MODULE 09 /08.10.2017
ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ(ഹിജ്ര 736 - 795 ജാമിഉൽ ഉലൂമി വൽ ഹികം എന്ന ഗ്രൻഥത്തിൽ നിന്ന് :
جامع العلوم والحكم
ابن رجب الحنبلي
(ജാമിഉൽ ഉലൂമി വൽ ഹികം…
ഗ്രന്ഥകർത്താവിന്റെ മുഴുവൻ പേര് , ഇമാം ഹാഫിദ് അല്ലാമ സൈനുദ്ധീൻ അബ്ദുൽ റഹ്മാൻ ബിൻ അഹ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസൻ ബിൻ മുഹമ്മദ് ബിൻ അബിൽ ബരകാത് അൽ ബാഗ്ദാദീ അൽ ദമഷ്ഖീ അബുൽ ഫറജ് ഇബ്നു റജബ് എന്നാകുന്നു . ലോകം അറിയപ്പെട്ട ഹദീസ് , ഫിഖ്ഹ് പണ്ഡിതനായിരുന്നു അദ്ദേഹം .ഹംബലി മദ്ഹബ് കാരനായിരുന്നു ഇബ്നു റജബ് . ബാഗ്ദാദിലെ അസ്സലാം എന്ന പട്ടണത്തിൽ ഹിജ്ര 736 റബീഉൽ അവ്വൽ മാസത്തിൽ ( എട്ടാം നൂറ്റാണ്ടിൽ) ആണ് അദ്ദേഹം ജനിച്ചത്)
ഇമാം നവവിയുടെ 40 ഹദീസും 10 ഹദീസും കൂട്ടി ചേർത്താണ്
ഈ ഹദീസുകളുടെ ശറഹ് ആയ ഈ ഗ്രൻഥം രചിച്ചുട്ടുള്ളത് )
الْحَدِيثُ الْحَادِيَ عَشَرَ
പതിനൊന്നാം നമ്പർ ഹദീസ്
عَنِ الْحَسَنِ بْنِ عَلِيٍّ سِبْطِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَرَيْحَانَتِهِ رَضِيَ اللَّهُ عَنْهُ قَالَ : حَفِظْتُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ رَوَاهُ النَّسَائِيُّ وَالتِّرْمِذِيُّ ، وَقَالَ : حَسَنٌ صَحِيحٌ
ആശയ സംഗ്രഹം : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരക്കുട്ടി ഹസൻ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : ഞാൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് ' നിനക്ക് സംശയമുള്ളതു ഉപേക്ഷിച്ചു നിനക്ക് സംശയമില്ലാത്തതു സ്വീകരിക്കുക' എന്ന വചനം മന:പാഠമാക്കി/ഓർമ്മിച്ചു.നസാഇയും തിർമുദിയും ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തിർമുദി ഇ ഹദീസ് ഹസൻ സ്വഹീഹ് ആണെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.
..................................
وَهَذَا الْحَدِيثُ قِطْعَةٌ مِنْ حَدِيثٍ طَوِيلٍ فِيهِ ذِكْرُ قُنُوتِ الْوَتْرِ ، وَعِنْدَ التِّرْمِذِيِّ وَغَيْرِهِ زِيَادَةٌ فِي هَذَا الْحَدِيثِ وَهِيَ " فَإِنَّ الصِّدْقَ طُمَأْنِينَةٌ وَالْكَذِبَ رِيبَةٌ " وَلَفْظُ ابْنِ حِبَّانَ : " فَإِنَّ الْخَيْرَ طُمَأْنِينَةٌ ، وَإِنَّ
الشَّرَّ رِيبَةٌ
ആശയ സംഗ്രഹം : ഖുനൂതിനെ സംബന്ധിച്ച് പരാമർശമുള്ള നീണ്ട ഒരു ഹദീസിന്റെ ഖണ്ഡമാണിത്. തിർമുദിയുടെയും മറ്റും റിപ്പോർട്ടിൽ
فَإِنَّ الصِّدْقَ طُمَأْنِينَةٌ وَالْكَذِبَ رِيبَةٌ
'നിശ്ചയം സത്യം നിർവൃതിയാണ്;കളവു സന്ദേഹവും' എന്ന് കൂടിയുണ്ട്. ഇബ്നു ഹിബ്ബാന്റെ റിപ്പോർട്ടിൽ
فَإِنَّ الْخَيْرَ طُمَأْنِينَةٌ ، وَإِنَّ
الشَّرَّ رِيبَةٌ
'നിശ്ചയം നന്മ നിർവൃതിയാണ്;തിന്മ സന്ദേഹവും' എന്നാണുള്ളത്.
http://library.islamweb.net/newlibrary/display_book.php?idfrom=52&idto=54&bk_no=81&ID=13
മുസ്നദ് അഹ്മദിൽ പരാമർശിച്ച ഹദീസ് കാണുക:
_____________
مسند الإمام أحمد
أحمد بن محمد بن حنبل بن هلال بن أسد
.............................
