത്തിനു വേണ്ടി ദുആ ചെയ്യുക എന്നതാണ്.
ഖബ്റിങ്കൽ ഖുർആൻ പാരായണം ചെയ്യൽ ഇമാം അബൂ ഹനീഫയും ഇമാം മാലിക്കും (റഹിമഹുമാല്ലാഹ്) ഒരു റിപ്പോർട്ട് പ്രകാരം ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയും വെറുക്കുന്നു.എന്നാൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹിയിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട് പ്രകാരം അദ്ദേഹം അത് വെറുക്കുന്നില്ല.ഇബ്നു ഉമർ റദിയല്ലാഹു അന്ഹു അദ്ദേഹത്തിന്റെ ഖബ്റിങ്കൽ സൂറത്തുൽ ബഖറ ഓതാൻ വസ്വിയ്യത്തു ചെയ്തു എന്ന റിപ്പോർട്ട് ഇമാം അഹ്മദ് അവർകൾ ഈ വിഷയത്തിൽ ഇളവ് അനുവദിക്കാൻ കാരണം.മറ്റു ചില സ്വഹാബികളിൽ നിന്നും സമാനമായ റിപ്പോർട്ടുകൾ ഉണ്ട്.അപ്പോൾ മറമാടുമ്പോൾ ഖുർആൻ പാരായണം ചെയ്യുന്ന വിഷയത്തിൽ അസർ വന്നിട്ടുണ്ട്; എന്നാൽ അതിനു ശേഷം അങ്ങിനെ ചെയ്തതായി അസർ ഒന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല.അല്ലാഹുവാണ് ഏറ്റവും കൂടുതൽ അറിയുന്നവൻ.
http://library.islamweb.net/newlibrary/display_book.php?idfrom=3118&idto=3119&bk_no=22&ID=1935
_______________
സഹോദരങ്ങളേ...
ദൈർഘ്യം ഭയന്ന് കൂടുതൽ കിതാബുകളിലേക്കു പോകുന്നില്ല.അധിക വായനക്ക് താഴെ ചേർത്ത കിതാബുകൾ കൂടി വായിക്കാവുന്നതാണ്.
1.ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ അൽ ഹാവീ ലിൽ ഫതാവാ
الحاوي للفتاوي
جلال الدين السيوطي واسمه عبد الرحمن بن الكمال بن محمد الخضيري السيوطي
http://library.islamweb.net/newlibrary/display_book.php?bk_no=130&;ID=232&idfrom=471&idto=563&bookid=130&startno=70
2.ഇമാം ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ സാദുൽ മആദ്
السيرة النبوية
زاد المعاد
الإمام شمس الدين أبي عبد الله ابن القيم الجوزية
..............................
http://library.islamweb.net/newlibrary/display_book.php?bk_no=127&ID=&idfrom=55&idto=372&bookid=127&startno=60
3.
മുല്ല അലിയ്യുൽ ഖാരി റഹിമഹുല്ലാഹിയുടെ മിർഖാത്തുൽ മഫാതീഹ്
مرقاة المفاتيح شرح مشكاة المصابيح
علي بن سلطان محمد القاري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=276
4.
ഇമാം ഖുർതുബി റഹിമഹുല്ലാഹിയുടെ തദ്‌കിറ
http://shamela.ws/browse.php/book-21536/page-68#page-228
നമ്മുടെ സ്വന്തം അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർന്നു സാധാരണക്കാരായ നമുക്കും കിതാബുകൾ ഒന്ന് മറിച്ചു നോക്കുകയെങ്കിലും ചെയ്യാം; ഇൻ ഷാ അല്ലാഹ്... നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറിൽ നിന്ന് 9744391915 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര്, സ്ഥലം, ജോലി എന്നിവയോടൊപ്പം അൽ കിതാബ് എന്ന് മെസ്സേജ് അയക്കുക.എനിയ്ക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ അബ്ബാസ് പറമ്പാടൻ
അസ്സലാമു അലൈക്കും