عَنْ أَبِي الْحَوْرَاءِ قَالَ قُلْتُ لِلْحَسَنِ بْنِ عَلِيٍّ مَا تَذْكُرُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ أَذْكُرُ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنِّي أَخَذْتُ تَمْرَةً مِنْ تَمْرِ الصَّدَقَةِ فَجَعَلْتُهَا فِي فِيَّ قَالَ فَنَزَعَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِلُعَابِهَا فَجَعَلَهَا فِي التَّمْرِ فَقِيلَ يَا رَسُولَ اللَّهِ مَا كَانَ عَلَيْكَ مِنْ هَذِهِ التَّمْرَةِ لِهَذَا الصَّبِيِّ قَالَ وَإِنَّا آلَ مُحَمَّدٍ لَا تَحِلُّ لَنَا الصَّدَقَةُ
قَالَ وَكَانَ يَقُولُ دَعْ مَا يَرِيبُكَ إِلَى مَا لَا يَرِيبُكَ فَإِنَّ الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبَ رِيبَةٌ
قَالَ وَكَانَ يُعَلِّمُنَا هَذَا الدُّعَاءَ اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ إِنَّهُ لَا يَذِلُّ مَنْ وَالَيْتَ قَالَ شُعْبَةُ وَأَظُنُّهُ قَدْ قَالَ هَذِهِ أَيْضًا تَبَارَكْتَ رَبَّنَا وَتَعَالَيْتَ قَالَ شُعْبَةُ وَقَدْ حَدَّثَنِي مَنْ سَمِعَ هَذَا مِنْهُ ثُمَّ إِنِّي سَمِعْتُهُ حَدَّثَ بِهَذَا الْحَدِيثِ مَخْرَجَهُ إِلَى الْمَهْدِيِّ بَعْدَ مَوْتِ أَبِيهِ فَلَمْ يَشُكَّ فِي تَبَارَكْتَ وَتَعَالَيْتَ فَقُلْتُ لِشُعْبَةَ إِنَّكَ تَشُكُّ فِيهِ فَقَالَ لَيْسَ فِيهِ شَكٌّ
ആശയ സംഗ്രഹം : അബുൽ houraau പ്രസ്താവിക്കുന്നു : ഞാൻ ഹസൻ റദിയല്ലാഹു അന്ഹുവിനോട് ചോദിച്ചു : താങ്കൾ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് പഠിച്ചതിൽ ഓർമ്മിക്കുന്നത് ഒന്ന് പറയൂ. എനിക്ക് റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്നും ഉണ്ടായ ഒരു അനുഭവം ഇപ്രകാരമാണ്: ഒരിക്കൽ ഞാൻ സകാത്ത് മുതൽ ആയ കാരക്കയിൽ ഒരു കാരക്ക എടുത്ത് എന്റെ വായിൽ വച്ചു.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അതിലെ ഉമിനീര് നീക്കി .ശേഷം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അതിനെ സകാത്ത് മുതലായ കാരക്കയുടെ കൂട്ടത്തിൽ തിരിച്ചു വച്ചു.അപ്പോൾ റസൂലിനോട് ചോദിക്കപ്പെട്ടു : ഈ കുട്ടി ഈ ഒരു കാരക്ക എടുക്കുന്നതിൽ എന്താണ് പ്രശ്നം റസൂലേ ... അപ്പോൾ പറഞ്ഞു : ഞങ്ങൾ മുഹമ്മദ് നബിയുടെ കുടുംബമാണ്.ഞങ്ങൾക്ക് സകാത്ത് മുതൽ അനുവദനീയമല്ല.
ഹസൻ റദിയല്ലാഹു അന്ഹു തുടരുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഇങ്ങിനെ പറയാറുണ്ടായിരുന്നു :നിനക്ക് സംശയമുള്ളതു ഉപേക്ഷിച്ചു നിനക്ക് സംശയമില്ലാത്തതു സ്വീകരിക്കുക;നിശ്ചയം സത്യം നിർവൃതിയാണ്;കളവു സന്ദേഹവും.
കൂടാതെ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഞങ്ങളെ ഈ ദുആ ഞങ്ങളെ പഠിപ്പിച്ചിരുന്നു :
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ إِنَّهُ لَا يَذِلُّ مَنْ وَالَيْتَ
تَبَارَكْتَ رَبَّنَا وَتَعَالَيْتَ
അർത്ഥം : അല്ലാഹുവേ ! നീ നേർ മാർഗത്തിലാക്കിയവരുടെ കൂടെ എന്നേയും നീ നേർ മാർഗത്തിലാക്കേണമേ,നീ ആരോഗ്യം നൽകിയവരുടെ കൂട്ടത്തിൽ നീ എനിക്കും ആരോഗ്യം നൽകേണമേ, നീ സംരക്ഷണം ഏറ്റെടുത്തവരുടെ കൂട്ടത്തിൽ എൻറെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ. എനിക്ക് നൽകിയതിൽ നീ ബർക്കത്ത് നൽകേണമേ. നീ വിധിച്ചതിൻറെ തിന്മയിൽ നിന്ന് നീ എന്നെ കാത്ത് രക്ഷിക്കേണമേ, തീർച്ചയായും നീയാണ് വിധിക്കുന്നത്. നിൻറെ കാര്യത്തിൽ വിധിക്കാൻ ആരുമില്ല. നീ മാന്യത നൽകിയവൻ നിന്ദ്യനാവുകയുമില്ല ഞങ്ങളുടെ നാഥാ നീ പരമോന്നതനും അനുഗ്രഹീതനുമായിരിക്കുന്നു.
https://library.islamweb.net/newlibrary/display_book.php?bk_no=6&ID=21&idfrom=1625&idto=1639&bookid=6&startno=10
(കുറിപ്പ് :വിത്റിലും ഫജ്ർ നമസ്ക്കാരത്തിലും ഖുനൂത്തിൽ ആണ് ഇങ്ങിനെ ചൊല്ലാൻ തിരുനബി നിർദ്ദേശിച്ചതെന്നു വിവിധ റിപ്പോർട്ടുകളിൽ കാണാം .സുനനു അബീ ദാവൂദിലെ റിപ്പോർട്ടിൽ അവസാന ഭാഗത്ത് ,
وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ
'നീ നിന്ദിച്ചവൻ മാന്യനാവുകയുമില്ല. ഞങ്ങളുടെ നാഥാ നീ പരമോന്നതനും അനുഗ്രഹീതനുമായിരിക്കുന്നു.'എന്നാണുള്ളത്.
ഇആനത്തു താലിബീനിൽ,
فلك الحمد على ما قضيت، أستغفرك وأتوب إليك
' നീ വിധിച്ചതിൻറെ പേരിൽ സർവ സ്തുതിയും നിനക്കുതന്നെ. നിന്നോട് ഞാൻ മാപ്പിനപേക്ഷിക്കുന്നു. നിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. 'എന്ന് കൂടി കാണുന്നു( ഹദീസ് റഫറൻസ് കാണുന്നില്ല )
സുനനു അബീ ദാവൂദ്
https://library.islamweb.net/newlibrary/display_book.php?flag=1&bk_no=4&bookhad=1425
മുസന്നിഫു അബ്ദി റസാഖ്
https://library.islamweb.net/newlibrary/display_book.php?flag=1&bk_no=73&bookhad=4714
ഇആനത്തു താലിബീൻ
http://shamela.ws/browse.php/book-963/page-182#page-182
_________________
MODULE 10 /08.10.2017
ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുല്ലാഹിയുടെ ജാമിഉൽ ഉലൂമി വൽ ഹികം തുടരുന്നു :
......................................
وَقَدْ رُوِيَ هَذَا الْكَلَامُ مَوْقُوفًا عَلَى جَمَاعَةٍ مِنَ الصَّحَابَةِ : مِنْهُمْ عُمَرُ ، وَابْنُ عُمَرَ ، وَأَبُو الدَّرْدَاءِ ، وَعَنِ ابْنِ مَسْعُودٍ ، قَالَ : مَا تُرِيدُ إِلَى مَا يَرِيبُكَ وَحَوْلَكَ أَرْبَعَةُ آلَافٍ لَا تَرِيبُكَ ؟ ! وَقَالَ عُمَرُ : دَعُوا الرِّبَا وَالرِّيبَةَ ، يَعْنِي : مَا ارْتَبْتُمْ فِيهِ ، وَإِنْ لَمْ تَتَحَقَّقُوا أَنَّهُ رِبًا
ആശയ സംഗ്രഹം : ഒരു സംഘം സ്വഹാബാക്കളിൽ നിന്നും മൗഖൂഫായും ഈ ഹദീസിന്റെ ആശയം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഉമർ , ഇബ്നു ഉമർ . അബുദ്ദർദാഉ , ഇബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു൦ എന്നിവരിൽ നിന്നെല്ലാം ഇങ്ങിനെ റിപ്പ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : നിനക്ക് സംശയമില്ലാത്ത നാലായിരം കാര്യങ്ങൾ ഉള്ളപ്പോൾ നിനക്ക് സംശയമുള്ളതിലേക്കു നീ ഉദ്ദേശിക്കുന്നതെന്താ ? ഉമർ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : നിങ്ങൾക്ക് സംശയമുള്ള കാര്യവും പലിശയും ഒഴിവാക്കുക.നിങ്ങൾക്ക് സംശയമുള്ളതും ഉറപ്പിക്കാൻ സാധിക്കാത്തതുമായ കാര്യം പലിശയാണ്.
وَمَعْنَى هَذَا الْحَدِيثِ يَرْجِعُ إِلَى الْوُقُوفِ عِنْدَ الشُّبُهَاتِ وَاتِّقَائِهَا ، فَإِنَّ الْحَلَالَ الْمَحْضَ لَا يَحْصُلُ لِمُؤْمِنٍ فِي قَلْبِهِ مِنْهُ رَيْبٌ - وَالرَّيْبُ : بِمَعْنَى الْقَلَقِ وَالِاضْطِرَابِ - بَلْ تَسْكُنُ إِلَيْهِ النَّفْسُ ، وَيَطْمَئِنُّ بِهِ الْقَلْبُ ، وَأَمَّا الْمُشْتَبِهَاتُ فَيَحْصُلُ بِهَا لِلْقُلُوبِ الْقَلَقُ وَالِاضْطِرَابُ الْمُوجِبُ لِلشَّكِّ
..........................
وَقَالَ هِشَامُ بْنُ حَسَّانَ : تَرَكَ مُحَمَّدُ بْنُ سِيرِينَ أَرْبَعِينَ أَلْفًا فِيمَا لَا تَرَوْنَ بِهِ الْيَوْمَ بَأْسًا
......................................
ആശയ സംഗ്രഹം : ഈ ഹദീസിന്റെ ആശയം ഇതാണ് : ഹറാമോ ഹലാലോ എന്ന് വിധി വ്യക്തമാവാത്ത ശുബുഹതുകളുടെ വിഷയത്തിൽ സ്റ്റോപ്പ് ചെയ്യുകയും അവയെ സൂക്ഷിക്കുകയും ചെയ്യണം.കാരണം ശുദ്ധമായും അനുവദനീയമായ കാര്യം സംബന്ധിച്ച് ഒരു സത്യ വിശ്വാസിയുടെ ഹൃദത്തിൽ സംശയം ഉണ്ടാവില്ല.റൈബ് അഥവാ സംശയം എന്നാൽ മനസ്സിന്റെ ചാഞ്ചല്യവും ആധിയുമാണ്.എന്നാൽ ശുദ്ധമായും അനുവദനീയമായ കാര്യം എന്നത് നഫ്സിന് ശാന്തി നൽകുന്ന, ഹൃദയത്തിനു നിർവൃതി നൽകുന്ന കാര്യമാണ്.
..........................
ഹിശാമു ബ്നു ഹസ്സാൻ എന്നവർ പറയുന്നു : (പ്രമുഖ താബിഈ പണ്ഡിതൻ )മുഹമ്മദ് ബ്നു സീരീൻ എന്നവർ ഇന്ന് നിങ്ങൾ കുഴപ്പമില്ലെന്ന് മനസ്സിലാക്കുന്ന നാലായിരം കാര്യങ്ങൾ ഒഴിവാക്കിയിരുന്നു.
...................................
http://library.islamweb.net/newlibrary/display_book.php?idfrom=52&idto=54&bk_no=81&ID=13
ഹലാലും ഹറാമും വ്യക്തമാണെന്നും വിധി വ്യക്തമല്ലാത്ത ശുബുഹത്തുക്കളെ സൂക്ഷിക്കണമെനും ഖൽബിൻറെ പ്രാധാന്യത്തെ കുറിച്ചും വിശദമാക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ 52 -ആം നമ്പർ ഹദീസിന്റെ വിശദീകരണം
ഉംദത്തുൽ ഖാരിഇ എന്ന ശറഹു കിതാബിൽ നിന്ന് :
عمدة القاري شرح صحيح البخاري
المؤلف: أبو محمد محمود بن أحمد بن موسى بن أحمد بن حسين الغيتابى الحنفى بدر الدين العينى (المتوفى: 855هـ)
MODULE 11 /08.10.2017
................................
وَقَالَ الْأَصْمَعِيُّ: وَفِي الْبَطْنِ الْفُؤَادُ وَهُوَ الْقَلْبُ سُمِّيَ بِهِ لِتَقَلُّبِهِ فِي الْأُمُورِ، وَقِيلَ: لِأَنَّهُ خَالِصُ مَا فِي الْبَدَنِ إِذْ خَالِصُ كُلِّ شَيْءٍ قَلْبُهُ، وَأَصْلُهُ مَصْدَرُ قَلَبْتُ الشَّيْءَ أَقْلِبُهُ قَلْبًا إِذَا رَدَدْتَهُ عَلَيَّ بِذَاتِهِ، وَقَلَبْتُ الْإِنَاءَ رَدَدْتُهُ عَلَى وَجْهِهِ، وَقَلَبْتُ الرَّجُلَ عَنْ رَأْيِهِ، وَعَنْ طَرِيقِهِ إِذَا صَرَفْتَهُ عَنْهُ، ثُمَّ نُقِلَ وَسُمِّيَ بِهِ هَذَا الْعُضْوُ الشَّرِيفُ لِسُرْعَةِ الْخَوَاطِرِ فِيهِ، وَتَرَدُّدِهَا عَلَيْهِ، وَقَدْ نَظَمَ بَعْضُهُمْ هَذَا الْمَعْنَى فَقَالَ:
مَا سُمِّيَ الْقَلْبُ إِلَّا مِنْ تَقَلُّبِهِ فَاحْذَرْ عَلَى الْقَلْبِ مِنْ قَلْبٍ وَتَحْوِيلِ
وَكَانَ مِمَّا يَدْعُو بِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ"
...................................
ആശയ സംഗ്രഹം: അൽ അസ്മഈ പ്രസ്താവിക്കുന്നു : അകത്തുള്ള ഹൃദയം ആണ് ഖൽബ് .ഹൃദയത്തിൽ കാര്യങ്ങൾക്കു ചാഞ്ചാട്ടം സംഭവിക്കുന്നതിനാലും അസ്ഥിരത ഉള്ളതിനാലും ആണ് അതിനു ഖൽബ് എന്ന് പേര് വക്കപ്പെട്ടിരിക്കുന്നതു.ശരീരത്തിന്റെ സത്ത ആണ് ഖൽബ് എന്നതിനാലാണ് എന്ന അഭിപ്രായവുമുണ്ട്.ഖൽബ് എന്ന പദം ഖലബ എന്ന പദത്തിന്റെ മസ്ദർ അഥവാ ക്രിയാ നാമം ആണ്.ചിന്തകൾ വളരെ പെട്ടെന്ന് മാറിമറിയുന്ന ഒരു അവയവം എന്ന നിലയിലാണ് ഖല്ബിന് ആ പേര് നല്കപ്പെട്ടിരിക്കുന്നതു.ഒരു കവിത ശ്രദ്ധിക്കൂ :
مَا سُمِّيَ الْقَلْبُ إِلَّا مِنْ تَقَلُّبِهِ
فَاحْذَرْ عَلَى الْقَلْبِ مِنْ قَلْبٍ وَتَحْوِيلِ
ചാഞ്ചാടുന്നതിനാലാണല്ലേ ഖൽബിന് ആ നാമം നല്കപ്പെട്ടതും
അതിനാൽ സൂക്ഷിക്കുക നീ ഖൽബിൻറെ മാറലും മറിയലും
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ' ഹൃദയങ്ങളെ മാറ്റി മരിക്കുന്നവനേ.. നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൻ മേലായി സ്ഥിരപ്പെടുത്തണേ ' എന്ന് ദുആ ചെയ്യാറുണ്ടായിരുന്നു.
ഹദീസ് കാണുക :
സുനനു തിർമുദി
كتاب القدر عن رسول الله صلى الله عليه وسلم
بَاب مَا جَاءَ أَنَّ الْقُلُوبَ بَيْنَ أُصْبُعَيْ الرَّحْمَنِ
حَدَّثَنَا هَنَّادٌ حَدَّثَنَا أَبُو مُعَاوِيَةَ عَنْ الْأَعْمَشِ عَنْ أَبِي سُفْيَانَ عَنْ أَنَسٍ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ أَنْ يَقُولَ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ فَقُلْتُ يَا رَسُولَ اللَّهِ آمَنَّا بِكَ وَبِمَا جِئْتَ بِهِ فَهَلْ تَخَافُ عَلَيْنَا قَالَ نَعَمْ إِنَّ الْقُلُوبَ بَيْنَ أُصْبُعَيْنِ مِنْ أَصَابِعِ اللَّهِ يُقَلِّبُهَا كَيْفَ يَشَاءُ قَالَ أَبُو عِيسَى وَفِي الْبَاب عَنْ النَّوَّاسِ بْنِ سَمْعَانَ وَأُمِّ سَلَمَةَ وَعَبْدِ اللَّهِ بْنِ عَمْرٍو وَعَائِشَةَ وَهَذَا حَدِيثٌ حَسَنٌ وَهَكَذَا رَوَى غَيْرُ وَاحِدٍ عَنْ الْأَعْمَشِ عَنْ أَبِي سُفْيَانَ عَنْ أَنَسٍ وَرَوَى بَعْضُهُمْ عَنْ الْأَعْمَشِ عَنْ أَبِي سُفْيَانَ عَنْ جَابِرٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَدِيثُ أَبِي سُفْيَانَ عَنْ أَنَسٍ أَصَحُّ
ആശയ സംഗ്രഹം : അനസ് റദിയല്ലാഹു അന്ഹു റിപ്പ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
' ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ.. നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൻ മേലായി സ്ഥിരപ്പെടുത്തണേ ' എന്ന് ധാരാളമായി ദുആ ചെയ്യാറുണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ..താങ്കളിലും താങ്കൾ കൊണ്ട് വന്ന സത്യ സന്ദേശത്തിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.അപ്പോൾ പിന്നെ ഞങ്ങളുടെ കാര്യത്തിൽ താങ്കൾക്കു ആശങ്കയുണ്ടോ ?അപ്പോൾ റസൂൽ പറഞ്ഞു : അതെ ,നിശ്ചയം ഹൃദയങ്ങൾ അല്ലാഹുവിന്റെ രണ്ടു വിരലുകൾക്കിടയിലാണ് അവൻ ഉദ്ദേശിക്കുന്ന വിധം അവയെ മാറ്റി മറിക്കുന്നു.ഈ ഹദീസ് ഹസൻ ആണെന്ന് ഇമാം തിർമുദി പ്രസ്താവിച്ചിട്ടുണ്ട് ( കുറിപ്പ് : റസൂൽ സമുദായത്തെ പഠിപ്പിക്കാൻ വേണ്ടിയാണ് ഈ ദുആ ചെയ്തതെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.വിശദീകരണത്തിനു തുഹ്ഫത്തുൽ അഹ് വദി കാണുക )
http://library.islamweb.net/newlibrary/display_book.php?bk_no=303&ID=43&idfrom=240&idto=243&bookid=303&startno=1
MODULE 12 /08.10.2017
...............................
(بَيَانُ الْمَعَانِي)
أَجْمَعَ الْعُلَمَاءُ عَلَى عِظَمِ مَوْقِعِ هَذَا الْحَدِيثِ، وَأَنَّهُ أَحَدُ الْأَحَادِيثِ الَّتِي عَلَيْهَا مَدَارُ الْإِسْلَامِ، قَالَتْ جَمَاعَةٌ: هُوَ ثُلُثُ الْإِسْلَامِ، وَإِنَّ الْإِسْلَامَ يَدُورُ عَلَيْهِ، وَعَلَى حَدِيثِ: "الْأَعْمَالُ بِالنِّيَّاتِ"، وَحَدِيثِ: "مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ"، وَقَالَ أَبُو دَاوُدَ: يَدُورُ عَلَى أَرْبَعَةِ أَحَادِيثَ هَذِهِ الثَّلَاثَةُ وَحَدِيثُ: "لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ"، قَالُوا: سَبَبُ عِظَمِ مَوْقِعِهِ أَنَّهُ عَلَيْهِ السَّلَامُ نَبَّهَ فِيهِ عَلَى صَلَاحِ الْمَطْعَمِ وَالْمَشْرَبِ وَالْمَلْبَسِ وَالْمَنْكِحِ وَغَيْرِهَا، وَأَنَّهُ يَنْبَغِي أَنْ يَكُونَ حَلَالًا، وَأَرْشَدَ إِلَى مَعْرِفَةِ الْحَلَالِ، وَأَنَّهُ يَنْبَغِي تَرْكُ الْمُشْتَبِهَاتِ، فَإِنَّهُ سَبَبٌ لِحِمَايَةِ دِينِهِ وَعِرْضِهِ، وَحَذَّرَ مِنْ مُوَاقَعَةِ الشُّبُهَاتِ، وَأَوْضَحَ ذَلِكَ بِضَرْبِ الْمَثَلِ بِالْحِمَى ثُمَّ بَيَّنَ أَهَمَّ الْأُمُورِ، وَهُوَ مُرَاعَاةُ الْقَلْبِ
...............................
ആശയ സംഗ്രഹം : ഈ ഹദീസിന്റെ പ്രാധാന്യം സംബന്ധിച്ചും ഇസ്‌ലാമിക വൃത്തത്തിന്റെ കേന്ദ്രത്തിലെ സുപ്രധാനങ്ങളായ ഹദീസുകളിൽ ഒന്നാണ് ഇതെന്ന വിഷയത്തിലും പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.ഈ ഹദീസ് ഇസ്‌ലാമിന്റെ മൂന്നിൽ ഒന്നാണെന്നും ഈ ഹദീസും ' നിശ്ചയം കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യ ശുദ്ധിക്ക് അനുസരിച്ചാണ്' എന്ന ഹദീസും
مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ
' ഒരു മനുഷ്യനിൽ നല്ല രീതിയിൽ ഇസ്‌ലാം കാണപ്പെടുന്നതിന്റെ ഒരു അടയാളമാണ് അവനു ആവശ്യമില്ലാത്തതു അവൻ ഉപേക്ഷിക്കുക എന്ന സ്വഭാവം ' എന്ന ഹദീസും ഇസ്‌ലാമിക വൃത്തത്തിന്റെ കേന്ദ്രമാണ് എന്നും ഒരു സംഘം പണ്ഡിതന്മാർ നിരീക്ഷിക്കുന്നു.അബൂ ദാവൂദ് അവർകൾ
لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ
' നിങ്ങളിൽ ഒരുവൻ സ്വന്തം ഇഷ്ടപ്പെടുന്നത് സ്വന്തം സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിൽ ഒരാളും സത്യ വിശ്വാസി ആവുകയില്ല ' എന്ന ഹദീസിനെയും കൂടി ഈ കൂട്ടത്തിലേക്കു ചേർത്തിരിക്കുന്നു.
' പണ്ഡിതന്മാർ പറയുന്നു : ഈ ഹദീസിന്റെ പ്രാധാന്യത്തിന്റെയും മാഹാത്മ്യത്തിന്റെയും കാരണം ഇതാണ്: അതായത് ഭക്ഷണം, പാനീയം , വസ്ത്രം , വിവാഹം തുടങ്ങിയ കാര്യങ്ങളിൽ എല്ലാം ശ്രദ്ധിക്കേണ്ട നന്മയും ഇവയെല്ലാം അനുവദനീയമായ രീതിയിൽ ആവണമെന്ന ആശയവും ഹലാൽ എന്താണ് എന്നതിലേക്കുള്ള മാർഗ്ഗ ദർശനവും ഹലാലോ ഹറാമോ എന്ന് വിധി വ്യക്തമാകാത്ത ശുബുഹത് ആയ കാര്യങ്ങൾ ഉപേക്ഷിക്കണമെന്ന ആശയവും അതാണ് മനുഷ്യന്റെ ദീനും അഭിമാനവും സംരക്ഷിക്കാൻ ഉതകുന്ന നിലപാടെന്ന ആശയവും ഹൃദയത്തിന്റെ പ്രാധാന്യവും എല്ലാം ഈ ഹദീസ് ഉൾക്കൊള്ളുന്നു.
............................
وَقَالَ النَّوَوِيُّ:
.......................
وَأَمَّا الْمُشَبَّهَاتُ فَمَعْنَاهُ أَنَّهَا لَيْسَتْ بِوَاضِحَةِ الْحِلِّ وَالْحُرْمَةِ وَلِهَذَا لَا يَعْرِفُهَا كَثِيرٌ مِنَ النَّاسِ، وَأَمَّا الْعُلَمَاءُ فَيَعْرِفُونَ حُكْمَهَا بِنَصٍّ أَوْ قِيَاسٍ أَوِ اسْتِصْحَابٍ، وَغَيْرِهِ، فَإِذَا تَرَدَّدَ الشَّيْءُ بَيْنَ الْحِلِّ وَالْحُرْمَةِ وَلَمْ يَكُنْ نَصٌّ وَلَا إِجْمَاعٌ اجْتَهَدَ فِيهِ الْمُجْتَهِدُ فَأَلْحَقَهُ بِأَحَدِهِمَا بِالدَّلِيلِ الشَّرْعِيِّ، فَإِذَا أَلْحَقَهُ بِهِ صَارَ حَلَالًا أَوْ حَرَامًا، وَقَدْ يَكُونُ دَلِيلُهُ غَيْرَ خَالٍ عَنِ الِاجْتِهَادِ، فَيَكُونُ الْوَرَعُ تَرْكَهُ وَمَا لَمْ يَظْهَرْ لِلْمُجْتَهِدِ فِيهِ شَيْءٌ وَهُوَ مُشْتَبِهٌ
.................................
ആശയ സംഗ്രഹം:ഇമാം നവവി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഹലാലാണോ ഹറാമാണോ എന്ന് ആശയം വ്യക്തമാകാത്ത കാര്യങ്ങളാണ്.മുശബ്ബഹാത്ത്.എന്നാൽ പണ്ഡിതന്മാർ പ്രമാണം കൊണ്ടോ ഖിയാസ് കൊണ്ടോ ഇസ്തിസ് ഹാബ് കൊണ്ടോ അതിന്റെ വിധി മനസ്സിലാക്കുന്നു.ഒരു കാര്യം അനുവദനീയമാണോ നിഷിദ്ധമാണോ എന്ന കാര്യത്തിൽ സംശയമുണ്ടാവുകയും അത് സംബന്ധിച്ച് വ്യക്തമായ പ്രമാണമോ ഇജ്മാഓ ഇല്ലാതിരിക്കുകയും ചെയ്‌താൽ മുജ്തഹിദ് ആയ പണ്ഡിതൻ ഇജ്തിഹാദ് / ഗവേഷണം നടത്തുകയും ശറഇയ്യായ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അക്കാര്യത്തെ ഹലാൽ അല്ലെങ്കിൽ ഹറാം ആയി വിധിക്കുകയും ചെയ്യുന്നു.അങ്ങിനെ അക്കാര്യം ഹലാൽ അല്ലെങ്കിൽ ഹറാം ആയി മാറുന്നു. എന്നാൽ ചിലപ്പോൾ ദലീൽ അഥവാ തെളിവ് ഇജ്തിഹാദിൽ നിന്ന് മുക്തമാവണമെന്നില്ല.അതിനാൽ സൂക്ഷ്മത അത്തരം സംഗതി ഉപേക്ഷിക്കലാണ്.മുജ്തഹിദിന് വ്യക്തമാവാത്ത കാര്യം ശുബ്ഹത്തു ആണ് .
.....................................
وَحُكِيَ عَنْ أَبِي حَنِيفَةَ وَسُفْيَانَ الثَّوْرِيِّ رَضِيَ اللَّهُ عَنْهُمَا أَنَّهُمَا قَالَا: لَأَنْ أَخِرَّ مِنَ السَّمَاءِ أَهْوَنُ عَلَيَّ مِنْ أَنْ أُفْتِيَ بِتَحْرِيمِ قَلِيلِ النَّبِيذِ وَمَا شَرِبْتُهُ قَطُّ، وَلَا أَشْرَبُهُ، فَعَمِلُوا بِالتَّرْجِيحِ فِي الْفُتْيَا وَتَوَرَّعُوا عَنْهُ فِي أَنْفُسِهِمْ، وَقَالَ بَعْضُ الْمُحَقِّقِينَ: مِنْ حُكْمِ الْحَكِيمِ أَنْ يُوَسِّعَ عَلَى الْمُسْلِمِينَ فِي الْأَحْكَامِ، وَيُضَيِّقَ عَلَى نَفْسِهِ يَعْنِي بِهِ هَذَا الْمَعْنَى، وَمَنْشَأُ هَذَا الْوَرَعِ الِالْتِفَاتُ إِلَى إِمْكَانِ اعْتِبَارِ الشَّرْعِ ذَلِكَ الْمَرْجُوحَ، وَهَذَا الِالْتِفَاتُ يَنْشَأُ مِنَ الْقَوْلِ بِأَنَّ الْمُصِيبَ وَاحِدٌ، وَهُوَ مَشْهُورُ مَذْهَبِ مَالِكٍ، وَمِنْهُ ثَارَ الْقَوْلُ فِي مَذْهَبِهِ بِمُرَاعَاةِ الْخِلَافِ قُلْتُ: وَكَذَلِكَ أَيْضًا كَانَ الشَّافِعِيُّ رَحِمَهُ اللَّهُ يُرَاعِي الْخِلَافَ، وَقَدْ نَصَّ عَلَى ذَلِكَ فِي مَسَائِلَ، وَقَدْ قَالَ أَصْحَابُهُ بِمُرَاعَاةِ الْخِلَافِ حَيْثُ لَا تَفُوتُ بِهِ سُنَّةٌ فِي مَذْهَبِهِمْ
..................................
ആശയ സംഗ്രഹം: ഇമാം അബൂ ഹനീഫയിൽ നിന്നും സുഫ്യാനു സൗറിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു : ലഹരി ബാധിക്കാത്ത വിധം കുറഞ്ഞ അളവിൽ വീഞ്ഞ് കുടിക്കൽ ഹറാമാണെന്ന് വിധിക്കുന്നത് ഗൗരവതാരമാണെന്നു ഞാൻ മനസ്സിലാക്കുന്നു; എന്നാൽ ഞാൻ അത് കുടിച്ചിട്ടില്ല , കുടിക്കുകയുമില്ല.അപ്പോൾ അവർക്കു പ്രബലമായ അഭിപ്രായ പ്രകാരമാണ് അവർ ഫത്‍വ നല്കിയതെങ്കിലും അവർ സ്വന്തം വിഷയത്തിൽ സൂക്ഷ്മതയുടെ നിലപാടാണ് സ്വീകരിച്ചത് എന്ന് മനസ്സിലാക്കാം.
(പ്രത്യേക കുറിപ്പ് : കൂടുതൽ അളവിൽ കഴിച്ചാൽ ലഹരി ഉണ്ടാക്കുന്ന സാധനം കുറഞ്ഞ അളവിൽ കഴിച്ചാൽ ലഹരി ഉണ്ടാക്കാത്തതാണെങ്കിലും അത് കുറഞ്ഞ അളവിൽ കഴിക്കലും നിഷിദ്ധമാണ് എന്നതാണ് ശരിയായ നിലപാട് എന്നാണു ഹദീസുകളിൽ നിന്ന് വ്യക്തമാവുന്നത്.ഒരു ഹദീസ് കാണുക :
حَدَّثَنَا إِبْرَاهِيمُ بْنُ الْمُنْذِرِ الْحِزَامِيُّ، حَدَّثَنَا أَبُو يَحْيَى، زَكَرِيَّا بْنُ مَنْظُورٍ عَنْ أَبِي حَازِمٍ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ " كُلُّ مُسْكِرٍ حَرَامٌ وَمَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ " .
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ലഹരി ഉണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ് ; കൂടുതൽ അളവിൽ ലഹരി ഉണ്ടാക്കുന്നത് കുറഞ്ഞ അളവിലും നിഷിദ്ധം തന്നെ ( ഇബ്നു മാജ)
https://sunnah.com/urn/1335180
ചില മുഹഖിഖീങ്ങൾ പ്രസ്താവിച്ചിരിക്കുന്നു : വിധി കർത്താവ് ഉദാരമായ ഫത്‍വ ആണ് മുസ്ലിംകൾക്ക് നൽകേണ്ടത്; എന്നാൽ സ്വന്തം കാര്യത്തിൽ അയാൾ കൂടുതൽ കണിശത പുലർത്തുകയും വേണം.അഭിപ്രായ വ്യത്യാസമുള്ള മസ്അലകളിൽ അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് മുക്തമാകുന്ന ഒരു നിലപാട് സ്വീകരിക്കുക എന്നത് ഇമാം മാലിക് അവര്കളുടെയും ഇമാം ശാഫിഈ അവർകളുടേയുമൊക്കെ നിലപാടായിരുന്നു എന്ന് കാണാവുന്നതാണ്.അതെ സമയം സുന്നത്തു നഷ്ടപ്പെടാത്ത വിധം അഭിപ്രായ വ്യത്യാസത്തെ പരിഗണിക്കുക എന്നതും ശാഫിഈ ഇമാമിന്റെ അനുയായികൾ എടുത്ത നിലപാടാണ്.
http://library.islamweb.net/newlibrary/display_book.php?bk_no=303&ID=43&idfrom=240&idto=243&bookid=303&startno=1
MODULE 13 /08.10.2017
...............................
وَاحْتَجَّ جَمَاعَةٌ بِهَذَا الْحَدِيثِ وَبِنَحْوِ قَوْلِهِ تَعَالَى: لَهُمْ قُلُوبٌ لَا يَفْقَهُونَ بِهَا عَلَى أَنَّ الْعَقْلَ فِي الْقَلْبِ لَا فِي الرَّأْسِ، قُلْتُ: فِيهِ خِلَافٌ مَشْهُورٌ، فَمَذْهَبُ الشَّافِعِيَّةِ وَالْمُتَكَلِّمِينَ أَنَّهُ فِي الْقَلْبِ، وَمَذْهَبُ أَبِي حَنِيفَةَ رَضِيَ اللَّهُ تَعَالَى عَنْهُ أَنَّهُ فِي الدِّمَاغِ، وَحُكِيَ الْأَوَّلُ عَنِ الْفَلَاسِفَةِ، وَالثَّانِي عَنِ الْأَطِبَّاءِ، وَاحْتَجَّ بِأَنَّهُ إِذَا فَسَدَ الدِّمَاغُ فَسَدَ الْعَقْلُ، وَقَالَ ابْنُ بَطَّالٍ: وَفِي هَذَا الْحَدِيثِ أَنَّ الْعَقْلَ إِنَّمَا هُوَ فِي الْقَلْبِ وَمَا فِي الرَّأْسِ مِنْهُ فَإِنَّمَا هُوَ عَنِ الْقَلْبِ، وَقَالَ النَّوَوِيُّ: لَيْسَ فِيهِ دَلَالَةٌ عَلَى أَنَّ الْعَقْلَ فِي الْقَلْبِ
....................................
ആശയ സംഗ്രഹം : ഈ ആയത്തുകളും ചില ഖുർആൻ സൂക്തങ്ങളും തെളിവ് പിടിച്ചു കൊണ്ട് ഒരു സ്വംഘം പണ്ഡിതന്മാർ ബുദ്ധി ഹൃദയത്തിലാണ് എന്ന് നിരീക്ഷിച്ചിട്ടുണ്ട്.എന്നാൽ ഈ വിഷയത്തത്തിലെ അതായത് ബുദ്ധി തലച്ചോറിലാണോ ഹൃദത്തിലാണോ എന്ന വിഷയത്തിലെ അഭിപ്രായ വ്യത്യാസം പ്രസിദ്ധമാണ്.ശാഫിഈ മദ്ഹബുകാരുടെയും മുത്തകല്ലിമീങ്ങളുടെയും വാദം ബുദ്ധി ഹൃദയത്തിലാണ് എന്നാണു.അബൂ ഹനീഫ റഹ്മതുല്ലാഹി അലൈഹിയുടെ വാദം ബുദ്ധി തലച്ചോറിലാണ് എന്നാണു.തത്വ ശാസ്ത്രജ്ഞർ ബുദ്ധി ഹൃദയത്തിലാണെന്നും വൈദ്യ ശാസ്ത്രജ്ഞർ ബുദ്ധി തലച്ചോറിലാണ് എന്നും പറയുന്നു.തലച്ചോറ് തകർന്നാൽ / നാശമായാൽ ബുദ്ധി നശിക്കുന്നു എന്നതാണ് തെളിവ്.ഇബ്നു ബത്താൽ പറയുന്നു : ഈ ഹദീസിൽ നിന്നും ബുദ്ധി ഹൃദയത്തിലാണെന്നും തലയിൽ അല്ലെന്നും മനസ്സിലാക്കാം.ബുദ്ധി ഖൽബിലാണ് എന്നതിന് ഈ ഹദീസിൽ തെളിവില്ല എന്നതാണ് ഇമാം നവവിയുടെ പക്ഷം.
(കുറിപ്പ് : എന്നാൽ ബുദ്ധി തലച്ചോറിലാണ് എന്ന വാദം ശരിയിൽ നിന്നുള്ള വ്യതിചലനമാണെന്നും ബുദ്ധി തലച്ചോറിലാണ് എന്ന അഭിപ്രായം ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിൽ നിന്നും അങ്ങിനെ ഒരു നിലപാട് അറിയപ്പെടുന്നതായി ഞാൻ വിചാരിക്കുന്നില്ല എന്നും അബുൽ അബ്ബാസ് അൽ ഖുർതുബി( തഫ്സീർ അൽ ഖുർതുബി എഴുതിയ ഇമാം ഖുർതുബിയുടെ ഉസ്താദ് - മരണം ഹിജ്‌റ 656) അഭിപ്രായപ്പെടുന്നത് അൽ മുഫ്ഹിം ലീമാ അഷ്കല ഫീ തൽഖീസി കിതാബി മുസ്ലിം എന്ന ഗ്രൻഥത്തിൽ രേഖപ്പെടുത്തിയത് താഴെ വായിക്കാം.)
..............................
وَقَدْ أَضَافَ اللَّهُ تَعَالَى الْعَقْلَ إِلَى الْقَلْبِ، كَمَا أَضَافَ السَّمْعَ إِلَى الْأُذُنِ، وَالْإِبْصَارَ إِلَى الْعَيْنِ. فَقَالَ تَعَالَى: أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَكِنْ تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ [الْحَجِّ: 46] وَهُوَ رَدٌّ عَلَى مَنْ قَالَ مِنْ أَهْلِ الضَّلَالِ: إِنَّ الْعَقْلَ فِي الدِّمَاغِ. وَهُوَ قَوْلُ مَنْ زَلَّ عَنِ الصَّوَابِ، وَزَاغَ. كَيْفَ لَا، وَقَدْ أَخْبَرَنَا عَنْ مَحَلِّهِ خَالِقُهُ الْقَدِيرُ: أَلَّا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ وَقَدْ رُوِيَ ذَلِكَ عَنْ أَبِي حَنِيفَةَ ، وَمَا أَظُنُّهَا عَنْهُ مَعْرُوفَةً
http://library.islamweb.net/NEWLIBRARY/display_book.php?bk_no=317&ID=588&idfrom=2954&idto=3002&bookid=317&startno=10
http://library.islamweb.net/newlibrary/display_book.php?bk_no=303&ID=43&idfrom=240&idto=243&bookid=303&startno=1
http://hadithportal.com/index.php?show=hadith&h_id=52&uid=0&sharh=14&book=33&bab_id=
http://shamela.ws/browse.php/book-5756#page-294
( സ്വഹീഹുൽ ബുഖാരി ഹദീസ് 52 ന്റെ ഹദീസിന്റെ വിശദീകരണം അവസാനിപ്പിക്കുന്നു)
FOR ADDITIONAL READING :
1.
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=4074
2.
جامع العلوم والحكم
ابن رجب الحنبلي
http://library.islamweb.net/newlibrary/display_book.php?idfrom=2&idto=8&bk_no=81&ID=3
3.
شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/display_book.php?idfrom=4876&idto=4877&bk_no=53&ID=718
4.
المفهم لما أشكل من تلخيص كتاب مسلم
أبي العباس ضياء الدين أحمد بن عمر القرطبي
http://library.islamweb.net/NEWLIBRARY/display_book.php?bk_no=317&ID=588&idfrom=2954&idto=3002&bookid=317&startno=10
ഞങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 9744391915 എന്ന നമ്പറിൽ ബന്ധപ്പെടുക
അബ്ബാസ് പറമ്പാടൻ അസ്സലാമു അലൈക്കും